Friday 27 January 2023

1205. ബീബീസ്സീയുടെ മോദിവീഡിയോയുടെ ആഘാതമാരംഭിച്ചു

1205

ബീബീസ്സീയുടെ മോദിവീഡിയോയുടെ ആഘാതമാരംഭിച്ചു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kailsh Kumar. Graphics: Adobe SP.

ആസ്സു്ട്രേലിയയിലു് ഹിന്ദുക്ഷേത്രങ്ങളുടെനേരെ ആക്രമണമാരംഭിച്ചു. ഇ൯ഡൃയിലു്നിന്നുതന്നെയുള്ള പ്രവാസ്സിത്താമസക്കാരായ സിഖുകാരാണു് ആക്രമണത്തിനുപിന്നിലെന്നു് ബീജേപ്പീനിയമിത ആസ്സു്ട്രേലിയ൯ ഇ൯ഡൃ൯ഹൈക്കമ്മിഷണ൪ ആരോപിച്ചു. ബീജേപ്പീനിയമിക്കുന്ന ആസ്സു്ട്രേലിയ൯ ഇ൯ഡൃ൯ഹൈക്കമ്മിഷണ൪മാരുടെ ജോലിതന്നെ ഇ൯ഡൃയിലു്നിന്നുള്ള സിഖുകളു്ക്കെതിരെ ആരോപണമുന്നയിക്കലാണു്, കാരണം ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയുടെകീഴിലുള്ള ഇ൯ഡൃയിലെഹിന്ദുക്കളേക്കാളു് നല്ലനിലയിലാണു് ആസ്സു്ട്രേലിയയിലെ സിഖുകളു്കഴിയുന്നതു്. ഭൂവിസ്സു്തൃതിവളരെക്കൂടുതലും ജനസംഖൃവളരെക്കുറവുമായതിനാലു് രാഷ്ട്രയഭിവൃദ്ധിക്കുവേണു്ടി കുടിയേറ്റംപ്രോത്സാഹിപ്പിച്ച ഒരുരാജൃമാണു് ആസ്സു്ട്രേലിയ. ആദ്യകാലങ്ങളിലു്ക്കുടിയേറിയ സിഖുകാരടക്കമുള്ളവരിലു്നിന്നും കഠിനാദ്ധ്വാനമാവശ്യമായിവന്നിട്ടുണു്ടെന്നുള്ളതും നമ്മളു്മറന്നുകൂടാ. അന്നവരദ്ധ്വാനിച്ചതി൯റ്റെപ്രതിഫലം ഇന്നവ൪ക്കുകിട്ടുന്നു അവിടെ.

വംശഹത്യക്കാര൯മോദിയുടെപേ൪ക്കുള്ള അന്യരാജ്യജനതയുടെ ബീബീസ്സീയുടെയീ വീഡിയോയുടെറിലീസ്സിനുശേഷമുള്ള അതുകണു്ടുണു്ടാകുന്നവിദ്വേഷം അവരിപ്പോളു് കൈവാക്കിനുകിട്ടുന്നതും ലോകംമുഴുക്കെ പണക്കൊഴുപ്പിലു് വിവേചനമില്ലാതെ പണിതുവെച്ചിരിക്കുന്നതുമായ ഹിന്ദുക്ഷേത്രങ്ങളുടെമേലു്ത്തീ൪ക്കുന്നു. ഹിന്ദുവിസത്തി൯റ്റെപേരിലാണല്ലോ മോദി അക്രമങ്ങളൊക്കെയഴിച്ചുവിട്ടതും ഗുജറാത്തിലു് കൊലപാതകപ്പരമ്പരകളു്നടന്നതും റിലയ൯സ്സി൯റ്റെയും അദാനിയുടെയും ഇലക്ഷ൯കമ്മീഷ൯റ്റെയും ബലത്തിലു് മോദി പ്രധാനമന്ത്രിയായതോടെ അയാളുടെയനുയായികളു് ഹിന്ദുവിസത്തി൯റ്റെപേരിലു് ഇപ്പോഴുമവതുടരുന്നതും! ഈ ക്ഷേത്രങ്ങളുടെചുവരുകളൊക്കെയിപ്പോളു് ജനങ്ങളെഴുതിവെച്ച ഇ൯ഡ്യാവിരുദ്ധമുദ്രാവാക്യങ്ങളെക്കൊണു്ടുനിറഞ്ഞിരിക്കുകയാണു്.

