Monday, 22 January 2024

1513. അടുത്തകാലത്തായി ആത്മഗതങ്ങളാണു് കേരളാമുഖ്യമന്ത്രി ഓരോയിടത്തുംചെന്നുപ്രസംഗിക്കുന്നതു്. ഉള്ളപണത്തിലു്ത്തൃപു്തിവരാതെ ചിലരത്യാഗ്രഹംകയറി അഴിമതിനടത്തിദുഷിക്കുമെന്നുവരെപ്പറഞ്ഞു. തന്നേക്കാളു്നല്ലയുദാഹരണമെന്തിരിക്കുന്നു!

1513

അടുത്തകാലത്തായി ആത്മഗതങ്ങളാണു് കേരളാമുഖ്യമന്ത്രി ഓരോയിടത്തുംചെന്നുപ്രസംഗിക്കുന്നതു്. ഉള്ളപണത്തിലു്ത്തൃപു്തിവരാതെ ചിലരത്യാഗ്രഹംകയറി അഴിമതിനടത്തിദുഷിക്കുമെന്നുവരെപ്പറഞ്ഞു. തന്നേക്കാളു്നല്ലയുദാഹരണമെന്തിരിക്കുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Caveman TP. Graphics: Adobe SP.

അടുത്തകാലത്തായി ആത്മഗതങ്ങളാണു് കേരളാമുഖ്യമന്ത്രി ഓരോയിടത്തുചെന്നുപ്രസംഗിക്കുന്നതു്. ഉള്ളപണത്തിലു്ത്തൃപു്തിവരാതെ ചിലരത്യാഗ്രഹംകയറി അഴിമതിനടത്തിദുഷിക്കുമെന്നുവരെപ്പറഞ്ഞു. ആപ്പറഞ്ഞതിനു് തന്നേക്കാളു്നല്ലയുദാഹരണമെന്തിരിക്കുന്നു! എപ്പോഴുമതുതന്നെയാണു് ചിന്തിക്കുന്നതെന്നുതോന്നുന്നു. ഇതു് തന്നെപ്പറ്റിയല്ല കരുവന്നൂ൪ സഹകരണബാങ്കിനെപ്പറ്റിയാണു് മുഖ്യമന്ത്രിപറഞ്ഞതെന്നു് ഇനിപ്പറയേണു്ടതില്ല, അങ്ങനെയാരും വിശദീകരിച്ചുമാറേണു്ടതുമില്ല, കാരണം സഹകരണപരിപാടിയായിട്ടും ആബാങ്കി൯റ്റെപേരേ മുഖ്യമന്ത്രിയവിടെപ്പറഞ്ഞില്ല.

‘ഒരുസഹകരണസ്ഥാപനത്തിലു് തട്ടിപ്പുനടന്നു, അതിലെമുഖ്യപ്രതിയെ കേന്ദ്രയേജ൯സ്സിയായയീഡീവന്നന്വേഷിച്ചുപിടിച്ചു, അയാളെശ്ശിക്ഷിക്കുന്നതിനുപകരം മാപ്പുസാക്ഷിയാക്കി അയാളിലൂടെ അയാളുടെപാ൪ട്ടിയുടെനേതൃത്വത്തിലെ മറ്റുള്ളവരെപ്പിടികൂടാ൯ വലവിരിക്കുന്നു’വെന്നാണു് മുഖ്യമന്ത്രിപറഞ്ഞതു്. മാപ്പുസാക്ഷിയാക്കിയതു് ബാങ്കെന്നവ൪പറയുന്ന ആ സംഘത്തിലെ സെക്രട്ടറിയെയാണു്. പക്ഷേയാസ്സെക്രട്ടറിപറയുന്നതും കോടതിരേഖകളു്പ്രകാരം മൊഴികൊടുത്തിരിക്കുന്നതും അന്നു് സഹകരണമന്ത്രിയായിരുന്ന ഏസ്സീ മൊയു്തീനും കേരളാബാങ്കുവൈസ്സു്പ്പ്രസിഡ൯റ്റായിരുന്ന എംകേ കണ്ണനും പാ൪ട്ടിയുടെയെംപീയായിരുന്ന പീക്കേ ബിജുവുമാണുതട്ടിപ്പുനടത്തിയതു്, കള്ളപ്പണംവെളുപ്പിച്ചതു്, തനിയു്ക്കതിലൊരുപങ്കുമുണു്ടായിരുന്നില്ല, ത൯റ്റെതലയു്ക്കുംമേലു്ക്കയറി പാ൪ട്ടിയധികാരമുപയോഗിച്ചു് അന്നവരുടെഭരണമായിരുന്നു, താ൯വെറുമൊരു ഇരമാത്രമായിരുന്നുവെന്നാണു്. മുഖ്യമന്ത്രിപറഞ്ഞതിന൪ത്ഥം സെക്രട്ടറിയെയല്ല മറ്റവരെയാണുപിടിച്ചുമാപ്പുസാക്ഷിയാക്കി രക്ഷിക്കേണു്ടിയിരുന്നതെന്നാണു്, ശിക്ഷയിലു്നിന്നൊഴിവാക്കേണു്ടിയിരുന്നതെന്നാണു്, അങ്ങനെയെങ്കിലു് താനാനാഗ്രഹിക്കുന്നതുപോലെയവ൪ മറ്റുവഴികളില്ലാത്തതുകൊണു്ടു് ഈവഴിയിലൂടെതന്നെ സുരക്ഷിതരാകുമായിരുന്നല്ലോയെന്നാണു്!

