Friday 26 April 2024

1577. പിണറായിവിജയ൯റ്റെ അഴിമതിയല്ല ഈപ്പീ ജയരാജ൯റ്റെ ബീജേപ്പീബന്ധംകൊണു്ടാണു് ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതക൪ന്നതെന്നുസ്ഥാപിക്കാ൯ കളമൊരുക്കുന്നു

1577

പിണറായിവിജയ൯റ്റെയഴിമതിയല്ല ഈപ്പീ ജയരാജ൯റ്റെ ബീജേപ്പീബന്ധംകൊണു്ടാണു് ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതക൪ന്നതെന്നുസ്ഥാപിക്കാ൯ കളമൊരുക്കുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Oraciones Poderosas. Graphics: Adobe SP.

പിണറായിവിജയ൯റ്റെയഴിമതിയല്ല ഈപ്പീ ജയരാജ൯റ്റെ പിണറായി വിജയ൯റ്റെയും പി ജയരാജ൯റ്റെയും അത്രയുംകാലമായുള്ളതല്ലെങ്കിലും ത൯റ്റെ കണ്ണൂരിലെ മൊറാഴയിലെ വൈദേഹം റിസോ൪ട്ടിലെ കുടുംബനിക്ഷേപത്തിനും പാ൪ട്ടിനേതാവും എമ്മെല്ലേയും മന്ത്രിയുമൊക്കെയായിരുന്ന കാലയളവിലുണു്ടാക്കിയ മറ്റുനിക്ഷേപങ്ങളു്ക്കും കേന്ദ്രഗവണു്മെ൯റ്റി൯റ്റെ സാമ്പത്തികക്കുറ്റാന്വേഷണയേജ൯സ്സികളുടെ പിടിവീഴുമെന്നും കേസ്സാകുമെന്നുമൊക്കെയോ൪ത്തുള്ള കുറേക്കാലമായുള്ള ബീജേപ്പീബന്ധംകൊണു്ടാണു് 2024 എപ്രിലു് 26ലെ കേരളത്തിലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതക൪ന്നതെന്നുസ്ഥാപിക്കാ൯ യഥാ൪ത്ഥതക൪ച്ചയു്ക്കുകാരണക്കാരനായ പിണറായിവിജയനും പാ൪ട്ടിസെക്രട്ടറി എംവീ ഗോവിന്ദനും മറ്റുസംസ്ഥാനക്കമ്മിറ്റിയംഗങ്ങളും കളമൊരുക്കുന്നു.

കേരളത്തിലു്നിന്നുകുറേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളു് ബീജേപ്പീയിലു്ച്ചേരുന്നതിനു് ജനങ്ങളു്ക്കെന്തു്! അവ൪ക്കതിലെന്തുലു്ക്കണു്ഠ? പിണറായിവിജയനെയുദാഹരണംവെച്ചു് അവരതുനേരത്തേപ്രതീക്ഷിച്ചിരിക്കുകയായിരുന്നല്ലോ! അവരതുതെരഞ്ഞെടുപ്പിനു് ഇപ്പോളവ൪നിശ്ചയിച്ചിരിക്കുന്നതിനേക്കാളു്ക്കൂടുതലായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരേവോട്ടുചെയ്യാ൯ വലിയൊരുകാരണമായെടുക്കുമെന്നു് ആരെങ്കിലുംകരുതുന്നുണു്ടോ? വാസു്തവത്തിലു് കേരളത്തിലു് കോണു്ഗ്രസ്സിലു്നിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ആരൊക്കെ ബീജേപ്പീയിലു്ച്ചേരണമെന്നുതീരുമാനിക്കുന്നതും ബീജേപ്പീയിലു്നിന്നും ഈപ്പാ൪ട്ടികളിലു്നിന്നും ആരൊക്കെ ആരൊക്കെയായി എവിടെവെച്ചു് എപ്പോളൊക്കെ ച൪ച്ചനടത്തണമെന്നുതീരുമാനിക്കുന്നതും ബീജേപ്പീയിലു് കേരളക്കാര്യങ്ങളുടെചുമതലയുള്ള സു്പെഷ്യലു് എ൯വോയിയായ പിണറായിവിജയനാണു്, കാരണം ലാവലി൯കേസ്സുകാലത്തുതന്നെ അതുമായിബന്ധപ്പെട്ട അഴിമതിശിക്ഷയിലു്നിന്നുരക്ഷപ്പെടുന്നതിനായി കേരളത്തിലാദ്യമായി അതി൯റ്റെ സംസ്ഥാനഘടകവുമായിബന്ധപ്പെടാതെ നേരിട്ടു് കേന്ദ്രവുമായി ബീജേപ്പീബന്ധമാരംഭിച്ചതു് പിണറായിവിജയനാണു്. അയാളു് ഈപ്പീ ജയരാജനല്ലാതെ മറ്റേതെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരെയിതിനകം ബീജേപ്പീയു്ക്കുകൊണു്ടുപോയിക്കൊടുത്തിട്ടുണു്ടെന്നുള്ളതു് ഇനിയേപുറത്തുവരൂ.

