Friday, 23 February 2024

1538. ഗദ്യകവിതയെന്നതൊരസംബന്ധമല്ലേ? പദ്യമല്ലാതെകവിതയുണു്ടോ?

1538

ഗദ്യകവിതയെന്നതൊരസംബന്ധമല്ലേ? പദ്യമല്ലാതെകവിതയുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By AlanFrijnss. Graphics: Adobe SP.


കാവ്യവിഷയത്തിലു് സംഗീതമാണാദ്യംജനിക്കുന്നതു്. അതിനെയാവ൪ത്തിക്കുന്നതിനുള്ള മനുഷ്യമനസ്സി൯റ്റെശ്രമം കവിതയിലു്ക്കലാശിക്കുന്നു. സംഗീതമില്ലെങ്കിലു് അതുകവിതയല്ല. പാടാ൯കൊള്ളില്ലെങ്കിലു് അതുപാട്ടല്ല, അതിനുകവിതയുടെപദവിയില്ല. അതാണീലേഖക൯റ്റെനിലപാടു്. ഇതൊരുപുതിയനിലപാടല്ല: മനുഷ്യസമൂഹത്തി൯റ്റെ നൂറ്റാണു്ടുകളായുള്ളനിലപാടതാണു്. ഒരുമാതൃകാറിപ്പബ്ലിക്കിലു് പൗര൯മാ൪ക്കുകൊടുക്കാ൯കൊള്ളാവുന്ന സംഗീതത്തി൯റ്റെയും കവിതയുടെയും പദം, ക്രമം, ലയം, ശ്രുതി എന്നിവയെയെല്ലാം നി൪ണ്ണയിക്കുന്ന പ്ലേറ്റോയുടെനിലപാടുമതുതന്നെയാണു്. റിപ്പബ്ലിക്കിലു് ‘വിദ്യാഭ്യാസത്തി൯റ്റെയാരംഭികഘട്ടം’ എന്നഭാഗത്തു് സവിസു്തരമതുപറഞ്ഞിട്ടുണു്ടു്. അതുകൊണു്ടാണു് പിന്നീടുള്ള ഇരുപത്തഞു്ചുനൂറ്റാണു്ടുകാലം ഗദ്യകവിതയെന്നൊന്നില്ലായിരുന്നതു്. പിലു്ക്കാലത്തൊരിക്കലു് പദ്യസിദ്ധിയില്ലാത്തവ൪ കവിതാനി൪മ്മാണത്തിനൊരുമ്പെടുമെന്നു് ഈദീ൪ഘനൂറ്റാണു്ടുകളിലൊന്നും സങ്കലു്പിക്കപ്പെട്ടിരുന്നില്ല. ഇപ്പോളതുണു്ടായി.

നേരത്തേയിവരുടെശ്രേണിയിലു്നിന്നൊഴിവാക്കിയ, ഗദ്യകവിതയു്ക്കുവഴിവെട്ടിയെന്നും ഇവ൪ക്കുസാധൂകരണമെന്നുമിവ൪പറയുന്ന, മാത്യു അ൪നോളു്ഡി൯റ്റെ ഫൊ൪സ്സേക്കണു് മെ൪മ്മ൯, ടാഗോറി൯റ്റെ വെയ൪ ദി മൈ൯ഡു് ഈസ്സു് വിത്തൗട്ടു് ഫീയ൪, ഗോവിന്ദാസ്സു് ഡിസ്സൈപ്പിളു്, ലീവു് ദിസ്സു് ചാ൯റ്റിംഗു്, സരോജിനീനായിഡുവി൯റ്റെ കൊറോമാ൯ഡലു് ഫിഷേഴു്സ്സു്, ഇ൯ഡൃ൯ വീവേഴു്സ്സു്, ഹുമയൂണു് ടു സൊബൈദാ, ക്വീ൯സ്സു് റൈവലു്, ഖലീലു്ജിബ്രാ൯റ്റെ ടീയേഴു്സ്സു് ആ൯ഡു് ലാഫു്റ്റ൪ എന്നതിലെ സോംഗു് ഓഫു് ദി വേവു്, സോംഗു് ഓഫു് ദി റെയി൯, എ പൊയറ്റു്സ്സു് ഡെത്തു് ഈസ്സു് ഹിസ്സു് ലൈഫു്, ക്രിയേഷ൯ ഓഫു് വുമണു്, ക്രിയേഷ൯ ഓഫു് മാ൯, ലവേഴു്സ്സു് കാളു് എന്നിവകളെല്ലാം ഇവ൪ചിത്രീകരിക്കാനിഷ്ടപ്പെടുന്നപോലെ ഗദ്യകവിതകളല്ല, മനോഹരമായ ഈണംതുളുമ്പുന്ന പദ്യകവിതകളാണു്. ഈയന്ധവിശ്വാസംപൊളിക്കുന്നതിനുവേണു്ടി ഈലേഖക൯പോലുമവ വോക്കലായി, റെസിറ്റേഷ൯വിദ്യാ൪ത്ഥികളു്ക്കൊരുമാതൃകയായി, സംഗീതാവിഷു്ക്കരണംനടത്തി ബ്ലൂം ബുക്കു്സ്സു് ചാനലെന്ന യൂടൃൂബുചാനലിലൂടെ റിലീസ്സുചെയു്തിട്ടുണു്ടു്- ആ൪ക്കുമുപയോഗിക്കാവുന്നരീതിയിലു് പബ്ലിക്കു് ഡൊമെയിനിലാക്കി.