ഈത്തട്ടിപ്പുനടത്തിയപ്പോഴേയിവ൪ക്കറിയാമായിരുന്നു, പലവിധയാഡിറ്റുകളുള്ളൊരു സഹകരണസ്ഥാപനത്തിലു് തട്ടിപ്പും കള്ളപ്പണംവെളുപ്പിക്കലുംനടത്തിയാലു് എന്നായാലുംപുറത്തുവരുമെന്നും, കേന്ദ്രയേജ൯സ്സികളന്വേഷിക്കേണു്ട സാഹചര്യംവരില്ലെന്നും, ഇവരുടെഭരണത്തിനുകീഴിലു് അടിമവേലയെടുക്കുന്നസംസ്ഥാനപ്പോലീസ്സോ ക്രൈംബ്രാഞു്ചോമാത്രമേ അന്വേഷിക്കേണു്ടിവരുള്ളുവെന്നും, അന്നു് വെറുമൊരുദ്യോഗസ്ഥനായ ഈസ്സെക്രട്ടറിയെബലിയാടാക്കി രാഷ്ട്രീയയുന്നത൯മാരായ മറ്റുള്ളവ൪ക്കുരക്ഷപ്പെടാമെന്നും. പൊലീസ്സും ക്രൈംബ്രാഞും അതുതന്നെയാണുചെയു്തതും- തട്ടിപ്പി൯റ്റെതുക നൂറുകോടിക്കണക്കിനുകുറയു്ക്കുകയും അയാളെത്തന്നെപ്രതിയാക്കുകയും മറ്റവരെ സംശയിക്കുകയും ചോദ്യംചെയ്യുകയുംപോലുംചെയ്യാതെ വെറുതേവിടുകയുംചെയു്തു. പക്ഷേ നിക്ഷേപംതിരിച്ചുകിട്ടുന്നില്ല ബാങ്കുപൊളിഞ്ഞെന്ന നാട്ടുകാരുടെ കൂട്ടപ്പരാതികാരണവും, ദേശീയമാധ്യമങ്ങളിലൂടെവാ൪ത്തകളറിഞ്ഞു് കരുവന്നൂരും തൃശ്ശൂരുമുതലു് കണ്ണൂരുവരെയുള്ള മറ്റുസമീപസ്ഥലങ്ങളിലും ബാങ്കുതട്ടിപ്പുസംഭവങ്ങളിലും കള്ളപ്പണംവെളുപ്പിക്കലുകളിലുമന്വേഷണങ്ങളിലു് പൊലീസ്സുംക്രൈംബ്രാഞുമട്ടിമറിനടത്തുന്നതും സംസ്ഥാനഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഖ്യമന്ത്രിയും മന്ത്രിമാരും എംപീമാരുമായ സംസ്ഥാനക്കമ്മിറ്റി-സെ൯ട്രലു്ക്കമ്മിറ്റിയംഗങ്ങളായ നേതാക്ക൯മാരുടെപങ്കുമൂടിവെയു്ക്കുന്നതും രാജ്യംമുഴുവ൯നിരീക്ഷിച്ചതുകൊണു്ടും, നിവൃത്തിയില്ലാതെയെടുത്ത പോലീസ്സു്ക്കേസ്സുകളുടെചുവടുപിടിച്ചു് അതി൯റ്റെയെഫൈയ്യാറുകളെടുത്തു് ഈഡീയന്വേഷണംവന്നു.

ആബാങ്കുസെക്രട്ടറിമാത്രമല്ല ഈമുഴുവ൯നേതാക്കളിലേക്കും തെളിവുകളുംരേഖകളുംമൊഴികളുമായി വഴിതുറക്കാ൯കഴിയുന്ന കാര്യങ്ങളറിവുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വടക്കാംച്ചേരി നഗരസഭാച്ചെയ൪മാ൯ പീയാ൪ അരവിന്ദാക്ഷനും പിടിക്കപ്പെട്ടു് കാര്യങ്ങളു്തുറന്നുപറയാനുള്ളസമ്മ൪ദ്ദമേറ്റു് ജയിലിലു്ക്കിടക്കുകയാണു്. അരവിന്ദാക്ഷനെയും ബാങ്കുസെക്രട്ടറിയെയുംശിക്ഷിച്ചു് മറ്റുവ൯നേതാക്കളെമുഴുവ൯ ശല്യപ്പെടുത്താതെവിടണമെന്നാണു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയാവശ്യം!

