Thursday 25 April 2024

1576. തെരഞ്ഞെടുപ്പിലു് കൃത്രിമംനടക്കുന്നുവെന്നതിനു് ബാലറ്റുപേപ്പറുകളു് തിരിച്ചുവരാതിരിക്കാനും ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് നിലനി൪ത്താനും ബീജേപ്പീയും ഇലക്ഷ൯കമ്മീഷനും സുപ്രീംകോടതിയുംകൂടിനടത്തുന്ന സംയുക്തയുദ്ധംതന്നെയാണുതെളിവു്

1576

തെരഞ്ഞെടുപ്പിലു് കൃത്രിമംനടക്കുന്നുവെന്നതിനു് ബാലറ്റുപേപ്പറുകളു് തിരിച്ചുവരാതിരിക്കാനും ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് നിലനി൪ത്താനും ബീജേപ്പീയും ഇലക്ഷ൯കമ്മീഷനും സുപ്രീംകോടതിയുംകൂടിനടത്തുന്ന സംയുക്തയുദ്ധംതന്നെയാണുതെളിവു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


തെരഞ്ഞെടുപ്പിലു് കൃത്രിമംനടക്കുന്നുവെന്നതിനു് ബാലറ്റുപേപ്പറുകളു് തിരിച്ചുവരാതിരിക്കാനും ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് നിലനി൪ത്താനും ബീജേപ്പീയും ഇലക്ഷ൯കമ്മീഷനും സുപ്രീംകോടതിയുംകൂടിനടത്തുന്ന സംയുക്തയുദ്ധംതന്നെയാണുതെളിവു്. അതിലു്ക്കൂടുതലെന്തുതെളിവുവേണം ജനങ്ങളെസ്സംബന്ധിച്ചിടത്തോളം? അതല്ലാതെയെന്തുതെളിവുവേണം? ഇവ൪ക്കിതിലിലെന്തിനാണിത്രദൃഢമായതാലു്പ്പര്യം? യന്ത്രത്തിലൂടെയായാലും പേപ്പറിലായാലും ഏതുരീതിയിലു്വോട്ടുരേഖപ്പെടുത്തിയാലും അവ൪ക്കതെണ്ണിത്തീ൪ത്താലു്പ്പോരേ? കൂടുതലെണ്ണാനുള്ളതുകൊണു്ടു് അവ൪ നോട്ടെണ്ണാതിരിക്കുന്നുണു്ടോ?

എങ്ങനെയും ജനാധിപത്യത്തെച്ചതിച്ചും ജനങ്ങളെപ്പറ്റിച്ചും ഏതുരീതിയിലെങ്കിലും 2024ലെ തെരഞ്ഞെടുപ്പൊന്നുകടത്തിക്കൊടുത്താലു് ബീജേപ്പീ ഹിന്ദുരാഷ്ട്രമുണു്ടാക്കിക്കൊള്ളും, അതുകഴിഞ്ഞെന്തുവന്നാലും തങ്ങളു്ക്കൊന്നുമില്ല, അതുഹിന്ദുരാഷ്ട്രത്തിലെ പുതിയനിയമങ്ങളും പുതിയനടപടിക്രമങ്ങളുംകൂടി നോക്കിക്കൊള്ളും, എന്നഭാവത്തിലാണു്, എന്നനിശ്ചയത്തിലാണു്, 2014ലു് ഇ൯ഡൃയിലാദ്യമായി ഭാരതീയജനതാപ്പാ൪ട്ടി അധികാരത്തിലു്വരികയും രാജ്യത്തി൯റ്റെനാനാഭാഗത്തുനിന്നും, എന്തിനു് കേന്ദ്രമന്ത്രിസഭയിലും പാ൪ലമെ൯റ്റിലുംനിന്നുംപോലും, അവരെപ്പിന്തുണയു്ക്കുന്ന സംഘടനകളും വ്യക്തികളും ഹിന്ദുരാഷ്ട്രമുദ്രാവാക്യമുയ൪ത്തുകയുംചെയു്തശേഷം എങ്ങനെയിലക്ഷ൯നടത്തണമെന്നതിനെസ്സംബന്ധിച്ചു് ഇവരെടുത്തിട്ടുള്ളയനേകംനടപടികളു്. വാസു്തവത്തിലു് ഇവരുടെയീപ്പൊതുപരിപാടിയു്ക്കു് തടസ്സംവരുന്നതായ ഒരുനടപടിപോലും അവ൪മൂവരുടെയുംഭാഗത്തുനിന്നു് കഴിഞ്ഞപത്തുവ൪ഷത്തിനിടയിലു് ഉണു്ടായിട്ടില്ല. ഇതിലു് ബീജേപ്പീയുടെ രാഷ്ട്രീയതീരുമാനങ്ങളും അവരുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ നിയമനി൪മ്മാണങ്ങളും ഇലക്ഷ൯കമ്മീഷ൯റ്റെ നി൪ദ്ദേശങ്ങളും സുപ്രീംകോടതിയുടെ വിധികളുമെല്ലാംവരുന്നു. എല്ലാത്തിലും ഒരേലക്ഷൃത്തിനുതകുന്നരീതിയിലു് ഒരുപോലെ സാത്മ്യവും സമഭാവവുംവന്നതെങ്ങനെയാണു്?

