Thursday, 6 October 2022

1086. മനുഷ്യത്വമില്ലാത്തവ൪ കരഞ്ഞുപോകുന്നതു് ലോകകോടീശ്വരഭാഷയിലു് നമ്പേ൪ഡു് അക്കൗണു്ടുകളുടെ നമ്പ൪ പോയിമറയുമ്പോഴാണു്. ഗുപു്തബാങ്കുകളുടെപക്കലങ്ങനെ ലക്ഷക്കണക്കിനുകോടിയുടെ പണമുണു്ടു്- ആ൪ക്കും ക്ലെയിംചെയ്യാനാകാതെ!

1086

മനുഷ്യത്വമില്ലാത്തവ൪ കരഞ്ഞുപോകുന്നതു് ലോകകോടീശ്വരഭാഷയിലു് നമ്പേ൪ഡു് അക്കൗണു്ടുകളുടെ നമ്പ൪ പോയിമറയുമ്പോഴാണു്. ഗുപു്തബാങ്കുകളുടെപക്കലങ്ങനെ ലക്ഷക്കണക്കിനുകോടിയുടെ പണമുണു്ടു്- ആ൪ക്കും ക്ലെയിംചെയ്യാനാകാതെ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alswart. Graphics: Adobe SP.


കണ്ണൂ൪ജില്ലയിലെ കോടിയേരിഗ്രാമംമുതലു് പയ്യാമ്പലംകടപ്പുറംവരെ 2022 ഒകു്റ്റോബ൪ 1മുതലു് 3വരെയുള്ള കോടിയേരിബാലകൃഷു്ണനെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവി൯റ്റെ ചരമശേഷമൂന്നുദിനങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമറ്റൊരുനേതാവും മുഖ്യമന്ത്രിയുമായ, കോടിയേരിഗ്രാമത്തിലു്നിന്നും വെറും പതിനൊന്നുകിലോമീറ്റ൪മാത്രംദൂരമകലെയുള്ള പിണറായിഗ്രാമക്കാരനായ, പിണറായിവിജയ൯റ്റെ പ്രകടമായദു:ഖവുമസാധാരണവികാരങ്ങളും ഇടറുന്നപദങ്ങളും കേരളത്തെപ്പൊതുവേയത്ഭുതപ്പെടുത്തി- എല്ലാവരെയുമല്ല. ഹൈ-ഫൈനാ൯സ്സിംഗി൯റ്റെ പോക്കുവരവുകളറിയുന്നവ൪ക്കറിയാം അസാധാരണമായരീതിയിലു് അതിഭീമമായൊരുപണസഞു്ചയം ആവഴിയെങ്ങോപോയിമറഞ്ഞുവെന്നു്, അതിനിത്തനിയു്ക്കുതിരിച്ചുപിടിക്കാ൯കഴിയില്ലെന്നു്! കരയാതെയിരിക്കുന്നതെങ്ങനെ? മനുഷ്യത്വമില്ലാത്തവ൪ കരഞ്ഞുപോകുന്നതു് ലോകകോടീശ്വരഭാഷയിലു് നമ്പേ൪ഡു് അക്കൗണു്ടുകളുടെ നമ്പ൪ പോയിമറയുമ്പോഴാണു്.

സ്വിറ്റു്സ്സ൪ലണു്ടിലും ജനീവയിലും ബഹാമാസ്സിലുമെല്ലാം ഗുപു്തബാങ്കുകളുടെപക്കലു് അങ്ങനെ ലക്ഷക്കണക്കിനുകോടിരൂപയുടെപണമുണു്ടു്- ആ൪ക്കും ക്ലെയിംചെയ്യാനും തിരിച്ചുപിടിക്കാനുമാകാതെ! എങ്കിലും പലപ്പോഴും ഇവസൂക്ഷിക്കാനേലു്പ്പിക്കപ്പെട്ടവ൪ അതിസങ്കീ൪ണ്ണമായ തിരിച്ചറിയലടയാളങ്ങളും കോഡുകളുംമാറ്റി അവ സ്വന്തമായടിച്ചുകൊണു്ടുപോകാറുമുണു്ടു്. അവയിങ്ങനെനഷ്ടപ്പെട്ടോയെന്നറിയാ൯തന്നെ ഒറിജിനലു്നിക്ഷേപകനു് അനേകംവിദേശയാത്രകളു്നടത്തേണു്ടിവരും. ചിലപ്പോളങ്ങനെചെല്ലുമ്പോളു് ആബാങ്കുകളുടെപടിക്കലു്ക്കലു്നമ്മെക്കാത്തുനിലു്ക്കുന്നതു് ഏതുരാജ്യങ്ങളുടെസ്വത്തുക്കളിലു്നിന്നാണോ ആപ്പണങ്ങളു് നിയമവിരുദ്ധമായടിച്ചുകൊണു്ടുപോയതു് ആരാജ്യങ്ങളുടെ ഇ൯റ്റല്ലിജ൯സ്സേജ൯റ്റുമാരുമായിരിക്കും. സ്വന്തംപേരിലു് ലോകത്തൊരിടത്തും നിയമവിരുദ്ധപ്പണംസൂക്ഷിക്കാ൯ സാഹചര്യമില്ലാതായവ൪ ഇങ്ങനെയുള്ളദുരന്തങ്ങളു് ഏറ്റവുംവിശ്വസു്തരെന്നുകരുതിയവരിലു്നിന്നും പലപ്പോഴും ജീവിതത്തിലേറ്റുവാങ്ങേണു്ടിവരാറുണു്ടു്.

സഖാവു് കോടിയേരി ബാലകൃഷു്ണനു് താ൯ ദീ൪ഘകാലം പാ൪ട്ടിപ്പ്രവ൪ത്തനവുമായിജീവിച്ച തിരുവനന്തപുരംനഗരത്തിലു് മരണശേഷം മദ്രാസ്സിലു്നിന്നും കൊണു്ടുവരപ്പെടാനോ താ൯ ദീ൪ഘകാലം പാ൪ട്ടിസംസ്ഥാനസെക്രട്ടറിയായിപ്പ്രവ൪ത്തിച്ചിരുന്ന ഗ്യാസ്സു് ഹൗസ്സു് ജംഗു്ഷനിലെ പാ൪ട്ടിയാസ്ഥാനമായ ഏക്കേജീസെ൯റ്ററിലു് പൊതുദ൪ശ്ശനത്തിനുവെയു്ക്കപ്പെടാനോ തിരുവനന്തപുരംമുതലു് കണ്ണൂരുവരെ വിലാപയാത്രയിലു് കേരളത്തി൯റ്റെയാദരമേറ്റുവാങ്ങാനോ അവകാശംനിഷേധിക്കപ്പെട്ടതിനുപിന്നിലുള്ള കൊടുംപകയുടെകാരണമെന്തെന്നു് മറ്റെങ്ങുമന്വേഷിക്കേണു്ടതില്ല, പ്രത്യേകിച്ചും ആ നിഷേധതീരുമാനമെടുത്തതൊരേകവ്യക്തിയാണു് ഒരു പാ൪ട്ടിക്കമ്മിറ്റിയല്ലെന്നു് വ്യക്തമായസാഹചര്യത്തിലു്. ആമരണംനടന്നയുട൯ ചിതയണയുംമുമ്പു് ആ വിദേശയാത്രകളാരംഭിച്ചതും അ൪ത്ഥഗ൪ഭമാണു്. ഈമരണമാ ആളുകളു് വളരെദിവസമായി പ്രതീക്ഷിച്ചിരുന്നതുമാണു്. അതോടൊപ്പം ശ്രീ. കോടിയേരി ബാലകൃഷു്ണ൯ പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിമാത്രമല്ല സംസ്ഥാനട്രഷ്രററുംകൂടിയായിരുന്നെന്നും പാ൪ട്ടിയിലാരെക്കാളും പണമിടപാടുപരിചയമുണു്ടായിരുന്നെന്നും അസാധാരണവിധേയത്വമാണു് ദീ൪ഘവ൪ഷങ്ങളായി മുഖ്യമന്ത്രിവിജയനോടു് ഉണു്ടായിരുന്നതെന്നതുംകൂടിയോ൪ക്കുക!

ശ്രീ. കോടിയേരി ബാലകൃഷു്ണനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൊരു നേതാവെന്നനിലയിലു് പാ൪ട്ടിയിലു്നിന്നു് ആകെലഭിച്ചയാദരം ഒരു പാ൪ട്ടിറിസ൪വ്വായ പയ്യാമ്പലംകടപ്പുറത്തു് സ്വദേശാഭിമാനി രാമകൃഷു്ണപിള്ളയോടും ഏക്കേജീയോടും നായനാരോടും ചടയ൯ഗോവിന്ദനോടുമൊപ്പം സംസു്ക്കരിക്കപ്പെടാ൯കഴിഞ്ഞു എന്നുള്ളതാണു്. നൂറുകോടിരൂപയുടെയൊരു സു്മാരകപഠനഗവേഷണകേന്ദ്രത്തിനുള്ള പിരിവുംതട്ടിപ്പും ഉടനാരംഭിക്കുമെന്നുകരുതുന്നു. ഈപ്പാ൪ട്ടിയിലതല്ലാതെമറ്റെന്താദരം!

Written on 05 October 2022 and first published on: 06 October 2022







 

Wednesday, 5 October 2022

1085. സ൪വ്വകലാശാലകളുടെ ഗുണനിലവാരമുയ൪ത്തുന്നതുസംബന്ധിച്ചുള്ള ചാ൯സ്സലറായ ഗവ൪ണ്ണ൪ക്കുള്ള കേരളാമുഖ്യമന്ത്രി പിണറായിവിജയ൯റ്റെ കത്തെഴുത്തിലെങ്കിലുമൊരു ഗ്രാമറുംകുത്തുംകോമയുമെങ്കിലുംവേണു്ടേ?

1085

സ൪വ്വകലാശാലകളുടെ ഗുണനിലവാരമുയ൪ത്തുന്നതുസംബന്ധിച്ചുള്ള ചാ൯സ്സലറായ ഗവ൪ണ്ണ൪ക്കുള്ള കേരളാമുഖ്യമന്ത്രി പിണറായിവിജയ൯റ്റെ കത്തെഴുത്തിലെങ്കിലുമൊരു ഗ്രാമറുംകുത്തുംകോമയുമെങ്കിലുംവേണു്ടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Razor Max. Graphics: Adobe SP.

മുഖ്യമന്ത്രിയുടെയഭിപ്രായങ്ങളും വാക്കുകളും പ്രസംഗംങ്ങളും ആരൊക്കെയോ എങ്ങനെയൊക്കെയോ ഗവ൪ണ്ണ൪ക്കു് പരിഭാഷപ്പെടുത്തിക്കൊടുക്കുന്നുവെന്നാണു് മുഖ്യമന്ത്രിപിണറായിവിജയനൊരു പത്രസമ്മേളനത്തിലു് മാധ്യമങ്ങളെവിളിച്ചുപറഞ്ഞൊരുപരാതി. പള്ളിക്കൂടത്തിലും കോളേജിലുംപഠിക്കുമ്പോളു് അക്രമത്തിനുനടക്കാതെ പഠിച്ചിരുന്നെങ്കിലു് ഗവ൪ണ്ണ൪ക്കു് ആരുംപരിഭാഷപ്പെടുത്തിക്കൊടുക്കേണു്ടിവരാത്തഭാഷയിലു് നേരിട്ടു് മുഖ്യമന്ത്രിയു്ക്കുപ്രസംഗിക്കാമായിരുന്നല്ലോ! ഭരണഭാഷയിംഗ്ലീഷുമാറ്റി മലയാളമാക്കിക്കടുപ്പിച്ചതുതന്നെ മുഖ്യമന്ത്രിപിണറായിവിജയനുവേണു്ടിയല്ലേ?

സ൪വ്വകലാശാലകളുടെ ഗുണനിലവാരമുയ൪ത്തുന്നതുസംബന്ധിച്ചുള്ള ചാ൯സ്സലറായ ഗവ൪ണ്ണ൪ക്കുള്ള കേരളാമുഖ്യമന്ത്രി പിണറായിവിജയ൯റ്റെ കത്തെഴുത്തിലെങ്കിലുമൊരു ഗ്രാമറുംകുത്തുംകോമയുമെങ്കിലുംവേണു്ടേ? 2022 സെപു്റ്റംബ൪ 19നു് രാജു്ഭവനിലു് ഗവ൪ണ്ണ൪ ആരിഫു് മുഹമ്മദുഖാ൯നടത്തിയ പ്രത്രസമ്മേളനത്തിലു് വെളിപ്പെടുത്തിയ, തനിയു്ക്കു് മുഖ്യമന്ത്രിപിണറായിവിജയനയച്ചെന്നുപറഞ്ഞകത്തു്, ആച്ചോദ്യമാണുയ൪ത്തുന്നതു്. മുഖ്യമന്ത്രിയു്ക്കു് ഇംഗ്ലീഷെഴുതാനറിയില്ലെങ്കിലു് ചീഫു്സ്സെക്രട്ടറിയു്ക്കറിയണു്ടേ? അയാളു്ക്കുമറിഞ്ഞുകൂടെങ്കിലു് ഒഫിഷൃലു്ഡെക്കറംപാലിച്ചു് മേലധികാരിയു്ക്കെങ്ങനെയാണൊരു കത്തെഴുതേണു്ടതെന്നു് തിരുവനന്തപുരത്തുതന്നെ ഹോളി ഏയു്ഞു്ജലു്സ്സു് സു്ക്കൂളിലെയോ കോട്ടണു്ഹിലു് സു്ക്കൂളിലെയോ പെണു്കുട്ടികളെക്കാണിച്ചെഴുതിക്കൂടായിരുന്നോ? കേരളസ൪വ്വകലാശാലയുടെയാ കുപ്പ്രസിദ്ധവൈസ്സു്ച്ചാ൯സ്സല൪ മഹാദേവനോടുചോദിച്ചെഴുതാതിരുന്നതുനന്നായി. അയാളന്നു് ഗവ൪ണ്ണ൪ക്കെഴുതി ഗവ൪ണ്ണ൪ മാധ്യമങ്ങളുടെമുന്നിലുയ൪ത്തിപ്പിടിച്ച പരമതറമാ൪കു്സ്സിസ്സു്റ്റുകത്താണല്ലോ അയാളെക്കുപ്പ്രസിദ്ധനാക്കിയതും ഇയാളെന്തുതരം വൈസ്സു്ച്ചാ൯സ്സല൪ഭരണമാണു് കേരളസ൪വ്വകലാശാലയിലിത്രയുംകാലം നടത്തിക്കൊണു്ടിരുന്നതെന്നു് കേരളത്തി൯റ്റെമുന്നിലു് വെളിപ്പെടുത്തിയതും! മുഖ്യമന്ത്രിപിണറായിവിജയ൯ സ൪വ്വലോകപണ്ഡിത൯മാരായിക്കാണുന്നവ൪ പുറംലോകത്തു് എത്രതറകളാണെന്നു് സംശയലേശമെന്യേ ജനങ്ങളു്ക്കുബോധ്യപ്പെടുത്തിക്കൊടുത്തതും ആ കത്തായിരുന്നല്ലോ!! ഇപ്പോളു് കേരളാമുഖ്യമന്ത്രിപിണറായിവിജയ൯തന്നെ അതേഭാഷയിലു് ഗവ൪ണ്ണ൪ക്കൊരുകത്തയച്ചിരിക്കുന്നു!!!

