Thursday, 15 February 2024

1531. കേരളത്തി൯റ്റെ സാമ്പത്തികസുരക്ഷിതത്വം അപകടപ്പെടുത്തിക്കൊണു്ടു് സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കേന്ദ്രബീജേപ്പീയും ജുഡീഷ്യറിയുംകൂടി രാഷ്ട്രീയംകളിക്കുന്നു. സംസ്ഥാനങ്ങളു്ക്കു് കടമെടുക്കാനുള്ളപരിധിയെപ്പറ്റി നിയമം എന്തുപറയുന്നു എന്നതല്ലയവരിപ്പോളു്നോക്കുന്നതു്- തമ്മിലടിച്ചു് ആ രണു്ടുപാ൪ട്ടികളുടെഗവണു്മെ൯റ്റും വീണുപോകുമോയെന്നാണു്!

1531

കേരളത്തി൯റ്റെ സാമ്പത്തികസുരക്ഷിതത്വം അപകടപ്പെടുത്തിക്കൊണു്ടു് സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കേന്ദ്രബീജേപ്പീയും ജുഡീഷ്യറിയുംകൂടി രാഷ്ട്രീയംകളിക്കുന്നു. സംസ്ഥാനങ്ങളു്ക്കു് കടമെടുക്കാനുള്ളപരിധിയെപ്പറ്റി നിയമം എന്തുപറയുന്നു എന്നതല്ലയവരിപ്പോളു്നോക്കുന്നതു്- തമ്മിലടിച്ചു് ആ രണു്ടുപാ൪ട്ടികളുടെഗവണു്മെ൯റ്റും വീണുപോകുമോയെന്നാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hamza Baig. Graphics: Adobe SP.


കേരളത്തി൯റ്റെ സാമ്പത്തികസുരക്ഷിതത്വം അപകടപ്പെടുത്തിക്കൊണു്ടു് സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കേന്ദ്രബീജേപ്പീയും ജുഡീഷ്യറിയുംകൂടി രാഷ്ട്രീയംകളിക്കുന്നു. സംസ്ഥാനങ്ങളു്ക്കു് കടമെടുക്കാനുള്ളപരിധിയെപ്പറ്റി നിയമം എന്തുപറയുന്നു എന്നതല്ലയവരിപ്പോളു്നോക്കുന്നതു്- തമ്മിലടിച്ചു് ആ രണു്ടുപാ൪ട്ടികളുടെഗവണു്മെ൯റ്റും വീണുപോകുമോയെന്നാണു്! അതുകൊണു്ടുജുഡീഷ്യറിതന്നെയിറങ്ങി- അതും സുപ്രീംകോടതി- അവ൪ക്കിടയിലു്ച്ച൪ച്ചനടത്തി സമവായമുണു്ടാക്കുന്നു. ഇ൯ഡൃയിലിതിനുമുമ്പിങ്ങനെനടന്നിട്ടുണു്ടോ? കേന്ദ്രസംസ്ഥാനബന്ധങ്ങളെപ്പറ്റി, പ്രത്യേകിച്ചും ഫെഡറലു് സാമ്പത്തികബന്ധങ്ങളെപ്പറ്റി, ത൪ക്കമുണു്ടാകുമ്പോലു് ഭരണഘടനയും നിലവിലെനിയമങ്ങളുംമാത്രമല്ലേയിതുവരെ നോക്കിയിട്ടുള്ളൂ? സമ്പൂ൪ണ്ണമായും ബീജേപ്പീവലു്ക്കരിക്കപ്പെട്ട ജുഡീഷ്യറിയെയല്ലേയിതുകാണിക്കുന്നതു്? ബീജേപ്പീയുടെയും അനുബന്ധകോ൪പറേഷനുകളുടെയും ലൂസ്സായരാജ്യയഡു്മിനിസ്സു്ട്രേഷനല്ലേ ഇതുകാണിക്കുന്നതു്? പലപള്ളിത്തക൪ച്ചയിലും ക്ഷേത്രംകെട്ടലിലുമൊക്കെ ആ ബീജേപ്പീവലു്ക്കരണം പലവിധികളിലൂടെയും ജനങ്ങളു്കണു്ടെങ്കിലും, അനുഭവിച്ചെങ്കിലും, അതിനിരയായെങ്കിലും, ആ വിധികളു്പുറപ്പെടുവിച്ചജഡു്ജിമാ൪ യാതൊരുലജ്‌ജയുംസങ്കോചവും അഭിമാനക്കുറവുമില്ലാതെ അതിനുശേഷം അധികാരസ്ഥാനങ്ങളു്ക്കുവേണു്ടി ബീജേപ്പീയിലേക്കുതന്നെപോയെങ്കിലും, ആവിധികളു്റദ്ദാവാതെതുട൪ന്നെങ്കിലും, രാജ്യത്തെ കേന്ദ്ര-സംസ്ഥാനബന്ധങ്ങളിലും ഫെഡറലു്ത്തത്വങ്ങളിലു്പ്പോലുമതു് ഇത്രവേഗം നടപ്പാക്കപ്പെടുമെന്നു് ജനങ്ങളു്പ്രതീക്ഷിച്ചില്ല.

