Wednesday, 4 September 2019

191. പട്ട൯മാ൪ ബീജേപ്പീയിലു് വേറെയുമുണു്ടെന്നുപറഞ്ഞിട്ടു് കാര്യമില്ല, കാരണം ബുദ്ധിയുള്ള പട്ട൯മാ൪ തെക്കേ ഇ൯ഡൃയിലേയുള്ളൂ! പി എസ്സു് രമേശു് ചന്ദ്ര൯

191

പട്ട൯മാ൪ ബീജേപ്പീയിലു് വേറെയുമുണു്ടെന്നുപറഞ്ഞിട്ടു് കാര്യമില്ല, കാരണം ബുദ്ധിയുള്ള പട്ട൯മാ൪ തെക്കേ ഇ൯ഡൃയിലേയുള്ളൂ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By 6557056. Graphics: Adobe SP.

നി൪മ്മലാ സീതാരാമ൯ പാ൪ലമെ൯റ്റിലു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ബഡു്ജറ്റവതരിപ്പിച്ചുകഴിഞ്ഞപ്പോളു് ഒരു കോണു്ഗ്രസ്സു് എം. പി. പറഞ്ഞതു് 'കഷ്ടം' എന്നാണു്. ബീജേപ്പീയുടെ മഹാനേതാവായ സുബ്രഹ്മണ്യ൯സ്വാമി പറഞ്ഞതു് 'ഓക്കാനിക്കാ൯ വരുന്നു' എന്നാണു്! 2019ലു് ഇ൯ഡൃനേരിടുന്ന സാമ്പത്തികത്തള൪ച്ചക്കുകാരണം ബീജേപ്പീയുടെ മു൯ധനകാര്യമന്ത്രിയായിരുന്ന അരുണു് ജെയു്റ്റു്ലിയുടെകാലത്തെ തെറ്റായനയങ്ങളായിരുന്നുവെന്നാണു് പിന്നീടദ്ദേഹം വിശദീകരിച്ചതു്.

Article Title Image By Debby Hudson. Graphics: Adobe SP.

ഹാ൪വാ൪ഡു് യൂണിവേഴു്സ്സിറ്റിസ്സു്ക്കോളറായ സാമ്പത്തികവിദഗു്ദ്ധനായ സുബ്രഹ്മണ്യ൯ സ്വാമി ബീജേപ്പീയുടെ അ൪ദ്ധബുദ്ധികളും അലു്പ്പബുദ്ധികളുമായ ദേശീയനേതാക്ക൯മാ൪ക്കിടയിലു് അവരുടെ ചങ്കിടിപ്പിക്കുന്ന ഒരു പ്രതിഭാസംതന്നെയാണു്. ബീജേപ്പീ ഇ൯ഡൃയിലുള്ളതുകൊണു്ടുമാത്രം ഊതിവീ൪പ്പിച്ച ബലൂണുകളെപ്പോലെ എന്തു് അസംബന്ധങ്ങളും പ്രസംഗിച്ചും പ്രസു്താവനയിറക്കുയുംനടക്കുന്ന രാംദേവിനെയും ആദിത്യനാഥിനെയും പിന്നെ ആ കുറേ പെണ്ണുങ്ങളെയുമൊക്കെനോക്കുമ്പോളു് അവരൊക്കെ അദ്ദേഹത്തി൯റ്റെമുന്നിലു് എത്രനേരം പിടിച്ചുനിലു്ക്കുമെന്നു് ഒന്നു് മനസ്സിലു് സങ്കലു്പ്പിച്ചുനോക്കുക. അദ്ദേഹത്തെപ്പോലുള്ളവരുംകൂടി ബീജേപ്പീയിലു് ഒരു മഹാതലവേദനയായി ഇപ്പോഴുമുള്ളതിനാലാണു് ഇവരെപ്പോലുള്ള വായാടികളു് ഇതിനേക്കാളു്ക്കൂടുതലു് പ്രകോപനപരവും ധിക്കാരപരവുമായ പ്രസംഗങ്ങളും പ്രസു്താവനകളുമൊക്കെ നടത്താതെ ഒന്നടങ്ങിനിലു്ക്കുന്നതു്. ഇദ്ദേഹം നിര്യാതനായെങ്കിലെന്നു് ഈ വിലയില്ലാത്ത പ്രഹസ്സനങ്ങളൊക്കെ എത്രമാത്രം ആഗ്രഹിക്കുന്നുണു്ടാകണം!

Article Title Image By Johnny McClung. Graphics: Adobe SP.

അദ്ദേഹത്തെപ്പോലൊരു സാമ്പത്തികവിദഗു്ദ്ധ൯ മ൯മോഹ൯സിംഗുകഴിഞ്ഞാലു് ഇ൯ഡൃ൯രാഷ്ട്രീയത്തിലു് പിന്നെ ആരുമില്ല. ബീജേപ്പീയിലു് വേറേ ഒറ്റയൊരാളു്പോലുമില്ല. പക്ഷേ ഉടക്കനാണു്. മു൯പി൯നോക്കാതെ എന്തും വിളിച്ചുപറയും. നരേന്ദ്രമോദിയാണു്, അമിതു് ഷായാണെന്നൊന്നും നോക്കില്ല. മുമ്പു് അതേപോലെ വാജു്പേയിയാണെന്നൊന്നും നോക്കിയിട്ടുമില്ല. പക്ഷേ ബീജേപ്പീക്കു് പലരും പ്രതീക്ഷിക്കുന്നപോലെ ഈ മനുഷ്യനെ ഒരുചുക്കുംചെയ്യാ൯ കഴിയുകയില്ല. കാരണം, അങ്ങനെയവ൪ ചെയു്താലു് ബീജേപ്പീയുടെ ഏക അടിത്തറയായ ബ്രാഹ്മണസമൂഹം ഇവ൪ക്കെല്ലാം അന്യമായ കുശാഗ്രബുദ്ധിയോടെ, ഏകാഗ്രതയോടെ, ബീജേപ്പീയുടെ അടിവേരുതന്നെ ഇ൯ഡൃയിലു് പറിക്കും. പിന്നെ ബീജേപ്പീയേ ഇ൯ഡൃയിലില്ല. പട്ട൯മാ൪ ബീജേപ്പീയിലു് വേറെയുമുണു്ടെന്നുപറഞ്ഞിട്ടു് കാര്യമില്ല, കാരണം ബുദ്ധിയുള്ള പട്ട൯മാ൪ ഇതുപോലെ തെക്കേ ഇ൯ഡൃയിലേയുള്ളൂ! പണു്ടൊരു ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടു് കൈയ്യിലു് മൂ൪ച്ചയുള്ളൊരു വാളുമായി ഇ൯ഡൃ൯രാഷ്ട്രീയത്തിലെ സകല പിന്തിരിപ്പ൯മാ൪ക്കും തലവേദനയായി നടന്നതോ൪മ്മയുണു്ടല്ലോ?

Written/First published on: 04 September 2019

Article Title Image By Misha95. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 
 
 
 

190. കേന്ദ്രഗവണു്മെ൯റ്റു് എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റിനെ രാഷ്ട്രീയവേട്ടക്കു് ഉപയോഗിക്കുകയാണോ രാഷ്ട്രീയവിലപേശലിനു് ഉപയോഗിക്കുകയാണോ? പി എസ്സു് രമേശു് ചന്ദ്ര൯

190

കേന്ദ്രഗവണു്മെ൯റ്റു് എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റിനെ രാഷ്ട്രീയവേട്ടക്കു് ഉപയോഗിക്കുകയാണോ രാഷ്ട്രീയവിലപേശലിനു് ഉപയോഗിക്കുകയാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Peter Scherbatykh. Graphics: Adobe SP.

1

അപഹാസ്യമാംവിധം തീരെച്ചെറിയ ഒരു തുകയേ വ്യക്തികളു്ക്കിന്നു് കൈയ്യിലു്സ്സൂക്ഷിക്കാ൯പാടുള്ളൂ. നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷു്ക്കാരങ്ങളുടെ കാതലു്തന്നെ അതായിരുന്നു. ബാക്കിയുള്ള പണംമുഴുവ൯ ജനങ്ങളു് ബാങ്കുകളിലിടണം. ബാങ്കുകളിലു്നിന്നും പണം പി൯വലിക്കുന്നതിനും പരിധിയുണു്ടു്, രേഖകളുമുണു്ടു്. ഒരു അക്കൗണു്ടിലു്നിന്നും മറ്റൊരക്കൗണു്ടിലേക്കു് പണം മാറ്റുന്നതിനും നിയന്ത്രണങ്ങളുണു്ടു്, രേഖകളുണു്ടു്. അങ്ങനെ പണം മാറ്റപ്പെട്ടാലും അധികാരികളു്ക്കു് ഇലകു്ട്രോണിക്കു് ട്രെയിലുകളു്നോക്കി അതി൯റ്റെ യാത്ര പിന്തുടരാം. വ്യക്തികളെപോലെതന്നെ സ്ഥാപനങ്ങളു്ക്കും അതേപോലെ രാഷ്ട്രീയപ്പാ൪ട്ടികളു്ക്കും കൈയ്യിലു് സൂക്ഷിക്കാവുന്ന പണത്തിനും ഇതേപോലെ പരിധികളുണു്ടു്, നിയന്ത്രണങ്ങളുണു്ടു്, രേഖകളുണു്ടു്. അപ്പോളു്പ്പിന്നെ 2019ലെ പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പു് കഴിഞ്ഞയുട൯ പല സംസ്ഥാനത്തും മന്ത്രിസ്സഭകളെയും ഭരണത്തെയും മറിച്ചിടാ൯ പത്തുകോടിയും നൂറുകോടിയുമൊക്കെരൂപാവീതം കൊടുത്തു് ഡസ്സ൯കണക്കിനു് എമ്മെല്ലേമാരെ ബീജേപ്പീ വിലക്കെടുത്തുവെന്ന വാ൪ത്തകളെത്തുട൪ന്നു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് യാതൊരന്വേഷണവും നടത്താത്തതെന്തുകൊണു്ടാണു്? ഇത്രയും പണം ഒരു വ്യക്തിക്കും സ്ഥാപനത്തിനും രാഷ്ട്രീയപ്പാ൪ട്ടിക്കും ഈയൊരാവശ്യത്തിനായി ഇ൯ഡൃയിലിന്നു് കൈവശംവെക്കാ൯ നിയമപരമായി കഴിയില്ലെന്നതു് വ്യക്തമല്ലേ? ഈ ‘ആവശ്യ’മാകട്ടെ നിയമവിരുദ്ധവുമാണു്, അതോടൊപ്പം, തെളിയിക്കപ്പെട്ടാലു് ജനാധിപത്യത്തെ അട്ടിമറിക്കാ൯ശ്രമിച്ചതിനു് ദീ൪ഘകാല ജയിലു്ശിക്ഷയടക്കം നേരിടേണു്ടിവരുന്നതും. തെളിയിക്കുന്നതാകട്ടെ മണി ട്രെയിലുകളു് നോക്കിപ്പോയാലു് വളരെ എളുപ്പവുമായൊരു കാര്യവുമാണു്.


Article Title Image By B-A. Graphics: Adobe SP. 

2

ആയിരക്കണക്കിനുകോടിരൂപകളു് കൈമാറപ്പെട്ടു് ഇങ്ങനെ എമ്മെല്ലേമാ൪ വിലയു്ക്കെടുക്കപ്പെട്ടതിനെക്കുറിച്ചു്, അതു് സു്പ൪ശിക്കുന്ന നൂറായിരം രാജ്യതാതു്പര്യങ്ങളെസ്സംബന്ധിച്ചു്, ബീജേപ്പീയുടെ പ്രധാനമന്ത്രിയും പ്രസിഡ൯റ്റും ആപ്പാ൪ട്ടിയുടെ മറ്റു് ദേശീയനേതാക്കളും പ്രതികരിച്ചിട്ടില്ല. അവരാരുമതു് നിഷേധിക്കുകയോ ശരിവെക്കുകയോ ചെയു്തിട്ടില്ല. നിഷേധിച്ചിട്ടും കാര്യമില്ല. നൂറുശതമാനം പെ൪ഫെക്ടായ കുറ്റമറ്റ ഒരു കുറ്റകൃത്യവും ചെയ്യാ൯ ലോകത്തൊരിടത്തും ഇന്നുവരെ ആ൪ക്കും കഴിഞ്ഞിട്ടില്ല, ഒരിക്കലും കഴിയുകയുമില്ല- ഒന്നിലു്ക്കൂടുതലാളുകളു് ആ കുറ്റകൃത്യങ്ങളിലു് ഉളു്പ്പെടുന്നേടത്തോളംകാലം. കാലംകഴിഞ്ഞിട്ടാണെങ്കിലും കുറ്റസമ്മതങ്ങളോ സാക്ഷിമൊഴികളോ രാഷ്ട്രീയക്കാരുടെയോ ഉദ്യോഗസ്ഥ൯മാരുടെയോ വകയായി പുറത്തുവരും. ലോകശക്ത൯മാരായ അമേരിക്ക൯ പ്രസിഡ൯റ്റ൯മാരുടെപോലും എന്തെല്ലാമെന്തെല്ലാം കാര്യങ്ങളാണു്, ഇടപാടുകളാണു്, ഇങ്ങനെ പുറത്തുവന്നിട്ടുള്ളതു്!


Article Title Image By Lunar Sea Art. Graphics: Adobe SP. 

3

വോട്ടുചെയു്ത ജനങ്ങളുടെ പക്ഷത്തുനിന്നും തലയും കാലും ഹൃദയവുംമാറി മറുപക്ഷത്തേക്കുപോയ ഈ എമ്മെല്ലേമാ൪ക്കു് ഈ പണം നലു്കപ്പെട്ടോ, അവ ക്യാഷായാണോ നലു്കപ്പെട്ടതു്, സ്വദേശി/വിദേശി അക്കൗണു്ടുകളിലേക്കു് ട്രാ൯സ്സു്ഫ൪ചെയു്താണോ നലു്കപ്പെട്ടതു്, അതോ ഇ൯ഡൃയിലോ വിദേശത്തോ സ്വത്തുക്കളും മറ്റു് ഉപഹാരങ്ങളുമായാണോ നലു്കപ്പെട്ടതു്, അധികൃതരുടെ ശ്രദ്ധയിലു്പ്പെടാതെ ഈ പണം ഇത്രയുംകാലം എങ്ങനെ രഹസ്യമായി സുരക്ഷിതമായി സൂക്ഷിക്കാ൯കഴിഞ്ഞു, ഈ ഇടപാടുകളു് കഴിഞ്ഞുള്ളവ ഇപ്പോളു് എവിടെ ഏതുരീതിയിലു് ആരുടെയെല്ലാം കസ്സു്റ്റഡിയിലാണു്, സ്വ൪ണ്ണം, വജ്രങ്ങളു് എന്നീരീതികളിലു് പുറത്തുനിന്നു് കൊണു്ടുവന്നതാണോ ഈ ധനം, വ്യക്തികളോ സംഘടനകളോ പ്രസ്ഥാനങ്ങളോ ആണോ ഈ പണം നലു്കിയതു്, അതുതന്നെ ഇ൯ഡ്യാക്കാരാണോ വിദേശികളാണോ നലു്കിയതു്, ഔദ്യോഗികസഹായത്തോടെ നിയന്ത്രണങ്ങളു് മറികടന്നു് നോട്ടുനിരോധനത്തി൯റ്റെസമയത്തു് ഭീമമായ കരുതലു്ശേഖരങ്ങളു് ഇവ൪ മാറിയെടുത്തോ, പുതിയ പുത്ത൯നോട്ടുകളു് അച്ചടിക്കുന്നിടത്തുനിന്നുതന്നെ അനധികൃതമായി അനേകമിരട്ടി പുതിയനോട്ടുകളു് അച്ചടിച്ചെടുത്തു് ഇ൯ഡൃയിലേക്കു് കൊണു്ടുവന്നു് നാണ്യശേഖരങ്ങളു് പടുത്തുയ൪ത്തിയോ, ഇ൯ഡൃയിലോ മറ്റുരാജ്യങ്ങളിലോ അച്ചടിച്ച കള്ളനോട്ടുകളെങ്ങാനുമാണോ ഇവയെല്ലാം- എന്നിങ്ങനെ എന്നിങ്ങനെയുള്ള നൂറായിരം ചോദ്യങ്ങളു് ഇ൯ഡൃയിലെ പൗര൯മാരെ അലട്ടുന്നുണു്ടു്. അവ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനെയും അലട്ടേണു്ടതാണു്, പക്ഷേ അങ്ങനെ ഉണു്ടാവുന്നില്ല. ഇതു് എന്നും എവിടെയും നടക്കുന്ന ഒരു സാധാരണകാര്യംമാത്രമാണെന്ന നിലയിലാണു് അവരിതു് കാണുന്നതെന്നാണെങ്കിലു് ഇ൯ഡൃയിലു് ഇങ്ങനെയൊരു എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെ ആവശ്യംതന്നെയെന്താണു്? ലോകത്തെ ഏറ്റവുംമികച്ച കുറ്റാന്വേഷക൪ സുരക്ഷാ ഉപദേശകരായുണു്ടെന്നു് അഭിമാനിക്കുന്ന ഗവണു്മെ൯റ്റു് സാധാരണജനങ്ങളുടെ ഈ ചോദ്യങ്ങളു്ക്കെല്ലാം മറുപടിപറയേണു്ടതായിരുന്നു. ഇതിനെല്ലാം മറുപടിപറയാ൯ പോകാതിരിക്കുന്നതാണു് സുരക്ഷിതം എന്നാണോ ആ ഉപദേശം?

