Tuesday 4 June 2024

1590. തെരഞ്ഞെടുപ്പുപ്രചാരണത്തിനിടയു്ക്കു് അമിതു്ഷാ പറഞ്ഞതു് തെരഞ്ഞെടുപ്പു് മഹാഭാരതയുദ്ധമാണു്, ഞങ്ങളു് പാണ്ഡവരാണു്, ഞങ്ങളു് ജയിക്കുമെന്നാണു്. നരേന്ദ്രമോദിയെ ആരെങ്കിലുംകയറി കംസ്സനെന്നുവിളിച്ചാലു് മോദിയും അമിതു്ഷായും നോക്കിക്കൊണു്ടുനിലു്ക്കുമോ രാജ്യത്തുള്ള കോടതികളു്മുഴുവ൯കയറി കേസ്സുകൊടുക്കുമോ?

1590

തെരഞ്ഞെടുപ്പുപ്രചാരണത്തിനിടയു്ക്കു് അമിതു്ഷാ പറഞ്ഞതു് തെരഞ്ഞെടുപ്പു് മഹാഭാരതയുദ്ധമാണു്, ഞങ്ങളു് പാണ്ഡവരാണു്, ഞങ്ങളു് ജയിക്കുമെന്നാണു്. നരേന്ദ്രമോദിയെ ആരെങ്കിലുംകയറി കംസ്സനെന്നുവിളിച്ചാലു് മോദിയും അമിതു്ഷായും നോക്കിക്കൊണു്ടുനിലു്ക്കുമോ രാജ്യത്തുള്ള കോടതികളു്മുഴുവ൯കയറി കേസ്സുകൊടുക്കുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sergio Camalich. Graphics: Adobe SP.


രാമായണത്തിലെയും മഹാഭാരതത്തിലെയും ഉപമകളും കഥകളും സമൃദ്ധമായെടുത്തുപയോഗിക്കുന്ന നേതാക്കളാണു് ബീജേപ്പീയു്ക്കുള്ളതു്- എല്ലാം സ്വന്തംകാര്യത്തിനും ലാഭത്തിനുംവേണു്ടിമാത്രം എന്നുമാത്രം. സ്വയംനന്നാവാ൯വേണു്ടി ഒരിക്കലും അവരതെടുത്തുപയോഗിക്കുകയില്ല. 2024 മേയിലു് ലോകു്സ്സഭാ തെരഞ്ഞെടുപ്പുപ്രചാരണത്തിനിടയു്ക്കു് അമിതു് ഷാ പറഞ്ഞതു് ഈ തെരഞ്ഞെടുപ്പു് മഹാഭാരതയുദ്ധമാണു്, ഞങ്ങളു് പാണ്ഡവരാണു്, ഞങ്ങളു് ജയിക്കുമെന്നാണു്. നരേന്ദ്രമോദിയെ ആരെങ്കിലുംകയറി കംസ്സനെന്നുവിളിച്ചാലു് നരേന്ദ്രമോദിയും അമിതു്ഷായും നോക്കിക്കൊണു്ടുനിലു്ക്കുമോ രാജ്യത്തുള്ള കോടതികളിലും പോലീസ്സു്സ്സു്റ്റേഷനുകളിലും മുഴുവ൯കയറി കേസ്സുകൊടുക്കുമോ?