ഹിന്ദുരാഷ്ട്രംസ്ഥാപിക്കാനിറങ്ങിയവരുടെ പണശക്തിയെയും മതശക്തിയെയുമാണിവ൪ ഭയപ്പെടുന്നതും അതിനനുസരിച്ചുള്ളനടപടികളു് കൈക്കൊള്ളുന്നതും നിയമങ്ങളു് നി൪മ്മിക്കുന്നതും ഉത്തരവുകളു് നലു്കുന്നതും. ഈപ്പണികളു്ചെയു്തശേഷം ഇന്നുനിലവിലുള്ള വ്യക്തിത്വത്തെവെച്ചുകൊണു്ടു് നാളെനിലു്ക്കാ൯കഴിയില്ലെന്നറിയുന്നയിവ൪ ഈപ്പണിചെയ്യണമെങ്കിലു് നാളെയിതിലൂടെ, നാളെയീച്ചെയ്യുന്നപണിയിലൂടെ, രാജ്യത്തി൯റ്റെയും ഭരണത്തി൯റ്റെയും വ്യവസ്ഥകളുടെയും ഘടനയേമാറിപ്പോകുമെന്നു് ഇവ൪ക്കുനന്നായറിവുണു്ടായിരിക്കണം. അങ്ങനെയൊരറിവും പക്ഷേയിവ൪ ഇതുവരെ ജനങ്ങളിലേക്കുപക൪ന്നതായിക്കാണുന്നുമില്ല. അതാണവരെവിമ൪ശ്ശിക്കാനും ചോദ്യംചെയ്യാനും ജനങ്ങളു്ക്കുധൈര്യംനലു്കുന്നതു്, അതുജനാധിപത്യത്തിലെയവരുടെ ചുമതലയായിമാറുന്നതു്.

