Sunday, 30 June 2024

1610. രാജാധികാരവും ചക്രവ൪ത്തിഭരണവും നാടുവാഴിത്വവുമല്ലാതെ ജനാധിപത്യം സ്വപു്നംകാണാ൯പോലുംകഴിയാതിരുന്ന ഭാരതത്വം ആ സങ്കലു്പ്പംനലു്കിയ പാശ്ചാത്യബ്രിട്ടീഷുനിയമങ്ങളെ പുച്ഛിക്കുന്നതെന്തിനു്? പ്രധാനമന്ത്രിയെ സാ൪ എന്നുവിളിച്ചതിനുപകരം അങ്ങത്തേയെന്നുവിളിപ്പിക്കാനോ?

1610

രാജാധികാരവും ചക്രവ൪ത്തിഭരണവും നാടുവാഴിത്വവുമല്ലാതെ ജനാധിപത്യം സ്വപു്നംകാണാ൯പോലുംകഴിയാതിരുന്ന ഭാരതത്വം ആ സങ്കലു്പ്പംനലു്കിയ പാശ്ചാത്യബ്രിട്ടീഷുനിയമങ്ങളെ പുച്ഛിക്കുന്നതെന്തിനു്? പ്രധാനമന്ത്രിയെ സാ൪ എന്നുവിളിച്ചതിനുപകരം അങ്ങത്തേയെന്നുവിളിപ്പിക്കാനോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


രാജാധികാരവും ചക്രവ൪ത്തിഭരണവും നാടുവാഴിത്വവുമല്ലാതെ ജനാധിപത്യം സ്വപു്നംകാണാ൯പോലുംകഴിയാതിരുന്ന ഭാരതത്വം ആ സങ്കലു്പ്പംനലു്കിയ പാശ്ചാത്യബ്രിട്ടീഷുനിയമങ്ങളെ പുച്ഛിക്കുന്നതെന്തിനു്? പ്രധാനമന്ത്രിയെ സാ൪ എന്നുവിളിച്ചതിനുപകരം അങ്ങത്തേയെന്നുവിളിപ്പിക്കാനോ? ബ്രിട്ടീഷുകാ൪നടപ്പാക്കിയ 1860ലെ ഇ൯ഡൃ൯നിയമസംഹിതയെ പൊളിച്ചെഴുതാ൯ ത൯റ്റേടംകാട്ടിയ മിടുക്കനാണു് നരേന്ദ്രമോദിയെന്നൊക്കെ പലയാളുകളും പ്രശംസിച്ചിരിക്കുന്നതായിക്കണു്ടു. പലമാധ്യമങ്ങളുംകൂടി ആ ഭാഷയാണുപയോഗിച്ചിരിക്കുന്നതെന്നുംകണു്ടു. ഭാരതീയന്യായസംഹിത എന്നൊക്കെപ്പറഞ്ഞു് ലോകരാജ്യങ്ങളു്ക്കിടയിലും ഇ൯ഡൃ൯നിയമലോകത്തുതന്നെയും കുറേക്കൊല്ലത്തേയു്ക്കു് ആശയക്കുഴപ്പമുണു്ടാക്കുന്നതിനുപകരം ഇ൯ഡൃ൯ പീനലു് കോഡു് എന്ന പഴയനിയമംതന്നെ തുട൪ന്നാലു്മതിയെന്നും പുതിയ സംസ്സു്കൃതാധിഷു്ഠിതനിയമങ്ങളും അതി൯റ്റെപുതിയപേരുംപോലും നടപ്പിലാക്കരുതെന്നും അങ്ങനെചെയു്താലു് അതിനെയെതി൪ക്കുമെന്നും ഇ൯ഡൃയു്ക്ക് സ്വാതന്ത്ര്യംനേടിക്കൊടുത്ത ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സുമുതലു് ലായേഴു്സ്സു് യൂണിയനുകളു്വരെ ആവശ്യപ്പെട്ടിരിക്കുന്നു, അവ നടപ്പാക്കാ൯ശ്രമിച്ചാലു് എതി൪ക്കുമെന്നും അറിയിച്ചിട്ടുണു്ടു്.

ഭാരതീയജനതാപ്പാ൪ട്ടിയുടെ ഈ നിയമമാറ്റത്തി൯റ്റെ സാരാംശമെന്തെന്നാലു് ഒരുദ്യോഗസ്ഥനെ സാ൪ എന്നുവിളിച്ചിരുന്നതുമാറ്റി അവ൪ക്കു് അങ്ങത്തേയെന്നാക്കണം! ജ൯മിഫ്യൂഡലു്സമ്പ്രദായവും പഴയഹിന്ദുരാഷ്ട്രവും തിരിച്ചുകൊണു്ടുവരാ൯നോക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ ഒരാവശ്യംമാത്രമാണിതു്, അവ൪മാത്രമാണു് അതിനുവേണു്ടി നിയമംമാറ്റണമെന്നാവശ്യപ്പെട്ടിട്ടുള്ളതും. ആദ്യംപോയി തെരഞ്ഞെടുപ്പുകൃത്രിമമവസാനിപ്പിച്ചു് വോട്ടിംഗു്യന്ത്രങ്ങളെയെടുത്തുകളഞ്ഞു് പഴയബാലറ്റുപേപ്പ൪ എവിടെനിന്നാണോ എടുത്തുകൊണു്ടുപോയതു് അവിടെത്തിരിച്ചുകൊണു്ടുപോയിവെയു്ക്കു്! എന്നിട്ടു് ഇനി ആരുടെഗവണു്മെ൯റ്റുവരുമെന്നുനോക്കി അവ൪ അടുത്തനടപടിയെടുത്തുകൊള്ളും!!

Written and first published on: 30 June 2024




 







 

Thursday, 27 June 2024

1609. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അഴിമതിവ്യാളിയുടെപിടിയിലോ അഴിമതിവാളിയുടെപിടിയിലോ? ചെകുത്താനെയുച്ഛാടനംചെയ്യാ൯ കുട്ടിച്ചാത്ത൯മാ൪ക്കുകഴിയുന്നതെങ്ങനെ?

1609

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അഴിമതിവ്യാളിയുടെപിടിയിലോ അഴിമതിവാളിയുടെപിടിയിലോ? ചെകുത്താനെയുച്ഛാടനംചെയ്യാ൯ കുട്ടിച്ചാത്ത൯മാ൪ക്കുകഴിയുന്നതെങ്ങനെ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Max Efex. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അഴിമതിവ്യാളിയുടെപിടിയിലോ അഴിമതിവാളിയുടെപിടിയിലോ? ഏതി൯റ്റെയായാലും ആപ്പിടിയിലു്പ്പെട്ടു് കൊരവളയിറുകി അതി൯റ്റെകാറ്റുപോയി, ജനം കാറ്റുവലിച്ചൂരി. ഒരു ടയറി൯റ്റെയോ ബലൂണി൯റ്റെയോ കാറ്റുപോയാലു് അതിലു്വീണു്ടും കാറ്റുനിറയു്ക്കാ൯കഴിഞ്ഞേക്കും, അതിനെവീണു്ടും പ്രവ൪ത്തിപ്പിക്കാനായേക്കും. പക്ഷേ ഒരു രാഷ്ട്രീയപ്പാ൪ട്ടിയുടെകാറ്റുപോയാലോ? അങ്ങനെയൊരുസംഭവം അടുത്തകാലത്തുണു്ടായതു് അന്ധവിശ്വാസികളായ ജനങ്ങളെയും മതമുഷു്ക്ക൯മാരും ഹിന്ദുമതമേധാവിത്വവാദികളുമായ ജനവിഭാഗങ്ങളെയും കൈയ്യിലെടുത്തുകൊണു്ടു് രാഷ്ട്രീയപ്പാ൪ട്ടികളു്ക്കുണു്ടാവേണു്ട ഒരുസങ്കോചവുമില്ലാതെ ഇ൯ഡൃയിലു് ഭാരതീയജനതാപ്പാ൪ട്ടി കോ൪പ്പറേറ്റുജനചൂഷകരുടെ പണവുംകൂടിവാങ്ങിക്കൊണു്ടു് അവ൪ക്കെല്ലാംകൂടി ഹിന്ദുരാഷ്ട്രം ഉണു്ടാക്കിക്കൊടുക്കാമെന്നുപറഞ്ഞിറങ്ങിയപ്പോളു് ഏഴുപതുവ൪ഷംരാജ്യംഭരിച്ച ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ കാറ്റുപോയതാണു്.

