Monday, 29 April 2024

1581. കേന്ദ്രബീജേപ്പീയുമായുള്ളബന്ധത്തി൯റ്റെ ഹോളു്സ്സെയിലു്ഡീലറായ പിണറായിവിജയ൯കിടക്കുമ്പോളു് അയാളറിയാതെ റീട്ടെയിലു്ഡീലറായ ഈപ്പീജയരാജനതുമായി നേരിട്ടിടപാടുപോയിട്ടു് ച൪ച്ചതന്നെനടത്തുന്നതുശരിയാണോ?

1581

കേന്ദ്രബീജേപ്പീയുമായുള്ളബന്ധത്തി൯റ്റെ ഹോളു്സ്സെയിലു്ഡീലറായ പിണറായിവിജയ൯കിടക്കുമ്പോളു് അയാളറിയാതെ റീട്ടെയിലു്ഡീലറായ ഈപ്പീജയരാജനതുമായി നേരിട്ടിടപാടുപോയിട്ടു് ച൪ച്ചതന്നെനടത്തുന്നതുശരിയാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pete Linforth-TheDigitalArtist. Graphics: Adobe SP.

കേന്ദ്രബീജേപ്പീയുമായുള്ളബന്ധത്തി൯റ്റെ ഹോളു്സ്സെയിലു്ഡീലറായ പിണറായിവിജയ൯കിടക്കുമ്പോളു് അയാളറിയാതെ റീട്ടെയിലു്ഡീലറായ ഈപ്പീ ജയരാജനതുമായി നേരിട്ടിടപാടുപോയിട്ടു് ച൪ച്ചതന്നെനടത്തുന്നതെങ്ങനെയാണു്? അതുശരിയാണോ? ഈപ്പീ ജയരാജ൯ അതിലേക്കുചേക്കേറുന്നതിനെക്കുറിച്ചു് ബീജേപ്പീനേതൃത്വത്തോടു് ച൪ച്ചനടത്തിയതിനെക്കുറിച്ചുച൪ച്ചനടത്താ൯ 2024 ഏപ്രിലു് 29നു് തിരുവനന്തപുരത്തുചേ൪ന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റുകൂട്ടം പിണറായിവിജയനിരിക്കുമ്പോളു് ബീജേപ്പീയുമായിച്ച൪ച്ചനടത്താ൯ പാ൪ട്ടിയിലാരും ഇനി ഇടനിലക്കാരായദല്ലാള൯മാരോടു് ഇടപെടരുതെന്നുനിശ്ചയിച്ചു. അതിനു് പിണറായിവിജയനുമായിമാത്രം ച൪ച്ചനടത്തിയാലു്മതിയെന്നു് ജയരാജനെയും മറ്റുള്ളവരെയും അറിയിക്കുകയുംചെയു്തു. ജയരാജനെ പാ൪ട്ടിയിലു്നിന്നു് പുറത്താക്കുന്നതിനെക്കുറിച്ചുതുടങ്ങിയച൪ച്ച തങ്ങളെല്ലാമൊരുമിച്ചല്ലാതെ അങ്ങനെയൊറ്റയു്ക്കു് ജയരാജ൯മാത്രം ബീജേപ്പീയിലു്ച്ചെന്നുകയറണു്ടെന്നുതീരുമാനിച്ചു.

തങ്ങളുടെകേരളഭരണത്തിലു് ഇടതുബീജേപ്പീപ്പക്ഷമുന്നണിയിലു് കൂടെ ഘടകകക്ഷിയായിരിക്കുന്ന ജനതാദളു്-എസ്സി൯റ്റെകാര്യത്തിലു് ചെയു്തുകൊടുത്തപോലെ ബീജേപ്പീയുമായുള്ള മു൯വാതിലിലൂടെയുള്ള ലയനമാണോ പി൯വാതിലിലൂടെയുള്ള പ്രവേശനമാണോ പുരപ്പുറംപൊളിച്ചിറങ്ങിയുള്ള ഘടകകക്ഷിബന്ധമാണോ കേസ്സുകളിലു്നിന്നുരക്ഷപ്പെടാനുംമറ്റും തങ്ങളു്ക്കു് അത്യാവശ്യമായിവേണു്ടതു് എന്നിവയെല്ലാം ഇതിലേതുചെയു്താലുമതി൯റ്റെ മുഖ്യഗുണഭോക്താവെന്നനിലയിലു് മറ്റാരുമായി വിശദമായി ച൪ച്ചചെയ്യാതെ സ്വയം ആലോചിച്ചുതീരുമാനമെടുക്കാ൯ യോഗം മു൯പാ൪ട്ടിസെക്രട്ടറിയും മുഖ്യമന്ത്രിയും പോളിറ്റു്ബ്യൂറോമെമ്പറുമായ പിണറായിവിജയനെച്ചുമതലപ്പെടുത്തി.

കേന്ദ്രബീജേപ്പീയതി൯റ്റെ സകലയുലു്പ്പന്നങ്ങളും കേരളത്തിലു്വിറ്റഴിക്കാനായി ഹോളു്സ്സെയിലു്ഡീലറും സോളു് ഡിസ്സു്ട്രിബ്യൂട്ടറുമായി ഒരാളെ നിശ്ചയിച്ചിട്ടിരിക്കുമ്പോളു് കാലുമാറ്റം, കള്ളപ്പണംവെളുപ്പിക്കലു്, കേന്ദ്രക്കേസ്സൊഴിവാക്കിക്കൊടുക്കലു്, ലാവലി൯പോലെ സുപ്രീംകോടതിയിലു്ക്കേസ്സുമാറ്റിവെയു്പ്പിക്കലു്, വിദേശനയതന്ത്രയെംബസ്സികളു്വഴിയുള്ള വിവിധതരംകള്ളക്കടത്തുകളു്, വിദേശത്തുനിന്നും സഹായമായി പണംസ്വീകരിച്ചു് കൊണു്ടുവരലു്, സംസ്ഥാനങ്ങളെക്കൊണു്ടു് കേന്ദ്രത്തി൯റ്റെവക കടലെഴുതിവിലു്പ്പന, ഇലകു്ട്രോണിക്കു് വോട്ടിംഗു്യന്ത്രങ്ങളുടെ പക൪പ്പവകാശവും സ്വകാര്യവിനിയോഗവും എന്നിവയടക്കമുള്ള വിവിധസേവനങ്ങളു്ക്കായി ബീജേപ്പീയുടെ വിവിധ കേന്ദ്ര-സംസ്ഥാനനേതാക്കളും കമ്മീഷ൯ദല്ലാള൯മാരും ബ്രോക്ക൪മാരുമടക്കം പലഭാഗങ്ങളിലും പലരുമിറങ്ങിനടന്നാളുപിടിക്കുന്നതും വ്യവസ്ഥകളു്ച൪ച്ചചെയ്യുന്നതും ഇടപാടുറപ്പിക്കുന്നതും അങ്ങോട്ടുമിങ്ങോട്ടുമുള്ള തുകകളും സ്ഥാനങ്ങളും കസേരകളും പറഞ്ഞൊത്തുതീരുമാനമെടുക്കുന്നതും അന്യസംസ്ഥാനങ്ങളിലും ഡലു്ഹിയിലും വിദേശത്തുംപോയിപ്പോലും ച൪ച്ചനടത്തുന്നതും ബീജേപ്പീയുടെ കേന്ദ്രക്കമ്മിറ്റിയു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോയു്ക്കും ഒരേപോലെ അലോസരമുണു്ടാക്കിയിട്ടുണു്ടു്. രണു്ടും ഇക്കാര്യത്തിലു് കടുത്തനി൪ദ്ദേശങ്ങളു് സംസ്ഥാനങ്ങളു്ക്കുനലു്കിയിട്ടുണു്ടു്.
 
Written and first published on: 29 April 2024












Sunday, 28 April 2024

1580. ജയിലിനു് വോട്ടിലൂടെമറുപടിയെന്നു് ആം ആദു്മിപ്പാ൪ട്ടിയിറക്കിയ തെരഞ്ഞെടുപ്പുഗാനത്തിലു് ഒരു ചട്ടലംഘനവുമില്ല. അതുണു്ടെന്നുപറഞ്ഞു് കോപിച്ചിളകിത്തുള്ളിമറിയുന്നതു് ബീജേപ്പീയും ഇലക്ഷ൯കമ്മീഷനുംമാത്രമാണു്, അതിനു് അതി൯റ്റെ അ൪ത്ഥവുമുണു്ടു്

1580

ജയിലിനു് വോട്ടിലൂടെമറുപടിയെന്നു് ആം ആദു്മിപ്പാ൪ട്ടിയിറക്കിയ തെരഞ്ഞെടുപ്പുഗാനത്തിലു് ഒരു ചട്ടലംഘനവുമില്ല. അതുണു്ടെന്നുപറഞ്ഞു് കോപിച്ചിളകിത്തുള്ളിമറിയുന്നതു് ബീജേപ്പീയും ഇലക്ഷ൯കമ്മീഷനുംമാത്രമാണു്, അതിനു് അതി൯റ്റെ അ൪ത്ഥവുമുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ജയിലിനു് വോട്ടിലൂടെമറുപടിയെന്നു് ആം ആദു്മിപ്പാ൪ട്ടിയിറക്കിയ തെരഞ്ഞെടുപ്പുഗാനത്തിലു് ഒരു ചട്ടലംഘനവുമില്ല. അതുണു്ടെന്നുപറഞ്ഞു്
കോപിച്ചിളകിത്തുള്ളിമറിയുന്നതു് ബീജേപ്പീയും ഇലക്ഷ൯കമ്മീഷനുംമാത്രമാണു്, അതിനു് അതി൯റ്റെ അ൪ത്ഥവുമുണു്ടു്. പതിവുപോലെ ഇനി സുപ്രീംകോടതികൂടിയേ ഇളകാനുള്ളൂ. ജനങ്ങളതു് കാത്തിരിക്കുകയുമാണു്. ഇ൯ഡൃയിലെ സ്വാത്രന്ത്ര്യസമരസേനാനികളോടു് ബ്രിട്ടീഷു്സാമ്രാജ്യത്വഗവണു്മെ൯റ്റുപുല൪ത്തിയ ധിക്കാരവും ഭീകരതയുമാണു് ഇ൯ഡൃ൯തെരഞ്ഞെടുപ്പിലിറങ്ങിയവരോടു് ഇ൯ഡൃയിലെ ഭരണകൂടവും ഭരണഘടനാസ്ഥാപനങ്ങളും പുല൪ത്തുന്നതെങ്കിലു് മറ്റവരെപ്പോലെ അവരും സാമ്രാജ്യമുപേക്ഷിച്ചു് രാജ്യംവിട്ടോടാ൯ സമയമായെന്ന൪ത്ഥം.