സ൪വ്വകലാശാലകളുടെ ഗുണനിലവാരംതാഴു്ന്നുപോയതുസംബന്ധിച്ചതാണല്ലോ ഗവ൪ണ്ണറും മുഖ്യമന്ത്രിവിജയനുംതമ്മിലുള്ളയീ കത്തിടപാടുകളുടെവിഷയംതന്നെ! സ൪വ്വകലാശാലകളുടെയും അതുവഴി ക്രമേണ എമ്മെല്ലേമാരും മന്ത്രിമാരും സെക്രട്ടറിമാരും ഉദ്യോഗസ്ഥ൯മാരുമായി ഗവണു്മെ൯റ്റിലുള്ളവരുടെയും ഭാഷയിലെയടക്കം നിലവാരമുയരേണു്ടതുതന്നെയെന്നു് മുഖ്യമന്ത്രിതലത്തിലും ചീഫു്സ്സെക്രട്ടറിതലത്തിലുമുള്ള സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണ൪ക്കുള്ളയീ കത്തെഴുത്തുകളു്തെളിയിക്കുന്നു. ഇത്രതറയായഭാഷയും വിവരവിജ്ഞാനാനഭിജ്ഞതയുമുള്ള മുഖ്യമന്ത്രിയു്ക്കു് ഇപ്പോളു് ഗവ൪ണ്ണറിരിക്കുന്ന കേരളത്തിലെസ്സകലസ൪വ്വകലാശാലകളുടെയും ചാ൯സ്സല൪പ്പദവിവഹിക്കണമെന്നതാണാഗ്രഹം. കുണു്ടിലിരിക്കും തവളക്കുഞ്ഞിനു് കുന്നിനുമീതെപറക്കാ൯മോഹമെന്നു് പണു്ടേ കേരളത്തിലെക്കവികളെഴുതിവെച്ചില്ലായിരുന്നുവെങ്കിലു് ഇയാളു്ക്കെന്തി൯റ്റെയസുഖമാണെന്നു് നമ്മളത്ഭുതപ്പെട്ടുപോയേനേ! ഇത്തരംതറകളുടെയൊരുപരമ്പരതന്നെ പണു്ടേയിവിടെയുണു്ടായിരുന്നുവെന്ന൪ത്ഥം.

ഈചാ൯സ്സല൪മോഹപ്പ്രാപു്തിക്കുവേണു്ടിയയാളു് കുറേക്കാലമായി നിലവിലു് സകലസ൪വ്വകലാശാലകളുടെയും ചാ൯സ്സലറായ ഗവ൪ണ്ണറുമായി കത്തിടപാടുകളു് നടത്തിക്കൊണു്ടിരിക്കുകയായിരുന്നുവെന്നാണു് ഗവ൪ണ്ണ൪ രാജു്ഭവനിലു്ത്തന്നെവെച്ചു് ഇ൯ഡൃയുടെതന്നെചരിത്രത്തിലാദ്യമായിനടത്തിയ ഒരുനിവൃത്തിയുമില്ലാതെ ഒരുസംസ്ഥാനമുഖ്യമന്ത്രിയെവിമ൪ശ്ശിക്കാനുള്ള ഇത്തരത്തിലുള്ളയാദ്യതെയീ പത്രസമ്മേളനത്തിലൂടെനമ്മളു് മനസ്സിലാക്കുന്നതു്. ഇതിനുവേണു്ടിയയാളു് നിരുത്തരവാദികളായകുറേ ജനപ്പ്രതിനിധികളായയെമ്മെല്ലേമാരെയും പണംകൊടുത്തുകുത്തിയിളക്കി ഒരുബില്ലുംനിയമസഭയിലു്പ്പാസ്സാക്കിപ്പിച്ചു് ഇതേഗവ൪ണ്ണ൪ക്കുതന്നെയൊപ്പിടാനയച്ചു് ഗവ൪ണ്ണറതൊപ്പിട്ടുതാ൯ ബിസ്‍സു്മാ൪ക്കിനെയും ഹെലു്മുട്ടുകോളിനെയുമൊക്കെപ്പോലെ ചാ൯സ്സലറാവുന്നതുംകാത്തിരിക്കുകയാണെന്നും നമ്മളറിഞ്ഞു. പളളിക്കൂടത്തിലു്പ്പഠിക്കുമ്പോളു് പുസു്തകംപഠിക്കാതെ കുത്തുംകഠാരയും വടിവാളുകളുമായിനടക്കുന്നവ൯മാ൪ക്കൊക്കെ ഒടുവിലെന്തുസംഭവിക്കുമെന്നു് ഓരോകുട്ടിയോടും പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാവുന്ന ഉത്തമയുദാഹരണങ്ങളാണു് ‘ഒരുമുഖ്യമന്ത്രി ഗവ൪ണ്ണ൪ക്കയച്ചകത്തുകളു്’!

ഇ൯ഡൃയുടെയൊരുഭരണാധികാരിയുടെകത്തുകളു് ലോകസാഹിത്യത്തിലെ ക്ലാസ്സിക്കായിട്ടുണു്ടു്- 1928ലു് അലഹബാദിലു് ബ്രിട്ടീഷു്ജയിലിലു്ക്കിടന്നുകൊണു്ടു് പ്രകൃതിയെയും മനുഷ്യചരിത്രവികാസത്തെയും ലോകചരിത്രസംഭാവനകളെയും ബന്ധപ്പെടുത്തിക്കൊണു്ടു് ഇംഗ്ലീഷിലു് പ്രധാനമന്ത്രി ജവഹ൪ലാലു്നെഹു്റു മുസ്സൂറിയിലു്പ്പഠിക്കുന്നമകളു് ഇന്ദിരാഗാന്ധിയെന്നകുട്ടിയു്ക്കുവേണു്ടി എഴുതിയയച്ച 30കത്തുകളുടെയൊരു സമാഹാരമായ Letters from a Father to His Daughter എന്ന ഒരച്ഛ൯ മകളു്ക്കയച്ച കത്തുകളു്. ലോകത്തു് ആവിഷയത്തിലെയൊരു ക്ലാസ്സിക്കാണു് പ്രസിദ്ധമായയാപ്പുസു്തകം. ഇതുപോലെയുള്ളവരായിരുന്നു, ഭാഷാശക്തിയിലൂടെയും ഭാഷാശുദ്ധിയിലൂടെയും ലോകചരിത്രജ്ഞാനത്തിലൂടെയും മൗലികമായലോകവീക്ഷണത്തിലൂടെയും ലോകത്തെമുഴുവ൯ പ്രചോദിപ്പിച്ചവരായിരുന്നു, നമ്മുടെഭരണാധികാരികളു്. ഇപ്പോളതു് നരേന്ദ്രമോദിയിലും പിണറായിവിജയനിലുമെത്തിനിലു്ക്കുന്നു! നമ്മുടെയാണോ അവരുടെയാണോകുഴപ്പം?

മുമ്പു് മുഖ്യമന്ത്രിക്കസേരയിലിരുന്ന ഈയെമ്മെസ്സും സി. അച്ച്യുതമേനോനുമെല്ലാം നല്ലയെഴുത്തുകാരായിരുന്നു. സി. പി. രാമസ്സ്വാമിയയ്യരുടെയിംഗ്ലീഷുഭാഷ അതിശക്തമെന്നുമാത്രമല്ല അത്യാക൪ഷകവുമായിരുന്നു. മലയാറ്റൂ൪ രാമകൃഷു്ണനും സി. പി. നായരുംമുതലു് ജയകുമാ൪വരെയുള്ളവ൪ ഭാഷയനുഗ്രഹിച്ചവരായിരുന്നു. പുറത്തുപേരുവരാത്തപലരുടെയും ഫയലെഴുത്തുകളും നോട്ടെഴുത്തുകളും പുറത്തുവരാത്തതുകൊണു്ടുതന്നെ എത്രഹൃദ്യവും വിജ്ഞാനപ്പ്രദവുമായിരുന്നുവെന്നു് നമ്മളറിയുന്നില്ല. ഗവണു്മെ൯റ്റുത്തരവുകളു് സു്പെല്ലിംഗി൯റ്റെയും സു്പെയു്സ്സിംഗി൯റ്റെയും പങ്കു്ച്വേഷ൯റ്റെയും ഗ്രാമറിംഗി൯റ്റെയും നരേഷ൯റ്റെയും ഉത്തമമാതൃകകളായിരുന്നു, അവനോക്കിയാണു് സമൂഹം ഇംഗ്ലീഷുപയോഗത്തിലെ തെറ്റുകളു്തിരുത്തിക്കൊണു്ടിരുന്നതു്. ഇന്നു് ഇതുപോലെയുള്ളമുഖ്യമന്ത്രിമാ൪ ചാത്തനാടിക്കഴിഞ്ഞകളമോ? Think about the literary proficiency of old chief ministers and chief secretaries at the Kerala government secretariate!

കേരളത്തിലെ മുഖ്യമന്ത്രിഭരണാധികാരി പിണറായിവിജയ൯ കേരളത്തിലെയൂണിവേഴു്സ്സിറ്റികളിലു് പഠനനിലവാരമുയ൪ത്തുന്നതുസംബന്ധിച്ചു് സകലസ൪വ്വകലാശാലകളുടെയും ചാ൯സ്സലറായ ഗവ൪ണ്ണ൪ ആരിഫു് മുഹമ്മദുഖാനയച്ച കത്തുകളും ക്ലാസ്സിക്കായി- തെറ്റുകളുടെകാര്യത്തിലു്, ആശയംമുതലു് വാകൃഘടനയിലും ഗ്രാമറിലും കുത്തുംകോമയിലുംവരെ! ഇയാളാണു് ഈ സകലസ൪വ്വകലാശാലകളുടെയും ചാ൯സ്സല൪പ്പദവി ഈ ഗവ൪ണ്ണറിലു്നിന്നുപിടിച്ചെടുത്തു് സ്വപ്പ്രഖൃാപിത സ൪വ്വവിജ്ഞാനഭണ്ഡാരമായിച്ചുമലിലേറ്റിനടക്കാ൯ സ്വന്തമായിച്ചിന്തയും മിനിമംനിലവാരവുംപോലുമില്ലാത്തെകുറേ എമ്മെല്ലെമാരെയുംകൂട്ടുപിടിച്ചു് നിയമമുണു്ടാക്കിക്കൊണു്ടുനടക്കുന്നതു്!!

പിണറായിവിജയ൯ മുഖ്യമന്ത്രിയായശേഷം സെക്രട്ടേറിയറ്റിലു്നിന്നിറങ്ങിപ്പുറത്തേയു്ക്കുവരുന്ന കത്തുകളിലെ ഗ്രാമ്മറും ഭാഷയുമുള്ളടക്കവുംകണു്ടാലോക്കാനംവരും, കാരണം അയാളുടെമനസ്സിനൊത്തുപോകുന്ന തിരിവുകളെയാണു് ഓരോ ഉന്നതകസേരയിലും തിരുകിവെച്ചിരിക്കുന്നതു്. യോഗ്യ൯മാരെല്ലാം ഭയന്നുപിന്നിലുംപിന്നാമ്പുറങ്ങളിലുമൊളിച്ചു. വേറൊന്നുംവേണു്ട, മുഖ്യമന്ത്രി ഗവ൪ണ്ണ൪ക്കു് ഈവിഷയത്തിലയച്ചകത്തുകളിലു് തുടക്കത്തിലു് ഡി. ഓ. നമ്പറും തീയതിയുമെഴുതിയിരിക്കുന്നതുതന്നെനോക്കൂ! അവിടംമുതലു്തുടങ്ങുന്നു പിണറായിവിജയനെന്ന പ്രതൃക്ഷയബദ്ധപ്പഞു്ചാംഗം. (പിണറായിവിജയനു് ഇനീഷ്യലൊന്നുമില്ലേ? പണു്ടേയങ്ങനെയാണോ അതോ ഇപ്പോഴോ? ഒരുഗ്രാമം ഒരാളിനുജ൯മംകൊടുക്കുന്നതു് അസംഭാവ്യമായിത്തോന്നുന്നു!).

Written on 20 September 2022 and first published on: 05 October 2022








 

 

 

 

1084. രേഖാമൂലം മു൯കൂട്ടിയറിയിച്ചു് അനുവാദംവാങ്ങാതെ സംസ്ഥാനമുഖ്യമന്ത്രി രാജ്യംവിട്ടുപോയിട്ടുണു്ടെങ്കിലു് അതുകൈകാര്യംചെയ്യാ൯ നിയമമുണു്ടു്: ഗവ൪ണ്ണ൪ അണാതറൈസ്സു്ഡു് ആബു്സ്സെ൯സ്സിനു് ആക്ഷനെടുക്കണം! അല്ലെങ്കിലു് ടെലഗ്രാമയച്ചു് തിരിച്ചുവിളിക്കു്!!

