Sunday 18 February 2024

1537. തിരുട൯റ്റെകൂടെയുള്ളവരെല്ലാം ചതിയ൯ചന്തുമാരോ? എങ്ങനെയവരൊറ്റുകാരാവാതിരിക്കും- ആത്മാഭിമാനമുള്ള ഒരുനിമിഷമെങ്കിലുമവ൪ക്കുനലു്കിയിട്ടുണു്ടോ?

1537

തിരുട൯റ്റെകൂടെയുള്ളവരെല്ലാം ചതിയ൯ചന്തുമാരോ? എങ്ങനെയവരൊറ്റുകാരാവാതിരിക്കും- ആത്മാഭിമാനമുള്ള ഒരുനിമിഷമെങ്കിലുമവ൪ക്കുനലു്കിയിട്ടുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jeff Jacobs. Graphics: Adobe SP.

തിരുട൯റ്റെകൂടെയുള്ളവരെല്ലാം ചതിയ൯ചന്തുമാരോ? എങ്ങനെയവരൊറ്റുകാരാവാതിരിക്കും- ആത്മാഭിമാനമുള്ള ഒരുനിമിഷമെങ്കിലുമവ൪ക്കുനലു്കിയിട്ടുണു്ടോ? വലിയകള്ള൯ചെറിയകള്ളനെന്നൊരു വ്യത്യാസമെല്ലേയവിടുള്ളൂ? സകലരുടെയുംകൈയ്യിലുള്ളതെല്ലാം കള്ളത്തരമല്ലേ? ഒരു തസ്സു്ക്കരക്ക്യാമ്പിലൊരു പ്രൊമോഷനുവേണു്ടി ആരാണുദാഹിക്കാത്തതു്?

ത൯റ്റെയുംമകളുടെയും കുടുംബത്തി൯റ്റെയും കൈക്കൂലിയഴിമതിരഹസ്യങ്ങളെല്ലാംപുറത്തുപോയി ആരോ എറിയുന്നവ൯റ്റെകൈയ്യിലു് കൊണിപോലെകൊണു്ടുപോയിക്കൊടുക്കുന്നുവെന്നു് കേരളാമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയനൊരുസംശയം. സംശയമെന്തു്- കൂടെയുള്ള സകലരുമൊറ്റുകാരാണു്! എമ്മെല്ലേമാരായും മന്ത്രിമാരായും പാ൪ട്ടിയിലു് ജനവിശ്വാസവും ജനങ്ങളോടുകൂറും ദീ൪ഘകാലപരിചയവുമുള്ളവരെമുഴുവനൊഴിവാക്കി ത൯റ്റെസ്വഭാവത്തിനുമിടപാടിനുംപറ്റിയ അലു്പ്പകാലയത്ഭുതങ്ങളും അത്യാഗ്രഹികളുമായ ഫ്രോഡുകളെമാത്രം തെരഞ്ഞെടുത്തുകണു്ടുപിടിച്ചുകൊണു്ടുവന്നു് കൂടെനി൪ത്തി പ്രായമായെന്നുപറഞ്ഞു് പാ൪ട്ടിയിലെ മറ്റുകിളവ൯മാരെയെല്ലാംവെട്ടി അവരേക്കാളു്പ്പ്രായമുള്ള താനുംനിന്നു് തെരഞ്ഞെടുപ്പിലു്മത്സരിപ്പിച്ചപ്പോളു്ത്തന്നെയതു് മനസ്സിലാക്കേണു്ടതായിരുന്നില്ലേ ഇവരെല്ലാമൊറ്റുകാരാവാനുള്ള ഈസ്സീമെറ്റീരിയലാണെന്നു്? ഇറ്റാലിയ൯-സിസ്സിലിയ൯ മാഫിയകളു്മുതലു് ഐറിഷു് റിപ്പബ്ലിക്ക൯ ആ൪മ്മിയിലും കൂക്ലക്കു്സ്സു് ക്ലാനിലും കോസ്സാ നോസ്സു്ട്രയിലും ഇങ്ങുഹമാസ്സിലുംവരെ ഏതുമഹാഡോണിനാണു് ഒറ്റുകാ൪ ഇല്ലായിരുന്നതു്? എല്ലാവരുംവീണതുമടിപറ്റിയതുമങ്ങനെയായിരുന്നില്ലേ? പിന്നാണോ കേരളത്തിലെക്കുറേക്കൂതറകളു് അവരെങ്ങനെയാക്കിയ പിണറായിയിലെവിജയനെയൊറ്റുന്നതു്? സ്വന്തംവീട്ടിലടക്കം ആരൊറ്റുകാരല്ലായെന്നുമാത്രം നോക്കിയാലു്പ്പോരേ?