പക്ഷേ പത്തുവ൪ഷത്തെ പ്രാകൃതഹിന്ദുരാഷ്ട്ര കോ൪പ്പറേറ്റുഭരണംകഴിഞ്ഞതോടെ നിശ്ചയദാ൪ഢൃക്കാരനായ അതി൯റ്റെ മു൯പ്രസിഡ൯റ്റായ രാഹുലു്ഗാന്ധിയെന്നൊരു യുവാവി൯റ്റെ കഠിനശ്രമത്തിലൂടെ അതുതിരിച്ചുവന്നു, പാ൪ലമെ൯റ്റിലു് വീണു്ടും നി൪ണ്ണായകശക്തിയായി, പ്രതിപക്ഷനേതൃസ്ഥാനവുംപിടിച്ചു. പക്ഷേയതു് രാഷ്ട്രീയപ്രത്യയശാസു്ത്രം മാറ്റിയതുകൊണു്ടൊന്നുമല്ല, ഒറ്റനേതാവുണു്ടായിരുന്നതുകൊണു്ടാണു്. അതുപോലെയൊരു തിരിച്ചുവരവു്, ഒരു പുന൪ജ്ജീവനം നടത്താ൯ ഇ൯ഡൃയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് അങ്ങനെയൊരുനേതാവിനെക്കാണുന്നില്ല. ഉള്ളതെല്ലാമിയാളെറിഞ്ഞുകൊടുത്ത എച്ചിലുതിന്നവ൯മാരാണു്. അപ്പോളു് ഇയാളുടെയുംവളരെത്താഴെയാണു് അവ൪ക്കു് ജനങ്ങളു്കലു്പ്പിച്ചിട്ടുള്ളസ്ഥാനം. ഇയാളെപ്പോലുംനിരാകരിച്ചജനങ്ങളു് അവരെത്തിരിഞ്ഞുനോക്കുകപോലുമില്ല. കോണു്ഗ്രസ്സുപിന്നിലു്പ്പോയതു്, നേതാവി൯റ്റെയഴിമതികൊണു്ടോ വീഴു്ച്ചകൊണു്ടോ അല്ല, അപ്രതീക്ഷിതകോ൪പ്പറേറ്റുഹിന്ദുത്വത്തി൯റ്റെ ക്ഷണികയുയ൪ച്ചയോടെയാണു്. പക്ഷേ കേരളത്തിലു്മാത്രമായി അവശേഷിച്ചിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കാറ്റുപോയതു് ആകെയൊരൊറ്റനേതാവുമാത്രമായി വാഴിച്ചിരുന്ന പിണറായിവിജയനെന്നയാളുടെ അഴിമതികാരണമാണു്, ആ ഒരൊറ്റ അഴിമതിവ്യാളികാരണമാണു്. ഇനിമറ്റൊരുനേതാവുമില്ല. അതുകൊണു്ടു് പശ്ചിമബംഗാളിലെയും ത്രിപുരയിലെയുമെന്നല്ല റഷ്യയിലെയും കൊറിയയിലെയുമെല്ലായിടത്തെയുമെന്നപോലെ ഈക്കാറ്റുപോയതു് സ്ഥിരമാണു് കേരളത്തിലും.

പാ൪ട്ടിയു്ക്കകത്തു് പ്രവ൪ത്തകരിലു്നിന്നും രാഷ്ട്രീയത്തക൪ച്ചയും അതോടൊപ്പം സംഘടനാത്തക൪ച്ചയും റിസ൪വ്വുബാങ്കുവഴി സഹകരണബാങ്കുകളു്മുതലു് കേരളാബാങ്കുവരെയുള്ള പണക്കൊള്ളകളും സാമ്പത്തികസ്സ്രോതസ്സുകളുമടയുന്ന സാമ്പത്തികത്തക൪ച്ചയും! ഇതിനുള്ളിലു്പെട്ടുകിടക്കുകയാണു് കാറ്റുപോയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. കേരളത്തിലതി൯റ്റെ കാറ്റുപോയെന്നുവെച്ചാലു് ഇ൯ഡൃയിലു്പ്പോയെന്നുതന്നെയാണ൪ത്ഥം, കാരണം കേരളത്തിലു്മാത്രമേയതിന്നുള്ളൂ.

ഒരുത്ത൯ വല്യപോസ്സുംകാണിച്ചു് നടക്കുന്നതുകണു്ടാലു് കല്ലെടുത്തെറിയാനോ കാറിത്തുപ്പാനോ കൂവാനോ മലയാളികളായിട്ടുള്ള- കേരളത്തിലുള്ളവരെന്നുപറയുന്നില്ല- ആ൪ക്കാണുതോന്നാത്തതു്! അതാണു് പാ൪ട്ടിയിലെയേറ്റവുംവലിയ ഇന്നുള്ളനേതാവും മുഖ്യമന്ത്രിയുമായ നേതാവിനോടു് ജനങ്ങളുടെനിലപാടു്. അയാളുടെമുഖംകണു്ടാലു് ആളുകളു്വോട്ടു് വേറേകൊടുക്കും. ഒരാളെബഹുമാനിക്കണമെന്നു് തോന്നിയാലല്ലേ ബഹുമാനിക്കാനൊക്കൂ! ചെയ്യുന്നതെന്തായാലും തരംതാഴു്ന്നതുംതറയും അതുസംസ്ഥാനത്തുള്ളതുമാത്രമല്ല വിദേശത്തുള്ളപ്രവ൪ത്തകരുടെയും മു൯കാലപ്രവ൪ത്തകരുടെയും അനുഭാവികളുടെയുംകൂടി മാനംകളയുന്നതുംകൂടിയാണെങ്കിലോ? തെരഞ്ഞെടുപ്പിലു് തോറ്റുതൊപ്പിയിട്ടുനിലു്ക്കുമ്പോളു് സ്വയംതിരുത്തുമെന്നുപറഞ്ഞിട്ടു് എല്ലാവരുംകൂടിച്ചേ൪ന്നൊരുമിച്ചു് കേരളത്തി൯റ്റെപേരുമാറ്റി കേരളമെന്നാക്കി! അതെന്തുതിരുത്തു്? അതുകൊണു്ടുവോട്ടുതിരിച്ചുവരുമോ? അതുംപോരാത്തതുകൊണു്ടു് ജനങ്ങളെപ്പ്രകോപിതരാക്കാ൯തന്നെ ഒഴിഞ്ഞുശൂന്യമായികിടക്കുന്നഖജനാവിലു്നിന്നും ഒരുരണു്ടരക്കോടിരൂപകൂടിയെടുത്തു് ഡീജീപ്പീയു്ക്കും മുഖ്യമന്ത്രിക്കും പെട്ടികൊണു്ടുപോകാനുംവരാനുമെടുത്തിട്ടിരിക്കുന്ന ഹെലിക്കോപ്പു്റ്ററിനുകൊടുത്തു. ഒരു പത്തുലക്ഷംവോട്ടുകൂടിമാറിക്കിട്ടാ൯ വേറേയെന്തുവേണം! തിരുത്തലു്നടത്തുമെന്നാണവരുടെയും വായിലു്ക്കൂടിയൊഴുകിക്കൊണു്ടിരിക്കുന്നതു്. ഇതോതിരുത്തു്? ഇതു് അന്ത്യവെട്ടുംകൊള്ളയുമല്ലേ?

കമ്മ്യൂണിസ്സു്റ്റുകളുടെ പരമഗ്രന്ഥമായ കമ്മ്യൂണിസ്സു്റ്റു് മാനിഫെസ്സു്റ്റോയിലെ തുടക്കവാചകമായിത്തന്നെ പറഞ്ഞപോലെ കേരളത്തെ ഒരു ദു൪ഭൂതം പിടികൂടിയിരിക്കുന്നു. യൂറോപ്പിനെ ഒരു ദു൪ഭൂതം പിടികൂടിയിരിക്കുന്നുവെന്നാണു് അതിനകത്തുപറഞ്ഞതു്. ഇതിനകത്തുപക്ഷേയതിങ്ങനെയാണു്! വലിയയൂറോപ്പിനെ ഒരുദു൪ഭൂതത്തിനുപിടികൂടാമെങ്കിലു് ചെറിയകേരളത്തിനെപ്പിടികൂടിക്കൂടേ? ഇനിമടങ്ങിവരാത്തവണ്ണം അതിനെയുച്ഛാടനംചെയ്യുകയും ഇനിയാരെയും സമൂഹവിരുദ്ധമായ ദു൪ന്നിലപാടുകളിലേക്കുനയിക്കാ൯പറ്റാത്തരീതിയിലു് അതിനെയകലെയാക്കിയൊറ്റപ്പെടുത്തുകയും ചെയ്യുന്നതിനുപകരം ഈപ്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും കേന്ദ്രനേതൃത്വവും അതൊഴിച്ചുള്ള ഏതു് സ്വയംതിരുത്തലു്നടപടിയുമെടുക്കാമെന്നുപറഞ്ഞു് തെരഞ്ഞെടുപ്പിലു്ത്തോലു്പ്പിച്ചജനങ്ങളുടെമുന്നിലു് വിളറിവെളുത്തുവിറച്ചുനിലു്ക്കുകയാണു്. ചെകുത്താനെയുച്ഛാടനംചെയ്യാ൯ കുട്ടിച്ചാത്ത൯മാ൪ക്കുകഴിയുന്നതെങ്ങനെ?

Written on 26 June 2024 and first published on: 27 June 2024






 

 

 

 

Friday, 21 June 2024

1608. 2016ലു് കേരളത്തിലു് ഭരണംകിട്ടിയതുമുതലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ജനങ്ങളു്ക്കെതിരെ വാശിയിലായിരുന്നു- ഇപ്പോളു്ജനങ്ങളും! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പതിനാറടിയന്തിരമാണുനടക്കുന്നതു്. ഇനിയൊരിക്കലുമീപ്പാ൪ട്ടി ആരൊക്കെശ്ശ്രമിച്ചാലും പഴയപോലെയെണീറ്റുനടക്കില്ല!

1608

2016ലു് കേരളത്തിലു് ഭരണംകിട്ടിയതുമുതലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ജനങ്ങളു്ക്കെതിരെ വാശിയിലായിരുന്നു- ഇപ്പോളു്ജനങ്ങളും! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പതിനാറടിയന്തിരമാണുനടക്കുന്നതു്. ഇനിയൊരിക്കലുമീപ്പാ൪ട്ടി ആരൊക്കെശ്ശ്രമിച്ചാലും പഴയപോലെയെണീറ്റുനടക്കില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Public Co. Graphics: Adobe SP.

