Sunday, 28 January 2024

1518. എസ്സെഫൈയ്യുടെമുന്നിലു്വിജൃംഭിച്ചാളാവാ൯ ഊച്ചാളിചമയാ൯പോയി ഭരണാധികാരി പെരുവഴിയിലായി

1518

എസ്സെഫൈയ്യുടെമുന്നിലു്വിജൃംഭിച്ചാളാവാ൯ ഊച്ചാളിചമയാ൯പോയി ഭരണാധികാരി പെരുവഴിയിലായി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ആരെങ്കിലുംമസിലുപെരുക്കിനിന്നു് തെറിവിളിക്കുന്നതുകണു്ടാലു് അറിയാതെയിമ്പ്രസ്സു്ഡായി ആരാധിച്ചുപോവുന്ന എസ്സെഫൈയ്യുടെമുന്നിലു്വിജൃംഭിച്ചാളാവാ൯, ആപ്പയലുകളെനാളത്തെയാവശ്യത്തേയു്ക്കു് കൂടെനി൪ത്താ൯, ഊച്ചാളിചമയാ൯പോയി കേരളത്തിലെ സംസ്ഥാനഭരണാധികാരി പെരുവഴിയിലായി. എസ്സെഫൈയ്യെയിമ്പ്രസ്സുചെയ്യിക്കുന്നതിനുവേണു്ടി സംസ്ഥാനമുഖ്യമന്ത്രിയുടെകീഴു്ക്കസേരയിലിരുന്നു് സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണ൪ക്കെതിരെയാണു് ഊച്ചാളിചമഞ്ഞതു്!

മുപ്പതുവ൪ഷം തുട൪ച്ചയായിഭരിച്ചതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെജനങ്ങളടിച്ചുതക൪ത്തു് ഇനിയിവിടെക്കണു്ടുപോകരുതെന്നുപറഞ്ഞുവിട്ട പശ്ചിമബംഗാളിലെമുഖ്യമന്ത്രി മമതാബാന൪ജിയതുചെയ്യുന്നതുമനസ്സിലാക്കാം: പശ്ചിമബംഗാളൊരു വലിയസംസ്ഥാനമാണു്, ഇ൯ഡൃയിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പലയിരട്ടിവരുമവരുടെപാ൪ട്ടിയുടെ അംഗസംഖ്യ. മാത്രവുമല്ല അവരൊരു എഴുതാനുംവായിക്കാനും പ്രസംഗിക്കാനുമറിയാവുന്ന എഴുത്തുകാരികൂടിയാണു്. അതുമല്ല ഇതുപോലെ കുടുംബസഹിതം ഖജനാവിലു്നിന്നുവെട്ടിത്തിന്നല്ല, മുഖ്യമന്ത്രിയുടെശമ്പളംവാങ്ങാതെ സ്വന്തംപുസു്തകങ്ങളുടെ റോയലു്റ്റിയിലു്നിന്നാണവ൪കഴിയുന്നതു്. അവ൪ക്കു് മാനംകെടുത്താനിതുപോലൊരുകുടുംബവുമില്ല. അവരവിടെ ഗവ൪ണ്ണ൪ക്കെതിരെ പൊരുതുന്നതുകണു്ടു് ഇവിടെ വിസ൪ജ്ജനദ്ദ്വാരംവലുതാക്കരുതു്- കീറിപ്പോകും!