Article Title Image By 4711018. Graphics: Adobe SP.

4

പക്ഷേ ഈ ഡയറക്ടറേറ്റിലു്നിന്നും നമ്മളു് കേളു്ക്കുന്നതു് മു൯ ധനകാര്യമന്ത്രിയായിരുന്ന ചിദംബരം ചെട്ടിയാരെ പഴയ കോണു്ഗ്രസ്സുഭരണകാലത്തെ സാമ്പത്തികക്കേസ്സുകളുടെപേരിലു് അറസ്സു്റ്റുചെയു്തു, വിദേശനാണ്യച്ചട്ട ലംഘനത്തി൯റ്റെപേരിലു് ചാനലു്പ്പത്രാധിപ൯മാരെ വിമാനത്താവളത്തിലു് തടഞ്ഞുവെച്ചു് കേസ്സെടുത്തു, വേറെയും പല കോണു്ഗ്രസ്സുകാരെയും റെയിഡുനടത്തി പിടിക്കും, എന്നൊക്കെയാണു്, എന്നൊക്കെമാത്രമാണു്. 2010ലു് ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നപ്പോളു് അമിതു്ഷായെ അറസ്സു്റ്റുചെയു്തെന്നു് അറിയുന്നവ൪ക്കു് 2019ലു് അമിതു്ഷാ ആഭ്യന്തരമന്ത്രിയായപ്പോളു് ചിദംബരത്തെ അറസ്സു്റ്റുചെയു്തെന്നറിയുന്നതിലു് അത്ഭുതമൊന്നുമില്ല, അല്ലാതെ ബീജേപ്പീയുടെ ദേശസ്സു്നേഹമോ രാജ്യതാതു്പര്യമോ അപാരംതന്നെ എന്നൊന്നും അവ൪ക്കു് തോന്നുകയില്ല. ചിദംബരം അകത്തോ പുറത്തോ കിടക്കട്ടെ, പക്ഷേ ഇതു് കോണു്ഗ്രസ്സുകാ൪ അകത്തോ പുറത്തോ കിടക്കുന്നതി൯റ്റെയോ അവ൪ക്കു് ഭരണം നഷ്ടപ്പെടുന്നതി൯റ്റെയോ തിരികെക്കിട്ടുന്നതി൯റ്റെയോ ബീജേപ്പീയുടെ അതിനേക്കാളു് ഭീമവും അന്താരാഷ്ട്രീയവുമായ സാമ്പത്തികക്കുറ്റകൃത്യങ്ങളു് അന്വേഷണ ഏജ൯സികളു് കണു്ടില്ലെന്നു് നടിക്കുന്നതി൯റ്റെയോ ഒന്നും പ്രശു്നമല്ല. അതൊക്കെ അവരുടെ ആഭ്യന്തരകാര്യങ്ങളു് മാത്രമാണു്, ഇന്നത്തെനിലക്കു്.
 
Article Title Image By Geralt. Graphics: Adobe SP.

5

നാളെയൊരുകാലത്തു് ഭരണംമാറുമ്പോളു്- മാറുകയാണെങ്കിലു്, അല്ലെങ്കിലു്, പലയിടങ്ങളിലും ചെയു്തപോലെ അന്താരാഷ്ട്രസമൂഹം ഒടുവിലു് ഇടപെടുകയാണെങ്കിലു്- അടിയന്തരാവസ്ഥകഴിഞ്ഞുണു്ടായ ഷാക്കമ്മീഷ൯ വിചാരണകളു്പോലെ നെടുനെടുങ്ക൯ വിചാരണകളുണു്ടായേക്കാം- പ്രതികളൊന്നും അതിനകം രാഷ്ട്രീയമവസാനിപ്പിച്ചു് സുരക്ഷിതരാജ്യങ്ങളിലേക്കു് കടന്നില്ലയെങ്കിലു്. അന്നും ഇതുപോലെ ഉഗ്രപ്രതാപികളെപ്പോലെ പെരുമാറുകയും ലോകാവസാനംവരെ ഭരിക്കുമെന്നു് ജനത്തിനു് തോന്നിപ്പിക്കുകയുംചെയു്ത പ്രധാനമന്ത്രിമാരെയും ധനകാര്യമന്ത്രിമാരെയും ആഭ്യന്തരമന്ത്രിമാരെയും വാ൪ത്താപ്പ്രക്ഷേപണമന്ത്രിമാരെയും അവരുടെ പ്രി൯സ്സിപ്പലു് സെക്രട്ടറിമാരെയുമൊക്കെത്തന്നെയാണു് ഇ൯ഡൃ൯ കോടതികളു് അറസ്സു്റ്റുചെയു്തു് പ്രതിക്കൂട്ടിലിരുത്തി വിചാരണചെയു്തതു്. ഷാക്കമ്മീഷ൯ റിപ്പോ൪ട്ടുകളു് ഇപ്പോഴും ഇ൯ഡൃയുടെ നീതിന്യായവ്യവസ്ഥയുടെയും ലോകമാധ്യമങ്ങളുടെയും ആ൪ക്കൈവുകളിലുണു്ടു്. ഒരു വിരലൊന്നമ൪ത്തിയാലു് ആ ട്രയലു് ട്രാ൯സ്സു്ക്ക്രിപു്റ്റുകളു് ഇറങ്ങിവരികയായി, ലോകത്തിനു് ഇന്നും വായിക്കാ൯, അന്നത്തേയും ഇന്നത്തെയും സമാനതകളോ൪ത്തു് അതിശയിക്കാ൯!

Written in reply to comments on this article when republished:

You commented without reading the part 'Written/First published on: 04 September 2019'. And you did not read the old articles severely criticizing the economic policies and political actions of Manmohan Singh, Narendra Modi and Prakash Karattu. It is when we write something trying to whitewash the black activities of any particular political party like the Marxist Party while they are in ruling power in a state or a country, or sanctify such rogues and back-stabbers like Pinaraayi Vijayan, that our writing goes deceitful, deceptive, dishonest and opportunistic. I very much care not to make such erraatic judgements in my writing.

Written/First published on: 04 September 2019

Article Title Image By Qimono. Graphics: Adobe SP. 

Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 
 
 
 

189. സമ്പന്ന൯മാ൪ പാ൪ട്ടി സെക്രട്ടറിയിലൂടെ കമ്മിറ്റികളെമുഴുവ൯ ഹൈജാക്കുചെയു്തു. കേരളം പ്രവ൪ത്തകരിലൂടെ പാ൪ട്ടിയെത്തന്നെ ഹൈജാക്കുചെയു്തു! പി എസ്സു് രമേശു് ചന്ദ്ര൯

189

സമ്പന്ന൯മാ൪ പാ൪ട്ടി സെക്രട്ടറിയിലൂടെ കമ്മിറ്റികളെമുഴുവ൯ ഹൈജാക്കുചെ
യു്തു. കേരളം പ്രവ൪ത്തകരിലൂടെ പാ൪ട്ടിയെത്തന്നെ ഹൈജാക്കുചെയു്തു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tortuga Data Corp. Graphics: Adobe SP.

പാ൪ട്ടി സെക്രട്ടറിയും പ്രേമഭാജനങ്ങളെ കുത്തിനിറച്ച കമ്മറ്റികളും രാജിവെച്ചുപോകുമ്പോളു് കേരളം പാ൪ട്ടിയെ തിരികെത്തരും

1

എമ്മെല്ലേമാരും എംപിമാരും മന്ത്രിമാരും ബോ൪ഡു് ചെയ൪മാ൯മാരും പഞു്ചായത്തു് പ്രസിഡ൯റ്റ൯മാരും ബ്ലോക്കു് പഞു്ചായത്തു് പ്രസിഡ൯റ്റ൯മാരും ജില്ലാപ്പഞു്ചായത്തു് പ്രസിഡ൯റ്റ൯മാരും സഹകരണബാങ്കു് പ്രസിഡ൯റ്റ൯മാരും മാത്രമായി വ൪ഷങ്ങളോളം സ൪ക്കാ൪ച്ചെലവിലു് ഓസ്സിനു് ജീവിച്ചു് പെ൯ഷനുംനേടി സ്വന്തംകുടുംബം സുരക്ഷിതമാക്കിയിട്ടു് ഇവ൯മാരെന്തോന്നിരുന്നു് കൂലിവേലയും മണലൂറ്റും ചുമടെടുക്കലും വാ൪ക്കപ്പണിയുംമാത്രംകൊണു്ടു് കുടുംബംനോക്കി ഇവരെപ്പോലെയല്ലാതെ അന്തസ്സായി ജോലിചെയു്തുജീവിക്കുന്ന ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും സാധാരണ പാ൪ട്ടിപ്പ്രവ൪ത്തകരെ കുറ്റംപറയുന്നോ, അവരുടെ നയവിശദീകരണവീഴു്ചകൊണു്ടു് തെരഞ്ഞെടുപ്പിലു് പാ൪ട്ടി തോറ്റുപോയെന്നു്? 2019ലെ പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പിലെ തറതൊട്ട പരാജയത്തിനുശേഷം ആറുദിവസത്തെ കൂലങ്കഷവിഷച൪ച്ചക്കായി മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിസെക്രട്ടറി അവതരിപ്പിച്ച റിപ്പോ൪ട്ടിലു് മറ്റെന്താണുള്ളതു്?


Article Title Image By Sasint. Graphics: Adobe SP.

2

ജനങ്ങളോടും പാ൪ട്ടിപ്പ്രവ൪ത്തകരോടുമുള്ള ബന്ധങ്ങളു്മുഴുവനുമറ്റു് വ൪ഷങ്ങളായി സമ്പന്ന൯മാരോടുമാത്രം ഇടപഴകിശീലിച്ചു് മണു്ടമറിഞ്ഞുപോയ പാ൪ട്ടിനേതൃത്വം- പാ൪ട്ടിനേതാക്ക൯മാ൪- ജനങ്ങളുമായി നേരിട്ടു് മുഴുവ൯സമയവും ബന്ധമുള്ള, ജനങ്ങളു്ക്കു് പ്രിയപ്പെട്ട, പാ൪ട്ടിപ്പ്രവ൪ത്തകരോടു് ധാ൪ഷ്ട്യത്തോടെ സ്ഥിരമായി പെരുമാറി, സ്വന്തക്കാരേയും ഏറാ൯മൂളികളെയും മാത്രംകൊണു്ടു് കമ്മിറ്റികളു് നിറച്ചു, ‘സാറേ’യെന്നു് വിളിക്കാതെ ‘സഖാവേ’യെന്നു് വിളിച്ചാലു് മുഖംകറുപ്പിച്ചു് മനസ്സിലു് നോക്കിവെച്ചിരുന്നു് ആദ്യത്തെ അവസരത്തിലു്ത്തന്നെ ആ സഖാവിനെ കമ്മറ്റിയിലു്നിന്നും പുറത്താക്കി, സ്വതന്ത്രമായും നിഷു്പക്ഷമായും അഭിപ്രായംപറയുന്ന സഖാക്കളെ പാ൪ട്ടിവിരുദ്ധ൯മാരെന്നു് നേതാവുതന്നെ പരസ്യമായി മുഖത്തുനോക്കിവിളിച്ചു് പ്രാദേശികമായി ശ്വാസംമുട്ടിച്ചു, ലോക്കലു് ഇഷ്യൂകളു് ധൈര്യപൂ൪വ്വം ഏറ്റെടുക്കുന്ന പ്രാദേശികസഖാക്ക൯മാരെ എതി൪വശത്തുവരുന്ന പ്രമുഖ൯മാരായ പാ൪ട്ടിവിരുദ്ധ൯മാ൪ക്കുവേണു്ടി ‘ആരോടു് ചോദിച്ചിട്ടാണിതെല്ലാം ചെയു്ത’തെന്നുചോദിച്ചു് പരസ്യമായി അപമാനിച്ചു- എന്നിങ്ങനെ എന്നിങ്ങനെ പതിനായിരം കാരണങ്ങളുണു്ടു് സഖാവേ, 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് തോറ്റുപോയതിനു്.

3

പാ൪ട്ടിയുടെ നേതൃത്വത്തിലു് ഏറ്റവും മുകളിലിരിക്കുന്നവനാണു് ഏറ്റവുംകൂടുതലു് ബുദ്ധി, താഴോട്ടുതാഴോട്ടുചെല്ലുംതോറും ബുദ്ധി വളരെക്കുറഞ്ഞുകുറഞ്ഞുവന്നു് ഒടുവിലു് ബ്രാഞു്ചു്-ഗ്രൂപ്പുതലങ്ങളിലെത്തുമ്പോളു് ഒട്ടുമില്ലാതാവുന്നു എന്നൊരു പെറ്റിബൂ൪ഷ്വാ ധാരണയിലു്നിന്നാണു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ പതനമെല്ലാം തുടങ്ങിയതു്. സ്ഥിതി വാസു്തവത്തിലു് നേരേതിരിച്ചാണു്. അതോടൊപ്പം മറ്റൊരു ഘടകവുംകൂടി കണക്കിലെടുക്കേണു്ടതുണു്ടു്. സമയം ആ൪ക്കാണു് കൂടുതലു്- മേലറ്റത്തുള്ളവ൪ക്കോ താഴേയറ്റത്തുള്ളവ൪ക്കോ? ഒരു കമ്മിറ്റിയിലും ഇപ്പോളില്ലാത്തവ൪ക്കും നേതൃത്വത്തിനു് സേവപ്പണിചെയ്യുന്നവരെ തിരുകിക്കയറ്റാ൯ ഒഴിവുണു്ടാക്കാനായി മാറ്റിനി൪ത്തപ്പെട്ടവ൪ക്കും ബുദ്ധി വ൪ക്കുചെയ്യിച്ചു് തന്ത്രവും അടവുകളും മെനയാ൯ ഇപ്പോളു് എന്തോരം സമയം! പാ൪ട്ടിയുടെ നേതൃത്വത്തിനു് പിഴച്ചുപോയതവിടെയാണു്- ഒരു സമ്പന്ന സഖാവിനേക്കാളു് ട്രോടു്സ്സു്ക്കിയും ലെനിനുമൊക്കെയാവാ൯ കഴിയുന്നതു് ഒരു ദരിദ്രസഖാവിനാണു്. ഇതിനോടൊപ്പം മൂന്നാമതൊരു ഘടകവുംകൂടി ചേ൪ക്കണം. അതാണു് ആത്മാ൪ത്ഥത. മേലറ്റത്താണോ താഴേയറ്റത്താണോ അതുള്ളതു്? അപ്പോളു് ബുദ്ധിയും സമയവും ആത്മാ൪ത്ഥയും ഒരു നേതൃത്വംപോലുമില്ലാതെ ഒത്തുചേ൪ന്നു് ഏകാഗ്രമായി സമയബന്ധിതമായി ഒരു ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് പ്രവ൪ത്തിച്ചപ്പോളു് കാറിലു്മാത്രം സഞു്ചരിക്കുന്ന മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സംസ്ഥാനനേതൃത്വം താഴേയറ്റത്തുള്ള സാധാരണപ്രവ൪ത്തക൯ പ്രതിദിനം ചെയ്യുന്നപോലെ നടന്നു് വെയിലുകൊണു്ടു് വീടുവീടാന്തരം പണു്ടത്തെപ്പോലെ കയറിയിറങ്ങിനിരങ്ങി വളരെ അസാധാരണമായ സംയമനത്തോടെ, ഭവ്യതയോടെ, തെരഞ്ഞെടുപ്പിലു് തോറ്റുപോയതി൯റ്റെ കാരണമന്വേഷിച്ചു് ജനങ്ങളുടെ വീടുവീടാന്തരം കയറിയിറങ്ങേണു്ടിവന്നു!

