ന്യൂയോ൪ക്കിലു്പ്പോയി തട്ടിക്കൂട്ടിയെടുത്ത അന്താരാഷ്ട്രയവാ൪ഡുംവാങ്ങി നാട്ടിലു്ത്തിരിച്ചെത്തിയപ്പോളു് വീട്ടിനടുത്തതട്ടുകടയിലെ സ്ഥിരമിരിപ്പുലോക്കലു്സ്സു്ക്കൂട്ടം ഇടംപേരുവിളിച്ചതുപോലെയാണു് മുഖ്യമന്ത്രിയുടെസ്ഥിതിയിന്നു് കേരളത്തിലു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
ന്യൂയോ൪ക്കിലു്പ്പോയി ലോകകേരളസഭയെന്നുവെച്ചുണു്ടാക്കിവെച്ചിരിക്കുന്ന പണംപിടുങ്ങലു്സ്സംഘടനയുമായിഘടിപ്പിച്ച അമേരിക്ക൯മലയാളിസംഘടനകളിലൂടെ തട്ടിക്കൂട്ടിയെടുത്ത അന്താരാഷ്ട്രയവാ൪ഡുംവാങ്ങി പണംകൊടുത്തുനടത്തിക്കുന്ന പത്രമാധ്യമങ്ങളിലെ വലിയഭേരിയോടെ നാട്ടിലു്ത്തിരിച്ചെത്തിയപ്പോളു് വീട്ടിനുതൊട്ടടുത്തതട്ടുകടയിലെ സ്ഥിരമിരിപ്പുലോക്കലു്സ്സു്ക്കൂട്ടം പണു്ടുപള്ളിക്കൂടത്തിലു്വെച്ചുപതിഞ്ഞ ഇടംപേരുവിളിച്ചതുപോലെയാണു് കേരളത്തിലെ മുഖ്യമന്ത്രിയുടെസ്ഥിതിയിന്നു് കേരളത്തിലു്. ആദരവുവേണമെങ്കിലു് മറ്റുവല്ലയിടത്തും, വേറേവല്ലനാട്ടിലും, പോകണം. അവിടെച്ചെന്നാലു് പണു്ടു് കരുണാകര൯ പറഞ്ഞെന്നുപറയുന്നതുപോലെ അയാം ദി ചീഫു് മിനിസ്സു്റ്റ൪ ഫ്രം കേരളാ... ഐ ഹാ൯ഡിലു് സോ മച്ചു് ഗവണു്മെ൯റ്റു് മണി... എന്നൊക്കെ കുനിഞ്ഞുനിന്നുപേപ്പറുനോക്കിവായിച്ചാലു് ഒരലു്പ്പം ആദരവുകിട്ടിയേക്കും, കാരണം അവ൪ പണത്തെമാനിക്കുന്നവരാണു്. അല്ലെങ്കിലാവിടുവായ൯ ട്രംപു് അമേരിക്ക൯പ്രസിഡ൯റ്റാവില്ലല്ലോ! പക്ഷേ ഈനാട്ടിലിനിയതുകിട്ടുകയില്ല- ആ൪ത്തിപൂണു്ടുചുറ്റും തടിച്ചുകൂടിക്കിടക്കുന്ന പാ൪ട്ടി-ബിസിനസ്സുപണു്ടാരങ്ങളിലു്നിന്നല്ലാതെ നാട്ടുകാരിലു്നിന്നു്. അത്രവലിയൊരാക്ഷേപപാത്രമായിപ്പോയിരിക്കുകയാണു് സ്വന്തംപ്രവൃത്തികളിലൂടെ കേരളാമുഖ്യമന്ത്രി. ഏറ്റവുമൊടുവിലു്ക്കേട്ടതു് അങ്ങേ൪ക്കുതന്നെ സ്വീകരണംകൊടുക്കാനൊരുക്കിയൊരുവേദിയിലു് മൈക്കുപിടിച്ചുവളച്ചൊടിച്ചു് തിരിച്ചുവേദിയിലു്വെച്ചെന്നും മൈക്കി൯റ്റെകണു്ഠനാളത്തിലു്നിന്നും പുകപറന്നെന്നുമാണു്! ആംപ്ലിഫയ൪കരിഞ്ഞെന്നുംപറയുന്നു.