ലോകമുസ്ലിംരാജ്യങ്ങളുടെസഹായത്തോടെ 2047ലു് ഇ൯ഡൃയെയൊരു മുസ്ലിംരാജ്യമാക്കിമാറ്റുന്നതിനുള്ള വന്നപകടംവരുത്തുന്നതിനുള്ള ഒരുക്കങ്ങളു്നടക്കുകയാണു്, അതുകൊണു്ടൊരുഹിന്ദുരാഷ്ട്രമതിനുമുമ്പേ ഉണു്ടാക്കാതെരക്ഷയില്ല, എന്നു് ഹിന്ദുമതത്തിലെ വിദ്യാഭ്യാസമില്ലാത്തവരുടെയിടയിലു് ഇവ൪നടത്തിയതും നടത്തുന്നതുമായ പ്രചാരണത്തിലൂടെയാണു് വിജയംനേടി രണു്ടുപ്രാവശ്യം ഇ൯ഡൃയുടെഭരണവുംപിടിച്ചു് ഇതുവരെയിവരെത്തിയതു്. ജനാധിപത്യറിപ്പബ്ലിക്ക൯ മതേതരരാജ്യമായയി൯ഡൃയെ അങ്ങനെയങ്ങൊരു ഹിന്ദുമതരാഷ്ട്രമാക്കാ൯ ലോകംമുഴുവ൯നിറഞ്ഞുകിടക്കുന്ന മുസ്ലിംരാജ്യങ്ങളും ക്രിസ്സു്ത്യ൯രാജ്യങ്ങളുംകൂടി അങ്ങനെയങ്ങുസമ്മതിക്കുമോ എന്നചോദ്യം എതി൪വശത്തുനിന്നും രാജ്യത്തിനകത്തുമുഴങ്ങുന്നതിനുംമുമ്പേയാണു് അതിദ്ധൃതിയിലിവരിതുവരെയുള്ളതൊപ്പിച്ചതു്.

ഇതിനിടയിലു് നാലുചുറ്റുനിന്നുമുയരുന്നചോദ്യങ്ങളു്ക്കു് മറുപടിനലു്കാ൯ഞങ്ങളു്തയ്യാറല്ലായെന്നു് വെറുംരണു്ടുമാസംകഴിഞ്ഞാലു് ചോദ്യംചോദിക്കാ൯പോലും ജനങ്ങളു്ക്കധികാരമുണു്ടാവുകയില്ലെന്നയുറപ്പിലു് ദൃഢനിശ്ചയത്തോടെയവ൪പെരുമാറിയതാണു് ഇവ൪മൂവരെയും ഹിന്ദുരാഷ്ട്രത്തി൯റ്റെ ഒരേചരടിലു്ക്കോ൪ത്തബലിപുഷു്പ്പങ്ങളാക്കാ൯ ജനങ്ങളെപ്പ്രേരിപ്പിച്ചതു്, ജനങ്ങളു്ക്കുധൈര്യംകൊടുത്തതു്. ബാലറ്റുപേപ്പറച്ചടിക്കാത്തതു് കടലാസ്സി൯റ്റെവിനിയോഗവും വനനശീകരണവുംകുറയു്ക്കാനാണെങ്കിലു് ബീജേപ്പീയുടെമാത്രം തെരഞ്ഞെടുപ്പച്ചടിതന്നെ അതിനേക്കാളു്ക്കൂടുതലു്കടലാസ്സുവിനിയോഗവും വനനശീകരണവുംനടത്തുന്നില്ലേ, നിങ്ങളുടെവോട്ടിംഗു്യന്ത്രങ്ങളെ നിങ്ങളി൯റ്റ൪നെറ്റുമായിഘടിപ്പിച്ചിട്ടുണു്ടോ, എന്തുസോഫു്ടുവെയറാണുനിങ്ങളു് നിങ്ങളുടെ തെരഞ്ഞെടുപ്പുയന്ത്രങ്ങളിലുപയോഗിക്കുന്നതു്, എന്നചോദ്യങ്ങളു്ക്കു് മറുപടിപറയാതെയവ൪മുങ്ങിയപ്പോളു് കാര്യംമനസ്സിലായെടോയെന്നയ൪ത്ഥത്തിലു് ലോകംചിരിച്ചു. നമ്മളു്ക്കുചിരിവന്നില്ല. ഇ൯ഡൃയിലെജനാധിപത്യത്തിനു് കാവലു്ക്കാരില്ല, ജനങ്ങളു്തന്നെയാണിപ്പോളു്ക്കാവലു്ക്കാ൪, എന്നതോ൪ത്താണു് നമ്മളു്ചിരിക്കാത്തതു്. അതു് വികാരപ്പ്രകടനങ്ങളു്ക്കപ്പുറമായൊരുകാര്യമാണു്.

Written on 24 April 2024 and first published on: 25 April 2024









 

 

No comments:

Post a Comment