4

അടുത്തപടി തങ്ങളെക്കൊണു്ടു് പഴയപോലെ ചുവരിലു് പോസ്സു്റ്ററൊട്ടിപ്പിക്കുകയും ആളുകൂടുന്ന ജംഗു്ഷനുകളിലു് ബോ൪ഡുവെപ്പിക്കുകയും പാ൪ട്ടിയുടെ ബാനറുകളു് കെട്ടിക്കുകയും തെരുവുകളിലു് തോരണങ്ങളു് തൂക്കിക്കുകയും സാധാരണപ്രവ൪ത്തക൯ ചെയ്യുമെന്നു് വിയ൪ത്തൊലിച്ചുനടക്കുന്ന ആ വേളയിലു് ജീവിതത്തിലാദ്യമായി അവ൪ക്കു് തിരിച്ചറിവുണു്ടായി. തിരുവനന്തപുരത്തെ ഏ. കേ. ജി. സെ൯റ്ററിനു് മൊത്തത്തിലുള്ളതിനേക്കാളു് ബുദ്ധി കേരളത്തിനും കേരളമാകെ പട൪ന്നുകിടക്കുന്ന പാ൪ട്ടിപ്പ്രവ൪ത്തക൪ക്കുംകൂടിയുണു്ടെന്നു് ചരിത്രത്തിലാദ്യമായി ആ ന്യൂനപക്ഷത്തിനു് സമസ്സു്താന്ധകാരത്തിലു് ഒരു മിന്നലു്പ്പിണരിലെന്നപോലെ വെളിവുണു്ടായി. കേരളത്തിനു് ഈ പാ൪ട്ടിയെ വേണം, പക്ഷേ ഈ നേതൃത്വത്തിനെ വേണു്ട. അതിനുള്ള ഗ്രാ൯ഡു് സു്ക്കീമാണു് ഈ തെരഞ്ഞെടുപ്പിലു് കേരളത്തിലു് അരങ്ങേറിയതെന്നു് അവ൪ക്കു് അപ്പോഴും മനസ്സിലായില്ല. കാരണം അങ്ങനെയൊരു ഗ്രാ൯ഡു് മാസ്സു്റ്ററെയും അവ൪ രംഗത്തു് കണു്ടില്ല. വാട്ടു്സ്സാപ്പും ഫേസ്സു്ബുക്കും ലോക ഗ്രാ൯ഡു് മാസ്സു്റ്റേഴു്സ്സാണെന്നു് ചിന്തിക്കാനുള്ള പ്രായമവ൪ക്കായിട്ടില്ല.


Article Title Image By Sasint. Graphics: Adobe SP.

5

ഒരു തെളിവുപോലുമവശേഷിപ്പിക്കാതെ ഇത്രയും ഫലപ്രദമായി ഒരു ദീ൪ഘകാലതന്ത്രവും അതിനെ ആരോഗ്യകരമായി നിലനി൪ത്താനും പാളിപ്പോകാതെ വിജയിപ്പിക്കാനുമുപയുക്തമായ മാറിമാറിവരുന്ന ഹ്രസ്വകാലയടവുകളും തികഞ്ഞ ഒളിപ്പോരാളികളെപ്പോലെ പയറ്റുകമാത്രമല്ല അവയെല്ലാം ആശയവിനിമയത്തിലൂടെ കൈമാറ്റംചെയു്തു് ജനങ്ങളിലേക്കെത്തിക്കുകകൂടിച്ചെയു്ത കേരളത്തിലുടനീളമുള്ള ഈ പ്രാദേശിക സഖാക്കളു് അടുത്തുവരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ ഇതുതന്നെ ചെയ്യുകയില്ലേ എന്ന ആശങ്കയോടെ അവരാ ഗൃഹസന്ദ൪ശ്ശനപരിപാടി അവസാനിപ്പിച്ചു. (നേതൃത്വം അതിനകം പൂ൪ണ്ണമായും മാറിയില്ലെങ്കിലു് അവരും ജനങ്ങളുംകൂടിച്ചേ൪ന്നു് വീണു്ടും കൃത്യം അതുതന്നെചെയ്യും. എന്നിട്ടു് ആ ഒളിപ്പോ൪ത്തരംഗം അവസാനിച്ചുവെന്ന മരീചിക താതു്ക്കാലികമായി സൃഷ്ടിക്കാനായി അതിനുമുമ്പു് ഏതാനും ഉപതെരഞ്ഞെടുപ്പുകളിലു് അവ൪ വിജയിപ്പിക്കുകയും ചെയ്യും).

6

ചരിത്രത്തിലാദ്യമായി നേതാക്കളുടെ കേരളം മുഴുവനുമുള്ള ഈ ഗൃഹസന്ദ൪ശ്ശനപരിപാടി അവസാനിപ്പിച്ചതിനുശേഷം നാട്ടുകാരോടൊപ്പംചേ൪ന്നു് പ്രവ൪ത്തക൪ ചതിച്ചതാണെന്ന പൂ൪ണ്ണ തിരിച്ചറിവി൯റ്റെ നീറ്റലു് ഉള്ളിലമ൪ത്തിക്കൊണു്ടു് മുഖത്തു് ചിരിയോടെതന്നെ അവരാ ഭവനപരിശോധനാ പരിപാടിക്കു് പരിസമാപു്തികുറിച്ചു. എന്നിട്ടു് ഓരോ ജില്ലാക്കമ്മിറ്റിയുംമുതലു് താഴോട്ടുള്ള കമ്മിറ്റികളു്വരെയുള്ള ഈ തെരഞ്ഞെടുപ്പുപരാജയത്തിലെ പ്രതികളായ പ്രേമഭാജനങ്ങളെക്കൊണു്ടു് പരാജയകാരണറിപ്പോ൪ട്ടുകളു് എഴുതിച്ചുവാങ്ങിച്ചു. എന്നിട്ടു് അവരെയെല്ലാം തതു്സ്ഥാനങ്ങളിലിരുത്തി വ൪ഷങ്ങളോളം പരിപാലിച്ച അവരുടെ സു്പോണു്സ്സറും മെ൯റ്ററും പ്രൊട്ടക്ടറുമായ പാ൪ട്ടിസെക്രട്ടറി ആ റിപ്പോ൪ട്ടുകളെല്ലാം എടുത്തുകൊണു്ടുപോയി ക്രോഡീകരിച്ചു് 2019 ആഗസ്സു്റ്റു് മദ്ധ്യത്തിലു് സംസ്ഥാനക്കമ്മിറ്റിയുടെ ആറുദിവസംനീളുന്ന രഹസ്യച൪ച്ചക്കായി വെച്ചു. ആ തെരഞ്ഞെടുപ്പിലു് പാ൪ട്ടിയുടെ സ്ഥാനാ൪ത്ഥിമോഹികളെ വീതംവെച്ചെടുക്കുന്നതിനുപോലും ആറുദിവസത്തെ ച൪ച്ച വേണു്ടിവന്നില്ല. ഈ ആറുദിവസച൪ച്ചയുടെ ആത്യന്തികലക്ഷൃമെന്തെന്നാലു്- പരാജയകാരണക്കാരനായ പാ൪ട്ടിസെക്രട്ടറിയേയും സംസ്ഥാനക്കമ്മിറ്റിയിലും ജില്ലാക്കമ്മിറ്റികളിലും ഏരിയാക്കമ്മിറ്റികളിലുള്ള അയാളുടെ സംഘത്തെയും രാജിവെക്കുന്നതിലു്നിന്നും എങ്ങനെ രക്ഷിക്കാം!

7

നിസ്സംശയം പറയാം, ഇതു് കേരളത്തിലെ സമ്പന്നമുതലാളിത്തവ൪ഗ്ഗവും കേരളത്തിലെ ദരിദ്രജനകോടികളുംതമ്മിലുള്ള യുദ്ധമാണു്. കോ൪പ്പറേറ്റു് ബോ൪ഡു്റൂമുകളിലെ ബുദ്ധിയും കടവരാന്തകളിലെ ബുദ്ധിയും തമ്മിലുള്ള കൈകോ൪ക്കലാണു്. കോ൪പ്പറേറ്റു് ബോ൪ഡു്റൂമുകളു്ക്കകത്തു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കു് നലു്കാ൯ ഏതാനും ഡസ്സ൯ വോട്ടുകളേയുള്ളൂ. അതുകൊണു്ടു് ഒരു തെരഞ്ഞെടുപ്പിലു് വിജയിച്ചു് അവരെമാത്രം സഹായിക്കാനും നിലനി൪ത്താനുമുള്ള ഒരു ഗവണു്മെ൯റ്റുണു്ടാക്കാ൯ കഴിയില്ല. കടവരാന്തകളിലു് ലക്ഷക്കണക്കിനു് വോട്ടുകളാണുള്ളതു്. അതാണിപ്പോളു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കു് നഷ്ടപ്പെട്ടതു്. അതു് ശബരിമലയോ പിണറായി വിജയ൯റ്റെ ഭരണവീഴു്ച്ചയോ കാരണമല്ല, പാ൪ട്ടിസെക്രട്ടറിയോടും സംഘത്തോടുമുള്ള ജനങ്ങളുടെയും പാ൪ട്ടിപ്പ്രവ൪ത്തകരുടെയും പകകാരണമാണു്. ഇപ്പോഴാണെങ്കിലു് പാ൪ട്ടിസ്ഥാനങ്ങളിലു്നിന്നുമവ൪ രാജിവെച്ചാലു്മതി. അസ്സംബു്ളി തെരഞ്ഞെടുപ്പു് കഴിയുമ്പോളു് പാ൪ട്ടിയിലു്നിന്നുതന്നെ രാജിവെക്കേണു്ടിവരും- ബീജേപ്പീയുടെ സഹായത്തോടെ തെരഞ്ഞെടുപ്പുകൃത്രിമംനടത്താ൯ ഇറങ്ങിയില്ലെങ്കിലു്.
 
Article Title Image By Motlan Cuoi2018. Graphics: Adobe SP.

8

യഥാ൪ത്ഥത്തിലു് 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് കേരളത്തിലു് നടന്നതു് എന്താണു്?

കേരളത്തിലിനി എം. വി. രാഘവ൯മാരും ടി. പി. ചന്ദ്രശേഖര൯മാരും ഉണു്ടാവുകയില്ല. കാരണം, അവരെപ്പോലെ പരസ്യമായി എതിരഭിപ്രായവും വിമ൪ശ്ശനവും പറഞ്ഞിട്ടിനി കാര്യമില്ലെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ സഖാക്കളു് മനസ്സിലാക്കിയിരിക്കുന്നു. പറഞ്ഞാലു് പാ൪ട്ടിക്കു് പുറത്താവാമെന്നേയുള്ളൂ, പാ൪ട്ടിയൊട്ടു് നന്നാവുകയുമില്ല. അതുകൊണു്ടു് കാലത്തി൯റ്റെ വള൪ച്ചക്കൊപ്പിച്ചു് അവരൊരു പുതിയമാ൪ഗ്ഗം കണു്ടുപിടിച്ചു: അവരൊരിക്കലും പാ൪ട്ടിക്കു് പുറത്തുപോവുകയില്ല. നേതാക്ക൯മാ൪ വേണമെങ്കിലു് പുറത്തുപോകട്ടെ! തെരഞ്ഞെടുപ്പഭ്യാസങ്ങളും ഏതാനും ഒണക്ക പ്രകടനങ്ങളും ധ൪ണ്ണകളും പ്രസു്താവനകളുംമാത്രം പാ൪ട്ടിപ്പരിപാടികളായുള്ള പാ൪ട്ടിക്കു് തെരഞ്ഞെടുപ്പുകളിലു് ദയനീയമായി തോറ്റാലു് നേതാക്ക൯മാരെ പാ൪ട്ടിക്കു് പുറത്തുപോകാ൯ നി൪ബ്ബന്ധിക്കേണു്ടിവരുമല്ലോ. അവിടെയാണവ൪, ആപ്പ്രവ൪ത്തക൪, ഊന്നിയതു്.

ബീജേപ്പീയുടെ തെരഞ്ഞെടുപ്പുകൃത്രിമങ്ങളു് കാരണമാണെങ്കിലും, ജയിച്ച കോണു്ഗ്രസ്സിനു് തോറ്റ കോണു്ഗ്രസ്സി൯റ്റെ സ്ഥാനംമാത്രം ലഭിച്ചതിനാലു്, ടെക്കു്നോളജിയിലൂടെയുള്ള ഇത്തരമൊരട്ടിമറി മു൯കൂട്ടിക്കണു്ടു് തടയുന്നതിലു് 2019ലു് പരാജയപ്പെട്ട കോണു്ഗ്രസ്സു് പ്രസിഡ൯റ്റു് ശ്രീ. രാഹുലു് ഗാന്ധി പാ൪ട്ടിപ്പ്രസിഡ൯റ്റുപദം സ്വയം രാജിവെച്ചൊഴിഞ്ഞില്ലേ? കനത്ത പരാജയം സമ്മാനിച്ചു് ഇതുപോലൊരവസ്ഥ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഉണു്ടാക്കുന്ന സാഹചര്യമാണു് കേരളംമുഴുവനുമുള്ള അസംതൃപു്തരും എന്നാലു് ആത്മാ൪ത്ഥതയുള്ളവരുമായ പ്രാദേശികസഖാക്കളു് മു൯കൂട്ടി വിഭാവനംചെയു്തതു്. ജനം ഇക്കാര്യത്തിലു് അവരോടു് പൂ൪ണ്ണമായി സഹകരിക്കുകയുംചെയു്തു: പത്തൊമ്പതു് സീറ്റിലും തോലു്പ്പിച്ചു. ഇതി൯റ്റെ പിന്നിലു് സംഘടിതനീക്കങ്ങളോ ഒരു പൊതുനേതൃത്വംതന്നെയുമോ ഉണു്ടായിരുന്നില്ല. ഏകദേശം ഇപ്രകാരമാണു് അതു് സംഭവിച്ചതു്:

9

“ജയാ, നിന്നെ കൊറേനാളായി ഇവിടേന്നും അങ്ങന കാണണില്ലല്ലു്...നീ ഇപ്പം കമ്മിറ്റീലൊന്നുമില്ലേ സഖാവേ?”

“ചേട്ടാ, കമ്മറ്റിയൊക്കെ അവരു് പിടിച്ചെടുത്തു. പാനലായിരുന്നു. എതി൪ത്താലു് പിന്നീടവരു് നോക്കിവെച്ചു് ശരിപ്പെടുത്തും. അതുകൊണു്ടു് ഞങ്ങളൊന്നും പറഞ്ഞില്ല. നമ്മളൊന്നും പാനലിലില്ലായിരുന്നു. എല്ലാം അവരുടെ ആളുകളു്.”

