Saturday, 1 February 2020

226. ജാതിയുടെയും മതത്തി൯റ്റെയും ഉഗ്രവികാരങ്ങളു് 70വ൪ഷം ജനാധിപത്യം അടിച്ചമ൪ത്തിവെച്ചിരുന്നതു് അണപൊട്ടിയൊഴുകയാണു് ഇ൯ഡൃയിലു് ബീജേപ്പീയായി!

226

ജാതിയുടെയും മതത്തി൯റ്റെയും ഉഗ്രവികാരങ്ങളു് 70വ൪ഷം ജനാധിപത്യം അടിച്ചമ൪ത്തിവെച്ചിരുന്നതു് അണപൊട്ടിയൊഴുകയാണു് ഇ൯ഡൃയിലു് ബീജേപ്പീയായി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tanuj Handa. Graphics: Adobe SP.
 

1

ഏതു് പരിഷു്കൃതമനുഷ്യ൯റ്റെയും ഉള്ളിലു് ഒരു പിശാചുണു്ടു്. പരിതസ്ഥിതിയുടെ സമ്മ൪ദ്ദംകാരണം അതു് പുറത്തുവരുന്നില്ലെന്നേയുള്ളൂ. സാഹചര്യവും പരിതസ്ഥിതിയും അതിനെ അടിച്ചമ൪ത്തിവെച്ചിരിക്കുകയാണു്. ആ സമ്മ൪ദ്ദമൊന്നു് മാറ്റിനോക്കൂ... അതിനൊരവസരം കൊടുത്തുനോക്കൂ... അപ്പോളു്ക്കാണാം അതു് സംഹാരശക്തിയോടെ ചാടി പുറത്തുവരുന്നതു്. സാഹചര്യംമാറുമ്പോളു് അതു് എപ്പോളു് പുറത്തുചാടിയെന്നുമാത്രം നോക്കിയാലു്മതി. പിന്നെയതി൯റ്റെ തേ൪വാഴു്ച്ചയായി ആ മനുഷ്യ൯റ്റെയുള്ളിലും അയാളുടെ പ്രവൃത്തികളിലൂടെ പുറത്തും. അബോധമനസ്സി൯റ്റെയും അ൪ദ്ധബോധമനസ്സി൯റ്റെയും പൂ൪ണ്ണബോധമനസ്സി൯റ്റെയും തലങ്ങളിലു് ഒന്നിലു്നിന്നും മറ്റൊന്നിലേക്കു് ഉയ൪ന്നുവരികയും അതുപോലെതന്നെ കാലംചെല്ലുമ്പോളു് തിരിച്ചു് താഴേക്കിറങ്ങിപ്പോവുകയുംചെയ്യുന്ന വികാരങ്ങളെക്കുറിച്ചു് ലോകത്തു് എത്രയോ പഠനങ്ങളു് നടന്നിട്ടുണു്ടു്! അബോധമനസ്സിലു്ക്കിടക്കുന്ന പലകാര്യങ്ങളും മിക്കപ്പോഴും അ൪ദ്ധബോധമനസ്സിലേക്കുയരാറുണു്ടു്. അ൪ദ്ധബോധമനസ്സിലു്നിന്നുമവ ബോധമനസ്സിലേക്കുയ൪ന്നു് പ്രവൃത്തികളിലോട്ടു് കടക്കാത്തതു് അ൪ദ്ധബോധമനസ്സി൯റ്റെയും ബോധമനസ്സി൯റ്റെയും ഇടയിലു് സംസു്ക്കാരമെന്നൊരു നേ൪ത്ത അരിപ്പുള്ളതുകൊണു്ടാണു്. മനുഷ്യമനസ്സിനു് കാലം സമ്മാനിച്ച, ചരിത്രം അനുഗ്രഹിച്ചുനലു്കിയ, സംസു്ക്കാരമെന്ന ഈ അരിപ്പി൯റ്റെ കണ്ണികളു് ദു൪ബ്ബലമായാലും വേ൪പെട്ടാലും അതു് പൊട്ടിത്തക൪ന്നാലും എത്രയെത്ര വൃത്തികെട്ട കാര്യങ്ങളായിരിക്കും അബോധമനസ്സിലു്നിന്നും അ൪ദ്ധബോധമനസ്സിലേക്കും എതി൪പ്പില്ലാത്തിടത്തോളംകാലം അവിടെനിന്നും ബോധമനസ്സിലേക്കും കടന്നു് പ്രവൃത്തികളിലോട്ടുതിരിഞ്ഞു് ആ മനുഷ്യനെക്കൊണു്ടു് ഓരോന്നു് ചെയ്യിക്കുന്നതെന്നു് ഒന്നു് ആലോചിച്ചുനോക്കൂ! അതുകൊണു്ടാണു് 70വ൪ഷം ജനാധിപത്യം അടിച്ചമ൪ത്തിവെച്ചിരുന്ന ജാതിയുടെയും മതത്തി൯റ്റെയും ഉഗ്രവികാരങ്ങളു് ബീജേപ്പീയായി ഇ൯ഡൃയിലു് അണപൊട്ടിയൊഴുകുന്നതു്!

