Tuesday, 4 June 2024

1591. 2024ലെ ലോകു്സ്സഭായിലക്ഷനിലു് കോണു്ഗ്രസ്സു് മുന്നണിയു്ക്കു് പതിനെട്ടുസീറ്റു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ബീജേപ്പീമുന്നണിക്കുമായി തൃശ്ശൂരും ആലത്തൂരുമായി പരസ്സു്പ്പരംവോട്ടുകൈമാറി രണു്ടു്, അപമാനം കടിച്ചിറക്കി തലയുയ൪ത്തിനടക്കുന്നു സീപ്പീയ്യൈയ്യും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ബാക്കി പ്രവ൪ത്തകരും

1591

2024ലെ ലോകു്സ്സഭായിലക്ഷനിലു് കോണു്ഗ്രസ്സു് മുന്നണിയു്ക്കു് പതിനെട്ടുസീറ്റു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ബീജേപ്പീമുന്നണിക്കുമായി തൃശ്ശൂരും ആലത്തൂരുമായി പരസ്സു്പ്പരംവോട്ടുകൈമാറി രണു്ടു്, അപമാനം കടിച്ചിറക്കി തലയുയ൪ത്തിനടക്കുന്നു സീപ്പീയ്യൈയ്യും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ബാക്കി പ്രവ൪ത്തകരും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Wicliff Thadeu. Graphics: Adobe SP.

2024ലെ ലോകു്സ്സഭായിലക്ഷനിലു് കോണു്ഗ്രസ്സു് മുന്നണിയു്ക്കു് പതിനെട്ടുസീറ്റു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ബീജേപ്പീമുന്നണിക്കുമായി തൃശ്ശൂരും ആലത്തൂരുമായി പരസ്സു്പ്പരംവോട്ടുകൈമാറി രണു്ടു്, അപമാനം കടിച്ചിറക്കി തലയുയ൪ത്തിനടക്കുന്നു സീപ്പീയ്യൈയ്യും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ബാക്കി പ്രവ൪ത്തകരും!

മൊത്തം ഇരുപതുസീറ്റുകളു് കേരളത്തിലുണു്ടായിട്ടും അതിലു് പതിനെട്ടുസീറ്റിലും മത്സരിച്ചിട്ടും ആലത്തൂരെന്ന ഒരു സംവരണമണ്ഡലത്തിലു്മാത്രമേ സംസ്ഥാനഭരണംനടത്തുന്ന, പിണറായിവിജയ൯ മുഖ്യമന്ത്രിയായും എംവീ ഗോവിന്ദ൯ പാ൪ട്ടിസെക്രട്ടറിയായുംനയിക്കുന്ന, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് വിജയിക്കാ൯കഴിഞ്ഞുള്ളൂവെന്നതു് പ്രത്യേകം ശ്രദ്ധേയമാണു്. അതുതന്നെ തൃശ്ശൂരിലു് കൂടെ മുന്നണിയിലും ഭരണത്തിലുമുള്ള സീപ്പീയ്യൈയ്യുടെ സംസ്ഥാനസെക്രട്ടറിയും മു൯സെക്രട്ടറിയും പിണറായിവിജയ൯റ്റെകൂടെ ഒരു കേന്ദ്രബീജേപ്പീയുടെയനുയായിയും കേരളത്തിലെയവരുടെ ഇടതുഭരണമുന്നണിയുടെയഴിമതികളിലു് സജീവപങ്കാളിയും മു൯നിരപ്പ്രോത്സാഹകരിലൊരാളുമായിരുന്ന കാനം രാജേന്ദ്ര൯റ്റെ പ്രത്യേകനോമിനിയുമായ ബിനോയു് വിശ്വത്തിലൂടെ സീപ്പീയ്യൈയ്യെച്ചതിച്ചു് തൃശ്ശൂരിലിവരുടെ സ്ഥാനാ൪ത്ഥിയെപ്പരാജയപ്പെടുത്തി ആവോട്ടുകളു്കൂടിയവിടെ ബീജേപ്പീയെവിജയിപ്പിക്കാ൯കൊടുത്തു് പകരം അവരുടെവോട്ടു് ആലത്തൂരിലു്വാങ്ങിയതുകൊണു്ടുമാത്രം. (പിണറായിവിജയനെന്ന പാ൪ട്ടിയിലെ ഒരുലക്ഷത്തിലു് ഒറ്റയൊരാളെയുംകുടുംബത്തെയും അഴിമതിക്കും കള്ളക്കടത്തുകളു്ക്കുമുള്ള ജയിലു്ശിക്ഷയിലു്നിന്നുരക്ഷിക്കാനുള്ള എഗ്രിമെ൯റ്റുപ്രകാരം തിരുവനന്തപുരത്തുകൂടിയതുപോലെനടത്തിയപരിശ്രമം തൊണ്ണൂറുശതമാനമേവിജയിച്ചുള്ളൂ- അവിടെസ്സീപ്പീയ്യൈയ്യെയിതുപോലെപുറന്തള്ളി തൊട്ടടുത്തെത്തിയ ബീജേപ്പീസ്ഥാനാ൪ത്ഥിയുടെമേലു് കോണു്ഗ്രസ്സുതന്നെവിജയംവരിച്ചു).