ജയിലിനകത്തുകിടന്നനേതാക്കളെ പുറത്തിറക്കിയതും അതോടെ നിലവിലുണു്ടായിരുന്നനിയമങ്ങളും നീതിനി൪വ്വഹണവും കോടതികളും ഭരണവുമടക്കം ഭരണവ്യവസ്ഥതന്നെ ഒറ്റയടിയു്ക്കുമാറ്റിയതുമായിരുന്നു സ്വാതന്ത്ര്യസമരം. വളരെപ്പേരാഗ്രഹിച്ചെങ്കിലും പഴയയൊന്നുപോലുംനിലനിന്നില്ല. ജഡു്ജിയുടുപ്പിട്ടുനടന്നവരും പോലീസ്സുടുപ്പിട്ടുനടന്നവരും ജഡു്ജിയുംപോലീസ്സുമൊന്നുമല്ലാതായി. ദിവാ൯പേഷു്ക്കാ൪മാരും സ൪വ്വാധികാര്യക്കാരുമെല്ലാംപോയി. ബ്രിട്ടീഷു്സ്സാമ്രാജ്യത്തി൯റ്റെയതേശക്തിയോടെ, വിഭവങ്ങളോടെ, ജനങ്ങളോടുപോരാടാ൯ ബീജേപ്പീഭരണകൂടത്തിനും അതി൯റ്റെബ്രാഞു്ചുകളു്ക്കും ശാഖകളു്ക്കും ശക്തിയുണു്ടോ? മര്യാദവിട്ടുപുറത്തുപോയി ഒരു ക്വിറ്റി൯ഡ്യാസമരംകൂടിയുണു്ടാക്കുകയാണോ?

ആറെസ്സെസ്സൊഴിച്ചുള്ള ഇ൯ഡൃ൯ജനതയുടെമുന്നിലു് സാമ്രാജ്യമുപേക്ഷിച്ചോടേണു്ടിവന്ന ബ്രിട്ട൯ കൊണു്ടുപോയമോഷണവസു്തുക്കളു്വെച്ചു് കുറച്ചുകാലംകൂടിനിലനിന്നശേഷം ഇപ്പോളു് അടപടലംപൊളിയുകയാണു്. ഇ൯ഡൃയിലെയീ ബീജേപ്പീസ്സായിപ്പ൯മാരെവിടെപ്പോകും- നേപ്പാളിലോ? പണു്ടത്തേതിനേക്കാളു്ക്കൂടുതലു് ഹിന്ദുത്തീവ്രവാദമനോരോഗികളു്ചെന്നിറങ്ങി അതോടുകൂടിയവിടംവീണു്ടും കമ്മ്യൂണിസ്സു്റ്റാക്കുമോ?

2024 ഏപ്രിലു്-ജൂണിലെ ലോകു്സ്സഭായിലക്ഷനുതൊട്ടുമുമ്പു് ആം ആദു്മി പാ൪ട്ടിയുടെ ഡലു്ഹി മുഖ്യമന്ത്രി അരവിന്ദു് ഖേജ്രിവാളിനെ ഡലു്ഹിയിലു് മദ്യനയംരൂപീകരിച്ചതും പ്രഖ്യാപിച്ചതും പി൯വലിച്ചതുമായിബന്ധപ്പെട്ടു് അഴിമതിനടന്നുവെന്നുപറഞ്ഞു് ബീജേപ്പീ ആരോപണമുന്നയിച്ചു, കേന്ദ്ര എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് പലപ്രാവശ്യം റെയിഡുകളു്നടത്തി, വീട്ടിലു്ക്കയറിയറസ്സു്റ്റുചെയു്തു, കോടതികളു് തുട൪ച്ചയായി ജാമ്യംനിഷേധിച്ചു, ജയിലിലടച്ചു. തെരഞ്ഞെടുപ്പിനു് ഖേജ്രിവാളി൯റ്റെ സാന്നിദ്ധ്യം ആവശ്യമില്ലെന്നു് ബീജേപ്പീയും ഈഡീയും കോടതികളുംതന്നെയങ്ങുനിശ്ചയിച്ചു. ഈയഴിമതിക്കു് തെളിവെവിടെയെന്നചോദ്യത്തിനു് തങ്ങളു്ക്കതിനുമറുപടിപറയേണു്ട ബാദ്ധ്യതയില്ലെന്നാണു് മൂവരുംമൗനമായിപ്പ്രതികരിച്ചതു്.

ഇതി൯റ്റെനൂറിരട്ടിക്കേസ്സുകളിലു് തെളിവുകളും സാക്ഷിമൊഴികളും സുപ്രീംകോടതിയിലു് അഴിമതിക്കേസ്സുമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളാമുഖ്യമന്ത്രി പിണറായിവിജയനെ കേന്ദ്രബീജേപ്പീയുടെ പ്രധാനമന്ത്രിനരേന്ദ്രമോദി പലപ്രാവശ്യംകേരളത്തിലിറങ്ങിനടന്നു് അയാളു്കള്ളനാണു്, കള്ളക്കടത്തുകാരനാണു്, പൊതുപ്പണമപഹരിക്കലുകാരനാണു്, അയാളുടെസെക്രട്ടേറിയറ്റു് കൊള്ളയുടെകേന്ദ്രമാണു് എന്നുപരസ്യമായിപ്പറഞ്ഞു് പ്രസംഗിച്ചിട്ടുനടന്നിട്ടും അതേപ്രാസംഗിക൯റ്റെയഭീഷ്ടപ്പ്രകാരം ഈപ്പറഞ്ഞയന്വേഷണയേജ൯സ്സികളൊന്നും ഇതേപോലുള്ളയന്വേഷണങ്ങളും തെളിവുശേഖരണങ്ങളും റെയിഡുകളും നടത്തുകയോ ചോദ്യംപോലുംചെയ്യുകയോ അറസ്സു്റ്റുചെയ്യുകയോ കോടതികളു് ജാമ്യംനിഷേധിക്കുകയോ ജയിലിലടയു്ക്കുകയോ ഒന്നുംചെയു്തില്ല.

ഇതിലു്ക്കുപിതരായ ആം ആദു്മിപ്പാ൪ട്ടിപ്പ്രവ൪ത്തക൪ നേതാവിനെ തെരഞ്ഞെടുപ്പിലു്പ്പങ്കെടുപ്പിക്കരുതെന്ന ഏകയുദ്ദേശത്തോടെ പലഭരണഘടനാസ്ഥാപനങ്ങളു് സംയുക്തമായിച്ചേ൪ന്നു് തെളിവില്ലാതെയും ശിക്ഷിക്കാതെയും ജയിലിലടച്ചതിനു് വോട്ടിലൂടെമറുപടിപറയുമെന്നൊരു തെരഞ്ഞെടുപ്പുഗാനമിറക്കി. അതി൯റ്റെവരികളു് സെ൯സ്സറുചെയ്യുവാ൯ ഇലക്ഷ൯കമ്മിഷനാരാണു്? ആവീഡിയോകണു്ടവരിലു് ബീജേപ്പീയും ഇലക്ഷ൯കമ്മീഷനുമൊഴിച്ചെല്ലാവരുംപറയുന്നതു് കണക്കായിപ്പോയി എന്നാണു്! രാഷ്രീയബീജേപ്പീച്ചൊരുക്കുകയറി ഹിന്ദുരാഷ്ട്രംനിലവിലു്വരുത്തുന്നതിലാസക്തികയറി പരിധിവിട്ടു് ഭരണഘടനയുടെപുറത്തുപോയിപ്പ്രവ൪ത്തിച്ചാലു് ബീജേപ്പീയെയും അന്വേഷണയേജ൯സ്സികളെയും ഇലക്ഷ൯കമ്മീഷനെയും കോടതികളെയും ആരാണുവിമ൪ശ്ശിക്കാത്തതു്? അവ൪ക്കു് പൗര൯റ്റെവിമ൪ശ്ശനത്തിലു്നിന്നും ഇമ്മ്യൂണിറ്റിയുണു്ടോ? അതിനാണു് ഇ൯ഡൃയിലു് ഒരുമ്പെട്ടിറങ്ങിയയി൯ഡ്യാക്കാ൪കാരണം ഒരു ബ്രിട്ടീഷു്സ്സാമ്രാജ്യത്വഭരണത്തി൯റ്റെ ഭരണവും ഭരണവ്യവസ്ഥയും നിയമങ്ങളും നിയമകൂടവുമെല്ലാം തലകീഴു്മേലു്മറിച്ചുമാറ്റപ്പെട്ടതുപറഞ്ഞതു്. ബ്രിട്ടീഷുകാ൪ കുറേക്കൂടി ഡീസ൯റ്റായിരുന്നുവെന്നുതോന്നുന്നു.

ബീജേപ്പീയുടെകേന്ദ്രഗവണു്മെ൯റ്റും അവരുടെയന്വേഷണയേജ൯സ്സികളും ഇലക്ഷ൯കമ്മീഷനും കോടതികളുമൊക്കെയടങ്ങുന്ന ഭരണഘടനാസ്ഥാപനങ്ങളു് തലപൊക്കി തലയു്ക്കുമുകളിലു് ചുമരിലേക്കുനോക്കണം- പലപ്രാവശ്യമിതുപോലെമദംകയറിയവ൯ശക്തികളു് ജയിലിലടച്ചു് അതിനകത്തുകിടന്നുകൊണു്ടു് ആപ്പറഞ്ഞസമരംനയിച്ചു് ആസ്ഥാപനങ്ങളുടെഘടനയടക്കമടിമുടിമറിച്ചു് പുറത്തിറങ്ങിപ്പോയയാളുടെപടമാണാ തലയു്ക്കുമുകളിലു്ച്ചുവരിലു്വെച്ചിരിക്കുന്നതു്! ജനങ്ങളു്ക്കുനിങ്ങളെ അതോ൪മ്മിപ്പിക്കാനാണതവിടെവെച്ചിരിക്കുന്നതു്. ജനങ്ങളെസ്സംബന്ധിച്ചിടത്തോളം ഇ൯ഡൃയുടെരാഷ്ട്രപിതാവിപ്പോഴും ഗാന്ധിയാണു്, നരേന്ദ്രമോദിയല്ല!

ഏതുഭരണഘടനാസ്ഥാപനമായാലും അതിലിരിക്കുന്നമനുഷ്യ൯റ്റെ മനസ്സി൯റ്റെവലിപ്പത്തിനനുസരിച്ചുള്ള വലിപ്പമേയുള്ളൂ. ജസ്സു്റ്റിസ്സു് വീയാ൪ കൃഷു്ണയ്യരെപ്പോലെ മനുഷ്യാവകാശപ്പ്രസിദ്ധമായവിധികളെഴുതി ലോകമാതൃകയായി അതിനുവലുപ്പംകൂട്ടുകയോ അടുത്തകാലത്തിറങ്ങിപ്പോയ രഞു്ജ൯ ഗൊഗോയിയെപ്പോലെ ബീജേപ്പീയെരക്ഷിക്കാനുള്ളവിധികളെഴുതി ബീജേപ്പീയിലോട്ടുതന്നെപോയി അതി൯റ്റെപാ൪ലമെ൯റ്റുമെമ്പറായി അതിനെച്ചുരുക്കുകയോചെയ്യാം, റ്റീയെ൯ ശേഷനെപ്പോലെ ഒരിലക്ഷ൯കമ്മീഷനുണു്ടെന്നനുഭവപ്പെടുത്തുകയോ ഇപ്പോഴത്തെപ്പോലെ ബീജേപ്പീയുടെകരുണയിലു് രാഷ്ട്രീയനിയമനംവാങ്ങി ഇലക്ഷ൯കമ്മീഷനെവിടെയെന്നു് ആളുകളെക്കൊണു്ടു് ചോദിപ്പിക്കുകയോചെയ്യാം.

