1506
മുഖ്യമന്ത്രിയുടെമക്കളായാലു് അച്ഛ൯റ്റെപേരുപറഞ്ഞു് അച്ഛനോടൊപ്പം നാടുമുഴുവ൯നടന്നു് കൈക്കൂലിവാങ്ങിത്തിന്നുകയല്ലവേണു്ടതു്- അന്തസ്സായിജോലിചെയു്തുജീവിക്കാ൯പഠിക്കണം! ഈയെമ്മെസ്സിനും അച്ച്യുതമേനോനുമൊക്കെ മക്കളുണു്ടായിരുന്നതല്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
മുഖ്യമന്ത്രിയുടെമക്കളായാലു് അച്ഛ൯റ്റെപേരുപറഞ്ഞു് അച്ഛനോടൊപ്പം നാടുമുഴുവ൯നടന്നു് കൈക്കൂലിവാങ്ങിത്തിന്നുകയല്ലവേണു്ടതു്- അന്തസ്സായിജോലിചെയു്തുജീവിക്കാ൯പഠിക്കണം! ഈയെമ്മെസ്സിനും അച്ച്യുതമേനോനുമൊക്കെ മക്കളുണു്ടായിരുന്നതല്ലേ? അതെങ്ങനെ- അച്ഛ൯റ്റെവഴിയെയല്ലേ മക്കളു്നടക്കൂ? അച്ഛ൯ മുന്നൂറ്റെഴുപതുകോടിരൂപയുടെ അഴിമതിനടത്തിയാലു് മക്കളിറങ്ങിനടന്നു് അതിനേക്കാളു്ക്കൂടുതലു്കോടിരൂപയുടെ അഴിമതിനടത്തില്ലേ പ്രതികാരംപോലെ? ഏതുമുഖ്യമന്ത്രിക്കുടുംബത്തെപ്പറ്റിയാണുപറയുന്നതെന്നു് ഇവിടെ ഒരുസൂചനപോലും, ഒരുവിശദീകരണംപോലും, കൊടുക്കേണു്ടതില്ല. കേരളത്തിലങ്ങനെയൊരു മുഖ്യമന്ത്രിക്കുടുംബമേ ഉണു്ടായിട്ടുള്ളൂ!
ചിലഭരണാധികാരികളു് കസേരയിലു്നിന്നിറങ്ങാതെ ഭ്രാന്തെടുത്തധികാരമൂച്ചുകാണിച്ചു് നടക്കുന്നവരാണെന്നൊരു സാഹിത്യകാര൯പറഞ്ഞാലു് അതു് സംസ്ഥാനമുഖ്യമന്ത്രി പിണറായിവിജയനെപ്പറ്റിയല്ല കേന്ദ്രപ്പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റിയായിരിക്കുമെന്നു് കോമാളിയെപ്പോലെലാഘവത്തോടെ പത്രക്കാരോടുപറഞ്ഞുചിരിക്കുന്ന എംവീ ഗോവിന്ദനെപ്പോലെയുള്ള പാ൪ട്ടിസെക്രട്ടറിമാരിതുകേട്ടാലു് അതുമുഖ്യമന്ത്രിപിണറായിവിജയ൯റ്റെകുടുംബമല്ല കെ കരുണാക൯റ്റെകുടുംബമാണെന്നു് പറയുമെന്നതുറപ്പാണു്, കാരണമിവ൯മാ൪വാതുറന്നാലു് പിന്നെക്കുപ്പിയുംപേഴു്സ്സുംഡയറിയും കിട്ടില്ലെന്നുവിചാരിച്ചു് മാധ്യമപ്പേക്കോലങ്ങളൊന്നും അതങ്ങനെയല്ലല്ലോയെന്നു് ചോദ്യംചോദിക്കുകയില്ല, പകരംകൂടെച്ചിരിക്കും. അതുകൊണു്ടു് ആ൪ക്കുംചോദ്യംചോദിക്കാനും പറഞ്ഞതുലംഘിക്കാനും പറ്റുകയില്ലെന്നുവിചാരിച്ചു് പ്രസ്സു്ക്ക്ലബ്ബെന്നെഴുതിവെച്ചിട്ടുള്ള കഞ്ഞിപ്പട്ടക്ക്ലബ്ബുകളിലിരുന്നു് എന്തുംവിളിച്ചുപറയുകയാണു്, എന്തസംബന്ധവും രാഷ്ട്രീയമെന്നപേരുംപറഞ്ഞടിച്ചുവിടുകയാണു്! പണു്ടുപീസ്സീജോ൪ജ്ജുചെന്നുപെട്ടതുപോലെ ഇവ൯മാരാരെങ്കിലുമാ റിപ്പബ്ലിക്കു്ട്ടീവീയിലെ അ൪ണ്ണബു് ഗോസ്സ്വാമിയുടെകൈയ്യിലോ അതിലെയാപ്പെമ്പിള്ളേരുടെമുന്നിലോ ചെന്നകപ്പെട്ടിരുന്നെങ്കിലു് എത്രസെക്കണു്ടുനിലനിലു്ക്കുമായിരുന്നു! കഴിഞ്ഞയിരുപതുകൊല്ലത്തിനിടയു്ക്കു് ബീജേപ്പീയെന്നും കോണു്ഗ്രസ്സെന്നും നരേന്ദ്രമോദിയെന്നും കെ. സുധാകരനെന്നും കുറേപ്പേരുകളു്ചുഴറ്റിയെറിയുകയല്ലാതെ ഈമുഖ്യമന്ത്രിപിണറായിവിജയനോ ഈപ്പാ൪ട്ടിസെക്രട്ടറിഗോവിന്ദനോ രാഷ്ട്രീയമെന്തെങ്കിലുംപറഞ്ഞിട്ടുണു്ടോ?
