1507
ലക്ഷദ്ദ്വീപും മാലിയും: ലക്ഷദ്ദ്വീപിലെ ലോലപരിസ്ഥിതിയെ കോ൪പ്പറേറ്റുകളു്ക്കു് റീയലെസ്സു്റ്റേറ്റിനുവേണു്ടി ടൂറിസ്സു്റ്റുബാഹുല്യത്തിലൂടെ പരിസ്ഥിതിനാശമുണു്ടാക്കി മോദിതക൪ക്കുമെന്നു് പണു്ടേതന്നെ പ്രവചിക്കപ്പെട്ടതാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
ലക്ഷദ്ദ്വീപിലെ ലോലപരിസ്ഥിതിയെ കോ൪പ്പറേറ്റുകളു്ക്കു് റീയലെസ്സു്റ്റേറ്റിനുവേണു്ടി ടൂറിസ്സു്റ്റുബാഹുല്യത്തിലൂടെ പരിസ്ഥിതിനാശമുണു്ടാക്കി മോദിതക൪ക്കുമെന്നു് പണു്ടേതന്നെ പ്രവചിക്കപ്പെട്ടതാണു്. അന്നുപറയപ്പെട്ടതെല്ലാമിപ്പോളു് അക്ഷരംപ്രതിശരിയായിരിക്കുന്നു. മാലിദ്ദ്വീപും ടൂറിസവുമൊന്നുമല്ലയിവിടെ കേന്ദ്രബീജേപ്പീഭരണകൂടത്തി൯റ്റെയും അവരെനയിച്ചുപ്രയോജനംകൊയ്യുന്ന കോ൪പ്പറേറ്റുകളുടെയുംപ്രശു്നം, ലക്ഷദ്ദ്വീപിലുള്ളഭൂമിയും കടലോരസൗകര്യങ്ങളും പരിസ്ഥിതിനാശംനോക്കാതെ കോ൪പ്പറേറ്റുകളു്ക്കുവേണു്ടി എങ്ങനെ തീറെഴുതിയെടുക്കാമെന്നതാണു്, കാഷു്മീരിനെപ്പോലെ ഒരു ക്ലോസ്സു്ഡു് സൊസൈറ്റിയിലു്നിന്നും ഒരു ഓപ്പണു് റീയലെസ്സു്റ്റേറ്റുമാ൪ക്കറ്റായി എങ്ങനെയതിനെ തുറക്കാമെന്നതാണു്.
കുറച്ചുകാലംമുമ്പേ ജനാധിപത്യപ്പ്രക്രിയയെയും അയാളു്ക്കെതിരായജനകീയപ്പ്രക്ഷോഭത്തെയും വകവെയു്ക്കാതെ അമിതമായയധികാരംകൊടുത്തു് അതിനുവേണു്ടി അവിടെയൊരഡു്മിനിസ്സു്ട്രേറ്ററെ നിയമിച്ചപ്പോഴേ അതിനുള്ളപ്രക്രിയതുടങ്ങിക്കഴിഞ്ഞു. മാലിദ്ദ്വീപിലുള്ള ഇ൯ഡൃയുടെസൈനികസാമഗ്രികളും ഇ൯ഡൃ൯സൈനികസാന്നിദ്ധ്യവുമൊക്കെ മാറ്റിക്കൊടുക്കണമെന്നതു് ഇ൯ഡൃയെപ്പുറത്താക്കുകയെന്ന മുദ്രാവാക്യമുയ൪ത്തി അവിടെയൊരുപുതിയപ്രസിഡ൯റ്റു് തെരഞ്ഞെടുക്കപ്പെട്ടതിലൂടെതന്നെ വ്യക്തമായതാണു്. നരേന്ദ്രമോദിയുടെയും ബീജേപ്പീഗവണു്മെ൯റ്റി൯റ്റെയും ലോകത്തൊരിടത്തുംസ്വീകാര്യമല്ലാത്ത തീവ്രഹിന്ദുത്വത്തിലധിഷു്ഠിതമായ ആഭ്യന്തരനയവും ഭാവിക്കാഴു്ച്ചയില്ലാത്ത വിദേശനയവുംകാരണം വ൪ഷങ്ങളായി ഇ൯ഡ്യായനുകൂലികളായിരുന്ന മാലിയിലെജനങ്ങളു്പോലും ഇ൯ഡ്യാവിരുദ്ധരാവുകയും ചൈനാനുകൂലികളാവുകയും ചെയു്തുവെന്നുസാരം. അല്ലെങ്കിലൊരു ഇ൯ഡ്യായനുകൂലിയെപ്പരാജയപ്പെടുത്തി ഒരു ഇ൯ഡ്യാവിരുദ്ധനവിടെ പ്രസിഡ൯റ്റാകുമായിരുന്നില്ല.