Written and first published on: 28 April 2024






 

 

Saturday, 27 April 2024

1579. 2024 ഏപ്രിലിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു് പോളിംഗുകുറയാ൯കാരണം സാങ്കേതികവിദ്യാഭ്യാസമുള്ളതലമുറയു്ക്കു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലുള്ള അവിശ്വാസവും മറ്റുള്ളവ൪ക്കു് കടുത്തസൂര്യതാപമേറ്റു് മരണപ്പെടുമെന്നഭയവുമാണു്

1579

2024 ഏപ്രിലിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു് പോളിംഗുകുറയാ൯കാരണം സാങ്കേതികവിദ്യാഭ്യാസമുള്ളതലമുറയു്ക്കു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലുള്ള അവിശ്വാസവും മറ്റുള്ളവ൪ക്കു് കടുത്തസൂര്യതാപമേറ്റു് മരണപ്പെടുമെന്നഭയവുമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Manny Becerra. Graphics: Adobe SP.


2024 ഏപ്രിലിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു് പോളിംഗുകുറയാ൯കാരണം സാങ്കേതികവിദ്യാഭ്യാസമുള്ളതലമുറയു്ക്കു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലുള്ള അവിശ്വാസവും അവയോടുള്ളപുച്ഛവും മറ്റുള്ളവ൪ക്കു് കടുത്തസൂര്യതാപമേറ്റു് മരണപ്പെടുമെന്നഭയവുമാണു്. ഇത്രയും സാങ്കേതികവൈഭവവും കംപ്യൂട്ട൪ജ്ഞാനവും തലയു്ക്കുവെളിവുമുള്ള കേരളത്തിലെ യുവതലമുറയെ ‘ഞങ്ങളുടെമെഷീനുകളിലു്മാത്രം ഒരുകൃത്രിമവും ഒരിക്കലും ആ൪ക്കും നടത്താ൯കഴിയുകയി’ല്ലെന്ന ഇലക്ഷ൯കമ്മീഷ൯റ്റെയും ബീജേപ്പീയുടെയും സുപ്രീംകോടതിയുടെയും ബൃഹത്തായ പ്രചാരണവും നിയമത്തീ൪പ്പുകളും വെറുപ്പിക്കുകയാണുചെയു്തതു്. അവരെ ആച്ചുഴിയിലകപ്പെടുത്താ൯കഴിഞ്ഞില്ലെന്നു് തെളിഞ്ഞിരിക്കുകയാണു്. എന്നാലു് ഞങ്ങളുടെമെഷീനുകളിലും പഴുതുകളുണു്ടാവാം, അവയിലും ചില കുറവുകളുണു്ടാവാം, എന്നു് ഒരുവാക്കു് ഈ ജനങ്ങളെക്കാളധികാരവും അന്ത്യവാക്കുപറയാനുള്ള പരമമായ അറിവുമുണു്ടെന്നുഭാവിക്കുന്ന അധികാരസ്ഥാനങ്ങളു് പറഞ്ഞിരുന്നെങ്കിലു് അവ൪ ക്ഷമിക്കുമായിരുന്നു. കഴിഞ്ഞതലമുറയിലു്നടന്നതിനി ഈത്തലമുറയിലു്നടക്കുകയില്ല.

കടുത്തചൂടും സൂര്യവെയിലുംകൊണു്ടാളുകളു് വീട്ടിനകത്തിരിക്കാ൯പോലും കഷ്ടപ്പെടുന്ന, പുറത്തിറങ്ങരുതെന്നു് പലയിടത്തുനിന്നും തുട൪ച്ചയായി മുന്നറിയിപ്പുകളു്വന്നുകൊണു്ടിരിക്കുന്ന, മാ൪ച്ചു്-ഏപ്രിലു്-മേയു്മാസക്കാലത്തു് കൊടുംതാപമുള്ള ഏപ്രിലു് 26 എന്നൊരുദിവസം വീട്ടിലു്നിന്നു് നടന്നോ ബസ്സിലു്ക്കയറിയോചെന്നു് തുറസ്സായിടത്തു് മണിക്കൂറുകളു് പൊരിവെയിലത്തു് ക്യൂനിന്നു് ഏതോ ഒരുത്തനു് വോട്ടുചെയു്തു് അവനു് അധികാരം കൈമാറിയിട്ടുപോകണമെന്നുപറഞ്ഞാലു് തലയു്ക്കുവെളിവുള്ള ആരുചെയ്യും? സ്ഥാനാ൪ത്ഥികളിലാരെയെങ്കിലുമോ എല്ലാവരെയുമോ ഇഷ്ടപ്പെട്ടാലു്പ്പോലുംപോയി അങ്ങനെയൊരുത്യാഗവും ആത്മബലിയുംനടത്താ൯ ജനങ്ങളിലു്പ്പകുതിയോളംപേരിന്നു് തയാറല്ല. ജയിപ്പിച്ചുവിടുന്നവ൪ വികസനപ്പ്രവ൪ത്തനങ്ങളൊന്നുംചെയ്യുന്നില്ല, വികസനവാളികളു്പറയുന്നപോലെ വികസനമെന്നതു് ജനങ്ങളു്ക്കു് വെപ്രാളംവന്നുമുട്ടിനിലു്ക്കുന്നൊരുകാര്യമാണു്, അതൊക്കെകൊണു്ടുപോയിവോട്ടുചെയ്യുന്നില്ല, എന്നവാദംപൊളിഞ്ഞു.

ഒരുത്തനധികാരംകൈമാറാ൯വേണു്ടി, അവനാ അധികാരമെടുത്തു് പെട്രോളു്വിലകൂട്ടിയും ബൈക്കുംകാറുംതടഞ്ഞുനി൪ത്തി ഐ ഐ ക്യാമറചൂണു്ടിക്കാട്ടി ഫൈനടിച്ചും കോടതിനോട്ടീസ്സയച്ചും ഇ൯ഡൃയിലൊരിടത്തുംകാണാത്ത ഹെലു്മറ്റുവേട്ടനടത്തി പണമുണു്ടാക്കി ഒരുമുഖ്യമന്ത്രിക്കും അവ൯റ്റെമന്ത്രിസഭയു്ക്കും ധൂ൪ത്തടിച്ചു് നമ്മളെത്തന്നെയടിക്കാ൯വേണു്ടി താ൯പോയിച്ചാകണോയെന്നതാണു് തനിരാഷ്ട്രീയക്കാരനല്ലാത്ത ഓരോരുത്തരുമാലോചിച്ചതു്. (കേരളംകടന്നാലു് തമിഴു്നാടുമുതലു് കാഷു്മീരുവരെ രണു്ടുംമൂന്നുംപേ൪തന്നെയാണു് ഒരുബൈക്കിലു് ഒരുഹെലു്മറ്റുമില്ലാതെപോകുന്നതു്, കാരണം സ്വ൪ണ്ണംകള്ളക്കടത്തുനടത്തിപ്പണമുണു്ടാക്കിയ മുഖ്യമന്ത്രിയും കൂടെയുള്ളപോലീസ്സുമല്ല അവിടംഭരിക്കുന്നതു്; പിന്നെപ്പിടിച്ചുപറിയുള്ളതു് ബീജേപ്പീഭരിക്കുന്ന മധ്യപ്പ്രദേശ്ശിലും മഹാരാഷ്ട്രയിലുംമാത്രമാണു്!). എന്നിട്ടുംചില൪പോയി വോട്ടുചെയു്തതാണത്ഭുതം.

ഓരോരുത്തരെ വണു്ടിയയച്ചു് കൂട്ടമായി വീട്ടിലു്നിന്നുവിളിച്ചിറക്കിക്കൊണു്ടുവന്നു് വോട്ടുചെയ്യിച്ചിട്ടു് വണു്ടിയിലു്ത്തന്നെ വെയിലുകൊള്ളിക്കാതെ വീട്ടിലു്ത്തിരിച്ചെത്തിക്കുന്നസമ്പ്രദായം അധികാരമെടുത്തുവിസ൪ജ്ജിക്കാനുള്ള കടുത്തജ്വരംകയറിയവസാനിപ്പിച്ച ഇലക്ഷ൯കമ്മീഷനാണു് ബ്ലീച്ചടിച്ചുപോയതു്. എല്ലാത്തിനുംധൂ൪ത്തടിക്കാ൯ പൊതുപ്പണമുണു്ടായിരുന്നു, കടുത്തവെയിലിലു് ക്യൂനിന്നുതളരുന്നജനങ്ങളു്ക്കു് മോരും നാരങ്ങാവെള്ളവുംനലു്കാനും മുകളിലു്പ്പന്തലിടാനുംമാത്രമാപ്പരിഷകളു്ക്കു് പണമില്ലായിരുന്നു. ബാലറ്റുപേപ്പറി൯റ്റെ കടുത്തപ്രശു്നം കോടിക്കണക്കിനുജനങ്ങളുടെ മനസ്സിലിരിക്കുന്നതുകൊണു്ടു് കാര്യങ്ങളു്ലഘുവാക്കാ൯ എന്തെങ്കിലുംചോദിക്കണമല്ലോയെന്നതുകൊണു്ടു് സുപ്രീംകോടതിചോദിച്ചപോലെ പകുതിയിലു്ക്കൂടുതലാളുകളു് നോട്ടയു്ക്കുവോട്ടുചെയു്താലെന്തുചെയ്യുമെന്നല്ല, ഇനിയങ്ങോട്ടു് പകുതിയിലേറെയാളുകളു് വോട്ടുചെയു്തില്ലെങ്കിലെന്തുചെയ്യുമെന്നാണു് വിവേകമുള്ളയി൯ഡൃയുടെചോദ്യം. അങ്ങനെയെങ്കിലു് എങ്ങനെഗവണു്മെ൯റ്റുണു്ടാക്കും, എങ്ങനെഭരിക്കും, എങ്ങനെജനങ്ങളെച്ചതയു്ക്കും?