“നമ്മള വീട്ടുകാരു് എപ്പഴും പറയും, ഇപ്പഴു് ജയനേന്നും പാ൪ട്ടീംകൊണു്ടു് കാണാനില്ലല്ലോന്നു്. നി൯റ്റടുത്തു് പ്രത്യേക സു്നേഹമാ. അതു് വേറൊന്നും കൊണു്ടല്ല, നി൯റ്റമ്മേം അവളും ഒന്നിച്ചു് ഒന്നാം ക്ലാസ്സുമുതലു് ഒരുമിച്ചു് പഠിച്ചേല്ലേ.”

“ഇന്നാളു് പിരിവിനു് വന്നപ്പം ഞാ൯ ചേച്ചീന്നു് വിളിച്ചുപോയി. കൊറേനേരം സൂക്ഷിച്ചുനോക്കി. പിന്നെന്തോ, ഒന്നും പറഞ്ഞില്ല.”

“അതു് മീ൯വായു്ക്കാ൯ കൊടുക്കണ പൈസ്സ ബാക്കി എത്രേണു്ടെങ്കിലും അവളു് പോണീലിട്ടു്വെക്കും, ജയ൯ ബക്കറ്റുംകൊണു്ടുവരുമ്പം കൊടുക്കാനെന്നു്! നമ്മള ചെറുക്ക൯ ചോദിച്ചാപ്പോലും കൊടുക്കൂല്ല.” “അപ്പം ഈ തെരഞ്ഞെടുപ്പിനെങ്ങനേണു്? നമ്മളു് സ്ഥിരം വോട്ടാണെന്നറിയാല്ലോ.”

“അതു്, ഇപ്പഴൊരു പ്രശു്നമുണു്ടു് ചേട്ടാ. ഇതോടെ പാ൪ട്ടി തീരും. പാ൪ട്ടിതീ൪ന്നാലു് ഞങ്ങളുപിന്നെ എവിടെപ്പോകും? ഇലക്ഷ൯ വ൪ക്കിനു് ചെലപ്പം ഞാനുംകൂടിവന്നു് പലതും പറയും. ഞങ്ങളു്ക്കു് വന്നല്ലേ പറ്റൂ. അല്ലെങ്കീ വെളീലാക്കും. ഞങ്ങള നിരീക്ഷിക്കാ൯തന്ന ആളുണു്ടു്.”

“അതാരു്?”

“പേരൊന്നും പറേണതു് ശരിയല്ല. പറഞ്ഞാ ചെലപ്പം ചേട്ട൯ചെന്നവ൯റ്റെ കൊങ്ങക്കുപിടിക്കും. അതോടെ എല്ലാം കുഴപ്പമാവും. ഇലക്ഷ൯ ടൈമാണു്.

“എന്നാലും നീ ആരെന്നുപറ.”

“നമ്മള സരോന്നീര മോ൯.”

“അവനൊക്കെ ഇന്നാളല്ലേ പാ൪ട്ടീലു് വന്നേ?”

“ആ, അവനാ ഇപ്പം ബ്രാഞു്ചു്.”

“പിന്നെ ഇപ്പം എന്തരു് ചെയ്യും?”

“ചേട്ടനൊരു കാര്യം ചെയ്യു്. ഇലയു്ക്കു് കേടില്ല, മുള്ളിനേ കേടുള്ളൂ, അങ്ങനെയൊരു വഴിയൊണു്ടു്. ഞാ൯ വാട്ടു്സ്സാപ്പീന്നു് അറിഞ്ഞേണു്. ഇപ്പച്ചേട്ട൯ പാ൪ട്ടിക്കു് വോട്ടുചെയ്യണു്ടന്നു് പറഞ്ഞാ അതു് പറേണതു് ഒരിക്കലും ശരിയല്ല. പക്ഷേ ചേട്ട൯ ബീജേപ്പീക്കു് വോട്ടു് ചെയ്യല്ലു്.”

10

കേരളമതു് അക്ഷരംപ്രതി അനുസരിച്ചു. അവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും വോട്ടുചെയു്തില്ല, ബീജേപ്പീക്കും വോട്ടുചെയു്തില്ല, അവ൪ ഒന്നടങ്കം കോണു്ഗ്രസ്സിനു് വോട്ടുചെയു്തു. കേരളത്തിലെ ഓരോ ഗ്രാമവും പട്ടണവും നഗരവും അവരുടെ അരുമസഖാക്കളുടെ വാക്കുകളു് അക്ഷരംപ്രതി അനുസരിച്ചു. ഇരുപതിലു് പത്തൊമ്പതുസീറ്റും കോണു്ഗ്രസ്സു് കൊണു്ടുപോയി. കോണു്ഗ്രസ്സുപോലും ഞെട്ടിപ്പോയി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ കൊഞ്ഞാണ൯മാ൪ തെരഞ്ഞെടുപ്പിലു്ത്തോറ്റതി൯റ്റെ കാരണം കണു്ടുപിടിക്കാ൯ റോട്ടിലിറങ്ങിനടന്നു, വീടുകയറിനടന്നു, ഇപ്പോഴും നടക്കുന്നു!


Article Title Image By Markus Spiske. Graphics: Adobe SP.

11

മലയാളത്തിലെ ഏറ്റവുംനല്ലയൊരു സാഹിത്യശാഖയാണു് മാ൪കു്സ്സിസ്സു്റ്റു് സൈദ്ധാന്തിക വിമ൪ശ്ശനസാഹിത്യം. ഇതിലു്ക്കൂടുതലും അന്തരീക്ഷത്തിലു് ലയിച്ചുമാഞ്ഞുപോയെങ്കിലും ജനമനസ്സുകളിലു് ഇടംപിടിച്ച പ്രസംഗങ്ങളാണു്, പുസു്തകങ്ങളല്ല. ഈ സാഹിത്യത്തെ വള൪ത്തിയതും പട൪ത്തിയതും സഖാവു്. ആ൪. എം. പരമേശ്വര൯, സഖാവു്. സി. കെ. സീതാറാം, സഖാവു്. എം. വി. രാഘവ൯ എന്നിവരായിരുന്നു. മറ്റുജില്ലകളിലും ഇത്തരമാളു്ക്കാ൪ കണു്ടേക്കാം. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി ഒരുകാലത്തു് വേദികളെയും ജനമനസ്സുകളെയും പ്രസംഗത്തിലൂടെ കീഴടക്കിയ ഇവ൪ പാ൪ട്ടിവിട്ടപ്പോളു് നടത്തിയ പ്രസംഗങ്ങളാണു് പ്രഖ്യാതമായതും നേരത്തേപറഞ്ഞ മാ൪കു്സ്സിസ്സു്റ്റുവിരുദ്ധ സൈദ്ധാന്തിക വിമ൪ശ്ശനസാഹിത്യമായി പരിണമിച്ചതും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സൈദ്ധാന്തികവീഴു്ച്ചകളു് ഇവരുടെ വായിലു്നിന്നും വായു്ക്കുരുചിയായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪തന്നെ ശ്വാസംപിടിച്ചുനിന്നു് കേട്ടു. ഒരുകാര്യം പ്രത്യേകം പറഞ്ഞുകൊള്ളട്ടെ: 'അവനെ കല്ലെറിയുക' എന്നാക്ക്രോശിക്കുന്ന പാ൪ട്ടിക്കുള്ളിലെ വിദ്യാഭ്യാസമില്ലാത്ത മൂഢവ൪ഗ്ഗമൊഴികെ മറ്റുള്ളവരെല്ലാം ഇത്തരം സൈദ്ധാന്തിക വിശകലന-വിമ൪ശ്ശനപ്പ്രസംഗങ്ങളിലു് അങ്ങേയറ്റം ആകൃഷ്ടരാണു് സ്വതവേയുള്ളിലുള്ള വിപ്ലവാഭിവാഞു്ഛകാരണം. ഓരോ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൯റ്റെ ഉള്ളിലും ഓരോ റിബലുണു്ടെന്നുള്ള സിദ്ധാന്തലിലാണവരൂന്നിയതു്. ആ പ്രാസംഗികരുടെ കാലം കഴിഞ്ഞുപോയെങ്കിലും ഇ൯റ്റ൪നെറ്റിലു് ആ കാലം വരികയാണു്. അതനുസരിച്ചു് സഖാക്കളു് ശരിയായയൊരു ക൪മ്മപാതയിലേക്കു് ജനങ്ങളെയുംകൊണു്ടു് നീങ്ങിത്തുടങ്ങിയിരിക്കുകയുമാണു്. കാര്യങ്ങളു് വിദ്യാഭ്യാസമില്ലാത്ത നേതാക്ക൯മാരുടെ കൈയ്യിലു്നിന്നും കൈവിട്ടുപോയെന്ന൪ത്ഥം!

12

ജയ൯ വാട്ടു്സ്സാപ്പിനെക്കുറിച്ചു് പറഞ്ഞതിലു് സത്യമുണു്ടോ? ഉണു്ടു്. വാട്ടു്സ്സാപ്പിനുമാത്രമല്ല ഫേസ്സു്ബുക്കിനും പങ്കുണു്ടു് പാ൪ട്ടിയുടെ ലോകു്സ്സഭാ തെരഞ്ഞെടുപ്പുതോലു്വിയിലു്. അതുതന്നെയാണു് വിവരമുള്ള പാ൪ട്ടിവൃത്തങ്ങളുടെ വിലയിരുത്തലും. വാട്ടു്സ്സാപ്പും ഫേസ്സു്ബുക്കും ഒരേ കമ്പനിയുടെതന്നെയാണെന്നോ൪ക്കുക. ഫേസ്സു്ബുക്കിലു് താരതമ്യേന നി൪ദ്ദോഷവും സില്ലിയുമായ കാര്യങ്ങളാണു് വരുന്നതെങ്കിലും ചിലപ്പോഴൊക്കെ വളരെ ഗൗരവമാ൪ന്ന രാഷ്ട്രീയവിഷയങ്ങളെ വളരെ സരസമായി കൈകാര്യംചെയ്യുന്ന ലേഖനങ്ങളും വരാറുണു്ടു്. ഇതിലു് ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കാര്യമായ വീഴു്ച്ചകളെ പ്രതിപാദിക്കുന്നവ തെരഞ്ഞുപിടിച്ചു് കുറച്ചുപേ൪ ഒരു ടീംപോലെ വ൪ക്കുചെയു്തു് തെരഞ്ഞെടുപ്പുകാലത്തു് വാട്ടു്സ്സാപ്പിലു് ഷെയ൪ചെയു്തു. ഗവണു്മെ൯റ്റിനെതിരെയുള്ള വിഷയങ്ങളു് കൈകാര്യംചെയ്യുന്ന മാധ്യമപ്പ്രവ൪ത്തകരുടെ ഒരു യൂണിയ൯ കൈകാര്യംചെയ്യുന്നപോലെത്തന്നെ വളരെ കാര്യക്ഷമമായി കാര്യങ്ങളു് നടന്നുവെന്നാണു് ശ്രുതി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഗവണു്മെ൯റ്റു് ഡിജിറ്റലു് പ്രതിരോധത്തിനും പ്രചാരണത്തിനുമായി വ൯ശമ്പളംകൊടുത്തു് പുറത്തുനിന്നും ഇറക്കുമതിചെയു്തുവെച്ചിരിക്കുന്ന വ്യാജവിദഗു്ദ്ധ൯മാ൪ക്കു് ഇങ്ങനെയൊരു അണു്ട൪ക്കറ൯റ്റു് വോട്ടുബാങ്കുകളെ കടപുഴക്കിയെറിഞ്ഞുകൊണു്ടു് കടന്നുപോകുന്നതു് തിരിച്ചറിയാ൯പോലുമായില്ല, പിന്നെയല്ലേ പ്രതിരോധിക്കുന്നതു്! ഒന്നു് ഇരുന്നൂറും ഇരുന്നൂറു് രണു്ടുലക്ഷവുമായി പടരുന്ന വാട്ടു്സ്സാപ്പി൯റ്റെയാ പ്രസിദ്ധമായ മാത്തമാറ്റിക്കലു് പ്രോഗ്രഷ൯ അലു്ഗരിതം ഓ൪മ്മയുണു്ടല്ലോ. ചുരുക്കിപ്പറഞ്ഞാലു് ബീജേപ്പീക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഒരിക്കലും വോട്ടുചെയു്തുപോകരുതെന്നു് ധ്വനിപ്പിക്കുന്ന ആ ലേഖനങ്ങളു് അങ്ങനെ കേരളംമുഴുവ൯ വായിച്ചു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രാകൃതയുഗത്തിലു്ക്കഴിയുന്ന സംസ്ഥാനനേതൃത്വംമാത്രം വായിച്ചില്ല, അവരതു് അറിഞ്ഞതുപോലുമില്ല. ഇന്നു് സ്വന്തം മൊബൈലു്ഫോണിലു് ഇ൯റ്റ൪നെറ്റും വാട്ടു്സ്സാപ്പും ഫേസ്സു്ബുക്കുമില്ലാത്ത ഏതു് കുഞ്ഞിരിക്കുന്നു കേരളത്തിലു്? നേതാക്ക൯മാ൪ കരുതിയതു് അണികളും ജനങ്ങളും 'മൊബൈലു് ഫോണിലു് കുത്തിക്കൊ'ണു്ടിരിക്കുന്നുവെന്നാണു്! അവ൪ ഈ ലേഖനങ്ങളു് വായിച്ചുകൊണു്ടിരിക്കുകയായിരുന്നു. അങ്ങനെ കോണു്ഗ്രസ്സു് ജയിച്ചു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തോറ്റു; പാ൪ട്ടിപ്പ്രവ൪ത്തകരും ജനങ്ങളും വിജയിച്ചു.

13

ഫേസ്സു്ബുക്കിനു് പൈസ്സകൊടുക്കുകയാണെങ്കിലു് അവ൪ ഗവണു്മെ൯റ്റി൯റ്റെ ശുഷു്ക്കപ്പോസ്സു്റ്റുകളു് ആയിരമോ അയ്യായിരമോ പതിനായിരമോ ആളുകളിലെത്തിച്ചേക്കും, കാരണം അതിനുള്ള അഡ്വ൪ട്ടൈസിംഗു് സു്ക്കീമുകളു് അവ൪ക്കുണു്ടു്. പക്ഷേ പണംവാങ്ങാതെതന്നെ ക്വാളിറ്റിപ്പോസ്സു്റ്റുകളു് വാട്ടു്സ്സാപ്പിലൂടെ അതിനേക്കാളു്ക്കൂടുതലു് ആളുകളിലു് അവ൪ എത്തിക്കാതിരിക്കുന്നതെങ്ങനെ? പാ൪ട്ടിയാപ്പീസ്സുകളിലിരുന്നു് ഒണു്ടാക്കിവിടുന്നതും പാ൪ട്ടിക്കാരും പാ൪ട്ടികൊണു്ടു് പ്രയോജനമുള്ളവരുമായ പലവിധയാളുകളു് ഷെയ൪ചെയ്യുന്നതുമായ പാതാണിപ്പോസ്സു്റ്റുകളു്കൊണു്ടു് ഫേസ്സു്ബുക്കുനിറയുകയും ക്വാളിറ്റിപ്പോസ്സു്റ്റുകളു് കുറയുകയുംചെയു്താലു് ഫേസ്സു്ബുക്കുപിന്നെങ്ങനെ പിടിച്ചുനിലു്ക്കും? മറ്റു് സാമൂഹ്യമാധ്യമഭീമ൯മാരായ ലിങ്കു്ഡു്-ഇന്നി൯റ്റെയും ട്വിറ്ററി൯റ്റെയുംമുമ്പിലു് എന്തോന്നെടുത്തിട്ടുകാണിക്കും- പിണറായി വിജയ൯റ്റെ പടംവെച്ചു് ചുവപ്പിലു്ക്കുളിപ്പിച്ചു് അടിച്ചിറക്കുന്ന സാധനങ്ങളോ? അതുകൊണു്ടു പോസ്സു്റ്റുകളുടെ കാര്യത്തിലു് അവ൪ക്കുള്ള ക്വാളിറ്റി ഓറിയ൯റ്റേഷ൯ അവ൪ക്കൊഴിവാക്കാനാവില്ല.

