Saturday 27 April 2024

1579. 2024 ഏപ്രിലിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു് പോളിംഗുകുറയാ൯കാരണം സാങ്കേതികവിദ്യാഭ്യാസമുള്ളതലമുറയു്ക്കു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലുള്ള അവിശ്വാസവും മറ്റുള്ളവ൪ക്കു് കടുത്തസൂര്യതാപമേറ്റു് മരണപ്പെടുമെന്നഭയവുമാണു്

1579

2024 ഏപ്രിലിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു് പോളിംഗുകുറയാ൯കാരണം സാങ്കേതികവിദ്യാഭ്യാസമുള്ളതലമുറയു്ക്കു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലുള്ള അവിശ്വാസവും മറ്റുള്ളവ൪ക്കു് കടുത്തസൂര്യതാപമേറ്റു് മരണപ്പെടുമെന്നഭയവുമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Manny Becerra. Graphics: Adobe SP.


2024 ഏപ്രിലിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു് പോളിംഗുകുറയാ൯കാരണം സാങ്കേതികവിദ്യാഭ്യാസമുള്ളതലമുറയു്ക്കു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലുള്ള അവിശ്വാസവും അവയോടുള്ളപുച്ഛവും മറ്റുള്ളവ൪ക്കു് കടുത്തസൂര്യതാപമേറ്റു് മരണപ്പെടുമെന്നഭയവുമാണു്. ഇത്രയും സാങ്കേതികവൈഭവവും കംപ്യൂട്ട൪ജ്ഞാനവും തലയു്ക്കുവെളിവുമുള്ള കേരളത്തിലെ യുവതലമുറയെ ‘ഞങ്ങളുടെമെഷീനുകളിലു്മാത്രം ഒരുകൃത്രിമവും ഒരിക്കലും ആ൪ക്കും നടത്താ൯കഴിയുകയി’ല്ലെന്ന ഇലക്ഷ൯കമ്മീഷ൯റ്റെയും ബീജേപ്പീയുടെയും സുപ്രീംകോടതിയുടെയും ബൃഹത്തായ പ്രചാരണവും നിയമത്തീ൪പ്പുകളും വെറുപ്പിക്കുകയാണുചെയു്തതു്. അവരെ ആച്ചുഴിയിലകപ്പെടുത്താ൯കഴിഞ്ഞില്ലെന്നു് തെളിഞ്ഞിരിക്കുകയാണു്. എന്നാലു് ഞങ്ങളുടെമെഷീനുകളിലും പഴുതുകളുണു്ടാവാം, അവയിലും ചില കുറവുകളുണു്ടാവാം, എന്നു് ഒരുവാക്കു് ഈ ജനങ്ങളെക്കാളധികാരവും അന്ത്യവാക്കുപറയാനുള്ള പരമമായ അറിവുമുണു്ടെന്നുഭാവിക്കുന്ന അധികാരസ്ഥാനങ്ങളു് പറഞ്ഞിരുന്നെങ്കിലു് അവ൪ ക്ഷമിക്കുമായിരുന്നു. കഴിഞ്ഞതലമുറയിലു്നടന്നതിനി ഈത്തലമുറയിലു്നടക്കുകയില്ല.