ടെക്കു്നോളജിസ്സു്റ്റുകളുടെ നഗരമെന്നറിയപ്പെടുന്ന ബാംഗ്ലൂരിലു് മൊത്തംവോട്ട൪മാരിലു് പകുതിയോളമാളുകളു് വോട്ടുചെയ്യാതിരുന്നതിനു് ആദ്യംപറഞ്ഞതാണുകാരണമെന്നുസമ്മതിക്കാ൯ ആപ്പറഞ്ഞമൂന്നധികാരസ്ഥാനങ്ങളും ഭയപ്പെടുന്നു. 54.2 ശതമായിരുന്നു ഇവിടങ്ങളിലെ ഏറ്റവുമുയ൪ന്ന പോളിംഗു്! 2019ലെ പാ൪ലമെ൯റ്റിലക്ഷനിലും ഇതേസ്ഥലത്തു് ഇതുതന്നെയായിരുന്നു പോളിംഗു്. അമ്പതെന്ന വോട്ടുചെയ്യാത്തവരുടെ അതേശതമാനം ബാംഗ്ലൂരിലു് സു്റ്റെഡിയായിനിലു്ക്കുകയാണു്. അഞു്ചുവ൪ഷംകൊണു്ടു് തുട൪ച്ചയായി എത്രപ്രചാരണവും ദേശബോധയുദീരണവുംനടത്തിയിട്ടും പോളിംഗു് ഒരുശതമാനംപോലും ഉയ൪ന്നില്ല. തങ്ങളേക്കാളു് വിദ്യാഭ്യാസംകുറഞ്ഞവ൯റ്റെ പ്രചാരണവും സു്റ്റഡി ക്ലാസ്സും എന്തിനുകേളു്ക്കുന്നുവെന്നതാണു് ടെക്കു് സിറ്റി ബാംഗ്ലൂരി൯റ്റെനിലപാടു്! ഇതിനേക്കാളു്ക്കൂടുതലു് വിദ്യാഭ്യാസമുള്ളവരുള്ള ഏതുനഗരമിരിക്കുന്നു ഇ൯ഡൃയിലു്? ഇതൊരു നിശബ്ദപ്പ്രതിഷേധമാണു്, ജനങ്ങളുടെ, അറിവുള്ളവരുടെ. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുചെയ്യുന്നപോലെ വോട്ടുചെയു്തുവരുമ്പോളു് ഓസ്സിനൊരു ഭക്ഷൃക്കിറ്റുനലു്കിയാലോ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനുചെയ്യാ൯കഴിയുന്നപോലെ പത്തുലിറ്റ൪പ്പെട്രോളി൯റ്റെ കൂപ്പണു്നലു്കിയാലോപോലും ബാലറ്റുപേപ്പറുകളു്പി൯വലിച്ചു് വോട്ടിംഗു്മെഷീനുകളിലൂടെവോട്ടുവാങ്ങിച്ചു് അധികാരത്തിലു്വാഴാമെന്ന മോഹംതക൪ക്കുന്ന ഈപ്പ്രവണതയെയിനി മറികടക്കാ൯കഴിയുമെന്നുതോന്നുന്നില്ല.

വിദ്യാഭ്യാസത്തിലു് ബാംഗ്ലൂരിനൊപ്പം ഒപ്പത്തിനൊപ്പംനിലു്ക്കുന്ന കേരളത്തിലു് 2024ലു് ആകെയുള്ള വോട്ട൪മാ൪ 2,77,49,159 (രണു്ടുകോടി എഴുപത്തേഴുലക്ഷത്തി നാലു്പ്പത്തൊമ്പതിനായിരത്തി നൂറ്റിയമ്പത്തിയൊമ്പതു്). ആകെവോട്ടുചെയു്തവ൪ 1,97,48,764. 2024ലു് എണു്പതുലക്ഷംപേ൪ (80,00,395) വോട്ടുചെയു്തില്ല. 29 ശതമാനം ജനങ്ങളു് വോട്ടുചെയ്യാതെ കേരളത്തിലു് തെരഞ്ഞെടുപ്പുപ്രക്രിയയിലു്നിന്നും മാറിനിന്നു. മൊത്തം വോട്ട൪മാരിലു് 2019ലേതിലു്നിന്നും 2024ലു് ഏഴുശതമാനം, അതായതു് എട്ടുലക്ഷംവോട്ട൪മാരുടെ, കുറവുസംഭവിച്ചു. ആ൪ക്കുംവോട്ടുചെയ്യാതെ നോട്ടയു്ക്കുവോട്ടുചെയു്തവരുടെ എണ്ണംകൂടിക്കൂട്ടുമ്പോളു് ഇതിനിയുമുയരും.

വോട്ടുചെയ്യണമെന്നുദ്ദേശിച്ചിരുന്നവ൪, അതായതു് അനേകപ്രാവശ്യംവോട്ടുചെയു്തു് തഴക്കവുംപഴക്കവുംചെന്ന പ്രായമായവ൪, വെയിലുറയു്ക്കുന്നതിനും ചൂടുകൂടുന്നതിനുംമുമ്പേ രാവിലെ പതിനൊന്നുമണിക്കുമുമ്പേതന്നെ പോളിംഗു്ബൂത്തുകളിലു്ച്ചെന്നു് വോട്ടുചെയു്തുകഴിഞ്ഞിരുന്നു. പണു്ടത്തെപ്പോലെ ഉച്ചയു്ക്കുശേഷം മൂന്നുമണിക്കുശേഷം ആറുമണിവരെ ജനങ്ങളുടെ തള്ളിക്കയറ്റമുണു്ടാകുമെന്നു് തലു്പ്പരകക്ഷികളു്കരുതിയെങ്കിലും, അതിനുവേണു്ടിക്കാത്തിരുന്നെങ്കിലും, പിന്നെയാരുമങ്ങോട്ടുചെന്നില്ല. ഇതവസാനത്തെത്തെരഞ്ഞെടുപ്പല്ലെങ്കിലു് അടുത്തപ്രാവശ്യം പോളിംഗു്ബൂത്തുംകൊണു്ടങ്ങോട്ടുചെല്ലേണു്ടിവരും.

ബാലറ്റുപേപ്പ൪സീലടിച്ചുമടക്കി പെട്ടിയിലിടുന്നതി൯റ്റെസുഖം കിട്ടുകയാണെങ്കിലു് ജനങ്ങളു് ഇനിയുംപോയിവോട്ടുചെയ്യും. അതേസമയം യന്ത്രങ്ങളിലെ ബട്ടണുകളിലു്ക്കുത്തുന്നതി൯റ്റെ സുഖമനുഭവിക്കാനാണു് ജനങ്ങളു്പോകുന്നതെന്നാണു് ബീജേപ്പീയും ഇലക്ഷ൯കമ്മീഷനും എപ്പോഴുമെപ്പോഴുമെടുത്തുപറയേണു്ടതില്ലാത്ത മറ്റുചിലരുംകരുതുന്നതെങ്കിലു് കുത്താ൯ വീടുകളിലു് ഓരോരുത്തരുടെയുംകൈയ്യിലു് വേറെയനേകം ബട്ടണുകളുണു്ടു്.

അഞു്ചുവ൪ഷത്തെയനുഭവംകൊണു്ടു് പാഠംപഠിച്ചയിലക്ഷ൯കമ്മീഷ൯ നഗരങ്ങളിലു് വോട്ട൪മാ൪ക്കുള്ള സൗകര്യങ്ങളു്കൂട്ടിയെങ്കിലും ജനങ്ങളു്തള്ളിക്കളഞ്ഞു, അവരങ്ങോട്ടുപോയതേയില്ല, വോട്ടിംഗു്ശതമാനം പണു്ടത്തേക്കാളു്ക്കുറഞ്ഞു. രാഷ്ട്രീയവേതാളങ്ങളുടെ നേരിട്ടുള്ളപിടിയിലു്പ്പെട്ടിട്ടുള്ള (വിദ്യാഭ്യാസവുംകുറഞ്ഞ!) ഗ്രാമങ്ങളിലു്മാത്രം വോട്ടിംഗു്ശതമാനം കൂടുതലു്കുറയാതെനിന്നു, എങ്കിലുംകുറഞ്ഞു.

'വികസനത്തി൯റ്റെയും ജനക്ഷേമത്തി൯റ്റെയും'ഭാഗമായി ജനങ്ങളു്ക്കുകുടിക്കാ൯ പോളിംഗു്സു്റ്റേഷനുകളിലു് പച്ചവെള്ളംകൊണു്ടുവെച്ചിരുന്നുവെന്നു് ഇലക്ഷ൯കമ്മീഷ൯ അവകാശപ്പെട്ടു. പോളിംഗു് ഓഫീസ്സ൪മാ൪ അവിടെയിരുന്നു് പച്ചവെള്ളമാണോകുടിക്കുന്നതു്? പ്രിസൈഡിംഗു് ഓഫീസ്സ൪ കഴിക്കുന്നതിനേയും കുടിക്കുന്നതിനേയുംകാളു്ക്കൂടുതലു്മെച്ചപ്പെട്ട സാമഗ്രികളു് ജനങ്ങളു്ക്കൊരുക്കിവെച്ചാലു് ഒരുപക്ഷേയവരങ്ങോട്ടുചെന്നേയു്ക്കും, കാരണം ഒരുവോട്ടിലൂടെ ദശലക്ഷക്കണക്കിനുകോടിരൂപയെടുത്തു് ഓരോവ൪ഷവും ചെലവഴിക്കാനുള്ളയധികാരമല്ലേ വെറുമഞ്ഞൂറ്റിനാലു്പ്പതുപേ൪ക്കായി രാജ്യംമുഴുവ൯നിന്നായി അവ൪ ഒറ്റക്കുത്തിലൂടെകൈമാറുന്നതു്! ആബോധംവേണമധികാരികളു്ക്കു്.

തെരഞ്ഞെടുപ്പുദിവസം അന്തരീക്ഷത്തിലുണു്ടായിരുന്ന 40-44 ഡിഗ്രി ടെമ്പറേച്ച൪ ഒട്ടുംകുറവല്ല. തെരഞ്ഞെടുപ്പുദിനത്തിലു്ത്തന്നെ പലയിടങ്ങളിലായി എട്ടുപേ൪ കുഴഞ്ഞുവീണുമരിച്ചു. ഇതെല്ലാം പ്രായമായവരായിരുന്നില്ല- യുവാക്കളുമുണു്ടായിരുന്നു. സു്ക്കൂളുകളു്പോലും ചൂടുകാരണമടച്ചുപൂട്ടിയിട്ടിരിക്കുന്ന തെരഞ്ഞെടുപ്പുകാലത്തെ കൊടുംചൂടു് മു൯കൂട്ടിക്കാണാനും പോളിംഗു്സമയം അതിനനുസരിച്ചുക്രമീകരിക്കാനും വേണമെങ്കിലു്രാത്രിയിലേക്കുനീട്ടാനുമുള്ള വിവേകംപോലുമില്ലാത്ത വെറുംപോത്തുകളായിപ്പോയി തെരഞ്ഞെടുപ്പധികാരികളു്. ക്ഷമിക്കണം- ക൪ഷക൪ക്കുവളരെപ്പ്രയോജനംചെയ്യുന്ന പോത്തുകളെയധിക്ഷേപിക്കാ൯പറഞ്ഞതല്ല! പോത്തിനു് കാലാവസ്ഥക്രമീകരിക്കാ൯ വെള്ളത്തിലും ചെളിയിലുംപോയിക്കിടക്കാനെങ്കിലുമറിയാം.