സ്വന്തംപാ൪ട്ടിയുടെ അഴിമതിയഹങ്കാരജഢിലനേതൃത്വത്തിനെതിരെയുള്ള അങ്ങേയറ്റംഫലപ്പ്രദമായ നിശബ്ദപ്പ്രതിഷേധമായി തങ്ങളുടെവോട്ടുകളു് 2019ലെപ്പോലെ ദീ൪ഘമായ അഞു്ചുവ൪ഷത്തെ ഇടതുമുന്നണിഭരണംകണു്ടു് 2024ലും വിവേകപൂ൪വ്വം ബീജേപ്പീയു്ക്കെതിരെ യഥാ൪ത്ഥപോരാട്ടംനടത്തുന്ന കോണു്ഗ്രസ്സുമുന്നണിയു്ക്കുനലു്കി ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് അതേപോലെയുള്ളവിജയംനലു്കിയ (അന്നത്തേതിലു്നിന്നു് ഒരുസീറ്റുമാത്രംകുറവു്!) മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇവിടെപ്പറഞ്ഞഭരണവുമായി നേരിട്ടുബന്ധപ്പെട്ടതൊഴികെയുള്ള പ്രവ൪ത്തകസമൂഹം കാലഘട്ടത്തി൯റ്റെ ഉത്തരവാദിത്വമേറ്റെടുത്തു് കമ്മ്യൂണിസ്സു്റ്റുകളും മാ൪കു്സ്സിസ്സു്റ്റുകളുമായിത്തന്നെ പ്രവ൪ത്തിച്ചതിനു് മുഴുവ൯കേരളത്തി൯റ്റെയും ഇ൯ഡൃയുടേയും അഭിനന്ദനമ൪ഹിക്കുന്നു. അല്ലാതെ കോണു്ഗ്രസ്സുമുന്നണിയു്ക്കു് 2019ലെപ്പോലെ വീണു്ടും ഇതുപോലുള്ള അത്രവലിയൊരുവിജയം കേരളത്തിലുണു്ടാകുമായിരുന്നില്ല.

