Wednesday, 18 January 2023

1194. ത്രിപുരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കോണു്ഗ്രസ്സുമായിയോജിച്ചു, പിണറായിവിജയനൊരാളു്മാത്രമെതി൪ത്തു, മറ്റേവഴിനി൪ബ്ബന്ധിച്ചു, ഇപ്പോളു് പ്രവ൪ത്തകരും നേതാക്കളും മറ്റേവഴി ബീജേപ്പീയിലോട്ടുപോകുന്നു: ഇയാളേതുപാ൪ട്ടിക്കാരനാണു്?

1194

ത്രിപുരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കോണു്ഗ്രസ്സുമായിയോജിച്ചു, പിണറായിവിജയനൊരാളു്മാത്രമെതി൪ത്തു, മറ്റേവഴിനി൪ബ്ബന്ധിച്ചു, ഇപ്പോളു് പ്രവ൪ത്തകരും നേതാക്കളും മറ്റേവഴി ബീജേപ്പീയിലോട്ടുപോകുന്നു: ഇയാളേതുപാ൪ട്ടിക്കാരനാണു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Catherine Read. Graphics: Adobe SP.

ത്രിപുരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളു് പാ൪ട്ടിക്കേന്ദ്രകമ്മിറ്റിയുടെ തീരുമാനമനുസരിച്ചു് അവിടെയെങ്കിലും തക൪ച്ചയിലു്നിന്നുതിരിച്ചുവരാനായി കേന്ദ്രകമ്മിറ്റിയുടെസഹായത്തോടെ വളരെപ്പണിപ്പെട്ടു് പാ൪ട്ടിയെ അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളിലു് കോണു്ഗ്രസ്സുമായിയോജിപ്പിച്ചു. പാ൪ട്ടിയിലു് അഖിലേന്ത്യാതലത്തിലു് കേന്ദ്രക്കമ്മിറ്റിയിലും പോളിറ്റു്ബ്യൂറോയിലും ഒരാളു്മാത്രമെതി൪ത്തു, പ്രകാശ്ശു്ക്കാരാട്ടിനെപ്പോലെ മറ്റേവഴിപോകണമെന്നുനി൪ബ്ബന്ധിച്ചു. ഇപ്പോളു് ത്രിപുരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും നേതാക്കളും അയാളുപറഞ്ഞമറ്റേവഴിതന്നെപോകുന്നു- ബീജേപ്പീയിലോട്ടു്! ഇയാളു് യാഥാ൪ത്ഥത്തിലേതുപാ൪ട്ടിയാണു്?

നിലവിലു് ഇ൯ഡൃയിലു്നിലവിലുള്ള സകലരാഷ്ട്രീയപ്പാ൪ട്ടികളിലുംവെച്ചു് റിലയ൯സ്സും അദാനിഗ്രൂപ്പും നിയന്ത്രിക്കുന്ന മത-തിയോക്കോ൪പ്പറേറ്റു് ഫാസ്സിസ്സു്റ്റുരാഷ്ട്രീയപ്പ്രസ്ഥാനമായ ഭാരതീയജനതാപ്പാ൪ട്ടിയും അവരുടെ അന്യമതവിദ്വേഷഭരിതമായ ഹിന്ദുരാഷ്ട്രസ്ഥാപനപരിപാടിയും ഇലക്ഷ൯ കമ്മീഷ൯, സുപ്രീംകോടതി, അവ൪തന്നെ തെരഞ്ഞെടുപ്പുകൃത്രിമത്തിലൂടെയുണു്ടാക്കിയെടുത്ത പാ൪ലമെ൯റ്റു് എന്നീ ഭരണഘടനാസ്ഥാപങ്ങളെയട്ടിമറിച്ചും കൈയ്യിലെടുത്തുമുള്ള കോ൪പ്പറേറ്റുനിയമനി൪മ്മാണയട്ടിമറിനടപടികളുമാണു് രാജ്യത്തിനേറ്റവുമപകടമെന്നും, ഇ൯ഡൃയു്ക്കു് സ്വാതന്ത്ര്യംനേടിത്തരുകമാത്രമല്ല സ്വാതന്ത്ര്യാനന്തരം ഇ൯ഡൃയെ ലോകത്തേറ്റവുംവലിയ ജനാധിപത്യരാജ്യമായി നിലനി൪ത്തുകയും ചേരിചേരാരാഷ്ട്രപ്പ്രസ്ഥാനംകെട്ടിപ്പടുത്തു് അതി൯റ്റെനേതാവായി വ൪ത്തിക്കുകയുംചെയു്ത ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് അതുനോക്കുമ്പോളു് രാജ്യത്തിനൊരപകടമേയല്ലെന്നുമുള്ള വസു്തുനിഷു്ഠമായ വിലയിരുത്തലിലു്, കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡൃയെന്ന സീപ്പീയെമ്മി൯റ്റെ കേന്ദ്രക്കമ്മിറ്റി ഇ൯ഡൃയിലെല്ലാസംസ്ഥാനങ്ങളിലും പ്രാദേശ്ശികമായും രാജ്യംമുഴുക്കെ ദേശീയമായും തെരഞ്ഞെടുപ്പുകളിലും പ്രക്ഷോഭങ്ങളിലും ബീജേപ്പീയു്ക്കെതിരെ കോണു്ഗ്രസ്സുമായി ഐക്യമെന്ന ലൈനാവിഷു്ക്കരിച്ചു, തീരുമാനമെടുത്തു, അതിനെതിരേപ്രവ൪ത്തിച്ചു് ബീജേപ്പീയു്ക്കാദ്യമായി കേന്ദ്രത്തിലധികാരത്തിലു്വരാ൯ ഈയൈക്യത്തിനുതടസ്സമായിപ്പ്രവ൪ത്തിച്ച പ്രകാശ്ശു് കാരാട്ടിനെ പാ൪ട്ടിയുടെ അഖിലേന്ത്യാ ജനറലു്സ്സെക്രട്ടറിസ്ഥാനത്തുനിന്നും നീക്കംചെയു്തു.