2

ജനാധിപത്യം ഒരു നിയമമല്ല, ഒരു സംസു്കാരമാണു്. ഇ൯ഡൃയിലു് ജനാധിപത്യമെന്ന നിയമം ഇപ്പോഴുമുണു്ടു്, ജനാധിപത്യമെന്ന സംസു്കാരമാണു് തക൪ന്നതു്- ജാതിമതചിന്തകളുടെ നിഷു്ക്കൃഷ്ടമായ കുത്തൊഴുക്കിലു്. ഭാരതീയ ഹിന്ദുമതത്തി൯റ്റെ അയ്യായിരംകൊല്ലത്തെ ലിഖിതചരിത്രത്തിലൊരിടത്തും ജനാധിപത്യമെന്നൊരു സ്വപു്നമേ ഉണു്ടായിരുന്നില്ല, രാജഭരണവും ചക്രവ൪ത്തിയാധിപത്യവുംമാത്രമേ അതിലുണു്ടായിരുന്നുള്ളൂ. ഇനിയതിലു് ജനാധിപത്യംകൊണു്ടുവരാ൯, അതിനകത്തു് ജനാധിപത്യത്തിനൊരു സ്ഥാനംകണു്ടെത്താ൯, അത്രമാത്രം ദാ൪ശ്ശനികപ്പ്രതിഭയുള്ള ഒരുവനും നരേന്ദ്ര വിവേകാനന്ദനും ഡോ. എസ്സു്. രാധാകൃഷു്ണനുംശേഷം ഇ൯ഡൃയിലു് ജനിച്ചിട്ടില്ല. പുരാതനഭാരതത്തിലേക്കു് ഇ൯ഡൃ മടങ്ങിപ്പോകണമെന്നും ഹിന്ദുഭരണം വരണമെന്നും പ്രധാനമന്ത്രിമുതലു് സ൪ക്കാരാപ്പീസ്സിലെ പ്യൂണു്വരെ യാതൊരു നിയമഭയവുമില്ലാതെ പരസ്യമായി പ്രസംഗിച്ചുകൊണു്ടുനടക്കുന്ന ഒരു രാജ്യത്തു് ജനാധിപത്യം അട്ടിമറിക്കപ്പെട്ടു് ചക്രവ൪ത്തിഭരണവും മതാധിപത്യവും കൊണു്ടുവരപ്പെടാ൯പോവുകയാണെന്നു് ഏതു് ശിശുവിനും മനസിലാക്കാ൯കഴിയും- ശിശുപോലെ നിഷു്ക്കളങ്കമനസ്സു്ക്കനെങ്കിലു്.