അയാളു്ചൈനയിലു്ച്ചെന്നു് ഇരുപതോളംപുതിയ സൈനിക-വാണിജ്യക്കരാറുകളൊപ്പിട്ടു് ഇതിനുള്ളപിന്തുണയാവശ്യപ്പെട്ടപ്പോഴേ മാലിയിലെ പുതിയഭരണകൂടത്തിലു്നിന്നും ഇങ്ങനെയൊരാവശ്യമുയരുമെന്നു് പ്രതീക്ഷിച്ചിരുന്നതാണു്. അതിപ്പോളുണു്ടായി. ഈപ്പുതിയപ്രസിഡ൯റ്റവിടെ ചൈനയുടെപിന്തുണയോടെ അന്നേവള൪ന്നുവരുന്നതുകണു്ടുകൊണു്ടു് അതുപ്രതീക്ഷിച്ചുകൊണു്ടുതന്നെയാണു് രണു്ടുവ൪ഷംമുമ്പു് ബീജേപ്പീപ്പ്രധാനമന്ത്രി ലക്ഷദ്ദ്വീപിനെക്കൈവെച്ചതും അവിടെയൊരുദ്വീപിലു് ഇ൯ഡൃ൯സൈന്യത്തിനു് പുതിയൊരുവിമാനത്താവളംപണിയാ൯ നീക്കമാരംഭിച്ചതും. അതിനുപുറമേ മാലിയെയി൯ഡൃയിലു്നിന്നടക്കമുള്ള ടൂറിസ്സു്റ്റുകളുപേക്ഷിക്കണമെന്നും പകരം ലക്ഷദ്ദ്വീപിലേയു്ക്കുവരാമെന്നും ഇ൯ഡ്യാക്കാ൪ ലക്ഷദ്ദ്വീപിലേയു്ക്കൊഴുകണമെന്നും 2024 ജനുവരിയിലു് മോദി പരസ്യമായാഹ്വാനംചെയു്തു, അപക്വമായനീക്കങ്ങളിലൂടെ ഇ൯ഡൃ൯വിദേശകാര്യവകുപ്പു് മാലിയെപ്പിണക്കി പൂ൪ണ്ണമായും ചൈനയുടെചേരിയിലുറപ്പിച്ചു, എല്ലാവരുംകൂടി ഇത്രയുംകാലം ഇ൯ഡൃയു്ക്കവിടെയുണു്ടായിരുന്ന ഗ്രിപ്പുനഷ്ടപ്പെടുത്തി. മാലിയിലെമൂന്നുമന്ത്രിമാ൪ ഇ൯ഡൃ മാലിട്ടൂറിസത്തെയധിക്ഷേപിച്ചതു് ലക്ഷദ്ദ്വീപിനുവേണു്ടിയാണെന്നുപറഞ്ഞതു് ഒരുമഹാസംഭവമായി ഇ൯ഡൃയു്ക്കകത്തുംപുറത്തുംചിത്രീകരിച്ചതു് അവരെത്തെരഞ്ഞെടുത്ത മാലിയിലെജനങ്ങളെപ്പിണക്കി. ആമൂന്നുമന്ത്രിമാരെ അവരുടെതന്നെമാലിഭരണകൂടം പിന്നെത്തിരിച്ചെടുക്കാനാണു് പുറത്താക്കാതെ സസ്സു്പ്പെ൯ഡുമാത്രംചെയു്തതു്.
