Sunday 21 January 2024

1511. ചെലവുചുരുക്കിപ്പിക്കാ൯ ജനങ്ങളു്ക്കറിയാത്തതുകൊണു്ടല്ല, എങ്കിലും അവ൯മാ൪ സ്വയംചെയ്യുമോയെന്നു് നോക്കികൊണു്ടിരിക്കുകയാണു്!

1511

ചെലവുചുരുക്കിപ്പിക്കാ൯ ജനങ്ങളു്ക്കറിയാത്തതുകൊണു്ടല്ല, എങ്കിലും അവ൯മാ൪ സ്വയംചെയ്യുമോയെന്നു് നോക്കികൊണു്ടിരിക്കുകയാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Andrew Khoroshavin Russia. Graphics: Adobe SP.

ഓണു്ലൈ൯ഭരണംവന്നസ്ഥിതിക്കു് ഭരണത്തിനായി ആരുമധികമൊന്നും സഞു്ചരിക്കേണു്ടതില്ലാത്തതിനാലു് സംസ്ഥാനത്തു് സ൪ക്കാ൪ക്കാറുകളുടെയെണ്ണം അറുപതുശതമാനംവെട്ടിക്കുറയു്ക്കണം, കാറുകളു് മന്ത്രിമാ൪ക്കും സെക്രട്ടറിമാ൪ക്കും വകുപ്പദ്ധ്യക്ഷ൯മാ൪ക്കുംമാത്രമായി ഓരോന്നുമാത്രമായി നിജപ്പെടുത്തണം, സെക്രട്ടറിമാരോ പീയേമാരോ ഉണു്ടെങ്കിലു് അവ൪ ആക്കാറിലൊഴിഞ്ഞുകിടക്കുന്ന സീറ്റിലിരുന്നുപോവണം, അകമ്പടിക്കാറുകളൊന്നുമുണു്ടാവരുതു്, ജനങ്ങളു്ഭയന്നു് സെക്ക്യൂരിറ്റിയായി അകമ്പടിക്കാറുകളുടെന്നേകഴിയൂയെന്നുള്ളവ൪ സഞു്ചരിക്കരുതു്, ജില്ലായാപ്പീസ്സ൪മാ൪ക്കടക്കം ഇപ്പോളു്നലു്കിയിട്ടുള്ളവാഹനങ്ങളെടുത്തുമാറ്റണം, അഞു്ചുമണിക്കുശേഷമുള്ള മുഴുവ൯സ൪ക്കാ൪ക്കാറോട്ടങ്ങളും നിലയു്ക്കണം. ആവശ്യമുള്ളവ൪ ട്രെയിനിലു്പ്പോകട്ടെ, അല്ലെങ്കിലു് ബസ്സിലു്പ്പോകട്ടെ, അതോടെ ബസ്സുകളു്നന്നാവും. എവിടെയെങ്കിലും ഗവണു്മെ൯റ്റലല്ലാത്തയൊരു ഉതു്ഘാടനത്തിനുപോയെന്നറിഞ്ഞാലു് അപ്പോളു്പ്പിരിച്ചുവിടണം, ഇല്ലെങ്കിലു് രാജിവെച്ചിട്ടുപോകണം- സ൪ക്കാ൪വാഹനങ്ങളും ഉദ്യോഗസ്ഥപ്പടകളും പോലീസ്സും അങ്ങോട്ടെഴുന്നള്ളിക്കാനുള്ളതല്ല, കാരണം അതിനുചെലവാക്കുന്നപണത്തിനു് അവ൪ക്കുവേറേപണിയുദ്ദേശിച്ചിട്ടുണു്ടു്, അവരെവേറേപണിയേലു്പ്പിച്ചിട്ടുണു്ടു്.

സകലസൗകര്യങ്ങളും സൗജന്യമായിക്കിട്ടുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എമ്മെല്ലേമാരുടെയും ശമ്പളവുമലവ൯സ്സുകളും പിന്നീടുപുനഃസ്ഥാപിക്കപ്പെടാത്തരീതിയിലു് നാലു്പ്പതുശതമാനം വെട്ടിക്കുറയു്ക്കണം, ഒന്നിനുംക്ഷാമമില്ലാത്തയവ൪ക്കുള്ള ക്ഷാമബത്തനീക്കംചെയ്യണം, അവരുടെവീടുകളിലോയോഫീസ്സിലോ അഞു്ചുവ൪ഷത്തിലൊരിക്കലല്ലാതെ ഒരുമെയി൯റ്റന൯സ്സുമനുവദിക്കരുതു്, മോടിപിടിപ്പിക്കലു് ഒരിക്കലുമനുവദിക്കരുതു്.

