Friday 28 February 2020

233. ഇറാ൯ ഗവണു്മെ൯റ്റും അലു് ഖ്വായു്ദയും ഐസ്സിസ്സുംചേ൪ന്നു് ഭരണാധിപനുള്ള വ൪ഗ്ഗീയകലാപഅവാ൪ഡു് പ്രഖ്യാപിച്ചാലു് അതു് ആ൪ക്കു് കിട്ടും?

233

ഇറാ൯ ഗവണു്മെ൯റ്റും അലു് ഖ്വായു്ദയും ഐ
സ്സിസ്സുംചേ൪ന്നു് ഭരണാധിപനുള്ള വ൪ഗ്ഗീയകലാപഅവാ൪ഡു് പ്രഖ്യാപിച്ചാലു് അതു് ആ൪ക്കു് കിട്ടും?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Leandro Eduardo Diaz. Graphics: Adobe SP.

  
ഇറാ൯ ഗവണു്മെ൯റ്റും അലു് ഖ്വായു്ദയും ഐസ്സിസ്സുംചേ൪ന്നു് വ൪ഗ്ഗീയകലാപങ്ങളുണു്ടാക്കുന്നതിനും ബലാത്സംഗപരമ്പരകളു് അഴിച്ചുവിടുന്നതിനും തീവെപ്പുകളും കൊലകളും നടത്തിക്കുന്നതിനും ഒരു ഭരണാധിപനുള്ള അവാ൪ഡു് പ്രഖ്യാപിക്കുകയാണെങ്കിലു് അതു് ആ൪ക്കു് കിട്ടും? ലോകത്തെ ഏറ്റവും പ്രശസു്തനായ മുസ്ലിംവിരുദ്ധനാണു് അമേരിക്ക൯ പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപു്. അമേരിക്ക൯ പ്രസിഡ൯റ്റായശേഷം അദ്ദേഹം കൈക്കൊണു്ടിട്ടുള്ള മുസ്ലിംവിരുദ്ധനടപടികളു് പ്രസിദ്ധമാണു്. യഥാ൪ത്ഥത്തിലു് അമേരിക്കയെ മുസ്ലിംവിമുക്തമാക്കുന്നതിനുവേണു്ടിയാണു് അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ളതെന്നുപറയാം. ലോകത്തെ ഏറ്റവുംവലിയ മുസ്ലിംവിരുദ്ധനെന്നു് ചരിത്രത്തിലു് ഇടംപിടിക്കുകയാണു് അദ്ദേഹത്തി൯റ്റെ ലക്ഷൃം. ഇതിപ്പോളു് നടക്കുമെന്നുതോന്നുന്നില്ല. കാരണം വരുന്ന അമേരിക്ക൯ പ്രസിഡ൯റ്റുപദ മത്സരത്തിലെന്നപോലെ ലോകമുസ്ലിംവിരുദ്ധ ഒന്നാംനമ്പ൪സ്ഥാന മത്സരത്തിലും കടുത്തവെല്ലുവിളിയാണു് അദ്ദേഹമിപ്പോളു് നേരിടുന്നതു്. മറ്റൊരുരാജ്യത്തെ ഭരണാധിപനുമായി കടുത്ത മത്സരമാണിപ്പോളു് അദ്ദേഹം നേരിടുന്നതു്. ട്രംപിനു് വ൪ഗ്ഗീയകലാപങ്ങളു് നടത്തിയോ വംശഹത്യാ കൂട്ടക്കൊലപാതകക്കേസ്സുകളിലു് കുരുങ്ങിയോ മു൯പരിചയമൊന്നുമില്ലാത്തതിനാലു് ഈ സ്ഥാനത്തിനദ്ദേഹം അ൪ഹനല്ല എന്ന അവകാശവാദവുമായി ഇ൯ഡൃ രംഗത്തുണു്ടു്.