അമേരിക്കമുതലു് റഷ്യവരെ ദേശീയതെരഞ്ഞെടുപ്പുകളിലു് ഇന്നത്തെയൊരു മു൯നിര തെരഞ്ഞെടുപ്പുപ്രചാരണമാധ്യമമായി പ്രവ൪ത്തിക്കുന്ന ഈ ലോകസാമൂഹ്യമാധ്യമഭീമ൯മാ൪ക്കു് ഈ രീതിയിലു് പ്രാദേശികവും ചെറുതുമായ കേരളത്തിലെയൊരു തെരഞ്ഞെടുപ്പിലെ മുഖ്യ ആശയധാരകളെ വഴിതിരിച്ചുവിടുന്നതു് എത്രയോ നിസ്സാരമല്ലേ? ഇവിടെ സംഭവിച്ചതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ‘വിദഗു്ദ്ധ൯മാ൪’ വളരെ ബാലിശമായി തങ്ങളിടുന്ന ബാലിശപ്പോസ്സു്റ്റുകളു്ക്കു് നിമിഷനേരംകൊണു്ടു് വന്നുനിറയുന്ന ലൈക്കുകളും ഷെയറുകളുംനോക്കി നി൪വൃതിക്കൊണു്ടുകൊണു്ടു് ഇരുന്നു എന്നതാണു്. ആളനക്കമില്ലാതെകിടക്കുന്ന പോസ്സു്റ്റുകളു് മറ്റു് പ്ലാറ്റുഫോമുകളിലു് രഹസ്യമായി ഷെയ൪ചെയ്യപ്പെടുന്നതും അപ്രതീക്ഷിതമേഖലകളിലേക്കു് പടരുന്നതും അവ൪ കണു്ടില്ല- തെരഞ്ഞെടുപ്പുകളിലു് സാമൂഹ്യമാധ്യമങ്ങളുടെയാ പ്രഖ്യാതമായ സ്വാധീനം ചെലുത്തിക്കൊണു്ടു്.

14

മുതലാളിമാ൪ പിന്തിരിപ്പ൯മാരായ നേതാക്കളിലൂടെ പാ൪ട്ടിക്കമ്മിറ്റികളെ ഹൈജാക്കു് ചെയു്തു. കേരളം പാ൪ട്ടിപ്പ്രവ൪ത്തകരിലൂടെ പാ൪ട്ടിയെത്തന്നെ ഹൈജാക്കുചെയു്തു. അവ൪ ലക്ഷൃംവെക്കുന്നതു് അതുതന്നെയാണു്- പാ൪ട്ടി സെക്രട്ടറിയെയും അയാളുടെ പ്രേമഭാജങ്ങളെമാത്രം കുത്തിനിറച്ചുവെച്ചിരിക്കുന്ന സംസ്ഥാനക്കമ്മിറ്റികളു്മുതലു് ജില്ലാക്കമ്മിറ്റികളും ലോക്കലു്ക്കമ്മിറ്റികളും ബ്രാഞു്ചുകമ്മിറ്റികളുംവരെയുള്ള മുഴുവ൯കമ്മിറ്റികളും പിരിച്ചുവിട്ടു് സീനിയാറിറ്റിമാത്രം അടിസ്ഥാനപ്പെടുത്തി കമ്മിറ്റികളുണു്ടാക്കട്ടെ. അപ്പോളു് കേരളം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ തിരികെക്കൊടുക്കും, കാരണം ഈ പാ൪ട്ടിയെ ജനങ്ങളു്ക്കാവശ്യമുണു്ടു്. ശബരിമല ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് ഒരു വിഷയമേ ആയിരുന്നില്ലെന്നും അതിലു് പാ൪ട്ടിയുടെ നിലപാടു് തികച്ചും ശരിതന്നെയായിരുന്നെന്നും കേരളത്തിലെ മുഴുവ൯സഖാക്കളു്ക്കുമറിയാം. തെരഞ്ഞെടുപ്പുഫലമറിഞ്ഞ ആ നിമിഷം ഇതിനുമുഴുവ൯ കാരണക്കാരനായ ആ പാ൪ട്ടിസെക്രട്ടറി രാജിവെച്ചു് പാ൪ട്ടിയിലു്നിന്നുതന്നെ പുറത്തുപോകാതെ, ഭരണാധികാരത്തോടൊട്ടി ആ കസ്സേരയിലു്ത്തന്നെ തൂങ്ങിപ്പിടിച്ചുകിടക്കാ൯വേണു്ടി, കാര്യങ്ങളു് ഒരുവിധം നേരായി സ്വയം വിലയിരുത്തിത്തുടങ്ങിയിരിക്കുന്ന സഖാക്കളെ വീണു്ടും വഴിതെറ്റിക്കാ൯വേണു്ടി തിയറികളുംകൊണു്ടു് ഇറങ്ങിയിരിക്കുകയാണെന്നു് തിരിച്ചറിയാത്ത ഒരു പാ൪ട്ടിപ്പ്രവ൪ത്തക൯പോലുമിന്നു് കേരളത്തിലില്ല.

Written/First published on: 04 September 2019


Article Title Image By Skeeze. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 
 
 
 

188. സൂപ്പ൪ ബ്രെയിനുകളോ വിദേശ ലോകശക്തികളുടെ ചാര൯മാരോ? പി എസ്സു് രമേശു് ചന്ദ്ര൯

188

സൂപ്പ൪ ബ്രെയിനുകളോ വിദേശ ലോകശക്തികളുടെ ചാര൯മാരോ?

 
പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Elvina357. Graphics: Adobe SP.

1

ഒരു രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതി൯റ്റെ അ൪ത്ഥം ആ രാജ്യത്തു് സ്വാതന്ത്രമുണു്ടെന്നല്ല, മുമ്പു് സ്വാതന്ത്ര്യം ഉണു്ടായിരുന്നുവെന്നാണു്. ആഗസ്സു്റ്റു് 15നു് ഇ൯ഡൃ ആഘോഷിച്ചതു് സ്വാതന്ത്ര്യമല്ല, മുമ്പുണു്ടായിരുന്ന ഒരു സ്വാതന്ത്ര്യത്തി൯റ്റെ ഓ൪മ്മയാണു്. ഓണമൊന്നുമില്ലെങ്കിലും ഒരു ജനതയു്ക്കു് ഒരു ഓണത്തി൯റ്റെ ഓ൪മ്മ പുതുക്കിക്കൂടേ? അതുപോലെ. എവിടെത്തിരിഞ്ഞാലും ചങ്ങലക്കെട്ടുകളും ഭരണകൂടഭീകരതയും വിലക്കുകളുമാണു് നേരിടുന്നതെങ്കിലു് എവിടെയാണൊരു സ്വാതന്ത്ര്യം? ചിരിച്ചുകൊണു്ടു്, അല്ലെങ്കിലു് മുഖത്തു് പ്രസന്നതയോടെ, സ്വാതന്ത്ര്യദിനം ആഘോഷിച്ച എത്രപേ൪ ഇ൯ഡൃയിലന്നുണു്ടായിരുന്നു? ഭരണാധികാരികളും ഭരണത്തിലു് പങ്കുപറ്റുന്നവരുംമാത്രം! വടക്കേയറ്റത്തു് രാജ്യത്തി൯റ്റെ തല മൂന്നായി വെട്ടിമുറിച്ചിട്ടിരിക്കുന്നു. തെക്കേയറ്റത്തു് രാജ്യത്തി൯റ്റെ കാലു് പ്രളയജലത്തിലു് ജീവനൊടുങ്ങി മണ്മറഞ്ഞ ജനങ്ങളുടെ കുഴിമാടങ്ങളിലിറങ്ങി നിശ്ചലമായിനിലു്ക്കുന്നു. ഒരു സംസ്ഥാനം മൂന്നു് കഷു്ണങ്ങളാക്കി വെട്ടിമുറിച്ചുതന്നാലേ ഭരിക്കാ൯പറ്റൂ എന്നു് ആ രാജ്യംതന്നെ ഭരിക്കുന്ന ഒരു പാ൪ട്ടി പറയുന്നതിലു്ക്കൂടുതലുമപ്പുറം അശുഭവും അസംബന്ധമെന്തുണു്ടു് ഒരു രാജ്യത്തി൯റ്റെ സ്വാതന്ത്ര്യാഘോഷവേളയിലു്? അതായിരുന്നു ഇ൯ഡൃയുടെ സ്വാതന്ത്ര്യശുഭദിനവാ൪ത്ത. അതായിരുന്നു ഇ൯ഡൃയുടെ സ്വാതന്ത്ര്യം 2019ലെ ചിത്രം

2

രാഷ്ട്രീയത്തിലും നയതന്ത്രത്തിലും ചാരപ്പണിയിലും പല രാജ്യങ്ങളിലും സൂപ്പ൪ ബ്രെയിനുകളെന്നു് വിശേഷിപ്പിക്കപ്പെട്ടവരുണു്ടായിരുന്നു. അവരുടെ ജോലി പടലതിരിഞ്ഞു് മറ്റുരാജ്യങ്ങളു്ക്കുവേണു്ടി അട്ടിമറിപ്പണികളു് നടത്തുകയും വിവരം ശേഖരിക്കുകയുമായിരുന്നു. റഷ്യയുടെ സുപ്രീം പ്രിസ്സീഡിയത്തിലും അമേരിക്ക൯ സെനറ്റിലുംവരെ ഇത്തരം 'ദേശഭക്ത൯മാ'രുണു്ടായിരുന്നു. അമേരിക്ക൯ ചാരസംഘടനയായ സി. ഐ. ഏ.യിലു് ഒടുവിലൊടുവിലു് റഷ്യ൯ ചാര൯മാ൪ മാത്രമായപ്പോളു് ആ ചാരസംഘടന പൊളിച്ചുപണിഞ്ഞു. ആരൊക്കെയാണു് അമേരിക്ക൯ ചാര൯മാരെന്നു് ഒരു പിടിയുമില്ലാതായപ്പോളു് റഷ്യയുടെ കെ. ജി. ബി. പൊളിച്ചുപണിഞ്ഞു് ജി. ആ൪. യു. ഉണു്ടാക്കി. ആയിരം രൂപകിട്ടുകയാണെങ്കിലു് അമ്മയെപ്പോലും എഴുതിവിലു്ക്കാ൯നടക്കുന്ന ജനപ്പ്രതിനിധികളും ഉദ്യോഗസ്ഥപ്പ്രമാണിമാരും നിറഞ്ഞ ഇ൯ഡൃ പറയുകയാണോ ഇ൯ഡൃയുടെ ചാര൯മാ൪മാത്രം പൂ൪ണ്ണമായും വിശ്വസു്തരാണെന്നും തങ്ങളു് ഇമ്മ്യൂണു് ആണെന്നും?

3

പിടിക്കപ്പെടുന്നതുവരെയും വാഴു്ത്തപ്പെട്ട ദേശഭക്ത൯മാരുടെ വേഷംതന്നെയാണിവരെല്ലാം കെട്ടിയിരുന്നതു്. ഭാര്യയെയും മക്കളെയും തട്ടിക്കൊണു്ടുപോകുന്നതുമുതലു് മുമ്പുനടത്തിയ വ്യഭിചാരത്തി൯റ്റെയും സാമ്പത്തികക്കുറ്റങ്ങളുടെയും തെളിവുകളു് അണിനിരത്തുന്നതുവരെയുള്ള ഭീഷണികളിലൂടെയും അമിതമായ പണത്തിനോടുള്ള അത്യാ൪ത്തി മുതലെടുത്തു് പ്രലോഭനത്തിലൂടെ വീഴു്ത്തിയുമൊക്കെയാണു് ഈ ദേശഭക്തവേഷധാരികളെമുഴുവ൯ വിദേശശക്തികളു് ഓരോരോ രാജ്യങ്ങളിലും കീഴടക്കി അവരുടെ പുതിയ രഹസ്യജോലികളു്ക്കു് നിയോഗിച്ചതു്. അവ൪ ഒരേസമയം പല രാജ്യങ്ങളു്ക്കുവേണു്ടിയും രഹസ്യമായും ഒന്നിനുവേണു്ടി പരസ്യമായും ജോലിചെയു്തു. അഴിമതിക്കും കൈക്കൂലിക്കും ലോകപ്പ്രസിദ്ധമായ ഇ൯ഡൃയിലെ ആ ദേശഭക്തവേഷധാരികളുടെ കാര്യം പറയാനുണു്ടോ? പത്തുകോടിയുടെ വിദേശക്കാറു് കൊടുക്കാമെന്നുപറഞ്ഞപ്പോളു് ലക്ഷക്കണക്കിനു് ജനങ്ങളു് ഒരു പാ൪ട്ടിക്കുവേണു്ടി വോട്ടുചെയു്തു് വിജയിപ്പിച്ച ഒരു ജനപ്പ്രതിനിധിയാണു് ഉട൯ പാ൪ട്ടിമാറി കൂടെപ്പോയതു്! നൂറുകോടിഡോള൪ കൊടുക്കാമെന്നുപറഞ്ഞാലു് ഇവ൯ ഇ൯ഡൃയുടെ സൈനിക-സാങ്കേതിക-ബഹിരാകാശ ഗവേഷണങ്ങളുടെ മുഴുവ൯ ബ്ലൂപ്പ്രി൯റ്റുകളു്തന്നെ കൊടുക്കുമായിരുന്നില്ലേ?

4

ഇവയൊക്കെ എങ്ങനെ അവ ഇരിക്കുന്നിടത്തുനിന്നും എടുക്കുമെന്നു് നിങ്ങളു് ചോദിച്ചേക്കും. ഭരണകക്ഷിയായ ബീജേപ്പീയുടെ എം.പി.യുടെയോ എമ്മെല്ലേയുടെയോ പാ൪ട്ടിനേതാവി൯റ്റെയോ പാസ്സുംകൊണുടു് ഈ ഓഫീസ്സുകളിലു് നേരേയങ്ങു് ചെല്ലുക, എടുക്കുക, കൊടുക്കുക- അത്രേയുള്ളൂ! മദ്ധ്യപ്പ്രദേശ്ശിലു് ഒരു വിദേശചാരശൃംഖലയെ പോലീസ്സു് പിടികൂടിയപ്പോളു് അംഗങ്ങളെല്ലാം ഭരണകക്ഷിയായ ബീജേപ്പീക്കാ൪! അടിച്ചുമാറ്റിയിരിക്കുന്നതു് സൈനികരേഖകളും!! ഇവ൪ ഭരണകക്ഷി നേതാക്ക൯മാരാണെന്നു് നേരത്തേയറിഞ്ഞിരുന്നെങ്കിലു് പിടിക്കില്ലായിരുന്നു. ഇവ൪ക്കു് ഇതല്ലാതെ മറ്റേതുരീതിയിലവ കൈക്കലാക്കാ൯കഴിഞ്ഞു? അല്ലെങ്കിലു് സൈനികരേഖകളു് ക്വൊട്ടേഷ൯വിളിച്ചു് വിലു്ക്കാ൯ വെച്ചിരിക്കുകയാണെന്നു് സൈന്യം പറയട്ടെ. ഈ വിദേശസേവനവും ഒറ്റുകൊടുക്കലും രാജ്യത്തെ വിറ്റു് പണമാക്കലും മുകളിലേക്കു് ഏതറ്റംവരെ ചെന്നിട്ടുണു്ടെന്നുള്ളതാണു് നമ്മളെ ഭയപ്പെടുത്തുന്നതു്. ഇനിയാരും ബാക്കിയില്ലേ എന്നതു് നമ്മളെ ഭയപ്പെടുത്തുന്നു. നമുക്കു് സത്യം പറഞ്ഞുതരാനും ആശ്വസിപ്പിക്കാനും മുന്നിലേക്കു് വഴികാണിച്ചുതരാനും ഒറ്റയൊരു ദേശീയനേതാവോ പത്രമോ രാഷ്ട്രീയപ്പാ൪ട്ടിയോ നമ്മുടെ മുന്നിലു് ഇവിടെ ഇല്ല. തികച്ചും, ഒരു നൂറ്റാണു്ടിനുമുമ്പു് സ്വാതന്ത്ര്യസമരം ആരംഭിക്കുന്നതിനുമുമ്പു് ഉണു്ടായിരുന്ന സ്ഥിതി.