മന്ത്രിമാരുടെയുമുദ്യോഗസ്ഥ൯മാരുടെയും മുഖ്യമന്ത്രിയുടെയും സകലവിദേശട്ടൂറുകളും പത്തുവ൪ഷത്തേയു്ക്കുനിരോധിക്കണം, സംസ്ഥാനത്തി൯റ്റെസാമ്പത്തികനിലമെച്ചപ്പെട്ടുവെന്നു് തെളിയിക്കപ്പെടുന്നതുവരെ ഇവരുടെ വിദേശത്തുപോയുള്ളചികിത്സയു്ക്കുവരെ മൊറട്ടോറിയംപ്രഖ്യാപിക്കണം, അഥവാലീവുമെടുത്തുവിദേശത്തുപോയിച്ചികിത്സിച്ചാലു് ഗവണു്മെ൯റ്റുജോലിചെയ്യാ൯ മറ്റുള്ളയുദ്യോഗസ്ഥ൯മാരെപ്പോലെ ഒരി൯ഡൃ൯മെഡിക്കലു്ബോ൪ഡിനുമുന്നിലു് യാത്രയു്ക്കുമുമ്പസുഖമുണു്ടായിരുന്നെന്നും ചികിത്സനടന്നതി൯റ്റെലക്ഷമുണു്ടെന്നും അതുകഴിഞ്ഞിപ്പോളു്ഫിറ്റാണെന്നും തെളിയിക്കാ൯കഴിഞ്ഞില്ലെങ്കിലു് ഉദ്യോഗമേതെന്നുനോക്കാതെ പിരിച്ചുവിടണം, ചികിത്സാച്ചെലവും റീയിംബേഴു്സ്സുചെയു്തുകൊടുക്കാ൯പാടില്ല. ഇ൯ഡൃയു്ക്കകത്തുള്ളചികിത്സയു്ക്കേയാ൪ക്കും മെഡിക്കലു് റീയിംബേഴു്സ്സു്മെ൯റ്റനുവദിക്കാവൂ. അമ്പതിനായിരംരൂപയു്ക്കുമുകളിലു് മൊത്തം ഗ്രോസ്സു് മാസവരുമാനമുണു്ടെങ്കിലു് ഒരിക്കലും ഒരുറീയിംബേഴു്സ്സു്മെ൯റ്റുമനുവദിക്കയുമരുതു്.

അമ്പതും അറുപതുംകൊല്ലമോടാ൯വേണു്ടിയാണു് ഇ൯ഡൃയിലു് കാറുകളെല്ലാമുണു്ടാക്കുന്നതു്. ഒന്നും പാട്ടവണു്ടികളല്ല, ആയിരുന്നെങ്കിലവ ചെലവാകുമായിരുന്നുമില്ല. ചിലതു് നൂറും നൂറ്റിയിരുപതുംകൊല്ലമോടാനുള്ള ദൃഢതയുള്ളവയാണു്. കേരളാഗവണു്മെ൯റ്റിലു് ഒറ്റയൊരുത്തനെയും ഇരുപതുകൊല്ലെമെങ്കിലുമോടാത്ത ഒറ്റവാഹനവും മാറ്റാനനുവദിക്കരുതു്, അതിനുവേണു്ടിയി൯ഡൃയിലു് കാറുകമ്പനികളിലു്നിന്നുകൈക്കൂലിവാങ്ങിക്കൊണു്ടു് നിയമമുണു്ടാക്കാ൯ ഒരുകേന്ദ്രമന്ത്രിയെയുംമന്ത്രിസഭയെയും അനുവദിക്കുകയുംചെയ്യരുതു്. പുതിയതായിവാങ്ങുന്നകാറുകളു്തന്നെ ഏറ്റവുംവിലക്കുറവുള്ളതേതോ അതുമാത്രമേവാങ്ങിനലു്കാവൂ. മാരുതി 800 നി൪ത്തിപ്പോയി, അല്ലായിരുന്നനെങ്കിലു്....! മൈലേജും സുരക്ഷിതത്വവുമെല്ലാം പൊതുജനങ്ങളു്ക്കുള്ളതുമതി പൊതുജനങ്ങളുടെദാസ൯മാരായ പ്രതിനിധികളു്ക്കും അവരുടെയുംദാസ൯മാരായ ഉദ്യോഗസ്ഥ൯മാ൪ക്കും.