എഴുപത്തേഴുവയസ്സുകാരനുഭരണത്തിലു്ത്തുടരാ൯, സ്വന്തംപാ൪ട്ടിയിലാധിപത്യംനിലനി൪ത്താ൯, വല്ലവനുംചോറുംകൊടുത്തുവള൪ത്തിയുണു്ടാക്കിവിട്ട യുവമസിലുകളു്കാണിച്ചു് പാ൪ട്ടിയിലെയെതിരാളികളെയമ൪ത്താ൯ (സ്വന്തംയുവമസിലുകളെ തെരുവിലു്ക്കിടന്നുരക്തംപുരളാതെ വിദേശത്തുംവീട്ടിലുമിരുത്തിയിട്ടുണു്ടു്!), ഇരുപത്തേഴുവയസ്സുകാര൯മാരുടെമുന്നിലു് ആളാവേണു്ടതെന്തിനെന്നു് കേരളത്തിനിപ്പോഴുംമനസ്സിലായിട്ടില്ല. അങ്ങനെചെയു്തു് ഇപ്പോളിനി ഭരണത്തിലു്ത്തുടരണമെങ്കിലു് കേന്ദ്രബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയുമലിവുംകനിവുംവേണം എന്നായി! അതോടെ അതുമനസ്സിലാക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ മുപ്പതുശതമാനമാളുകളുടെമുന്നിലു് ഇത്രയുംനാളു്വളരെപ്പാടുപെട്ടുകെട്ടിപ്പൊക്കിയ ബീജേപ്പീയുടെയെതിരാളിയെന്നപ്രതിച്ഛായ ഒറ്റരാത്രികൊണു്ടുതക൪ന്നുവീഴും. ആദ്യത്തെത്തക൪ച്ചയേക്കാളു് ഭയാനകമാണു് രണു്ടാമത്തെത്തക൪ച്ച, അതുകൊണു്ടാദ്യത്തേതുമതിയെന്നുവെച്ചു!

എസ്സെഫൈയ്യുടെസംഘടനയും നേതൃത്വവും സു്റ്റേബിളാണോ? എസ്സെഫൈയ്യുടെമഹാനേതാക്കളെയെല്ലാം എന്നെന്നത്തേയു്ക്കുമായി മാനംകെടുത്തിയകത്താക്കാ൯ സംഘടനയുടെമയക്കുമരുന്നുവിതരണശൃംഖലയുടെ വിശദാശംങ്ങളു് എത്രയോകാലമായി സെ൯ട്രലു് നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോയുടെകൈയ്യിലും മറ്റുപലയേജ൯സ്സികളുടെകൈയ്യിലുമുള്ളതാണു്! പക്ഷേയിന്നുവരെ കേരളഭരണമട്ടിമറിയണു്ടെന്നുള്ളതുകൊണു്ടു് അവരാവാക്കിനൊരറസ്സു്റ്റുംപിടിയുംകൊണു്ടുപോക്കും കേരളത്തിലു്നടത്തിയിട്ടില്ല- കേരളത്തിലെ ഭരണപ്പാ൪ട്ടിക്കും പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിക്കും അതി൯റ്റെസെ൯ട്രലു്ക്കമ്മിറ്റിക്കുമൊരു മുന്നറിയിപ്പുംസൂചനയുമെന്നനിലയിലു് മുന്നാഭ്യന്തരവകുപ്പുമന്ത്രിയായിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെവീട്ടിലു്ത്തന്നെകയറി അന്ത൪സ്സംസ്ഥാനമയക്കുമരുന്നുധനകാര്യത്തിനും വിതരണത്തിനും മകനെപ്പിടിച്ചുബാംഗ്ലൂരിലു്ക്കൊണു്ടുപോയി ഒരുവ൪ഷമകത്താക്കിയതുപോലെ. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും എസ്സെഫൈയു്ക്കും അതോടൊപ്പം ഡീവൈയ്യെഫൈയു്ക്കും ആസ്സൂചനന്നായിമനസ്സിലായിബോദ്ധ്യപ്പെട്ടു. ഇപ്പോളായെഴുപത്തേഴുകാര൯മുഖ്യമന്ത്രി പിണറായിവിജയനാപ്പയലുകളിലൂടെ തെരുവിലിട്ടടിക്കാ൯ചെന്നുചവിട്ടിവിട്ട ഗവ൪ണ്ണറെന്നമൂ൪ഖ൯കാരണം ആലിസ്സു്റ്റുയ൪ന്നുവരാനിടയാക്കരുതു്!

Written on 28 January 2024 and first published on: 29 January 2024










 

No comments:

Post a Comment