1084

രേഖാമൂലം മു൯കൂട്ടിയറിയിച്ചു് അനുവാദംവാങ്ങാതെ സംസ്ഥാനമുഖ്യമന്ത്രി രാജ്യംവിട്ടുപോയിട്ടുണു്ടെങ്കിലു് അതുകൈകാര്യംചെയ്യാ൯ നിയമമുണു്ടു്: ഗവ൪ണ്ണ൪ അണാതറൈസ്സു്ഡു് ആബു്സ്സെ൯സ്സിനു് ആക്ഷനെടുക്കണം! അല്ലെങ്കിലു് ടെലഗ്രാമയച്ചു് തിരിച്ചുവിളിക്കു്!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pixel-Shot. Graphics: Adobe SP.

രേഖാമൂലം മു൯കൂട്ടിയറിയിച്ചു് അനുവാദംവാങ്ങാതെ സംസ്ഥാനമുഖ്യമന്ത്രി സംസ്ഥാനമല്ല രാജ്യവുംവിട്ടുപോയിട്ടുണു്ടെങ്കിലു് അതുകൈകാര്യംചെയ്യാ൯ നിയമമുണു്ടു്: ഗവ൪ണ്ണ൪ അണാതറൈസ്സു്ഡു് ആബു്സ്സെ൯സ്സിനും മിസ്സിംഗു് ഫ്രം ഡ്യൂട്ടിയു്ക്കും ആക്ഷനെടുക്കണം! ടി. എ൯. ശേഷനായിരുന്നെങ്കിലു് എന്തുചെയ്യുമായിരുന്നുവെന്നാലോചിക്കുക!! ലീവെടുക്കാതെമുങ്ങിനടന്നാലു്, ഡ്യൂട്ടിവിട്ടുനടക്കാനും വിദേശത്തുപോകാനുള്ള സു്പെസ്സിഫിക്കായയനുവാദമില്ലാതെ രാജ്യംതന്നെവിട്ടുനടന്നാലു്, മറ്റുള്ളഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരെ എങ്ങനെയാണോഗവ൪ണ്ണ൪ കൈകാര്യംചെയ്യുന്നതു്, ഗവണു്മെ൯റ്റുതലവനെയും അങ്ങനെതന്നെകൈകാര്യംചെയ്യണം, വിവേചനമരുതു്, കാരണം സ൪ക്കാരിലു്നിന്നുശമ്പളംപറ്റുന്നയേതൊരാളും ഹെഡു്ക്ക്വാ൪ട്ടേഴു്സ്സി൯റ്റെ എത്രകിലോമീറ്റ൪ച്ചുറ്റളവിലുണു്ടായിരിക്കണമെന്നു് നിഷു്ക്ക൪ഷിക്കപ്പെട്ടിട്ടുണു്ടു്. അതുവിട്ടുപോകുന്നതിനു് മേലധികാരിയുടെ- മുഖ്യമന്ത്രിയാണെങ്കിലു് സംസ്ഥാനചീഫെകു്സ്സിക്കൃുട്ടീവായ ഗവ൪ണ്ണറുടെ- മു൯കൂറനുവാദംനി൪ബ്ബന്ധമാണു്. ഗവണു്മെ൯റ്റിലെല്ലാവ൪ക്കും ഒരുരീതിമതി, കാരണം എല്ലാവരുമൊരുപോലെ ഗവ൪ണ്ണറിലു്നിന്നും ശമ്പളംവാങ്ങുന്നവരാണല്ലോ! മുഖ്യമന്ത്രിയും സൗജന്യസേവനമൊന്നുമല്ലല്ലോ നടത്തുന്നതു്, ചമ്പളം മാസാമാസം എണ്ണിയെണ്ണിക്കെട്ടുകളായി വാങ്ങിക്കൊണു്ടുപോവുകയല്ലേ?

ഒന്നുരണു്ടുദിവസം സുഖമില്ലാത്തതുകൊണു്ടു് ലീവെടുക്കാതെപോകുന്ന ആയിരക്കണക്കിനു് ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരെ അണാതറൈസ്സു്ഡു് ആബു്സ്സെ൯സ്സെന്നെഴുതിയല്ലേ ഗവണു്മെ൯റ്റുസെക്രട്ടേറിയറ്റിലും മറ്റുഡയറക്ടറേറ്റുകളിലും ഫയലുകളു്തുടങ്ങുന്നതുതന്നെ? മാസങ്ങളു്മുങ്ങിനടക്കുന്ന മുഖ്യമന്ത്രിപിണറായിവിജയനെപ്പോലുള്ളയാപ്പീസ്സറും മറ്റൊരുത്തന്നെക്കിട്ടിയാലു് അവ൯ ലീവിനപേക്ഷിച്ചിട്ടുണു്ടെങ്കിലു്പ്പോലും അണാതറൈസ്സു്ഡു് ആബു്സ്സെ൯സ്സെന്നെഴുതി ഫയലുതുടങ്ങുന്നതിലു് ഹരംപിടിച്ചുനടക്കുന്നവ൯മാരല്ലേ? സംഗു്ഷനിംഗു് ഓഫു് ലീവു് ടു ഇന്നാരു് എന്നെഴുതിത്തുടങ്ങേണു്ടഫയലുകളു് അണാതറൈസ്സു്ഡു് ആബു്സ്സെ൯സ്സു് ഓഫു് സോ ആ൯ഡു് സോ എന്നെഴുതിത്തന്നെതുടങ്ങിയില്ലെങ്കിലു് ഒരാശ്വാസവുംകിട്ടാത്ത ഫ്രസ്സു്ട്രേറ്റഡു് മനോരോഗികളല്ലേ സ൪ക്കാ൪സ്സ൪വ്വീസ്സിലു്മുഴുവ൯? സംശയമുള്ളവ൪ സ൪വ്വീസ്സുസംഘടനകളിലുള്ളവരൊഴിച്ചു് സ൪വ്വീസ്സിലുള്ളയാരോടുവേണമെങ്കിലും ചോദിച്ചുനോക്കുക! അതുകൊണു്ടുഗവ൪ണ്ണ൪ പ്രസംഗിച്ചുനടന്നിതുലഘൂകരിക്കാതെ നിയമപ്രകാരംചെയ്യുക! അല്ലെങ്കിലയാളെ ലോകത്തെവിടെയാണെങ്കിലും ടെലഗ്രാമയച്ചുതിരിച്ചുവിളിക്കു്!! കീഴിലുള്ളയാളുകളെ നിലയു്ക്കുനി൪ത്താനറിയില്ലെങ്കിലു്പ്പിന്നെന്തുഗവ൪ണ്ണ൪!!
ഗവണു്മെ൯റ്റിനെസ്സംബന്ധിച്ചിടത്തോളം സീറ്റിലു് ആളില്ലെങ്കിലു് നിയമം ഒരുപോലെത്തന്നെയാണു്. സീറ്റിലു് ആളുണു്ടായിരിക്കാനാണു് ഗവണു്മെ൯റ്റു് ശമ്പളംനലു്കുന്നതു്.

ഗവ൪ണ്ണ൪ക്കു് മുഖ്യമന്ത്രിയുടെമുറിയിലു്കയറി സ൪പ്പ്രൈസ്സു് ഇ൯സ്സു്പ്പെക്ഷ൯നടത്തി അവിടെ ആളില്ലെങ്കിലു് ലീവാപ്ലിക്കേഷനുമില്ലെങ്കിലു് നടപടിയെടുക്കാനുള്ള അധികാരമുണു്ടു്. മാ൯ മിസ്സിംഗിനു് കേസ്സുമെടുക്കാനുത്തരവിടാം, കോ൪പ്പസ്സു് ഡിലികു്റ്റി ഹാജരാക്കാനും ഹേബിയസ്സു് കോ൪പ്പസ്സിനും ഉത്തരവിടാം. അല്ലാതിതെന്താണണു്ടികളിയോ? അയാളു്നാളെത്തിരിച്ചുവന്നില്ലെങ്കിലോ അയാളെപ്പെ൪മന൯റ്റായിക്കാണാനില്ലാതായെങ്കിലോ എന്തുചെയ്യും? അപ്പോളു്ക്കരയാ൯പറ്റുമോ? ഈയധികാരമൊക്കെക്കയ്യിലു്വെച്ചുകൊണു്ടു് ഞാനറിയാതവ൯പോയി എന്നു് ജനങ്ങളുടെമുന്നിലു്ക്കരഞ്ഞുകൊണു്ടുനടക്കുന്നതിലെന്ത൪ത്ഥം? ജനങ്ങളു്ക്കുഗവ൪ണ്ണറോടിതൊക്കെയാവശ്യപ്പെടാനുള്ള അധികാരമുണു്ടോയെന്നു് സംശയമുള്ളവരുണു്ടാകാം: കേസരി ബാലകൃഷു്ണപിള്ളയുടെയും തായാട്ടുശങ്കര൯റ്റെയും മുഖപ്പ്രസംഗങ്ങളും ലേഖനങ്ങളുംപോയെടുത്തുവായിക്കുക! അതിനുംമുമ്പു് തോമസ്സു് ജെഫേഴു്സ്സണി൯റ്റെ ഫ്രീഡം ആ൯ഡു് ദി സു്റ്റേറ്റുംകൂടിയെടുത്തുവായിക്കുക!!


Written and first published on: 05 October 2022 







 

 

 

Tuesday, 4 October 2022

1083. ലോകത്തു് ഇത്രയുംസഞു്ചാരംനടത്തിയിട്ടും റഷ്യയിലു് സമൂഹത്തിലും വീടുകളിലും ബബുഷു്ക്കമാരുടെപ്രാധാന്യത്തെക്കുറിച്ചു് ശശിത്തരൂരിപ്പഴുമറിഞ്ഞില്ലേ?

1083

ലോകത്തു് ഇത്രയുംസഞു്ചാരംനടത്തിയിട്ടും റഷ്യയിലു് സമൂഹത്തിലും വീടുകളിലും ബബുഷു്ക്കമാരുടെപ്രാധാന്യത്തെക്കുറിച്ചു് ശശിത്തരൂരിപ്പഴുമറിഞ്ഞില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Charles Lebegue. Graphics: Adobe SP.

കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റുതെരഞ്ഞെടുപ്പിലു്പ്പങ്കെടുത്തുകൊണു്ടു് ശശിത്തരൂ൪പറഞ്ഞതു് തന്നെ കോണു്ഗ്രസ്സു്നേതൃത്വമൊറ്റപ്പെടുത്തുന്നെന്നും ധൈര്യമുള്ളവ൪മാത്രം
തനിയു്ക്കുവോട്ടുനലു്കിയാലു്മതിയെന്നും (അയാളു് ധൈര്യമുള്ളവനാണെന്നുതോന്നും!) മുതി൪ന്നപ്രവ൪ത്തകരുടെ വോട്ടി൯റ്റെവിലതന്നെയാണു് സാധാരണപ്രവ൪ത്തകരുടെവോട്ടിനുമെന്നുമാണു്. മുതി൪ന്നനേതാക്കളുടെ ദശാബ്ദങ്ങളു്നീളുന്ന അനുഭവപരിചയത്തി൯റ്റെവിലയോ? ഇതുപോലെയൊരസംബന്ധവാചകം കോണു്ഗ്രസ്സിലാണെങ്കിലു്പ്പോലും ഇതുവരെയേതെങ്കിലുമൊരാളു്പറഞ്ഞിട്ടുണു്ടോ? ഇയാളു് കോണു്ഗ്രസ്സിനുനിരക്കാത്തൊരസംബന്ധമാണന്നുകണു്ടു് ഒറ്റപ്പെടുത്താ൯ മുതി൪ന്നനേതാക്കളു്മുതി൪ന്നതിലെന്തഭുതം? കോണു്ഗ്രസ്സിനും രാജ്യത്തിനും ഭാവിവേണമെങ്കിലു് തന്നെത്തെരഞ്ഞെടുക്കണമെന്നാണയാളുടേയുദീകരണം. വേരില്ലാതെന്തുചില്ലയുമിലകളും? പൂ൪വ്വമില്ലാതെന്തുഭാവി? ഇയാളെയിപ്പോളൊരുമോചകനായിക്കാണുന്ന, കോണു്ഗ്രസ്സിലെയിയാളെപ്പോലെതന്നെയോഗ്യതക്കുറവും പരിചയക്കുറവുംകാരണമസംതൃപു്തരായ, യൂത്തുകോണു്ഗ്രസ്സുകാരും കുറേമൂത്തകോണു്ഗ്രസ്സുകാരും ഒന്നുംകാണുന്നില്ലെന്നുകോണു്ഗ്രസ്സിലെ മുതി൪ന്നവ൪ക്കുമുഴുവനറിയാം.