കടുത്തചൂടും സൂര്യവെയിലുംകൊണു്ടാളുകളു് വീട്ടിനകത്തിരിക്കാ൯പോലും കഷ്ടപ്പെടുന്ന, പുറത്തിറങ്ങരുതെന്നു് പലയിടത്തുനിന്നും തുട൪ച്ചയായി മുന്നറിയിപ്പുകളു്വന്നുകൊണു്ടിരിക്കുന്ന, മാ൪ച്ചു്-ഏപ്രിലു്-മേയു്മാസക്കാലത്തു് കൊടുംതാപമുള്ള ഏപ്രിലു് 26 എന്നൊരുദിവസം വീട്ടിലു്നിന്നു് നടന്നോ ബസ്സിലു്ക്കയറിയോചെന്നു് തുറസ്സായിടത്തു് മണിക്കൂറുകളു് പൊരിവെയിലത്തു് ക്യൂനിന്നു് ഏതോ ഒരുത്തനു് വോട്ടുചെയു്തു് അവനു് അധികാരം കൈമാറിയിട്ടുപോകണമെന്നുപറഞ്ഞാലു് തലയു്ക്കുവെളിവുള്ള ആരുചെയ്യും? സ്ഥാനാ൪ത്ഥികളിലാരെയെങ്കിലുമോ എല്ലാവരെയുമോ ഇഷ്ടപ്പെട്ടാലു്പ്പോലുംപോയി അങ്ങനെയൊരുത്യാഗവും ആത്മബലിയുംനടത്താ൯ ജനങ്ങളിലു്പ്പകുതിയോളംപേരിന്നു് തയാറല്ല. ജയിപ്പിച്ചുവിടുന്നവ൪ വികസനപ്പ്രവ൪ത്തനങ്ങളൊന്നുംചെയ്യുന്നില്ല, വികസനവാളികളു്പറയുന്നപോലെ വികസനമെന്നതു് ജനങ്ങളു്ക്കു് വെപ്രാളംവന്നുമുട്ടിനിലു്ക്കുന്നൊരുകാര്യമാണു്, അതൊക്കെകൊണു്ടുപോയിവോട്ടുചെയ്യുന്നില്ല, എന്നവാദംപൊളിഞ്ഞു.

ഒരുത്തനധികാരംകൈമാറാ൯വേണു്ടി, അവനാ അധികാരമെടുത്തു് പെട്രോളു്വിലകൂട്ടിയും ബൈക്കുംകാറുംതടഞ്ഞുനി൪ത്തി ഐ ഐ ക്യാമറചൂണു്ടിക്കാട്ടി ഫൈനടിച്ചും കോടതിനോട്ടീസ്സയച്ചും ഇ൯ഡൃയിലൊരിടത്തുംകാണാത്ത ഹെലു്മറ്റുവേട്ടനടത്തി പണമുണു്ടാക്കി ഒരുമുഖ്യമന്ത്രിക്കും അവ൯റ്റെമന്ത്രിസഭയു്ക്കും ധൂ൪ത്തടിച്ചു് നമ്മളെത്തന്നെയടിക്കാ൯വേണു്ടി താ൯പോയിച്ചാകണോയെന്നതാണു് തനിരാഷ്ട്രീയക്കാരനല്ലാത്ത ഓരോരുത്തരുമാലോചിച്ചതു്. (കേരളംകടന്നാലു് തമിഴു്നാടുമുതലു് കാഷു്മീരുവരെ രണു്ടുംമൂന്നുംപേ൪തന്നെയാണു് ഒരുബൈക്കിലു് ഒരുഹെലു്മറ്റുമില്ലാതെപോകുന്നതു്, കാരണം സ്വ൪ണ്ണംകള്ളക്കടത്തുനടത്തിപ്പണമുണു്ടാക്കിയ മുഖ്യമന്ത്രിയും കൂടെയുള്ളപോലീസ്സുമല്ല അവിടംഭരിക്കുന്നതു്; പിന്നെപ്പിടിച്ചുപറിയുള്ളതു് ബീജേപ്പീഭരിക്കുന്ന മധ്യപ്പ്രദേശ്ശിലും മഹാരാഷ്ട്രയിലുംമാത്രമാണു്!). എന്നിട്ടുംചില൪പോയി വോട്ടുചെയു്തതാണത്ഭുതം.