ഒറ്റുകൊടുപ്പി൯റ്റെ ഒരു സുദീ൪ഘകാലചരിത്രമല്ലേ തുടങ്ങിയതുമുതലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെപിന്നിലുള്ളതു്? നേതാക്കളെന്നോ അണികളെന്നോ ജനറലു്സ്സെക്രട്ടറിയെന്നോ ബ്രാഞു്ചുമെമ്പറെന്നോ ഒരുവ്യത്യാസം അതിലുണു്ടായിരുന്നോ? സു്റ്റാലിനെ ക്രൂഷു്ച്ചേവുചെയു്തതും ഗോ൪ബച്ചേവിനെ യെത്സി൯ചെയു്തതുമെല്ലാം പിന്നെയെന്തായിരുന്നെടേ....? അത്രേംവരുമോ ഇങ്ങേരു്? സു്റ്റാലിനടക്കംകിട്ടിയ റഷ്യ൯കമ്മ്യൂണിസ്സു്റ്റുകളുടെസ്ഥിരം കായികവിനോദപരിപാടിയായ വിഷംകൊടുത്തില്ലല്ലോയെന്നാശ്വസിച്ചുകൂടേ? സു്റ്റാലി൯റ്റെ സോവിയറ്റുയൂണിയ൯ ഹിറ്റു്ലറുടെ നാസ്സിജ൪മ്മനിയുമായി സഖ്യമുണു്ടാക്കിയതുതന്നെ കമ്മ്യൂണിസ്സു്റ്റുകളെ കമ്മ്യൂണിസ്സു്റ്റുകളു് വഞു്ചിച്ചതായിരുന്നില്ലേ? 1942ലു് ഇ൯ഡൃയിലു്ത്തന്നെ ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ബ്രിട്ടീഷുകാ൪ ഇ൯ഡൃവിട്ടുപോകണമെന്ന കോണു്ഗ്രസ്സി൯റ്റെ ക്വിറ്റു് ഇ൯ഡ്യാ പ്രസ്ഥാനത്തിനെതിരായിരുന്നില്ലേ? ഇതു് സ്വാതന്ത്ര്യസമരത്തിലു് ഇ൯ഡൃയിലെജനങ്ങളെ ഒറ്റുകൊടുത്തതും വഞു്ചിച്ചതുമല്ലേ? അതി൯റ്റെത്തുട൪ച്ചയായല്ലേ ബ്രിട്ടീഷുകാരുടെപ്രതിഫലസഹായമായി സ്വതന്ത്രയി൯ഡൃയെയെതി൪ക്കാ൯ ദേശാഭിമാനിപ്പത്രംതുടങ്ങാ൯ കേരളത്തിലെപ്പാ൪ട്ടിക്കു് അവരിലു്നിന്നുപണംകിട്ടിയെന്ന 2024ലെ ആരോപണംപോലും? നാസ്സിജ൪മ്മനിയൊടുവിലു് പേപിടിച്ചു് സോവിയറ്റുയൂണിയനെത്തന്നെയാക്രമിച്ചപ്പോളല്ലേ സോവിയറ്റുയൂണിയ൯ രണു്ടാംലോകമഹായുദ്ധത്തിലു് ബ്രിട്ട൯റ്റെപക്ഷത്തായതും റഷ്യവഴി ബ്രിട്ട൯ ഇ൯ഡൃയിലെക്കമ്മ്യൂണിസ്സു്റ്റുകളെക്കൊണു്ടു് നാസ്സിവിരുദ്ധനയമാരംഭിപ്പിച്ചതും അതിനുള്ള ആശയപ്പ്രചാരണത്തിനുള്ള ധനസഹായംനലു്കിത്തുടങ്ങിയതും?

ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംകിട്ടി 1948ലു്ത്തന്നെ ഒറ്റുംവഞു്ചനയുംതുട൪ന്നുകൊണു്ടു് റഷ്യയുടെപണവുംപറ്റിക്കൊണു്ടു് ഇ൯ഡൃ൯സ്വാതന്ത്ര്യമൊരുമിത്താണെന്നും സായുധസമരത്തിനുസമയമായെന്നുംപറഞ്ഞു് പാ൪ട്ടിയിലു് മാ൪കു്സ്സിസ്സു്റ്റുവിഭാഗനേതാവായ ബീ ടീ രണദിവേയെടുത്തുചാടിയതു് കോണു്ഗ്രസ്സും നെഹ്രുവും പുരോഗമനപരമെന്നുവിശ്വസിച്ചുപ്രവ൪ത്തിച്ച പാ൪ട്ടിജനറലു്സ്സെക്രട്ടറി പി. സി. ജോഷിയുടെ പുറത്താക്കലിലും പാ൪ട്ടിയുടെ നയംമാറ്റത്തിലുംകലാശിച്ചതു് രണദിവേ പീസ്സീ ജോഷിയെ റഷ്യയു്ക്കുവേണു്ടിയൊറ്റുകൊടുത്തതല്ലേ? എന്നിട്ടുള്ളയെഴുപതുവ൪ഷംകൊണു്ടു് പാ൪ലമെ൯റ്ററിസ്സീറ്റുപിടിത്തവും അധികാരംനുണയലുമല്ലാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സായുധവിപ്ലവംനടത്തിയോ?

വാസു്തവത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേറ്റവുംകൂടുതലു്പേരെ ഒറ്റുകൊടുത്തതും പാ൪ട്ടിസ്ഥാനങ്ങളിലു്നിന്നും തെരഞ്ഞെടുപ്പുമത്സരവേദികളിലു്നിന്നും ഒഴിവാക്കിയതും പിണറായിവിജയനായിരുന്നില്ലേ? അയാളാണിന്നീപ്പാ൪ട്ടിയിലു് ഏറ്റവുംകൂടുതലൊറ്റുകൊടുക്കപ്പെടുന്നതെന്നതിലു് എന്തത്ഭുതമാണുള്ളതു്? അവരൊന്നുമിയാളെപ്പോലെ ആണുങ്ങളല്ലിയോ? അങ്ങോട്ടുകൊടുത്താലു് സമയമാകുമ്പോളു്, അവസരംകിട്ടുമ്പോളു്, ഇങ്ങോട്ടുംകൊടുക്കുന്നവരല്ലേ അവരും? അല്ലെങ്കിലു്പ്പിന്നെയവരെങ്ങനെ തീവ്രനിലപാടുകളും ചടുലനീക്കങ്ങളുമുള്ളൊരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളായി? അവരുടെകൂടിയദ്ധ്വാനത്തിലുണു്ടായ പാ൪ട്ടിയുടെശക്തിയിലു്നേടിയ ഭരണത്തിലു്നിന്നുകിട്ടിയതല്ലാത്ത സ്വന്തംവകയിലു്നിന്നെന്തെങ്കിലുമെടുത്തു് ഇയാളവ൪ക്കുകൊടുത്തിട്ടുണു്ടോ- അയാളോടു് അചഞു്ചലമായകൂറുകാണിക്കാ൯? ഒര൪ത്ഥത്തിലു് ഇവരെല്ലാവരുംചേ൪ന്നു് ഇത്രയുംകാലം പാ൪ട്ടിപ്പ്രവ൪ത്തകരെ ഒറ്റുകൊടുക്കുകയും വഞു്ചിക്കുകയുമല്ലേചെയു്തതു്?

പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയാപ്പീസ്സായ ഏക്കേജീസെ൯റ്ററിലു്നിന്നാണോ വിവരങ്ങളു്ചോരുന്നതു് അതോ മുഖ്യമന്ത്രിയുടെയും മറ്റുബന്ധപ്പെട്ടമന്ത്രിമാരുടെയുമാപ്പീസ്സുള്ള സെക്രട്ടേറിയറ്റിലു്നിന്നാണോയെന്നാണിപ്പോളു് രഹസ്യമായന്വേഷിക്കുന്നതു്. അതുകഴിഞ്ഞുക്രൈംബ്രാഞു്ചിനെയോ വിജില൯സ്സിനെയോകൊണു്ടന്വേഷിപ്പിക്കുമായിരിക്കും! പക്ഷേ അന്വേഷിക്കേണു്ടതു് ആരാണുവിവരങ്ങളു് ചോ൪ത്തിനലു്കുന്നുവെന്നതല്ല, കാരണം സ൪ക്കാ൪സംബന്ധിച്ചുള്ളതൊന്നും ഇയാളു്പറയുന്നപോലെ രഹസ്യഫയലുകളല്ല. വാസു്തവത്തിലു് സ൪ക്കാരിനു് രഹസ്യങ്ങളില്ല- പിണറായിവിജയനെപ്പോലുള്ള അഴിമതിമുഖ്യമന്ത്രിമാ൪ക്കേയുള്ളൂ. അയാളുടെരഹസ്യങ്ങളു് അയാളുടെമാത്രംപ്രൈവറ്റാണു്- അതുസംരക്ഷിക്കാ൯ സ൪ക്കാരിനുബാദ്ധ്യതയൊന്നുമില്ല- ഇയാളുടെകീഴിലു്നിലവിലുള്ള ക്രൈംബ്രാഞു്ചും വിജില൯സ്സുമൊന്നും ഇയാളവിടെയുള്ളിടത്തോളംകാലം അങ്ങനെയല്ലകരുതുന്നതെങ്കിലും. അന്വേഷിക്കേണു്ടതു് ഏക്കേജീസെ൯റ്ററിലു്നിന്നോ മുഖ്യമന്ത്രിയുടെവീട്ടിലു്നിന്നോ രഹസ്യങ്ങളു്ചോരാ൯ സ൪ക്കാ൪ഫയലുകളുടെ ഡ്യൂപ്ലിക്കേറ്റുണു്ടാക്കി മുഖ്യമന്ത്രി നിയമവിരുദ്ധമായി എത്രയെണ്ണംവീതം എവിടെയൊക്കെ സൂക്ഷിച്ചിട്ടുണു്ടെന്നാണു്. സ൪ക്കാ൪ഫയലുകളു്സൂക്ഷിക്കാ൯ പാ൪ട്ടിയാപ്പീസ്സെന്താ സ൪ക്കാ൪സ്സംഘടനയുടെഭാഗമാണോ?

ഇയാളുടെകൂടെയുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളും തൊട്ടുചുറ്റടുത്തുള്ള ഗവണു്മെ൯റ്റിലെയുദ്യോഗസ്ഥ൯മാരുമെല്ലാം ഇയാളെയൊറ്റുകൊടുക്കുന്നതിലു് എത്തികു്സ്സി൯റ്റെയൊരുപ്രശു്നംകൂടിയുണു്ടു്- അതുചെയ്യാതിരിക്കുന്നതല്ല അതുചെയ്യുന്നതാണു് അവിടെയുള്ള എത്തികു്സ്സു്! അതു് ഈയൊറ്റുകാ൪ക്കു് ജനങ്ങളുടെമുന്നിലു് ഒരുന്യായീകരണം, ഒരുമാന്യതകൂടി, നലു്കുന്നുമുണു്ടു്. പിണറായിവിജയനെയൊറ്റിയെന്നുപറയുമ്പോളു് അതൊരുരാജ്യസേവനംകൂടിയായിമാറുന്നു. ഇയാളുടെകൂടെക്കൂടിയതുകൊണു്ടു് ഇയാളെപ്പോലെ രാജ്യസേവനക൪മ്മങ്ങളു്മറക്കണമോ?

കേരളത്തിലെവിജില൯സ്സിനെയെടുത്തു് ഒരുസ്വകാര്യവസു്ത്രംപോലെകോണകമുടുത്തു് ആവശ്യംവരുമ്പോഴെല്ലാം അതിനെയെടുത്തു് കള്ളക്കേസ്സുകളുടെരൂപത്തിലു് ത൯റ്റെശത്രുക്കളുടെനേരേ അഴിച്ചുവീശിയെറിയുന്ന പിണറായിവിജയ൯ ആവിജില൯സ്സിനോടൊപ്പം കേരളത്തിലിന്നു് പരിഹാസപാത്രമാണു്. അതിലെക്കൊള്ളാവുന്നവരായിരുന്ന ഓഫീസ്സ൪മാരോടൊപ്പമയാളും കേരളത്തി൯റ്റെയമൂല്യമായ കരിമണലു്മോഷ്ടിച്ചുവിറ്റതിനും അതിന്നുകേസ്സെടുക്കാതിരുന്നതിനും ഒളിവിലുള്ളപ്രതികളെപ്പോലെ മകളെന്നൊരുകൂട്ടുപ്രതിയെയുമെടുത്തുകൊണു്ടു് ഒളിപ്പിക്കാനൊരുസ്ഥലംതേടി കേരളത്തിലുടനീളം പാ൪ട്ടിഗ്രാമങ്ങളിലൂടെയലയുകയാണു്- കനത്തപോലീസ്സകമ്പടിയിലു്. യാഥാ൪ത്ഥയൊറ്റുനടക്കാ൯പോകുന്നതവിടെയാണു്- ആ പാ൪ട്ടിഗ്രാമങ്ങളിലു്.

പാ൪ട്ടിയെന്താണെന്നയാളുംകുടുംബവും ആയുദ്യോഗസ്ഥ൯മാരും തിരിച്ചറിയാ൯പോവുകയാണു്. അയാളുടെതന്നെഭാഷയിലു്പ്പറഞ്ഞാലു് ഈപ്പാ൪ട്ടിയെക്കുറിച്ചയാളു്ക്കുമവ൪ക്കുമൊരു ചുക്കുമറിഞ്ഞുകൂടാ. ചന്ദ്ര൯റ്റെമറുവശത്തേയു്ക്കുതിരിഞ്ഞമുഖംപോലെ പാ൪ട്ടിയുടെയഴിമതിവിരുദ്ധതയുടെമുഖം ഇയാളു്ക്കുമിവ൪ക്കും പരിചിതമല്ല. പാ൪ട്ടിയെന്നിവിടെപ്പറഞ്ഞതു് നേതാക്കളല്ലയതിലെ ഗ്രാമപ്പ്രദേശങ്ങളിലു്ക്കിടക്കുന്ന ലക്ഷക്കണക്കിനണികളു്, അനുഭാവികളു്. കേരളംകൊറോണയിലുഴറുമ്പോളു് ആരോഗികളുടെയാരോഗ്യഡേറ്റാരഹസ്യങ്ങളു് വിദേശക്കമ്പനികളു്ക്കുവിറ്റു് പണമുണു്ടാക്കിക്കടന്നപ്രതിയെയുംകൊണു്ടാണീ പോലീസ്സുപടയുടെയും അവരുടെമുഖ്യമന്ത്രിയുടെയുമീ ഊരുചുറ്റലെന്നുമറന്നുപോകരുതു്. എന്തെങ്കിലുംദാക്ഷിണ്യമിവര൪ഹിക്കുന്നെന്നു് കേരളംചിന്തിക്കുമെന്നുകരുതുന്നവ൪ക്കുതെറ്റി. ഇവ൪ മനുഷ്യസമൂഹത്തിനൊരിക്കലുംക്ഷമിക്കാനാവാത്ത കുറ്റകൃത്യങ്ങളിലൂടെ ജനങ്ങളെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും വഞു്ചിച്ചുതുടങ്ങിയിട്ടെത്രയോകാലമായി!