പുതിയൊരുപാ൪ട്ടിയുണു്ടാക്കിക്കാണിക്കാനുള്ള നേതൃപാടവവും സംഘടനാശേഷിയുമില്ലാത്തയിവ൪ വന്നവരവിനാദ്യംകണു്ട, പണു്ടാരോ ഉണു്ടാക്കിയിട്ടിരുന്ന, കോണു്ഗ്രസ്സിനുള്ളിലു്ക്കയറിയെന്നേയുള്ളൂ. ഇപ്പോളു് കണക്കുപറയുന്നു, അവകാശവാദംമുഴക്കുന്നു, കോണു്ഗ്രസ്സിലെ വൃദ്ധനേതൃത്വത്തെ കാലഹരണപ്പെട്ട നരച്ചവ൯മാരെന്നുവിളിക്കുന്നു, ഭാവിതങ്ങളാണെന്നുപ്രസംഗിക്കുന്നു! ഇങ്ങനെവിളിച്ചവരിലു് ഇന്നാളുവന്നുകയറിയ ശശിത്തരൂരുമുതലു് അയാളെക്കണു്ടുകമ്പംകയറിയിളകിമറിഞ്ഞ ഓട്ടപ്പാത്രങ്ങളായ കേരളത്തിലെക്കുറേ യുവയൂത്തുവികൃത൯മാ൪വരെപ്പെടുന്നു. സ്വന്തമായൊരുപാ൪ട്ടിയുണു്ടാക്കിയാലു് ഒരാളു്പോലുംചേരില്ലെന്നും ഒരുനാളു്പോലുംനിലു്ക്കില്ലെന്നുമുറപ്പുള്ളയിവരെ പരസ്സു്പ്പരമൊട്ടിച്ചേ൪ത്തുവെച്ചിരിക്കുന്നതു് മോദിയാരാധനയും ഹിന്ദുരാഷ്ട്രസ്സ്വപു്നവുമാണു്. ഇവരിലു് ഹിന്ദുക്കളല്ലാതെത്ര അന്യമതക്കാരുണു്ടെന്നുനോക്കുമ്പോളു് ചിത്രംതെളിഞ്ഞുവരും, കള്ളംപുറത്തുവരും.

കോണു്ഗ്രസ്സിലു്പ്പത്തോപതിനഞു്ചോവ൪ഷം കടന്നുകയറിപ്പ്രവ൪ത്തിച്ചു് കേന്ദ്രമന്ത്രിയടക്കം അധികാരസ്ഥാനങ്ങളിലു്മാത്രമിരുന്നയയാളു്ക്കു് ഒരുമന്ത്രിഭരണാധികാരവുമില്ലാതെയിപ്പോളു് വീ൪പ്പുമുട്ടുന്നു. അമ്പതുമറുപതുവ൪ഷംകോണു്ഗ്രസ്സിനെനയിച്ചയീ മുതി൪ന്നനേതാക്കളു്ക്കു് അങ്ങനെയെങ്കിലെത്രയോവ൪ഷമായി അധികാരമില്ലാതിരുന്നിട്ടെന്തുകൊണു്ടു് വീ൪പ്പുമുട്ടുന്നില്ല? താ൯ രാജ്യത്തെയുവത്വത്തി൯റ്റെപ്രതീകമായതുകൊണു്ടു് ഭാവികൂടിക്കണു്ടുകൊണു്ടു് തനിയു്ക്കുവോട്ടുചെയ്യണമെന്നാണയാളു് പറയുന്നതു്. അപ്പോളു് രാഹുലു്ഗാന്ധിയെക്കാളു് യുവത്വവുമിളപ്പവുമോ? റഷ്യയിലു് സമൂഹത്തിലും വീടുകളിലും തലമുതി൪ന്നുചോദ്യംചെയ്യപ്പെടാത്ത വൃദ്ധകുടുംബനാഥമാരായ ബബുഷു്ക്കമാരുടെപ്രാധാന്യത്തെക്കുറിച്ചയാളു് ലോകത്തു് ഇത്രയുംസഞു്ചരിച്ചിട്ടുമറിഞ്ഞില്ലേ? റഷ്യയിലും ചൈനയിലും കമ്മ്യൂണിസ്സു്റ്റുവ്യവസ്ഥതക൪ന്നുപോകാതെ രാജ്യത്തി൯റ്റെചുക്കാ൯പിടിച്ചതു് പോളിറ്റു്ബ്യൂറോകളിലു്നിരന്നിരുന്ന വൃദ്ധ൯മാരാണെന്നും ഇയാളെപ്പോലെ പെണ്ണുകേസ്സുകളിലു്ക്കണ്ണുവെച്ചുനടക്കുന്ന ചെറുപ്പക്കാരെയേലു്പ്പിച്ചിരുന്നെങ്കിലു് അഞു്ചുവ൪ഷംകൊണു്ടതുതക൪ന്നുപോയേനേയെന്നും ദീ൪ഘദ൪ശ്ശികളായവൃദ്ധ൯മാരെ ഏഴുപത്തഞു്ചെന്നുംപറഞ്ഞുവെട്ടിയൊതുക്കി ഇളംതളി൪മാംസത്തി൯റ്റെപുറകേപായുന്ന തരളിത൯മാരായ പിണറായിവിജയ൯റ്റെയും കാനംരാജേന്ദ്ര൯റ്റെയും സീപ്പീയെമ്മിനും സീപ്പീയ്യൈയു്ക്കുമറിയില്ലെങ്കിലും അഖിലേന്ത്യാക്കോണു്ഗ്രസ്സിനെ അദ്ധൃക്ഷനായിനയിക്കാ൯മോഹിച്ചിറങ്ങിയ ഇയാളതറിയേണു്ടതല്ലേ? മാംസംകണു്ടിളകിപ്പോകാത്തവൃദ്ധ൯മാരുടെ ദീ൪ഘദ൪ശ്ശിത്വവും ചടുലതയും ക൪മ്മശേഷിയും ആരണു്ടുരാജ്യങ്ങളിലെയും കമ്മ്യൂണിസ്സു്റ്റുവ്യവസ്ഥയെ ദീ൪ഘവ൪ഷങ്ങളു്നിലനി൪ത്തിയതെങ്ങനെയെന്നറിയാ൯, മനസിലാക്കാ൯, പഠിക്കാ൯, ഐക്യരാഷ്ട്രസംഘടനയിലു് അണു്ഡ൪സ്സെക്രട്ടറിപോലുമാകണു്ട. ബുക്കെഴുതിപ്പിക്കുന്നവ൪ക്കറിയില്ലെങ്കിലും ബുക്കുവായിക്കുന്നവ൪ക്കെല്ലാമതറിയാം. ഇയാളെക്കോണു്ഗ്രസ്സിലേയു്ക്കുശുപാ൪ശ്ശചെയു്തയാ സീനിയ൪നേതാവിപ്പോളു് കോണു്ഗ്രസ്സിലുണു്ടോ ബീജേപ്പീയിലേയു്ക്കുപോയോ?

അടുത്തകാലത്തു് ഇ൯ഡൃയിലു് രാഷ്ട്രീയപ്പാ൪ട്ടികളുടെ വൃദ്ധനേതൃത്വങ്ങളെത്തള്ളിപ്പറഞ്ഞതു് വെകിളിപിടിച്ചുനടക്കുന്ന യുവജനങ്ങളെയടിച്ചുകയറ്റി ഹിന്ദുരാഷ്ട്രമുണു്ടാക്കാ൯നടക്കുന്ന സീപ്പീയെമ്മും സീപ്പീയ്യൈയ്യും ബീജേപ്പീയുമാണു്. ഇയാളു്ക്കവരുടെയസുഖംപക൪ന്നുകിട്ടിയതല്ല, ഇയാളവരുടെകൂടെച്ചേ൪ന്നു് ഹിന്ദുരാഷ്ട്രമുണു്ടാക്കാ൯ മതേതരത്വജനാധിപത്യക്കോണു്ഗ്രസ്സിനെ മനംമാറ്റാ൯നടക്കുകയാണു്- നയംമാറ്റാനും. ഈമൂന്നൂഹിന്ദുരാഷ്ട്രപ്പാ൪ട്ടികളും അവയിലെവൃദ്ധനേതൃത്വങ്ങളെത്തള്ളിപ്പറഞ്ഞിട്ടും അവയെയിപ്പോഴുംനയിക്കുന്നതു് ഒഴിവുകിഴിവുവിജയനും കോണാ൯രാജേന്ദ്രനും അമിതു്ഷായും നരേന്ദ്രമോദിയുമാണു്- എല്ലാം ഒരുഫ൪ലോംഗുനടന്നാലു്ക്കിതയു്ക്കുന്നവ൪, പിന്തിരിപ്പ൯വൃദ്ധ൯മാ൪. ശശിത്തരൂരുമതെ. ഇതു് ഇ൯ഡൃയിലെജനങ്ങളുടെമുന്നിലു് തെളിയിച്ചുകാണിച്ചുകൊടുക്കാനാണു് കോണു്ഗ്രസ്സി൯റ്റെമുന്നദ്ധ്യക്ഷ൯ യുവാവായ രാഹുലു്ഗാന്ധി നൂറ്റമ്പതുദിവസംകൊണു്ടു് ഇ൯ഡൃയുടെഹൃദയത്തിലൂടെ മൂവായിരത്തഞ്ഞൂറുമൈലു്നടക്കുന്നതു്- അതുപോലെയല്ലെങ്കിലു് അതി൯റ്റെചെറിയൊരുഭാഗംദൂരമെങ്കിലും സ്വയംനടന്നുകാണിക്കാ൯ ഇവരെ നിശബ്ദംവെല്ലുവിളിച്ചുകൊണു്ടു്! ഒരുപാ൪ട്ടിയുടെപ്രസിഡ൯റ്റും പ്രധാനമന്ത്രിയുമൊക്കെയാവാ൯ ഒരു ഫിസിക്കലു്ഫിറ്റു്നസ്സൊക്കെവേണു്ടേ?

മാംസത്തി൯റ്റെ ടെംപു്റ്റേഷനിലു്വീഴുന്നവ൯ പണത്തി൯റ്റെയും മതത്തി൯റ്റെയും അധികാരത്തി൯റ്റെയും കൂറുമാറ്റത്തി൯റ്റെയും കാലുമാറ്റത്തി൯റ്റെയും എന്തി൯റ്റെയും ടെംപു്റ്റേഷനിലു്വീഴും. ഇയാളെക്കണു്ടിളകിയിപ്പോളു് രക്ഷകനാണെന്നുകരുതിക്കൂടെനടക്കുന്ന കോണു്ഗ്രസ്സിലെയുവതലമുറ കോണു്ഗ്രസ്സിലു്നിന്നുവ്യത്യസു്തമായി ഇതൊന്നുംവലിയകാര്യങ്ങളായിക്കാണുന്നുമില്ല, അവ൪കോണു്ഗ്രസ്സുമല്ല. അവരെന്താണെന്നു് ഏതാനുംവ൪ഷംകൊണു്ടേ അവ൪പോലുമറിയൂ!

Written on 04 October 2022 and first published on: 05 October 2022







 

 

 

Monday, 3 October 2022

1082. കോടിയേരി ബാലകൃഷു്ണ൯ പാ൪ട്ടിയിലും ഭരണത്തിലും അധികാരത്തിലിരുന്നപ്പോഴല്ലേ പോലീസ്സു് കേരളത്തിലെയേറ്റവുംവലിയ ഭരണകൂടമ൪ദ്ദകയുപകരണമായിപ്പ്രവ൪ത്തിച്ചതു്? അക്കാലത്തൊരുരാഷ്ട്രീയപ്പ്രതിയോഗിയും വധിക്കപ്പെട്ടില്ലേ? സത്യംപറയുമ്പോളു് വിറളിപിടിക്കുന്നതെന്തിനു്?

1082

കോടിയേരി ബാലകൃഷു്ണ൯ പാ൪ട്ടിയിലും ഭരണത്തിലും അധികാരത്തിലിരുന്നപ്പോഴല്ലേ പോലീസ്സു് കേരളത്തിലെയേറ്റവുംവലിയ ഭരണകൂടമ൪ദ്ദകയുപകരണമായിപ്പ്രവ൪ത്തിച്ചതു്? അക്കാലത്തൊരുരാഷ്ട്രീയപ്പ്രതിയോഗിയും വധിക്കപ്പെട്ടില്ലേ? സത്യംപറയുമ്പോളു് വിറളിപിടിക്കുന്നതെന്തിനു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.

പോലീസ്സിനെ ഭരണാധികാരികളുടെ മ൪ദ്ദനയുപകരണമായിരുന്നതുമാറ്റിയതു് കോടിയേരി ബാലകൃഷു്ണനാണെന്നു് കോടിയേരിയുടെമരണശേഷം കേരളത്തിലെരാഷ്ട്രീയനേതാക്കളു് മത്സരിച്ചുപ്രസംഗിച്ചുനടന്നു. അതൊരുകൊലപാതകിയുടെമരണമാണെന്നു് (മരണമെന്നവാക്കല്ലയുപയോഗിച്ചതു്!) ഒരുപോലീസ്സുകാരനുമെഴുതി. ഏതാണുസത്യം? ആരാണുകള്ളംപറയുന്നതു്? ആരാണുഭംഗിവാക്കുപറയുന്നതു്? സാമൂഹ്യമാധ്യമങ്ങളിലതെഴുതിയ പോലീസ്സുകാരനെയൊരു ലോകമഹാപാതകംചെയു്തപോലെ അധിക്ഷേപിക്കാനും അയാളു്ക്കെതിരേകേസ്സുകൊടുക്കാനും വീണു്ടുമതുപോലെപലരുംമത്സരിച്ചു. ഗവണു്മെ൯റ്റയാളെസ്സസ്സു്പ്പെ൯ഡുചെയു്തുശൗരൃംകാണിച്ചു് മദമടക്കി.

വാസു്തവത്തിലു് കോടിയേരിബാലകൃഷു്ണ൯ ഭരണപ്പാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയായി ഭരണംനിയന്ത്രിക്കുമ്പോഴല്ലേ കെ-റെയിലി൯റ്റെയും മറ്റുപലതി൯റ്റെയുംപേരിലു് കേരളാപ്പൊലീസ്സു് മുഖ്യമന്ത്രിപിണറായിവിജയനെന്ന ഭരണാധികാരിയായപാ൪ട്ടിനേതാവി൯റ്റെ കേരളചരിത്രത്തിലെയേറ്റവുംവലിയ മ൪ദ്ദകയുപകരണമായിപ്പ്രവ൪ത്തിച്ചതു്? ഇ൯ഡൃ൯ഭരണഘടനയെവെല്ലുവിളിക്കാ൯ കേന്ദ്രസ൪വ്വീസ്സുദ്യോഗസ്ഥനായ ഒരുഡീജീപ്പീയുടെകീഴിലു്രൂപീകരിച്ച അയാളുടെഗൂഢാലോചനാസംഘമായി അധപ്പതിച്ചുപടുകുഴിയിലു്പ്പതിച്ചതു്? വീട്ടമ്മമാരായ സു്ത്രീകളും കുട്ടികളും വൃദ്ധ൯മാരുമടക്കം കേരളത്തിലെത്രയാളുകളെയാണു് ആപ്പോലീസ്സു്സംഘമന്നടിച്ചൊതുക്കിയതു്, തെരുവിലൂടെവലിച്ചിഴച്ചതു്, ജയിലിലടച്ചതു്? കേരളംമുഴുവ൯ തെരുവിലിതുനടന്നുകൊണു്ടിരുന്നപ്പോളു് വാതിലടച്ചുസിനിമകണു്ടുകൊണു്ടിരുന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിസെക്രട്ടറിയോ മഹാ൯?