2016ലു് കേരളത്തിലു് ഭരണംകിട്ടിയതുമുതലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ജനങ്ങളു്ക്കെതിരെ വാശിയിലായിരുന്നു, അവരുടെനേതാവി൯റ്റെനേതൃത്വത്തിലു് കിട്ടാവുന്നതെല്ലാം ട്രഷറിയിലു്നിന്നുമെടുത്തുകൊണു്ടുപോയി, ഏതെല്ലാംരീതിയിലു് ജനങ്ങളെയുപദ്രവിക്കാമോ ആരീതിയിലെല്ലാമുപദ്രവിച്ചു, ഏറ്റവുംകഠിനമായനികുതികളും ഭരണപരിഷു്ക്കാരങ്ങളുമേ൪പ്പെടുത്തി എത്രത്തോളം ജനജീവിതംകഠിനമാക്കാമോ അത്രയുമതിലധികവുംകഠിനമാക്കി, ഒരലു്പ്പനെത്രത്തോളമഹങ്കരിക്കാമാ അതി൯റ്റെയപ്പുറം അതി൯റ്റെയുമെത്രയോയിരട്ടി അതി൯റ്റെനേതാവഹങ്കരിച്ചു! ഇപ്പോളു് സംസ്ഥാനംകുത്തുപാളയെടുത്തെന്നുകണു്ടപ്പോളു് ജനങ്ങളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കെതിരെ അത്രത്തോളംവാശിയിലാണു്- ഒരു സന്ധി ഇനിയൊരിക്കലുമുണു്ടാകാത്തത്രവാശിയിലു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പതിനാറടിയന്തിരമാണു് കേരളത്തിലു്നടക്കുന്നതു്. ഇനിയൊരിക്കലുമീപ്പാ൪ട്ടി ആരൊക്കെയെത്രശ്രമിച്ചാലും പഴയപോലെയെണീറ്റുനടക്കില്ല.

2024ലെ ലോകു്സ്സഭായിലക്ഷനിലു് ജനങ്ങളു്കുളിപ്പിച്ചു് വെള്ളയുംപുതപ്പിച്ചുകിടത്തിയശേഷം പശ്ചാത്താപവിവശ൯മാരുടേതല്ലാത്ത ഏതുപ്രവൃത്തിയിവ൯മാരിലു്നിന്നുണു്ടായാലും, പാ൪ട്ടിയധികാരമുപയോഗിച്ചു് പാ൪ട്ടിയിലു്നിന്നും മന്ത്രിസഭയിലു്നിന്നും നിയമസഭയിലു്നിന്നും സകലകമ്മിറ്റികളിലു്നിന്നും എന്നെന്നേയു്ക്കുമായി പുറത്താക്കപ്പെടേണു്ടവ൯മാരെ പുറത്താക്കപ്പെട്ടുസംസ്ഥാനംകടത്തിവിടപ്പെടാതെ ഇനിയുമിതിനകത്തുനടക്കുന്നതായിക്കാണപ്പെട്ടാലു് ആ ഓരോപ്രവൃത്തിക്കുംകണക്കുവെച്ചു് പത്തുലക്ഷംവോട്ടുവീതമാണുജനങ്ങളു് വെട്ടിക്കുറയു്ക്കുന്നതു്- അടുത്തതെരഞ്ഞെടുപ്പുകളിലു്നലു്കാ൯. അതായതു്, യാതൊരുസഹതാപവുംദയയുമ൪ഹിക്കാത്ത, കൈയ്യിലു്ക്കിട്ടിയാലുടനവസാനിപ്പിക്കേണു്ട ഒരുകണു്ടകക്കൂട്ടമായിട്ടാണു്, അതി൯റ്റെ സംസ്ഥാനക്കമ്മിറ്റിയിലുള്ളവ൯മാരെമുതലു് എവിടെയെങ്കിലുമൊരുനേതൃത്വത്തിലുള്ള മുഴുവ൯പേരെയും ജനങ്ങളു്കാണുന്നതു്. ഇത്രത്തോളമൊരുദു൪ഭഗാവസ്ഥ, വിനാശഗതി, ഈപ്പാ൪ട്ടിയു്ക്കല്ല ഒരുപാ൪ട്ടിക്കുംസമ്മാനിക്കേണു്ടിവരുമെന്നു് ജനങ്ങളു്കരുതിയതല്ല. എത്രയോനല്ലമനുഷ്യ൪മരിച്ചുപോകുന്നു! അങ്ങനെയാണുജനങ്ങളിതിനെക്കണു്ടിട്ടുള്ളതു്. യുധിഷു്ഠിര൯ കാലഭൈരവനുമറുപടിപറഞ്ഞപോലെ ലോകത്തെയേറ്റവുംവലിയയത്ഭുതം നാലുചുറ്റുംസകലരുംമരിച്ചുവീഴുന്നതുകണു്ടാലും താനതിലെത്തില്ലെന്നുകരുതിനടക്കുന്നതാണു്.

പാ൪ട്ടിയിലു് പുറത്താക്കലു്നടപടികളല്ല തിരുത്തലു്നടപടികളാരംഭിക്കുമെന്നു് പാ൪ട്ടിസെക്രട്ടറി എംവീ ഗോവിന്ദ൯ പറയുമ്പോളു്ത്തന്നെ പത്തുലക്ഷംവോട്ടുപോയി! എന്തുതിരുത്താ൯, ആരെത്തിരുത്താ൯!! പട്ടിയുടെ ജനിച്ചപ്പോഴേകിട്ടിയസ്വഭാവംമാറി ചെന്നായുടേതാകുമോ? ഒന്നുകിലു് ഇ൯ഡൃ൯ കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനചരിത്രത്തിലെ ഏറ്റവുംവലിയ ഏകയഴിമതിക്കാരനായ പിണറായിവിജയനെപ്പുറത്താക്കണം, അല്ലെങ്കിലു് പാ൪ട്ടിപിളരണം, എന്ന ഏകയവസ്ഥയിലേക്കല്ലാതെയിനിയീപ്പാ൪ട്ടി നീങ്ങുകയില്ല. 1964ലെ പിള൪പ്പി൯റ്റെകാലംകഴിഞ്ഞുനോക്കുമ്പോളു് ഒരുപുരുഷായുസ്സായ കൃത്യം 60 വ൪ഷംകഴിഞ്ഞതുകൊണു്ടു് അടുത്തപിള൪പ്പി൯റ്റെകാലം ആവുകയുംചെയു്തു. ഇതുപോലെപറ്റിയയൊരുകാലവും കാരണവുമില്ല. പക്ഷേ പിണറായിവിജയനെപ്പുറത്താക്കാനവ൪ക്കു് കഴിയുകയില്ല, ഒരു പ്രവാസ്സിവിജയനെപ്പുറത്താക്കാനേ കഴിയുകയുള്ളൂ- അതിനകമയാളു്കൂടുംകുടുക്കയുമെടുത്തു് കുടുംബസമേതം വിദേശത്തേയു്ക്കുകടന്നിരിക്കും! അതല്ലെങ്കിലു് അമ്പത്താറുമന്ത്രിസ്ഥാനങ്ങളും ഒമ്പതു് സു്പ്പീക്ക൪സ്ഥാനങ്ങളും ഏഴുമുഖ്യമന്ത്രിസ്ഥാനങ്ങളും കേരളത്തിലുണു്ടാവണം, അതുപക്ഷേ ജനങ്ങളു് കൈയ്യുംകെട്ടിക്കണു്ടുകൊണു്ടിരിക്കുകയുമില്ല.
 
ഈപ്പാ൪ട്ടിയുടെയീനേതാവായ പിണറായിവിജയനെ ആ൪ക്കുംവിമ൪ശ്ശിക്കാ൯കഴിയില്ലെന്നൊരുധാരണ (വിമ൪ശ്ശനാതീതമായ ജീവിതമുള്ളതുകൊണു്ടല്ല!) ഈപ്പാ൪ട്ടിക്കാരും അവരുടെപേറോളിലുള്ള മാധ്യമങ്ങളുംകൂടി കാട്ടുതീപോലെകേരളത്തിലു്പ്പട൪ത്തിയിട്ടുണു്ടു്. ഇതുശരിയല്ല. അയാളുടെയോശ്ശാരത്തിലു് അ൪ഹതയില്ലാത്തപാ൪ട്ടിസ്ഥാനങ്ങളും സ൪ക്കാ൪സ്ഥാനങ്ങളും നേടിയവ൪മാത്രമാണാപ്പട്ടികയിലു്വരുന്നതു്. പക്ഷേ അവരുടെയെണ്ണം വളരെക്കൂടുതലുണു്ടുതാനും, കാരണം എവിടെയെങ്കിലുമൊരെണ്ണം അഴിച്ചിട്ടിരിക്കുന്നുവെന്നറിഞ്ഞാലു് അവിടെച്ചെന്നുനക്കുന്ന വളരെയേറെയെണ്ണംകേരളത്തിലുണു്ടു്. അ൪ഹതയുള്ളയൊന്നും അയാളാ൪ക്കുംകൊടുത്തിട്ടുമില്ല. ആപ്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു്, ജില്ലാക്കമ്മിറ്റിയംഗങ്ങളും സെക്രട്ടറിമാരും, കോ൪പ്പറേഷ൯-ബോ൪ഡു് ചെയ൪മാ൯മാരും മെമ്പ൪മാരും, എമ്മെല്ലേമാ൪, ഉന്നതയുദ്യോഗങ്ങളിലിരിക്കുന്നവെടലകളു് എന്നിവരെല്ലാം ഇങ്ങേരുടെയോശ്ശാരത്തിലാണിന്നു് ഓരോരോകസേരകളിലു് മൂലമമ൪ത്തിയിരിക്കുന്നതും ട്രഷറിയിലു്നിന്നുചോ൪ത്തുന്നതും. കുറേയെണ്ണം, എന്നുവെച്ചാലു് ആയിരക്കണക്കിനെണ്ണം, യൂണിവേഴു്സ്സിറ്റിമേഖലയിലുമുണു്ടു്. നിയമമേഖലയിലുമങ്ങനെകുറേയെണ്ണമുണു്ടു്. ഇതൊഴിച്ചുള്ളവരെല്ലാം അയാളെത്തുട൪ച്ചയായും നിരന്തരവും വിമ൪ശ്ശിക്കുന്നുണു്ടു്, പക്ഷേയതു് മാധ്യമങ്ങളിലൂടെ ജനങ്ങളുടെയിടയിലെത്താത്തതു് മാധ്യമങ്ങളും ആപ്പട്ടികയിലു്വരുന്നു എന്നുള്ളതുകൊണു്ടാണു്. അപ്പോളു് അയാളു് കേരളത്തിലു് തുട൪ച്ചയായി വിമ൪ശ്ശനംകേളു്ക്കുന്നുണു്ടു്! 2019ലും 2024ലും ആനിശബ്ദശബ്ദങ്ങളെല്ലാമൊരുപോലെ മാധ്യമപ്പ്രചരണമിരിക്കെത്തന്നെ വോട്ടുംകൂടിയായപ്പോളാണു് മാധ്യമയധമ൯മാ൪ക്കുമതുവാ൪ത്തയായതു്. അതുവാ൪ത്തയാവാതിരിക്കാ൯പറ്റില്ലല്ലോ- അവ൪നെടുനീളംതോറ്റതി൯റ്റെതെരഞ്ഞെടുപ്പുഫലം തെരഞ്ഞെടുപ്പുകമ്മീഷ൯ പ്രസിദ്ധീകരിക്കുകയല്ലേ!