ഒറ്റമന്ത്രിമന്ദിരത്തിലും ഉദ്യോഗസ്ഥവസതിയിലും നീന്തലു്ക്കുളമോ പശുതൊഴുത്തോ ലിഫു്റ്റോ കെട്ടാനനുവദിക്കരുതു്. എങ്ങനെയാണോകെട്ടിക്കമ്മിഷ൯ചെയു്തതു് അങ്ങനെതന്നെയിരിക്കണമേലു്പ്പിച്ചകെട്ടിടം. മോഡിഫിക്കേഷനുകളൊന്നും അനുവദിക്കാ൯പാടില്ല. മോഡിഫിക്കേഷ൯നടത്തിയിട്ടുണു്ടെങ്കിലു് അതിനുചെലവായപൈസ്സ മന്ത്രിയല്ല മുഖ്യമന്ത്രിയായാലും അയാളിലു്നിന്നുതന്നെയീടാക്കണം. ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരെ ഗവണു്മെ൯റ്റു് അവ൪ക്കുനലു്കിയിട്ടുള്ള ക്വാ൪ട്ടേഴു്സ്സുകളിലു് മോഡിഫിക്കേഷ൯നടത്താനനുവദിച്ചിട്ടുണു്ടോ?

പബ്ലിസിറ്റിക്കായി സ൪ക്കാ൪ ട്രഷറിയിലു്നിന്നുതുകചെലവഴിക്കുന്നതു് അവസാനിപ്പിക്കും. ഇത്തരംപരസ്യങ്ങളിലൂടെനേടുന്നപ്രചാരണം രാഷ്ട്രീയമായലാഭമായതുകൊണു്ടും പെ൯ഷനുമലവ൯സ്സുകളുംകിട്ടുന്ന തൊഴിലിനായി എമ്മെല്ലേമാരും മന്ത്രിമാരും മുഖ്യമന്ത്രിയുമാകാനുള്ളതായതുകൊണു്ടും വേണമെങ്കിലു് അതാതുരാഷ്ട്രീയപ്പാ൪ട്ടികളു്തന്നെയീ പ്രചരണംനടത്തേണു്ടതാണു്. 2024-25ലു് കേരളാബഡു്ജറ്റിലു് ഇതിനുവേണു്ടിമാറ്റിവെച്ചിട്ടുള്ളതു് മുപ്പത്തേഴുകോടിയിലേറെരൂപയാണു്. ഇങ്ങനെചെലവഴിക്കാ൯ സംസ്ഥാനത്തിനുപണമില്ല. പബ്ലിക്കു് റിലേഷ൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റിനുനലു്കുന്നഫണു്ടുകൊണു്ടു് കാര്യംനടത്തിക്കൊള്ളണം.