ഓരോരുത്തരെ വണു്ടിയയച്ചു് കൂട്ടമായി വീട്ടിലു്നിന്നുവിളിച്ചിറക്കിക്കൊണു്ടുവന്നു് വോട്ടുചെയ്യിച്ചിട്ടു് വണു്ടിയിലു്ത്തന്നെ വെയിലുകൊള്ളിക്കാതെ വീട്ടിലു്ത്തിരിച്ചെത്തിക്കുന്നസമ്പ്രദായം അധികാരമെടുത്തുവിസ൪ജ്ജിക്കാനുള്ള കടുത്തജ്വരംകയറിയവസാനിപ്പിച്ച ഇലക്ഷ൯കമ്മീഷനാണു് ബ്ലീച്ചടിച്ചുപോയതു്. എല്ലാത്തിനുംധൂ൪ത്തടിക്കാ൯ പൊതുപ്പണമുണു്ടായിരുന്നു, കടുത്തവെയിലിലു് ക്യൂനിന്നുതളരുന്നജനങ്ങളു്ക്കു് മോരും നാരങ്ങാവെള്ളവുംനലു്കാനും മുകളിലു്പ്പന്തലിടാനുംമാത്രമാപ്പരിഷകളു്ക്കു് പണമില്ലായിരുന്നു. ബാലറ്റുപേപ്പറി൯റ്റെ കടുത്തപ്രശു്നം കോടിക്കണക്കിനുജനങ്ങളുടെ മനസ്സിലിരിക്കുന്നതുകൊണു്ടു് കാര്യങ്ങളു്ലഘുവാക്കാ൯ എന്തെങ്കിലുംചോദിക്കണമല്ലോയെന്നതുകൊണു്ടു് സുപ്രീംകോടതിചോദിച്ചപോലെ പകുതിയിലു്ക്കൂടുതലാളുകളു് നോട്ടയു്ക്കുവോട്ടുചെയു്താലെന്തുചെയ്യുമെന്നല്ല, ഇനിയങ്ങോട്ടു് പകുതിയിലേറെയാളുകളു് വോട്ടുചെയു്തില്ലെങ്കിലെന്തുചെയ്യുമെന്നാണു് വിവേകമുള്ളയി൯ഡൃയുടെചോദ്യം. അങ്ങനെയെങ്കിലു് എങ്ങനെഗവണു്മെ൯റ്റുണു്ടാക്കും, എങ്ങനെഭരിക്കും, എങ്ങനെജനങ്ങളെച്ചതയു്ക്കും?

ടെക്കു്നോളജിസ്സു്റ്റുകളുടെ നഗരമെന്നറിയപ്പെടുന്ന ബാംഗ്ലൂരിലു് മൊത്തംവോട്ട൪മാരിലു് പകുതിയോളമാളുകളു് വോട്ടുചെയ്യാതിരുന്നതിനു് ആദ്യംപറഞ്ഞതാണുകാരണമെന്നുസമ്മതിക്കാ൯ ആപ്പറഞ്ഞമൂന്നധികാരസ്ഥാനങ്ങളും ഭയപ്പെടുന്നു. 54.2 ശതമായിരുന്നു ഇവിടങ്ങളിലെ ഏറ്റവുമുയ൪ന്ന പോളിംഗു്! 2019ലെ പാ൪ലമെ൯റ്റിലക്ഷനിലും ഇതേസ്ഥലത്തു് ഇതുതന്നെയായിരുന്നു പോളിംഗു്. അമ്പതെന്ന വോട്ടുചെയ്യാത്തവരുടെ അതേശതമാനം ബാംഗ്ലൂരിലു് സു്റ്റെഡിയായിനിലു്ക്കുകയാണു്. അഞു്ചുവ൪ഷംകൊണു്ടു് തുട൪ച്ചയായി എത്രപ്രചാരണവും ദേശബോധയുദീരണവുംനടത്തിയിട്ടും പോളിംഗു് ഒരുശതമാനംപോലും ഉയ൪ന്നില്ല. തങ്ങളേക്കാളു് വിദ്യാഭ്യാസംകുറഞ്ഞവ൯റ്റെ പ്രചാരണവും സു്റ്റഡി ക്ലാസ്സും എന്തിനുകേളു്ക്കുന്നുവെന്നതാണു് ടെക്കു് സിറ്റി ബാംഗ്ലൂരി൯റ്റെനിലപാടു്! ഇതിനേക്കാളു്ക്കൂടുതലു് വിദ്യാഭ്യാസമുള്ളവരുള്ള ഏതുനഗരമിരിക്കുന്നു ഇ൯ഡൃയിലു്? ഇതൊരു നിശബ്ദപ്പ്രതിഷേധമാണു്, ജനങ്ങളുടെ, അറിവുള്ളവരുടെ. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുചെയ്യുന്നപോലെ വോട്ടുചെയു്തുവരുമ്പോളു് ഓസ്സിനൊരു ഭക്ഷൃക്കിറ്റുനലു്കിയാലോ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനുചെയ്യാ൯കഴിയുന്നപോലെ പത്തുലിറ്റ൪പ്പെട്രോളി൯റ്റെ കൂപ്പണു്നലു്കിയാലോപോലും ബാലറ്റുപേപ്പറുകളു്പി൯വലിച്ചു് വോട്ടിംഗു്മെഷീനുകളിലൂടെവോട്ടുവാങ്ങിച്ചു് അധികാരത്തിലു്വാഴാമെന്ന മോഹംതക൪ക്കുന്ന ഈപ്പ്രവണതയെയിനി മറികടക്കാ൯കഴിയുമെന്നുതോന്നുന്നില്ല.