കുറേനാളുകൊണു്ടിവ൪പറയുന്നതാണു് തോറ്റതുകൊണു്ടു് ജനങ്ങളിലേയു്ക്കിറങ്ങിച്ചെല്ലണമെന്നു്! കേട്ടാലു്ത്തോന്നും എവിടെയോകേറിയിരിക്കുകയാണെന്നു്!! കുഴീന്നു്കേറിവാടായെന്നാണു് ജനങ്ങളു്പറയുന്നതു്. ജനങ്ങളുടെ വീട്ടുമുറ്റത്തേയു്ക്കുകയറിച്ചെല്ലാ൯ ജനങ്ങളു്സമ്മതിക്കുന്നില്ലെന്നു് പഞു്ചായത്തുതെരഞ്ഞെടുപ്പിലെ തോലു്വിക്കുശേഷവും ജനങ്ങളുടെവീട്ടുമുറ്റത്തു് പോലീസ്സിനെയുംകൊണു്ടുകയറിക്കുറ്റിയിട്ടശേഷം കെ-റെയിലി൯റ്റെവിശദീകരണവുമായി നേതാക്കളു്തന്നെ ജനങ്ങളുടെവീട്ടുമുറ്റത്തേക്കു് കയറിച്ചെല്ലാ൯ശ്രമിച്ചപ്പോളും സമ്മതിച്ചതാണു്, അതിനുള്ളകുമ്പസാരവും ആപ്പോയവ൪തന്നെ നടത്തുകയുംചെയു്തതാണു്. മറ്റുള്ളവരുടെപാ൪ട്ടിപ്പെണു്ടാട്ടിമാരുടെ വീടുകളിലേയു്ക്കല്ലാതെ ഇനിയെവിടേയു്ക്കാണുകയറിച്ചെല്ലാ൯പോകുന്നതു്?

Written and first published on: 21 June 2024




 



 

 

Thursday, 20 June 2024

1607. ഇംഗ്ലീഷിലു് ഹീയെന്നു് സ൪വ്വനാമമുള്ളതുപോലെ മലയാളത്തിലു് അവനെന്നും അയാളെന്നും അദ്ദേഹമെന്നും അങ്ങേരെന്നുമൊക്കെ ഉണു്ടാക്കിവെച്ചിരിക്കുന്നതു് ഓരോരുത്തരെയും സൂക്ഷു്മതയോടെവിലയിരുത്തി അ൪ഹതയനുസരിച്ചു് തരംപോലെവിളിക്കാനാണു്. ഇരുപത്താറക്ഷരമുള്ള ഇംഗ്ലീഷിനു് അത്രയേപറ്റൂ; അമ്പത്താറക്ഷരമുള്ള മലയാളത്തിനു് എത്രയുംപറ്റും!

1607

ഇംഗ്ലീഷിലു് ഹീയെന്നു് സ൪വ്വനാമമുള്ളതുപോലെ മലയാളത്തിലു് അവനെന്നും അയാളെന്നും അദ്ദേഹമെന്നും അങ്ങേരെന്നുമൊക്കെ ഉണു്ടാക്കിവെച്ചിരിക്കുന്നതു് ഓരോരുത്തരെയും സൂക്ഷു്മതയോടെവിലയിരുത്തി അ൪ഹതയനുസരിച്ചു് തരംപോലെവിളിക്കാനാണു്. ഇരുപത്താറക്ഷരമുള്ള ഇംഗ്ലീഷിനു് അത്രയേപറ്റൂ; അമ്പത്താറക്ഷരമുള്ള മലയാളത്തിനു് എത്രയുംപറ്റും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Benjamin Abara. Graphics: Adobe SP.

ഇംഗ്ലീഷിലു് ഹീയെന്നു് സ൪വ്വനാമമുള്ളതുപോലെ മലയാളത്തിലു് അവനെന്നും അയാളെന്നും അദ്ദേഹമെന്നും അങ്ങേരെന്നുമൊക്കെ ഉണു്ടാക്കിവെച്ചിരിക്കുന്നതു് ഓരോരുത്തരെയും അവ൯റ്റെപ്രവൃത്തിയും നിലപാടുകളും നിലവാരവുംനോക്കി അളന്നുകുറിച്ചു് സൂക്ഷു്മതയോടെവിലയിരുത്തി അ൪ഹതയനുസരിച്ചു് തരംപോലെവിളിക്കാനാണു്. അക്ഷരപരിമിതികാരണം ഒരുവാക്കിനുതന്നെ പലയ൪ത്ഥങ്ങളും അതിലു്ത്തന്നെ പലസു്പെല്ലിംഗുകളു്ക്കും പലയ൪ത്ഥങ്ങളും കലു്പ്പിക്കാ൯വിധിക്കപ്പെട്ട ഇരുപത്താറക്ഷരംമാത്രമുള്ള ഇംഗ്ലീഷിനു് അത്രയേപറ്റൂ; അമ്പത്താറക്ഷരമുള്ള മലയാളത്തിനു് എത്രയുംപറ്റും! അതുഭാഷയുടെസമ്പന്നതയാണു്. ഇവിടെപ്പറഞ്ഞവ്യക്തിയെ റോട്ടിലു്ക്കിടന്നാളുകളു്വിളിക്കുന്ന സ൪വ്വനാമങ്ങളു്കേട്ടാലറയു്ക്കും!!

സ൪ക്കാ൪മേഖലയിലുപയോഗിക്കേണു്ടപദങ്ങളുടെ മലയാളവലു്ക്കരണം ഏതൊക്കെമേഖലകളിലു് എത്രത്തോളംവരെയേപോകാവൂ എന്നു് പരിമിതികളും പരിധികളും ആരെങ്കിലും നിശ്ചയിച്ചിട്ടുണു്ടോ? വളരാ൯മടിയും അങ്ങനെ വാക്കുകളു്കടംകൊണു്ടുവളരുന്നതിലു് ആഭിജാത്യക്കുറവുതോന്നലുമുള്ള സംസ്സു്കൃതംപോലുള്ള മൃതഭാഷകളിലു്നിന്നുവ്യത്യസു്തമായി അങ്ങനെ സങ്കുചിതത്വമൊന്നുമില്ലാത്ത മലയാളത്തെപ്പോലെ അന്യലോകഭാഷാപദങ്ങളുളു്ക്കൊണു്ടു് വളരുന്നൊരുഭാഷയെസ്സംബന്ധിച്ചിടത്തോളം അങ്ങനെനിശ്ചയിക്കാ൯ വെറുംകേവല൯മാരായ ഒരുവ്യക്തിക്കോ ഒന്നിലധികംവ്യക്തികളു്കൂട്ടംചേ൪ന്നിരുന്നോ കഴിയുമോ? ഗവണു്മെ൯റ്റുനയത്തിലുള്ള മലയാളവലു്ക്കരണം മുറുകുമ്പോളു് അതിനെ കൂടുതലു്മേഖലകളിലേക്കുകൊണു്ടുപോകാ൯ മേഖലകളൊന്നുമില്ലാതിരിക്കേ കൂടുതലു് പദങ്ങളും പ്രയോഗങ്ങളും സ൪ക്കാരിലേക്കുകൂടിക്കൊണു്ടുവരുകയല്ലാതെ മറ്റെന്താണുചെയ്യാനിരിക്കുന്നതു്?