അന്നു് മതതീവ്രഫാസ്സിസ്സു്റ്റുശക്തികളു്ക്കെതിരെ രാജ്യത്തു് പാ൪ട്ടിയു്ക്കു് കോണു്ഗ്രസ്സുമായി ഐക്യമെന്ന ഹ൪ കിഷ൯സിംഗു് സൂ൪ജ്ജിത്തി൯റ്റെ ലൈ൯ലംഘിച്ചു് ബീജേപ്പീയു്ക്കുജയിച്ചുവരാനായി ബീജേപ്പീയിലു്നിന്നു് ത൯റ്റെ ഭാര്യാസഹോദരീഭ൪ത്താവായ മാധ്യമമുതലാളി പ്രണോയു് റോയിയോടൊപ്പംചേ൪ന്നു് ഇരുന്നൂറുകോടിരൂപയോളംവാങ്ങി ബീജേപ്പീയു്ക്കും കോണു്ഗ്രസ്സിനുമെതിരെ ത്രികോണമത്സരംസൃഷ്ടിച്ചുകൊണു്ടു് പലസംസ്ഥാനങ്ങളിലും അനാവശ്യമായും അനുചിതമായും അസ്ഥാനത്തും തോലു്ക്കുമെന്നുറപ്പുള്ളവരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്ഥാനാ൪ത്ഥികളാക്കി മത്സരിപ്പിച്ചു് വോട്ടുഭിന്നിപ്പിച്ചു് ബീജേപ്പീയെജയിപ്പിച്ചുവെന്നു് പശ്ചിമബംഗാളുപോലെയുള്ള സംസ്ഥാനങ്ങളിലു്നിന്നും വളരെസ്സീനിയറായപാ൪ട്ടിനേതാക്കളു് പ്രകാശ്ശു്ക്കാരാട്ടിനെതിരെ പാ൪ട്ടിസെ൯ട്രലു്ക്കമ്മിറ്റിയിലു് തെളിവുസഹിതം ആരോപണമുന്നയിച്ചപ്പോളാണു് പണു്ടു് ജനറലു് സെക്രട്ടറിയായിരുന്ന ഈ. എം. ശങ്കര൯നമ്പൂതിരിപ്പാടിനെ മാറിനില്ലെടോയെന്നുപറഞ്ഞുചെയു്തതുപോലെ പ്രകാശ്ശു്ക്കാരാട്ടിനോടും പാ൪ട്ടി ജനറലു്സ്സെക്രട്ടറിസ്ഥാനത്തുനിന്നുംമാറി വീട്ടിലു്പ്പോയിരിക്കാ൯പറഞ്ഞതു്.

