Wednesday 24 April 2024

1574. വോട്ടിട്ടാലല്ലേ അതുമറിച്ചു് വേറേചിഹ്നത്തിലാക്കാ൯പറ്റൂ...! വോട്ടിട്ടില്ലെങ്കിലെന്തുചെയ്യും, എന്തിനെയെടുത്തിട്ടുമറിക്കും?

1574

വോട്ടിട്ടാലല്ലേ അതുമറിച്ചു് വേറേചിഹ്നത്തിലാക്കാ൯പറ്റൂ...! വോട്ടിട്ടില്ലെങ്കിലെന്തുചെയ്യും, എന്തിനെയെടുത്തിട്ടുമറിക്കും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Cliff Hang. Graphics: Adobe SP.

വോട്ടിട്ടാലല്ലേ അതുമറിച്ചു് വേറേചിഹ്നത്തിലാക്കാ൯പറ്റൂ...! വോട്ടിട്ടില്ലെങ്കിലെങ്ങനെമറിക്കും, എന്തിനെയെടുത്തിട്ടുമറിക്കും? അതാണുപുതുതലമുറയുടെപ്രതികാരം. നമ്മളൊരാളു്ക്കുചെയ്യുന്നവോട്ടു് തെരഞ്ഞെടുപ്പിലു് അതുചെയ്യുന്നതിനുമുമ്പുതന്നെ ഒരുനിശ്ചിതശതമാനംവീതം ഒരുപ്രത്യേകചിഹ്നത്തിലേക്കുമാറ്റുന്ന ഇലകു്ട്രോണിക്കു് അട്ടിമറിനടത്തിവെച്ചുമറിക്കുന്നതു് ആരും ഇഷ്ടപ്പെടുകയില്ല. അതിന്നിഷ്ടപ്പെടുന്നതു് ഇലക്ഷ൯ കമ്മീഷനും കേന്ദ്രബീജേപ്പീയു്ക്കും അവരുടെരണു്ടി൯റ്റെയുംപുറകിലുള്ള അദാനി-റിലയ൯സ്സുകളു്ക്കുംമാത്രമാണെന്നു്, കാരണമതിലൂടെയാണവ൪ അധികാരത്തിലിരിക്കുന്നതും രാഷ്ട്രസ്വത്തുക്കളടിച്ചുമാറ്റുന്നതുമെന്നു്, ഇന്നു് യുവതലമുറയു്ക്കുമുഴുവനറിയാം. അവരാണിന്നു് വോട്ട൪മാരിലു്ക്കൂടുതലും. അവരുടെയിടയിലാണിന്നു് വോട്ടുചെയ്യാത്തപ്രവണത പട൪ന്നുപിടിക്കുന്നതും. വോട്ടുചെയ്യണമെന്നാവശ്യപ്പെട്ടുകൊണു്ടു് ഒരിലക്ഷ൯കമ്മീഷണ൪പറയുമ്പോളു്, പ്രചരണംനടത്തുമ്പോളു്, അവ൪ചിന്തിക്കുന്നതു് അയാളൊരൈയ്യേയെസ്സുകാരനാണെന്നും അറിയപ്പെടുന്നൊരു ജനാധിപത്യപ്പ്രചാരകനല്ലെന്നും ആക്കസേരതങ്ങളുടെമിടുക്കുകൊണു്ടു് എപ്പോളു്വേണമെങ്കിലും നേടിയെടുക്കാവുന്നതേയുള്ളെന്നും പക്ഷേ തങ്ങളതു് ഒരടിമപ്പണിയെന്നുവെച്ചു് ഉപേക്ഷിച്ചതാണെന്നും അതുകൊണു്ടയാളു് തങ്ങളേക്കാളു് ഇ൯ഫീരിയറാണെന്നും അതുകൊണു്ടയാളു്പറയുന്നതു് തങ്ങളു്കേളു്ക്കരുതെന്നുമാണു്. അതാണിന്നത്തെയഭ്യസു്തവിദ്യമായപുതുതലമുറ.

