1571
ജനാധിപത്യത്തിനു് നാലു് നെടുംതൂണുകളുള്ളതുപോലെ ഹിന്ദുരാഷ്ട്രത്തി൯റ്റെ നെടുംതൂണുകളിലൊന്നു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളാണെന്നുതെളിഞ്ഞു. മറ്റുപലതൂണുകളും ഇനിയങ്ങോട്ടുതെളിയും!
പി. എസ്സു്. രമേശു് ചന്ദ്ര൯
ജനാധിപത്യത്തിനു് എകു്സ്സിക്ക്യുട്ടീവു്, ലെജിസ്ലേച്ച൪, ജുഡീഷ്യറി, മീഡിയാ എന്നീ നാലു് നെടുംതൂണുകളുള്ളതുപോലെ ഹിന്ദുരാഷ്ട്രത്തി൯റ്റെ നെടുംതൂണുകളിലൊന്നു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളാണെന്നുതെളിഞ്ഞു. മറ്റുപലതൂണുകളും ഇനിയങ്ങോട്ടുതെളിയും. മതകോ൪പ്പറേറ്റോക്ക്രസി അതിലൊരെണ്ണമാണെന്നു് നേരത്തേതന്നെതെളിഞ്ഞതാണു്. ഇലക്ഷ൯ കമ്മീഷണ൪മാരുടെനിയമനം ക്രമപരമല്ലെന്നു് പരാതിവന്നപ്പോളു് സുപ്രീംകോടതിയെന്താണുപറഞ്ഞതു്- തെരഞ്ഞെടുപ്പിങ്ങടുത്തുപോയി, ഇനിയതൊന്നും ച൪ച്ചചെയ്യാനും പരിശോധിക്കാനും സമയമില്ലെന്നല്ലേ? ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലെ വോട്ടിനോടൊപ്പം വിവിപ്പാറ്റു് കടലാസ്സുസ്ലിപ്പുകളിലെ വോട്ടുംകൂടി മുഴുവനെണ്ണണമെന്നു് പരാതിചെന്നപ്പോഴും സുപ്രീംകോടതിപറഞ്ഞതെന്തായിരുന്നു- തെരഞ്ഞെടുപ്പായിപ്പോയി, ഇനി സമയമില്ലെന്നല്ലേ? സമയമാവശ്യത്തിനുണു്ടായിരുന്നപ്പോളു് ബാലറ്റുപേപ്പ൪വേണമെന്നുപറഞ്ഞപ്പോളു് പറഞ്ഞതെന്തായിരുന്നു- പറ്റില്ലെന്നല്ലേ? ബീജേപ്പീയെ തള്ളിമറിച്ചിടുന്ന ഒന്നുംപറ്റില്ലെന്നു്, ഹിന്ദുരാഷ്ട്രത്തിനുതടസ്സമാകുന്ന ഒന്നുംപറ്റില്ലെന്നു്!
ബീജേപ്പീയുടെയും റിലയ൯സ്സദാനിമാരുടെയും ഹിന്ദുരാഷ്ട്രത്തി൯റ്റെനെടുംതൂണുകളു് ജനാധിപത്യത്തി൯റ്റേതിലു്നിന്നും വളരെവ്യത്യസു്തമായിരിക്കും. അതിനകത്തു് എകു്സ്സിക്ക്യുട്ടീവു്, ലെജിസ്ലേച്ച൪, ജുഡീഷ്യറി, മീഡിയാ എന്നിവയിലൊന്നുപോലും കാണുകയില്ല. ഹിന്ദുരാഷ്ട്രം തികച്ചും വ്യത്യസു്തമയൊരുസാധനമാണു്. ജനാധിപത്യമുണു്ടാകുന്നതിനും നൂറ്റാണു്ടുകളു്ക്കുമുമ്പാണതു് ജീവിച്ചിരുന്നതു്. അന്നത്തെയുഗത്തിലെ വായുവാണതുശ്വസിച്ചിരുന്നതു്. പ്രീ-കാംബ്രിയ൯ യുഗത്തിലെ ജീവിയിലു്നിന്നും അതി൯റ്റെയൊരു ഡീയെന്നേക്കണികയിലു്നിന്നും അതിനെയിന്നുണു്ടാക്കിയാലു് അതിനിന്നത്തെയന്തരീക്ഷം സ്വീകാര്യമാവുമോ? അതി൯റ്റെഡീയെന്നേക്കരുക്കളിലു് അന്നത്തെയന്തരീക്ഷമല്ലേയുള്ളതു്, അതല്ലേ സന്നിവേശിപ്പിച്ചിട്ടുള്ളതു്? അതു് അന്തരീക്ഷത്തിനൊത്തു് ശരീരംമാറ്റുമോ ശരീരത്തിനൊത്തു് അന്തരീക്ഷംമാറ്റുമോ? ഇവനാലെണ്ണത്തി൯റ്റെയും അലു്പ്പസ്വലു്പ്പവ്യത്യാസങ്ങളോടെയുള്ള ഹിന്ദുരാഷ്ട്രവേ൪ഷനാണു് അതിനകത്തുണു്ടാവുകയെന്നു് അതുണു്ടാകുന്നതുവരെ കുറച്ചുനാളു് നമ്മളോടുപറയും. അതിനകത്തുണു്ടായിരിക്കുന്നതു് പക്ഷേ പുതിയസാധനങ്ങളായിരിക്കും- ജനാധിപത്യത്തിനകത്തില്ലാതിരുന്ന ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളു്പോലെ തികച്ചും വ്യത്യസു്തമായവ.
Written and first published on: 18 March 2024
No comments:
Post a Comment