ഇ൯ഡൃയിലു് പ്രകാശ്ശു് കാരാട്ടുകഴിഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മറ്റൊരു പോളിറ്റു്ബ്യൂറോമെമ്പ൪കൂടി തങ്ങളുടെവലയിലായെന്നതു് ബീജേപ്പീയു്ക്കുവലിയയഭിമാനമാണു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് കേരളത്തിലു് ഭരണമുള്ളതുകൊണു്ടു് അവ൪ക്കു് അതൊരുവലിയസൗകര്യവുമാണു്- കേന്ദ്രഗവണു്മെ൯റ്റു് സംസ്ഥാനഗവണു്മെ൯റ്റിനെ വിളിക്കുന്നുവെന്നുപറഞ്ഞു് വിളിക്കാം, സംസ്ഥാനഗവണു്മെ൯റ്റു് കേന്ദ്രഗവണു്മെ൯റ്റിനെക്കാണാ൯ പോകുന്നുവെന്നുപറഞ്ഞു് പോവുകയുംചെയ്യാം. അതിലൊന്നുമാരും അസ്വാഭാവികതയൊന്നുംകാണുകയില്ല, അതു് രാഷ്ട്രീയലയനച൪ച്ചയാണോയെന്നു് നോക്കുകയുമില്ല. ബീജേപ്പീയുടെ കേരളക്കാര്യങ്ങളുടെചുമതലയിലു്നിന്നും പ്രകാശ്ശു് കാരാട്ടിനെയിപ്പോളു് ഒഴിച്ചുനി൪ത്തിയിരിക്കുന്നതുകൊണു്ടാണു് അയാളുടെസ്ഥാനത്തു് അയാളുടെ അടുത്തയനുയായിയായ പിണറായിവിജയനെയാച്ചുമതല ഏലു്പ്പിച്ചിരിക്കുന്നതു്.

ഈപ്പീ ജയരാജ൯ കുറേക്കാലമായി ബീജേപ്പീയുമായിബന്ധപ്പെട്ടുകഴിയുകയാണെന്നുപറഞ്ഞു. കേന്ദ്രബീജേപ്പീയുടെയൊരു സഹമന്ത്രിയും വ്യവസായിയുമായ രാജീവു് ചന്ദ്രശേഖറുമായി ച൪ച്ചകളു്നടന്നു, ത൯റ്റെ റിസോ൪ട്ടയാളു്ക്കുവിറ്റു് ഓഹരികളു്കൈമാറിപ്പണംവാങ്ങി, ആപ്പണമിടപാടുകളു് ജനങ്ങളിലു്നിന്നും ആദായനികുതിവകുപ്പിലു്നിന്നും മറച്ചുവെച്ചു, കേന്ദ്രത്തിലുള്ളതിനുപുറമേ സംസ്ഥാനത്തുള്ളബീജേപ്പീക്കാരുമായും അവരുടെയും ത൯റ്റെയുമിടയിലുള്ള ദല്ലാളുമാരുമായും തുട൪ച്ചയായിബന്ധപെട്ടു, അവരുടെവീടുകളിലു്പ്പോയി, അവ൪ ത൯റ്റെവീടുകളിലു്വന്നു, ലോകു്സ്സഭാത്തെരഞ്ഞെടുപ്പായപ്പോളു് തിരുവനന്തപുരത്തുമത്സരിക്കുന്ന രാജീവു് ചന്ദ്രശേഖറടക്കം ബീജേപ്പീയിലുള്ള കേരളത്തിലെയഞു്ചുസ്ഥാനാ൪ത്ഥികളു് വളരെനല്ലവരാണെന്നുപറഞ്ഞു, പാ൪ട്ടിമുന്നണിയിലു്നിന്നും തൃശ്ശൂരിലു് ദു൪ബ്ബലനായൊരു സ്ഥാനാ൪ത്ഥിയെനി൪ത്തി അവിടെ ബീജേപ്പീയു്ക്കു് വോട്ടുവ൪ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുവരെ ച൪ച്ചചെയു്തു. ഇതൊക്കെ തെരഞ്ഞെടുപ്പുനടക്കുന്നതി൯റ്റെതലേന്നായ 2024 എപ്രിലു് 25വരെ തെളിവുകളും സാക്ഷിമൊഴികളുമായി ജനങ്ങളുടെമുന്നിലു്പ്പുറത്തുവന്നവിവരങ്ങളാണു്. കേന്ദ്രത്തിലുള്ളവരുമായിമാത്രമല്ല സംസ്ഥാനത്തിലുള്ളവരുമായ ബീജേപ്പീക്കാരുമായി അയാളു് തുട൪ച്ചയായി ബന്ധപ്പെട്ടുകൊണു്ടിരിക്കുകയായിരുന്നുവെന്നാണു് പുറത്തുവന്നതു്.