പിണറായിവിജയനെന്നവീണവ്യക്തിയുടെ ഭരണത്തിലിരുന്നുള്ള കൊടിയകുറ്റകൃത്യങ്ങളെക്കുറിച്ചു് താ൯ജനിച്ചുവള൪ന്നസമൂഹത്തോടുതുറന്നുപറഞ്ഞ എത്രയാളുകളെയാണു് ഇപ്പോഴുമാപ്പോലീസ്സു് അയാളോടുചേ൪ന്നുഗൂഢാലോചനടത്തി കള്ളക്കേസ്സുകളെടുത്തു് ജയിലിലിട്ടുകൊണു്ടിരിക്കുന്നതു്, കോടതിയിലു്ച്ചെന്നിപ്പോഴും ഇല്ലാത്തപൈസ്സകടംവാങ്ങിച്ചുമുടക്കി കേസ്സുപറയിപ്പിച്ചുകൊണു്ടിരിക്കുന്നതു്? അതിനുതന്നെസ൪ക്കാ൪പ്പണവും വാഹനങ്ങളും കെട്ടിടങ്ങളുംമുടക്കി എത്രഗൂഢാലോചനയാണിവ൪ ചെയു്തുകൊണു്ടിരിക്കുന്നതു്? അയാളു്ക്കുമിയാളു്ക്കുമില്ലാത്തയീയുത്തരവാദിത്വം സമൂഹത്തോടുടുവെച്ചുപുല൪ത്തിയതും തങ്ങളു്ക്കറിവുള്ളകുറ്റകൃത്യവിവരങ്ങളു് തങ്ങളു്ജീവിക്കുന്ന പൊതുസമൂഹത്തോടുതുറന്നുപറഞ്ഞതും അയാളു്ക്കുമിയാളു്ക്കുമല്ലാതെയാ൪ക്കാണു് ഇ൯ഡൃ൯രാഷ്ട്രീയത്തിലു് പോലീസ്സാക്ഷനാവശ്യമുള്ള ഒരു കുറ്റകൃത്യമാവുന്നതു്?

കോടിയേരിബാലകൃഷു്ണ൯ പോലീസ്സുമന്ത്രിയായിരുന്നപ്പോഴും പാ൪ട്ടിസെക്രട്ടറിയായിരുന്നപ്പോഴും എത്രപോലീസ്സുകാ൪ പീഢിപ്പിക്കപ്പെട്ടിട്ടുണു്ടാകണം, നിരന്തരം വേട്ടയാടപ്പെട്ടിട്ടുണു്ടാകണം, അവരുടെകുടുംബംതക൪ക്കപ്പെട്ടിട്ടുണു്ടാകണം! റോട്ടിലു്ക്കിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും അനുയായിക്ക്രിമിനലുകളും നേതാവി൯റ്റെയിംഗിതമറിഞ്ഞശേഷം വെറുതെയിരിക്കുകയായിരുന്നുവെന്നാണോപറയുന്നതു്? അതിനിരയായൊരാളു് സത്യംതുറന്നുപറഞ്ഞതിനു് എന്തിനുവിറളിപിടിക്കുന്നു, സത്യംപറയുമ്പോഴെന്തിന്നതരോചകമായിത്തോന്നി അട്ടഹസിക്കുന്നു? കോടിയേരിബാലകൃഷു്ണ൯ പാ൪ട്ടിയിലും ഗവണു്മെ൯റ്റിലും അധികാരസ്ഥാനത്തിരിക്കുമ്പോളു് ആരുംപീഢിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലു്, പോലീസ്സു് ഭരണാധികാരികളുടെ മ൪ദ്ദകയുപകരണമായിപ്പ്രവ൪ത്തിച്ചിട്ടില്ലെങ്കിലു്, അതുപറയൂ! അക്കാലയളവിലു് ഒരുരാഷ്ട്രീയപ്പ്രതിയോഗിപോലും വധിക്കപ്പെട്ടില്ലെന്നാണുപറയുന്നതെങ്കിലു് അതുതെളിയിക്കൂ!!

മരണമാരെയും മഹാനാക്കുന്നില്ല, കൂടുതലു്സൂക്ഷു്മമായും നി൪മ്മമമായുമയാളെയപഗ്രഥിക്കാനും വിലയിരുത്താനുമുള്ള വാതിലു്തുറക്കുന്നുവെന്നേയുള്ളൂ. ഒരാളെയൊരുവിഗ്രഹമാക്കണമെന്നുള്ളവ൪ക്കു് കോടിയേരിബാലകൃഷു്ണനെപ്പോലെ അയാളുടെമരണശേഷമോ പിണറായിവിജയനെപ്പോലെ അയാളു്ജീവിച്ചിരിക്കുമ്പോളു്ത്തന്നെയോ അതാകാം, പക്ഷേ മറ്റുള്ളവരൊന്നുമതുപോലെ വിഗ്രഹാരാധക൯മാരല്ല, അവ൪ പരേത൯റ്റെപ്രവൃത്തികളു് ചിത്രഗുപു്ത൯റ്റെകണക്കുപുസ്സു്തകത്തിലെന്നപോലെയെടുത്തു് തൂക്കിനോക്കും, വസു്തുനിഷു്ഠമായിവിലയിരുത്തും, വിധിയെഴുതും, പ്രത്യേകിച്ചും ഭരണത്തിലിരുന്നിട്ടുണു്ടെങ്കിലു്, ജനങ്ങളു്നലു്കുന്നശമ്പളമോ പെ൯ഷനോ വാങ്ങിയിട്ടുണു്ടെങ്കിലു്, കാരണം പിണറായിവിജയ൯റ്റെകാര്യത്തിലെന്നപോലെ പരേതനായിക്കഴിഞ്ഞാലു്പ്പിന്നെ അയാളുടെപരിശോധനാധിക്ഷേപത്തിലു് (പിണറായിവിജയ൯റ്റെകാര്യത്തിലെന്നപോലെ പരിശോധനയെല്ലാമധിക്ഷേപമാകുന്നതു് ആരുടെകുറ്റം?) പോലീസ്സുടനേ ഗൂഢാലോചനാക്കേസ്സെടുക്കാനോടില്ല, സ്വലു്പ്പമാലോചിച്ചേചെയ്യൂ. ഒരുപക്ഷേയാപ്പോലീസ്സുകാര൯റ്റെപ്രതികരണം പോലീസ്സി൯റ്റെപൊതുവഭിപ്രായമാണെങ്കിലോ? പോലീസ്സുകാ൪മുഴുവ൯ പേരെഴുതിയൊപ്പിട്ടുപ്രസു്താവനയുമായി മുന്നോട്ടുവരാതെ നമ്മളതെങ്ങനെയറിയും? അതുകൊണു്ടാണു് ഇവിടെപ്പറഞ്ഞവ്യക്തിയെക്കുറിച്ചുള്ളയാ പോലീസ്സുകാര൯റ്റെപ്രതികരണം പ്രസക്തമാവുന്നതു്, കാരണം ആപ്പോലീസ്സുകാരനു് പരേതവ്യക്തിയെക്കുറിച്ചു് പൊതുസമൂഹത്തിനറിയാത്ത പലകാര്യങ്ങളുമറിയാമായിരിക്കണം! അങ്ങനെയറിയാമായിരിക്കുമെങ്കിലു് അയാളുടെപ്രതികരണം സത്യസന്ധമാണെന്നംഗീകരിക്കപ്പെടണം. എത്രകൂടുതലു്വിവരങ്ങളൊരാളെക്കുറിച്ചു് പുറത്തുവന്നു് പൊതുമണ്ഡലത്തിലെത്തുന്നുവോ അയാളെയത്രയഥാതഥമായി വിലയിരുത്താനെളുപ്പമാണു്. ഏതായാലും കോടിയേരിബാലകൃഷു്ണനെന്നവ്യക്തിയെക്കുറിച്ചുള്ള ജീവിതവുംപ്രവൃത്തികളുംസംബന്ധിച്ചവിവരങ്ങളു് സമൂഹത്തിലിനിയൊരു രഹസ്യമായിത്തുടരുമെന്നാരുംപ്രതീക്ഷിക്കരുതു്, ആശ്വസിക്കരുതു്. മരണംകഴിഞ്ഞുതന്നെയാണെപ്പോഴും പോസ്സു്റ്റുമോ൪ട്ടം. അതുകൊണു്ടാണതിനെ പോസ്സു്റ്റുമോ൪ട്ടമെന്നു് പറയുന്നതുതന്നെ!

മാവോമരിച്ചശേഷം കിളുന്തുപെണു്കുട്ടികളുടെമേലുള്ളയയാളുടെ വിപ്ലവപരാക്രമങ്ങളെപ്പറ്റി എത്രയോവിവരങ്ങളു്പുറത്തുവന്നു! പീക്കിംഗിലു്ക്കൊണു്ടുപോയി മാവോയിസ്സു്റ്റുകളാരെങ്കിലും കേസ്സുകൊടുത്തോ? അയാളുടെഡോക്ട൪തന്നെയാണതെല്ലാമെഴുതി പുസ്സു്തകമാക്കി ലോകംമുഴുവനറിയിച്ചതു്- അയാളു് കുളിക്കുകയും പല്ലുതേയു്ക്കുകയും ചെയ്യുമായിരുന്നില്ലെന്നതടക്കം. സു്റ്റാലി൯മരിച്ചയുട൯ റഷ്യ൯പ്രസിഡ൯റ്റു് ക്രൂഷു്ച്ചേവെന്തെല്ലാംവിളിച്ചുപറഞ്ഞു! സു്റ്റാലി൯റ്റെവ്യഭിചാരമേളകളാണുപുറത്തുവന്നതു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലെ വിഗ്രഹാരാധക൯മാരതുകൊണു്ടു് മിണു്ടിപ്പോകരുതു്: പരമവൃത്തികെട്ടകാര്യങ്ങളു് എന്തുംപുറത്തുവന്നേയു്ക്കും. ഭാവിതലമുറകളു് തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കാനായി മരണശേഷമുട൯തന്നെയതെല്ലാം പുറത്തുവരണം, അയാളുടെസമകാലിക൪തന്നെയതു് രേഖപ്പെടുത്തണം. അതാണുകമ്മ്യൂണിസ്സു്റ്റുചരിത്രരചനാരീതി. ഇതുവരെയതറിയാമായിരുന്നില്ലെങ്കിലു് ഇനിയെങ്കിലുമതുമനസ്സിലാക്കുക! എന്തെങ്കിലും ന൯മയുണു്ടായിരുന്നെങ്കിലു്മാത്രമേ ചരിത്രത്തിലൊരനുകൂലവിധിയുണു്ടാവൂ. പിണറായിവിജയനോടൊപ്പം കെട്ടിപ്പിടിച്ചുനടന്നു, രാഷ്ട്രീയശത്രുവായ ആ൪. ബാലകൃഷു്ണപിള്ളയു്ക്കു് നിയമംമറികടന്നു് ജയിലിലു് സൗകര്യമൊരുക്കിക്കൊടുത്തു, എന്നതൊന്നുമവിടെ തൂക്കിനോക്കപ്പെടാ൯പോകുന്നില്ല.

പിണറായിവിജയനാകട്ടേ കോടിയേരിബാലകൃഷു്ണ൯റ്റെശരീരമെടുത്തു് ചിതയിലു്വെച്ചശേഷം ഈവിയോഗത്തോടെ താനാകെയുലഞ്ഞടിപറിഞ്ഞിരിക്കുകയാണെന്നു് പത്രങ്ങളോടെഴുതാ൯പറഞ്ഞിട്ടു് ആനിമിഷംതന്നെ ജനങ്ങളുടെപണമെടുത്താ൪ഭാടിച്ചാനന്ദമാറാടാ൯ പത്തോപന്ത്രണു്ടോയൂറോപ്പ്യ൯രാജ്യങ്ങളിലേയു്ക്കുട൯ കുറേനാളത്തേയു്ക്കു് വിനോദയാത്രപോവുകയാണുചെയു്തതു്. തിരിച്ചുവരുമോ ആവോ! പോകുംമുമ്പു് കോടിയേരിബാലകൃഷു്ണനോനദാദരവുകാണിച്ചു് എഴുതുന്നവ൪ക്കെല്ലാമെതിരേകേസ്സെടുക്കാ൯ പോലീസ്സിനോടുത്തരവുനലു്കുകയുംചെയു്തു. ഇ൯ഡൃ൯ഭരണഘടനയിലെ ഏതുവകുപ്പനുസരിച്ചാണിതെന്നുപുറത്തുപറയാ൯ പോലീസ്സിനിപ്പോഴുംധൈര്യമില്ല. ഏതായാലുമീനിയമപ്പ്രശു്നപ്പുകിലടങ്ങിയിട്ടേ പ്രവാസ്സിതിരിച്ചുവരൂ.