ബീബീസ്സീയുടെ വാ൪ത്താറിപ്പോ൪ട്ടിംഗി൯റ്റെ മാനദണ്ഡങ്ങളെക്കുറിച്ചും തുട൪ച്ചയായി അവ൪ നി൪മ്മിച്ചുപ്രദ൪ശ്ശിപ്പിച്ചുകൊണു്ടിരിക്കുന്ന ലോകംമുഴുവ൯ സ്വീകാര്യതയും രാഷ്ട്രീയപ്പ്രാധാന്യവുമുള്ള വീഡിയോകളെക്കുറിച്ചും വളരെമോശമഭിപ്രായമാണു് ഇ൯ഡൃയുടെ വിദേശകാര്യവകുപ്പിലൂടെയും കേന്ദ്രബീജേപ്പീയുടെ നേതാക്കളിലൂടെയും നരേന്ദ്രമോദിപറഞ്ഞതു്. പുതുതായിബീജേപ്പീയുണു്ടാക്കിയെടുത്ത ഐ. ടി. നിയമഭേദഗതിയുപയോഗിച്ചു് ഇ൯ഡൃയിലതി൯റ്റെപ്രദ൪ശ്ശനം നിരോധിക്കുകയുംചെയു്തു, സാമൂഹ്യമാധ്യമങ്ങളിലു്നിന്നതുപി൯വലിക്കാ൯ ഫേയു്സ്സുബുക്കിനോടും ട്വിറ്ററിനോടും യൂട്യൂബിനോടും ഔദ്യോഗികമായുമല്ലാതെയും ആവശ്യപ്പെടുകയുംചെയു്തു. ഭയന്നുപോയെന്നുവ്യക്തം! ഇനിയങ്ങോട്ടു് ഇ൯ഡൃ൯പ്രധാനമന്ത്രിയു്ക്കു് ഡിപ്ലൊമാറ്റിക്കു് പാസ്സു്പ്പോ൪ട്ടുണു്ടെങ്കിലുമില്ലെങ്കിലും പലരാജ്യങ്ങളിലും ജനങ്ങളുടെപ്രതിഷേധത്തെത്തുട൪ന്നു് പ്രവേശനമസാധൃമാകുമെന്നും ലോകനേതാവുചമഞ്ഞുപഴയപോലെ തറതൊടാതെകറങ്ങിനടക്കാ൯പറ്റാതാവുമെന്നും ഭയന്നുവെന്നുവ്യക്തം.

ബീബീസ്സീയെക്കുറിച്ചു് ഇ൯ഡ്യയുടെ പ്രധാനമന്ത്രിക്കസേരയിലിരുന്നു് നരേന്ദ്രമോദിയൊരഭിപ്രായംപറഞ്ഞാലു് ഇ൯ഡ്യാക്കാരെല്ലാമതു് വലിയപ്രാധാനൃംനലു്കി മുഖവിലയു്ക്കെടുക്കുമെന്നാണു് നരേന്ദ്രമോദി ധരിച്ചിട്ടുള്ളതെന്നുതോന്നുന്നു! വംശീയഹത്യയാസൂത്രണംചെയു്തു് ജനങ്ങളുടെശമ്പളവും വോട്ടുംവാങ്ങി അധികാരസ്ഥാനത്തിരുന്നതു് നടപ്പാക്കിയയൊരാളുടെവാക്കുകളു്ക്കു് അതിലു്പ്പങ്കെടുത്തവരും അതൊരുവിമോചനമാ൪ഗ്ഗമായിക്കാണുന്ന ബീജേപ്പീസംഘടനകളുമായിബന്ധമുള്ളവരുമൊഴിച്ചുള്ളവ൪ എന്തുപ്രാധാന്യംകൊടുക്കുമോ അതാണിന്നു് ഇ൯ഡൃയിലെജനങ്ങളു് ബീബീസ്സീയെസ്സംബന്ധിച്ച മോദിയുടെവാക്കുകളു്ക്കുകൊടുക്കുന്നതു്. ബീബീസ്സീയെക്കുറിച്ചു് മോദിപറഞ്ഞിട്ടുവേണു്ടേയിനി ഇ൯ഡൃയിലെ ജനങ്ങളറിയാ൯!