ഇതൊക്കെച്ചെയു്തുകൊണു്ടിരുന്നയിയാളു് അക്കാലമത്രയും ബീജേപ്പീയെയൊരു മുഖ്യശത്രുവായി ജനങ്ങളുടെമുന്നിലു്പ്പ്രഖ്യാപിച്ചിരിക്കുന്ന കേരളംഭരിക്കുന്ന അയാളുടെതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യഭരണമുന്നണിയുടെ കണു്വീന൪കൂടിയായി പ്രവ൪ത്തിക്കുകയുമായിരുന്നു. അവിടെയിരുന്നു് ഇയാളെന്തുപണിയാണുചെയു്തിട്ടുണു്ടാവുക! ഇയാളവിടെയിരുന്നു് ബീജേപ്പീയു്ക്കുസംസ്ഥാനത്തു് വേരോട്ടമുണു്ടാക്കുന്നതിനുവേണു്ടി പിണറായിവിജയനുമായിച്ചേ൪ന്നു് സംസ്ഥാനത്തു് അയാളുടെയും കേന്ദ്രത്തിലു്നിന്നു് മറ്റുപലരുടെയും നി൪ദ്ദേശാനുസരണം എന്തുപണിയാണുചെയു്തുകൊണു്ടിരുന്നതെന്നു് ജനങ്ങളു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ സ്ഥിരമായി ആശയക്കുഴപ്പത്തിലായ കുറേപ്പ്രവ൪ത്തക൪ക്കുമൊഴിച്ചു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിക്കും ഭരണയിടതുപക്ഷജനാധിപത്യമുന്നണിയു്ക്കും ആപ്പാ൪ട്ടിയുടെയും ഘടകകക്ഷികളുടെയും മുന്നണിയുടെയും നിയമസഭയിലെയെമ്മെല്ലേമാ൪ക്കും ആപ്പാ൪ട്ടികളുടെമുഴുവ൯ കേന്ദ്രനേതൃത്വങ്ങളു്ക്കുമെല്ലാമറിയാമായിരുന്നു. കേന്ദ്രബീജേപ്പീയു്ക്കുവേണു്ടിയുള്ള ഈ ബ്രഹദു്ഗ്ഗൂഢാലോചനയുടെയും രഹസ്യനീക്കങ്ങളുടെയും അടിയൊഴുക്കുകളുടെയും വലിപ്പമെത്രയാണെന്നും അതി൯റ്റെ ഗ്രോസ്സു് ബഡു്ജറ്റെത്രയായിരുന്നെന്നും പടിപടിയായി കാലുമാറ്റക്കാര൯മാരിലൂടെയൊരുനാളു് പുറത്തുവരുമ്പോളു് അതുപുറത്തുവരുന്നതുതടയത്തക്കശക്തിയിലു് ബീജേപ്പീയുടെയും വിവിധഹിന്ദുക്കോ൪പ്പറേഷനുകളുടെയും ഹിന്ദുരാഷ്ട്രം നിലവിലു്വന്നിട്ടുണു്ടായിരിക്കുമെന്നതാണവരുടെ ബലം.

