Sunday 2 June 2024

1588. കൃത്രിമംനടത്തി തെരഞ്ഞെടുപ്പുജയിച്ചതു് ജനങ്ങളു് തള്ളിക്കളയാതിരിക്കാ൯ ഫലംവരുന്നതിനുമുമ്പു് അവരെ മയപ്പെടുത്തി സജ്ജരാക്കാനുള്ള അടുത്ത കൃത്രിമമാണു് എകു്സ്സിറ്റു് പോളുകളു്! ആരാണോ കൃത്രിമംനടത്തി ഭരണംപിടിക്കാ൯പോകുന്നതു് അവ൯ പണംനലു്കിയാണീ എകു്സ്സിറ്റു് പോളുകളു്നടത്തുന്നതു്

1588

കൃത്രിമംനടത്തി തെരഞ്ഞെടുപ്പുജയിച്ചതു് ജനങ്ങളു് തള്ളിക്കളയാതിരിക്കാ൯ ഫലംവരുന്നതിനുമുമ്പു് അവരെ മയപ്പെടുത്തി സജ്ജരാക്കാനുള്ള അടുത്ത കൃത്രിമമാണു് എകു്സ്സിറ്റു് പോളുകളു്! ആരാണോ കൃത്രിമംനടത്തി ഭരണംപിടിക്കാ൯പോകുന്നതു് അവ൯ പണംനലു്കിയാണീ എകു്സ്സിറ്റു് പോളുകളു്നടത്തുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By George Dronov. Graphics: Adobe SP.

കൃത്രിമംനടത്തി തെരഞ്ഞെടുപ്പുജയിച്ചതു് ജനങ്ങളു് തള്ളിക്കളയാതിരിക്കാനും ആ അപ്രതീക്ഷിതവിജയത്തിലു് അവ൪ ഞെട്ടിപ്പോകാതിരിക്കാനും ഫലംവരുന്നതിനുമുമ്പു് അവരെ മയപ്പെടുത്തി സജ്ജരാക്കാനുള്ള അടുത്ത കൃത്രിമമാണു് എകു്സ്സിറ്റു് പോളുകളു്! പോളിംഗിലു് വോട്ടുചെയു്തുകഴിഞ്ഞു് വോട്ട൪ പോളിംഗു്സു്റ്റേഷനിലു്നിന്നു് എകു്സ്സിറ്റുചെയ്യുമ്പോളു്, പുറത്തോട്ടുവരുമ്പോളു്, ആരുജയിക്കുമെന്നു് അപ്പോളു്ത്തന്നെ ചില൪ചെന്നുചോദിച്ചെന്നു് അവ൪തന്നെപറയുന്നു!! ആരാണോ തെരഞ്ഞെടുപ്പിലു് കൃത്രിമംനടത്തി ജനാധിപത്യം അട്ടിമറിച്ചു് ഭരണംപിടിക്കാ൯പോകുന്നതു് അവ൯ പണംനലു്കിയാണീ എകു്സ്സിറ്റു് പോളു്കളു്നടത്തുന്നതു്. ഇവ൪തന്നെ ജനങ്ങളു്ക്കു് വിശ്വാസമുണു്ടാക്കാനായി പലയിടങ്ങളിലു്നിന്നും പലസ്ഥാപനങ്ങളിലൂടെ വ്യത്യസു്തമായ റിസളു്ട്ടുകളും പുറത്തുവിടും. ഇ൯ഡൃയിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുകളിലു് സുസംഘടിതമായ കൃത്രിമം കടന്നുവരുന്നതിനുമുമ്പു് എകു്സ്സിറ്റു് പോളു്കളുടെ ആവശ്യമുണു്ടായിരുന്നില്ല. അന്നു് തെരഞ്ഞെടുപ്പിലു് കൃത്രിമമുണു്ടായിരുന്നില്ല എന്നല്ല പറഞ്ഞതു്, തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഹോളു്സ്സെയിലായി കൃത്രിമംനടത്തി വിജയം ഉറപ്പാക്കിവെക്കുന്ന രീതിയുണു്ടായിരുന്നില്ല എന്നാണു്, കാരണം അന്നു് അങ്ങനെയുള്ള കൃത്രിമികളു് ഉണു്ടായിരിക്കാത്തതല്ല, അന്നു് അതിനുള്ള സാങ്കേതികവിദ്യ വള൪ന്നുവന്നിരുന്നില്ല. കാരണം ഇന്നത്തെ കൃത്രിമികളുടെ അച്ഛ൯മാ൪ അതേ സ്വഭാവവും പരിപാടികളുമായി അന്നുമുണു്ടായിരുന്നു.

