Tuesday, 25 February 2020

227. നിയമവിരുദ്ധ ഉച്ചഭാഷിണികളു് ഏറ്റവുംകൂടുതലു് ഉപയോഗിക്കുന്നതു് മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിമാരും എമ്മെല്ലേമാരുംമുതലുള്ള രാഷ്ട്രീയക്കാര൯മാരല്ലേ?

227

നിയമവിരുദ്ധ ഉച്ചഭാഷിണികളു് ഏറ്റവുംകൂടുതലു് ഉപയോഗിക്കുന്നതു് മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിമാരും എമ്മെല്ലേമാരുംമുതലുള്ള രാഷ്ട്രീയക്കാര൯മാരല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hilary Clark. Graphics: Adobe SP.
 

നിയമവിരുദ്ധ ഉച്ചഭാഷിണികളു് ഏറ്റവുംകൂടുതലു് ഉപയോഗിക്കുന്നതു് മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിമാരും എമ്മെല്ലേമാരുംമുതലുള്ള രാഷ്ട്രീയക്കാര൯മാരല്ലേ? അവരെങ്ങനെയാണു് വല്ലപ്പോഴും മൈക്കുപയോഗിക്കുന്ന മറ്റുള്ളവ൪ക്കെതിരെ നടപടിയെടുക്കുന്നതു്? മൈക്കുപയോഗിക്കുന്നതിനെതിരെ നിയമംപാസ്സാക്കിയില്ലെങ്കിലു് ആധുനികലോകത്തി൯റ്റെമുന്നിലു് കൊച്ചാവുകയും ലോകത്തെ പല ശാസു്ത്രസ്സെമിനാറുകളിലും നെഞു്ചുംവിരിച്ചു് പങ്കെടുക്കാ൯ കഴിയുകയില്ലെന്നുമുള്ള ഭയംകൊണു്ടുമാത്രമല്ലേ ഇവ൪ മൈക്കിനെതിരെ നിയമം പാസ്സാക്കിയതു്? അപ്പോളു് നിയമവിരുദ്ധ ഉച്ചഭാഷിണികളു്ക്കെതിരായ നടപടി അനുഭവസ്ഥരായ ജനത്തി൯റ്റെ ഭാഗത്തുനിന്നുംതന്നെ വരേണു്ടതല്ലേ? നിയമവിരുദ്ധ ഉച്ചഭാഷിണികളു് ബലംപ്രയോഗിച്ചു് ജനംകയറി അഴിച്ചിറക്കിയാലു് അതിനെതിരെ ഇവരെങ്ങനെ നടപടിയെടുക്കും? നിയമവിരുദ്ധമായ പ്രവൃത്തികളു് ആ൪ക്കും പിടിച്ചുകൂടേ, വേണമെങ്കിലു് സിറ്റിസ്സണു്സ്സു് അറസ്സു്റ്റുവേണമെങ്കിലും നടത്തിക്കൂടേ? അവ പിടിക്കാ൯ ബാദ്ധ്യതപ്പെട്ട ഉദ്യോഗസ്ഥ൯മാ൪ കൈക്കൂലിവാങ്ങിയിട്ടോ സ്വജനമെന്നോ൪ത്തോ ത൯റ്റെ മേലാപ്പാണെന്നോ൪ത്തോ അവ പിടിക്കാതിരുന്നാലു് അഴിമതിയെയും കൈക്കൂലിയെയും ശാശ്വതവലു്ക്കരിക്കാനായി ജനം അതു് കൈയ്യുംകെട്ടി നോക്കിക്കൊണു്ടുനിലു്ക്കണമെന്നും നിയമംപാസ്സാക്കിയിട്ടുണു്ടോ? സ൪ക്കാ൪വിരുദ്ധങ്ങളായ കൈക്കൂലിയും അഴിമതിയും വിജില൯സ്സുപിടിച്ചില്ലെങ്കിലു് പിടിക്കാ൯ ജനത്തിനു് അധികാരവും ചുമതലയുമുള്ളതുപോലെ നിയമവിരുദ്ധ ഉച്ചഭാഷിണിയും ജനത്തിനു് പിടിച്ചുകൂടേ? അപ്പോളു്പ്പിന്നെ നിയമവിരുദ്ധമായി ഉച്ചഭാഷിണിയുപയോഗിച്ചതിനൊക്കെ മു൯കാലപ്രാബല്യത്തോടെ അനുമതിയെഴുതിയിടാ൯ ഇവ൪ കീഴുദ്യോഗസ്ഥ൯മാ൪ക്കു് നി൪ദ്ദേശംനലു്കുമോ? ഏതായാലും കേരളത്തിലെ അധികാരവ൪ഗ്ഗപ്പ്രചോദിത ഉച്ചഭാഷിണിനിയമവിരുദ്ധത ഇനിയുമധികകാലം ഇന്നത്തെനിലയിലിങ്ങനെ തുടരാ൯കഴിയില്ല. ഒന്നുകിലീ രാഷ്ട്രീയക്കാര൯മാ൪ നിയമംറദ്ദാക്കി ശാസു്ത്രത്തി൯റ്റെപേരിലു്വരുന്ന കോടിക്കണക്കിനുരൂപയുടെ വിദേശഗ്രാ൯റ്റുകളു് വേണു്ടെന്നുവെക്കേണു്ടിവരും. അല്ലെങ്കിലു് ഉച്ചഭാഷിണിവിരുദ്ധനിയമം യാതൊരു ഒഴിവുകിഴിവുമില്ലാതെ ഇവരിന്നു് തുള്ളിച്ചാടിനടപ്പാക്കുന്ന ഹെലു്മറ്റുനിയമംപോലെ അതിക൪ക്കശമായി നടപ്പാക്കേണു്ടിവരും.

Written and first published on: 02 February 2020


Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J















No comments:

Post a Comment