അങ്ങേരുടെയംഗവിക്ഷേപങ്ങളും മുഖഭാവങ്ങളും ശരീരഭാഷയും ഒന്നുമൊളിക്കാ൯കഴിയാത്തവിധം പലപ്പോഴുംനിരീക്ഷിച്ചിട്ടുള്ള ഇത്തിരിയൊക്കെവിവരമുള്ളമനുഷ്യ൪ നി൪ത്താതെചിരിക്കുകയാണുചെയ്യുന്നതു്. അതിലൂടെയങ്ങേരുടെ സ്വഭാവരൂപകലു്പ്പനനടത്തുമ്പോളു് ഒരുകോമാളിയുടെരൂപമാണുതെളിയുന്നതു്. അവരെയൊഴിച്ചു് സാധാരണമനുഷ്യരെസ്സംബന്ധിച്ചിടത്തോളം അതുപിന്നെങ്ങനെയാണിയാളു് കൃത്യവും സമ൪ത്ഥവുമായനീക്കങ്ങളിലൂടെ വ൪ഷങ്ങളെടുത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരു നേതാവായിവള൪ന്നതും നേതൃത്വംപിടിച്ചതും മുഖ്യമന്ത്രിയായതെന്നതുമൊക്കെയുള്ള അത്ഭുതമാണു്. അസാമാന്യമായ നിരീക്ഷണശക്തിയും വിശകലനബുദ്ധിയുമില്ലാതെ ഇതുവല്ലതുംപറ്റുമോ? ഫ്രഞു്ചുവിപ്ലവത്തെയും ഇംഗ്ലീഷു്പ്പ്രഭുക്ക൯മാരെയുംപറ്റിയുള്ള ബാരണസ്സു് ഓ൪സ്സിയുടെ കഥയിലെപ്പോലെ ഒരുപക്ഷേയിനിയൊരു സു്ക്കാ൪ലറ്റുപിമ്പേ൪ണലായിരിക്കുമോ? പക്ഷേ അതൊക്കെയുള്ളതു്, അതായതു് ആപ്പറഞ്ഞ അസാമാന്യമായ നിരീക്ഷണശക്തിയും വിശകലനബുദ്ധിയുമൊക്കെയുള്ളതു്, അയാളെക്കണു്ടെത്തിപ്പിടികൂടി പിന്നിലുറച്ചുനിന്നു് പണംകൊടുത്തുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയട്ടിമറിച്ചു് വ൪ഷങ്ങളായി ക്ഷമവെടിയാതെ പ്രവ൪ത്തിച്ചുകൊണു്ടിരിക്കുന്ന ഒരു കോ൪പ്പറേറ്റുസമൂഹത്തിനാണെന്നു് അവരുണു്ടോയറിയുന്നു! വള൪ന്നതല്ല വള൪ത്തിയതാണെടോ, കേരളമിന്നുചെന്നുപതിച്ചിരിക്കുന്ന അതേലക്ഷൃത്തിനുവേണു്ടി. ഒരുപക്ഷേയിതിലേതോപണക്കാരനെ അയാളൊന്നുമല്ലാതിരുന്നകാലത്തു് അന്നുകേരളം പരമപുച്ഛത്തോടെയാക്ഷേപിച്ചിരിക്കണം- കേരളത്തെക്കാലു്ക്കാശ്ശിനുവഴിയില്ലാത്തയീ പതനത്തിലെത്തിക്കാ൯!
Written on 03 March 2024 and first published on: 06 March 2024
No comments:
Post a Comment