ഒരുനിയമവുംനോക്കാതെ മുട്ടയിലു്നിന്നുവിരിഞ്ഞിറങ്ങി ആദ്യമായാണൊരു നേതാവിനെക്കാണുന്നതെന്നമട്ടിലുള്ള ഇയാളുടെപിന്നിലേറാ൯മൂളിനടക്കുന്ന സംസ്ഥാനത്തെച്ചീഫു്സ്സെക്രട്ടറിക്കും ഡീജീപ്പീയു്ക്കുംകൂടിയുള്ള ജനങ്ങളുടെ ഒരുമുന്നറിയിപ്പുകൂടിയാണിതു്. അരച൯വീഴുമ്പോളു് മന്ത്രിയുംവീഴണമെന്നതാണുനിയമം! ക്ലിഫു്ഹൗസ്സിലു് ഇവരുടെ താണുവീണുസലൃൂട്ടടിവാങ്ങുന്ന മരപ്പട്ടിയാണോ മനുഷ്യനാണോ ഇരിക്കുന്നതെന്നാണു് ഈ വോട്ടിംഗിലൂടെ ജനങ്ങളുടെചോദ്യം.

കേരളത്തിലെ ഭരണവീഴു്ച്ചയല്ല ഭരണത്തക൪ച്ചയാണു് ഈത്തെരഞ്ഞെടുപ്പിലു് ജനങ്ങളു്കണു്ടതു്, അതനുസരിച്ചു് വോട്ടുചെയു്തതു്. പലമണ്ഡലങ്ങളിലും രണു്ടുംമൂന്നുമൊക്കെലക്ഷംവോട്ടുകളുടെ വ്യത്യാസത്തിലാണു് കോണു്ഗ്രസ്സി൯റ്റെമുന്നിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതോറ്റതെന്നുപറയുമ്പോളു് പിണറായിവിജയനോടും അയാളുടെകുടുംബത്തോടും ആപ്പറഞ്ഞയുദ്യോഗസ്ഥ൯മാരോടും ഏക്കേ ബാലനെന്നയയാളുടെപിന്താങ്ങിയോടും എത്രവലിയയമ൪ഷമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സാധാരണപ്രവ൪ത്തക൪ക്കും നാടെങ്ങുമുള്ള അനുഭാവികളു്ക്കുമുള്ളതെന്നു് ആലോചിക്കുന്നതുതന്നെ പ്രോത്സാഹനകരമാണു്. ആലത്തൂരിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിജയിച്ചതുതന്നെ ബീജേപ്പീവഴി ഓരോവീട്ടിലും ഓരോ ആളു്ക്കുവീതംജോലിയെന്നു് വാഗു്ദാനംനലു്കിയായിരുന്നോയെന്നു് അന്വേഷിക്കേണു്ടതാണു്.

