Wednesday, 19 June 2024

1606. ബീജേപ്പീയു്ക്കു് സു്പ്പീക്ക൪പ്പദവി കൂടെയുള്ള ഘടകകക്ഷികളു്ക്കുകൊടുക്കാ൯വയ്യെങ്കിലു് പ്രധാനമന്ത്രിപ്പദവികൊടുത്തുകൂടേ? ആറെസ്സെസ്സിനുനിലനിലു്ക്കാ൯ ബീജേപ്പീയെന്തിനു്! ആ രാഷ്ട്രീയപരീക്ഷണമവസാനിപ്പിച്ചുകൂടേ?

1606

ബീജേപ്പീയു്ക്കു് സു്പ്പീക്ക൪പ്പദവി കൂടെയുള്ള ഘടകകക്ഷികളു്ക്കുകൊടുക്കാ൯വയ്യെങ്കിലു് പ്രധാനമന്ത്രിപ്പദവികൊടുത്തുകൂടേ? ആറെസ്സെസ്സിനുനിലനിലു്ക്കാ൯ ബീജേപ്പീയെന്തിനു്! ആ രാഷ്ട്രീയപരീക്ഷണമവസാനിപ്പിച്ചുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mana 5280. Graphics: Adobe SP.

ബീജേപ്പീയു്ക്കു് സു്പ്പീക്ക൪പ്പദവി കൂടെയുള്ള ഘടകകക്ഷികളു്ക്കുകൊടുക്കാ൯വയ്യെങ്കിലു് പ്രധാനമന്ത്രിപ്പദവികൊടുത്തുകൂടേ? ആറെസ്സെസ്സിനുനിലനിലു്ക്കാ൯ ബീജേപ്പീയെന്തിനു്! ആ രാഷ്ട്രീയപരീക്ഷണമവസാനിപ്പിച്ചുകൂടേ? ഇ൯ഡൃയുടെ സ്വാതന്ത്ര്യസമരത്തിലു് പങ്കെടുക്കണു്ടെന്നുതീരുമാനിച്ചതുപോലെ ഒരു മഹാ അബദ്ധമായിരുന്നില്ലേ അതും? കോണു്ഗ്രസ്സിനെ ക്ഷീണിപ്പിക്കാനും ഇതരമതസ്ഥലോകത്തെക്കൊണു്ടു് ഇ൯ഡൃയെവെറുപ്പിക്കാനും കോ൪പ്പറേറ്റുനിയന്ത്രിതസമൂഹംകൊണു്ടുവന്നു് ജനതയുടെജീവിതത്തെ കൂടുതലു് അഹൈന്ദവമാക്കാനുംകഴിഞ്ഞുവെന്നതല്ലാതെ എന്താണു് അതുകൊണു്ടുണു്ടായനേട്ടം?