2024 മേയു് 16നു് ബീഹാറിലെ മധുബനിയിലു് ഒരു പൊതുജനറാലിയിലു് സംസാരിക്കുമ്പോളാണു് കേന്ദ്രമന്ത്രിയായ അമിതു് ഷാ ഇതുപറഞ്ഞതു്. കോണു്ഗ്രസ്സിനെയും കോണു്ഗ്രസ്സുനയിക്കുന്ന ഇ൯ഡ്യാ പ്രതിപക്ഷമുന്നണിയെയും കൗരവരെന്നുതന്നെയാണുവിളിച്ചതു്. അലു്പ്പ൯മാരായ ഓട്ടപ്പാത്രങ്ങളുടെസ്വഭാവമാണു് മറ്റുള്ളവരെ വിവേകമില്ലാതെ വായിലു്വരുന്ന എന്തുംവിളിച്ചുപറയുകയും അതു് തന്നെയവ൪ തിരിച്ചുവിളിക്കുകയാണെങ്കിലു് കോപംവരുകയും കേസ്സുകൊടുക്കാ൯നടക്കുകയും ചെയ്യുകയെന്നതു്. അതവരുടെ പ്രകൃതമാണു്. ഉള്ളിലൊന്നുമില്ലാത്തതുകൊണു്ടാണു്, ഓട്ടപ്പാത്രങ്ങളായതുകൊണു്ടാണു്, അങ്ങനെ പെരുമാറുന്നതു്. ബീജേപ്പീയുടെ തൊണ്ണൂറുശതമാനം നേതാക്കളും അങ്ങനെയുള്ളവരാണു്. അതുകൊണു്ടാണല്ലോ ഒന്നരലക്ഷംവ൪ഷംമുമ്പു് സമൂഹത്തിലു് സംസ്സു്ക്കാരത്തി൯റ്റെ അരുണോദയമുണു്ടാവുന്നതിനുമുമ്പുള്ള സിദ്ധാന്തങ്ങളു് കറ൯റ്റായി കൊണു്ടുനടക്കുന്നതു്, കാരണം അങ്ങനെകൊണു്ടുനടക്കണമെന്നു് ആരോപറഞ്ഞു, അതിനുള്ളപണവുംകൊടുത്തു, വിവേകമില്ലാത്ത ഹ്രസ്വദൃഷ്ടികളും അലു്പ്പമനസ്സു്ക്കരുമായ ഒരു ജനതയുടെയിടയിലു് അതിലൂടെ അധികാരത്തിലെത്തുന്നതിനുള്ള വഴികണു്ടെത്തുകയാണെന്നുംപറഞ്ഞു. വിവേകമുള്ളവ൪ ആ പ്രകൃതം ഉള്ളിലൊതുക്കും, നിയന്ത്രിക്കും, അടിച്ചമ൪ത്തും. ഇതുപോലെപിന്നെയുള്ളവരെ കണു്ടിട്ടുള്ളതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് കേരളത്തിലു് പിണറായിവിജയനാണു്. ഹിന്ദുരാഷ്ട്രവാദ പ്രത്യയശാസു്ത്രത്തിലും പ്രയോഗത്തിലും ഇവരെല്ലാമിപ്പോളു് ഒന്നാണു്, പരസ്സു്പ്പരം ശ്വാസംപങ്കിടുന്നവരാണു്- വോട്ടും!

അതിവിശാലമായ ഒരുരാജ്യത്തിനകത്തു് നൂറുകണക്കിനുകോടികളു്വരുന്ന ഒരുജനതയു്ക്കിടയിലു് താ൯ എത്രയേയുള്ളൂവെന്നു് ബോധമുള്ളയൊരാളു് ഈ അഹങ്കാരത്തിനും അവിവേകത്തിനും പോവുകയില്ല. താ൯ ഒരു വലിയയൊരാളാണെന്നു് സ്വയംചിന്തിക്കുകയും സങ്കലു്പ്പിക്കുകയുംചെയ്യുന്ന ഒരാളു്മാത്രമേ അതിനുപോകൂ! ബീജേപ്പീയുടെ നേതാക്കളിലു് അങ്ങനെയല്ലാത്തവ൪ ആരുണു്ടെന്നു് ഒരു പേരെടുത്തുപറയാ൯പോലുമില്ല. രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ അണികളു് ശാഖകളിലു് ഗണഗീതമായിപ്പാടുന്നവയിലൊന്നായിരുന്ന 'മാതൃഭൂമി ഗാനു് സേ ഗൂംജു്താ രഹേ ഗഗ൯, സു്നേഹനീരു് സേ സദാ ഫൂലു്താ രഹേ സുമ൯' എന്ന അതിമനോഹരമായ ഗാനമെഴുതുകയും ഇ൯ഡൃയുടെ പ്രധാനമന്ത്രിവരെയായിരിക്കുകയുംചെയു്ത അടലു് ബിഹാരി വാജു്പേയിപോലും അങ്ങനെയൊരാളായിരുന്നോയെന്നു് സംശയമാണു്.

Written on 16 May 2024 and first published on: 04 June 2024








  

 

No comments:

Post a Comment