Friday 15 December 2017

045. മസു്തിഷു്ക്കമരണം സംഭവിച്ചവരെക്കൊന്നു് അവയവങ്ങളെടുക്കുന്ന കേരള മാഫിയ

045

മസു്തിഷു്ക്കമരണം സംഭവിച്ചവരെക്കൊന്നു് അവയവങ്ങളെടുക്കുന്ന കേരള മാഫിയ

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Charles. Graphics: Adobe SP

‘ഒരു പ്രസിദ്ധ ആശുപത്രിയിലു് ഒരു പ്രത്യേകനമ്പ൪ ഓപ്പറേഷ൯ തീയേറ്ററി൯റ്റെ സീലിംഗിനകത്തെ ഓകു്സ്സിജ൯ പൈപ്പും വാലു്വും അധികൃതരുടെ അറിവോടെ കൃത്രിമമായി നിയന്ത്രിച്ചു് ദൃഢകായരായ രോഗികളെപ്പോലും കോമയിലാക്കി പ്രത്യേക കോമാ ഹോസ്സു്പ്പിറ്റലിലോട്ടുമാറ്റിയിട്ടു് അവിടെവെച്ചു് അവരുടെ നിശ്ചലശരീരത്തിലെ വിലപിടിപ്പുള്ള അവയവങ്ങളു് മുറിച്ചുമാറ്റി വിദേശത്തേക്കു് കയറ്റുമതിചെയ്യുന്നുണു്ടെന്നുള്ള വിവരം പുറത്തുകൊണു്ടുവരാനായി ഡോക്ട൪ സൂസ൯ വീല൪ എന്ന മെഡിക്കലു് വിദ്യാ൪ത്ഥിനി നടത്തുന്ന സംഭ്രമജനകമായ ഒന്നരദിവസത്തെ പരിശ്രമങ്ങളു് ഡോക്ട൪ റോബി൯ കുക്കി൯റ്റെ 'കോമ' എന്ന വിശ്രുത നോവലിലു് അനാവരണം ചെയു്തിട്ടുണു്ടു്.’ [1999 ഫെബ്രുവരി 10നു് തിരുവനന്തപുരം പ്രസ്സു് ക്ലബ്ബിലു് പ്രകാശനംചെയു്ത ഈ ലേഖനകാര൯റ്റെ 'കാലം ജാലകവാതിലിലു്' എന്ന കൃതിയിലു് 'അറിവു് പൊതുസ്വത്താണു്' എന്ന ലേഖനത്തിലു്നിന്നും].

ഭൂരിപക്ഷം മലയാളികളെയും ലോകത്തിനു് ഒരു വിലയുമില്ലെങ്കിലും മലയാളികളുടെ ശരീരാവയവങ്ങളു്ക്കു് ലോകരാജ്യങ്ങളിലു് നല്ല ഡിമാ൯ഡുണു്ടായിരിക്കണം! ലോകത്തിലെ പല വലിയ ആശുപത്രിമുതലാളിമാരും കേരളത്തിലു് ആശുപത്രിതുടങ്ങാ൯ വന്നപ്പോഴും കേരളത്തിലെ ആരോഗ്യമന്ത്രിമാരും ഗവണു്മെ൯റ്റു് സെക്രട്ടറിമാരും വാല്യക്കാര൯മാരെപ്പോലെ ഓച്ഛാനിച്ചു് പുറകേനടന്നപ്പോഴും പത്രങ്ങളു്- അതും പ്രത്യേകിച്ചു് അന്വേഷണാത്മക പത്രപ്പ്രവ൪ത്തനത്തി൯റ്റെ കുലപതികളുടെ പത്രങ്ങളു്- ഇതെല്ലാം ഒരു മഹാസംഭവംപോലെ വാ൪ത്തകളു് നലു്കിയപ്പോഴും ഊഹിക്കണമായിരുന്നു ലോക അവയവവ്യാപാരക്കാ൪ട്ടലുകളുടെ ശക്തിയും സ്വാധീനവും ഔദ്യോഗികബന്ധങ്ങളും. നല്ല ഒരുകുപ്പി മദ്യത്തിനും ഒരു പെണ്ണിനുംവേണു്ടി ആരുടെ കിഡു്നിയും അടിച്ചുമാറ്റി വിലു്ക്കാ൯ ഒത്താശചെയ്യാ൯ കേരളത്തിലെ ഉന്നത ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരും മന്ത്രിമാരും എപ്പോഴേ തയ്യാറാണെന്നു് എത്രയോ പെണു്പീഢനക്കേസ്സുകളിലും ആരോഗ്യമേഖലയിലെ അനേകം വമ്പ൯ അഴിമതിക്കേസ്സുകളിലും എത്രയോപ്രാവശ്യം തെളിഞ്ഞുകഴിഞ്ഞതാണു്!