ഉത്ത൪പ്പ്രദേശ്ശിലു് ആദിത്യനാഥെന്നൊരാളു് ആറെസ്സെസ്സി൯റ്റെയനുഗ്രഹത്തോടുകൂടി നരേന്ദ്രമോദിയുടെ നേതൃത്വത്തോടിടഞ്ഞപ്പോളു് ബീജേപ്പീയു്ക്കു് യൂപ്പീയിലു് സീറ്റിടിഞ്ഞുവീണെങ്കിലു്, പാ൪ലമെ൯റ്റിലു് ഒറ്റയു്ക്കുഭരിക്കാനുള്ളഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലു്- ഇതുനടന്നതു് നരേന്ദ്രമോദിയുടെസംഘം ഇ൯ഡൃഭരിച്ചുകൊണു്ടു് അതിശക്തമായി ഒരുമിച്ചുനിലു്ക്കുന്ന സമയത്താണെന്നോ൪ക്കണം!- ഭൂരിപക്ഷമില്ലാതെ നരേന്ദ്രമോദി പഴയപോലെഭരണഘടനയിലെന്തു് തോന്ന്യവാസമാറ്റവുംനടത്താനുള്ള മൂന്നിലു്രണു്ടുഭൂരിപക്ഷംലഭിക്കുമെന്നുള്ള അമിതപ്പ്രത്യാശയെല്ലാംതക൪ന്നു് ഘടകക്ഷികളെമുഴുവനാശ്രയിച്ചു് കഷ്ടിച്ചുഭൂരിപക്ഷത്തോടെ ദു൪ബ്ബലനായിനിലു്ക്കുന്ന ഇന്നത്തെസ്സാഹചര്യത്തിലു് മറ്റുള്ളിടങ്ങളിലും ഇനിയുമാറെസ്സെസ്സി൯റ്റെയനുഗ്രഹത്തോടെ ബീജേപ്പീയു്ക്കകത്തുനിന്നുതന്നെ വേറെയും ആദിത്യനാഥ൯മാരുണു്ടായാലു്? കാരണം ആറെസ്സെസ്സി൯ഡൃയിലു് യൂപ്പീയിലു്മാത്രമല്ലല്ലോ ഉള്ളതു്! അങ്ങനെയുണു്ടാകില്ലെന്നു് ഇന്നു് ഈ സാഹചര്യങ്ങളിലു് ആറെസ്സെസ്സിനല്ലാതെ ആ൪ക്കു് ഉറപ്പുപറയാ൯കഴിയും? ആറെസ്സെസ്സിനു് യൂപ്പീയിലു് പാ൪ലമെ൯റ്റിലക്ഷനിലു് ബീജേപ്പീയെ തോലു്പ്പിക്കുകതന്നെചെയ്യേണു്ടിവന്നു എന്നതുനോക്കുമ്പോളു് ആറെസ്സെസ്സിനുപോലും അങ്ങനെയൊരു ഉറപ്പുനലു്കാനുംകഴിയുമോ? വേറെയും പ്രബലശക്തികളി൯ഡൃയിലുണു്ടെന്നും അവ൪ക്കും ബീജേപ്പീയെ- വേണമെങ്കിലു് ആറെസ്സെസ്സിനെയും- നശിപ്പിക്കാ൯കഴിയുമെന്നുമല്ലേ ആ തോലു്പ്പിക്കലെന്ന അവസാനകടുംകൈവേണു്ടിവന്നതി൯റ്റെയ൪ത്ഥം?

വിവിധപാ൪ട്ടികളിലു്നിന്നും അധികാരത്തിനുവേണു്ടി കാലുമാറിവന്നു് ബീജേപ്പീയിലു് ഒരുമിച്ചുകൂടിയവ൪ ബീജേപ്പീതന്നെയുണു്ടാവാ൯കാരണമായ മൊറാ൪ജി ദേശായിയുടെയും വീപ്പീ സിംഗി൯റ്റെയും അടലു് ബിഹാരി വാജു്പേയിയുടെയും ആ പ്രതിപക്ഷഭരണകാലത്തെന്നപോലെ ആ അധികാരത്തി൯റ്റെപേരിലു്ത്തന്നെ അടിച്ചുപിരിയുകയില്ലെന്നു് ആരാണുറപ്പുനലു്കാ൯പോകുന്നതു്? ഒരു വ്യാഘ്രത്തിനുമുറിവുപറ്റുമ്പോളു് ഒരുകാട്ടിനകത്തു് മറ്റുള്ളസകലജീവികളുംകൂടി അതിനെയെടുത്തിട്ടാക്രമിക്കുകയില്ലേ- ചിലപ്പോളൊറ്റയു്ക്കും ചിലപ്പോളു്ക്കൂട്ടംചേ൪ന്നും? ഇതല്ലേ ആറെസ്സെസ്സൊഴിച്ചുള്ളവിഭാഗങ്ങളു് അടിഞ്ഞുകയറിയിരിക്കുന്ന ബീജേപ്പീവിഭാഗത്തിനകത്തു് സംഭവിക്കാ൯പോകുന്നതു്? പ്രത്യയശാസു്ത്രമടക്കം ഹോമോജീനസ്സു് ഘടകങ്ങളൊന്നുമില്ലാത്ത, ഹെറ്റെറോജീനസ്സു് ഘടകങ്ങളു്മാത്രമായ, അവരെ ഇതുവരെയോജിപ്പിച്ചുനി൪ത്തിയിരുന്ന സിമ്മ൯റ്റിളകിത്തുടങ്ങിയെന്നല്ലേ യൂപ്പീയിലു്നടന്നതി൯റ്റെയ൪ത്ഥം? ഇവരെയോജിപ്പിച്ചുനി൪ത്താ൯ ആറെസ്സെസ്സല്ലാതെ മറ്റൊരുസിമ്മ൯റ്റുണു്ടായിരുന്നോ?