കേരളത്തിനു് കടമെടുക്കാനുള്ളപരിധിവെട്ടിക്കുറച്ചു, കേന്ദ്രമതിലിടപെട്ടു, ഇതുനിയമവിരുദ്ധമാണു്, അതിലിടപെടണം, എന്നുകാണിച്ചു് കേന്ദ്രഗവണു്മെ൯റ്റിനെതിരെ കേരളം സുപ്രീംകോടതിയിലു്ക്കൊണു്ടുചെന്നുകൊടുത്ത കേസ്സിലാണു് കേരളത്തി൯റ്റെ കടപരിധി വരുമാനംനോക്കുമ്പോളു് അപകടാവസ്ഥയിലാണെന്നും ശ്രീലങ്കയിലെയും ബ്രസ്സീലിലെയുംപോലെ രാജ്യത്തെമൊത്തമതുബാധിക്കാതിരിക്കാ൯ കേരളത്തി൯റ്റെ കടപരിധി വെട്ടിക്കുറയു്ക്കാ൯ കേന്ദ്രം ബാദ്ധ്യസ്ഥമാണെന്നും കേന്ദ്രം എഴുതിക്കൊടുത്തതു് വായിച്ചതിനുശേഷമാണു് സുപ്രീംകോടതിയീ ഇതിനുമുമ്പുണു്ടായിട്ടില്ലാത്ത രാഷ്ട്രീയനീക്കംനടത്തിയതു്. കേരളത്തെ ഒരിക്കലും തിരിച്ചടയു്ക്കാ൯ കഴിവില്ലാത്തരീതിയിലു് കടക്കെണിയിലാക്കി ആത്മഹത്യചെയ്യിക്കാ൯ കേന്ദ്രഗവണു്മെ൯റ്റിനെന്നല്ല സുപ്രീംകോടതിക്കുപോലും അധികാരമില്ല. അങ്ങനെചെയ്യണമോയെന്നതു് ഒരു റെഫറണു്ടത്തിലൂടെയോ ഒരു ഓണു്ലൈ൯ പോളിംഗിലൂടെയോമറ്റോ കേരളത്തിലെജനങ്ങളു്തന്നെ തീരുമാനിക്കേണു്ടൊരുകാര്യമാണു്.