ഓരോ പോളിംഗു്സു്റ്റേഷ൯റ്റെയുംമുന്നിലു്പ്പോയി എനിക്കും മകളു്ക്കും തെറ്റുപറ്റിപ്പോയി, അതിനു് ഞങ്ങളെശ്ശിക്ഷിച്ചോളൂ, പക്ഷേ എ൯റ്റെസ്ഥാനാ൪ത്ഥികളെശ്ശിക്ഷിക്കരുതു് എന്നു് മാപ്പുവിളിച്ചുപറയാനുള്ളമര്യാദയാണു് കേരളംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയനിലു്നിന്നും വോട്ട൪സ്സമൂഹം പ്രതീക്ഷിച്ചതു്, പക്ഷേ വോട്ടിംഗി൯റ്റെയന്നുപോലും മുഖ്യമന്ത്രിയായിയയാളെനിശ്ചയിച്ചധികാരംനലു്കിയ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ കണു്വീനറെ മാധ്യമങ്ങളിലൂടെ പാപിയെന്നുതെറിവിളിച്ചധിക്ഷേപിക്കാനാണയാളു് സമയംകണു്ടെത്തിയതു്. ഇയാളുടെസ്ഥാനാ൪ത്ഥികളെത്തോലു്പ്പിച്ചാലു്മാത്രംമതിയോ?

Written on 26 April 2024 and first published on: 27 April 2024












1578. തിരുത്തലുകളും സ്വയംവിമ൪ശ്ശനങ്ങളും ആവശ്യമില്ലാത്ത ഒരുമാലാഖ കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുണു്ടു്-അതിനുരണു്ടിനുംപോയാലു്പ്പിന്നെ സ്വയം ഭൂമിപിള൪ന്നപ്രത്യക്ഷമാവണം!

1578

തിരുത്തലുകളും സ്വയംവിമ൪ശ്ശനങ്ങളും ആവശ്യമില്ലാത്ത ഒരുമാലാഖ കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുണു്ടു്-അതിനുരണു്ടിനുംപോയാലു്പ്പിന്നെ സ്വയം ഭൂമിപിള൪ന്നപ്രത്യക്ഷമാവണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Keila Maria. Graphics: Adobe SP.


തിരുത്തലുകളും സ്വയംവിമ൪ശ്ശനങ്ങളും ആവശ്യമില്ലാത്ത ഒരുമാലാഖ കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുണു്ടു്- വാസു്തവത്തിലു് അതിനുരണു്ടിനുംപോയാലു്പ്പിന്നെ സ്വയം ഭൂമിപിള൪ന്നപ്രത്യക്ഷമാവണം! അതുകൊണു്ടു് പാ൪ട്ടിയിലു്നിന്നും മറ്റാരുമില്ലാത്തതുകൊണു്ടു് മുഖ്യമന്ത്രിസ്ഥാനവുംകൂടി ഏറ്റെടുത്ത പിണറായിവിജയ൯ അതിനുരണു്ടിനുംപോകുന്നില്ല. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് തുട൪ച്ചയായിനടക്കുന്ന രണു്ടുപ്രക്രിയകളാണു് സ്വയംവിമ൪ശ്ശനവും തിരുത്തലും. സ്ഥിരമായി അഴുക്കൊഴുകുന്ന ഓട സ്ഥിരമായി വൃത്തിയാക്കിയില്ലെങ്കിലു് ഓടയുടെവശങ്ങളിലു് അഴുക്കുകട്ടപിടിച്ചു് ഒടുവിലു് ഓടയിലൂടെ ഒന്നുമൊഴുകാ൯പറ്റാത്തയവസ്ഥ ഉണു്ടാവാതിരിക്കാനാണു് ആപ്പാ൪ട്ടികളിലു് തുട൪ച്ചയായ ഈ സ്വയംവൃത്തിയാക്കലു്പ്പ്രക്രിയകളു് നടക്കുന്നതു്. ഒരു ആശയംമുതലു് ഒരു ഓടവരെ ഒന്നും കാലത്തിലൂടെയും ഉപയോഗത്തിലൂടെയും കടന്നുപോകുമ്പോളു് നി൪മ്മിച്ചയവസ്ഥയിലു്ക്കിടക്കില്ലല്ലോ എന്നതുകൊണു്ടാണു് ഈ ഒഴുക്കുനിലയു്ക്കലും അതുപ്രവ൪ത്തിക്കണമെങ്കിലു് തുട൪ച്ചയായ വൃത്തിയാക്കലുമൊക്കെവേണു്ടിവരുന്നതു്.

എന്നാലു് ഇതുരണു്ടും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് എക്കാലത്തും നടന്നുകൊണു്ടിരിക്കുമെന്നുകരുതരുതു്. അങ്ങനെയവ നടക്കുമെന്നുകരുതുന്നതു് വെറും താത്വികമാണു്. പ്രായോഗികമായി വ്യക്തിയിടപെടലും ദുസ്സ്വാധീനവുംകാരണം അവ നിലച്ചുപോയേക്കും. അലു്പ്പ൯മാരും ചെറ്റകളും തൊട്ടികളുമായ വ്യക്തികളു് നേതാക്കളാവുമ്പോളു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് ആപ്പ്രക്രിയനിലയു്ക്കും, ഓടയുടെവശങ്ങളിലു് അഴുക്കുകട്ടപിടിക്കും, ഓടയിലൂടെ ഒന്നുമൊഴുകാത്തയവസ്ഥയുണു്ടാകും. ചൈനയിലു് മാവോയുടെയും ഇപ്പോഴത്തെചില നേതാക്കളുടെയുംകാലത്തു്, റഷ്യയിലു് സു്റ്റാലി൯റ്റെയും ബ്രഷു്നേവി൯റ്റെയുംകാലത്തു്, റൊമേനിയയിലു് ചെഷെസ്സു്ക്ക്യൂവി൯റ്റെകാലത്തു്, കേരളത്തിലു് പിണറായിവിജയ൯റ്റെകാലത്തു്, എല്ലാം അങ്ങനെയുണു്ടായിട്ടുണു്ടു്, ആ നേതാവുതന്നെയാണു് തിരുത്തേണു്ടതും സ്വയംവിമ൪ശ്ശനംനടത്തേണു്ടതും എന്നതുകൊണു്ടു് തിരുത്തലും സ്വയംവിമ൪ശ്ശനവും പാ൪ട്ടിയിലു്നിന്നും അപ്രത്യക്ഷമായിട്ടുണു്ടു്. എന്തോഭാഗ്യത്തിനു് ആ൪ക്കോതോന്നി ഒരുകൂട്ടവൃത്തിയാക്കലു്നടന്നു് അഴുക്കുനീക്കി ഒഴുക്കുസാദ്ധ്യമാക്കിയതുകൊണു്ടു് ചൈനയിലു്മാത്രം ആപ്പാ൪ട്ടിമുന്നോട്ടുപോയി. അതുനടക്കാത്തതുകൊണു്ടു് ആപ്പറഞ്ഞമറ്റുസകലയിടത്തും ആപ്പാ൪ട്ടിതക൪ന്നു.
 
Written on 25 April 2024 and first published on: 27 April 2024






 

 

Friday, 26 April 2024

1577. പിണറായിവിജയ൯റ്റെ അഴിമതിയല്ല ഈപ്പീ ജയരാജ൯റ്റെ ബീജേപ്പീബന്ധംകൊണു്ടാണു് ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതക൪ന്നതെന്നുസ്ഥാപിക്കാ൯ കളമൊരുക്കുന്നു

1577

പിണറായിവിജയ൯റ്റെയഴിമതിയല്ല ഈപ്പീ ജയരാജ൯റ്റെ ബീജേപ്പീബന്ധംകൊണു്ടാണു് ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതക൪ന്നതെന്നുസ്ഥാപിക്കാ൯ കളമൊരുക്കുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Oraciones Poderosas. Graphics: Adobe SP.

പിണറായിവിജയ൯റ്റെയഴിമതിയല്ല ഈപ്പീ ജയരാജ൯റ്റെ പിണറായി വിജയ൯റ്റെയും പി ജയരാജ൯റ്റെയും അത്രയുംകാലമായുള്ളതല്ലെങ്കിലും ത൯റ്റെ കണ്ണൂരിലെ മൊറാഴയിലെ വൈദേഹം റിസോ൪ട്ടിലെ കുടുംബനിക്ഷേപത്തിനും പാ൪ട്ടിനേതാവും എമ്മെല്ലേയും മന്ത്രിയുമൊക്കെയായിരുന്ന കാലയളവിലുണു്ടാക്കിയ മറ്റുനിക്ഷേപങ്ങളു്ക്കും കേന്ദ്രഗവണു്മെ൯റ്റി൯റ്റെ സാമ്പത്തികക്കുറ്റാന്വേഷണയേജ൯സ്സികളുടെ പിടിവീഴുമെന്നും കേസ്സാകുമെന്നുമൊക്കെയോ൪ത്തുള്ള കുറേക്കാലമായുള്ള ബീജേപ്പീബന്ധംകൊണു്ടാണു് 2024 എപ്രിലു് 26ലെ കേരളത്തിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതക൪ന്നതെന്നുസ്ഥാപിക്കാ൯ യഥാ൪ത്ഥതക൪ച്ചയു്ക്കുകാരണക്കാരനായ പിണറായിവിജയനും പാ൪ട്ടിസെക്രട്ടറി എംവീ ഗോവിന്ദനും മറ്റുസംസ്ഥാനക്കമ്മിറ്റിയംഗങ്ങളും കളമൊരുക്കുന്നു.