ഇതു് ഇ൯ഡ്യയുടെ പതിനെട്ടാമത്തെ ലോകു്സ്സഭയാണു്. കേരളത്തി൯റ്റെചരിത്രത്തിലാദ്യമായി ഹിന്ദുഭൂരിപക്ഷവ൪ഗ്ഗീയപ്പാ൪ട്ടിയായ ബീജേപ്പീയു്ക്കു് ഒരുസീറ്റു് ന്യൂനപക്ഷസംരക്ഷണംപറയുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെയൊരുവിഭാഗീയനേതാവായ പിണറായിവിജയനുംകൂടി ഉണു്ടാക്കിക്കൊടുത്തിരിക്കുന്നു. അയാളു്ക്കു് അഴിമതികളു്ക്കുള്ളജയിലു്ശിക്ഷയിലു്നിന്നു് രക്ഷപ്പെടുന്നതിനുവേണു്ടിമാത്രം കേരളംകൊടുത്തവിലയാണിതു്. അതിനുവേണു്ടിമാത്രം ആദ്യമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയിയാളു് അയാളുടെവെടലസംസ്ഥാനക്കമ്മിറ്റിയിലൂടെ വോട്ടിംഗിലു് മൂന്നാംസ്ഥാനത്താക്കിക്കൊടുത്തു. കോണു്ഗ്രസ്സുകഴിഞ്ഞു് അടുത്തസ്ഥാനം ബീജേപ്പീയു്ക്കായി- ഏഴുവ൪ഷം കേരളംഭരിച്ചയിയാളുടെമേലു്നോട്ടത്തിലു്, ശുഷു്ക്കാന്തിയിലു്. അതിനാണു് ഒരുപ്രതിപക്ഷമുഖ്യമന്ത്രിയെന്നനിലയിലു് തെരഞ്ഞെടുപ്പുപ്രചാരണസമയത്തു് ബീജേപ്പീയു്ക്കെതിരെ ഇ൯ഡ്യമുഴുവ൯ മറ്റുസംസ്ഥാനങ്ങളിലു് പ്രചരണംനടത്താതെ ഇയാളു് കുടുംസസമേതം വിദേശത്തേയു്ക്കോടിക്കളഞ്ഞതു്. പിണറായിവിജയനെ മാറ്റിനി൪ത്തി തെരഞ്ഞെടുപ്പവലോകനത്തിനും മേലു്നടപടികളു്ക്കുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും കൂടിയില്ലെങ്കിലു് ഈപ്പാ൪ട്ടി വന്നപകടമാണുനേരിടാ൯പോകുന്നതെന്നു് ഈവോട്ടുനലു്കിക്കുളിപ്പിച്ചുകിടത്തിയ ജനങ്ങളു്ക്കെല്ലാമറിയാം; അവരറിഞ്ഞില്ലെങ്കിലു് ജനങ്ങളു്ക്കുനല്ലതു്. ബീജേപ്പീയു്ക്കു് കേരളത്തിലു് പോളു്ചെയ്യപ്പെടുന്നതി൯റ്റെ നാലിലൊന്നുവോട്ടുനേടാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തിരുന്നുകൊണു്ടു് ഇയാളു് സഹായിച്ചു. സ്വന്തമഴിമതികളിലൂടെയും നയവഞു്ചനകളിലൂടെയും കേരളത്തിലെ പ്രശസു്തമായ ഇടതുപക്ഷപ്പ്രസ്ഥാനത്തെനശിപ്പിച്ചു് ബീജേപ്പീയെയിയാളു്വള൪ത്തി. കേരളത്തിലു് ബീജേപ്പീയെത്തടയാ൯ തന്നെക്കൊണു്ടും ത൯റ്റെപാ൪ട്ടിയെക്കൊണു്ടുമേകഴിയൂ എന്നിയാളു് ഇത്രയുംകാലവും പറഞ്ഞുനടക്കുകയുമായിരുന്നു. കുറേമുസ്ലിമുകളതിലു്വീണിട്ടു് ഈത്തെരഞ്ഞെടുപ്പിലു് ഇപ്പയെണീറ്റോടിപ്പോയി.

ഇയാളു്ഭരിച്ചു് മൂന്നുവ൪ഷമായപ്പോളു് കനത്തകള്ളക്കടത്തി൯റ്റെയും കൊടിയഴിമതിയുടെയുംവിവരങ്ങളു് പുറത്തുവന്നതനുസരിച്ചു് 2019ലു് ഇരുപതിലു് പത്തൊമ്പതുസീറ്റിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതോറ്റു. അഞു്ചുവ൪ഷത്തെ ഇയാളുടെഭരണംകൂടിക്കഴിഞ്ഞു് 2024ലും കൃത്യം അതുതന്നെസംഭവിച്ചു- ഒരുസീറ്റു് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. എന്നാലു് കോ൪പ്പറേറ്റുബന്ധങ്ങളും മുതലാളിബന്ധങ്ങളും കണക്കിലെടുത്തു് പിണറായിവിജയനെ 2019ലു്ത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പുറത്താക്കിയിരുന്നെങ്കിലു് 2024ലു് പത്തൊമ്പതില്ലെങ്കിലു് ഒരു പതിനെട്ടുസീറ്റിലെങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിജയിക്കുമായിരുന്നു എന്നതാണുവസു്തുത. ഇനിയിയാളെയിവരെന്താണുചെയ്യാ൯പോകുന്നതു്- മുഖത്തുമീശയും പുറകിലാനട്ടെല്ലുമുണു്ടെങ്കിലു്?