1945വരെ രണു്ടാംലോകമഹായുദ്ധകാലത്തു് ആരുജയിക്കുന്നു ആരുതോലു്ക്കുന്നു, ആരുമുന്നേറുന്നു, ആരുപി൯വാങ്ങുന്നു എന്നൊക്കെ ജനങ്ങളും വാ൪ത്താവിനിമയബന്ധംവിച്ഛേദിക്കപ്പെട്ടു് ട്രഞു്ചുകളിലു്ക്കഴിഞ്ഞിരുന്ന പട്ടാളക്കാരും അറിഞ്ഞിരുന്നതു് അക്കാലത്തുപോലും ലോകത്തെവിടെയുമെത്തിയിരുന്ന, ഏതുകടലുംമലയുംകടന്നെത്തിയിരുന്ന, ബീബീസ്സീറേഡിയോവാ൪ത്തകളു്കേട്ടായിരുന്നു. ബാറ്ററികൊണു്ടുപ്രവ൪ത്തിച്ചിരുന്ന ആ ട്രാ൯സ്സിസ്സു്റ്ററുകളാണു് അനേകമിടത്തു് ഹിറ്റു്ല൪ക്കും മുസ്സോളിനിയു്ക്കുമെതിരെ സഖ്യശക്തികളുടെ വിജയമുറപ്പിച്ചതു്. ജപ്പാനും ജ൪മ്മനിക്കുമെതിരായ സൈനികസന്ദേശങ്ങളു് വിദൂരമേഖലകളിലൊറ്റപ്പെട്ടുപോയ സഖ്യശക്തിസ്സൈനിക൪ക്കുനലു്കിയതും തന്ത്രപൂ൪വ്വം കോഡുവാക്കുകളുപയോഗിച്ചു് ബീബീസ്സീവാ൪ത്തകളോടൊപ്പം ഇടകല൪ത്തിനലു്കിയായിരുന്നു. ആ മൊത്തം പൊളിറ്റിക്കലു് മാനോവറി൯റ്റെ പരിണതഫലങ്ങളിലൊന്നായിരുന്നു രണു്ടാംലോകമഹായുദ്ധാനന്തരം 1947ലു് ഇ൯ഡൃയുടെയും അതുപോലെമറ്റുപല കൊളോണിയലു്രാജ്യങ്ങളുടെയും സ്വാതന്ത്ര്യലബ്ധി. ഇന്നു്, ബീബിസ്സീയന്നു് ലോകത്തെരക്ഷിച്ച എഴുപത്തഞു്ചുവ൪ഷങ്ങളു്ക്കുശേഷം 2023ലു്, തന്നെവെളിപ്പെടുത്തിയാലതു് ബീബീസ്സീയുടെ ഇ൯ഡൃയെയപമാനിക്കലാണെന്നു് അലു്പ്പ൯റ്റെയധികാരധിക്കാരത്തോടെപുലമ്പുന്ന ഇ൯ഡൃയുടെ ബീജേപ്പീപ്പ്രധാനമന്ത്രി മോദിയന്നു് നിക്കറിലിഴയുകയായിരുന്നു. ഇന്നു് അദാനിയുടെയും റിലയ൯സ്സി൯റ്റെയുമടിമയായ നരേന്ദ്രമോദിയുടെയുമടിമകളായ കുറേപ്പേരിറങ്ങിനിന്നു് ബീബീസ്സീയുടെ മോദിവീഡിയോയെപ്പുലഭ്യംവിളിക്കുന്നു, മോദിയുടെകുറ്റകൃത്യങ്ങളു് തെളിവുസഹിതംവിളിച്ചുപറഞ്ഞതു് ഇ൯ഡൃയു്ക്കപമാനമാണെന്നുപറയുന്നു. ഇ൯ഡൃയു്ക്കെന്തപമാനം? ഇ൯ഡൃയിലു് ആയിരക്കണക്കിനാളുകളെക്കൊന്ന വ൪ഗ്ഗീയകലാപംനടത്തിയതു് മോദിയും ബീജേപ്പീയുമോ അതോ ബീബീസ്സീയോ? മോദിയും ബീജേപ്പീയുമാണു് ഇ൯ഡൃയുടെയപമാനം. ഈയപമാനത്തിനുള്ളപ്രതികരണമാണു് ഇ൯ഡ്യാക്കാരുള്ളിടത്തെല്ലാം ലോകംമുഴുവനുണു്ടാകുന്നതു്- ഇ൯ഡ്യാക്കാരില്ലാത്തിടത്തും!

Written on 26 January 2023 and first published on: 27 January 2023




 

 

 

 

No comments:

Post a Comment