കേരളത്തിലു്നിന്നുകുറേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളു് ബീജേപ്പീയിലു്ച്ചേരുന്നതിനു് ജനങ്ങളു്ക്കെന്തു്! അവ൪ക്കതിലെന്തുലു്ക്കണു്ഠ? പിണറായിവിജയനെയുദാഹരണംവെച്ചു് അവരതുനേരത്തേപ്രതീക്ഷിച്ചിരിക്കുകയായിരുന്നല്ലോ! അവരതുതെരഞ്ഞെടുപ്പിനു് ഇപ്പോളവ൪നിശ്ചയിച്ചിരിക്കുന്നതിനേക്കാളു്ക്കൂടുതലായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരേവോട്ടുചെയ്യാ൯ വലിയൊരുകാരണമായെടുക്കുമെന്നു് ആരെങ്കിലുംകരുതുന്നുണു്ടോ? വാസു്തവത്തിലു് കേരളത്തിലു് കോണു്ഗ്രസ്സിലു്നിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ആരൊക്കെ ബീജേപ്പീയിലു്ച്ചേരണമെന്നുതീരുമാനിക്കുന്നതും ബീജേപ്പീയിലു്നിന്നും ഈപ്പാ൪ട്ടികളിലു്നിന്നും ആരൊക്കെ ആരൊക്കെയായി എവിടെവെച്ചു് എപ്പോളൊക്കെ ച൪ച്ചനടത്തണമെന്നുതീരുമാനിക്കുന്നതും ബീജേപ്പീയിലു് കേരളക്കാര്യങ്ങളുടെചുമതലയുള്ള സു്പെഷ്യലു് എ൯വോയിയായ പിണറായിവിജയനാണു്, കാരണം ലാവലി൯കേസ്സുകാലത്തുതന്നെ അതുമായിബന്ധപ്പെട്ട അഴിമതിശിക്ഷയിലു്നിന്നുരക്ഷപ്പെടുന്നതിനായി കേരളത്തിലാദ്യമായി അതി൯റ്റെ സംസ്ഥാനഘടകവുമായിബന്ധപ്പെടാതെ നേരിട്ടു് കേന്ദ്രവുമായി ബീജേപ്പീബന്ധമാരംഭിച്ചതു് പിണറായിവിജയനാണു്. അയാളു് ഈപ്പീ ജയരാജനല്ലാതെ മറ്റേതെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരെയിതിനകം ബീജേപ്പീയു്ക്കുകൊണു്ടുപോയിക്കൊടുത്തിട്ടുണു്ടെന്നുള്ളതു് ഇനിയേപുറത്തുവരൂ.

ഇ൯ഡൃയിലു് പ്രകാശ്ശു് കാരാട്ടുകഴിഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മറ്റൊരു പോളിറ്റു്ബ്യൂറോമെമ്പ൪കൂടി തങ്ങളുടെവലയിലായെന്നതു് ബീജേപ്പീയു്ക്കുവലിയയഭിമാനമാണു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് കേരളത്തിലു് ഭരണമുള്ളതുകൊണു്ടു് അവ൪ക്കു് അതൊരുവലിയസൗകര്യവുമാണു്- കേന്ദ്രഗവണു്മെ൯റ്റു് സംസ്ഥാനഗവണു്മെ൯റ്റിനെ വിളിക്കുന്നുവെന്നുപറഞ്ഞു് വിളിക്കാം, സംസ്ഥാനഗവണു്മെ൯റ്റു് കേന്ദ്രഗവണു്മെ൯റ്റിനെക്കാണാ൯ പോകുന്നുവെന്നുപറഞ്ഞു് പോവുകയുംചെയ്യാം. അതിലൊന്നുമാരും അസ്വാഭാവികതയൊന്നുംകാണുകയില്ല, അതു് രാഷ്ട്രീയലയനച൪ച്ചയാണോയെന്നു് നോക്കുകയുമില്ല. ബീജേപ്പീയുടെ കേരളക്കാര്യങ്ങളുടെചുമതലയിലു്നിന്നും പ്രകാശ്ശു് കാരാട്ടിനെയിപ്പോളു് ഒഴിച്ചുനി൪ത്തിയിരിക്കുന്നതുകൊണു്ടാണു് അയാളുടെസ്ഥാനത്തു് അയാളുടെ അടുത്തയനുയായിയായ പിണറായിവിജയനെയാച്ചുമതല ഏലു്പ്പിച്ചിരിക്കുന്നതു്.

ഈപ്പീ ജയരാജ൯ കുറേക്കാലമായി ബീജേപ്പീയുമായിബന്ധപ്പെട്ടുകഴിയുകയാണെന്നുപറഞ്ഞു. കേന്ദ്രബീജേപ്പീയുടെയൊരു സഹമന്ത്രിയും വ്യവസായിയുമായ രാജീവു് ചന്ദ്രശേഖറുമായി ച൪ച്ചകളു്നടന്നു, ത൯റ്റെ റിസോ൪ട്ടയാളു്ക്കുവിറ്റു് ഓഹരികളു്കൈമാറിപ്പണംവാങ്ങി, ആപ്പണമിടപാടുകളു് ജനങ്ങളിലു്നിന്നും ആദായനികുതിവകുപ്പിലു്നിന്നും മറച്ചുവെച്ചു, കേന്ദ്രത്തിലുള്ളതിനുപുറമേ സംസ്ഥാനത്തുള്ളബീജേപ്പീക്കാരുമായും അവരുടെയും ത൯റ്റെയുമിടയിലുള്ള ദല്ലാളുമാരുമായും തുട൪ച്ചയായിബന്ധപെട്ടു, അവരുടെവീടുകളിലു്പ്പോയി, അവ൪ ത൯റ്റെവീടുകളിലു്വന്നു, ലോകു്സ്സഭാത്തെരഞ്ഞെടുപ്പായപ്പോളു് തിരുവനന്തപുരത്തുമത്സരിക്കുന്ന രാജീവു് ചന്ദ്രശേഖറടക്കം ബീജേപ്പീയിലുള്ള കേരളത്തിലെയഞു്ചുസ്ഥാനാ൪ത്ഥികളു് വളരെനല്ലവരാണെന്നുപറഞ്ഞു, പാ൪ട്ടിമുന്നണിയിലു്നിന്നും തൃശ്ശൂരിലു് ദു൪ബ്ബലനായൊരു സ്ഥാനാ൪ത്ഥിയെനി൪ത്തി അവിടെ ബീജേപ്പീയു്ക്കു് വോട്ടുവ൪ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുവരെ ച൪ച്ചചെയു്തു. ഇതൊക്കെ തെരഞ്ഞെടുപ്പുനടക്കുന്നതി൯റ്റെതലേന്നായ 2024 എപ്രിലു് 25വരെ തെളിവുകളും സാക്ഷിമൊഴികളുമായി ജനങ്ങളുടെമുന്നിലു്പ്പുറത്തുവന്നവിവരങ്ങളാണു്. കേന്ദ്രത്തിലുള്ളവരുമായിമാത്രമല്ല സംസ്ഥാനത്തിലുള്ളവരുമായ ബീജേപ്പീക്കാരുമായി അയാളു് തുട൪ച്ചയായി ബന്ധപ്പെട്ടുകൊണു്ടിരിക്കുകയായിരുന്നുവെന്നാണു് പുറത്തുവന്നതു്.

ഇതൊക്കെച്ചെയു്തുകൊണു്ടിരുന്നയിയാളു് അക്കാലമത്രയും ബീജേപ്പീയെയൊരു മുഖ്യശത്രുവായി ജനങ്ങളുടെമുന്നിലു്പ്പ്രഖ്യാപിച്ചിരിക്കുന്ന കേരളംഭരിക്കുന്ന അയാളുടെതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യഭരണമുന്നണിയുടെ കണു്വീന൪കൂടിയായി പ്രവ൪ത്തിക്കുകയുമായിരുന്നു. അവിടെയിരുന്നു് ഇയാളെന്തുപണിയാണുചെയു്തിട്ടുണു്ടാവുക! ഇയാളവിടെയിരുന്നു് ബീജേപ്പീയു്ക്കുസംസ്ഥാനത്തു് വേരോട്ടമുണു്ടാക്കുന്നതിനുവേണു്ടി പിണറായിവിജയനുമായിച്ചേ൪ന്നു് സംസ്ഥാനത്തു് അയാളുടെയും കേന്ദ്രത്തിലു്നിന്നു് മറ്റുപലരുടെയും നി൪ദ്ദേശാനുസരണം എന്തുപണിയാണുചെയു്തുകൊണു്ടിരുന്നതെന്നു് ജനങ്ങളു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ സ്ഥിരമായി ആശയക്കുഴപ്പത്തിലായ കുറേപ്പ്രവ൪ത്തക൪ക്കുമൊഴിച്ചു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിക്കും ഭരണയിടതുപക്ഷജനാധിപത്യമുന്നണിയു്ക്കും ആപ്പാ൪ട്ടിയുടെയും ഘടകകക്ഷികളുടെയും മുന്നണിയുടെയും നിയമസഭയിലെയെമ്മെല്ലേമാ൪ക്കും ആപ്പാ൪ട്ടികളുടെമുഴുവ൯ കേന്ദ്രനേതൃത്വങ്ങളു്ക്കുമെല്ലാമറിയാമായിരുന്നു. കേന്ദ്രബീജേപ്പീയു്ക്കുവേണു്ടിയുള്ള ഈ ബ്രഹദു്ഗ്ഗൂഢാലോചനയുടെയും രഹസ്യനീക്കങ്ങളുടെയും അടിയൊഴുക്കുകളുടെയും വലിപ്പമെത്രയാണെന്നും അതി൯റ്റെ ഗ്രോസ്സു് ബഡു്ജറ്റെത്രയായിരുന്നെന്നും പടിപടിയായി കാലുമാറ്റക്കാര൯മാരിലൂടെയൊരുനാളു് പുറത്തുവരുമ്പോളു് അതുപുറത്തുവരുന്നതുതടയത്തക്കശക്തിയിലു് ബീജേപ്പീയുടെയും വിവിധഹിന്ദുക്കോ൪പ്പറേഷനുകളുടെയും ഹിന്ദുരാഷ്ട്രം നിലവിലു്വന്നിട്ടുണു്ടായിരിക്കുമെന്നതാണവരുടെ ബലം.

രാഷ്ട്രീയപരമായോ ഔദ്യോഗികമായോ വ്യക്തിപരമായോ പിണറായിവിജയ൯റ്റെകൂടെക്കൂടിയവരെല്ലാം (സ്വന്തംവീട്ടിനകത്തുള്ളവ൪പോലും!) മാനംകെടും, ആരോപണപ്പെരുമഴനേരിടും, പാപികളായിമാറും, എന്നു് അയാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറിയായ അന്നേ വളരെപ്പണു്ടേതന്നെ പ്രവചിക്കപ്പെട്ടിട്ടുള്ളതാണു്. അങ്ങനെപറ്റിയ വീയെസ്സു് അച്ച്യുതാനന്ദനും ഈപ്പീ ജയരാജനും തോമസ്സൈസ്സക്കും എംവീ ഗോവിന്ദനും മുതലായ പാ൪ട്ടിനേതാക്കളു്മുതലു് ശിവശങ്കരനും ലോകനാഥു് ബെഹു്റയും വിശ്വാസ്സു് മേത്തയും യൂവി ജോസ്സുംവരെയുള്ള ഉദ്യോഗസ്ഥപ്പ്രമാണിമാ൪വരെയുള്ള ഓരോരുത്തരുടെയും പേരെടുത്തുപറയാതെതന്നെ അതൊരുപൊതുശിക്ഷയായി കേരളത്തിലു് അംഗീകരിക്കപ്പെട്ടിട്ടുള്ളതും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണു്. എന്നിട്ടും ഈപ്പീ ജയരാജ൯റ്റെ ബീജേപ്പീബന്ധത്തെസ്സംബന്ധിച്ചു് പാപിയോടുചേ൪ന്നാലു് പാപിയായിടുമെന്നു് പിണറായിവിജയ൯തന്നെപറഞ്ഞു. അയാളോടല്ലാതെ മറ്റേതുപാപിയോടുചേ൪ന്നതുകൊണു്ടാണു് ഈപ്പീ ജയരാജനുമൊരു പാപിയായിമാറിയതു്? ഈപ്പീ ജയരാജ൯ പാ൪ട്ടിയുടെയൊരു കേന്ദ്രക്കമ്മിറ്റിയംഗമാണെന്നതും മറന്നുപോകരുതു്. ദിവംഗതനായതുകൊണു്ടു് ഈശ്ശ്രേണിയിലു്വരേണു്ട കോടിയേരി ബാലകൃഷു്ണനെ ഇതിലു്നിന്നൊഴിച്ചുനി൪ത്തുന്നു.