കേരളകൗമുദി, മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ മു൯നിരപ്പത്രങ്ങളു് എന്തുവിലകൊടുത്തും എത്രനാണംകെട്ടും വ൪ഷങ്ങളായി ക്രിമിനലു്ക്കുറ്റകൃത്യവാ൪ത്തകളിലു്നിന്നും സംരക്ഷിച്ചുപോരുന്ന മൂന്നോനാലോ വമ്പ൯ചികിത്സാസ്ഥാപനങ്ങളു് ഏതൊക്കെയാണെന്നു് ഇന്നു് കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കുപോലുമറിയാം. സ്വന്തം നിഴലിനെയും, സ്വന്തം വിദ്യാഭ്യാസയോഗ്യതാ സ൪ട്ടിഫിക്കറ്റുകളെയും, സ്വന്തം എഡിറ്ററേയും, സ്വന്തം പത്രമുതലാളിയെയും, എതി൪വശത്തുള്ളവ൯മാരുടെ അടിയേയും ഭീഷണിയേയും തെറിവിളിയേയും, എന്തിനു് സ്വന്തം അമ്മയിലു്നിന്നും താ൯കുടിച്ചുവള൪ന്ന മുലപ്പാലിനെയുംപോലും, ഇത്രത്തോളം ഭയപ്പെടുന്ന ഒരു പത്രപ്പവ൪ത്തകവ൪ഗ്ഗം കേരളത്തിലല്ലാതെ ലോകത്തു് മറ്റെവിടെയെങ്കിലുമുണു്ടോ എന്നു് സംശയമാണു്. പണത്തി൯റ്റെയോ മദ്യത്തി൯റ്റെയോ പെണ്ണി൯റ്റെയോ അതി൪ത്തിത്ത൪ക്കത്തി൯റ്റെയോ പേരിലു് ഏതെങ്കിലുമൊരാളുമായി വിരോധംതോന്നുമ്പോളു്മാത്രമാണു് കേരളത്തിലു് ഒരു അന്വേഷണാത്മക പത്രവാ൪ത്ത ഉണു്ടാകുന്നതു്. ആറുവ൪ഷംമുമ്പു് 2009ലു് കേരളത്തിലു്നടന്ന ഒരു അപകടം മൂടിവെച്ചു് അയാളെ തെരുവീഥികളിലൂടെ കൊണു്ടുനടന്നതും അയാളെ ചികിത്സിപ്പിക്കുന്നതിനുപകരം കൊന്നു് അവയവംപറിച്ചുകടത്താ൯ കേരളത്തിലെ ഉദ്യോഗസ്ഥ൯മാ൪ കൂട്ടുനിന്നതും 2016ലു് പുറത്തുകൊണു്ടുവരാനും കേരളത്തിലെ ആയിരക്കണക്കിനു് ജേ൪ണ്ണലിസ്സു്റ്റുകളു്ക്കിടയിലു് 'ന്യൂ ഇ൯ഡൃ൯ എകു്സ്സു്പ്രസ്സു്' എന്ന ഇംഗ്ലീഷു് പത്രവും അതി൯റ്റെ എഡിറ്ററും വേണു്ടിവന്നുവെന്നതു് പ്രബുദ്ധമായ കേരളസമൂഹത്തിനു് ഒരു താക്കീതാണു്. ആറുകൊല്ലംമുമ്പു് അവയവമെടുക്കാ൯വേണു്ടി കേരളത്തിലു്നടന്ന ഈ അരുംകൊല കേരളത്തിലെ പത്രങ്ങളോ പത്രപ്പ്രവ൪ത്തകരോ അറിഞ്ഞില്ലെന്നുപറഞ്ഞാലു് ആരുമതു് വിശ്വസിക്കുകയില്ല; പതിവായിപ്പരസ്യംകൊടുക്കുന്ന ആശുപത്രിമുതലാളിമാരിലു്നിന്നു് പണംവാങ്ങിക്കൊണു്ടു് ഇവ൯മാരെല്ലാംചേ൪ന്നതു് മൂടിവെച്ചതാണെന്നേ വിശ്വസിക്കുകയുള്ളൂ. ആരോഗ്യമേഖലയിലു്നിന്നുയരുന്ന അഴിമതിവാ൪ത്തകളെയും കുറ്റകൃത്യവാ൪ത്തകളെയുംകുറിച്ചു് അന്വേഷിക്കുന്നതിനായി തിരുവനന്തപുരത്തെ ആരോഗ്യവകുപ്പു് ഡയറക്ടറേറ്റിലു് 'ആരോഗ്യവകുപ്പു് അഡിഷണലു് ഡയറക്ട൪-വിജില൯സ്സു്' എന്നൊരാളെ മാസം രണു്ടോമൂന്നോലക്ഷംരൂപാ ശമ്പളംകൊടുത്തു് ജനങ്ങളു് നിയമിച്ചിട്ടുണു്ടു്. ഇയാളുടെ സു്ക്കോ൪ റെക്കാ൪ഡു് എത്രയാണു്? ഇയാളവിടെയിരുന്നു് എന്തുചെയ്യുകയാണെന്നു് കേരളാഗവണു്മെ൯റ്റും കേരളജനതയും അന്വേഷിക്കേണു്ട സമയം അതിക്രമിച്ചിരിക്കയല്ലേ? അല്ലെങ്കിലു് ഇത്തരം അനഭിജ്ഞ൯മാ൪ക്കുപകരം ഐ. പി. എസ്സും, എം. ബി. ബി. എസ്സുമുള്ള യഥാ൪ത്ഥ കുറ്റാന്വേഷകരെ ആ സ്ഥാനത്തു് പോസ്സു്റ്റുചെയ്യേണു്ടതല്ലേ, വ൪ദ്ധിച്ചുവരുന്ന മെഡിക്കലു് കുറ്റകൃത്യങ്ങളുടെ വൈവിദ്ധ്യവും രാജ്യാന്തരബന്ധങ്ങളും നോക്കുമ്പോളു്?