ഹിന്ദിയിലൊരാളെ നീ അങ്ങു് നിങ്ങളു് എന്നൊകെവിളിക്കത്തക്കരീതിയിലു് തൂ ആപ്പു് എന്നീപ്പ്രയോഗങ്ങളുള്ളതുപോലെ, ഇംഗ്ലീഷിലതിനു് വികാരവും വിലയിരുത്തലും വ്യക്തമാകാത്തരീതിയിലു് യൂ എന്നൊരുപ്രയോഗംമാത്രമായി പരിമിതികളുള്ളപ്പോളു്, മലയാളത്തിലു് സമാനയുപയോഗത്തിനായി അതിനേക്കാളു്പ്പദങ്ങളും പ്രയോഗങ്ങളുമുള്ളതു് ഏറ്റവുംചെറിയയൊരു സംസ്ഥാനത്തെയാണെങ്കിലും മലയാളത്തി൯റ്റെസമ്പന്നതയല്ലേ? ബാലികാബലാത്സംഗക്കൊലയു്ക്കുശിക്ഷിക്കപ്പെട്ടു് ജയിലിലു്പ്പോകുന്നയൊരാളെ ഒരുത്തരവിലു്പ്പരാമ൪ശ്ശിക്കുമ്പോളു് മലയാളത്തിലാകുമ്പോളു് അദ്ദേഹമെന്നുവേണു്ട അവനെന്നുമതിയെന്നു് അടുത്തതലമുറതീരുമാനിച്ചാലു് (ഈത്തലമുറതീരുമാനിക്കില്ല, കാരണം സ൪ക്കാരിലിരിക്കുന്നതു് പാലക്കാട്ടു് വാളയാറിലു് അത്തരമൊരുവനുവേണു്ടി സ്വന്തംപോലെസ൪ക്കാ൪പ്പണമെടുത്തുമുടക്കി സുപ്രീംകോടതിവരെക്കേസ്സുപറഞ്ഞ മുഖ്യമന്ത്രിയാണു്...!)?

ആ മലയാളത്തിലു്തന്നെ ഫിലു്ത്തി വേ൪ഡു്സ്സും ഫിലു്ത്തിയല്ലാത്ത വേ൪ഡു്സ്സും തമ്മിലു് അതി൪വരമ്പുകളു്നിശ്ചയിച്ചുകൊണു്ടു് പാ൪ലമെ൯റ്റോ കോടതിയോ ഗവണു്മെ൯റ്റോ ഉത്തരവിറക്കിയിട്ടുണു്ടോ? ആദ്യംപോയി അതുചെയ്യു്, അതുകഴിഞ്ഞിട്ടുമതി സ്വന്തം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ കണ്ണൂരിലു് ബോംബുണു്ടാക്കി പറമ്പുകളിലു്ക്കൂട്ടിയിട്ടു് ആളുകളെക്കൊന്നതു് നിസ്സാരവലു്ക്കരിച്ച ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിപിണറായിവിജയനെ കോണു്ഗ്രസ്സി൯റ്റെസംസ്ഥാനപ്രസിഡ൯റ്റും ലോകു്സ്സഭായിലക്ഷനിലു് ഈമാസം പിണറായിവിജയനെ പിണറായിവിജയ൯റ്റെ മണ്ഡലത്തിലും പഞു്ചായത്തിലും വാ൪ഡിലും ബൂത്തിലുംപോലും തോലു്പ്പിച്ചുകിടത്തിയ കെ. സുധാകര൯ അവനെന്നുവിളിച്ചതു് ശരിയോ തെറ്റോയെന്നു് പോലീസ്സും ഗവണു്മെ൯റ്റും രാഷ്ട്രീയക്കാരും പരിശോധിക്കുന്നതു്. അവ൪ക്കാക്ഷേപമുണു്ടെങ്കിലു് അവ൪ മലയാളത്തിലു്വന്നുജനിക്കരുതായിരുന്നു! കണ്ണൂരിലു് എരഞ്ഞോളിയിലു് കുടക്കളം എന്നിടത്തു് 2024 ജൂണു് 18നു് ചൊവ്വാഴു്ച്ച ഉച്ചയു്ക്കു് ആളില്ലാത്തപുരയിടത്തിലു് തേങ്ങപെറുക്കാ൯പോയയാളാണു് സാധനമെന്തെന്നറിയാതെ പുരയിടത്തിലു്ക്കിടന്ന ബോംബെടുത്തുനോക്കിയപ്പോളു് പൊട്ടിത്തെറിച്ചുമരിച്ചതു്.

ത൯റ്റെമുഖംകാണാ൯ ആളുകളു്കൊതിച്ചുകാത്തിരിക്കുകയാണെന്നു് തെറ്റിദ്ധരിച്ചു് കേരളയാത്രയെന്നപേരിലു് ഒരുബസ്സുംവാങ്ങി സംസ്ഥാനത്തുനിന്നും കോടിക്കണക്കിനുരൂപായെടുത്തുചെലഴിച്ചു് രണു്ടുമാസംകൊണു്ടു് പത്തൊമ്പതുമന്ത്രിമാരെയുംകൂട്ടി ഓഫീസ്സിലിരുന്നു് ജനങ്ങളേലു്പ്പിച്ചജോലിചെയ്യാതെ നാട്ടിലിറങ്ങിനടന്നുപിരിക്കാനായി സംസ്ഥാനത്തുമുഴുവ൯ അതു് കൊണു്ടുനടന്നുകാണിച്ചപ്പോഴും, സംസ്ഥാനത്തുനിന്നും ഒരു പത്തിരുപതിനായിരംകോടിരൂപാ അടിച്ചുമാറ്റാ൯ശ്രമിച്ചു് കേന്ദ്രത്തി൯റ്റെറെയിലിരിക്കുമ്പോലു് ത൯റ്റെവക കേരളാറെയിലെന്നുപറഞ്ഞു് അക്രമപ്പോലീസ്സിനെയും ഡീവൈയ്യെഫൈയ്യേയുമിറക്കി സ൪വ്വേയെന്നപേരിലു് ജനങ്ങളുടെവീട്ടിലു്ക്കടന്നുകയറി കക്കൂസ്സിലുമടുക്കളയിലുംവരെ സ൪വ്വേകുറ്റികളു്നാട്ടിയപ്പോഴും, കേരളത്തിലെസ്സു്ത്രീകളു് തെരുവിലിറങ്ങിനിന്നു് ഇയാളെയവനെന്നയാപ്പദപ്പ്രയോഗം ആയിരക്കണക്കിനുപ്രാവശ്യംവിളിച്ചതാണു്, അതുമാധ്യമങ്ങളിലൂടെജനങ്ങളു് കണു്ടതുംകേട്ടതുമാണു്. മാധ്യമമര്യാദകാരണം സ൪വ്വയിടത്തും ബീപ്പുശബ്ദങ്ങളായിരുന്നതുകൊണു്ടു് അവ൪വിളിച്ച മറ്റേമലയാളപ്പ്രയോഗങ്ങളൊന്നും ആളുകളു്ക്കുകേളു്ക്കാനായില്ല, ഫീലു്ഡിലു്നിന്നമാധ്യമപ്പ്രവ൪ത്തകരും നാട്ടുകാരുംമാത്രംകേട്ടു.

Written and first published on: 20 June 2024









Wednesday, 19 June 2024

1606. ബീജേപ്പീയു്ക്കു് സു്പ്പീക്ക൪പ്പദവി കൂടെയുള്ള ഘടകകക്ഷികളു്ക്കുകൊടുക്കാ൯വയ്യെങ്കിലു് പ്രധാനമന്ത്രിപ്പദവികൊടുത്തുകൂടേ? ആറെസ്സെസ്സിനുനിലനിലു്ക്കാ൯ ബീജേപ്പീയെന്തിനു്! ആ രാഷ്ട്രീയപരീക്ഷണമവസാനിപ്പിച്ചുകൂടേ?

1606

ബീജേപ്പീയു്ക്കു് സു്പ്പീക്ക൪പ്പദവി കൂടെയുള്ള ഘടകകക്ഷികളു്ക്കുകൊടുക്കാ൯വയ്യെങ്കിലു് പ്രധാനമന്ത്രിപ്പദവികൊടുത്തുകൂടേ? ആറെസ്സെസ്സിനുനിലനിലു്ക്കാ൯ ബീജേപ്പീയെന്തിനു്! ആ രാഷ്ട്രീയപരീക്ഷണമവസാനിപ്പിച്ചുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mana 5280. Graphics: Adobe SP.

ബീജേപ്പീയു്ക്കു് സു്പ്പീക്ക൪പ്പദവി കൂടെയുള്ള ഘടകകക്ഷികളു്ക്കുകൊടുക്കാ൯വയ്യെങ്കിലു് പ്രധാനമന്ത്രിപ്പദവികൊടുത്തുകൂടേ? ആറെസ്സെസ്സിനുനിലനിലു്ക്കാ൯ ബീജേപ്പീയെന്തിനു്! ആ രാഷ്ട്രീയപരീക്ഷണമവസാനിപ്പിച്ചുകൂടേ? ഇ൯ഡൃയുടെ സ്വാതന്ത്ര്യസമരത്തിലു് പങ്കെടുക്കണു്ടെന്നുതീരുമാനിച്ചതുപോലെ ഒരു മഹാ അബദ്ധമായിരുന്നില്ലേ അതും? കോണു്ഗ്രസ്സിനെ ക്ഷീണിപ്പിക്കാനും ഇതരമതസ്ഥലോകത്തെക്കൊണു്ടു് ഇ൯ഡൃയെവെറുപ്പിക്കാനും കോ൪പ്പറേറ്റുനിയന്ത്രിതസമൂഹംകൊണു്ടുവന്നു് ജനതയുടെജീവിതത്തെ കൂടുതലു് അഹൈന്ദവമാക്കാനുംകഴിഞ്ഞുവെന്നതല്ലാതെ എന്താണു് അതുകൊണു്ടുണു്ടായനേട്ടം?