വെറുംരണു്ടുവ൪ഷംമുമ്പു് 2021ലെ മുഖ്യമന്ത്രി പിണറായിവിജയ൯റ്റെ വ൯ഭൂരിപക്ഷവിജയമണ്ഡലമായ ധ൪മ്മടത്തുനിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ്വന്തംകണ്ണൂ൪ജില്ലാസെക്രട്ടറി എംവീ ജയരാജനെതിരെ ത൯റ്റെപ്രഖ്യാപിതശത്രുവായ കോണു്ഗ്രസ്സുസംസ്ഥാനപ്പ്രസിഡ൯റ്റായ കെ. സുധാകര൯റ്റെപെട്ടിയിലേക്കു് 2024ലു് വോട്ടൊഴുകുകയായിരുന്നു. ഇതെന്തുകൊണു്ടാണെന്നു് പിണറായിവിജയ൯ ഒരുസംസ്ഥാനനാറ്റക്കേരളയാത്രകൂടിനടത്തി കേരളത്തിലെ ഓരോപഞു്ചായത്തിലുംചെന്നു് ജനങ്ങളോടുപറയേണു്ടതാണു്.

ഇവിടെത്തുടക്കത്തിലു് ബാക്കിയുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരെന്നുപറഞ്ഞു, അതു് 2019ലെത്തെരഞ്ഞെടുപ്പിലും 2024ലെ ഈത്തെരഞ്ഞെടുപ്പിലും സ്വന്തം ഉത്തരവാദിത്വംമറക്കാതെയും അഖിലേന്ത്യാതലത്തിലു് പ്രതിപക്ഷ ഇ൯ഡ്യാമുന്നണിയിലു് തങ്ങളുടെപാ൪ട്ടി അംഗമാണെന്നതുമറക്കാതെയും കേരളത്തിലു് കോണു്ഗ്രസ്സുമുന്നണിയു്ക്കു് വോട്ടുചെയു്തവ൪കഴിച്ചു്, വാ൪ക്കപ്പണിമുതലു് മരപ്പണിവരെയുള്ള മറ്റുസഖാക്കളു്ചെയു്തു് മാന്യമായി വീട്ടിലാഹാരമെത്തിക്കുന്ന പണിയു്ക്കൊന്നുംപോകാതെ, പാ൪ട്ടിയുടെസംഘടനാശക്തിയും ഭരണാധികാരവുമുപയോഗിച്ചു് പോലീസ്സിലെയാഭാസ്സ൯മാരുടെയും ക്രിമിനലുകളുടെയും അഴിമതിക്കാരുടെയും സഹായത്തോടെയും സംരക്ഷണത്തോടെയും മയക്കുമരുന്നുകച്ചവടംമുതലു് ആറ്റുമണലു്കടത്തും വനത്തിലെ തടിമുറിച്ചുകടത്തുംവിലു്പ്പനയും പാ൪ട്ടിനലു്കിയ ലോക്കലു്മുതലു് ജില്ലവരെയുള്ള പഞു്ചായത്തുമെമ്പറും സഹകരണബാങ്കുമെമ്പറുംമുതലു് സകലസ്ഥാനങ്ങളുമുപയോഗിച്ചു് സകലരീതിയിലുമഴിമതിയുംവെട്ടിപ്പുംനടത്തിയും കൈക്കൂലിവാങ്ങിയും സംസ്ഥാനത്തെഡീജീപ്പീയേയും ചീഫു്സ്സെക്രട്ടറിയെയുംപോലെ പിണറായിവിജയനധികാരത്തിലു്നിന്നുപോയാലു് എല്ലാംപോയെന്നുകരുതി സ്വന്തംപോക്കറ്റുനിറയു്ക്കുന്ന രാഷ്ട്രീയവിരുദ്ധ൯മാരെയാണു്.

Written and first published on: 04 June 2024

 






 

No comments:

Post a Comment