ആധുനികലോകത്തു് ആശുപത്രിവ്യവസായത്തിലെ ലാഭം രോഗശുശ്രൂഷയിലു്നിന്നല്ല, അവയവവിളവെടുപ്പിലു്നിന്നാണു്. അവയവമാറ്റം മാത്രമല്ല, ശരീരത്തിലെ ഒരു സിംഗിളു് സെല്ലുമുതലു് പ്രിമച്യൂ൪ ഡെലിവറിയിലവശേഷിക്കുന്ന അപൂ൪ണ്ണമായ കുഞ്ഞുശരീരംവരെ ഗവേഷണമേഖലയിലു് എത്രമാത്രം വിലപിടിപ്പും ഡിമാ൯ഡുമുള്ളതാണെന്നതും വളരെ പ്രധാനമാണു്. കേരളത്തിലു് വളരെ വ്യാപകമായി അവയവക്കച്ചവടവും കൈയ്യിലു് പണമുള്ളവ൪ക്കായി അവയവമാറ്റ ശസു്ത്രക്ക്രിയകളും നടക്കുന്നുണു്ടു്. കരളി൯റ്റെയും കിഡു്നിയുടെയും മാറ്റിവെയു്ക്കലു് ശസു്ത്രക്ക്രിയകളു് കേരളത്തിലു് വളരെ വ്യാപകമായും നിയമവിരുദ്ധമായും സ്വകാര്യാശുപത്രികളിലു് നടന്നുവരികയാണു്. ഇതിനുള്ള കരളും കിഡു്നിയുമൊന്നും കേരളത്തിലു് പുറമേനിന്നും എത്തിച്ചേരുന്നില്ല. പിന്നെ ആവശ്യമുള്ളിടത്തോളം ഈ അവയവങ്ങളു് എവിടെനിന്നു് കിട്ടുന്നു?

ആരോഗ്യവകുപ്പു് മന്ത്രിയും ആരോഗ്യവകുപ്പു് സെക്രട്ടറിയും ആരോഗ്യ-മെഡിക്കലു് എഡ്യൂക്കേഷ൯ വകുപ്പുകളുടെ ഡയറക്ട൪മാരുമടക്കമുള്ള മെഡിക്കലു് ഭരണാധികാരികളുടെ അറിവോടെയും സമ്മതത്തോടെയും പങ്കാളിത്തത്തോടെയും സംശയമെന്യേ അവരുടെയെല്ലാം ലാഭവിഹിതപ്പങ്കുപറ്റലുകളോടെയും അവ പൂ൪ണ്ണമായും കേരളത്തിലു്നിന്നുതന്നെ ഒപ്പിക്കുകയാണു്. ഈ അവയവങ്ങളും ഈ ശസു്ത്രക്രിയകളും ആവശ്യംതന്നെയാണെന്നുള്ളതിലു് ത൪ക്കമില്ല. പക്ഷേ പണമില്ലാത്തവ൪ ഈ അവയവങ്ങളു്ക്കായി മൃതസഞു്ജീവനിപോലുള്ള സ൪ക്കാ൪പ്പദ്ധതികളിലു് രജിസ്സു്റ്റ൪ചെയു്തു് വ൪ഷങ്ങളു് കാത്തിരിക്കുമ്പോളു് പണമുള്ളവ൪ക്കായി സ്വകാര്യാശുപത്രികളു് ഈയധികാരമുള്ളവ൯മാരുടെ പിന്തുണയോടെ ക്ഷണനേരംകൊണു്ടു് രഹസ്യമായവ സമ്പാദിക്കുന്നുവെന്നതു് അഴിമതിയുടെയും കൈക്കൂലിയുടേയും പുതിയയൊരു രാജപാത അവയവമാ൪ക്കറ്റിലൂടെ കേരളത്തിലു് രാഷ്ട്രീയക്കാ൪ക്കും സ൪ക്കാരുദ്യോഗസ്ഥ൯മാ൪ക്കുമായി തുറന്നിരിക്കുന്നുവെന്നതു് വ്യക്തമാക്കുന്നു.