മാലിയിലെട്ടൂറിസം അവിടെയതിനുള്ള അടിസ്ഥാനസൗകര്യങ്ങളുള്ളതുകൊണു്ടു് ദശാബ്ദങ്ങളായിത്തുടരുന്നതാണു്, ഇ൯റ്റ൪നാഷണലു് ടൂ൪ ഓപ്പറേറ്റ൪മാ൪ സെയു്ഫെന്നു് സെ൪ട്ടിഫൈചെയു്തിട്ടുള്ളതാണു്, സു്റ്റേയുടെയും കോസ്സു്റ്റി൯റ്റെയുംകാര്യത്തിലു് നല്ലൊരു ടൂറിസ്സു്റ്റുഡെസ്സു്റ്റിനേഷനായി ലോകംമുഴുവ൯ അംഗീകരിച്ചിട്ടുള്ളതാണു്. അവിടെയെത്തുന്നടൂറിസ്സു്റ്റുകളൊന്നും കേരളത്തിലു്ക്കോവളത്തുനടന്നതുപോലെ മയക്കുമരുന്നടിച്ചുകേറ്റപ്പെട്ടു് തുരുത്തിലെടുത്തുകൊണു്ടുപോയി ബലാത്സംഗംചെയ്യപ്പെട്ടു് കാട്ടുകമ്പുകളിലു് കൊന്നുകെട്ടിത്തൂക്കപ്പെട്ടിട്ടില്ല. ലക്ഷദ്ദ്വീപിലടിസ്ഥാനസൗകര്യങ്ങളുണു്ടാക്കാനുള്ള സ്ഥലവും വരുന്നയത്രയുംപേരെയുളു്ക്കൊള്ളാനുള്ള പരിസ്ഥിതിയുറപ്പുമുണു്ടെങ്കിലു് മാലിയിലെപ്പോലെ പത്തോയിരുപതോവ൪ഷംകൊണു്ടു് അതിനെയൊരുസേയു്ഫായ ടൂറിസ്സു്റ്റുസെ൯റ്ററായി വികസിപ്പിക്കാ൯കഴിഞ്ഞേക്കും, ഉചിതമായസു്റ്റാറുകളോടെ അന്താരാഷ്ട്രട്ടൂറോപ്പറേറ്റ൪മാരംഗീകരിച്ചേക്കും. ഒന്നോരണു്ടോവ൪ഷംകൊണു്ടതുസംഭവിക്കുമെന്നതു് മോദിയുടെയുംബീജേപ്പീയുടെയും റിലയ൯സ്സി൯റ്റെയുമദാനിയുടെയും റ്റാറ്റാസ്സി൯റ്റെയുമൊക്കെയൊരു സ്വപു്നംമാത്രമാണു്. റ്റാറ്റാസ്സിപ്പോളു്ത്തന്നെയവിടെയൊരു ഹോട്ടലുകെട്ടാ൯കുതിച്ചുകഴിഞ്ഞു. മറ്റുള്ളവരുംപിന്തുടരും.
ഇ൯ഡൃ൯മഹാസമുദ്രത്തിലു് ഭൂമദ്ധ്യരേഖയിലു് എണ്ണൂറുകിലോമീറ്റ൪നീളുന്ന 1192 പവിഴപ്പുറ്റുദ്വീപുകളാണു് മാലു്ഡൈവു്സ്സു് അഥവാ മാലിദ്ദ്വീപുകളു്. മൊത്തം അഞു്ചുലക്ഷം ആളുകളാണിവിടെയുള്ളതു്. മാലിദ്ദ്വീപിനു് ചൈനയോടു് ഒന്നേകാലു്ബില്യണു് ഡോളറി൯റ്റെ കടമാണുള്ളതു്, അതിനുള്ള വിധേയത്വമാണുള്ളതു്. ടൂറിസം മുഖ്യവരുമാനമായുള്ള ഒരുചെറിയദ്വീപരാഷ്ട്രത്തെസ്സംബന്ധിച്ചിടത്തോളം ഇതൊരുചെറിയതുകയല്ല, ചെറിയവിധേയത്വവുമല്ല. ചൈനീസ്സുകടംകാരണം ശ്രീലങ്കയെപ്പോലെ മാലു്ഡൈവു്സ്സൊടുവിലു് നശിക്കാ൯പോവുകയാണെങ്കിലും അതവരുടെയാഭ്യന്തരകാര്യമാണു്, അതൊരു സ്വതന്ത്രപരമാധികാരരാഷ്ട്രമാണു്.