കേരളാമുഖ്യമന്ത്രിമകളെയുംകൊണു്ടു് പാ൪ട്ടിഗുണു്ടകളുടെസ്ഥിരമൊളിത്താവളമായ മുടവ൯കോഴിമലയിലഭയംതേടുമോ എന്നതാണിന്നുകേരളത്തിലുയരുന്നചോദ്യം. കേരളത്തിലെന്നല്ല ഇ൯ഡൃയിലൊരുമുഖ്യമന്ത്രിയുമിതുപോലോടിയിട്ടില്ല. പൂച്ചക്കുട്ടികളെ മറ്റുള്ളവരപകടപ്പെടുത്താതെ വേണമെങ്കിലു് തനിയു്ക്കുതന്നെയപകടപ്പെടുത്തുന്നതിനുവേണു്ടി വായിലു്ക്കടിച്ചുതൂക്കിയെടുത്തുകൊണു്ടു് പൂച്ചപോകുന്നപോലെ കേരളാമുഖ്യമന്ത്രിയൊടുവിലു് തനിക്കുള്ളസുരക്ഷയു്ക്കകത്തുനി൪ത്തിമകളെയുംകൊണു്ടു് പഴയപോലെ അമേരിക്കയിലേക്കും സ്വിറ്റു്സ്സ൪ല൯ഡിലേക്കും ദുബായിലേക്കുമൊന്നുംപോകാ൯കഴിയാതെ കണ്ണൂരിലു് പാ൪ട്ടിഗ്രാമത്തിലു്ത്തന്നെ അഭയംതേടിയിരിക്കുന്നുവെന്നാണു് ഒടുവിലറിയുന്നവാ൪ത്ത. അവിടമൊഴിച്ചൊരിടവുമിനി മകളു്ക്കുസുരക്ഷിതമല്ലത്രെ! ഒടുവിലു് പാ൪ട്ടിയെയുപേക്ഷിച്ചുകൈവരിച്ച ലോകവിദേശമുതലാളിമാരെയെല്ലാംകളഞ്ഞു് പാ൪ട്ടിയുടെതന്നെയടുത്തെത്തി- എ൯റ്റെമകളെരക്ഷിക്കണമേയെന്നുവിലപിച്ചുകൊണു്ടു്. ഏതുവിമാനത്താവളത്തിലു്ക്കാലുകുത്തിയാലും അപ്പോളു്ക്കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു് മകളെപ്പിടികൂടുമെന്നതാണവസ്ഥയെന്നറിയുന്നു. ആസ്ഥിതിയിലെത്തി.

ടീപ്പീ ചന്ദ്രശേഖര൯വധക്കേസ്സിലെപ്പാ൪ട്ടിപ്പ്രതിയെയൊരു മിടുക്ക൯പോലീസ്സുദ്യോഗസ്ഥ൯ മുടവ൯കോഴിമലയിലു് അവിടെക്കയറിത്തന്നെപിടിച്ചപോലെ തേടിവരുന്ന അന്യസംസ്ഥാനപ്പോലീസ്സു്ഫോഴു്സ്സുകളുടെകൈയ്യിലു് അവിടമെത്രസുരക്ഷിതമാണെന്നു് നമ്മളിനിക്കാണാ൯പോവുകയാണു്. പാ൪ട്ടിസിദ്ധാന്ത-പ്പ്രയോഗപരമായ എതിരഭിപ്രായങ്ങളു്പ്രചരിപ്പിച്ചതിനു് 2012ലു് താ൯പാ൪ട്ടിസെക്രട്ടറിയായിരിക്കുമ്പോളു് ചന്ദ്രശേഖര൯വധക്കേസ്സിലു് ചന്ദ്രശേഖരനെക്കൊല്ലാനുത്തരവിട്ടെന്നു് ആരോപണവിധേയനായമുഖ്യമന്ത്രി ആക്കേസ്സിലെഹൈക്കോടതിയിലെയപ്പീലിലാപ്പ്രതികളെ ഒന്നുകൂടിശ്ശിക്ഷിച്ചുകൊണു്ടുവിധിവന്നദിവസംതന്നെ മകളെയുംകൊണു്ടവിടെത്തന്നെയൊളിപ്പിക്കാനോടുന്നതു് (2024 ഫെബ്രുവരി 18) ഒട്ടുംയാദൃച്ഛികമല്ല.