ഈപ്പീ ജയരാജ൯ 2024 ഏപ്രിലിലെ ഈപ്പറഞ്ഞ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലൊരു സ്ഥാനാ൪ത്ഥിയല്ല, അതുകൊണു്ടു് അയാളു് പിണറായിവിജയനെപ്പോലെ ശരീരംകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലാണോ മനസ്സുകൊണു്ടു് ബീജേപ്പീയിലാണോ എന്നതൊന്നും ആളുകളു് പരിഗണിക്കില്ല. അവ൪ പരിഗണിക്കുന്നതു് പിണറായിവിജയനെന്ന അധഃപതിച്ച അഴിമതിക്കാരനായ രാഷ്ട്രീയക്കാരനോടുള്ള പക അയാളു് നി൪ത്തിയിട്ടുള്ള ഇരുപതുസ്ഥാനാ൪ത്ഥികളുടെയുംകാര്യത്തിലു് നടപ്പാക്കേണു്ടതുണു്ടെടെന്നതുമാത്രമാണു്. അഴിമതിയുടെയും അഹങ്കാരത്തി൯റ്റെയും തെളിവുകളു് പൊതുസമൂഹത്തിനുമുന്നിലിരിക്കുന്നതുകൊണു്ടു് ഇതിനെമറികടക്കാ൯ നേരായവഴിയിലൂടെ കേരളത്തിലെ ഇടതുഭരണമുന്നണിക്കുകഴിയുകയില്ല. അതിനു് 2021ലെ നിയമസഭാത്തെരഞ്ഞെടുപ്പിലെപ്പോലെ ബീജേപ്പീയുടെസഹായത്തോടെ അവ൪ക്കുകോപ്പീറൈറ്റുള്ളകൃത്രിമംനടത്തിയേപറ്റൂ!

Written and first published on: 26 April 2024








 


Thursday, 25 April 2024

1576. തെരഞ്ഞെടുപ്പിലു് കൃത്രിമംനടക്കുന്നുവെന്നതിനു് ബാലറ്റുപേപ്പറുകളു് തിരിച്ചുവരാതിരിക്കാനും ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് നിലനി൪ത്താനും ബീജേപ്പീയും ഇലക്ഷ൯കമ്മീഷനും സുപ്രീംകോടതിയുംകൂടിനടത്തുന്ന സംയുക്തയുദ്ധംതന്നെയാണുതെളിവു്

1576

തെരഞ്ഞെടുപ്പിലു് കൃത്രിമംനടക്കുന്നുവെന്നതിനു് ബാലറ്റുപേപ്പറുകളു് തിരിച്ചുവരാതിരിക്കാനും ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് നിലനി൪ത്താനും ബീജേപ്പീയും ഇലക്ഷ൯കമ്മീഷനും സുപ്രീംകോടതിയുംകൂടിനടത്തുന്ന സംയുക്തയുദ്ധംതന്നെയാണുതെളിവു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


തെരഞ്ഞെടുപ്പിലു് കൃത്രിമംനടക്കുന്നുവെന്നതിനു് ബാലറ്റുപേപ്പറുകളു് തിരിച്ചുവരാതിരിക്കാനും ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് നിലനി൪ത്താനും ബീജേപ്പീയും ഇലക്ഷ൯കമ്മീഷനും സുപ്രീംകോടതിയുംകൂടിനടത്തുന്ന സംയുക്തയുദ്ധംതന്നെയാണുതെളിവു്. അതിലു്ക്കൂടുതലെന്തുതെളിവുവേണം ജനങ്ങളെസ്സംബന്ധിച്ചിടത്തോളം? അതല്ലാതെയെന്തുതെളിവുവേണം? ഇവ൪ക്കിതിലിലെന്തിനാണിത്രദൃഢമായതാലു്പ്പര്യം? യന്ത്രത്തിലൂടെയായാലും പേപ്പറിലായാലും ഏതുരീതിയിലു്വോട്ടുരേഖപ്പെടുത്തിയാലും അവ൪ക്കതെണ്ണിത്തീ൪ത്താലു്പ്പോരേ? കൂടുതലെണ്ണാനുള്ളതുകൊണു്ടു് അവ൪ നോട്ടെണ്ണാതിരിക്കുന്നുണു്ടോ?

എങ്ങനെയും ജനാധിപത്യത്തെച്ചതിച്ചും ജനങ്ങളെപ്പറ്റിച്ചും ഏതുരീതിയിലെങ്കിലും 2024ലെ തെരഞ്ഞെടുപ്പൊന്നുകടത്തിക്കൊടുത്താലു് ബീജേപ്പീ ഹിന്ദുരാഷ്ട്രമുണു്ടാക്കിക്കൊള്ളും, അതുകഴിഞ്ഞെന്തുവന്നാലും തങ്ങളു്ക്കൊന്നുമില്ല, അതുഹിന്ദുരാഷ്ട്രത്തിലെ പുതിയനിയമങ്ങളും പുതിയനടപടിക്രമങ്ങളുംകൂടി നോക്കിക്കൊള്ളും, എന്നഭാവത്തിലാണു്, എന്നനിശ്ചയത്തിലാണു്, 2014ലു് ഇ൯ഡൃയിലാദ്യമായി ഭാരതീയജനതാപ്പാ൪ട്ടി അധികാരത്തിലു്വരികയും രാജ്യത്തി൯റ്റെനാനാഭാഗത്തുനിന്നും, എന്തിനു് കേന്ദ്രമന്ത്രിസഭയിലും പാ൪ലമെ൯റ്റിലുംനിന്നുംപോലും, അവരെപ്പിന്തുണയു്ക്കുന്ന സംഘടനകളും വ്യക്തികളും ഹിന്ദുരാഷ്ട്രമുദ്രാവാക്യമുയ൪ത്തുകയുംചെയു്തശേഷം എങ്ങനെയിലക്ഷ൯നടത്തണമെന്നതിനെസ്സംബന്ധിച്ചു് ഇവരെടുത്തിട്ടുള്ളയനേകംനടപടികളു്. വാസു്തവത്തിലു് ഇവരുടെയീപ്പൊതുപരിപാടിയു്ക്കു് തടസ്സംവരുന്നതായ ഒരുനടപടിപോലും അവ൪മൂവരുടെയുംഭാഗത്തുനിന്നു് കഴിഞ്ഞപത്തുവ൪ഷത്തിനിടയിലു് ഉണു്ടായിട്ടില്ല. ഇതിലു് ബീജേപ്പീയുടെ രാഷ്ട്രീയതീരുമാനങ്ങളും അവരുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ നിയമനി൪മ്മാണങ്ങളും ഇലക്ഷ൯കമ്മീഷ൯റ്റെ നി൪ദ്ദേശങ്ങളും സുപ്രീംകോടതിയുടെ വിധികളുമെല്ലാംവരുന്നു. എല്ലാത്തിലും ഒരേലക്ഷൃത്തിനുതകുന്നരീതിയിലു് ഒരുപോലെ സാത്മ്യവും സമഭാവവുംവന്നതെങ്ങനെയാണു്?

ഹിന്ദുരാഷ്ട്രംസ്ഥാപിക്കാനിറങ്ങിയവരുടെ പണശക്തിയെയും മതശക്തിയെയുമാണിവ൪ ഭയപ്പെടുന്നതും അതിനനുസരിച്ചുള്ളനടപടികളു് കൈക്കൊള്ളുന്നതും നിയമങ്ങളു് നി൪മ്മിക്കുന്നതും ഉത്തരവുകളു് നലു്കുന്നതും. ഈപ്പണികളു്ചെയു്തശേഷം ഇന്നുനിലവിലുള്ള വ്യക്തിത്വത്തെവെച്ചുകൊണു്ടു് നാളെനിലു്ക്കാ൯കഴിയില്ലെന്നറിയുന്നയിവ൪ ഈപ്പണിചെയ്യണമെങ്കിലു് നാളെയിതിലൂടെ, നാളെയീച്ചെയ്യുന്നപണിയിലൂടെ, രാജ്യത്തി൯റ്റെയും ഭരണത്തി൯റ്റെയും വ്യവസ്ഥകളുടെയും ഘടനയേമാറിപ്പോകുമെന്നു് ഇവ൪ക്കുനന്നായറിവുണു്ടായിരിക്കണം. അങ്ങനെയൊരറിവും പക്ഷേയിവ൪ ഇതുവരെ ജനങ്ങളിലേക്കുപക൪ന്നതായിക്കാണുന്നുമില്ല. അതാണവരെവിമ൪ശ്ശിക്കാനും ചോദ്യംചെയ്യാനും ജനങ്ങളു്ക്കുധൈര്യംനലു്കുന്നതു്, അതുജനാധിപത്യത്തിലെയവരുടെ ചുമതലയായിമാറുന്നതു്.

ലോകമുസ്ലിംരാജ്യങ്ങളുടെസഹായത്തോടെ 2047ലു് ഇ൯ഡൃയെയൊരു മുസ്ലിംരാജ്യമാക്കിമാറ്റുന്നതിനുള്ള വന്നപകടംവരുത്തുന്നതിനുള്ള ഒരുക്കങ്ങളു്നടക്കുകയാണു്, അതുകൊണു്ടൊരുഹിന്ദുരാഷ്ട്രമതിനുമുമ്പേ ഉണു്ടാക്കാതെരക്ഷയില്ല, എന്നു് ഹിന്ദുമതത്തിലെ വിദ്യാഭ്യാസമില്ലാത്തവരുടെയിടയിലു് ഇവ൪നടത്തിയതും നടത്തുന്നതുമായ പ്രചാരണത്തിലൂടെയാണു് വിജയംനേടി രണു്ടുപ്രാവശ്യം ഇ൯ഡൃയുടെഭരണവുംപിടിച്ചു് ഇതുവരെയിവരെത്തിയതു്. ജനാധിപത്യറിപ്പബ്ലിക്ക൯ മതേതരരാജ്യമായയി൯ഡൃയെ അങ്ങനെയങ്ങൊരു ഹിന്ദുമതരാഷ്ട്രമാക്കാ൯ ലോകംമുഴുവ൯നിറഞ്ഞുകിടക്കുന്ന മുസ്ലിംരാജ്യങ്ങളും ക്രിസ്സു്ത്യ൯രാജ്യങ്ങളുംകൂടി അങ്ങനെയങ്ങുസമ്മതിക്കുമോ എന്നചോദ്യം എതി൪വശത്തുനിന്നും രാജ്യത്തിനകത്തുമുഴങ്ങുന്നതിനുംമുമ്പേയാണു് അതിദ്ധൃതിയിലിവരിതുവരെയുള്ളതൊപ്പിച്ചതു്.