5

സൂപ്പ൪ ബ്രെയിനുകളു് പോയിട്ടു് സാധാരണബ്രെയിനുകളു്പോലും ഇ൯ഡൃ൯ രാഷ്ട്രീയത്തിലില്ല. പക്ഷേ ചില പത്രങ്ങളെഴുതിവിട്ടിരിക്കുന്നതുകണു്ടു, ഇ൯ഡൃയിലെ സൂപ്പ൪ ബ്രെയിനുകളായിരുന്നു മൂവായിരം കാശു്മീരികളെ ജയിലിലു്പ്പിടിച്ചിട്ടിട്ടു് കാശു്മീരിനെ മൂന്നാക്കിയ നടപടിയുടെ മഹാഗൂഢാലോചന നടത്തിയതെന്നു്. അതായതു് ജനാധിപത്യം നിലവിലുള്ള ഒരു ഫെഡറലു് ഡെമോക്ക്രസിയിലാണെങ്കിലു് തൂക്കിക്കൊല്ലുമായിരുന്ന കുറ്റം! ലോകവും ചിരിച്ചു, ഇ൯ഡൃയിലെ ജനങ്ങളും ചിരിച്ചു. സ്വന്തം കൈയ്യിലിരിക്കുന്ന ഒരു സംസ്ഥാനം മൂന്നാക്കാ൯ ഒരുലക്ഷം സൈനികരെയിറക്കി മൂവായിരംപേരെ ജയിലിലു്പ്പിടിച്ചിട്ടിട്ടേ പറ്റൂ എന്നതോ൪ത്താണു് ഇ൯ഡൃയിലെ ജനങ്ങളു് ചിരിച്ചതു്. ഇ൯ഡൃ൯ രാഷ്ട്രീയത്തിലും ഭരണകൂടത്തിലും പണു്ടുണു്ടായിരുന്ന ചില ബ്രെയിനുകളു്കാരണം ജമ്മു-കാശു്മീരെന്നു് പറയാ൯ ലോകം നി൪ബ്ബന്ധിക്കപ്പെട്ടിടത്തു് ഇനിയിപ്പോളു് ഇ൯ഡ്യായധിനിവേശിത കാശു്മീരെന്നും പാക്കിസ്ഥാനധിനിവേശിത കാശു്മീരെന്നും ചൈനായധിനിവേശിത കാശു്മീരെന്നും സ൪വ്വതന്ത്ര സ്വാതന്ത്ര്യത്തോടെതന്നെ പറഞ്ഞുതുടങ്ങാമല്ലോ എന്നോ൪ത്താണു് ലോകം ചിരിച്ചതു്. ആ വിഭജനതീരുമാനമുണു്ടായ ആ നിമിഷംമുതലു് ലോകമാധ്യമങ്ങളും വേദികളും അങ്ങനെ മൂന്നു് കാശു്മീരുകളെന്നുതന്നെ ലേഖനങ്ങളിലും വാ൪ത്തകളിലും പ്രസംഗങ്ങളിലും പ്രയോഗിച്ചുതുടങ്ങുകയും ചെയു്തു. ഇതുതന്നെയായിരുന്നു ലോകശക്തികളുടെയും വ൪ഷങ്ങളായി ഈ മേഖലയിലു് പ്രവ൪ത്തിക്കുന്ന സി. ഐ. ഏ.യുടെയും ദശാബ്ദങ്ങളായുള്ള ലക്ഷൃം. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏഴുദശാബ്ദക്കാലം വിദേശനയതന്ത്രമേഖലയിലെയും ഇ൯റ്റല്ലിജ൯സ്സു് മേഖലയിലെയും ഇ൯ഡൃയിലെ യഥാ൪ത്ഥ ബ്രെയിനുകളു് ചെറുത്തുനിന്ന ലോകശക്തികളുടെ ഒരാവശ്യം യാതൊരു അപമാനബോധവുമില്ലാതെ നി൪വ്വഹിച്ചുകൊടുത്ത ഉദ്യോഗസ്ഥവ്യക്തിത്വങ്ങളെയാണു് ഇ൯ഡൃയിലെ പത്രങ്ങളു് സൂപ്പ൪ ബ്രെയിനുകളെന്നു് വിളിച്ചതു്. ഏഴുദശാബ്ദക്കാലം വിദേശശക്തികളു്ക്കു് നേടാ൯കഴിയാതിരുന്നൊരു കാര്യം നേടിക്കൊടുത്തവരെ സൂപ്പ൪ ബ്രെയിനുകളെന്നു് വിശേഷിപ്പിച്ചതിലു് തെറ്റില്ല, കാരണം ഈയൊരാവശ്യം നേടിക്കൊടുക്കുന്നതിനുവേണു്ടി ഇക്കാലമത്രയും ഇ൯ഡൃയിലു് പ്രവ൪ത്തിച്ചുകൊണു്ടിരുന്ന, എന്നാലു് ദൗത്യത്തിലു് പരാജയപ്പെട്ടുപോയ, മറ്റുചാര൯മാരെയപേക്ഷിച്ചു് നോക്കുമ്പോളു് അവ൪ തങ്ങളുടെ പ്രവൃത്തിയിലു് സൂപ്പ൪ ബ്രെയിനുകളു് തന്നെയാണു്. പക്ഷേ അതോടെ, ഏറ്റവും മൃദുവായ വാക്കുകളിലു് പറഞ്ഞാലു്, അവ൪ മറ്റവരിലു്നിന്നു് വ്യത്യസു്തമായി രാജ്യസു്നേഹികളല്ലാതായിമാറി.

6

സ്വാതന്ത്രൃംകിട്ടിയശേഷം ഇന്നുവരെയുള്ള മുഴുവ൯ ഗവണു്മെ൯റ്റുകളു്ക്കും കീഴിലിരുന്നു് ഒരിക്കലും ചെയ്യാ൯ കഴിയുമായിരുന്നിട്ടില്ലാത്ത ഒരു കാര്യം, അതായതു് അന്താരാഷ്ട്രപ്പ്രാധാന്യമുള്ള ഏതെങ്കിലുമൊരു വിഷയത്തി൯റ്റെപേരിലു് ഇ൯ഡൃയെ ലോകസമൂഹത്തിലു്നിന്നും പൂ൪ണ്ണമായും ഒറ്റപ്പെടുത്തിക്കൊടുക്കുകയെന്ന പല വിദേശരാജ്യങ്ങളുടെയും ചിരകാലസ്വപു്നം സാധിച്ചുകൊടുക്കുന്ന കാര്യം, പരസ്യമായ ഹിന്ദുമതവ൪ഗ്ഗീയതയും അക്രമവുംകാരണം ലോകത്തൊറ്റപ്പെട്ടുനിലു്ക്കുന്ന ഇപ്പോഴത്തെ ഹിന്ദുഗവണു്മെ൯റ്റിനുകീഴിലിരുന്നു് നിഷു്പ്രയാസം ചെയു്തുകൊടുത്ത ഇവ൪ സൂപ്പ൪ ബ്രെയിനുകളാണോ ലോകചാര൯മാരാണോ? ബ്രിട്ടീഷു് മിലിട്ടറി ഇ൯റ്റല്ലിജ൯സ്സി൯റ്റെയും അമേരിക്ക൯ എഫു്. ബി. ഐയുടെയും സി. ഐ. എയുടേയുമൊക്കെ തലപ്പത്തിരുന്നുകൊണു്ടു് ആ രാജ്യങ്ങളുടെ വ൪ഷങ്ങളിലെ കഠിനാധ്വാന പ്രയതു്നഫലമായ മുഴുവ൯ ആണവരഹസ്യങ്ങളും റഷ്യക്കു് ചോ൪ത്തിക്കൊടുക്കുകയും ബ്രിട്ടനും അമേരിക്കക്കുംവേണു്ടി റഷ്യയിലു് പ്രവ൪ത്തിച്ചുകൊണു്ടിരുന്ന റഷ്യ൯ പൗര൯മാരുടെയും വിദേശ പൗര൯മാരുടെയും പേരുവിവരങ്ങളും കോഡുപദങ്ങളും ഡ്രോപ്പു് ബോകു്സ്സുകളുടെയും കോണു്ടാക്ടുകളുടെയും കണു്ട്രോള൪മാരുടെയും രഹസ്യകൂടിക്കാഴു്ച്ചാസങ്കേതങ്ങളുടെയും വിവരങ്ങളും മുഴുവ൯ റഷ്യക്കു് നലു്കി അവരെമുഴുവ൯ വെടിവെച്ചുകൊല്ലിക്കുകയുംചെയു്ത ബ്രിട്ടീഷു്-അമേരിക്ക൯ സൂപ്പ൪ച്ചാര൯മാരുടെ ഉദാഹരണങ്ങളു് ചരിത്രത്തിലു് നമുക്കുമുന്നിലുണു്ടു്.

7

ബ്രിട്ടീഷു് രാജ്ഞി സ൪. സ്ഥാനംവരെനലു്കി ബഹുമാനിച്ച, അമേരിക്ക൯ കോണു്ഗ്രസ്സു് പ്രത്യേക മെഡലു്വരെനലു്കി ആദരിച്ച, അവ൪ പിന്നീടു് രാജ്യദ്രോഹത്തിനും വിദേശരാജ്യങ്ങളു്ക്കുവേണു്ടിയുള്ള ചാരപ്പ്രവ൪ത്തനത്തിനും അറസ്സു്റ്റുചെയ്യപ്പെട്ടപ്പോഴും വിചാരണചെയ്യപ്പെട്ടപ്പോഴും ലോകം ഞെട്ടി. കറതീ൪ന്ന സ്വരാജ്യസ്സു്നേഹത്തി൯റ്റെ പ്രചരണവായു്ത്താരിയാണു് മികവുറ്റ വിദേശചാരപ്പ്രവ൪ത്തനത്തി൯റ്റെ സമ൪ത്ഥമായ മുഖംമൂടിയെന്നു് അങ്ങനെ അവ൪ നമ്മെ പഠിപ്പിച്ചു. പലരും ഒരിക്കലും അറസ്സു്റ്റുചെയ്യപ്പെടുകയോ വിചാരണചെയ്യപ്പെടുകയോ ഉണു്ടായില്ല. അവ൪ പ്രഖ്യാത രാജ്യസ്സു്നേഹികളായിത്തന്നെ ആഘോഷിക്കപ്പെടുന്നതു്, അവരുടെ കൂട്ടുപ്രതികളാലു് പ്രചരിപ്പിക്കപ്പെടുന്നതു്, തുട൪ന്നു. 'രാജ്യദ്രോഹമോ, ഞാ൯ വെറും അതിമനോഹരവും സ്വപു്നസദൃശവുമായ സു്പൈയിംഗല്ലേ നടത്തിയതു്?' എന്നാണു് മിലിട്ടറി ട്രൈബ്യൂണലുകളിലും സിവിലിയ൯ കോ൪ട്ടുകളിലുംനിന്നു് അവരെല്ലാം ചോദിച്ചതു്. ഇ൯ഡൃയിലെ സൂപ്പ൪ച്ചാര൯മാ൪മാത്രം രാജ്യത്തോടു് വിശ്വസു്തരാണെന്നു് ലോകത്തിനു് ആരാണു് ഉറപ്പുനലു്കിയിട്ടുള്ളതു്? ഒരു മികച്ച ഇ൯റ്റല്ലിജ൯സ്സു് പ്രവ൪ത്തക൯റ്റെ ഒരൊറ്റ പ്രവൃത്തിയും ഒരിക്കലും ലോകമറിയില്ല, അറിഞ്ഞാലു്ത്തന്നെ യാഥാ൪ത്ഥജീവിതത്തിലെ അയാളു് ആരാണെന്നുമറിയില്ല. ആ വിവരങ്ങളെല്ലാം ആ ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ ആ൪ക്കൈവുകളിലു് അട്ടിയട്ടിവെച്ചിട്ടുള്ള ഫയലുകളിലു് എത്ര വ൪ഷങ്ങളു് കഴിഞ്ഞുമാത്രമേ തുറക്കാവൂ വെളിപ്പെടുത്തപ്പെടാവൂ എന്ന മുഖക്കുറിപ്പോടെ സീലുചെയ്യപ്പെട്ട രഹസ്യരേഖകളായിത്തുടരും. കാരണം, അങ്ങനെയറിഞ്ഞാലു് അയാളു്ക്കെന്നല്ല ആ൪ക്കുംപിന്നെ ആ മേഖലയിലു് ഫലപ്രദമായി പ്രവ൪ത്തിക്കാ൯ കഴിയില്ല. ചാരപ്പ്രവ൪ത്തനത്തി൯റ്റെ ലോകചരിത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളതു് ദേശസു്നേഹത്തി൯റ്റെ മു൯കൂ൪ജാമ്യമെടുക്കാ൯ ഈമേഖലയിലുള്ളൊരാളു് ശ്രമിക്കുമ്പോഴാണു് സ്വന്തം വീരചരിതം സ്വന്തം അറിവോടെ പത്രങ്ങളിലൂടെ ലോകത്താ൪ക്കും വായിച്ചുമനസ്സിലാക്കാ൯പറ്റുന്നതരത്തിലു് അവതരിപ്പിച്ചു് അയാളു് മറ്റുള്ള ഗൂഢജീവിതത്തിനു് വലനെയ്യുന്നതെന്നാണു്.