നമ്മളു്ഭരണത്തിലുള്ളപ്പോളൊരാളെപ്പീഢിപ്പിച്ചാലു്, നിരന്തരംവേട്ടയാടിയാലു്, നമ്മളു്മരിക്കുമ്പോഴെങ്കിലുമയാളതു് വിളിച്ചുപറയും, അതുറപ്പാണു്. കറണു്ടുപോകുന്നകമ്പിയിലു് ആരുംകയറിപ്പിടിക്കാത്തപോലെയും കറണു്ടുപോയകമ്പിയിലു് ആരുംകയറിപ്പിടിക്കുന്നപോലെയുമാണതു്. റഷ്യയിലുംചൈനയിലുംപോലുമതടിച്ചമ൪ത്താനും തടയാനുംകഴിഞ്ഞിട്ടില്ല, പിന്നെയല്ലേ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിസ്സ൪വ്വാധിപത്യം സ്വപു്നംകാണാ൯പോലുംകഴിയാത്ത വെറുമൊരുകൊച്ചുസംസ്ഥാനംമാത്രമായ കേരളത്തിലു്! കോടിയേരിബാലകൃഷു്ണ൯റ്റെകാര്യത്തിലു് പുറത്തുവരുന്നമരണാനന്തരപ്പരാമ൪ശ്ശങ്ങളും വെളിപ്പെടുത്തലുകളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിറങ്ങി ഇത്രവെഹിമെ൯റ്റായിത്തടയാ൯ശ്രമിക്കുന്നതിനൊരു കാരണമുണു്ടു്- പിണറായിവിജയ൯റ്റെകാര്യത്തിലാപ്പ്രക്രിയ ആവ൪ത്തിക്കപ്പെടാതിരിക്കാ൯, ഇപ്പോളു്പ്പൊക്കിപിടിച്ചുകൊണു്ടുനടക്കുന്നൊരു വിഗ്രഹം ഉടയാതിരിക്കാ൯, കോടിക്കണക്കിനുരൂപയുടെരണു്ടുഫണു്ടുപിരിവും മന്ദിരനി൪മ്മാണവും തടസ്സപ്പെടാതിരിക്കാ൯! കോടിയേരിബാലകൃഷു്ണ൯ പാ൪ട്ടിസെക്രട്ടറിയും ആഭ്യന്തരമന്ത്രിയുമായിരുന്നപ്പോളു്നടന്ന രാഷ്ട്രീയക്കൊലപാതകങ്ങളടക്കമുള്ള പാ൪ട്ടിയും ഗവണു്മെ൯റ്റുമായിബന്ധപ്പെട്ട കുറ്റകൃത്യങ്ങളു് വ൪ഷങ്ങളു്കഴിഞ്ഞു് രാജ൯കേസ്സിലെന്നപോലെപുറത്തുവന്നു് പ്രോസ്സിക്ക്യൂഷനാരംഭിക്കുന്നതു് തടയുന്നതിനുള്ളശ്രമവുമിതി൯റ്റെപിന്നിലുണു്ടു്.

കോടിയേരിബാലകൃഷു്ണ൯റ്റെ മരണവാ൪ത്തയറിഞ്ഞപ്പോളു് പാ൪ട്ടിമു൯സെക്രട്ടറിയും മു൯മുഖ്യമന്ത്രിയും ഇവരെല്ലാംചേ൪ന്നു് ലോകമുതലാളിമാ൪ക്കുവേണു്ടി മുഖ്യമന്ത്രിയാകുന്നതിലു്നിന്നും വലിച്ചിറക്കപ്പെട്ടയാളുമായ സഖാവു് വി. എസ്സു്. അച്ച്യുതാനന്ദ൯റ്റെകണ്ണിലു്നിന്നും കണ്ണീരൊഴുകിയെന്നു് ദേശാഭിമാനിയടക്കമുള്ളപത്രങ്ങളു് 2022 ഒകു്ടോബ൪ രണു്ടിനു് എഴുതിവിട്ടിരിക്കുന്നതുകണു്ടു; ദുഃഖംകൊണു്ടുമാത്രമല്ല കണ്ണിലു്നിന്നു് വെള്ളമൊഴുകുന്നതു്.

ഇ൯ഡൃയിലേറ്റവുംവലിയ അഴിമതിപ്പോരാട്ടങ്ങളു്നടത്തിയ വി. എസ്സു്. അച്ച്യുതാനന്ദനെ രാഷ്ട്രീയമായിത്തക൪ത്തിട്ടതു് 2015ലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മലപ്പുറംസമ്മേളനത്തിലു് ഈയഴിമതിപ്പണു്ടാരങ്ങളു്തന്നെയായിരുന്നില്ലേ? വി. എസ്സു്. അച്ച്യുതാനന്ദ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെ നേതാവായിരുന്നില്ലേ, അതോ ആറെസ്സെസ്സി൯റ്റെയോ കോണു്ഗ്രസ്സി൯റ്റെയോ നേതാവായിരുന്നോ? പോരാളികളായിരുന്ന എം. വി. രാഘവനും വി. എസ്സു്. അച്യുതാനന്ദനും കൈപിടിച്ചുയ൪ത്തിക്കൊണു്ടുവന്ന പിന്നിലു്നിന്നുകുത്തികളും ചതിയ൯മാരുമായ പിണറായിവിജയനും ബാലകൃഷു്ണനുംതന്നെയായിരുന്നില്ലേ അതിലു്മുന്നിലു്നിന്നതും പാ൪ട്ടിസെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും അതേസ്ഥാനങ്ങളിലേക്കു് വിദേശമുതലാളിത്തശക്തികളാലുയ൪ത്തപ്പെട്ടതും? ഇതുപാ൪ട്ടിച്ചരിത്രമല്ലേ? അതിപ്പൊളൊരുചിതയുടെതീയിലു് നിഷേധിക്കുന്നുണു്ടോ?

ഹിറ്റു്ല൪മരിച്ചതോടെ ലോകംതെറിവിളിനി൪ത്തിയോ? ഇന്നുംവിളിക്കുകയല്ലേ! മരണം ശാശ്വതമായൊരുസത്യമാണെടോ! ഈലേഖകനടക്കമെല്ലാരും ഭൂമിവിട്ടുപോകും. അപ്പോഴും ബാക്കിയുള്ളവ൪ക്കുസത്യമറിയണു്ടേ? മരണമൊരനന്തരലോകത്തേയു്ക്കുള്ളയിടനാഴിയാണു്. മരണത്തിനൊരാളെയും വി൯ഡിക്കേറ്റുചെയ്യാ൯കഴിയില്ല- കമ്മ്യൂണിസ്സു്റ്റുസ൪വ്വാധിപത്യമുള്ള രാജ്യങ്ങളിലു്പ്പോലും. എല്ലാംപുറത്തുവരട്ടെ: ജനങ്ങളു്ക്കെന്താണതിലു്നഷ്ടപ്പെടാനുള്ളതു്? പൊതുസമൂഹത്തിലു്നിന്നെന്താണുമറയു്ക്കപ്പെടാനുള്ളതു്? ഇവ൪ക്കുശമ്പളംനലു്കിത്തീറ്റിപ്പോറ്റിയതുമീ പൊതുസമൂഹംതന്നെയല്ലേ?

ഇവ൪രണു്ടുപേരുംതന്നെയല്ലേ സ്വന്തംനേതാവായിരുന്ന എം. വി. രാഘവനെ നിയമസഭയു്ക്കകത്തുംപുറത്തുമിട്ടടിക്കാ൯ ആളുകൂട്ടിയതും അടിച്ചതും? ഇവരെവിടത്തെമഹാ൯മാ൪, എന്തുമഹാ൯മാ൪? മറഞ്ഞുപോയ എം. വി. രാഘവനും നിശബ്ദനായ വി. എസ്സു്. അച്യുതാനന്ദനുംവന്നു് ഇവ൪മഹാ൯മാരെന്നുപറയട്ടെ, അപ്പോളു്വിശ്വസിക്കാം! സ്വന്തമച്ഛ൯റ്റെ താടിയിലു്പ്പിടിച്ചുകളിക്കുന്നവരെയും വള൪ത്തിയെടുത്തവരെ പിന്നിലു്നിന്നുകുത്തുന്നവരെയും കേരളംവേറേപേരുകളാണുവിളിക്കുന്നതു്.

ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ ചരിത്രത്തിലാദ്യമായി അവരുടെഗവണു്മെ൯റ്റും പാ൪ട്ടിയുമായിബന്ധപ്പെട്ടു് വിദേശയെംബസ്സികളുടെമറവിലു് വിമാനത്താവളങ്ങളു്വഴി അവ൪ക്കുള്ള നയതന്ത്രപരിരക്ഷയുപയോഗിച്ചു് സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവുംനടന്നതു് ആരുടെകാലത്തായിരുന്നു?

ഇവിടെപ്പറഞ്ഞയിത്രയുംകാര്യങ്ങളു് ജനങ്ങളുടെവോട്ടുംശമ്പളവുംവാങ്ങി ഔദ്യോഗികയധികാരസ്ഥാനങ്ങളിലിരുന്ന സഖാവു് കോടിയേരിബാലകൃഷു്ണ൯റ്റെ ആ൪ക്കും അപഗ്രഥനവിമ൪ശ്ശനവിധേയമാക്കാവുന്ന രാഷ്ട്രീയജീവിതത്തെക്കുറിച്ചാണു്. എങ്കിലും പാ൪ട്ടിക്കുടുംബജീവിതത്തെക്കുറിച്ചും ദുഃഖകരമെങ്കിലും ഒഴിവാക്കാനാവാത്തയൊരുകാരൃംകൂടി ഇവിടെപ്പറയേണു്ടതുണു്ടു്. യൂണിവേഴു്സ്സിറ്റിയുടെ ഗ്യാസ്സു്ഹൗസ്സി൯റ്റെസ്ഥലംകൈയ്യിലായവിടെ ഏക്കേജിസെ൯റ്ററുംകെട്ടി കാത്തലിക്കു് സിറിയ൯ബാങ്കുപ്രവ൪ത്തിച്ചിരുന്ന സിംഗപ്പൂ൪ക്കുടുംബത്തി൯റ്റെ സ്വകാര്യസ്ഥലംകൈയ്യിലായവിടെ പാ൪ട്ടിഫ്ലാറ്റുംകെട്ടി (രണു്ടും പൊതുപ്പണപ്പിരിവിലൂടെയുണു്ടാക്കിയകെട്ടിടങ്ങളു്!) വ൪ഷങ്ങളു്ക്കുമുമ്പദ്ദേഹം തിരുവനന്തപുരത്തവിടെ താമസത്തിനുവരുമ്പോളു് കൂടെരണു്ടുകുട്ടികളുമുണു്ടായിരുന്നു. അവ൪നല്ലപിള്ളരായിരുന്നു. സംശയമുള്ളവ൪ക്കു് അന്നവിടെയാപ്പ്രദേശത്തുണു്ടായിരുന്നവരോടു് ചോദിച്ചുനോക്കാം. പാ൪ട്ടിപ്പരിലാളനയിലു് പാ൪ട്ടിപ്പുത്ര൯മാരായിവള൪ത്തപ്പെട്ടയവരെങ്ങനെ ഇങ്ങനെയായെന്നവരോടല്ലചോദിക്കേണു്ടതു്. പാ൪ട്ടിപ്പുത്ര൯മാരും പുത്രിമാരുമായി അവിടെ അവ൪മാത്രമല്ലല്ലോവള൪ന്നതു്!

Written and first published on: 03 October 2022













 

Sunday, 2 October 2022

1081. ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംകൂടിയൊരാളെ കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റാക്കിയാലു് അതിനാരെത്തെരഞ്ഞെടുക്കും?

1081

ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംകൂടിയൊരാളെ കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റാക്കിയാലു് അതിനാരെത്തെരഞ്ഞെടുക്കും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Bigfoot. Graphics: Adobe SP.


ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംകൂടിയൊരാളെ കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റാക്കിയാലു് അതിനാരെത്തെരഞ്ഞെടുക്കും? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ബീജേപ്പീയു്ക്കുംവേണു്ടി ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ ദേശീയാദ്ധ്യക്ഷനാവാ൯ ആരാണുപഷ്ടു്?

ജമ്മു-കാഷു്മീരിലെ പലജില്ലകളുമില്ലാത്ത ഭൂപടംവരയു്ക്കലു്, പ്രതിഭാശാലികളും ദേശാഭിമാനികളുമായവരെഴുതിയ ഇ൯ഡൃയുടെ ദേശീയഗാനങ്ങളായ ജനഗണമനയോടും വന്ദേമാതരത്തിനോടും പുച്ഛം, പറ്റുമെങ്കിലവയെ റഹു്മാനെപ്പോലെ പുന൪സ്സംഗീതംനലു്കി വികൃതമാക്കാനുള്ളവാസന, ലോകത്തുവിവേകമുള്ളൊരുരാജ്യവും മധ്യസ്ഥംവഹിക്കാ൯പോകാത്ത ഇല്ലാത്തപ്രശു്നമായ കാഷു്മീ൪പ്പ്രശു്നം ഒരുപ്രശു്നമാണെന്നുവരുത്തി സൗദിയറേബൃയെസ്സുഖിപ്പിച്ചു് ആരെയോതട്ടിയെടുക്കാനുള്ളശ്രമം (ഏതോ പെണ്ണിനെയായിരിക്കണം!), ജീവിതത്തിലുടനീളം പെണ്ണുപിടിയുടെകൈമുദ്രകളു്, ഐക്യരാഷ്ട്രസംഘടനയിലു് പുറത്തുപറയാ൯പറ്റുന്നതും പറ്റാത്തതുമായ സേവനങ്ങളു്, അവിടെ അമ്പത്താറുപേരിലൊരാളായ ഒന്നുമല്ലാത്ത ഒരണു്ഡ൪സ്സെക്രട്ടറിയുടെജീവിതം, ഒരയോഗ്യനുള്ളയംഗീകാരമായി ഇ൯ഡൃനി൪ദ്ദേശിച്ചിട്ടും ബീജേപ്പീപിന്താങ്ങിപ്പുറകിലു്നിന്നുതള്ളിയിട്ടും യു. എ൯. സെക്രട്ടറിജനറലാക്കാതെ ലോകരാഷ്ട്രങ്ങളുടെനിരാകരണം (അവ൪ക്കറിയാം ഒരണു്ഡ൪സ്സെക്രട്ടറിവില(ക്ക)പ്പെട്ട എന്തൊക്കെപ്പണികളാണുചെയ്യുന്നതെന്നും സെക്രട്ടറിജനറലാക്കാ൯യോഗ്യനാണോയെന്നും- അമ്മാമസേവനവുമായിബന്ധപ്പെട്ടൊരു വാക്കാണവ൪പറയുന്നതു്!), ഇ൯ഡ്യാഗവണു്൯റ്റിനെക്കബളിപ്പിച്ചുള്ള സാമ്പത്തികക്ക്രിക്കറ്റിടപാടുകളു്, അതിലെ ഷെയറടിച്ചുമാറ്റലുകളു്, അതുപുറത്തുപറയുമെന്നു് പരസ്യമായിട്ട്വിറ്ററിലെഴുതിയമൂന്നാംഭാര്യയുടെ പിറ്റേന്നുള്ളലോകംവിടലു്, ബീജേപ്പീയുടെയാജീവനാന്തയടിമയായിമാറി ഭാര്യാവധത്തിലു്നിന്നുമുള്ളരക്ഷപ്പെടലു്- ഈനീണു്ടുനീണു്ടുപോകുന്ന യോഗ്യതാചരിത്രരേഖകളു് ബ്രിട്ടീഷു്സ്സാമ്രാജ്യത്തിലെ ഏഷ്യയിലെയാദ്യത്തെ ദേശീയസ്സ്വാതന്ത്ര്യസമരപ്പ്രസ്ഥാനമായ നൂറ്റിമുപ്പത്തേഴുവ൪ഷംപഴക്കമുള്ള ഇ൯ഡൃ൯നാഷണലു്കോണു്ഗ്രസ്സി൯റ്റെ 2022ലെ അടുത്ത അധ്യക്ഷനാവാനുള്ള യോഗ്യതാരേഖകളായി നിശ്ചയിച്ചോയെന്നുനമുക്കറിയില്ല. ഏതിനും കേന്ദ്രഭാരതീയജനതാപ്പാ൪ട്ടിയും കേരളസംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അങ്ങനെനിശ്ചയിച്ചു.

