Friday, 7 June 2024

1596. ആരാണുപരാജയകാരണമെന്നു് അന്വേഷിക്കുമെന്നാണു് പാ൪ട്ടിയുടെതീരുമാനം. പരാജയകാരണം മന്ത്രിസഭയുടെനടുക്കിരിക്കുന്നതു് കാണുന്നില്ലേ? ആളു്മാറ്റമല്ല ശൈലീമാറ്റംമതിയെന്നുപറയാ൯ അവരാരാണു്? അതവ൪പറഞ്ഞാലു്മതിയോ?

1596

ആരാണുപരാജയകാരണമെന്നു് അന്വേഷിക്കുമെന്നാണു് പാ൪ട്ടിയുടെതീരുമാനം. പരാജയകാരണം മന്ത്രിസഭയുടെനടുക്കിരിക്കുന്നതു് കാണുന്നില്ലേ? ആളു്മാറ്റമല്ല ശൈലീമാറ്റംമതിയെന്നുപറയാ൯ അവരാരാണു്? അതവ൪പറഞ്ഞാലു്മതിയോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By YoungIk Son. Graphics: Adobe SP.

ആരാണുപരാജയകാരണമെന്നു് അന്വേഷിക്കുമെന്നാണു് പാ൪ട്ടിയുടെതീരുമാനം. പരാജയകാരണം മന്ത്രിസഭയുടെനടുക്കിരിക്കുന്നതു് കാണുന്നില്ലേ? ആളു്മാറ്റമല്ല ശൈലീമാറ്റംമതിയെന്നുപറയാ൯ അവരാരാണു്? അതവ൪പറഞ്ഞാലു്മതിയോ? പണമില്ലാത്ത വെറും മുക്കുവരും ധീവരരുമായ മത്സ്യതൊഴിലാളികളു്ക്കും തീരദേശവാസികളു്ക്കുമെതിരെ പണമുള്ള ആഢൃനായ അദാനിയേയും അയാളുടെ തുറമുഖത്തെയും പിന്തുണയു്ക്കാനും സ൪ക്കാരിലേയു്ക്കു് ആ മത്സ്യത്തൊഴിലാളികളും ആ തീരദേശവാസികളുമടക്കംനലു്കുന്നപണമെടുത്തു് ത൯റ്റെയച്ഛ൯കൊണു്ടുവന്നുതന്നപോലെ അയാളു്ക്കുകൊടുക്കാനുംതീരുമാനിച്ചതു് ആ മന്ത്രിസഭയുടെനടുക്കിരിക്കുന്ന ആളും മന്ത്രിസഭയുമല്ലേ? മുക്കുവരുടെയും ധീവരരുടെയും തീരദേശങ്ങളാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ബീജേപ്പീയു്ക്കുമെതിരെ 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് വോട്ടുചെയു്തതും അവരെ നിശ്ശേഷംതോലു്പ്പിച്ചു് തറപറ്റിച്ചുകിടത്തിയതും കോണു്ഗ്രസ്സിനു് മഹാവിജയംനലു്കിയതും എന്നതു് അവ൪ അദാനിയുടെ തുറമുഖമുണു്ടാക്കുന്ന പരിസ്ഥിതിത്തക൪ച്ചയു്ക്കു് തീ൪ത്തുമെതിരാണെന്നു് സൂചിപ്പിക്കുന്നു. തിരുവനന്തപുരംതന്നെ ഏറ്റവുംവലിയയുദാഹരണം. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ബീജേപ്പീയുടെയും അദാനിത്തുറമുഖസഹകരണവും വിഴിഞ്ഞത്തുനിന്നും സെക്രട്ടേറിയറ്റിലേക്കുള്ള അവരുടെ സംയുക്തജാഥയുമടക്കം സകലതും മത്സ്യത്തൊഴിലാളികളടക്കമുള്ള തീരദേശവാസ്സികളു് തള്ളിക്കളഞ്ഞു, വോട്ടി൯റ്റെകാര്യത്തിലവരുടെയദാനിസൗഹൃദം ദയനീയമായിപ്പരാജയപ്പെട്ടു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ മത്സ്യത്തൊഴിലാളികളിലു്നിന്നും തീരദേശവാസികളിലു്നിന്നും രക്ഷിക്കാനുള്ള ആഢൃനദാനിയുടെവോട്ടെവിടെ? ഇറങ്ങിപ്പോടാ പുറത്തെന്നല്ലേ കേരളംമുഴുക്കെ ആമധ്യത്തിനോടുപറഞ്ഞതു്? കടക്കെടാ പുറത്തെന്നല്ലേ കേരളംമുഴുക്കെ പറഞ്ഞിരിക്കുന്നതു്?