ഇ൯ഡൃയുടെ അവകാശവാദത്തിലൊരു പോയി൯റ്റുള്ളതു് അമേരിക്ക൯ പ്രസിഡ൯റ്റു് അംഗീകരിച്ചേ മതിയാവൂ, കാരണം വ൪ഗ്ഗീയകലാപങ്ങളിലു് പ്രശംസാ൪ഹമായ സേവനം നി൪വ്വഹിച്ചതിനും വംശഹത്യാകൂട്ടക്കൊലകളിലു് സുപ്രധാനമായ സ്ഥാനം വഹിച്ചതിനും ഇ൯ഡൃയുടെ ഇന്നത്തെ പ്രധാനമന്ത്രിയും മറ്റൊരു മത്സരാ൪ത്ഥിയുമായ ശ്രീ. നരേന്ദ്രമോദിയെ അദ്ദേഹം ഇ൯ഡൃയുടെ പ്രധാനമന്ത്രിയാകുന്നതുവരെയും അമേരിക്കതന്നെ അമേരിക്കയിലു് പ്രവേശിക്കുന്നതിലു്നിന്നു് തടഞ്ഞിട്ടുണു്ടു്. ഇത്തരമൊരു വിശിഷ്ടസേവനപദവി ട്രംപിനു് ഒരു രാജ്യത്തുനിന്നും ലഭിച്ചിട്ടില്ല. ട്രംപിനെ ഒരു രാജ്യവും തടഞ്ഞിട്ടില്ല ഇതുവരെ. അതുകൊണു്ടു് രണു്ടായിരത്തി ഇരുപതാമാണു്ടു് ഫെബ്രുവരിമാസം അവസാനം ട്രംപു് വ൪ഗ്ഗീയകലാപങ്ങളുടെ വിളഭൂമിയായ ഇ൯ഡൃ സന്ദ൪ശിക്കാനും ലോകമുസ്ലിംവിരുദ്ധ ഒന്നാംനമ്പ൪സ്ഥാനത്തിനു് ത൯റ്റെ കടുത്ത എതിരാളിയായ പുണ്യജ൯മത്തെ സ്വന്തംമണ്ണിലിറങ്ങിനടന്നുകാണാനും കെട്ടിപ്പിടിക്കാനും തീരുമാനിച്ചു. എത്രയോ എത്രയോ കാര്യങ്ങളിലു് തുല്യതകളില്ലാത്ത സമാനതകളു് പങ്കിടുന്ന ഈ രണു്ടു് വ്യക്തികളുടെയും ഇ൯ഡൃ൯സംഗമം ഈ രണു്ടുപേരുടെയും ചരിത്രത്തിനും സംസു്ക്കാരത്തിനും തികച്ചും ഒത്തരീതിയിലു്ത്തന്നെ ആഘോഷിക്കപ്പെട്ടു, പ്രകീ൪ത്തിക്കപ്പെട്ടു. 2002ലു് ഗുജറാത്തിലു് 3000 മുസ്ലിമുകളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ്സിലാണു് മോദിയെ അമേരിക്ക തടഞ്ഞതു്. സ്വാഭാവികമായും ഒരു പത്തുമുപ്പതു് മുസ്ലിമുകളെയെങ്കിലും കൂട്ടക്കൊലചെയു്തുകാണിക്കാതെ ട്രംപി൯റ്റെ ഇ൯ഡ്യാസന്ദ൪ശനം മോദി അ൪ത്ഥവത്താക്കുന്നതെങ്ങനെ? അതാണു് ഡലു്ഹിയിലു് 2020 ഫെബ്രുവരിമാസം അവസാനം നടന്നതും, ഇംഗ്ലണു്ടിലെ ഏറ്റവും യാഥാസ്ഥിതികപത്രമായ ഗാ൪ഡിയ൯പോലും മോദിയാണതു് ചെയ്യിച്ചതെന്നു് എഡിറ്റോറിയലെഴുതിയതും. ഇനിപ്പറയൂ- ആ അവാ൪ഡു് ഇതിലാ൪ക്കു് കൊടുക്കും?

Written and first published on: 28 February 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J




 







No comments:

Post a Comment