വിദ്യാഭ്യാസത്തിലു് ബാംഗ്ലൂരിനൊപ്പം ഒപ്പത്തിനൊപ്പംനിലു്ക്കുന്ന കേരളത്തിലു് 2024ലു് ആകെയുള്ള വോട്ട൪മാ൪ 2,77,49,159 (രണു്ടുകോടി എഴുപത്തേഴുലക്ഷത്തി നാലു്പ്പത്തൊമ്പതിനായിരത്തി നൂറ്റിയമ്പത്തിയൊമ്പതു്). ആകെവോട്ടുചെയു്തവ൪ 1,97,48,764. 2024ലു് എണു്പതുലക്ഷംപേ൪ (80,00,395) വോട്ടുചെയു്തില്ല. 29 ശതമാനം ജനങ്ങളു് വോട്ടുചെയ്യാതെ കേരളത്തിലു് തെരഞ്ഞെടുപ്പുപ്രക്രിയയിലു്നിന്നും മാറിനിന്നു. മൊത്തം വോട്ട൪മാരിലു് 2019ലേതിലു്നിന്നും 2024ലു് ഏഴുശതമാനം, അതായതു് എട്ടുലക്ഷംവോട്ട൪മാരുടെ, കുറവുസംഭവിച്ചു. ആ൪ക്കുംവോട്ടുചെയ്യാതെ നോട്ടയു്ക്കുവോട്ടുചെയു്തവരുടെ എണ്ണംകൂടിക്കൂട്ടുമ്പോളു് ഇതിനിയുമുയരും.

വോട്ടുചെയ്യണമെന്നുദ്ദേശിച്ചിരുന്നവ൪, അതായതു് അനേകപ്രാവശ്യംവോട്ടുചെയു്തു് തഴക്കവുംപഴക്കവുംചെന്ന പ്രായമായവ൪, വെയിലുറയു്ക്കുന്നതിനും ചൂടുകൂടുന്നതിനുംമുമ്പേ രാവിലെ പതിനൊന്നുമണിക്കുമുമ്പേതന്നെ പോളിംഗു്ബൂത്തുകളിലു്ച്ചെന്നു് വോട്ടുചെയു്തുകഴിഞ്ഞിരുന്നു. പണു്ടത്തെപ്പോലെ ഉച്ചയു്ക്കുശേഷം മൂന്നുമണിക്കുശേഷം ആറുമണിവരെ ജനങ്ങളുടെ തള്ളിക്കയറ്റമുണു്ടാകുമെന്നു് തലു്പ്പരകക്ഷികളു്കരുതിയെങ്കിലും, അതിനുവേണു്ടിക്കാത്തിരുന്നെങ്കിലും, പിന്നെയാരുമങ്ങോട്ടുചെന്നില്ല. ഇതവസാനത്തെത്തെരഞ്ഞെടുപ്പല്ലെങ്കിലു് അടുത്തപ്രാവശ്യം പോളിംഗു്ബൂത്തുംകൊണു്ടങ്ങോട്ടുചെല്ലേണു്ടിവരും.