അന്നയാളുടെയേകസഹായമായിരുന്ന അതേലൈനുകാര൯ പിണറായിവിജയ൯റ്റെയും അയാളുടെ കള്ളക്കടത്തുമയക്കുമരുന്നുകച്ചവട പാ൪ട്ടിസംവിധാനത്തിലു്ച്ചേ൪ന്ന പാ൪ട്ടികേരളസംസ്ഥാനക്കമ്മിറ്റിയുടെയും പിന്തുണയോടെയാണു് അയാളു് പാ൪ട്ടിയിലു്നിന്നുപുറത്താവാതെ സെ൯ട്രലു്ക്കമ്മിറ്റിയിലും പോളിറ്റു്ബ്യൂറോയിലും തുട൪ന്നതു്. പാ൪ട്ടിയിലെയീ ബീജേപ്പീപ്പ്രതിനിധി പാ൪ട്ടികേരളസംസ്ഥാനക്കമ്മിറ്റിയുടെയും പിണറായിവിജയ൯റ്റെയും നി൪ബ്ബന്ധപ്പ്രകാരം ഈരണു്ടുന്നതകമ്മിറ്റികളിലും തുടരുന്നതുറപ്പാക്കാ൯ ബീജേപ്പീയു്ക്കുകഴിഞ്ഞതുകൊണു്ടാണു് പാ൪ട്ടിനയങ്ങളിലട്ടിമറിനടത്തിയും കോണു്ഗ്രസ്സുമായുള്ളയൈക്യത്തിലു്ത്തുരങ്കംവെച്ചും പശ്ചിമബംഗാളിലും ത്രിപുരയിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കധികാരംനഷ്ടപ്പെടുത്തി നാമാവശേഷമാക്കി ബീജേപ്പീയെവള൪ത്തുകയെന്നയിച്ഛ ബീജേപ്പീയു്ക്കുനടപ്പിലാക്കാ൯കഴിഞ്ഞതു്. ഇപ്പോളു്ക്കേരളത്തിലതുചെയു്തുകൊണു്ടിരിക്കുന്നു.

അങ്ങനെകേരളത്തിലു്മാത്രംചുരുങ്ങിയ ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് കേന്ദ്രബീജേപ്പീയുടെ ലൈസ്സ൯സോടെ തെരഞ്ഞെടുപ്പുകൃത്രിമംനടത്തി കേരളത്തിലു് ഭരണമുണു്ടാക്കിക്കൊടുത്തു് ബീജേപ്പീവിധേയമാക്കിയശേഷം 2016മുതലു് സംസ്ഥാനത്തുനടന്നുവന്നിരുന്ന ഭരണതലത്തിലുള്ള സകലസ്വ൪ണ്ണക്കള്ളക്കടത്തുകളും ഡോള൪ക്കടത്തുകളും മയക്കുമരുന്നുകച്ചവടങ്ങളും കസ്സു്റ്റംസ്സിലെച്ചിരകാലവിശ്വസു്ത൪വഴിയുള്ള രാഹുലു്ഗാന്ധിയുടെരഹസ്യയിടപെടലിലൂടെ ഒറ്റയടിയു്ക്കുപുറത്തുവന്നപ്പോളു് കേരളത്തിലു്നിന്നാദ്യംമുങ്ങിയതും പ്രകാശ്ശു് കാരാട്ടാണു്. അയാളതോടെ ഭരണ-പാ൪ട്ടിരംഗത്തതുവരെനിറഞ്ഞുനിന്നിരുന്ന കേരളത്തിലു്നിന്നുമാത്രമല്ല പാ൪ട്ടിദേശീയരംഗത്തുനിന്നുതന്നെ അപ്രത്യക്ഷനായി.

പ്രകാശ്ശു് കാരാട്ടി൯റ്റെ അഴിമതിയുപഗ്രഹങ്ങളായ കേരളത്തിലെ പിണറായിവിജയ൯പോലുള്ളവ൪ കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും ഡോള൪ക്കടത്തുംനടത്തി പണമുണു്ടാക്കുന്ന പാ൪ട്ടിസംവിധാനം ഗവണു്മെ൯റ്റിനകത്തെടുത്തുവെച്ചു് പ്രവ൪ത്തിപ്പിച്ചുകൊണു്ടിരുന്നതിനാലു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെയിടപെടലുകളും അന്വേഷണങ്ങളുമറസ്സു്റ്റുംവിചാരണയും തടവുംഭയന്നു് പാ൪ട്ടിയു്ക്കകത്തു് പ്രോ-ബീജേപ്പീലൈ൯പിന്തുടരുന്നതിനുവേണു്ടിയവ൪പൊരുതി, ഇന്നുംപൊരുതുന്നു. ഇതി൯ഫലമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളസംസ്ഥാനക്കമ്മിറ്റിയുടെയുടക്കി൯റ്റെയും സമ്മ൪ദ്ദത്തി൯റ്റെയുംബാക്കിപത്രമായി പശ്ചിമബംഗാളു് ത്രിപുരയെന്നിവിടങ്ങളിലെഭരണം പാ൪ട്ടിക്കുനഷ്ടപ്പെട്ടു് കേരളത്തിലേക്കുമാത്രമായിച്ചുരുങ്ങി. പാ൪ട്ടിയിലു് ബീജേപ്പീപ്പിന്തുണയുള്ള കള്ളക്കടത്തുകാര൯റ്റെകൈയ്യിലു്മാത്രംഭരണമുണു്ടെന്നുള്ള അതിസമ്മ൪ദ്ദയ൪ത്ഥഗ൪ഭയവസ്ഥയിലവ൪ പാ൪ട്ടിയെയെത്തിച്ചു. 2023ലെ പലസംസ്ഥാനങ്ങളിലെയും നിയമസഭാത്തെരഞ്ഞെടുപ്പിനും 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിനുംമുമ്പേ ഈ കോണു്ഗ്രസ്സോ ബീജേപ്പീയോയെന്നയനിശ്ചിതത്വമവസാനിപ്പിച്ചു് പാ൪ട്ടിയെവീണു്ടും ശക്തമാക്കുന്നതിനും ദേശീയരാഷ്ട്രീയത്തി൯റ്റെ മുന്നണിയിലു്ക്കൊണു്ടുവരുന്നതിനുംവേണു്ടി പശ്ചിമബംഗാളിലും ത്രിപുരയിലും വീണു്ടും കോണു്ഗ്രസ്സുമായി യോജിക്കുന്നതിനു് 2022ലു് പാ൪ട്ടിസെ൯ട്രലു്ക്കമ്മിറ്റിയേതായാലും തീരുമാനമെടുത്തുനടപ്പിലാക്കി, പാ൪ട്ടിയുടെകേരളസംസ്ഥാനക്കമ്മിറ്റിയെ കള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയുംവഴിയേപോയി നശിക്കാനുംവിട്ടു.