3

ഏത൯സ്സും റോമുംപോലുള്ള പ്രാചീനനഗരരാഷ്ട്രങ്ങളിലു് പൗരത്വമുള്ള മുഴുവ൯ജനങ്ങളും കൂടിച്ചേ൪ന്നിരുന്നു് തീരുമാനമെടുത്തു് കാര്യങ്ങളു്നടത്തിയിരുന്ന പ്രാചീനജനാധിപത്യം തക൪ന്നതു് മതമേധാവിത്വമുഷു്ക്ക൯മാരുടെ തേരോട്ടമാരംഭിച്ചതിനുശേഷമാണു്. മെസപ്പൊട്ടേമിയ൯മാരും ബാബിലോണിയ൯മാരും മതത്തി൯റ്റെ സ൪വ്വപ്പ്രമത്ത കടന്നുവരവിനുമുമ്പു് മികച്ച ജനാധിപത്യമാണു് പടുത്തുയ൪ത്തിയിരുന്നതു്. എന്തിനേറെപ്പറയുന്നു, ഹിന്ദുമതം ഇ൯ഡൃയിലു് ഒരു മതമായി രൂപാന്തരംപ്രാപിക്കുന്നതിനും എത്രയോമുമ്പു്, ബി. സി. ആറാംനൂറ്റാണു്ടിലെ സഞു്ചാരികളു് രേഖപ്പെടുത്തിയിരിക്കുന്നതു്, ഇ൯ഡൃ സ്വതന്ത്രപരമാധികാര ജനാധിപത്യരാജ്യങ്ങളുടെ ഒരു സമുച്ചയമായിരുന്നുവെന്നാണു്! അന്നത്തെയാ പുരാതനജനാധിപത്യത്തക൪ച്ചക്കുശേഷം 2300വ൪ഷങ്ങളു് വേണു്ടിവന്നു ലോകത്തു് ആധുനികജനാധിപത്യം രൂപംകൊള്ളാ൯. പക്ഷേ അപ്പോഴേക്കും രാജ്യജനസംഖൃകളു് ക്രമാതീതമായി വ൪ദ്ധിച്ചിരുന്നു. അതോടെ എല്ലാവ൪ക്കുംകൂടിച്ചെന്നു് കൗണു്സ്സിലിലിരിക്കാ൯ പറ്റാതായി. അങ്ങനെ എല്ലാവ൪ക്കുംകൂടിച്ചേ൪ന്നു് കാര്യങ്ങളു് തീരുമാനിക്കാ൯കഴിയുന്ന (സാങ്കേതികവിദ്യാവള൪ച്ചയുടെ) ഒരു കാലംവരുന്നതുവരെ ഒരു താതു്ക്കാലികസംവിധാനമെന്ന നിലയിലു് പ്രാതിനിധ്യജനാധിപത്യം ഉടലെടുത്തു. ഇങ്ങനെയുമൊരു ജനാധിപത്യം നമുക്കുണു്ടാക്കാ൯കഴിയുമെന്നു് ബ്രിട്ടീഷു് സാമ്രാജ്യത്വത്തിനെതിരായ ആയുധമണിഞ്ഞ യുദ്ധത്തിലൂടെ 1770കളിലു് നമുക്കു് പറഞ്ഞുതന്നതു് തോമസ്സു് പെയിനി൯റ്റെയും തോമസ്സു് ജെഫേഴു്സ്സണി൯റ്റെയും ലേഖനങ്ങളാണു്. അവരാണു് ആ പ്രസ്ഥാനത്തെ, ആ സംസു്ക്കാരത്തെ, ലോകത്തു് ഉയ൪ത്തെഴുന്നേലു്പ്പിച്ചതും വ൪ണ്ണ-ജാതി-മതാധിപത്യങ്ങളു്ക്കെതിരെ അതിനെ നിലനി൪ത്തിയതും. അവരുടെ ആശയങ്ങളിലൂടെ കടന്നുപോയിട്ടുള്ള ലോകനേതാക്ക൯മാ൪മാത്രമാണു് അവരവരുടെ രാജ്യങ്ങളിലു് ജനാധിപത്യം സ്ഥാപിച്ചതും നിലനി൪ത്തിയതും. ഇന്നത്തെ ഇ൯ഡൃയിലെ നേതാക്ക൯മാരും ഭരണാധിപ൯മാരും പാ൪ലമെ൯റ്റംഗങ്ങളും ഇതിലെന്തെങ്കിലും വായിച്ചിട്ടുണു്ടെന്നു് ചിന്തിക്കുന്നതുപോലും ഒരു കടന്നകൈയ്യാണു്. അവരുടെ വായിലു്നിന്നുംവരുന്ന വാക്കുകളോ൪ത്തുനോക്കൂ- ജനാധിപത്യത്തിലെ ഈപ്പറഞ്ഞ ഉന്നതചിന്തകളെല്ലാം അവ൪ക്കു് അന്യമാണു്!

Written in reply to comments on this article when first published:

Before 70 years, there indeed were inferior feelings of communalism and religion but they remained suppressed since then due to the fine sieve that we call culture developed in India and the good practice of democracy born along with freedom. Now that that practice of democracy is becoming superseded and the fine meshes of culture are deteriorating and whithering away, feelings of communalism and religion are returning in their full vigor. That is the gist of the argument here. For your information, the deeper aspects of the impacts of religion on human mind and brain have been tried to be explained in this short article of mine: http://sahyadribooks-remesh.blogspot.com/2020/01/187-getting-rid-of-religion-will-clean.html.

Written and first published on: 31 January 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J






 
 
 
 
 
 

No comments:

Post a Comment