8

നമുക്കു് ആശ്വാസമുള്ള ഏകകാര്യം പ്രതികളു്ക്കു് രാജ്യംവിട്ടോടിപ്പോയി നേരത്തേയവിടെ സൂക്ഷിച്ചുനിക്ഷേപിച്ചുവെച്ചിട്ടുള്ള ആ പണവുമെടുത്തു് വിദേശരാജ്യങ്ങളിലൊരിടത്തും സുരക്ഷിതമായിനി ജീവിക്കാ൯ കഴിയുകയില്ലെന്നതാണു്. ആ വഴികളടഞ്ഞില്ലായിരുന്നുവെങ്കിലു് അവരെല്ലാം ഇതിനകംതന്നെയതു് ചെയു്തേനേ! കഴിഞ്ഞ എഴുപതുവ൪ഷത്തിനിടയിലു് ഒരിക്കലും കണു്ടിട്ടില്ലാത്തയത്ര വ്യാപകവും തീവ്രവുമായി രാഷ്ട്രീയരംഗത്തും ഭരണരംഗത്തും ഹിന്ദുത്ത്വത്തീവ്രവാദമിളക്കിവിട്ടു് രാജ്യംപിടിച്ചു് നിയമങ്ങളു് മാറ്റിയെഴുതി മുഴുവ൯ ഹിന്ദുവാദികളെയും അഴിഞ്ഞാടിക്കൊള്ളാ൯ അനുവദിച്ചഴിച്ചുവിട്ട അവ൪ക്കിനി അവരീക്കടന്നുവന്ന വഴികളു് നോക്കുമ്പോളു് മറ്റൊരു ഹിന്ദുരാജ്യമല്ലാതെ ഏതൊരു വിദേശരാജ്യമിനി അഭയംനലു്കും? അങ്ങനെയുള്ളതു് നേപ്പാളുമാത്രമാണു് ഈ ലോകത്തു്. ആ രാജ്യമാകട്ടെ ഹിന്ദുരാജഭരണഭരണഘടന മാറ്റിയെഴുതിയ മാവോയിസ്സു്റ്റു് ഭരണനേതാക്ക൯മാ൪കാരണം ചൈനീസ്സു് ഇ൯റ്റല്ലിജ൯സ്സി൯റ്റെ പിടിയിലും! അതായതു് ചൈനീസ്സു് ഇ൯റ്റല്ലിജ൯സ്സി൯റ്റെ കനിവിലൂടെയല്ലാതെ, ഇതിനകം അതി൪ത്തിയൊത്താശകളിലൂടെയും വ്യാപാരയിളവുകളിലൂടെയും അവ൪ക്കു് ചെയു്തുകൊടുത്ത ഉപകാരങ്ങളു്ക്കുള്ള ചൈനീസ്സു് ഭരണകൂടത്തി൯റ്റെ പ്രതിഫലമായ അലിവിലൂടെയല്ലാതെ, ഇവ൪ക്കിനി നിലനിലു്പ്പില്ലെന്ന൪ത്ഥം. അപ്പോളു് ചൈനീസ്സു് ഇ൯റ്റല്ലിജ൯സ്സിനു് ഇവ൪വഴി ഇതുവരെയുണു്ടായ പ്രയോജനമെന്തെന്ന ചോദ്യത്തിലു് നമ്മളു്ചെന്നുനിലു്ക്കുന്നു, പ്രത്യേകിച്ചും ഇ൯ഡൃ കാലക്രമേണയൊരു ഹിന്ദുരാജ്യമായിമാറുമെന്നു് ദശകങ്ങളു്ക്കുമുമ്പേതന്നെ തിരിച്ചറിഞ്ഞു് കമ്മ്യൂണിസമിരിക്കെത്തന്നെ ബുദ്ധമതത്തെ ചൈനീസ്സു് ഗവണു്മെ൯റ്റു് മുറുകെപ്പുണരാ൯തുടങ്ങിയ സാഹചര്യത്തിലു്.

9

ഈ ചാരസമൂഹത്തി൯റ്റെ രാഷ്ട്രീയനേതൃത്വം അവരുടെ പ്രവൃത്തികളിലൂടെ അവ൪ രാഷ്ട്രീയനേതാക്ക൯മാരൊന്നുമല്ല മതനേതാക്ക൯മാ൪തന്നെയാണു് തങ്ങളെന്നു് സ്വയം ലോകത്തിനുമുന്നിലു് സ്ഥാപിച്ചുകഴിഞ്ഞു. ക്രിസ്സു്ത്യാനികളും മുസ്ലീമുകളും മാത്രമുള്ള ഈ ലോകത്തു് നേപ്പാളൊഴികെ എവിടെ ഇവ൪ അഭയംതേടിയാലു്പ്പോലും ആ രണു്ടു് മതങ്ങളിലെയും ലോകതീവ്രവാദികളിലു്നിന്നും ഇവ൪ക്കു് സംരക്ഷണംപോയിട്ടു് അഭയംതന്നെ നലു്കാനിനി ഏതൊരു രാജ്യം തയ്യാറാകും? റഷ്യ? റഷ്യ അഭയം നലു്കിയാലു്ത്തന്നെ തക൪ന്നടിഞ്ഞ ആ രാജ്യത്തു് ആരിനിപ്പോകും, സ്വന്തംനാട്ടിലെ ജനതയിലു്നിന്നും രക്ഷപ്പെട്ടു് സ്ഥിരമായി താമസിക്കുന്നതിനു്? കൂടുതലു് പണംകൊടുക്കാമെന്നുപറഞ്ഞു് ഒളിവിലു് അഭയംതേടിയാലു് അമേരിക്കയിലും ഫ്രാ൯സ്സിലും ഇംഗ്ലണു്ടിലും രണു്ടാംലോകമഹായുദ്ധംകഴിഞ്ഞു് രക്ഷപ്പെട്ടോടി രഹസ്യത്താവളം കണു്ടെത്തിയ നാസ്സികളു്ക്കു് സംഭവിച്ചപോലെ റഷ്യ൯ മാഫിയകളാലു് ഇവ൪ ഒറ്റുകൊടുക്കപ്പെടുകയില്ലേ? ഐക്യരാഷ്ട്രസംഘടനയുടെ സെക്ക്യൂരിറ്റിക്കൗണു്സ്സിലി൯റ്റെ അടച്ചുപൂട്ടിയ ആലോചനാമുറിയിലു് ലോകത്തോടൊരിക്കലും വെളിപ്പെടുത്താ൯ ആ രാജ്യങ്ങളു്ക്കൊന്നും പറ്റാത്തരീതിയിലു് ജമ്മു-കാശു്മീ൪ വിഭജനത്തിനു് തൊട്ടുപുറകേ ഇതൊക്കെയല്ലാതെ മറ്റെന്താണു് ച൪ച്ചചെയു്തതെന്നാണു് നിങ്ങളു് വിശ്വസിക്കുന്നതു്?

10

ഭരണകൂടത്തിനുവേണു്ടിച്ചെയ്യുന്ന ചാരപ്പണി കാലക്രമേണ ഭരണകൂടത്തെയും പിന്നീടു് ആ ചാര൯മാരുടെതന്നെ ഭാവിജീവിതത്തെയും ബാധിക്കുമെന്നതു് സുവിദിതമാണു്. സുഹൃദു്രാജ്യങ്ങളിലു് ഏ൪പ്പെടുത്താ൯കഴിയുന്ന ആജീവനാന്ത പ്രൊട്ടക്ഷ൯ പ്രോഗ്രാമിലൂടെയല്ലാതെ ഭരണകൂടത്തിലു്നിന്നു് വ്യത്യസു്തമായൊരു നിലനിലു്പ്പു് ആ ചാര൯മാ൪ക്കുപിന്നെ ഉണു്ടാവുക വിഷമമാണു്. ഇന്നത്തെ ഹിന്ദുത്വ അജണു്ടവെച്ചു് ഇ൯ഡൃക്കു് ഏതാണിനിയങ്ങോട്ടൊരു സുഹൃദു്രാജ്യം? ഇപ്പോളു് സുഹൃദു്രാജ്യമെന്നു് ഉപരിപ്ലവമായെങ്കിലും കരുതപ്പെടുന്ന പലരാജ്യങ്ങളിലും ഇതിനിടയിലു് ഭരണകൂടത്തി൯റ്റെ സ്വഭാവംതന്നെ മാറിയിട്ടുണു്ടാവും. വിദേശകാരൃമേനിപറച്ചിലി൯റ്റെ ഭാഗമായി ഭരണകൂടം പ്രചാരണത്തിനുപയോഗപ്പെടുത്തി അടിമുടി പരസ്യമായി രാഷ്ട്രീയവലു്ക്കരിക്കപ്പെട്ടു് നി൪ത്തിയിരിക്കുന്ന ചാര൯മാ൪ക്കും അവരെ നിയോഗിച്ചുവിടുന്ന രാഷ്ട്രീയ അധികാരകേന്ദ്രങ്ങളു്ക്കും വിദേശ അഭയസ്ഥാനങ്ങളു് നഷ്ടപ്പെട്ടാലു്പ്പിന്നെ ഒറ്റയൊരു വഴിയേയുള്ളൂ- തങ്ങളുടെ പ്രവൃത്തികളു്വെച്ചു് തങ്ങളു്ക്കു് ചിരകാലം ജീവിക്കാ൯വേണു്ടി അതിനുപറ്റുന്ന രീതിയിലു് രാജ്യത്തെയും അതി൯റ്റെ സ്വഭാവത്തെയും മാറ്റുക! വിദേശാഭയം ഉറപ്പുള്ള ചാരസമൂഹത്തിനു് ഇതി൯റ്റെ ആവശ്യം ഉണു്ടായിരുന്നില്ല. പക്ഷേ തങ്ങളുടെ ബോസ്സുമാരുടെ രാഷ്ട്രീയനയങ്ങളു്കാരണം സകല വിദേശാഭയസാധ്യതകളും ഉറപ്പായും നഷ്ടപ്പെടുന്ന ഒരു ചാരസമൂഹത്തിനു് ആവഴിതന്നെ നിശ്ചയമായും പിന്തുടരേണു്ടിവരും, പ്രത്യേകിച്ചും ആ ഭരണകൂടം ലോകത്തെ സംബന്ധിച്ചിടത്തോളം തികച്ചും ന്യൂനപക്ഷമായ ഒരു മതപാത പിന്തുട൪ന്നുതന്നെ മുന്നോട്ടുപോയേമതിയാകൂ എന്ന സാഹചര്യം വന്നുചേ൪ന്നിരിക്കുമ്പോളു്.

11

അപ്പോളു് ഇവ൪ക്കിനി ഇ൯ഡൃമാത്രമേ ശരണമുള്ളൂ. അപ്പോളു് ഇവരൊന്നും ഇനിയൊരിടത്തും പോകാ൯പോകുന്നില്ല. ദക്ഷിണകൊറിയയെയും ഇറാനെയുംപോലെ ലോകശരണം നഷ്ടപ്പെടുത്തിയ മറ്റു് ഭരണാധികാരികളെല്ലാം ചെയു്തതുപോലെ തങ്ങളുടെ ഭാവിജീവിതത്തിനു് പറ്റുന്നരീതിയിലു് മു൯പി൯നോക്കാതെ സ്വന്തം രാജ്യത്തെ ഉടച്ചുമറിച്ചു് മാറ്റിമറിക്കുകയേ ഇവ൪ക്കു് വഴിയുള്ളൂ. ഇ൯ഡൃയിലിപ്പോളു് അതാണു് നടക്കുന്നതു്. ഇ൯ഡൃയെ തങ്ങളു്ക്കു് സുരക്ഷിതമാക്കുന്ന പരിപാടികളാണവരിപ്പോളു് നടപ്പിലാക്കുന്നതു്. ഏതു് യുക്തിക്കും നിരക്കാത്തതെന്നു് തോന്നുന്ന ഏതു് നടപടിയോ പ്രവൃത്തിയോ എടുത്തുനോക്കൂ, അവ ഈയൊരു യുക്തിക്കുമാത്രം നിരക്കുന്നതാണെന്നു് കാണുന്നുണു്ടു്.

ഭരണകൂടത്തി൯റ്റെ ഈ പുതിയ മതാധിഷു്ഠിതകാരണം അവ൪ക്കു് ലോകാഭയസ്ഥാനങ്ങളു് നഷ്ടപ്പെട്ടതുകൊണു്ടാണു് അവ൪ക്കു് ആജീവനാന്തകാലമിനി ഇ൯ഡൃയിലു്ത്തന്നെ തുടരുന്നതിനുവേണു്ടി അല്ലെങ്കിലൊരിക്കലും സംഭവിക്കുമായിരുന്നിട്ടില്ലാത്ത ഈ ഫാസ്സിസ്സു്റ്റുവലു്ക്കരണം ഇ൯ഡൃയിലിപ്പോളു് നടന്നുകൊണു്ടിരിക്കുന്നതു്. മതാധിഷു്ഠിതകാരണം അവ൪ക്കു് ലോകാഭയസ്ഥാനങ്ങളു് നഷ്ടമായില്ലായിരുന്നുവെങ്കിലു് ഇ൯ഡൃ ഇപ്പോഴത്തെയീ ഫാസ്സിസ്സു്റ്റുവലു്ക്കരണം നേരിടേണു്ടിവരുമായിരുന്നില്ല. ഒരു മതാധിഷു്ഠിതഭരണകൂടത്തിനു് കടന്നുവരാ൯ ഒരലു്പം അവസരം കൊടുത്തതി൯റ്റെ ജാഗ്രതക്കുറവുകാണിച്ചതുകൊണു്ടാണു് ഇ൯ഡൃ ഈ ദുരോഗ്യം ഇന്നു് സ്വയം വലിച്ചുവെച്ചതു്. ആ ജനാധിപത്യജാഗ്രതക്കുറവി൯റ്റെ വിലയാണു് ഇ൯ഡൃ ഇന്നു് കൊടുക്കുന്നതു്.


Written in reply to comments on this rticle when republished:

ഇതു് ഒരു സാധാരണ ഗ്രാമീണ ക൪ഷക ബ്രെയിനാണു്.


Written/First published on: 04 September 2019

Article Title Image By Elvina357. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 
 
 

187. കലണു്ടറൊപ്പിച്ചു് കേരളം നേരിടുന്ന മലയോരദുരന്തത്തിലു് ഒറ്റയൊരു ഭരണാധികാരിയും പുണ്യാള൯ ചമഞ്ഞുപോകരുതു്! പി എസ്സു് രമേശു് ചന്ദ്ര൯

187

കലണു്ടറൊപ്പിച്ചു് കേരളം നേരിടുന്ന മലയോരദുരന്തത്തിലു് ഒറ്റയൊരു ഭരണാധികാരിയും പുണ്യാള൯ ചമഞ്ഞുപോകരുതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stine86Engel. Graphics: Adobe SP.

മലകളിലു് വ്യാപകമായരീതിയിലു് വനനശീകരണവും അതിനെ വെല്ലുന്നരീതിയിലു് പാറപൊട്ടിക്കലും ഖനനവും നടക്കുമ്പോളു് മലകളുടെ ഉള്ളിലുള്ള വെള്ളം പുറത്തുവരാതെ ബലമായി തടഞ്ഞുനി൪ത്തുന്ന ഘടകങ്ങളു് തക൪ന്നു് ആ വെള്ളം ഉരുളു്പ്പൊട്ടലിലൂടെ പുറത്തുവരുന്നു. ഇതു് എല്ലാവ൪ക്കുമറിയാം. യാതൊരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയപ്പാ൪ട്ടികളുടെ നേതാക്ക൯മാരും വില്ലേജാപ്പീസ്സ൪മാരും തഹസ്സീലു്ദാ൪മാരും കളക്ടറേറ്റുദ്യോഗസ്ഥ൯മാരും പരിസ്ഥിതി മലിനീകരണനിയന്ത്രണ ബോ൪ഡിലെ ഉദ്യോഗസ്ഥ൯മാരും ഭൂഖനനവകുപ്പിലെ ഉദ്യോഗസ്ഥ൯മാരും ഗവണു്മെ൯റ്റു് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥ൯മാരും മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും ആപ്പീസ്സുകളിലെ പാ൪ട്ടിമേലു്നോട്ടക്കാര൯മാരും ഞെട്ടിപ്പിക്കുന്ന തുകകളു് കൈക്കൂലിവാങ്ങിക്കൊണു്ടു് അനുവദിക്കാതെ കേരളത്തിലുടനീളം മേലാവരണം നഷ്ടപ്പെട്ടു് ദു൪ബ്ബലമായിരിക്കുന്ന മലമേലുകളിലും മലയോരങ്ങളിലും താഴു്വാരങ്ങളിലും ഇത്രത്തോളമെണ്ണം കരിങ്കലു് ക്വാറികളു് പ്രവ൪ത്തിക്കില്ല.

Article Title Image By Larisa-K. Graphics: Adobe SP.

അതുകൊണു്ടു് മുഖ്യമന്ത്രിമുതലു് ഇങ്ങു് താഴെ പഞു്ചായത്തു് പ്രസിഡ൯റ്റ൯മാ൪വരെ ആരും കേരളത്തിലെ മലയോരമേഖലകളിലെ മഴക്കാലദുരന്തത്തിലു് പുണൃാള൯മാ൪ ചമയേണു്ട. തനിക്കു്, അല്ലെങ്കിലു് ത൯റ്റെ പാ൪ട്ടിക്കു്, അതോടൊപ്പം കേരളമുടനീളമുള്ള ത൯റ്റെ ഉദ്യോഗസ്ഥ൯മാ൪ക്കും രാഷ്ട്രീയസഹകാരികളു്ക്കും, വേണു്ടത്ര പണം ഒപ്പിച്ചുകൊടുത്തതി൯റ്റെ ബാക്കിപത്രംതന്നെയാണു് കലണു്ടറൊപ്പിച്ചു് കേരളം നേരിടുന്ന മലയോരദുരന്തം. മരിച്ചുമണ്ണടിഞ്ഞുപോയവ൪ക്കു് വന്നു് സംസാരിക്കാ൯ കഴിയില്ലല്ലോ. അതുകൊണു്ടു് ജീവിക്കിരിക്കുന്നവരിലൂടെ അവ൪ സംസാരിക്കുമെന്നോ൪ക്കുക!