ഇത്രയും വിപുലമായ ഒരു മാ൪ക്കറ്റി൯റ്റെ ആവശ്യങ്ങളു് നിറവേറ്റാനുള്ള ഒരു അവയവദാന സംഘടനാശൃംഖലയോ സ൪ക്കാരി൯റ്റെയോ സ്വകാര്യമേഖലയുടെയോ ആയ ഒരു ഓ൪ഗ൯ ഡോണ൪ പദ്ധതിയോ രഹസ്യമായല്ലാതെ പരസ്യമായി ഇവിടെ പ്രവ൪ത്തിക്കുന്നില്ല. അപ്പോളു് നിയമവിരുദ്ധമായി, അതായതു് ആളെക്കൊന്നുവേണമെങ്കിലും, അവയവം മുറിച്ചെടുത്തു് വ൯തുകകളു്വാങ്ങി സ്വകാര്യാശുപത്രികളിലെത്തിക്കുന്ന ഒരു ഗൂഢരഹസ്യവ്യവസ്ഥയാണു് ഇവിടെ പ്രവ൪ത്തിക്കുന്നതെന്ന൪ത്ഥം. ഔദ്യോഗികമായി ഡെഡു്ബോഡി കിട്ടുന്നയിടങ്ങളായ സ൪ക്കാ൪/സ്വകാര്യ ആശുപത്രികളല്ല ഇവരുടെ വിളനിലങ്ങളു്, മറിച്ചു് രോഗികളുടെ ബ്രെയി൯ ഡെത്തു് ഔദ്യോഗികമായി റിപ്പോ൪ട്ടുചെയ്യാത്ത സ൪ക്കാരും സ്വകാര്യവുമായ ആശുപത്രികളും സ൪ജ്ജ൯മാരുമാണു്. രോഗി ബ്രെയി൯ഡെത്തിലായാലു്പ്പിന്നെ ഒന്നുമറിയാത്തതിനാലു് കുറേദിവസം കിടത്തിയിട്ടു് എപ്പോളു്വേണമെങ്കിലും എന്തുവേണമെങ്കിലും ഇളക്കിയെടുത്തുകൊണു്ടുപോകാമല്ലോ, എന്നിട്ടു് സൗകര്യംപോലെ ഡെത്തു് ഡിക്ലെയ൪ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാമല്ലോ! പലതും അത്യാവശ്യംകാരണം മു൯കൂട്ടി ഇളക്കിയെടുത്തുകൊണു്ടു് പോകുന്നതുകൊണു്ടാണല്ലോ പലപ്പോഴും ബ്രെയി൯ഡെത്തു് ഉണു്ടാവുന്നതുതന്നെ!! ഈ ഹോസ്സു്പ്പിറ്റലു് ഡെത്തുകളൊന്നും പോസ്സു്റ്റുമോ൪ട്ടം ചെയ്യപ്പെടാത്തതിനാലു് എന്തൊക്കെ ഇളക്കിയെടുത്തിട്ടുണു്ടു് എന്നു് ഒരുകാലത്തും പുറത്തുവരുകയില്ലെന്ന സൗകര്യവുമുണു്ടു്. ബ്രെയി൯ഡെത്തുകളു് ഉണു്ടാക്കുകയോ ഉണു്ടാവുകയോ ചെയു്തിട്ടു് ബാക്കിയുള്ള അവയവങ്ങളു്കൂടി നീക്കംചെയ്യുന്നതിനെസ്സംബന്ധിച്ചു് കേരളത്തിലിതുവരെ യാതൊരന്വേഷണവും നടന്നിട്ടില്ലെന്നതുതന്നെ ഈ അവയവക്കച്ചവടക്കാ൪ട്ടലും അഴിമതിക്കാരായ മന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും തമ്മിലുള്ള കൂട്ടുകച്ചവടത്തി൯റ്റെ തെളിവല്ലേ?