ഇവരെപ്പോലുള്ളയരസിക൯മാരും മാനസ്സികശാന്തതയില്ലാത്തയസ്വസ്ഥ൯മാരും കാവ്യത്തിലദ്ധ്വാനിക്കാ൯തയ്യാറില്ലാത്തവരും വായിച്ചാസ്വദിക്കുകപോലുംചെയ്യാതിരിക്കാനായി- ചുരുക്കിപ്പറഞ്ഞാലക്കാദമിക്കു്സ്സമൂഹത്തിനെമുഴുവ൯ തങ്ങളുടെയാസ്വാദകസമൂഹത്തിലു്നിന്നൊഴിവാക്കാനായി- അവ൪ അവരുടെവരികളെ പലരീതിയിലു്മുറിച്ചിട്ടിരിക്കുകയാണു്, അവരുടെതനതുരീതിയിലു് ലോക്കുചെയു്തിരിക്കുകയാണു്. പലരാജ്യപശ്ചാത്തലമുള്ള, യൂയെസ്സു്-അറബിക്കു്-ലെബനീസ്സു് പൊയറ്റായ, ഖലീലു്ജിബ്രാ൯ സ്വന്തംതലമുറയോടും ഭാവിതലമുറയോടും ഒരുപ്രതികാരംപോലെയാണു് അതുചെയു്തിരിക്കുന്നതു്. അഹങ്കാരത്തോടെ പണ്ഡിതനെന്നതുവിട്ടു് കവിതയുടെമുന്നിലു്വിനയത്തോടെ നിരന്തരമായിപ്പരിശ്രമിക്കുന്ന യഥാ൪ത്ഥകാവ്യാസ്വാദകരുടെ മനസ്സൂന്നിഹൃദയമ൪പ്പിച്ചുള്ള അദ്ധ്വാനത്തിനുമുന്നിലേയവയിലെപ്പൂട്ടുപൊളിയൂ, അവ അണു്ലോക്കാവൂ...!

ടീ. എസ്സു്. എലിയട്ടി൯റ്റെ വേസ്സു്റ്റു് ലാ൯ഡും ഡൈല൯ തോമസ്സി൯റ്റെ ദി ഫോഴു്സ്സു് ദാറ്റു് ഡ്രൈവു്സ്സു് ദി വാട്ട൪ ത്രൂ ദി റോക്കു്സ്സും ഇവരുടെമറ്റൊരാളായ വിലു്ഫ്രിഡു് വിലു്സ്സണു് ഗിബ്ബു്സ്സണു്൯റ്റെ ലോഡു്സ്സു്റ്റാറുംപോലും ഇവ൪നമ്മെത്തെറ്റിദ്ധരിപ്പിക്കാ൯ശ്രമിച്ചപോലെ ഗദ്യകവിതകളല്ല, മനോഹരമായയീണംതുളുമ്പുന്ന, കവികളു്തന്നെസ്വയംലോക്കുചെയു്ത, പദ്യകവിതകളാണു്. ഇവരുടെഗദ്യകവിതകളുടെപ്രയോക്താക്കളായ അനേകംസു്ക്കൂളദ്ധ്യാപക൪ ഇ൯റ്റ൪നെറ്റുനോക്കി ബ്ലൂംബുക്കു്സ്സു്ച്ചാനലിലെപ്പോലെപാടിയാലു് മാ൪ക്കുതരില്ല, പദ്യം ഗദ്യംപോലെപ്രസംഗിക്കുകയേചെയ്യാവൂയെന്നു് ലോകത്തി൯റ്റെപലഭാഗത്തുമുത്തരവിട്ടതിലു് ഒരത്ഭുതവുമില്ല, അതൊരംഗീകാരമാണു്. ബ്ലൂംബുക്കു്സ്സു്ച്ചാനലി൯റ്റെ ലിങ്കു്: https://www.youtube.com/user/bloombooks/videos


സമാനവിഷയത്തിലുള്ള മറ്റൊരുലേഖനത്തി൯റ്റെതുട൪ച്ചയായാണു് ഇതെഴുതിയതു്. അതുകൂടിവായിക്കുക:

1525. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീവിജയനുമെല്ലാം ഭരണത്തിലിരിക്കുമ്പോളു് കേരളസാഹിത്യയക്കാഡമിപോലുള്ളസ്ഥാപനങ്ങളുടെ ഒരുമൈലകലെക്കൂടിപ്പോലുംപോകരുതെന്നു് എന്തുകൊണു്ടാണിവ൯മാ൪ക്കുമനസ്സിലാകാത്തതു്?
https://sahyadrimalayalam.blogspot.com/2024/02/1525.html

Written on 04 February 2024 and first published on: 23 February 2024




 






 

No comments:

Post a Comment