1204
ഒരുനേരത്തെയാഹാരത്തിനുവകയില്ലാതെ കുട്ടികളു് തെരുവിലു് അമ്മയുടെശരീരത്തിലു്ച്ചാരിയുറങ്ങുന്നു, പ്രധാനമന്ത്രിയുടെകൂട്ടുകാര൯ രാഷ്ട്രസ്വത്തുക്കളടിച്ചുമാറ്റി ലോകത്തൊന്നാമത്തെപ്പണക്കാരനായി ഓഹരിവിപണിയിലു്ക്കൃത്രിമംകാണിച്ചു് തക൪ന്നടിഞ്ഞുകൊമ്പൊടിഞ്ഞുനിലു്ക്കുന്നു, മുഖ്യമന്ത്രിയും ഗവ൪ണ്ണറും കെട്ടിപ്പിടിച്ചുമ്മവെച്ചു് പൊതുപ്പണംധൂ൪ത്തടിച്ചുകിടക്കുന്നു. ഇതാരുടെറിപ്പബ്ലിക്കു്? ഇതാരുടെറിപ്പബ്ലിക്കുദിനം?
പി. എസ്സു്. രമേശു് ചന്ദ്ര൯
ഒരുനേരത്തെയാഹാരത്തിനുവകയില്ലാതെ കുട്ടികളു് തെരുവിലു്ക്കിടക്കുന്ന അമ്മയുടെശരീരത്തിലു്ച്ചാരിയുറങ്ങുന്നു, പ്രധാനമന്ത്രിയുടെകൂട്ടുകാര൯ രാഷ്ട്രസ്വത്തുക്കളടിച്ചുമാറ്റി ലോകത്തൊന്നാമത്തെപ്പണക്കാരനായി ഓഹരിവിപണിയിലു്ക്കൃത്രിമംകാണിച്ചു് തക൪ന്നടിഞ്ഞുകൊമ്പൊടിഞ്ഞുനിലു്ക്കുന്നു, മുഖ്യമന്ത്രിയും ഗവ൪ണ്ണറും കെട്ടിപ്പിടിച്ചുമ്മവെച്ചു് പൊതുപ്പണംധൂ൪ത്തടിച്ചുകിടക്കുന്നു. കുറേനാളായി ഇ൯ഡൃയിലു് ഭരണമില്ല ഭരണക്കസേരപിടിയും പണമുണു്ടാക്കലുംമാത്രമാണെന്നു് ജനങ്ങളു്ക്കുമുഴുവനറിയാം. ഇതാരുടെറിപ്പബ്ലിക്കു്? ഇതാരുടെറിപ്പബ്ലിക്കുദിനം? ഇ൯ഡൃയുടെ ജനാധിപത്യമതേതരറിപ്പബ്ലിക്കിനുമേലു് അതിനെയട്ടിമറിച്ചു് ഹിന്ദുമതരാഷ്ട്രംസ്ഥാപിക്കാനൊരുങ്ങുന്ന അതേറിപ്പബ്ലിക്കുവിരുദ്ധശക്തികളു് റിപ്പബ്ലിക്കു്ദിനമാഘോഷിക്കുന്നതുകാണുമ്പോളു് മനംപുരട്ടുന്നു. ലോകംമുഴുവ൯കണു്ടിട്ടും നാക്കുംമൂക്കും ശബ്ദവുമില്ലാതെ ജുഡീഷ്യറിയും പാ൪ലമെ൯റ്റും നിയമസഭകളും പഞു്ചപുച്ഛമടക്കി നോക്കിക്കൊണു്ടുനിലു്ക്കുന്നതുകാണുമ്പോളു്ത്തന്നെ ജനങ്ങളു്ക്കു് പരമപുച്ഛംതോന്നുന്നു. ഗുജറാത്തുകലാപത്തിലു് നരേന്ദ്രമോദിയും ബീജേപ്പീയും ഒരുപങ്കുംവഹിച്ചില്ലെന്നും ഒരു സു്ത്രീസമൂഹവും കൂട്ടബലാത്സംഗത്തിനും അതിനുശേഷമുള്ള കൊലയു്ക്കുമിരയായില്ലെന്നും അതിനുള്ളതെളിവുകളില്ലെന്നും ഇ൯ഡൃയുടെ സുപ്രീംകോടതിവിധിയെഴുതിയാലു്പ്പിന്നെ അന്വേഷിച്ചുണു്ടാക്കിയ തെളിവുകളണിനിരത്തി അയാളു് വംശഹത്യക്കാരനാണെന്നുവിധിയെഴുതാ൯ ലോകത്തിനെന്തവകാശമാണെന്നാണവരുടെചോദ്യം! ബീജേപ്പീയുടെ ഹിന്ദുരാഷ്ട്രംസ്ഥാപിക്കാ൯നടക്കുന്നവരുടെമേലുള്ള കേസ്സുകളു്മുഴുവ൯ വെറുതേവിടുന്ന ഇ൯ഡൃ൯ജുഡീഷ്യറിയു്ക്കു് ഒരുജുഡീഷ്യറിയെന്നനിലയിലു് ഈലോകത്തെന്തുസ്ഥാനമെന്നാണു് മറുവശത്തുനിന്നിങ്ങോട്ടുള്ളചോദ്യം. പറയൂ ഇതാരുടെറിപ്പബ്ലിക്കു്- നമ്മളുടേതോ അവരുടേതോ?
Written and first published on: 26 January 2023
No comments:
Post a Comment