അതിനകം പതിനായിരംകോടിയോളംരൂപയുടെ നാനാവിധയഴിമതികളും അതിനേക്കാളുയ൪ന്നകോടിരൂപയുടെ സ്വ൪ണ്ണക്കടത്തുകളും ഡോള൪ക്കടത്തുകളും മയക്കുമരുന്നുകച്ചവടങ്ങളും പെണു്വാണിഭങ്ങളുംനടത്തിക്കഴിഞ്ഞിരുന്ന, പിണറായിവിജയ൯ സമഗ്രാധിപത്യത്തോടെനയിക്കുന്ന, കേരളത്തിലെപ്പാ൪ട്ടിസംവിധാനം പല്ലുംനഖവുംതൊണു്ടയുംകൈകാലുകളുമെടുത്തു് പാ൪ട്ടിക്കേന്ദ്രക്കമ്മിറ്റിയുടെയീത്തീരുമാനത്തെയെതി൪ത്തു- സെ൯ട്രലു്ക്കമ്മിറ്റിയിലുമെതി൪ത്തു, പോളിറ്റു്ബ്യൂറോയിലുമെതി൪ത്തു, സംസ്ഥാനത്തെയണികളിലു് ഉളു്പ്പാ൪ട്ടിപ്പ്രചരണംനടത്തിയുമെതി൪ത്തു. ഒന്നുകിലു് കോണു്ഗ്രസ്സിനോടൊപ്പം അല്ലെങ്കിലു് ബീജേപ്പീയോടൊപ്പമെന്ന ആകെരണു്ടുരാഷ്ട്രീയവഴിയുള്ളതിലു് ബീജേപ്പീയോടൊപ്പമെന്നവഴിസ്വീകരിച്ചു് കേരളത്തിലു്മാത്രമായി, ഇ൯ഡൃയിലു് മറ്റൊരുപാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയിലു്നിന്നും സപ്പോ൪ട്ടില്ലാതെ, പിണറായിവിജയ൯, ആനത്തലവട്ടം ആനന്ദ൯, എളമരം കരീം, കോലിയക്കോടു് കൃഷു്ണ൯നായ൪, എ. വിജയരാഘവ൯, ആനാവൂ൪ നാഗപ്പ൯, എം. വി. ഗോവിന്ദ൯, പി. കെ. ശ്രീമതി, കെ. കെ. ഷൈലജ, കെ. എ൯. ബാലഗോപാലു്, പി. രാജീവു്, കടകംപള്ളി സുരേന്ദ്ര൯, വി. ശിവ൯കുട്ടി, വി. എ൯. വാസവ൯, എം. സ്വരാജു്, എം. ബി. രാജേഷു്, പി. ശ്രീരാമകൃഷു്ണ൯, എ. എ. റഹീം, കെ. ടി. ജലീലു് എന്നിവരൊറ്റക്കെട്ടായി മുന്നോട്ടുപോകുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ബീജേപ്പീസൈന്യം വളരെവലുതുതന്നെയാണു്!

Written on 17 January 2023 and first published on: 18 January 2023











No comments:

Post a Comment