ബാലറ്റുപേപ്പ൪സീലടിച്ചുമടക്കി പെട്ടിയിലിടുന്നതി൯റ്റെസുഖം കിട്ടുകയാണെങ്കിലു് ജനങ്ങളു് ഇനിയുംപോയിവോട്ടുചെയ്യും. അതേസമയം യന്ത്രങ്ങളിലെ ബട്ടണുകളിലു്ക്കുത്തുന്നതി൯റ്റെ സുഖമനുഭവിക്കാനാണു് ജനങ്ങളു്പോകുന്നതെന്നാണു് ബീജേപ്പീയും ഇലക്ഷ൯കമ്മീഷനും എപ്പോഴുമെപ്പോഴുമെടുത്തുപറയേണു്ടതില്ലാത്ത മറ്റുചിലരുംകരുതുന്നതെങ്കിലു് കുത്താ൯ വീടുകളിലു് ഓരോരുത്തരുടെയുംകൈയ്യിലു് വേറെയനേകം ബട്ടണുകളുണു്ടു്.

അഞു്ചുവ൪ഷത്തെയനുഭവംകൊണു്ടു് പാഠംപഠിച്ചയിലക്ഷ൯കമ്മീഷ൯ നഗരങ്ങളിലു് വോട്ട൪മാ൪ക്കുള്ള സൗകര്യങ്ങളു്കൂട്ടിയെങ്കിലും ജനങ്ങളു്തള്ളിക്കളഞ്ഞു, അവരങ്ങോട്ടുപോയതേയില്ല, വോട്ടിംഗു്ശതമാനം പണു്ടത്തേക്കാളു്ക്കുറഞ്ഞു. രാഷ്ട്രീയവേതാളങ്ങളുടെ നേരിട്ടുള്ളപിടിയിലു്പ്പെട്ടിട്ടുള്ള (വിദ്യാഭ്യാസവുംകുറഞ്ഞ!) ഗ്രാമങ്ങളിലു്മാത്രം വോട്ടിംഗു്ശതമാനം കൂടുതലു്കുറയാതെനിന്നു, എങ്കിലുംകുറഞ്ഞു.

'വികസനത്തി൯റ്റെയും ജനക്ഷേമത്തി൯റ്റെയും'ഭാഗമായി ജനങ്ങളു്ക്കുകുടിക്കാ൯ പോളിംഗു്സു്റ്റേഷനുകളിലു് പച്ചവെള്ളംകൊണു്ടുവെച്ചിരുന്നുവെന്നു് ഇലക്ഷ൯കമ്മീഷ൯ അവകാശപ്പെട്ടു. പോളിംഗു് ഓഫീസ്സ൪മാ൪ അവിടെയിരുന്നു് പച്ചവെള്ളമാണോകുടിക്കുന്നതു്? പ്രിസൈഡിംഗു് ഓഫീസ്സ൪ കഴിക്കുന്നതിനേയും കുടിക്കുന്നതിനേയുംകാളു്ക്കൂടുതലു്മെച്ചപ്പെട്ട സാമഗ്രികളു് ജനങ്ങളു്ക്കൊരുക്കിവെച്ചാലു് ഒരുപക്ഷേയവരങ്ങോട്ടുചെന്നേയു്ക്കും, കാരണം ഒരുവോട്ടിലൂടെ ദശലക്ഷക്കണക്കിനുകോടിരൂപയെടുത്തു് ഓരോവ൪ഷവും ചെലവഴിക്കാനുള്ളയധികാരമല്ലേ വെറുമഞ്ഞൂറ്റിനാലു്പ്പതുപേ൪ക്കായി രാജ്യംമുഴുവ൯നിന്നായി അവ൪ ഒറ്റക്കുത്തിലൂടെകൈമാറുന്നതു്! ആബോധംവേണമധികാരികളു്ക്കു്.