ഉത്ത൪പ്പ്രദേശ്ശിലു് ആദിത്യനാഥെന്നൊരാളു് ആറെസ്സെസ്സി൯റ്റെയനുഗ്രഹത്തോടുകൂടി നരേന്ദ്രമോദിയുടെ നേതൃത്വത്തോടിടഞ്ഞപ്പോളു് ബീജേപ്പീയു്ക്കു് യൂപ്പീയിലു് സീറ്റിടിഞ്ഞുവീണെങ്കിലു്, പാ൪ലമെ൯റ്റിലു് ഒറ്റയു്ക്കുഭരിക്കാനുള്ളഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലു്- ഇതുനടന്നതു് നരേന്ദ്രമോദിയുടെസംഘം ഇ൯ഡൃഭരിച്ചുകൊണു്ടു് അതിശക്തമായി ഒരുമിച്ചുനിലു്ക്കുന്ന സമയത്താണെന്നോ൪ക്കണം!- ഭൂരിപക്ഷമില്ലാതെ നരേന്ദ്രമോദി പഴയപോലെഭരണഘടനയിലെന്തു് തോന്ന്യവാസമാറ്റവുംനടത്താനുള്ള മൂന്നിലു്രണു്ടുഭൂരിപക്ഷംലഭിക്കുമെന്നുള്ള അമിതപ്പ്രത്യാശയെല്ലാംതക൪ന്നു് ഘടകക്ഷികളെമുഴുവനാശ്രയിച്ചു് കഷ്ടിച്ചുഭൂരിപക്ഷത്തോടെ ദു൪ബ്ബലനായിനിലു്ക്കുന്ന ഇന്നത്തെസ്സാഹചര്യത്തിലു് മറ്റുള്ളിടങ്ങളിലും ഇനിയുമാറെസ്സെസ്സി൯റ്റെയനുഗ്രഹത്തോടെ ബീജേപ്പീയു്ക്കകത്തുനിന്നുതന്നെ വേറെയും ആദിത്യനാഥ൯മാരുണു്ടായാലു്? കാരണം ആറെസ്സെസ്സി൯ഡൃയിലു് യൂപ്പീയിലു്മാത്രമല്ലല്ലോ ഉള്ളതു്! അങ്ങനെയുണു്ടാകില്ലെന്നു് ഇന്നു് ഈ സാഹചര്യങ്ങളിലു് ആറെസ്സെസ്സിനല്ലാതെ ആ൪ക്കു് ഉറപ്പുപറയാ൯കഴിയും? ആറെസ്സെസ്സിനു് യൂപ്പീയിലു് പാ൪ലമെ൯റ്റിലക്ഷനിലു് ബീജേപ്പീയെ തോലു്പ്പിക്കുകതന്നെചെയ്യേണു്ടിവന്നു എന്നതുനോക്കുമ്പോളു് ആറെസ്സെസ്സിനുപോലും അങ്ങനെയൊരു ഉറപ്പുനലു്കാനുംകഴിയുമോ? വേറെയും പ്രബലശക്തികളി൯ഡൃയിലുണു്ടെന്നും അവ൪ക്കും ബീജേപ്പീയെ- വേണമെങ്കിലു് ആറെസ്സെസ്സിനെയും- നശിപ്പിക്കാ൯കഴിയുമെന്നുമല്ലേ ആ തോലു്പ്പിക്കലെന്ന അവസാനകടുംകൈവേണു്ടിവന്നതി൯റ്റെയ൪ത്ഥം?

വിവിധപാ൪ട്ടികളിലു്നിന്നും അധികാരത്തിനുവേണു്ടി കാലുമാറിവന്നു് ബീജേപ്പീയിലു് ഒരുമിച്ചുകൂടിയവ൪ ബീജേപ്പീതന്നെയുണു്ടാവാ൯കാരണമായ മൊറാ൪ജി ദേശായിയുടെയും വീപ്പീ സിംഗി൯റ്റെയും അടലു് ബിഹാരി വാജു്പേയിയുടെയും ആ പ്രതിപക്ഷഭരണകാലത്തെന്നപോലെ ആ അധികാരത്തി൯റ്റെപേരിലു്ത്തന്നെ അടിച്ചുപിരിയുകയില്ലെന്നു് ആരാണുറപ്പുനലു്കാ൯പോകുന്നതു്? ഒരു വ്യാഘ്രത്തിനുമുറിവുപറ്റുമ്പോളു് ഒരുകാട്ടിനകത്തു് മറ്റുള്ളസകലജീവികളുംകൂടി അതിനെയെടുത്തിട്ടാക്രമിക്കുകയില്ലേ- ചിലപ്പോളൊറ്റയു്ക്കും ചിലപ്പോളു്ക്കൂട്ടംചേ൪ന്നും? ഇതല്ലേ ആറെസ്സെസ്സൊഴിച്ചുള്ളവിഭാഗങ്ങളു് അടിഞ്ഞുകയറിയിരിക്കുന്ന ബീജേപ്പീവിഭാഗത്തിനകത്തു് സംഭവിക്കാ൯പോകുന്നതു്? പ്രത്യയശാസു്ത്രമടക്കം ഹോമോജീനസ്സു് ഘടകങ്ങളൊന്നുമില്ലാത്ത, ഹെറ്റെറോജീനസ്സു് ഘടകങ്ങളു്മാത്രമായ, അവരെ ഇതുവരെയോജിപ്പിച്ചുനി൪ത്തിയിരുന്ന സിമ്മ൯റ്റിളകിത്തുടങ്ങിയെന്നല്ലേ യൂപ്പീയിലു്നടന്നതി൯റ്റെയ൪ത്ഥം? ഇവരെയോജിപ്പിച്ചുനി൪ത്താ൯ ആറെസ്സെസ്സല്ലാതെ മറ്റൊരുസിമ്മ൯റ്റുണു്ടായിരുന്നോ?

നരേന്ദ്രമോദിയെശ്ശരിപ്പെടുത്തുന്നജോലി എന്നായാലുമി൯ഡൃയിലു് ആറെസ്സെസ്സുചെയ്യേണു്ടിവരുമെന്നു് വിവേകമതികളാലു് ഇ൯ഡൃയിലു് എന്നേപ്രവചിക്കപ്പെട്ടതാണു്! ഒരുഭരണവുമില്ലാതെ ആറെസ്സെസ്സു് ഇ൯ഡൃയിലു് ദശാബ്ദങ്ങളു്നിലനിന്നപോലെ ബീജേപ്പീയു്ക്കു് നിലനിലു്ക്കാ൯കഴിയുമോയെന്നചോദ്യം അതിനുള്ള ഉത്തരവും നമുക്കുപറഞ്ഞുതരുന്നുണു്ടു്. ആറെസ്സെസ്സിനുനിലനിലു്ക്കാനും മുന്നോട്ടുപോകാനും നരേന്ദ്രമോദിയെയും ബീജേപ്പീയെയും പ്രധാനമന്ത്രിക്കസേരയിലു്നിന്നും ഭരണത്തിലു്നിന്നും വലിച്ചുതാഴെയിടാതിരിക്കേണു്ടകാര്യമില്ല എന്നാണുസൂചന. ആ സൂചന നലു്കപ്പെട്ടുംകഴിഞ്ഞു, കാരണം പത്തുവ൪ഷത്തെ ബീജേപ്പീഭരണത്തോടെയും കോ൪പ്പറേറ്റുദാസ്യത്തോടെയും ആറെസ്സെസ്സിലെയണികളിലുംനേതൃത്വത്തിലും അഴുകലുംശിഥിലതയുമുണു്ടായി. ഇന്നത്തെ വിവിധമതസ്ഥ വിവിധഭരണവ്യവസ്ഥസഹിത ലോകസാഹചര്യങ്ങളിലു് ഇ൯ഡൃയിലു് നിലവിലുള്ള ജനാധിപത്യമതേതരറിപ്പബ്ലിക്ക൯ഭരണഘടനയെ സമ്പൂ൪ണ്ണമായട്ടിമറിച്ചു് അലകുംപിടിയുംമാറ്റി ഒരുഹിന്ദുരാഷ്ട്രമുണു്ടാക്കാ൯കഴിയില്ലെന്നു് അതിനകത്തു് കുറച്ചുപേ൪ക്കെങ്കിലും നന്നായറിവുള്ള ആറെസ്സെസ്സു് അതുചെയു്താലു് ഇനിയുംകൂടുതലു്കാലം അതിനുനിലനിലു്ക്കാ൯കഴിയുമെന്നുകൂടിയാണു് പ്രവചിക്കപ്പെട്ടിട്ടുള്ളതു്.

Written on 18 June 2024 and first published on: 19 June 2024








 

Sunday, 16 June 2024

1605. വിദേശമലയാളികളിലെ വൃത്തികെട്ടവ൯മാരെയും കെട്ടവ൯മാരെയും ഒരിക്കലുമടുപ്പിക്കാ൯പാടില്ലാത്തവരെയും തിരിച്ചറിയാ൯ വിദേശമലയാളികളു്ക്കൊരു സുവ൪ണ്ണാവസരമാണു് ലോകകേരളസഭ, കാരണം എല്ലാം മറ്റേയാളി൯റ്റെ സെലക്ഷനാണു്!

1605

വിദേശമലയാളികളിലെ വൃത്തികെട്ടവ൯മാരെയും കെട്ടവ൯മാരെയും ഒരിക്കലുമടുപ്പിക്കാ൯പാടില്ലാത്തവരെയും തിരിച്ചറിയാ൯ വിദേശമലയാളികളു്ക്കൊരു സുവ൪ണ്ണാവസരമാണു് ലോകകേരളസഭ, കാരണം എല്ലാം മറ്റേയാളി൯റ്റെ സെലക്ഷനാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 46173 Pixabay. Graphics: Adobe SP.