നരേന്ദ്രമോദിയെശ്ശരിപ്പെടുത്തുന്നജോലി എന്നായാലുമി൯ഡൃയിലു് ആറെസ്സെസ്സുചെയ്യേണു്ടിവരുമെന്നു് വിവേകമതികളാലു് ഇ൯ഡൃയിലു് എന്നേപ്രവചിക്കപ്പെട്ടതാണു്! ഒരുഭരണവുമില്ലാതെ ആറെസ്സെസ്സു് ഇ൯ഡൃയിലു് ദശാബ്ദങ്ങളു്നിലനിന്നപോലെ ബീജേപ്പീയു്ക്കു് നിലനിലു്ക്കാ൯കഴിയുമോയെന്നചോദ്യം അതിനുള്ള ഉത്തരവും നമുക്കുപറഞ്ഞുതരുന്നുണു്ടു്. ആറെസ്സെസ്സിനുനിലനിലു്ക്കാനും മുന്നോട്ടുപോകാനും നരേന്ദ്രമോദിയെയും ബീജേപ്പീയെയും പ്രധാനമന്ത്രിക്കസേരയിലു്നിന്നും ഭരണത്തിലു്നിന്നും വലിച്ചുതാഴെയിടാതിരിക്കേണു്ടകാര്യമില്ല എന്നാണുസൂചന. ആ സൂചന നലു്കപ്പെട്ടുംകഴിഞ്ഞു, കാരണം പത്തുവ൪ഷത്തെ ബീജേപ്പീഭരണത്തോടെയും കോ൪പ്പറേറ്റുദാസ്യത്തോടെയും ആറെസ്സെസ്സിലെയണികളിലുംനേതൃത്വത്തിലും അഴുകലുംശിഥിലതയുമുണു്ടായി. ഇന്നത്തെ വിവിധമതസ്ഥ വിവിധഭരണവ്യവസ്ഥസഹിത ലോകസാഹചര്യങ്ങളിലു് ഇ൯ഡൃയിലു് നിലവിലുള്ള ജനാധിപത്യമതേതരറിപ്പബ്ലിക്ക൯ഭരണഘടനയെ സമ്പൂ൪ണ്ണമായട്ടിമറിച്ചു് അലകുംപിടിയുംമാറ്റി ഒരുഹിന്ദുരാഷ്ട്രമുണു്ടാക്കാ൯കഴിയില്ലെന്നു് അതിനകത്തു് കുറച്ചുപേ൪ക്കെങ്കിലും നന്നായറിവുള്ള ആറെസ്സെസ്സു് അതുചെയു്താലു് ഇനിയുംകൂടുതലു്കാലം അതിനുനിലനിലു്ക്കാ൯കഴിയുമെന്നുകൂടിയാണു് പ്രവചിക്കപ്പെട്ടിട്ടുള്ളതു്.

Written on 18 June 2024 and first published on: 19 June 2024








 

No comments:

Post a Comment