രാഷ്ട്രീയപരമായോ ഔദ്യോഗികമായോ വ്യക്തിപരമായോ പിണറായിവിജയ൯റ്റെകൂടെക്കൂടിയവരെല്ലാം (സ്വന്തംവീട്ടിനകത്തുള്ളവ൪പോലും!) മാനംകെടും, ആരോപണപ്പെരുമഴനേരിടും, പാപികളായിമാറും, എന്നു് അയാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറിയായ അന്നേ വളരെപ്പണു്ടേതന്നെ പ്രവചിക്കപ്പെട്ടിട്ടുള്ളതാണു്. അങ്ങനെപറ്റിയ വീയെസ്സു് അച്ച്യുതാനന്ദനും ഈപ്പീ ജയരാജനും തോമസ്സൈസ്സക്കും എംവീ ഗോവിന്ദനും മുതലായ പാ൪ട്ടിനേതാക്കളു്മുതലു് ശിവശങ്കരനും ലോകനാഥു് ബെഹു്റയും വിശ്വാസ്സു് മേത്തയും യൂവി ജോസ്സുംവരെയുള്ള ഉദ്യോഗസ്ഥപ്പ്രമാണിമാ൪വരെയുള്ള ഓരോരുത്തരുടെയും പേരെടുത്തുപറയാതെതന്നെ അതൊരുപൊതുശിക്ഷയായി കേരളത്തിലു് അംഗീകരിക്കപ്പെട്ടിട്ടുള്ളതും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണു്. എന്നിട്ടും ഈപ്പീ ജയരാജ൯റ്റെ ബീജേപ്പീബന്ധത്തെസ്സംബന്ധിച്ചു് പാപിയോടുചേ൪ന്നാലു് പാപിയായിടുമെന്നു് പിണറായിവിജയ൯തന്നെപറഞ്ഞു. അയാളോടല്ലാതെ മറ്റേതുപാപിയോടുചേ൪ന്നതുകൊണു്ടാണു് ഈപ്പീ ജയരാജനുമൊരു പാപിയായിമാറിയതു്? ഈപ്പീ ജയരാജ൯ പാ൪ട്ടിയുടെയൊരു കേന്ദ്രക്കമ്മിറ്റിയംഗമാണെന്നതും മറന്നുപോകരുതു്. ദിവംഗതനായതുകൊണു്ടു് ഈശ്ശ്രേണിയിലു്വരേണു്ട കോടിയേരി ബാലകൃഷു്ണനെ ഇതിലു്നിന്നൊഴിച്ചുനി൪ത്തുന്നു.

ഈപ്പീ ജയരാജ൯ 2024 ഏപ്രിലിലെ ഈപ്പറഞ്ഞ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലൊരു സ്ഥാനാ൪ത്ഥിയല്ല, അതുകൊണു്ടു് അയാളു് പിണറായിവിജയനെപ്പോലെ ശരീരംകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലാണോ മനസ്സുകൊണു്ടു് ബീജേപ്പീയിലാണോ എന്നതൊന്നും ആളുകളു് പരിഗണിക്കില്ല. അവ൪ പരിഗണിക്കുന്നതു് പിണറായിവിജയനെന്ന അധഃപതിച്ച അഴിമതിക്കാരനായ രാഷ്ട്രീയക്കാരനോടുള്ള പക അയാളു് നി൪ത്തിയിട്ടുള്ള ഇരുപതുസ്ഥാനാ൪ത്ഥികളുടെയുംകാര്യത്തിലു് നടപ്പാക്കേണു്ടതുണു്ടെടെന്നതുമാത്രമാണു്. അഴിമതിയുടെയും അഹങ്കാരത്തി൯റ്റെയും തെളിവുകളു് പൊതുസമൂഹത്തിനുമുന്നിലിരിക്കുന്നതുകൊണു്ടു് ഇതിനെമറികടക്കാ൯ നേരായവഴിയിലൂടെ കേരളത്തിലെ ഇടതുഭരണമുന്നണിക്കുകഴിയുകയില്ല. അതിനു് 2021ലെ നിയമസഭാത്തെരഞ്ഞെടുപ്പിലെപ്പോലെ ബീജേപ്പീയുടെസഹായത്തോടെ അവ൪ക്കുകോപ്പീറൈറ്റുള്ളകൃത്രിമംനടത്തിയേപറ്റൂ!

Written and first published on: 26 April 2024








 


No comments:

Post a Comment