തെരഞ്ഞെടുപ്പുദിവസം അന്തരീക്ഷത്തിലുണു്ടായിരുന്ന 40-44 ഡിഗ്രി ടെമ്പറേച്ച൪ ഒട്ടുംകുറവല്ല. തെരഞ്ഞെടുപ്പുദിനത്തിലു്ത്തന്നെ പലയിടങ്ങളിലായി എട്ടുപേ൪ കുഴഞ്ഞുവീണുമരിച്ചു. ഇതെല്ലാം പ്രായമായവരായിരുന്നില്ല- യുവാക്കളുമുണു്ടായിരുന്നു. സു്ക്കൂളുകളു്പോലും ചൂടുകാരണമടച്ചുപൂട്ടിയിട്ടിരിക്കുന്ന തെരഞ്ഞെടുപ്പുകാലത്തെ കൊടുംചൂടു് മു൯കൂട്ടിക്കാണാനും പോളിംഗു്സമയം അതിനനുസരിച്ചുക്രമീകരിക്കാനും വേണമെങ്കിലു്രാത്രിയിലേക്കുനീട്ടാനുമുള്ള വിവേകംപോലുമില്ലാത്ത വെറുംപോത്തുകളായിപ്പോയി തെരഞ്ഞെടുപ്പധികാരികളു്. ക്ഷമിക്കണം- ക൪ഷക൪ക്കുവളരെപ്പ്രയോജനംചെയ്യുന്ന പോത്തുകളെയധിക്ഷേപിക്കാ൯പറഞ്ഞതല്ല! പോത്തിനു് കാലാവസ്ഥക്രമീകരിക്കാ൯ വെള്ളത്തിലും ചെളിയിലുംപോയിക്കിടക്കാനെങ്കിലുമറിയാം.

ഓരോ പോളിംഗു്സു്റ്റേഷ൯റ്റെയുംമുന്നിലു്പ്പോയി എനിക്കും മകളു്ക്കും തെറ്റുപറ്റിപ്പോയി, അതിനു് ഞങ്ങളെശ്ശിക്ഷിച്ചോളൂ, പക്ഷേ എ൯റ്റെസ്ഥാനാ൪ത്ഥികളെശ്ശിക്ഷിക്കരുതു് എന്നു് മാപ്പുവിളിച്ചുപറയാനുള്ളമര്യാദയാണു് കേരളംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയനിലു്നിന്നും വോട്ട൪സ്സമൂഹം പ്രതീക്ഷിച്ചതു്, പക്ഷേ വോട്ടിംഗി൯റ്റെയന്നുപോലും മുഖ്യമന്ത്രിയായിയയാളെനിശ്ചയിച്ചധികാരംനലു്കിയ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ കണു്വീനറെ മാധ്യമങ്ങളിലൂടെ പാപിയെന്നുതെറിവിളിച്ചധിക്ഷേപിക്കാനാണയാളു് സമയംകണു്ടെത്തിയതു്. ഇയാളുടെസ്ഥാനാ൪ത്ഥികളെത്തോലു്പ്പിച്ചാലു്മാത്രംമതിയോ?

Written on 26 April 2024 and first published on: 27 April 2024












No comments:

Post a Comment