ഒരുദാഹരണം പറയുകയാണെങ്കിലു് തങ്ങളു്ക്കറിയാവുന്ന ആളുകളിലു് കൂടുതലു്പേരും കോണു്ഗ്രസ്സി൯റ്റെ കൈപ്പത്തിച്ചിഹ്നത്തിലാണു് വോട്ടുചെയ്യാ൯പോകുന്നതെന്നു് ഇന്നു് ആളുകളു്ക്കറിയാമെന്നുകരുതുക, കാരണം അതൊരാളു് രഹസ്യമായി പെട്ടെന്നെടുക്കുന്ന തീരുമാനമല്ല, കുറേനാളായി അയാളു് നാട്ടിലു്നടത്തുന്ന സംഭാഷണങ്ങളിലു്നിന്നു്, പലയിടങ്ങളിലും അയാളു്കൂടിച്ചേ൪ന്നുനടത്തുന്ന വാദപ്പോരുകളിലു്നിന്നു്, ആളുകളു്ക്കതറിയുകയുംചെയ്യാം. ഒരാളുടെ വോട്ടിലോട്ടുനയിക്കുന്നതു് രാഷ്ട്രീയയഭിപ്രായങ്ങളുള്ളവരുടെകാര്യത്തിലു്, രാഷ്ട്രീയനിലപാടുകളു് പരസ്യമായിപ്പിന്തുടരുന്നവരിലു്, അതുപരസ്യമായിപ്പറയുന്നവരിലു്, അയാളുടെ രാഷ്ട്രീയകാഴു്ച്ചപ്പാടുകളാണു്, രാഷ്ട്രീയം പൊതുജനസമ്പ൪ക്കത്തിലും പരസ്സു്പ്പരമുള്ള ആശയവിനിമയത്തിലും സംസാരത്തിലും അധിഷു്ഠിതമായതുകൊണു്ടു് അതു് രാഷ്ട്രീയമായതിനാലു് പരസ്യവുമാണു്. അതിലു് അട്ടിമറിനടക്കുന്നതു് കുറവുമാണു്.

അപ്പോളു് കൈപ്പത്തിച്ചിഹ്നമാണു് ജയിക്കാ൯പോകുന്നതെന്നൊരു ഉറപ്പു് ജനങ്ങളിലുണു്ടാകുന്നു. അതുപട൪ന്നുപിടിക്കുന്നതോടെ അതൊരു കണു്സ്സെ൯സ്സസ്സായെടുത്തു്, പൊതുധാരണയായെടുത്തു്, ആ സംഭാഷണപ്പ്രക്രിയയിലതുവരെ പങ്കെടുത്തിട്ടില്ലാത്തവ൪പോലും കൈപ്പത്തിയിലു്ത്തന്നെ വോട്ടുചെയ്യുന്നു. അതായതു് വോട്ടെങ്ങനെവീഴുമെന്നു് തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ജനങ്ങളു്ക്കൊരു ഉറപ്പുണു്ടാകുന്നു. അതിലൊരു രഹസ്യസ്സ്വഭാവവുമില്ല. അങ്ങനെയുണു്ടെന്നുള്ളതു് മു൯കൂ൪ജാമ്യമെടുക്കാനായി കൃത്രിമികളും അവരുടെമാധ്യമങ്ങളും അവരുടെസ്ഥാപനങ്ങളുംകൂടി പറഞ്ഞുണു്ടാക്കുന്നതാണു്. അങ്ങനെയിരിക്കുമ്പോളു് വോട്ടെണ്ണുമ്പോളു് ഭാരതീയജനതാപ്പാ൪ട്ടിയുടെ താമരച്ചിഹ്നം ജയിച്ചതായറിയിപ്പുവരുന്നു, ഇലക്ഷ൯ കമ്മിഷ൯, സുപ്രീംകോടതി എന്നിവകളുടെ ഒരുപുരോഗമനസ്സ്വതന്ത്രസ്സ്വഭാവവുമില്ലാത്തപോലുള്ള കനത്ത ഇരിപ്പുകാരണം പ്രതിഷേധിക്കാ൯ ജനങ്ങളു്ക്കു് കഴിയാതാവുന്നു, എങ്കിലും ആ ഉണു്ടായ പുതിയ ഗവണു്മെ൯റ്റിനെ ഒരു കൃത്രിമഗവണു്മെ൯റ്റായിക്കാണാ൯ അതുമുതലാ ജനങ്ങളു്ക്കുകഴിയുന്നു. അതൊരുമാറ്റമാണു്, അതാണു് ജനങ്ങളെസ്സംബന്ധിച്ചിടത്തോളം പരിമിതമെങ്കിലും ആദ്യത്തെമാറ്റം. ആ ഗവണു്മെ൯റ്റുകളുടെപെരുമാറ്റവും അങ്ങനെതന്നെയായിരിക്കും, കാരണം അതുജനിച്ചരീതിവെച്ചു്, അതിനെ നോക്കിനടത്തുന്നവരെവെച്ചു്, അതങ്ങനെതന്നെയാകാതെതരമില്ല. 2019ലെയും 2024ലെയും ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റുകളും 2021ലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯റ്റെ കേരളഗവണു്മെ൯റ്റുമെല്ലാം അങ്ങനെയുണു്ടായതാണു്, കാരണം ആപ്പ്രാവശ്യമവരൊന്നും ജയിച്ചുവരില്ലെന്നു് ജനങ്ങളു്ക്കു് നല്ലയുറപ്പുണു്ടായിരുന്നു, കാരണം അങ്ങനെയല്ലേ അവരെല്ലാം വോട്ടുചെയു്തുവെച്ചിരുന്നതു്!

Written on 01 June 2024 and first published on: 02 June 2024







No comments:

Post a Comment