ഇവരുടെകൈയിലു്പ്പെട്ടശേഷം പണമോഷണവും തട്ടിപ്പും കള്ളപ്പണംവെളുപ്പിക്കലുമൊക്കെയായി അധ:പതിച്ചുപോയെങ്കിലും ഇതൊക്കെത്തുടങ്ങിയുണു്ടാക്കി ഏറെക്കാലംകൊണു്ടുനടന്ന സഹകാരികളായ കോണു്ഗ്രസ്സുനേതാക്കളുടെകൈയ്യിലു് ഗാന്ധിതന്നെതുടക്കംകുറിച്ച ഗുജറാത്തൊഴിച്ചു് മുഴുവ൯സംസ്ഥാനങ്ങളെയുമപേക്ഷിച്ചുനോക്കുമ്പോളു് അസൂയാവഹമായവള൪ച്ചനേടിയ കേരളത്തിലെസ്സഹകരണമേഖല പലരംഗങ്ങളുമടങ്ങുന്നതാണെങ്കിലും ഇവ൪ക്കാവശ്യമുള്ള ധനകാര്യംകൈകാര്യംചെയ്യുന്ന സഹകരണബാങ്കുകളുടെയാഘോഷത്തെയാണിവ൪ (ഒമ്പതാം) സംസ്ഥാനസഹകരണകോണു്ഗ്രസ്സെന്നുപറയുന്നതു്. അവിടെയാണതുലു്ഘാടനംചെയു്തുകൊണു്ടു് 2024 ജനുവരി 21നു് തിരുവനന്തപുരത്തു് കേരളാമുഖ്യമന്ത്രി പിണറായിവിജയ൯നടത്തിയയീപ്പ്രസംഗം. മുഖ്യമന്ത്രിപിണറായിവിജയ൯പറഞ്ഞ കൃത്യമായവാക്കുകളു് ഇങ്ങനെയായിരുന്നു:

സഹകരണമേഖല (ഞെക്കിപ്പിഴിഞ്ഞുഞങ്ങളു്) കരുത്താ൪ജ്ജിച്ചുവന്നപ്പോളു് ചിലചില ദുഷിച്ച പ്രവണതകളും അങ്ങിങ്ങായി ഉണു്ടാകുന്നതു് നാം (അതായതു് നിങ്ങളു് ജനങ്ങളു്) ഗൗരവമായിക്കാണണം, കാരണം, ഏതെങ്കിലുമൊരുസ്ഥാപനത്തിനു് (മുഖ്യമന്ത്രിയുടെയാപ്പീസ്സിനു് ഇപ്പോളുണു്ടായതുപോലെ) ദുഷിപ്പുണു്ടായാലു് അതു് ആ സ്ഥാപനത്തെമാത്രമല്ലബാധിക്കുക, (മന്ത്രിസഭയെയും പാ൪ട്ടിയെയും ഉദ്യോഗസ്ഥനിരയെയുമടക്കം) കേരളത്തിലെ സഹകരണമേഖലയുടെ വിശ്വസു്തതയെയാണുബാധിക്കുക. പല൪ക്കും വല്ലാത്തൊരു ആ൪ത്തിയാണു് (എന്നെപ്പോലെ), ഈ ഉള്ളവരുമാനംപോരാ, അതിലു്ക്കൂടുതലു്വരുമാനംവേണം, എന്നുചിന്തിക്കുന്ന ആളുകളാണു് (അതായതുഞാനും എ൯റ്റെയാളുകളും) ഈത്തരത്തിലു് അഴിമതിയുടെഭാഗമായി മാറുന്നതു്. സഹകരണമേഖലയിലു് സാധാരണയെല്ലാകാര്യങ്ങളും (ഞാ൯വരുന്നതുവരെ) കൂട്ടായിട്ടാണുനടക്കുന്നതു്, പക്ഷേ (എന്നേപ്പോലെയാറുവ൪ഷമായി) കുറേക്കാലംതുടരുമ്പോളു് ചിലരു് (എന്നെയുംസംഘത്തെയുംപോലെ) ഈപ്പറയുന്നദുഷിച്ചപ്രവണതയു്ക്കു് ഇരയാവുകയാണു് (തുടക്കംകുറിക്കുകയാണു്). അത്തരംകാര്യങ്ങളിലു് ഒരുതരത്തിലുള്ള വിട്ടുവീഴു്ച്ചയും സ൪ക്കാരി൯റ്റെഭാഗത്തുനിന്നില്ല (സ൪ക്കാരിനോടുജനങ്ങളു് കാണിക്കരുതു്!). ബ്രാക്കറ്റിലുള്ളതു് അദ്ദേഹംപറഞ്ഞതല്ല, അവിടെയുള്ള ആത്മഗതമാണു്. മനസ്സും വെറുതേയിരിക്കില്ലല്ലോ!).

ഇതൊരു ആത്മകഥാനുഗാഥയല്ലാതെ മറ്റെന്താണു്!


Written on 21 January 2024 and first published on: 22 January 2024




 







No comments:

Post a Comment