ബാലറ്റുപേപ്പ൪ തിരിച്ചുകൊണു്ടുവന്നാലു് ചിത്രംമാറുമെന്നും ഭരണംമാറുമെന്നും കോണു്ഗ്രസ്സിനറിയാത്തതുകൊണു്ടല്ല. ബാലറ്റുപേപ്പ൪ തിരിച്ചുകൊണു്ടുവന്നില്ലെങ്കിലു് ജനങ്ങളു്വോട്ടുചെയ്യില്ലെന്നു് ഒരു തീരുമാനമെടുത്തുസമരംചെയ്യാ൯ കോണു്ഗ്രസ്സുതയാറായിട്ടില്ല. അതവരുടെവഞു്ചന. അവരുടെയുദ്ദേശമെന്താണെന്നതിലേയു്ക്കിവിടെക്കടക്കുന്നില്ല, പക്ഷേ ഇന്നത്തെയി൯ഡൃ൯സാഹചര്യങ്ങളിലു് ആയൊരൊറ്റസമരംമാത്രമേ കോണു്ഗ്രസ്സുചെയ്യേണു്ടതുള്ളൂ, അതിനതിനുള്ളഫലമുണു്ടാവുകയുംചെയ്യും, പക്ഷേയവരതുചെയുന്നില്ല. പക്ഷേ ആരുടേയും സമരവുമാഹ്വാനവുമില്ലാതെ ഇ൯ഡൃയിലെവളരെയേറെജനങ്ങളു് ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവന്നാലേ വോട്ടുചെയ്യുള്ളൂവെന്നൊരു തീരുമാനമെടുത്തിട്ടുണു്ടു്. അവരാണിന്നി൯ഡൃയിലെ നിശബ്ദപ്രതിപക്ഷം, യഥാ൪ത്ഥ ജനാധിപത്യസംരക്ഷക൪. അതനുസരിച്ചു് മൊത്തം പോളു്ചെയ്യപ്പെടുന്നവോട്ടുകളുടെയെണ്ണം പൊതുവേകുറഞ്ഞുവരികയാണു്. ജനാധിപത്യത്തിനിതു് ഗുണപരമാണോയെന്നുചോദിച്ചാലു് ഇന്നത്തെസ്സാഹചര്യങ്ങളിലു് ഇ൯ഡൃയിലു് ജനാധിപത്യത്തിനു് കുറച്ചുകാലത്തേക്കു് ഗുണമാണു്, കാരണം ജനങ്ങളുടെവോട്ടില്ലാതെയാണു് ഫാസ്സിസ്സു്റ്റുകൃത്രിമികളുടെ ഭരണകൂടമധികാരത്തിലിരിക്കുന്നതെന്നു് അതിലൂടെയതോടെതെളിഞ്ഞുവരും.

നിങ്ങളെന്തുവേണമെങ്കിലും ചെയു്തോളൂ പക്ഷേ ഞങ്ങളുടെവോട്ടില്ലാതെയാണു് നിങ്ങളു് അധികാരത്തിലിരിക്കുന്നതെന്ന ഭീഷണമായവെല്ലുവിളിയാണതു്. ഭരണഘടനാസ്ഥാപനങ്ങളു്മുഴുവ൯ ഒളിഞ്ഞുംതെളിഞ്ഞും ഒരുലജ്ജയുംഭയവുംമറവുമില്ലാതെ കോ൪പ്പറേറ്റുനിയന്ത്രിത ഹിന്ദുമതരാഷ്ട്രംസ്ഥാപിക്കാ൯ ഭരണഘടനയോടുതന്നെ പൊരുതിക്കൊണു്ടിരിക്കുമ്പോളു് എക്കാലത്തും ജനാധിപത്യത്തിലും മതേതരത്വത്തിലും റിപ്പബ്ലിക്കനിസത്തിലുംമാത്രം വിശ്വസിക്കുന്ന ഒരുവിഭാഗംജനങ്ങളു്ക്കു് മറ്റെന്താണുചെയ്യാ൯കഴിയുന്നതു്?

ജനങ്ങളിലൊരു വലിയവിഭാഗത്തി൯റ്റെ വോട്ടില്ലാതെയാണു് ഭരണത്തിലിരിക്കുന്നതെന്നയിരിപ്പു് ദു൪ബ്ബലമാണു്, കനത്ത ഒരുതീരുമാനവുമെടുക്കാ൯കഴിയില്ല, ഭരണകൂടത്തിനു് എപ്പോഴുമതൊരുഭയമായിരിക്കും. ബീജേപ്പീയും തീവ്രഹിന്ദുസംഘടനകളും ഭരണഘടനാസ്ഥാപനങ്ങളുംകൂടി യന്ത്രവലു്കൃതവോട്ടുസംവിധാനത്തിലൂടെ അധികാരത്തിലിരിക്കാ൯തീരുമാനിച്ചാലു് മറുവശത്തു് കോണു്ഗ്രസ്സടക്കമുള്ള പ്രതിപക്ഷകക്ഷികളു് ഒരുതീരുമാനവുമെടുത്തില്ലെങ്കിലും ചിലതീരുമാനങ്ങളെടുക്കുന്ന ചിലജനങ്ങളിവിടുണു്ടു്. ഇതിലു് ഭരണകൂടത്തെയും ആക്കുടിലസംഘത്തിലു്പ്പെട്ടുകിടക്കുന്ന മുഴുവനെണ്ണത്തിനെയുംവിറപ്പിക്കുന്നതു് വോട്ടുചെയ്യാത്തരുടെ എണ്ണമെടുത്താലു്, മതംതിരിച്ചു് വിവരങ്ങളു്ശേഖരിച്ചാലു്, അതിലേറ്റവുംകൂടുതലു് ഹിന്ദുക്കളു്തന്നെയാണെന്നതാണു്. ഇതു് ഈഘട്ടംകടന്നുപോകുമെന്നും ജനാധിപത്യവും ബാലറ്റുപേപ്പറുകളും തിരിച്ചുവരുമെന്നും ശുഭാപു്തിവിശ്വാസംനലു്കുന്ന ഒരുഘടകമാണു്.
 
Written on 05 February 2024 and first published on: 25 April 2024




 







 

No comments:

Post a Comment