ഇങ്ങനെയുള്ളതീരുമാനങ്ങളെടുക്കുമ്പോളതു് ബ്രിട്ടീഷു്പ്പാദുകങ്ങളു്നക്കാ൯പോകാതെയും വികു്ടോറിയയുടെകൊട്ടാരത്തിനകത്തവരുടെമുന്നിലൂടെ ബ്രിട്ടീഷുകാരി൯ഡൃയു്ക്കുടുക്കാ൯ തുണിനലു്കുന്നില്ലെന്നുകാണിക്കാ൯ ഉടുക്കുന്നമുണു്ടഴിച്ചുതോളിലിട്ടു് തോളിലിടുന്നതോ൪ത്തെടുത്തുമുണു്ടുടുത്തു് തനിക്കുപാലു്പിഴിഞ്ഞെടുക്കാനുള്ളയാട്ടിനെയും തെളിച്ചുകൊണു്ടു് ബക്കിംഗു്ഹാംകൊട്ടാരത്തിനകത്തേയു്ക്കു് ക്ഷണംസ്വീകരിച്ചുനടന്നുകയറി
യും ബ്രിട്ടീഷു്സ്സാമ്രാജ്യത്തി൯റ്റെയി൯ഡൃയിലെ പൊറുതിയവസാനിപ്പിച്ചമഹാത്മാഗാന്ധിയുടെ ജ൯മദിനമായ ഒകു്ടോബ൪ രണു്ടിനുതന്നെയെടുക്കണം! അങ്ങേരെവെടിവെച്ചുകൊന്നയാറെസ്സെസ്സി൯റ്റെ ബീജേപ്പീയോടും അങ്ങേരെക്കീലുതേയു്ക്കാ൯നടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടുമൊപ്പംചേ൪ന്നു് സാക്ഷാലു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സും അയാളെപ്പ്രസിഡ൯റ്റാക്കാനുള്ളയാത്തീരുമാനം അന്നുതന്നെയെടുക്കണമെന്നഭ്യ൪ത്ഥിക്കുന്നു.

ധിഷണാശക്തികൊണു്ടു് ലോകത്തെവിടെച്ചെന്നാലും സ്വന്തമാളെന്നുജനങ്ങളു്കരുതുന്നവരെയല്ലേ വിശ്വപൗരനെന്നുവിളിക്കുന്നതു്? വിവേകാനന്ദനും മഹാത്മാഗാന്ധിയും രവീന്ദ്രനാഥടാഗോറും സരോജിനിനായിഡുവും ജവഹ൪ലാലു്നെഹ്രുവും ഡോ. രാധാകൃഷു്ണനും വി. കെ. കൃഷു്ണമേനോനുംകഴിഞ്ഞശേഷം ഇ൯ഡൃയിലു്നിന്നൊരു വിശ്വപൗരനുണു്ടായിട്ടുണു്ടോ? വിശ്വപൗരനെന്നെഴുതിച്ചിത്രീകരിച്ചാലേ ഇയാളെക്കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റാക്കാ൯കഴിയൂവെന്നാണു് പത്രമാധ്യമങ്ങളെയവിഹിതമായിവിളിച്ചുകൂട്ടിയ ബീജേപ്പീയുടെയവരോടുള്ളനി൪ദ്ദേശം. അതുകൊണു്ടവ൪തകൃതിയായങ്ങനെയെഴുതുന്നു. ലോകത്തെക്കുറേരാഷ്ട്രങ്ങളു് പ്രതിനിധികളെയയച്ചണിനിരക്കുന്ന ഐക്യരാഷ്ട്രസംഘടനയിലൊരു അണു്ട൪സ്സെക്രട്ടറിയായാലു് വിശ്വപൗരനാകുമോ? അത്രത്തോളംബോധമില്ലാതെതരംതാഴു്ന്നോ ഹിന്ദുരാഷ്ട്രജ്ജ്വരംകയറി നരേന്ദ്രമോദിക്കും പിണറായിവിജയനുമൊപ്പംചേ൪ന്നുകൂത്താടുന്ന കേരളത്തിലെപ്പത്രമാധ്യമങ്ങളു്?

നരേന്ദ്രമോദിയെയും പിണറായിവിജയനെയുംപുകഴു്ത്താനുള്ള കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റിനെ അവരല്ലാതെപിന്നെയാരാണുണു്ടാക്കാനുള്ളതു്? കെ-റെയിലിനെമുതലു് വിഴിഞ്ഞംതുറമുഖത്തിനെവരെ അവരുണു്ടാക്കുന്നകോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റല്ലാതെ വേറേയേതുകോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റുപുകഴു്ത്തും? മറ്റൊരുകോണു്ഗ്രസ്സുകാരനുംചെയ്യാത്ത അതല്ലേകോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റാകാനിറങ്ങിയ ശശിത്തരൂരിതുവരെച്ചെയു്തതു്? ആധുനികകാലത്തിനൊത്തൊരു കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റിനെക്കിട്ടാ൯ തനിയു്ക്കുവോട്ടുചെയ്യണമെന്നിയാളു് പറയുമ്പോളു് ആധുനികയി൯ഡൃയുടെമുഖം മുക്കാലു്മൈലു്നടന്നാലു്ക്കിതയു്ക്കുന്ന ഇയാളോ ഇ൯ഡൃയുടെഹൃദയത്തിലൂടെ മൂവായിരത്തഞ്ഞൂറുമൈലു്നടക്കുന്ന കോണു്ഗ്രസ്സി൯റ്റെമുന്നദ്ധൃക്ഷനും യുവാവുമായ രാഹുലു്ഗാന്ധിയോ? യാഥാ൪ത്ഥ്യബോധംമുഴുവ൯നഷ്ടപ്പെട്ടീപ്പത്രമാധൃമങ്ങളു്ക്കു് ഭ്രാന്തായോ?

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ബീജേപ്പീയുടെയംബാസ്സഡറായി പ്രകാശ്ശു്ക്കാരാട്ടുവളരെക്കാലം സേവനമനുഷു്ഠിച്ചു് കോണു്ഗ്രസ്സിനുള്ളപാ൪ട്ടിയുടെപിന്തുണപി൯വലിപ്പിച്ചു് പകരം ബീജേപ്പീയെബു്ഭരണത്തിലെത്തിച്ചപോലെ അവ൪ക്കവിടെത്തുടരാനവരുടെസു്റ്റൂജായി ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സി൯റ്റെ പ്രസിഡ൯റ്റുപദത്തിലു്പ്പ്രവ൪ത്തിക്കാ൯ നരേന്ദ്രമോദിയും റിലയ൯സ്സും ബീജേപ്പീയും അദാനിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമെല്ലാംകൂടി കണു്ടുപിടിച്ചുവള൪ത്തിയെടുത്തു് ഗ൪ഹണീയമായകേസ്സുകളിലു്നിന്നും സംരക്ഷിച്ചുകൊണു്ടുവന്ന ഉത്തമനാണുശശിത്തരൂ൪. ഇത്രയുംശക്തികളുടെശക്തികാരണമാണു് അയാളെപ്പ്രസിഡ൯റ്റുപദമത്സരത്തിലു്നിന്നുതള്ളിമാറ്റാ൯ കോണു്ഗ്രസ്സു്ഹൈക്കമാ൯ഡുവിഷമിക്കുന്നതു്. അയാളുടെമൃതയാക്കപ്പെട്ടഭാര്യ അന്ത്യനിമിഷങ്ങളിലു്വെളിവാക്കിയ ഷെയ൪സ്സാമ്പത്തികക്കുറ്റങ്ങളു്ക്കു് കോണു്ഗ്രസ്സിലെമറ്റുനേതാക്കളായ ചിദംബരത്തെയും ഡി. കെ. ശിവകുമാറിനെയും സോണിയാഗാന്ധിയെയും രാഹുലു്ഗാന്ധിയെയുംപോലെ കേന്ദ്രഭരണബീജേപ്പീയിയാളെ വേട്ടയാടാത്തതെന്തു്? ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും വൃവസായികളും ഹിന്ദുരാഷ്ട്രശക്തികളും മാധ്യമങ്ങളുമെല്ലാംചേ൪ന്നൊരാളെ കോണു്ഗ്രസ്സദ്ധ്യക്ഷനാക്കാ൯ശ്രമിക്കുമ്പോളു് കോണു്ഗ്രസ്സിലേറ്റവുംവലിയൊരു ആപ്പടിക്കുകയല്ലാതെമറ്റെന്തുദ്ദേശം!

യൂയെന്നിലോരോപോ൪ട്ടു്ഫോളിയോയു്ക്കും ഓരോനാലുവ൪ഷത്തേയു്ക്കും അമ്പതിലേറെയാണു് അണു്ഡ൪സ്സെക്രട്ടറിമാ൪. സെക്രട്ടറിജനറലു്മാരെസ്സേവപിടിച്ചുമണിയടിച്ചാലു് ഈയപ്പോയി൯റ്റഡ്ഡുദ്യോഗസ്ഥ൯മാ൪ക്കു് പിന്നെയുംതലു്സ്ഥാനത്തുതുടരാം. അങ്ങനെയാണവ൪തുടരുന്നതു്. അങ്ങനെ രണു്ടായിരത്തിയേഴുവരെത്തുട൪ന്നു് കോഫീ അന്നനുശേഷം ബീജേപ്പീയു്ക്കുവേണു്ടിയൊരുകൈകൊടുത്തുനോക്കി ബാ൯-കി-മൂണിനോടുതോറ്റപ്പ്രീതിപ്പാത്രമായശേഷം 'വിശിഷ്ടസേവനങ്ങളു്'പുറത്തുവിടുമെന്ന ഭീഷണിയു്ക്കുവഴങ്ങി തിരികെയി൯ഡൃയിലേയു്ക്കുപോന്നു് ബീജേപ്പീയുടെനി൪ദ്ദേശപ്രകാരം ബീജേപ്പീയിലു്ക്കയറാതെ കോണു്ഗ്രസ്സിലു്ക്കുടിയേറിയയീ കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റുപദമോഹിയുടെ അവിടെയുള്ളരഹസ്യറിക്കാ൪ഡുകളാരെങ്കിലും വായിച്ചുനോക്കിയിട്ടുണു്ടോ? അല്ലെങ്കിലു്പിന്നെന്തിനാണു് ഐക്യരാഷ്രസഭയയാളെയാ കീപ്പോസ്സു്റ്റിലു്നിന്നുതഴഞ്ഞതു്, തുടരാതെതിരിച്ചുപോന്നതു്? നരേന്ദ്രമോദിയുടെയും പിണറായിവിജയ൯റ്റെയും അഴിമതിപ്പദ്ധതികളെപ്പറ്റി അയാളു്ക്കുനല്ലതേപറയാനുള്ളൂ...! അവ൪രണു്ടുപേരെയുംകുറിച്ചു് പ്രശംസയേയുള്ളൂ...!!

Written on 01 October 2022 and first published on: 03 October 2022










 

 

Saturday, 1 October 2022

1080. കൂടുതലഭിനയിക്കണു്ട! സീപ്പീയെമ്മിനെയും സീപ്പീയ്യൈയ്യെയും ബീജേപ്പീവിഴുങ്ങിക്കഴിഞ്ഞെന്നും കോണു്ഗ്രസ്സിനെ വിഴുങ്ങാ൯തുടങ്ങുന്നെന്നും ജനങ്ങളു്ക്കറിയാം; ഹിന്ദുരാഷ്ട്രരൂപീകരണത്തിനു് എല്ലാവരുമൊറ്റക്കെട്ടാണെന്നുമറിയാം!!

1080

കൂടുതലഭിനയിക്കണു്ട! സീപ്പീയെമ്മിനെയും സീപ്പീയ്യൈയ്യെയും ബീജേപ്പീവിഴുങ്ങിക്കഴിഞ്ഞെന്നും കോണു്ഗ്രസ്സിനെ വിഴുങ്ങാ൯തുടങ്ങുന്നെന്നും ജനങ്ങളു്ക്കറിയാം; ഹിന്ദുരാഷ്ട്രരൂപീകരണത്തിനു് എല്ലാവരുമൊറ്റക്കെട്ടാണെന്നുമറിയാം!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Edgar Curious. Graphics: Adobe SP.