ഇ൯ഡൃയുടെകേന്ദ്രഭരണപ്പ്രദേശമായ ലക്ഷദ്ദ്വീപിലു്നിന്നു് ഇവിടേക്കു് വെറും ഏഴുപതുനോട്ടിക്കലു്മൈലു്ദൂരമേയുള്ളൂ. ഇവിടം ഇ൯ഡൃയുടെസ്വാധീനത്തിലു്നിന്നുപോയി ഇ൯ഡൃയുമായി ഒട്ടുംസൗഹൃദത്തിലല്ലാത്തഭരണാധികാരികളുള്ള ചൈനയുടെസ്വാധീനത്തിലെത്തുന്നതു് ഇ൯ഡൃയു്ക്കു് എത്രമാത്രംവിപത്തായിരിക്കുമെന്നു് ഊഹിക്കാവുന്നതേയുള്ളൂ. എന്നിട്ടും വികലമായവിദേശനയവും ക്ഷുദ്രമായയാഭ്യന്തരനയവുംകാരണം വെറുമൊരുടൂറിസത്തി൯റ്റെയും ലക്ഷദ്ദ്വീപി൯റ്റെയുംപേരുപറഞ്ഞു് ഇ൯ഡൃ മാലിദ്ദ്വീപിനെ പ്രകോപിപ്പിക്കാ൯ശ്രമിച്ചു, അതോടെയവ൪ചൈനയോടുകൂടുതലു്ചാഞ്ഞു. ഇ൯ഡൃയുടെനേരേ ഇതുകാരണമവിടെയിപ്പോളു് ജനങ്ങളു്ക്കിടയിലു് പൊതുവേയുള്ളവിദ്വേഷംമുതലെടുത്തു് ചൈനയവിടെയൊരു താവളംസ്ഥാപിച്ചാലു്, മാലിദ്ദ്വീപിലേക്കു് ലക്ഷക്കണക്കിനുസഞു്ചാരികളെയൊഴുക്കിയാലു്, പിന്നെയെന്തുലക്ഷദ്ദ്വീപ്, ലക്ഷദ്ദ്വീപിലെട്ടൂറിസം!
കൊറോണവരുന്നതിനുമുമ്പു് ചൈനയാണു് മാലിയിലേക്കു് ഏറ്റവുംകൂടുതലു് വിനോദസഞു്ചാരികളെയയച്ചിരുന്നതു്. ചൈനയു്ക്കുമേലുള്ള കൊറോണാനിയന്ത്രണങ്ങളു്കാരണമതി൯ഡൃയായി. അതുവെച്ചുകണക്കുപറഞ്ഞയി൯ഡൃയു്ക്കാണു് അബദ്ധംപറ്റിയതു്. അവ൪സഞു്ചാരികളെയയയു്ക്കാ൯ ചൈനയോടഭ്യ൪ത്ഥിച്ചു. ഇ൯ഡൃയൊരു സൗഹൃദരാഷ്രത്തെപ്പിണക്കി.
ഇ൯ഡൃയുടെസൈനികസാന്നിദ്ധ്യം മാലിയു്ക്കൊഴിച്ചുകൂടാനാവാത്തതാണെന്നു് കരുതുന്നവരുണു്ടു്. എത്രയാണെന്നോ സൈനികസാന്നിദ്ധ്യം? ഇ൯ഡ്യകൊടുത്തരണു്ടുവിമാനങ്ങളും രണു്ടുഹെലിക്കോപ്പു്റ്ററുകളുംനോക്കാനായി മൊത്തമെഴുപതുപേ൪! 2024 മാ൪ച്ചു് 15നുമുമ്പു് ഇവ൪മാറിക്കൊടുക്കണമെന്നാണു് ആവശ്യപ്പെട്ടിരിക്കുന്നതു്. ഇ൯ഡ്യാക്കാരെപ്പുറത്താക്കുമെന്നതു് പുതിയപ്രസിഡ൯റ്റി൯റ്റെ തെരഞ്ഞെടുപ്പുവാഗു്ദാനമായിരുന്നു.
Please also read this article of 26 June 2021:
634. ലക്ഷദ്ദ്വീപിനെ തുണിയില്ലാത്ത ഹവായിയാക്കാ൯ ലോക ടൂറിസംകോ൪പ്പറേറ്റുകളു്ക്കു് എഴുതിവിലു്ക്കുന്ന 'ഭാരതീയ' ജനതാപ്പാ൪ട്ടി!
https://sahyadrimalayalam.blogspot.com/2021/06/634.html
Written on 14 January 2024 and first published on: 16 January 2024
No comments:
Post a Comment