ഒരുമുഖ്യമന്ത്രിയുടെമകളു് നാട്ടിലിറങ്ങിനടന്നുപിരിച്ചയഴിമതിപ്പണത്തെപ്പറ്റി ഒരെമ്മെല്ലേതെളിവുസഹിതംപറഞ്ഞപ്പോളു് മുഖ്യമന്ത്രിവിജയ൯ വീട്ടിലിരിക്കുന്നവരെപ്പറയുന്നോയെന്നാക്രോശിച്ചുകൊണു്ടു് നിയമസഭയിലു്ത്തിളച്ചുമറിയുകയാണുചെയു്തതു്. സു്പ്പീക്ക൪ മന്ത്രിമാ൪ പാ൪ട്ടിസെക്രട്ടറി എന്നീപ്പദവികളിലൊക്കെയിരുന്ന മറ്റനേകംപേരുംതിളച്ചു. മുഖ്യമന്ത്രിയുടെമകനെപ്പറയുമ്പോളു് തിളയു്ക്കാതിരുന്നയിവ൪ മുഖ്യമന്ത്രിയുടെമകളെപ്പറയുമ്പോളു് തിളച്ചുമറിഞ്ഞതെന്താണെന്നാണു് ഇവരുടെമുഴുവ൯കൂടെനടന്ന സ്വപു്നയെന്നൊരുസു്ത്രീനടത്തിയചില വെളിപ്പെടുത്തലുകളുടെയടിസ്ഥാനത്തിലു് കേരളമാലോചിച്ചതു്. ഭ൪ത്താവിനോ അച്ഛനോ സംസ്ഥാനംനലു്കിയയധികാരമുപയോഗിച്ചു് നാട്ടിലിറങ്ങിനടന്നുപിരിച്ചാലു് വീട്ടിലിരിക്കുന്നവരെപ്പറയില്ലെന്നാണോ മുഖ്യമന്ത്രികരുതിയതു്? ഇപ്പോളു് സ്വന്തംമുണു്ടിലു്പ്പൊതിഞ്ഞുവെച്ചിരിക്കുന്ന പ്രതിപക്ഷനേതാവുവീഡ്ഡീസതീശ്ശനൊഴിച്ചു് നാട്ടുകാ൪മാത്രമല്ല കേന്ദ്രഗവണു്മെ൯റ്റും കേന്ദ്രധനകാര്യമന്ത്രാലയവും കേന്ദ്രയന്വേഷണയുദ്യോഗസ്ഥ൯മാ൪മുഴുവനുമെല്ലാം പറയുന്നില്ലേ, പേരുപത്രങ്ങളു്ക്കുറിലീസ്സുചെയുന്നില്ലേ? എന്തുതിളച്ചുമറിയാത്തതു്?
ആവശ്യമുള്ളപ്പോളു് അടികൊടുക്കാതെവള൪ത്തുന്നമക്കളു് ഒടുവിലു് ആ൪ക്കുംനിയന്ത്രിക്കാനൊക്കാതാവുമ്പോളു് ആത്തെരുവിലുള്ള മുഴുവനാളുകളുടെയും അടിയുംചവിട്ടുമെറിയുംവാങ്ങുമെന്നുകേട്ടിട്ടുണു്ടു്. അധികാരംനുണഞ്ഞിട്ടുള്ള, ചീഫു്സ്സെക്രട്ടറിയുംഡീജീപ്പീയുംമുതലു് പാ൪ട്ടിസെക്രട്ടറിവരെയുള്ള വ്യക്തിത്വമില്ലാത്തയടിമകളു് സ്വന്തമടിമകളാണെന്നു് പറഞ്ഞുപഠിപ്പിച്ചുമനുഭവിച്ചുംവെച്ചിരിക്കുന്ന, പാ൪ട്ടിപ്പുത്ര൯മാരും പാ൪ട്ടിപ്പുത്രികളുമാവുമ്പോളു് പത്തിരട്ടിക്കനത്തനിയന്ത്രണം ആവശ്യമുള്ളതായിരുന്നു.
Written and first published on: 15 January 2024
തിരുവനന്തപുരം സഹ്യാദ്രി ബുക്കു്സ്സു് & ബ്ലൂം ബുക്കു്സ്സി൯റ്റെ മലയാളം വിഭാഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment