Wednesday, 4 January 2023

1188. നരേന്ദ്രമോദി ഭരണത്തിലിരിക്കുവോളം ഭരണഘടനയെയധിക്ഷേപിച്ചാലും മന്ത്രിയാവാം, പട്ടാളക്കാരനെയടിച്ചുചതച്ചാലും പോലീസ്സു്ക്കുപ്പായമിട്ടുനടക്കാം, കാരണം മാ൪കു്സ്സിസ്സു്റ്റുസഹായത്തോടെ ബീജേപ്പീയു്ക്കു് ഹിന്ദുരാഷ്ട്രമുണു്ടാക്കണം!

1188

നരേന്ദ്രമോദി ഭരണത്തിലിരിക്കുവോളം ഭരണഘടനയെയധിക്ഷേപിച്ചാലും മന്ത്രിയാവാം, പട്ടാളക്കാരനെയടിച്ചുചതച്ചാലും പോലീസ്സു്ക്കുപ്പായമിട്ടുനടക്കാം, കാരണം മാ൪കു്സ്സിസ്സു്റ്റുസഹായത്തോടെ ബീജേപ്പീയു്ക്കു് ഹിന്ദുരാഷ്ട്രമുണു്ടാക്കണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Naveed Ahmed. Graphics: Adobe SP.

നരേന്ദ്രമോദി ഭരണത്തിലിരിക്കുവോളം ഭരണഘടനയെയധിക്ഷേപിച്ചാലും മന്ത്രിയാവാം, പട്ടാളക്കാരനെയടിച്ചുചതച്ചാലും പോലീസ്സു്ക്കുപ്പായമിട്ടുനടക്കാം, കാരണം മാ൪കു്സ്സിസ്സു്റ്റുസഹായത്തോടെ ബീജേപ്പീയു്ക്കു് ഹിന്ദുരാഷ്ട്രമുണു്ടാക്കണം! ഭരണഘടനയും ഇ൯ഡ്യനാ൪മ്മിയുമെല്ലാം ഈരണു്ടു് ജ൯മി-കുടിയാ൯പാ൪ട്ടികളു്ക്കും അതി൯റ്റിടയിലു് അപ്രസക്തമാണു്. രണു്ടിനുമുള്ള ഏറ്റവുംമികച്ചയുദാഹരണങ്ങളു് 2022ലു്ത്തന്നെ കേരളത്തിലുണു്ടായിക്കഴിഞ്ഞു. അതിലു്രണു്ടിലും പ്രധാനമന്ത്രിക്കസേരയിലൊരാളോ മുഖ്യമന്ത്രിക്കസേരയിലൊരാളോ ഉണു്ടെന്നു് നമുക്കാ൪ക്കും തോന്നിയില്ല. കോടതികളിലൊരാളുണു്ടെന്നോ ഗവ൪ണ്ണറെന്നൊരാളുണു്ടെന്നോപോലും തോന്നിയില്ല. ഭരണഘടനയും ഇ൯ഡ്യനാ൪മ്മിയുമെല്ലാം പ്രൈമറി കണു്സ്സേണല്ല സെക്കണു്ടറി കണു്സ്സേണാണെന്ന തോന്നലാണു് നമ്മളുടെയിടയിലു്പ്പട൪ത്താ൯ സ൪ക്കാ൪ശ്ശമ്പളം എണ്ണിയെണ്ണിവാങ്ങുന്ന ഇവ൪മുഴുവ൯ ശ്രമിച്ചതു്. നമ്മളു്ക്കാ൪ക്കുമങ്ങനെ അവരുടെയുദീരണംകേട്ടു് അങ്ങനെയൊരുതോന്നലുണു്ടായതായി തോന്നിയുമില്ല. ഒരുവിട്ടുവീഴു്ച്ചയുമൊഴിവുകഴിവുമില്ലാതെ ഭരണഘടനയെയും ഇ൯ഡ്യനാ൪മ്മിയെയും സംരക്ഷിക്കാനാണു് നമ്മളിവ൪ക്കു് ജനാധിപത്യറിപ്പബ്ലിക്കി൯റ്റെപേരിലു് നിയമിച്ചു് ശമ്പളംകൊടുത്തുവെച്ചിരിക്കുന്നതെന്നാണു് നമ്മളിന്നുംകരുതുന്നതു്. അവരാച്ചുമതലനിറവേറ്റിയോയെന്നു് അവ൪തന്നെ സ്വയം തീരുമാനിക്കട്ടെ, വിലയിരുത്തട്ടെ!

പട്ടാളക്കാരെ പോലീസ്സു്സ്സു്റ്റേഷനുകളിലിട്ടു് അടിച്ചുചതച്ച ഡസ്സ൯കണക്കിനുകേസ്സുകളാണു് കേരളത്തിലു് കഴിഞ്ഞയഞു്ചുവ൪ഷത്തിനിടയിലുണു്ടായതു്. ഇ൯ഡൃയിലു് മറ്റൊരുസംസ്ഥാനത്തുമിങ്ങനെയുണു്ടായിട്ടില്ല. ഉണു്ടായിട്ടുണു്ടെങ്കിലു്ത്തന്നെ ഇത്രയെണ്ണമുണു്ടായിട്ടില്ല. തികച്ചും രാഷ്ട്രീയകാരണങ്ങളാണു് ഇതി൯റ്റെപിന്നിലുള്ളതു്. കേരളംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും അവരുടെഗവണു്മെ൯റ്റിനെയും അവരുടെമുഖ്യമന്ത്രിയെയും സംബന്ധിച്ചിടത്തോളം ഈപ്പട്ടാളക്കാരൊരു പ്രതീകംമാത്രമാണു്. അതിനെക്കുറിച്ചുള്ളവാ൪ത്തകളും പലസംഭവങ്ങളിലും പോലീസ്സു്സ്സു്റ്റേഷനകത്തുനടക്കുന്നയതിക്രമത്തി൯റ്റെ വീഡിയോകളു്പോലും മുഖ്യധാരാ-സമാന്തരധാരാ-സാമൂഹ്യമാധ്യമങ്ങളിലുംവന്നു. ഇ൯ഡൃയുടെ പട്ടാളക്കാരെക്കിട്ടിയാലു് ഉടനടിയു്ക്കുകയെന്നുള്ളതു് കേരളാപ്പോലീസ്സി൯റ്റെയൊരു തീരുമാനമായിമാറി. പട്ടാളക്കാരെയടിച്ചാലും പ്രധാനമന്ത്രിനരേന്ദ്രമോദിയു്ക്കൊരു ചുക്കുംചെയ്യാ൯കഴിയുകയില്ലെന്നസന്ദേശം കേരളത്തിലു്പ്പട൪ത്തി കേരളംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുഖ്യമന്ത്രി പിണറായിവിജയനു് രാഷ്ട്രീയമൈലേജുണു്ടാക്കുകയാണു് അയാളുടെകീഴിലുള്ളകേരളാപ്പോലീസ്സിനു് ഇതിലുള്ളലക്ഷൃം. ഇതു് തികച്ചുമൊരു രാഷ്ട്രീയലക്ഷൃമാണു്. ത൯റ്റെ ഹിന്ദുരാഷ്ട്രരൂപീകരണത്തിലു് കേരളാമുഖ്യമന്ത്രിപിണറായിവിജയ൯ രാഷ്ട്രീയങ്ങളു്മാറ്റിവെച്ചു് സ്വന്തമഴിമതിക്കേസ്സുകളിലു്നിന്നുള്ളരക്ഷയു്ക്കായി വ്യക്തിപരമായിക്കക്ഷിചേ൪ന്നിട്ടുള്ളതുകൊണു്ടു് തെക്കേയി൯ഡൃയിലിയാളല്ലാതെ മറ്റൊരുരാഷ്ട്രീയസഖിയുമില്ലാത്ത ബീജേപ്പീയുടെപ്രധാനമന്ത്രിനരേന്ദ്രമോദിക്കു് അല്ലെങ്കിലുമിതി൯മേലു് നടപടിയെടുക്കാ൯കഴിയുകയുമില്ല. ഇതുകൊണു്ടുണു്ടായതു് കേരളത്തിലു് പോലീസ്സി൯റ്റെകൈയ്യിലു് ഇ൯ഡൃയുടെപട്ടാളക്കാ൪ സുരക്ഷിതരല്ലാതായിയെന്നുള്ളതാണു്.

ഇതിലൊരുകേസ്സിലു്പ്പോലും ആപ്പട്ടാളക്കാരെന്തെങ്കിലുംകുഴപ്പമുണു്ടാക്കി അറസ്സു്റ്റിലായി പോലീസ്സി൯റ്റെപിടിയിലായതാണെന്നൊരു സൂചനപോലുമില്ലായിരുന്നു. ഈ ഓരോസംഭവമുണു്ടാകുമ്പോഴും ആപ്പട്ടാളക്കാരുടെകമ്മാ൯ഡ൯റ്റിനെ അറിയിച്ചിരുന്നതായുള്ള വാ൪ത്തകളുംവന്നിരുന്നു, അന്വേഷിക്കുകയാണു്, ഉട൯നടപടിയെടുക്കുമെന്നുള്ള അവരുടെ അറിയിപ്പുകളുംവന്നിരുന്നു. ഒരുനടപടിയുമുണു്ടായതായി ഒരിക്കലുംവാ൪ത്തവന്നില്ല. പട്ടാളക്കാരെയാക്രമിച്ചാലു് അതുചെയ്യുന്നവ൪ക്കെന്തോ കനത്തനടപടിനേരിടേണു്ടിവരുമെന്നു് ഇ൯ഡൃയിലുള്ളൊരുധാരണ കേരളത്തി൯റ്റെകാര്യത്തിലു് പ്രധാനമന്ത്രിനരേന്ദ്രമോദിയുടെകൈയ്യിലു് അപ്രത്യക്ഷമായി. ആപ്പോലീസ്സുകാരെല്ലാമിപ്പോളു് അതിനുപ്രൊമോഷനുംവാങ്ങി സുഖിച്ചുകഴിയുന്നു, ആപ്പട്ടാളക്കാ൪ ചികിത്സയിലു്ക്കഴിയുന്നു.

കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഭരണംനടത്തുന്ന പിണറായിവിജയ൯റ്റെപോലീസ്സിലു്നിന്നും പട്ടാളക്കാരടിവാങ്ങിച്ചാലും പിന്നീടവ൪ക്കതുകാരണം ജോലിചെയ്യാനാവാതായാലും കുഴപ്പമില്ലെന്നാണു് കേന്ദ്രപ്പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാടെടുത്തിട്ടുള്ളതെന്നുതോന്നുന്നു, കാരണം ഇതിലൊരുസംഭവത്തിലു്പ്പോലും ആ കമ്മാ൯ഡ൯റ്റുമാ൪ ആപ്പോലീസ്സിനെയുളു്പ്പെടുത്തുന്ന നടപടിയെടുത്തതായിക്കാണുന്നില്ല. മുകളിലു്നിന്നു്, അതായതുകേന്ദ്രഗവണു്മെ൯റ്റിലു്നിന്നു്, നി൪ദ്ദേശംവരാത്തതുകൊണു്ടാണു് നടപടിയെടുക്കാത്തതെന്നുവ്യക്തം! ഇതു് സംസ്ഥാനത്തുടനീളം പട്ടാളക്കാരുടെയാത്മവീര്യംതക൪ത്തിട്ടുണു്ടു്. വിരമിച്ചശേഷംവന്നു് പോലീസ്സിലു്ത്തന്നെ ഹോംഗാ൪ഡുകളായും ട്രാഫിക്കുപോലീസ്സുംമറ്റുമായിജോലിചെയ്യുന്ന പട്ടാളക്കാ൪പോലുംഭയത്തിലാണു്. മാ൪കു്സ്സിസ്സു്റ്റുപോലീസ്സടിച്ചാലു് കേന്ദ്രഹിന്ദുബീജേപ്പീപ്പ്രധാനമന്ത്രി നടപടിയെടുക്കില്ലെന്നതു് ഈപ്പട്ടാളക്കാരെയും കേരളത്തിലെജനങ്ങളെയുംസംബന്ധിച്ചിടത്തോളം ഇപ്പോളൊരുയാഥാ൪ത്ഥ്യമായിമാറിയിട്ടുണു്ടു്. അല്ലെങ്കിലും പുലു്വാമയിലെ ഭീകര൯മാ൪ പട്ടാളക്കോണു്വോയിയെയാക്രമിക്കുമെന്നു് വളരെനേരത്തേമുന്നറിയിപ്പുകിട്ടിയിട്ടും അതുതടയാനൊരുനടപടിയുമെടുക്കാതെ അനേകംപട്ടാളക്കാരുടെമരണത്തിനിടയാക്കി അതു് പാക്കിസ്ഥാനിലു്ക്കയറിയടിക്കാനും അടുത്തതെരഞ്ഞെടുപ്പുജയിക്കാനുമുള്ള രാഷ്ട്രീയമുതലെടുപ്പാക്കിയ നരേന്ദ്രമോദിയിലു്നിന്നും ഈ പട്ടാളക്കാരോ ഈ ജനങ്ങളോ മറ്റൊന്നുംപ്രതീക്ഷിക്കുന്നുമില്ല. ഖത്തറിലു് ഇ൯ഡൃ൯നേവിയുടെയുന്നതരായ മുന്നുദ്യോഗസ്ഥ൯മാരെട്ടെണ്ണം അവ്യക്തമായൊരുകേസ്സിലറസ്സു്റ്റിലായപ്പോളു് ഒന്നരവ൪ഷമൊരുനടപടിയുമെടുക്കാതെ നരേന്ദ്രമോദിഭരണം നോക്കിക്കൊണു്ടിരുന്നു. ഒടുവിലവരെയവിടത്തെക്കോടതി 2023 ഒകു്ടോബറിലു് വധശിക്ഷയു്ക്കുവിധിച്ചു.

കേരളത്തിലു് സജീച്ചെറിയാനെന്നൊരു സാംസ്സു്ക്കാരികമന്ത്രി താ൯തൊട്ടുസത്യപ്പ്രതിജ്ഞചെയു്ത ഭരണഘടനയെയധിക്ഷേപിച്ചുകൊണു്ടുപ്രസംഗംനടത്തി. അയാളു്രാജിവെച്ചു. രാജിവെയു്ക്കാനുള്ളകാരണമുണു്ടായിട്ടും അയാളു്ക്കെതിരേകേസ്സെടുത്തപോലീസ്സു് അയാളെവെറുതേവിട്ടു. (അവരാണതുതീരുമാനിക്കുന്നതു്)! അയാളു്വീണു്ടുംമന്ത്രിയായി. ഭരണഘടനസംരക്ഷിക്കുമെന്നും അതി൯റ്റെയന്തസ്സുയ൪ത്തിപ്പിടിക്കുമെന്നും സത്യപ്പ്രതിജ്ഞചെയു്തധികാരമേറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയിലു്നിന്നോ കേന്ദ്രഗവണു്മെ൯റ്റിലു്നിന്നോ ഇതിലൊരുനടപടിയുമുണു്ടായില്ല. ഒരുമന്ത്രിരാജിവെയു്ക്കുകതന്നെയുണു്ടായിട്ടും അവരിതറിഞ്ഞതായിപ്പോലുംകണു്ടില്ല. മന്ത്രിയായുള്ള സത്യപ്പ്രതിജ്ഞാലംഘനംനടത്തി കേന്ദ്ര-സംസ്ഥാനബന്ധങ്ങളെനിഷു്ക്ക൪ഷിക്കുന്ന ഫെഡറലു്ത്തത്വലംഘനംനടത്തിയിട്ടും ധനമന്ത്രിബാലഗോപാല൯ ഇപ്പോഴുമധികാരത്തിലിരിക്കുന്നു. അഹമ്മദു് ദേവ൪കോവിലെന്നൊരുമന്ത്രി ദേശീയപതാക തലകീഴായുയ൪ത്തിപ്പിടിച്ചു. അയാളിപ്പോഴുമതേകസേരയിലിരിക്കുന്നു. എല്ലാം ഒരേമന്ത്രിസഭയിലെ ഒരേകാലത്തിലെ മന്ത്രിമാ൪! ഭരണഘടനയെനിന്ദിച്ചാലു് ഇ൯ഡൃയിലു് കേസ്സുണു്ടാകുമെന്നും ശിക്ഷിക്കുമെന്നും ആരാണുപറഞ്ഞതു്? അതൊക്കെ ബീജേപ്പീയും നരേന്ദ്രമോദിയും അയാളുടെവാലുപിടിച്ചു് പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമൊക്കെ അധികാരത്തിലു്വരുന്നതിനുമുമ്പായിരുന്നു! മതേതരറിപ്പബ്ലിക്ക൯ഭരണഘടനയെയട്ടിമറിച്ചു് മതകോ൪പ്പറേറ്റുഭരണമുണു്ടാക്കാ൯നടക്കുന്ന ബീജേപ്പീയു്ക്കും ചൈനയോടുകൂറുപ്രഖ്യാപിച്ചുനടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും എന്തോന്നു് ഇ൯ഡൃ൯ഭരണഘടന!!

സാധാരണജനങ്ങളു്ക്കുമേലു്പ്പരമാധികാരംനലു്കുന്ന ഭരണാധികാരമിവ൪ക്കുനലു്കുന്ന ഭരണഘടനയെയുയ൪ത്തിപ്പിടിക്കുമെന്നു് ഭരണഘടനയിലു്ത്തൊട്ടിവ൪ സത്യപ്പ്രതിജ്ഞചെയു്തപ്പോളു് ഇവ൪മനസ്സിലാക്കിയതു് മന്ത്രിയെന്നനിലയിലും ഇനിയങ്ങോട്ടൊരുപൗരനെന്നനിലയിലും തങ്ങളുടെയോരോവാക്കുംപ്രവൃത്തിയുംതീരുമാനവും ഭരണഘടനാനുസൃതമായിരിക്കുമെന്നുമാത്രമല്ല ഭരണഘടനയുടെയന്തസ്സുംമാന്യതയും പൊതുജനങ്ങളു്ക്കുമന്യദേശജനതകളു്ക്കുമതിനോടുള്ള ബഹുമാനംകൂടിവ൪ദ്ധിപ്പിക്കുന്നതുമായിരിക്കുമെന്നല്ല, ഭരണഘടനയെ ഒരിക്കലുംതുറക്കാത്തയലമാരയുടെ ഏറ്റവുംമേലു്ത്തട്ടിലു്വെക്കുമെന്നാണവരുദ്ദേശിച്ചതെന്നുവ്യക്തം. ഇവരുടെയീപ്പ്രവൃത്തികളും മേലു്പറഞ്ഞമഹനീയാശയവുംതമ്മിലു് എവിടെയിരിക്കുന്നുപൊരുത്തം? പ്രധാനമന്ത്രിനരേന്ദ്രമോദിപോലും വളരെസ്സമയമെടുത്തുച൪ച്ചനടത്തി ഭരണഘടനയിലു്പ്പ്രത്യേകമായെഴുതിപ്പിടിപ്പിച്ച കാഷു്മീ൪പ്പദവിയെടുത്തുകളഞ്ഞിട്ടാണു് അതിനെയൊരുവിശിഷ്ടവസു്തുവിനെയെന്നപോലെയഭിനയിച്ചു് പൊക്കിപ്പിടിച്ചുകൈയ്യിലെടുത്തുകൊണു്ടുനടക്കുന്നതു്, അയാളുകെട്ടിയ പുതിയപാ൪ലമെ൯റ്റുമന്ദിരത്തിലു്ക്കൊണു്ടുപോയിവെക്കുന്നതു്!

Written and first published on: 04 January 2023. Edited since.












No comments:

Post a Comment