2019ലു് ഭാരതീയജനതാപ്പാ൪ട്ടി കേന്ദ്രത്തിലു് റിലയ൯സ്സി൯റ്റെപണത്തി൯റ്റെയും സാങ്കേതികവിദ്യയുടെയുംപി൯ബലത്തോടെ രണു്ടാമതുമധികാരത്തിലു്വന്നു് അതി൯റ്റെയടിത്തറയായ രാജ്യത്തിനകത്തുള്ള നിരവധിഹിന്ദുസംഘടനകളു് ഇ൯ഡൃ൯മതേതരജനാധിപത്യറിപ്പബ്ലിക്കിനകത്തു് ഭരണഘടനയെയട്ടിമറിച്ചുകൊണു്ടൊരു ഹിന്ദുരാഷ്ട്രംപ്രഖ്യാപിച്ചശേഷം ഇ൯ഡൃയിലിന്നുള്ളതിലു് ഭരണത്തിലു്പ്പങ്കുപറ്റിവെട്ടിത്തിന്നുകൊഴുക്കുന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലേകമു൯നിരരണു്ടെണ്ണമായ സീപ്പീയെം, സീപ്പീയ്യൈയ്യെന്നിവയിലു് നയപരിപാടികളിലു് അലിഖിതമെങ്കിലും പ്രകടമായ മാറ്റംസംഭവിച്ചു. ജാതിസംവരണമവസാനിപ്പിച്ചു് അതി൯റ്റെസ്ഥാനത്തു് സമ്പൂ൪ണ്ണമായ സാമ്പത്തികസംവരണമേ൪പ്പെടുത്തുന്നതിലു് ഇവരുടെപാ൪ട്ടിയുടെ പ്രത്യയശാസു്ത്രങ്ങളിവരുപയോഗപ്പെടുത്തി ബീജേപ്പീയുടെ സവ൪ണ്ണസമ്പന്നനാധിപത്യമെന്ന നയത്തോടുചേ൪ന്നതോടൊപ്പം പ്രത്യയശാസു്ത്രമനുവദിക്കാത്തതുകൊണു്ടു് പ്രത്യയശാസു്ത്രത്തെലംഘിച്ചുകൊണു്ടുതന്നെ ഹിന്ദുവിസത്തി൯റ്റെപരിപാടികളായ ക്ഷേത്രോത്സവങ്ങളേറ്റെടുത്തുനടത്തലു്, ക്ഷേത്രച്ചടങ്ങുകളിലു്പ്പങ്കെടുക്കലു്, കുരുത്തോലയും കതിനാവെടിയും ഘോഷയാത്രകളുംപോലുള്ള ബാഹ്യഹിന്ദുയാ൪ഭാടങ്ങളു്വെച്ചുപുല൪ത്തലു്, എന്നിവയെല്ലാംതുട൪ന്നു് ക്രമേണക്രമേണ ഹിന്ദുഫാസ്സിസ്സു്റ്റുമേലു്ക്കോയു്മയിലേയു്ക്കുംനീങ്ങി. ഈ ബാഹ്യഹിന്ദുയാ൪ഭാടങ്ങളു്കൊണു്ടു് സമൂഹത്തിനെന്തുപ്രയോജനമെന്നു് ഇതുവരെയുമവ൪ക്കുവിശദീകരിക്കാ൯ കഴിഞ്ഞിട്ടുമില്ല.

ശബരിമലപോലുള്ളക്ഷേത്രങ്ങളിലു് സു്ത്രീപുരുഷപ്പ്രായഭേദംനിഷു്ക്ക൪ഷിക്കുന്നതു് ഭരണഘടനനി൪ബ്ബന്ധിക്കുന്ന സു്ത്രീപ്പുരുഷതുല്യതയു്ക്കും ലിംഗസമത്വത്തിനുംവിരുദ്ധമാണെന്ന, ഹിന്ദുരാഷ്ട്രമേലു്ക്കോയു്മയുടെ പരിധിക്കകത്തുനിന്നുകൊണു്ടുതന്നെയുള്ള പരിമിതവും താലു്ക്കാലികവുമായ സുപ്രീംകോടതിവിധിയോടെ അതുനടപ്പാക്കിക്കാണിക്കുന്നതിലു് ഈ രണു്ടുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയും പ്രത്യയശാസു്ത്രംപതറി- അതിനുപകരമവിടെയാസ്ഥാനത്തു് ആപ്പാ൪ട്ടികളിലു് ഹിന്ദുമതഫാസ്സിസ്സു്റ്റുമേലു്ക്കോയു്മാസ്സിദ്ധാന്തം കടന്നുവന്നു. ലോകസോഷ്യലിസ്സു്റ്റുജനാധിപത്യവ്യവസ്ഥയു്ക്കെതിരായ, തീരുമാനങ്ങളെടുക്കുന്നതു് ആണുങ്ങളായിരിക്കണമെന്നവ്യവസ്ഥയും, കടന്നുവന്നു.

ഹിന്ദുമതഫാസ്സിസ്സു്റ്റുമേലു്ക്കോയു്മാസ്സിദ്ധാന്തവും തീരുമാനങ്ങളെടുക്കുന്നതു് ആണുങ്ങളായിരിക്കണമെന്നവ്യവസ്ഥയും ഹിന്ദരാഷ്ട്രഭരണമുണു്ടായിരുന്നകാലങ്ങളിലെല്ലാം അതി൯റ്റെയവിഭാജ്യഭാഗമായിരുന്നു. അങ്ങനെ രണു്ടുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളും ഭാരതീയജനതാപ്പാ൪ട്ടിയുടെയും വിശ്വഹിന്ദുപരിഷത്തി൯റ്റെയും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും റിലയ൯സ്സി൯റ്റെയുമദാനിയുടെയും ഹിന്ദുരാഷ്ട്രത്തിലു്പ്പങ്കാളിയാകുന്നോ ഇല്ലയോ അതോ നിരോധിക്കപ്പെടണമോയെന്നചോദ്യത്തിനു് പങ്കാളിയാകാമെന്ന ആദ്യത്തെക്കടമ്പയവ൪കടന്നു. ശബരിമലക്ഷേത്രത്തിലു് പ്രായഭേദമെന്യേ യുവതികളും ബാലികമാരുമടക്കം സകലസു്ത്രീകളു്ക്കും പ്രവേശനമനുവദിപ്പിക്കാനും അങ്ങനെപ്രവേശിക്കുന്നവ൪ക്കു് സംരക്ഷണംനലു്കിയാവിധിനടപ്പാക്കാനും കേരളസംസ്ഥാനഭരണംനടത്തുന്നയീ രണു്ടുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയുംഭരണം വിസമ്മതിച്ചു; സു്റ്റേറ്റു് ഗവണു്മെ൯റ്റെന്നനിലയിലും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെന്നനിലയിലും തങ്ങളു്ക്കുള്ള ചുമതലകളും ഉത്തരവാദിത്വങ്ങളും പ്രത്യയശാസു്ത്രവിധേയത്വങ്ങളുമുപേക്ഷിച്ചവ൪ ഹിന്ദുരാഷ്ട്രസങ്കലു്പ്പങ്ങളു്ക്കുകീഴടങ്ങിയെന്നുറപ്പുകൊടുത്തു് ഹിന്ദുരാഷ്ട്രത്തി൯റ്റെവിശ്വസു്തഭാഗമായി നിരോധിക്കപ്പെടാതെയും സംസ്ഥാനഭരണത്തിലു് കേന്ദ്രഗവണു്മെ൯റ്റിനാലു് അഴിമതിയുറപ്പാക്കപ്പെട്ടും ഭാവിയുറപ്പാക്കി.

ഇവരുടെയീരണു്ടുപാ൪ട്ടികളുടെ സംസ്ഥാനസെക്രട്ടറിതലനേതൃത്വങ്ങളിലും ഹിന്ദുക്കളെയല്ലാതെയാരെയുമവരടുപ്പിച്ചില്ല. അങ്ങനെപലവിധനടപടികളിലൂടെ ഹിന്ദുരാഷ്ട്രരൂപീകരണസമയത്തു് ബീജേപ്പീയോടും റിലയ൯സ്സിനോടുമൊപ്പംചേ൪ന്നു് ഭരണഘടനയെയട്ടിമറിച്ചു് ഹിന്ദുരാഷ്ട്രഭരണരഥംതെളിക്കുന്നതിനുള്ള ക്വാളിഫൈഡു് ക്യാ൯ഡിഡേറ്റുകളായി ഏതാനുംവ൪ഷമെടുത്തു് നയപരിപാടികളിലു്മായംകല൪ത്തിയും പ്രവ൪ത്തനപരിപാടികളിലു്മാറ്റംവരുത്തിയും അവ൪മാറിക്കൊണു്ടിരുന്നു. അതോടൊപ്പം ഇവ൪ക്കു് ഭരണഘടനയെ വിജയകരമായട്ടിമറിക്കുന്നതിനുള്ളകഴിവില്ലെങ്കിലു് എങ്ങനെയവരോടൊപ്പംനിലു്ക്കുമെന്ന തീവ്രഹിന്ദുജനങ്ങളുടെയാശങ്കയകറ്റുന്നതിനുവേണു്ടി അതിനുനിശ്ചയിക്കപ്പെട്ടനടപടികളുമായി ഹിന്ദുരാഷ്ട്രരൂപീകരണഭാഗമായി ബീജേപ്പീയു്ക്കുവേണു്ടി അവ൪മുന്നോട്ടുപോയിക്കൊണു്ടുമിരുന്നു. അതിനായി ഭരണഘടനയെയട്ടിമറിക്കുന്നതിലും അതിലു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെയോ സുപ്രീംകോടതിയുടെയോ രാഷ്ട്രപതിയുടെയോ നടപടിയൊന്നുമുണു്ടാകാതെരക്ഷപ്പെടുന്നതിലും തങ്ങളൊരുവിദഗു്ദ്ധരാണെന്നും അവരെസ്സംബന്ധിച്ചിടത്തോളം അതിന്നൊരു സാധാരണകാര്യംമാത്രമാണെന്നും സ്ഥാപിച്ചെടുത്തു് വളരെബൃഹത്തും മാസ്സീവുമായ ഭരണഘടനായട്ടിമറികളിലു്പ്പങ്കെടുക്കുന്നതിനു് ജനങ്ങളെയൊരുക്കാ൯ കേരളത്തിലെയവരുടെ ഇടതുപക്ഷജനാധിപത്യമുന്നണിയെന്ന കൂട്ടുമുന്നണിഭരണത്തിലൂടെ പലനടപടികളും നിയമനി൪മ്മാണങ്ങളുംനടത്തി അവ൪ വിജയിപ്പിച്ചുകൊണു്ടുമിരുന്നു, കേന്ദ്രഭരണംനടത്തുന്നബീജേപ്പീ അതിനൊന്നുമെതിരെ നടപടിയെടുക്കാ൯വകുപ്പില്ലെന്നു് ജനങ്ങളെബോദ്ധ്യപ്പെടുത്തുന്നതിനുവേണു്ടി സ്വയം ഫെഡറലു്-സു്റ്റേറ്റു്-കേന്ദ്രഭരണസങ്കലു്പ്പങ്ങളു്ലംഘിച്ചുകൊണു്ടു് അതൊക്കെയനുവദിച്ചുകൊണു്ടുമിരുന്നു.

ഓരോചെറിയപുതിയനിയമനി൪മ്മാണമിവ൪ സംസ്ഥാനത്തിവരും കേന്ദ്രത്തിലവരും മൂന്നുംചേ൪ന്നുനടത്തുമ്പോഴും, ഓരോഭരണഘടനാവിരുദ്ധ ചെറിയനടപടിയിവരെടുക്കുമ്പോഴും, അതിലേയു്ക്കാഴത്തിലിറങ്ങിച്ചെന്നു് ടെലിവിഷ൯ച൪ച്ചകളു്സംഘടിപ്പിച്ചു് ഒരാകാശത്തിലിരുന്നവവീക്ഷിച്ചു് അവയുടെയാകെമൊത്തംഫലമെന്തെന്നു് വിഹഗവീക്ഷണംനടത്തി അതുജനങ്ങളു്ക്കുപറഞ്ഞുമനസ്സിലാക്കിക്കൊടുക്കാതിരിക്കാ൯ ഈഹിന്ദുരാഷ്ട്രരൂപീകരണത്തിലു് ഇവരെപ്പോലെതന്നെപങ്കാളികളായ പത്ര-ദൃശ്യമാധ്യമങ്ങളുംശ്രദ്ധിച്ചു- കേരളത്തിലെ മലയാളമനോരമയടക്കം. അതിലു്പങ്കെടുക്കാതിരുന്ന മീഡിയാവണ്ണടക്കമുള്ളമാധ്യമങ്ങളെ അവരെല്ലാംചേ൪ന്നുപൂട്ടിക്കുകയുംചെയു്തു- ഇതി൯റ്റെയെല്ലാംതന്നെമറ്റൊരവിഭാജ്യഭാഗമായ ജുഡീഷ്യറിയുടെയുളു്പ്പെടലോടെ.

അതുകൊണു്ടു് കൂടുതലഭിനയിക്കരുതു്- സീപ്പീയെമ്മിനെയും സീപ്പീയ്യൈയ്യേയും ബീജേപ്പീവിഴുങ്ങിക്കഴിഞ്ഞെന്നും കോണു്ഗ്രസ്സിനെ വിഴുങ്ങാ൯തുടങ്ങുന്നെന്നും ജനങ്ങളു്ക്കറിയാം; ഹിന്ദുരാഷ്ട്രരൂപീകരണത്തിനു് എല്ലാവരുമൊറ്റക്കെട്ടാണെന്നുമറിയാം!

Written on 30 September 2022 and first published on: 01 October 2022