2016മുതലു് കേരളംഭരിക്കുന്നതൊരു ധൂ൪ത്തുഗവണു്മെ൯റ്റാണു്. പൊതുപ്പണമെവിടെയിരിക്കുന്നതുകണു്ടാലും അതിലു്ക്കൈവെച്ചുചെലവഴിക്കാ൯ അത്യാഗ്രഹംപിടിച്ചുനടക്കുന്ന മാ൪കു്സ്സിസ്സു്റ്റുനേതാവായ മുഖ്യമന്ത്രി പിണറായിവിജയ൯റ്റെനേതൃത്വത്തിലു് ഖജനാവിലുള്ളതുമുഴുവ൯ അഴിമതിയും കുടുംബസഹിതവെട്ടിപ്പും പദ്ധതിപ്പണാപഹരണവുമായെയുടുത്തുകൊണു്ടുപോയി ഖജനാവുകാലിയായി. അതിനകത്തുപൂച്ചയല്ല പട്ടിയാണുപെറ്റുകിടക്കുന്നതു്. എന്നിട്ടുംരാജിവെക്കാതെ ധൂ൪ത്തും വെട്ടിപ്പുമഴിമതിയുംതുടരുന്നതിനുവേണു്ടി കേന്ദ്രമറിയാതെയും കേന്ദ്രാനുമതിയില്ലാതെയും ലോകംമുഴുവ൯നടന്നു് നിയമവിരുദ്ധമാ൪ഗ്ഗങ്ങളിലൂടെ കടംവാങ്ങി സംസ്ഥാനത്തിനവ ഒരിക്കലുംതിരിച്ചടയു്ക്കാ൯പറ്റാത്തസ്ഥിതിയിലാക്കി. ഇതിന്നു് കേരളത്തിലെ സു്ക്കൂളു്കുട്ടികളു്ക്കുപോലുമറിയാം. ഇതു് സുപ്രീംകോടതിയു്ക്കറിഞ്ഞുകൂടെന്നുനടിച്ചാണു് ഇനിയുംകൂടുതലു് കടംവാങ്ങാ൯ കേരളത്തെയനുവദിക്കാ൯ എന്തെങ്കിലുംവഴിയുണു്ടോയെന്നുച൪ച്ചചെയ്യാ൯ സുപ്രീംകോടതി രണു്ടുഗവണു്മെ൯റ്റുകളോടുമാവശ്യപ്പെട്ടിരിക്കുന്നതു്. ഇതിലു് ഈപ്പണംതിരിച്ചടയു്ക്കേണു്ട കേരളത്തിലെജനങ്ങളുടെയഭിപ്രായം- തീരുമാനവും- ആരായേണു്ടതല്ലേ? അല്ലെങ്കിലു് ഇവ൪തന്നെയിതു് ഇന്നയിന്നവരുമാനമാ൪ഗ്ഗങ്ങളുപയോഗിച്ചു് അവ൪ജീവിച്ചിരിക്കുമ്പോളു്ത്തന്നെ തിരിച്ചടച്ചുകൊള്ളാമെന്നു് ബോണു്ടെഴുതിവെയു്ക്കാ൯ സുപ്രീംകോടതിപറയേണു്ടതല്ലേ? അതിനുപകരം അതെല്ലാമവഗണിച്ചാണു് കേരളത്തിലെജനങ്ങളു് അവരുടെരാഷ്ട്രീയചതുരംഗക്കളിയിലെ നി൪ജ്ജീവകരുക്കളാണെന്നതുപോലെ തമ്മിലു്ച്ച൪ച്ചചെയു്തുതീരുമാനമെടുക്കാ൯പറഞ്ഞതു്.

ബീജേപ്പീയല്ല കോണു്ഗ്രസ്സാണുരാജ്യംഭരിച്ചിരുന്നതെങ്കിലു് ഇങ്ങനെയൊന്നുമല്ല ഉണു്ടാകുമായിരുന്നതു്, ഉണു്ടായിട്ടുമില്ല- പരസ്സു്പ്പരംച൪ച്ചചെയു്തു് സമവായത്തിലെത്താനല്ല നിയമമെന്തെന്നുനോക്കാനാണു് സുപ്രീംകോടതി പറയുമായിരുന്നതു്. ജനങ്ങളു്ക്കിതി൯റ്റെയെല്ലാമ൪ത്ഥം മനസ്സിലാകുന്നുണു്ടു്.
 
Written on 13 February 2024 and first published on: 15 February 2024








 

 

 

No comments:

Post a Comment