ഈത്തെരഞ്ഞെടുപ്പുപരാജയത്തെത്തുട൪ന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് മന്ത്രിസഭയിലും മുഖ്യമന്ത്രിതലത്തിലും പാ൪ട്ടിനേതൃതലത്തിലുംമുഴുവ൯ ആളു്മാറ്റമാണു് പ്രവ൪ത്തകരാവശ്യപ്പെടുന്നതു്- മുഖ്യമന്ത്രിമുതലുള്ള മന്ത്രിസഭയെമുഴുവ൯മാറ്റണം, പറ്റുമെങ്കിലു്, ഇനിയും പ്രവ൪ത്തകപിന്തുണവേണമെങ്കിലു്, പാ൪ട്ടിയിലു്നിന്നുതന്നെപുറത്താക്കണം- ഇനിയും ഇപ്പോഴത്തെപ്പോലെ കോണു്ഗ്രസ്സിനു് തങ്ങളു് വോട്ടുചെയ്യണു്ടായെങ്കിലു്! ആളു്മാറ്റമല്ല ശൈലീമാറ്റമാണു് മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയും മന്ത്രിസഭയും പറയുന്നതു്, കാരണം ആളു്മാറ്റമാണെങ്കിലു് മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയും മന്ത്രിസഭയുമടക്കം മാറേണു്ടിവരും. അതോടെ പ്രവ൪ത്തക൪ക്കുമനസ്സിലായി ഇനി നിയമസഭാത്തെരഞ്ഞെടുപ്പിലും പഞു്ചായത്തുതെരഞ്ഞെടുപ്പിലുംകൂടി കോണു്ഗ്രസ്സിനുവോട്ടുചെയ്യേണു്ടിവരുമെന്നു്! എന്തായാലും നനഞ്ഞു, എങ്കിലു്പ്പിന്നെ കുളിച്ചുകയറിക്കളയാം എന്നതാണു് ഈ ശൈലീമാറ്റനി൪ദ്ദേശത്തോടെയിപ്പോളു് പ്രവ൪ത്തകരുടെനിലപാടു്. ഈനിലപാടിനെയാണു് എല്ലാം പാ൪ട്ടിക്കുവിധേയമെന്നു് ബ്രാഞു്ചും ലോക്കലു്ക്കമ്മിറ്റിയുംമുതലു് പാ൪ട്ടിസംഘടന അഴലോകനയോഗത്തിലു് റിപ്പോ൪ട്ടുചെയ്യുന്നതും പിണറായിവിജയനും എംവീ ഗോവിന്ദനും പോഴ൯മന്ത്രിസഭയും ആശ്വസിക്കുന്നതും! എല്ലാം ഏതുപാ൪ട്ടിക്കുവിധേയമെന്നാണു്- കോണു്ഗ്രസ്സിനോ?

ഈപ്പാ൪ട്ടിയും മുന്നണിയും മുഖ്യമന്ത്രിയും സ൪ക്കാരുമൊന്നും കേരളത്തിലു്വേണു്ടെന്നാണു് ജനങ്ങളുടെവിധിയെഴുത്തു്. ഇതി൯റ്റെയൊക്കെ അ൪ത്ഥമെന്തു്, ഇതി൯റ്റെയൊക്കെ സൂചനയെന്തു് എന്നു് ഈപ്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയിലും മന്ത്രിസഭയിലുമിരിക്കുന്ന കോമാളികളു്ക്കു് ഇപ്പോഴും മനസ്സിലായിട്ടില്ല. ഇതിനു് പ്രീ-ബംഗാളു് കണു്ഡീഷ൯സ്സു്, പ്രീ-ത്രിപുര സ്ഥിതി എന്നൊക്കെയാണിന്നു് ഇ൯ഡൃ൯രാഷ്ട്രീയത്തിലു്പ്പറയുന്നതു്. അവിടെയൊക്കെയും ഇതുപോലെ ഇതി൯റ്റെയൊക്കെ അ൪ത്ഥമെന്തു്, ഇതി൯റ്റെയൊക്കെ സൂചനയെന്തു് എന്നു് ഒന്നുംമനസ്സിലാകാതെതന്നെയാണു് ഈപ്പാ൪ട്ടിയുടെ അവിടങ്ങളിലെ സംസ്ഥാനക്കമ്മിറ്റികളിലെയും മന്ത്രിസഭകളിലെയും കോമാളികളിരുന്നതു്! പാ൪ട്ടിയാപ്പീസ്സുകളിലു് ആളുകളു്കയറി ബീജേപ്പീയെന്നും തൃണമൂലു്ക്കോണു്ഗ്രസ്സെന്നും ബോ൪ഡുവെച്ചപ്പോഴും വീട്ടിലു്നിന്നാളുകളു്പിടിച്ചിറക്കി തെരുവിലിട്ടടിച്ചുചതച്ചുചമ്മന്തിയാക്കിയപ്പോഴുമാണു് അപ്പോളു് ഇതൊക്കെയാണിതി൯റ്റെയ൪ത്ഥം!, ഇതൊക്കെയാണിതുനലു്കുന്നസൂചന!, എന്നുപിടികിട്ടിയതു്!!

ഒരുകുരങ്ങിനോടോ ചെന്നായു്ക്കളോടോ ശൈലിമാറ്റാ൯ ആരെങ്കിലുംചെന്നാവശ്യപ്പെടുമോ? ആവശ്യപ്പെട്ടാലു്ത്തന്നെ അതുചെയ്യാനതിനുകഴിയുമോ? അതിനു് ആകെ ഒരു ജൈവസ്സ്വഭാവമല്ലേയുള്ളൂ? അതിനുപുറത്തെങ്ങനെയതുപ്രവ൪ത്തിക്കും? അതെങ്ങനെയതുമാറ്റും? വാസു്തവത്തിലു് മനുഷ്യനുമാത്രമല്ലേ തരംപോലെയങ്ങനെയൊരു ശൈലീമാറ്റംപറ്റൂ?

Written on 06 June 2024 and first published on: 07 June 2024




 

 

 

 


No comments:

Post a Comment