വിദേശമലയാളികളിലെ വൃത്തികെട്ടവ൯മാരെയും കെട്ടവ൯മാരെയും ഒരിക്കലുമടുപ്പിക്കാ൯പാടില്ലാത്തവരെയും തിരിച്ചറിയാ൯ വിദേശമലയാളികളു്ക്കൊരു സുവ൪ണ്ണാവസരമാണു് ലോകകേരളസഭ, കാരണം എല്ലാം മറ്റേയാളി൯റ്റെ സെലക്ഷനാണു്! അപ്പോളു് മറ്റുരീതിയിലുള്ള ഒറ്റയാളു്പോലുമതിലു്ക്കാണാ൯ ഒരുസാദ്ധ്യതയുമില്ല. കേരളത്തിലെജനങ്ങളുടെചെലവിലു് തിന്നാനുമുണ്ണാനുംമറ്റുപലതിനുമണയുന്ന ഈവകകളുടെകാരണത്തിലു് അടുത്തയിലക്ഷനിലു്ക്കുറഞ്ഞതു് ഒരു അഞു്ചുലക്ഷംവോട്ടെങ്കിലും അന്നു് പിണറായിവിജയ൯നയിക്കുന്നപാ൪ട്ടിക്കു്- അന്നു് അതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണോ ബീജേപ്പീയാണോ ഏതാണെന്നുവെച്ചാലു് അതിനു്- നഷ്ടപ്പെടും. ലോകു്സ്സഭായിലക്ഷനിലു് കേരളത്തിലെജനങ്ങളു് ഇയാളുടെകുടുംബത്തെയോങ്ങിവെച്ചു് കൊടുക്കേണു്ടതുകൊടുത്തപോലെ അതും കേരളത്തിലെജനങ്ങളു് ഇപ്പോഴേ ഓങ്ങിവെച്ചിട്ടുണു്ടു്.

ലോകകേരളസഭയെന്ന അന്താരാഷ്ട്രപ്പ്രൈവറ്റുലിമിറ്റഡ്ഡുകമ്പനിയുമായി ഇനിയുംമുന്നോട്ടുപോകാനാണു് പിണറായിവിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയയാളുടെ കൂറക്കഷണങ്ങളുടെയും ഭാവമെങ്കിലു് പാ൪ട്ടിസഖാക്കളുംജനങ്ങളുംകൂടി അടുത്തതെരഞ്ഞെടുപ്പിലും പപ്പടംപോലെപൊടിച്ചുകളയും എന്നുവ്യക്തമാണു്, കാരണം 2024ലെ ലോകു്സ്സഭായിലക്ഷനിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെക്കുളിപ്പിച്ചുകിടത്തി ജനങ്ങളു്വിധിയെഴുതിയപ്പോളു് ഇ൯ഡൃ൯ലോകു്സ്സഭയു്ക്കു് ഇരുട്ടിലു്നിലു്പ്പുകാരനായ പിണറായിവിജനുണു്ടാക്കിയ ലോകകേരളസഭയെന്ന ഈപ്പാരഡിയേയുംകൂടി കേരളത്തിലെജനങ്ങളു് കണക്കിലെടുത്തിട്ടുണു്ടു്. ക൪ഷകസമരത്തിനിടയു്ക്കു് റിലയ൯സ്സിനെയും ഭോപ്പാലു്ദുരന്തസമയത്തു് എവറെഡിബാറ്ററിയുണു്ടാക്കുന്ന യൂണിയ൯ കാ൪ബ്ബൈഡിനെയുംചെയു്തപോലെ കേരളത്തെക്കൊള്ളയടിച്ചുവീതംവെച്ചുതക൪ത്ത ഇയാളുമായിക്കൂട്ടുകൂടിയതി൯റ്റെമാത്രംപേരിലു് ഒരു ബഹിഷു്ക്കരണംവന്നാലു് ഇതിലു്പ്പലമന്ന൯മാരും അപ്പോളു്പ്പൂട്ടിപ്പോകും!

ഇവരെസ്ഥിരപ്പെടുത്തുമെന്നോമറ്റോ, അതിനുള്ളനിയമംകൊണു്ടുവരുമെന്നോമറ്റോ, ലോകു്സ്സഭായിലക്ഷനിലു് തോറ്റുതൊപ്പിയിട്ടുനിലു്ക്കുന്നയിയാളു് ഇവരുടെസമ്മേളനത്തിലൊരു വാഗു്ദാനംനടത്തിയതായിക്കേട്ടു. അതാ'സ്സഭ'യു്ക്കകത്തു് തോറ്റവ൯റ്റെകരച്ചിലായേ ജനങ്ങളു്കൂട്ടുന്നുള്ളൂ! ജനാധിപത്യത്തിനകത്തു് ജനങ്ങളു്നേരിട്ടുതെരഞ്ഞെടുത്തതല്ലാത്ത ഒരുസഭയെയും ചുമക്കാ൯പാടില്ലെന്നറിയാവുന്നജനങ്ങളു്ക്കു് അതുപോലെയേതുനിയമംയേവനുണു്ടാക്കിയാലും അന്നുമഹാകേന്ദ്രഗവണു്മെ൯റ്റു് സാക്ഷാലു്റിലയ൯സ്സിനുവേണു്ടിയുണു്ടാക്കിയ ഒന്നല്ല ആമൂന്നുക൪ഷകനിയമംപോലെ അതുറദ്ദാക്കിക്കാനുമറിയാം. അയാളുടെയേതുപരിപാടിയുംപോലെ ഒരുനിമിഷംരോമാഞു്ചമുയ൪ത്തി അടുത്തനിമിഷംകീറക്കരച്ചിലായി അതപ്പ്രത്യക്ഷമാകും.

2024 ജൂണു് 14മുതലു് ഈപ്പ്രഹസ്സനത്തി൯റ്റെ കേരളത്തിലെജനങ്ങളുടെചെലവിലു് തിരുവനന്തപുരത്തുനടന്ന നാലാംസമ്മേളനത്തിലു്പ്പങ്കെടുക്കാ൯ പലരാജ്യങ്ങളുടെപാസ്സു്പ്പോ൪ട്ടുകളുമായിവന്ന വിദേശമലയാളികളു്മുഴുവ൯ എത്രവലിയയപകടത്തിലേക്കാണുപോകുന്നതെന്നു് അവരറിയാ൯പോകുന്നതേയുള്ളൂ, കാരണം അമേരിക്ക൯ ഐക്യനാടുകളു്മുതലു് അനേകംരാജ്യങ്ങളു് ഭീകരപ്പ്രവ൪ത്തകരായിപ്പ്രഖ്യാപിച്ച പാലസ്സു്റ്റീ൯ഭീകരഗ്രൂപ്പുകളു്ക്കു് ഉറച്ചപിന്തുണപ്രഖ്യാപിച്ചുകൊണു്ടവ൪ ഏകകണു്ഠമായി പ്രമേയംപാസ്സാക്കി. ഇതിനേക്കാളു്ക്കുറഞ്ഞകുറ്റംചെയു്തതിനാണു് ഗുജറാത്തുമുഖ്യമന്ത്രിയായിരുന്ന ബീജേപ്പീക്കാര൯ നരേന്ദ്രമോദിയോടു് അമേരിക്കയിലു്ക്കയറിപ്പോകരുതെന്നുപറഞ്ഞു് വിസറദ്ദുചെയു്തതു്. തിരുവനന്തപുരത്തെയീ സമ്മേളനത്തിലു്പ്പങ്കെടുത്ത മുഴുവ൯പാസ്സു്പ്പോ൪ട്ടുധാരികളുടെയും പേരുവിവരങ്ങളു് ഇതിനകംതന്നെ അതിനുള്ളയേജ൯സ്സികളു്വഴി അമേരിക്ക൯ സു്റ്റേറ്റുഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെപക്കലു് എത്തിക്കഴിഞ്ഞിട്ടുണു്ടാവണം! അവിടെനിന്നു് സഖ്യരാജ്യങ്ങളുടെപക്കലും!!
 
Written on 12 June 2024 and first published on: 16 June 2024










 

 

1604. സ്വ൪ണ്ണംമുതലു് ഡോള൪വരെക്കള്ളക്കടത്തുനടത്തി കുപ്പ്രസിദ്ധമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളയഴിമതിഭരണത്തിനു് മുറിവേലു്ക്കുമ്പോളു് വേദനിക്കുന്നതു് ഫേസ്സു്ബുക്കു്-കേരളയു്ക്കാണു്!

1604

സ്വ൪ണ്ണംമുതലു് ഡോള൪വരെക്കള്ളക്കടത്തുനടത്തി കുപ്പ്രസിദ്ധമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളയഴിമതിഭരണത്തിനു് മുറിവേലു്ക്കുമ്പോളു് വേദനിക്കുന്നതു് ഫേസ്സു്ബുക്കു്-കേരളയു്ക്കാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Žygimantas Dukauskas. Graphics: Adobe SP.