ഈ ഒറ്റുമൊളിവുംപലായനവുംചേ൪ന്നയവസ്ഥയുടെ ഇതിലുള്ളയഥാ൪ത്ഥയപകടം മുഖ്യമന്ത്രിസ്ഥാനവും അതിനിന്നുകിട്ടുന്ന കനത്തസുരക്ഷയുമില്ലെങ്കിലു് വഴിയിലെവിടെയുംനേരിടേണു്ടിവന്നേക്കാവുന്ന ജനകോപമാണു്. കേരളത്തി൯റ്റെ ഇയാളുണു്ടാക്കിയ ലക്ഷക്കണക്കിനുകോടിരൂപയുടെകടംമുഴുവ൯ മൊത്തംതീ൪ക്കാവുന്ന, ഊ൪ജ്ജത്തിനുമാണവശക്തിക്കുംവേണു്ടി ലോകമന്വേഷിച്ചുപാഞ്ഞുനടക്കുന്ന തോറിയമുണു്ടാക്കാനുതകുന്ന, കേരളത്തിലെജനങ്ങളുടെ മു൯കാലസുകൃതംപോലെ ഇ൯ഡൃയിലു്ക്കേരളത്തിലാലപ്പുഴയിലു് ഒരേയൊരുപഞു്ചായത്തിലു്മാത്രം കാരുണ്യവതിയായകടലു്കൊണു്ടുചെന്നുതള്ളുന്ന, മൂന്നരക്കോടിജനങ്ങളുടെവകക്കരിമണലു്, അതിനുതകാതെ ആകെയാമൂന്നുപേ൪മാത്രംചേ൪ന്നുതന്നെ, അതായതുമുഖ്യമന്ത്രിപിണറായിവിജയനും മകളും ഒരു കരിമണലപഹരണവ്യവസായിയായ ക൪ത്തായുംചേ൪ന്നു് അടിച്ചുകൊണു്ടുപോയാലു്, കൈയ്യിലെവിടെക്കിട്ടിയാലും ജനംവെറുതേവിടുമോ? ആ സുരക്ഷയില്ലാതാവുമ്പോളു് എന്തുസംഭവിക്കും? അധികാരത്തിലില്ലാത്ത ആ൪ക്കെങ്കിലും മറ്റൊരുവിഭാഗംകമ്മ്യൂണിസ്സു്റ്റുകളായ മാവോവാദികളെക്കൊല്ലാ൯പോയി അങ്ങനെ മാവോഭീഷണിയുണു്ടെന്നുപറഞ്ഞു് പാടുപെട്ടുണു്ടാക്കിയ ആജീവനാന്തസുരക്ഷനലു്കാ൯കഴിയുമോ?

കഴിഞ്ഞപലദശകങ്ങളിലു് ഇയാളുകാരണംകൊല്ലാ൯വരുന്ന ഇയാളുടെപാ൪ട്ടിഗുണു്ടകളിലു്നിന്നുരക്ഷപ്പെടാ൯ മക്കളെയുമെടുത്തുകൊണു്ടോടിയ അച്ഛനമ്മമാരുടെവേദനയിന്നു് ഇയാളുമനുഭവിക്കുന്നെങ്കിലു് അതിനുകേരളത്തിനു് മനസ്സു്താപമൊന്നുമില്ല, ഒരലു്പ്പംസന്തോഷമുണു്ടുതാനും, കാരണം മക്കളുടെജീവ൯രക്ഷിക്കാനോടുന്ന രക്ഷിതാക്കളുടെവേദനയിയാളുമറിയേണു്ടതാണു്. ഇല്ലെങ്കിലൊരുത്തനെങ്ങനെയൊരുനേതാവാകും?

Written on 17 February 2024 and first published on: 18 February 2024

 

 

 

 

 

No comments:

Post a Comment