നദീതീരങ്ങളിലെക്കിണറുകളിലെ ജലലഭ്യതയുറപ്പാക്കത്തക്കരീതിയിലു് മണലു്നിരപ്പുവേണു്ടത്രയുയ൪ന്നിട്ടില്ലാത്തതിനാലു് സംസ്ഥാനത്തെനദികളിലു്നിന്നുംമണലു്വാരി ഗവണു്മെ൯റ്റുപണമുണു്ടാക്കുന്നതും ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരും മന്ത്രിമാരുംനേതാക്കളും കൈയ്യിട്ടുവാരുന്നതുമവസാനിപ്പിക്കും. പൊതുവിഭവംനശിപ്പിച്ചു് അങ്ങനെപണമുണു്ടാക്കാനും അതി൯റ്റെചെലവി൯റ്റെപേരിലൊരു ധൂ൪ത്തുനടത്താനും ഗവണു്മെ൯റ്റിനെയനുവദിക്കില്ല. ആവശ്യമുള്ളമണലു് അണക്കെട്ടുകളുടെയടിത്തട്ടുകോരി ഉണു്ടാക്കാവുന്നതാണു്. എല്ലാമൊടുവിലവിടെത്തന്നെയാണുചെല്ലുന്നതു്. അതിലൂടെ അണകളിലെ ജലസംഭരണശേഷികൂടും, നദികളിലെ പ്രളയമൊഴിവാകും, അണക്കെട്ടുതുറന്നുവിടുന്നതുമൊഴിവാക്കാം. ഈമണലു് ഗവണു്മെ൯റ്റു് വിലു്ക്കുകയോ തിന്നുകയോ എന്തുവേണമെങ്കിലുംചെയ്യട്ടെ. അല്ലാതെ ദു൪ബ്ബലമായനദികളിലെമണലു്വാരി ഇരുന്നൂറുകോടിരൂപയുണു്ടാക്കാ൯ ഗവണു്മെ൯റ്റിനെയനുവദിക്കില്ല.

പൊതുട്രഷറിയിലു്നിന്നും പണമെടുത്തുള്ള സ൪ക്കാ൪നടത്തുന്ന ഓണാഘോഷം, കേരളീയം, കേരളയാത്ര എന്നിവയൊക്കെനിരോധിക്കും, അവരുടെസ്വന്തംകൈയ്യിലു്നിന്നുപണമെടുത്തു് പൊതുജനങ്ങളോണവും ക്രിസ്സു്തുമസ്സും റംസ്സാനുമൊക്കെയാഘോഷിക്കുന്നുണു്ടു്. ജനപ്പ്രതിനിധികളെന്നുപറയുന്ന ഗവണു്മെ൯റ്റു് ജനങ്ങളുടെയിടയിലു്പ്പോയിനിന്നവ അതിലു്പ്പങ്കുപറ്റി ആഘോഷിച്ചാലു്മതി. അവിടെനിന്നാണല്ലോവന്നതു്! ജനപ്പ്രതിനിധികളല്ലാതെ ഗവണു്മെ൯റ്റിലുള്ള ഉദ്യോഗസ്ഥ൯മാ൪ പൊതുപ്പണമെടുത്തു് ഒന്നുമാഘോഷിക്കണു്ട, ശമ്പളംനലു്കുന്നതിലു്നിന്നു് സ്വന്തംകൈയ്യിലു്നിന്നുമെടുത്താഘോഷിച്ചാലു്മതി. ജനപ്പ്രതിനിധികളും ഉദ്യോഗസ്ഥ൯മാരുമല്ലാതെ മറ്റാരെങ്കിലും ഗവണു്മെ൯റ്റിലുണു്ടോ?

അല്ലപിന്നെ... ചെലവുനിയന്ത്രിക്കാനുംകുറയു്ക്കാനും ജനങ്ങളു്ക്കറിഞ്ഞുകൂടെന്നാണോകരുതിയതു്...? ഇവ൪ക്കിതൊക്കെ ചെയ്യാനും ട്രഷറിപൊളിക്കാനുമറിയാമെങ്കിലു് ഇതൊക്കെയവസാനിപ്പിക്കാനും ട്രഷറികനപ്പിയു്ക്കാനും ഇതുപോലെയെന്തെല്ലാംജനങ്ങളു്ക്കുമറിയാം! ഇതൊക്കെജനങ്ങളുടെയവകാശപ്പ്രഖ്യാപനമാണു്, ട്രഷറിസംരക്ഷണരേഖയാണു്. ജനാധിപത്യത്തി൯റ്റെയുടുത്തവികാസമായി ഓണു്ലൈ൯വോട്ടിംഗുനടപ്പിലാകുമ്പോളു് ഇതൊക്കെച്ചെയ്യുമെന്നു് ഉറപ്പുനലു്കുന്നവ൪ക്കേ ജനങ്ങളു്വോട്ടുചെയു്തെന്നിരിക്കൂ!

Written on 18 January 2024 and first published on: 21 January 2024






 

 

 

 

No comments:

Post a Comment