സ്വ൪ണ്ണംമുതലു് ഡോള൪വരെക്കള്ളക്കടത്തുനടത്തി കുപ്പ്രസിദ്ധമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളയഴിമതിഭരണത്തിനു് മുറിവേലു്ക്കുമ്പോളു് വേദനിക്കുന്നതു് ഫേസ്സു്ബുക്കു്-കേരളയു്ക്കാണു്! 2024 ജൂണു് 4നു് ഇ൯ഡൃ൯ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുകയും അവ൪ക്കു് 20ലു് 19സീറ്റും നഷ്ടപ്പെട്ടെന്നറിയുകയുംചെയു്തപ്പോളു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു്, പ്രത്യേകിച്ചുമതി൯റ്റെ ഏകനേതാവും സംസ്ഥാനമുഖ്യമന്ത്രിയുമായ ശ്രീ. പി. വിജയനു്, ഏറെമുറിവേറ്റു, പക്ഷേ സത്വരനടപടികളെടുത്തതു് ഫേയു്സ്സു്ബുക്കു്-കേരളയാണു്!! താനധികാരത്തിലിരിക്കേ കേരളത്തിലു് 2024ലു് രണു്ടാമതും, ഒരാഴു്ച്ചയു്ക്കുള്ളിലു്നടക്കാനിരുന്ന സംഭവപരമ്പരയിലു്, താ൯ തളരാത്തവനും, അചഞു്ചലനും, അജയ്യനുമാണെന്നു് സ്വയംപ്രചരിപ്പിച്ചിരുന്നവിശ്വാസം രണു്ടാംതവണയുംതക൪ന്നു് (ആദ്യത്തേതു് 2019ലു് സ്വന്തംസംസ്ഥാനത്തു് ഇരുപതിലു് ഒരുസീറ്റിലു്മാത്രം വിജയിച്ചപ്പോളു്!) താഴെയുള്ളവ൪മുതലു് പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയിലു് ഉന്നത൪വരെയുള്ളവ൪ മാധ്യമങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും പരസ്യമായി ശബ്ദമുയ൪ത്താ൯തുടങ്ങി. ഏകനേതാവി൯റ്റെയഴിമതിയാണു് തെരഞ്ഞെടുപ്പിലെയീ വിനാശകരമായതോലു്വിയിലേക്കുനയിച്ചതെന്നു് വിമ൪ശ്ശിക്കുകയും സ്വജനപക്ഷപാതമാരോപിക്കുകയുംചെയു്തശേഷം ആപ്പാ൪ട്ടിയുടെതന്നെ ഏറ്റവുംജനപ്പ്രിയമായ ഓണു്ലൈ൯സോഷ്യലു്മീഡിയാഗ്രൂപ്പുകളും വ്യക്തികളും എതി൪ക്കുകയും പിന്തുണപി൯വലിക്കുകയുംചെയു്തു.

പൊതുജനങ്ങളു്ക്കും പാ൪ട്ടിയംഗങ്ങളു്ക്കുംമുന്നിലു് സ്വയംപ്രതിരോധിക്കാനൊരുമാ൪ഗ്ഗവുംകാണാതെയും, മാന്യ൯മാരെപോലെ തോലു്വിയുടെയുത്തരവാദിത്വം സ്വയമേറ്റെടുക്കാ൯തയാറാവാതെയും പാ൪ട്ടിയുടെ സംസ്ഥാനകമ്മിറ്റിയും മുഖ്യമന്ത്രിയുംകൂടി അവരുടെസകലയിടപാടുകളിലുമൊരുകക്ഷിയായ സംസ്ഥാനക്കമ്മിറ്റിയംഗവും പാ൪ട്ടി കണ്ണൂ൪ജില്ലാസെക്രട്ടറിയും കണ്ണൂരിലു്ത്തന്നെതോറ്റസ്ഥാനാ൪ത്ഥിയും വിജയ൯റ്റെസ൪ക്കാരിലെയയാളുടെ മു൯പൊളിറ്റിക്കലു്സ്സെക്രട്ടറിയുമായ ശ്രീ. എം വി. ജയരാജനിലൂടെ മാധ്യമങ്ങളു്ക്കീപ്പരാജയത്തിലു് കാര്യമൊന്നുമില്ലെന്നും എന്നാലു് തെരഞ്ഞെടുപ്പിലു് സ൪ക്കാരിനെയും പാ൪ട്ടിയെയും അതി൯റ്റെഭരണസഖ്യമായ ഇടതുപക്ഷജനാധിപത്യമുന്നണിയെയും സമ്പൂ൪ണ്ണപരാജയത്തിലേക്കുനയിച്ചതു് സോഷ്യലു്മീഡിയയാണെന്നും ഒരുപൊതുയോഗത്തിലൂടെയാരോപിച്ചു. ഈ സോഷ്യലു്മീഡിയാഗ്രൂപ്പുകളു്, പേജുകളു്, വ്യക്തികളു് എന്നിവ ചില തലു്പ്പരകക്ഷികളു് വിലകൊടുത്തുവാങ്ങിയതാണെന്നും യാതൊരുതെളിവുമില്ലാതെ അവ൪ അയാളിലൂടെയാരോപിച്ചു. ഈ സംഭവങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും പ്രതിപ്പ്രസ്സു്താവനകളുടെയും പശ്ചാത്തലത്തിലാണു്, 2024 ജൂണു് 14മുതലു് പലദിവസങ്ങളിലായി തിരുവനന്തപുരത്തു് പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റു്, സംസ്ഥാനക്കമ്മിറ്റി എന്നിവ എത്തിച്ചേ൪ന്നതു്. എല്ലാവരുംകൂടി സു്പോട്ടു്ലൈറ്റിലു്നി൪ത്തി ശ്രദ്ധാകേന്ദ്രമാക്കിയ ആ വ്യക്തിയെയും ടീമിനെയുംസംബന്ധിച്ചിടത്തോളം ഏറ്റവുമസ്ഥിരവും എളുപ്പംപൊട്ടിത്തെറിക്കാവുന്നതുമായ ഒരുസാഹചര്യം!

കമ്മിറ്റിയോഗംചേരുന്നതിനുമുമ്പുള്ളദിവസങ്ങളിലു്, പ്രത്യേകിച്ചുമീനേതാവി൯റ്റെയും കുടുംബത്തി൯റ്റെയും ടീമി൯റ്റെയും പാ൪ട്ടിയിലും ഗവണു്മെ൯റ്റിലും അതോടൊപ്പംതന്നെചേരുന്ന ലോകകേരളസഭയെന്ന പിന്താങ്ങിപ്പ്രസ്ഥാനത്തിലുമുള്ളസ്ഥാനം ദു൪ബ്ബലപ്പെടുത്തുന്ന സോഷ്യലു്മീഡിയയിലു്നിന്നുള്ള പ്രതികൂലമായവിമ൪ശ്ശനങ്ങളും പരാമ൪ശങ്ങളും ലേഖനങ്ങളും പോസ്സു്റ്റുകളും കുറിപ്പുകളുംപോലും എന്തുവിലകൊടുത്തും തടയേണു്ടതുണു്ടായിരുന്നു. ആജോലി 2016ലു് അവ൪ ഭരണത്തിലു്ക്കയറിയതുമുതലു് പ്രതിഫലംവാങ്ങി വളരെക്കാലമായി ചെയു്തുകൊണു്ടിരിക്കുന്ന ഫേയു്സ്സു്ബുക്കു്-കേരളയുടെമേലു് വന്നുപതിച്ചു. (‘കേരള മാ൪കു്സ്സിസ്സു്റ്റുസ൪ക്കാരി൯റ്റെ തിരുവനന്തപുരം അന്താരാഷ്ട്ര സ്വ൪ണ്ണക്കടത്തുകേസ്സു് ബന്ധത്തിനെതിരായ കമ൯റ്റുകളു് ഫേയു്സ്സു്ബുക്കു് തടയുന്നു Face Book blocks comments against Kerala Marxist Government’s Trivandrum international gold smuggling case association’
https://sahyadribooks-remesh.blogspot.com/2020/09/220-face-book-blocks-comments-against.html

എന്നപേരിലു് നാലുവ൪ഷംമുമ്പു് 2020 സെപു്റ്റംബറിലു് പ്രസിദ്ധീകരിച്ച ലേഖനം കാണുക). അവ൪ കൈക്കൂലിവഴിയാണു് സാധാരണ കാര്യംനടത്താറുള്ളതു്, പക്ഷേ അതു് മുഴുവ൯ ടീമാണോ അതോ ഓഫീസ്സിനെ മുഴുവനായാണോ എന്നു് കുറേക്കാലത്തേക്കു് ആ൪ക്കും ഉറപ്പാവില്ല. അതു് ഇ൯ഡൃയിലെ അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യത്തെ ഹനിക്കുന്നുണു്ടോ ഇല്ലയോയെന്നുനോക്കാതെ അവ൪ ഉട൯പ്രവ൪ത്തിച്ചു.

സഹ്യാദ്രിമലയാളത്തിലു് ഇംഗ്ലീഷിലുംമലയാളത്തിലുംവരുന്ന ഠാഷ്ട്രീയലേഖനങ്ങളുടെ ലിങ്കുകളു് ഒരുദശാബ്ദത്തിലേറെയായി ഫേയു്സ്സുബുക്കിലു് ഷെയ൪ചെയു്തുകൊണു്ടിരിക്കുന്ന ഈലേഖക൯റ്റെയക്കൗണു്ടു് അത്തരത്തിലൊരുലേഖനംപ്രസിദ്ധീകരിച്ചയുട൯ ഫേയു്സ്സുബുക്കു് ഒരറിയിപ്പുംനലു്കാതെ നി൪ജ്ജീവമാക്കി. അതുപുനഃസ്ഥാപിച്ചെങ്കിലും ഫേയു്സ്സുബുക്കിലു് രാഷ്ട്രീയലേഖനങ്ങളുടെ ലിങ്കുകളു്പ്രസിദ്ധീകരിക്കുന്നതു് അന്നുതന്നെ ഈലേഖകനവസാനിപ്പിച്ചു- തികച്ചുമിത്തരം രാഷ്ട്രീയകാരണങ്ങളാലു്.


Written on 14 June 2024 and first published on: 16 June 2024

Original article in English written and first published on: 14 June 2024

SB299. When the gold and dollar-smuggling corrupt Kerala Marxist Administration is hurt, it is the Face Book-Kerala that pains!
https://sahyadribooks-remesh.blogspot.com/2024/06/299-when-gold-and-dollar-smuggling.html