Article Title Image By TheDigitalArtist. Graphics: Adobe SP.

ഈ സാഹചര്യത്തിലു് ഇതിനേക്കാളു് ഗൗരവതരമായ മറ്റൊരുചോദ്യം ഉയ൪ന്നുവരുന്നു. ഇത്രയുംപേരുടെ മരണത്തിനിടയാക്കിയ ഈ സാഹചര്യം സൃഷ്ടിച്ചതിലു് അതാതു് നാട്ടുകാരുടെ പങ്കെന്താണു്? അവരുടെ പറ്റു് എത്രയാണു്? മൊത്തം മറിയുന്ന കൈക്കൂലിയിലും കോഴയിലും ഒരു പങ്കു് അവരിലു് ചില൪ക്കെങ്കിലുംകൂടി വീതംവെച്ചുകിട്ടാതെ ഇതൊന്നും നടക്കില്ലല്ലോ. ക്വാറികളു് പ്രവ൪ത്തിക്കുന്ന ഏതു് മലയോരഗ്രാമം വേണമെങ്കിലും എടുത്തുനോക്കൂ, പേരെടുത്തുതന്നെ പറയാവുന്ന ഏറ്റവും കുറഞ്ഞതു് ഇരുപത്തഞു്ചു് തദ്ദേശ്ശ രാഷ്രീയ ഊള൯മാരെങ്കിലും അവിടെയുണു്ടാവും. ഈ നാട്ടുകാരും ഇത്രയുംകാലം ഈ ക്വാറിക്കമ്പനികളുടെ കാലുകഴുകിക്കുടിച്ചും ഓശാരംപറ്റിയും കഴിയുകയല്ലായിരുന്നോ? ഇതിലെത്ര പ്രദേശങ്ങളിലു് ഈ മലയോരബലാത്സംഗങ്ങളു്ക്കെതിരെ ശബ്ദമുയ൪ന്നു?

Article Title Image By lmaresz. Graphics: Adobe SP.

ശബ്ദമുയ൪ന്ന സ്ഥലങ്ങളിലു്, ഇവ൯റ്റെയൊക്കെ ഔദാര്യം വേണു്ടെന്നു് ദൃഢനിശ്ചയമെടുത്തു് നാട്ടുകാ൪ സംഘടിച്ച സ്ഥലങ്ങളിലു്, ക്വാറികളും ജാക്കു് ഹാമ്മറുകളും നിശബ്ദമായിട്ടുമുണു്ടു്. ക്വാറിക്കമ്പനികളുടെ കാലുനക്കിനടക്കുന്ന ഡൂക്കിലി ലോക്കലു് രാഷ്ട്രീയപ്പാ൪ട്ടിപ്പ്രവ൪ത്തകരുടെ ചതിയിലു്വീഴാതെ നാട്ടുകാ൪ സ്വതന്ത്രരായി സംഘടിച്ച സ്ഥലങ്ങളിലാണു് ഇങ്ങനെ ക്വാറികളു് നിശബ്ദമായിട്ടുള്ളതു്, ക്വാറികളു്ക്കു് വിലക്കുവീണിട്ടുള്ളതു്. പാ൪ട്ടിനേതാക്ക൯മാ൪ക്കും ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാ൪ക്കും സെക്രട്ടേറിയറ്റിലെ പ്രമാണിമാ൪ക്കും അവ൪ വാരിയെറിഞ്ഞ പണം ഈ ക്വാറിക്കമ്പനിയുടമകളു്ക്കു് അതോടെ തതു്ക്കാലത്തേക്കെങ്കിലും നഷ്ടമായി.

Article Title Image By BohemianBikini. Graphics: Adobe SP.

കേരളത്തിലെത്രയോ പരിസ്ഥിതിദു൪ബ്ബലമായ മലയോരഗ്രാമങ്ങളുണു്ടു്! അവിടങ്ങളിലു് ഉദ്യോഗസ്ഥ ഉണ്ണാക്ക൯മാരുടെയും രാഷ്ട്രീയ ഊള൯മാരുടെയും തിരിച്ചടി ഭയക്കാതെ, സംഘംപോലുംചേരാതെ, ആരെയുംഭയക്കാതെ, ഇതിനെതിരെ ഒറ്റയു്ക്കു് പരാതികളുമായി മുന്നോട്ടുപോകുന്ന എത്രയോപേരുണു്ടു്!! മഴയിലും പ്രളയത്തിലും ഉരുളു്പ്പൊട്ടലിലും മലയിടിച്ചിലിലും മണ്ണൊലിപ്പിലും മരണം താണ്ഡവമാടിയ കേരളത്തിലെ ഈ മലയോരഗ്രാമങ്ങളിലു് ഇങ്ങനെ എത്രപേരുണു്ടായിരുന്നു?

Article Title Image By Art Tower. Graphics: Adobe SP.

തിരുവനന്തപുരം ജില്ലയിലെ ഇതുപോലൊരു മലയോരഗ്രാമത്തിലു് ഒരു വ൯ ജനസമൂഹം ഇതുപോലെ കുറേ ഉദ്യോഗസ്ഥ൯മാരും കുറേ രാഷ്ട്രീയനപുംസ്സകങ്ങളും ഈ സമൂഹത്തിലുള്ളതി൯റ്റെപേരിലു് ഒരു ക്വാറികാരണം കുറേക്കാലം കഷ്ടപ്പെട്ടു. ഒടുവിലു് ഒറ്റയൊരു ചെറുപ്പക്കാര൯ ത൯റ്റെ ഭാര്യ പ്രസവിച്ച ഒന്നരമാസം പ്രായമായ കുഞ്ഞിനെ ഈ ക്വാറികാരണം ആശുപത്രിയിലു്നിന്നും സ്വന്തം വീട്ടിലു്ക്കൊണു്ടുവരാ൯ ഭീകരശബ്ദംകാരണം കഴിയാതായപ്പോളു് രണു്ടുംകെട്ടു് ഇറങ്ങിപ്പുറപ്പെട്ടതി൯റ്റെ ഔദ്യോഗിക രേഖകളാണു് ഇവിടെച്ചേ൪ക്കുന്നതു്. അതി൯റ്റെ പരിണതഫലമെന്തായിരുന്നുവെന്നു് ഇവിടെ പറയുന്നില്ല; ആ൪ക്കുവേണമെങ്കിലുമതു് അന്വേഷിക്കാം. (These records of official communications were since then removed for the complainant’s safety at his request).

Article Title Image By Anthony Beure. Graphics: Adobe SP.

കൊടിയ അഴിമതിയും കൈക്കൂലിയുംനിറഞ്ഞ കേരളത്തിലെ ഗവണു്മെ൯റ്റിലു്നിന്നും മലയോരഗ്രാമങ്ങളിലെ വാ൪ഷികഭൂമികുലുക്കത്തിനും മണ്ണിടിച്ചിലിനും ഉരുളു്പ്പൊട്ടലിനും വീടുകളും ഗ്രാമങ്ങളും അപ്പാടെ ഒലിച്ചുപോവുന്നതിനും മനുഷ്യജീവനുകളു് ഈ അഴിമതികളും കൈക്കൂലികളുംകാരണം നഷ്ടപ്പെട്ടുപോവുന്നതിനും ശാശ്വതനടപടി പ്രതീക്ഷിക്കുന്നതു് വെറുതെയാണു്. അടുത്തു് മരണപ്പെടുന്നതു് നമ്മളാകാം. അടുത്തു് ഒലിച്ചുപോവുന്നതു് നമ്മുടെ വീടാകാം. അതിനുമുമ്പു്....! അതിനു് ശാശ്വതപരിഹാരമുണു്ടാക്കാ൯, ഇവ൯മാരെയൊന്നും വിശ്വസിക്കാതിരുന്നാലു് നമ്മളു്ക്കു് കഴിയും. പ്രളയത്തിനെയും പേമാരിയെയും ഒത്തൊരുമയോടെ അതിജീവിക്കുന്ന കേരളത്തിനു് അതിനുകഴിഞ്ഞില്ലെന്നു് പറഞ്ഞാലു് ലോകത്തിനുതന്നെ അപമാനമാണു്.

Written/First published on: 21 August 2019


Article Title Image By Skeeze. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 


Tuesday, 3 September 2019

186. സകല അണക്കെട്ടുകളും കോരി വൃത്തിയാക്കിയാലു് കേരളത്തിലെ പ്രളയം അപ്പഴേ പിടിച്ചുനി൪ത്താമല്ലോ. കഴിഞ്ഞ അമ്പതുവ൪ഷമായി ഒറ്റ ഭരണാധികാരിയും എന്തുകൊണു്ടാണു് അതുമാത്രം മിണു്ടാത്തതു്? പി എസ്സു് രമേശു് ചന്ദ്ര൯

186

സകല അണക്കെട്ടുകളും കോരി വൃത്തിയാക്കിയാലു് കേരളത്തിലെ പ്രളയം അപ്പഴേ പിടിച്ചുനി൪ത്താമല്ലോ. കഴിഞ്ഞ അമ്പതുവ൪ഷമായി ഒറ്റ ഭരണാധികാരിയും എന്തുകൊണു്ടാണു് അതുമാത്രം മിണു്ടാത്തതു്? 


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kordi Vahle. Graphics: Adobe SP.

സകല അണക്കെട്ടുകളും കോരി വൃത്തിയാക്കിയാലു് കേരളത്തിലെ പ്രളയം അപ്പഴേ പിടിച്ചുനി൪ത്താമല്ലോ. കഴിഞ്ഞ അമ്പതുവ൪ഷമായി ഒറ്റ ഭരണാധികാരിയും എന്തുകൊണു്ടാണു് അതുമാത്രം മിണു്ടാത്തതു്?

Article Title Image By Tapio Haaja. Graphics: Adobe SP.

കേരളത്തിലെ മണലു്ക്ഷാമവും തീരും, കെട്ടിടനി൪മ്മാണമേഖലയിലെ സു്തംഭനവും തീരും, ദശകോടികണക്കിനു് രൂപയുടെ ആക്കറിയും മെറ്റലും കിട്ടും, അനേകായിരങ്ങളു്ക്കു് വ൪ഷങ്ങളോളം ജോലിയും കിട്ടും.

Article Title Image By Nathan Lindahl. Graphics: Adobe SP.

(This post was published as a Banner Post in social media during the 2019 August floods in Kerala. The following were made as responses to one or two meaningful and quite a number of meaningless comments on this post when first published):

Article Title Image By Reginald Jones. Graphics: Adobe SP.

Restoring the catching capacity of dams to their earlier positions through silt removal will prevent the dams from needed released after each rain. Then we will have to manage the flood water from rivers and lakes only. Dam water will not add to it. Now, no sooner a rain appears than all dams are filled to capacity, and if the rain continues they all have to be opened simultaneously resulting in floods. It is because these dams have lost their original storage capacity through years that this havoc from overflooding happens regularly in Kerala.

Article Title Image By Christine Wehrmeier. Graphics: Adobe SP.

പെരുമഴ പെയ്യുകയും തോടുകളും പുഴകളും നിറഞ്ഞുകവിയുകയും സമതലങ്ങളെല്ലാം വെള്ളത്തിലു് മുങ്ങുകയും മലകളിലു് മണ്ണിടിച്ചിലുണു്ടാവുകയും അതിനോടൊപ്പം നിറഞ്ഞുകവിയാ൯പോകുന്ന അണക്കെട്ടുകളിലെ വെള്ളവുംകൂടി തുറന്നുവിടുന്നതിനെക്കുറിച്ചാണു് പോസ്സു്റ്റു്. അണക്കെട്ടുകളു്കൂടി ഈ സമയത്തുതന്നെ തുറന്നുവിടുന്നതെങ്കിലും ഒന്നു് ഒഴിവാക്കാ൯ അവ സമയാസമയം കോരിവൃത്തിയാക്കിയിട്ടുകൂടേ എന്നതാണു് ചോദ്യം.

Article Title Image By Art Tower. Graphics: Adobe SP.

അണക്കെട്ടുകളു് കഴിഞ്ഞപ്രാവശ്യത്തെ പ്രളയത്തി൯റ്റെ കാര്യമല്ലേ, ഇപ്പ്രാവശ്യത്തേതു് മണ്ണിടിച്ചിലും ഉരുളു്പ്പൊട്ടലും മറ്റുമല്ലേ, പൂ൪ണ്ണജ്ഞാനികളായ ഞങ്ങളൊക്കെയിവിടുള്ളപ്പോളു് അലു്പ്പജ്ഞാനികളായ നിങ്ങളൊക്കെ പകുതിയറിവുംകൊണു്ടുവന്നു് പൂ൪ണ്ണയറിവി൯റ്റെ നിറകുടങ്ങളായി നിലു്ക്കുന്ന ഞങ്ങളെ ഇവിടെ ഇങ്ങനെ അലോസ്സരപ്പെടുത്തുന്നതു് ശരിയാണോ, മുഖ്യമന്ത്രിയും സംസ്ഥാനഗവണു്മെ൯റ്റും പാ൪ട്ടിയും എ൯റ്റെ തോളിലു്ച്ചാരി എ൯റ്റെ ബലത്തിലാണു് നിലു്ക്കുന്നതു്, ഞാനൊന്നനങ്ങിയാലു് അവ൪ വീഴും, അതുകൊണു്ടു് ഞാ൯ ചോദിക്കുകയാണു്, ഈ പോസ്സു്റ്റു് പിണറായിവിരുദ്ധവികാരവും മന്ത്രിമണിവിദ്വേഷവും മണു്ടയു്ക്കുകയറിയിട്ടു് ഉണു്ടാക്കിയതല്ലേ.... ഇതൊക്കെയാണു് പോസ്സു്റ്റിലെ ചോദ്യത്തിനുള്ള മറുചോദ്യങ്ങളും പ്രതികരണങ്ങളും മറുപടികളും!

Article Title Image By Art Tower. Graphics: Adobe SP.

ആരാരുടെയൊക്കെ മറുചോദ്യങ്ങളും പ്രതികരണങ്ങളും മറുപടികളുമാണെന്നു് പേരെടുത്തുപറഞ്ഞു് സൂചിപ്പിക്കാ൯ ഉദ്ദേശിക്കുന്നില്ല. എങ്കിലും, ഒരുകാര്യം സൂചിപ്പിക്കാതിരിക്കാനും നിവൃത്തിയില്ല. കാര്യമാത്രപ്പ്രസക്തമല്ലാത്ത ഇത്തരം ബാലിശത്വങ്ങളെക്കുറിച്ചു് ഒന്നേ പറയാ൯കഴിയൂ.... മഹാപ്പ്രളയത്തെ വേണമെങ്കിലു് പിടിച്ചുനി൪ത്താം, പക്ഷേ, മലയാളിയുടെ അ൯റ്റാ൪ട്ടിക്കവരെ നീളുന്ന അസഹിഷു്ണുതയെയും അസൂയയെയും അലു്പ്പത്തരത്തെയും......?
 
Article Title Image By Tobias Keller. Graphics: Adobe SP.

Of cource dams collect only a portion of the rain water in Kerala and store it for future use but it is not a negligible volume and everything counts, in addition to many other measures to be taken, including afforestation, keeping marshes and fields free of house-building and keeping back from collapsing mountains through human settlement and operation of quarries.

Written/First published on: 03 September 2019


Article Title Image By Peter Gonzalez. Graphics: Adobe SP. 

Other images for this article:

Article Title Image By Simon Rutherford. Graphics: Adobe SP.

Article Title Image By Alex Bagirov. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D