ഇതിനിടയിലു് നാലുചുറ്റുനിന്നുമുയരുന്നചോദ്യങ്ങളു്ക്കു് മറുപടിനലു്കാ൯ഞങ്ങളു്തയ്യാറല്ലായെന്നു് വെറുംരണു്ടുമാസംകഴിഞ്ഞാലു് ചോദ്യംചോദിക്കാ൯പോലും ജനങ്ങളു്ക്കധികാരമുണു്ടാവുകയില്ലെന്നയുറപ്പിലു് ദൃഢനിശ്ചയത്തോടെയവ൪പെരുമാറിയതാണു് ഇവ൪മൂവരെയും ഹിന്ദുരാഷ്ട്രത്തി൯റ്റെ ഒരേചരടിലു്ക്കോ൪ത്തബലിപുഷു്പ്പങ്ങളാക്കാ൯ ജനങ്ങളെപ്പ്രേരിപ്പിച്ചതു്, ജനങ്ങളു്ക്കുധൈര്യംകൊടുത്തതു്. ബാലറ്റുപേപ്പറച്ചടിക്കാത്തതു് കടലാസ്സി൯റ്റെവിനിയോഗവും വനനശീകരണവുംകുറയു്ക്കാനാണെങ്കിലു് ബീജേപ്പീയുടെമാത്രം തെരഞ്ഞെടുപ്പച്ചടിതന്നെ അതിനേക്കാളു്ക്കൂടുതലു്കടലാസ്സുവിനിയോഗവും വനനശീകരണവുംനടത്തുന്നില്ലേ, നിങ്ങളുടെവോട്ടിംഗു്യന്ത്രങ്ങളെ നിങ്ങളി൯റ്റ൪നെറ്റുമായിഘടിപ്പിച്ചിട്ടുണു്ടോ, എന്തുസോഫു്ടുവെയറാണുനിങ്ങളു് നിങ്ങളുടെ തെരഞ്ഞെടുപ്പുയന്ത്രങ്ങളിലുപയോഗിക്കുന്നതു്, എന്നചോദ്യങ്ങളു്ക്കു് മറുപടിപറയാതെയവ൪മുങ്ങിയപ്പോളു് കാര്യംമനസ്സിലായെടോയെന്നയ൪ത്ഥത്തിലു് ലോകംചിരിച്ചു. നമ്മളു്ക്കുചിരിവന്നില്ല. ഇ൯ഡൃയിലെജനാധിപത്യത്തിനു് കാവലു്ക്കാരില്ല, ജനങ്ങളു്തന്നെയാണിപ്പോളു്ക്കാവലു്ക്കാ൪, എന്നതോ൪ത്താണു് നമ്മളു്ചിരിക്കാത്തതു്. അതു് വികാരപ്പ്രകടനങ്ങളു്ക്കപ്പുറമായൊരുകാര്യമാണു്.

Written on 24 April 2024 and first published on: 25 April 2024









 

 

1575. പീവീ അ൯വറിലും കേറ്റീ ജലീലിലും പിണറായിവിജയനിലും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുടെയോ എന്തു് ഡീയെന്നേയാണുള്ളതു്? ആനയുടെപുറത്തിരുന്നവ൪ ആനയാകുമോ?

1575

പീവീ അ൯വറിലും കേറ്റീ ജലീലിലും പിണറായിവിജയനിലും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുടെയോ എന്തു് ഡീയെന്നേയാണുള്ളതു്? ആനയുടെപുറത്തിരുന്നവ൪ ആനയാകുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Miroslaw Miras. Graphics: Adobe SP.


പീവീ അ൯വറിലും കേറ്റീ ജലീലിലും പിണറായിവിജയനിലും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുടെയോ എന്തു് ഡീയെന്നേയാണുള്ളതു്? അവസാനത്തേതിലു് പണംകണു്ടപ്പോളു് മുറിഞ്ഞുപോയെങ്കിലും അതി൯റ്റെയൊരു പഴക്കവും പാരമ്പര്യവും ഒരിക്കലു് പക൪ന്നുകിട്ടിയിട്ടുണു്ടായിരുന്നെന്നു് വേണമെങ്കിലു്പ്പറയാം, പക്ഷെ മറ്റേരണു്ടെണ്ണത്തിലോ? അതുരണു്ടും വേറേപാ൪ട്ടികളിലു്ക്കഴിഞ്ഞുമാനംകെട്ടിട്ടു് ഓടിവലിഞ്ഞുവന്നുകേറിയവരല്ലേ? അതിനെയാണോ ഡീയെന്നേയുടെകണികയെന്നുപറയുന്നതു്? ജൈവഡീയെന്നേ, പൊളിറ്റിക്കലു് ഡീയെന്നേയെന്നൊക്കെ അപഹാസ്യമായപദങ്ങളു് അവരുടെ ഡീയെന്നേരാഹിത്യത്തെന്യായീകരിക്കാ൯ ഇപ്പോളവരുപയോഗിക്കുന്നുണു്ടെങ്കിലും അവ൪ ഡീയെന്നേരഹിത൪തന്നെയല്ലേ? ഡീയെന്നേയെന്നുപറയുന്നതു് ജ൯മംകൊണു്ടുപക൪ന്നുകിട്ടുന്ന ഒറിജിനലായയൊന്നിലു്നിന്നുള്ള സ്വഭാവ-പെരുമാറ്റകണികകളാണു്, തന്തുക്കളാണു്. കമ്മ്യൂണിസത്തി൯റ്റെയോ മാ൪കു്സ്സിസത്തി൯റ്റെയോ പാ൪ട്ടികളുടേതായ എന്തുജൈവകണികകളാണു് ഇവരിലുള്ളതു്? ഇവരുടെപ്രവൃത്തികളിലോ പെരുമാറ്റങ്ങളിലോ കാഴു്ച്ചപ്പാടുകളിലോ സമീപനങ്ങളിലോ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുടെയോ എന്തുജൈവകണികകളാണു് ഭൂമിയിലു് ശരീരംചുമന്നുകൊണു്ടുനടന്ന ഇത്രയുനാളത്തെയിവരുടെജീവിതത്തിലു് ആളുകളു്കണു്ടിട്ടുള്ളതു്?

വന്നുകയറിയവരായാലും അധഃപതിച്ചുപോയവരായാലും ഇവ൪മൂന്നുപേരും ഒരുവിദേശനിക്ഷേപകസംഘത്തി൯റ്റെതീരുമാനത്തിലു് കേരളത്തിലെയിന്നത്തെ മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേമാരാണു്. അതുകൊണു്ടവരിലു് മാ൪കു്സ്സിസ്സു്റ്റുഡീയെന്നേയുണു്ടാകുമോ? ആനയുടെപുറത്തിരുന്നവ൪ ആനയാകുമോ?

2024 ഏപ്രിലിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട പ്രചാരണവേളയിലാണു് കോണു്ഗ്രസ്സി൯റ്റെ മുന്നദ്ധ്യക്ഷനും ഇപ്പോളു് കേരളത്തിലു്നിന്നുള്ള വയനാടു് എംപിയുമായ രാഹുലു്ഗാന്ധിയുടെ ഡീയെന്നേപരിശോധിക്കണമെന്നു് നിലമ്പൂ൪നിന്നുള്ള കേരളയെമ്മെല്ലേ പീവീ അ൯വ൪ ആവശ്യപ്പെട്ടതു്. ഒരാളുടെപിതൃത്വംസംശയിക്കുന്നെന്നപേരിലു് ഇതുവിവാദമായപ്പോളു് അതൊരാഭാസ്സ൯റ്റെപ്രസു്താവനയെന്നുതള്ളിക്കളഞ്ഞു് അയാളു്ക്കെതിരെ പാ൪ട്ടിനടപടിയെടുക്കുന്നതിനുപകരം രാഹുലു്ഗാന്ധിയുടെ ജൈവഡീയെന്നേയല്ല രാഷ്ട്രീയഡീയെന്നേയെയാണു് പരിശോധിക്കണമെന്നു് തങ്ങളുദ്ദേശിച്ചതെന്നു് ന്യായീകരണവിശദീകരണവുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനമുഖ്യമന്ത്രി പിണറായിവിജയനും സംസ്ഥാനസെക്രട്ടറി എംവീ ഗോവിന്ദനും രംഗത്തുവരികയുണു്ടായി. ജൈവഡീയെന്നേയെക്കുറിച്ചുപറയുകയാണെങ്കിലു് ഒരച്ഛനുംമകനുംതമ്മിലുള്ള മുഖസാമ്യം, ശരീരസാമ്യം, ചേഷ്ടസ്‌സാമ്യം, രാഹുലു്ഗാന്ധിക്കും മു൯പ്രധാനമന്ത്രിയായ അയാളുടെയച്ഛ൯ രാജീവു്ഗാന്ധിക്കുമുള്ളതുപോലെ പീവീ അ൯വറിനോ പിണറായിവിജയനോ എംവീ ഗോവിന്ദനോ ഉണു്ടാകുമെന്നുതോന്നുന്നില്ല. രാഷ്ട്രീയഡീയെന്നേയെക്കുറിച്ചുപറയുകയാണെങ്കിലു് ഭരണത്തി൯റ്റെപുറകിലിരുന്നുള്ള സ്വ൪ണ്ണക്കടത്തി൯റ്റെയും ഡോള൪ക്കടത്തി൯റ്റെയും കരിമണലു്ക്കടത്തുമാസപ്പടിയുടെയും മറ്റുനാനാവിധസ൪വ്വയഴിമതികളുടെയും സഹകരണബാങ്കുപണക്കൊള്ളകളുടെയും പ്രതിനിധികളും അതിലൂടെ കേന്ദ്രഹിന്ദുബീജേപ്പീപ്പാ൪ട്ടിയുടെയടിമകളുമായ ആനാലുപേ൪ക്കുമെന്തുരാഷ്ട്രീയഡീയെന്നേയാണുള്ളതു്- കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയെന്നല്ല മറ്റേതൊരുരാഷ്ട്രീയപ്പാ൪ട്ടിയുടെയും?

Written on 24 April 2024 and first published on: 25 April 2024