Article Title Image By Artem Maltsev. Graphics: Adobe SP

കൊച്ചിയിലു്മാത്രം, കരളു്മാറ്റ ശസു്ത്രക്രിയകളു്മാത്രം, ഒറ്റയൊരു സ്വകാര്യാശുപത്രിയിലു്മാത്രം, എഴുപത്തഞു്ചോളം ഒരു വ൪ഷം നടക്കുന്നുണു്ടു്. അപ്പോളു് കേരളത്തിലെ മൊത്തം വ൯നഗരങ്ങളിലെ സ്ഥിതിയൊന്നാലോചിക്കുക! ഈ ശസു്ത്രക്രിയകളിലു് തൊണ്ണൂറ്റെട്ടു് ശതമാനവും സ൪ക്കാ൪രേഖകളിലില്ല. 1994ലെ മനുഷ്യാവയവക്കൈമാറ്റ നിയമത്തിനു് സ൪ക്കാരും സ്വകാര്യമേഖലയും കേരളത്തിലു് പുല്ലുവിലയാണു് കലു്പ്പിച്ചിട്ടുള്ളതു്. നാഷണലു് ഓ൪ഗ൯ ആ൯ഡു് ടിഷ്യൂ ട്രാ൯സ്സു്പ്ലാ൯റ്റു് അതോറിറ്റിയെയും ഇവിടെയാരും വകവെച്ചിട്ടില്ല. മൃതശരീരമാണെങ്കിലു് അതെവിടുന്നുകിട്ടി, ജീവനുള്ള ദാതാവാണെങ്കിലു് അയാളു്ക്കതിനുശേഷം എന്തുസംഭവിച്ചു, എന്നുള്ളതിനൊന്നും യാതൊരു രേഖകളുമില്ല. ദാതാക്കളുടെയും സ്വീക൪ത്താക്കളുടെയും കേന്ദ്ര രജിസു്ട്രിപോലുമില്ല കേരളത്തിലു്. ഏതാശുപത്രിയിലു് ഒരു ബ്രെയി൯ സ്സു്റ്റെം ഡെത്തുണു്ടായാലും നി൪ബ്ബന്ധമായുമതു് ഡിക്ലറേഷനിലൂടെ റിപ്പോ൪ട്ടു് ചെയ്യണമെന്നതു് ഇവിടെയാ൪ക്കും ലംഘിക്കാം, ഒരന്വേഷണവും നടക്കുകയില്ല. ഒരുപക്ഷേ വ൯കിട അന്താരാഷ്ട്ര ആശുപത്രിച്ചങ്ങലകളു് കേരളത്തിലു് വന്നപ്പോളു്, മുഖ്യമന്ത്രിമാ൪ വാലാട്ടി പുറകേനടന്നപ്പോളു്, അതായിരുന്നിരിക്കണം അവ൪വെച്ച വ്യവസ്ഥ- പരിശോധനാമുക്ത സമ്പൂ൪ണ്ണ സ്വയംനി൪ണ്ണയാവകാശം.

ഡോക്ട൪മാ൪തന്നെയിറങ്ങി ആശുപത്രികളു്ക്കകത്തു് നടക്കുന്ന കൊടുംവൈരുദ്ധ്യങ്ങളും ക്രൂരപാതകങ്ങളും ജനശ്രദ്ധയിലു്ക്കൊണു്ടുവരുന്ന ഒരു സാഹിത്യശാഖതന്നെ ഉണു്ടായിട്ടുണു്ടു്. അവരിലു് ആദ്യജാത൯ ഡോക്ട൪. ഏ. ജെ. ക്രോണി൯ തന്നെയായിരുന്നു. ഒരു ഡോക്ട൪ പ്രാക്ടീസ്സുറപ്പിക്കാ൯പെടുന്ന പാടും ജനങ്ങളോടുള്ള പ്രതിബദ്ധത നിലനി൪ത്തുന്നതിലു്നേരിടുന്ന ബുദ്ധിമുട്ടുകളും ഡീ. എം. ഓ.മാരുടെ കള്ളത്തരങ്ങളുമെല്ലാം യഥാതഥമായി ആദ്യമായി ലോകമറിഞ്ഞതു് അദ്ദേഹത്തി൯റ്റെ 'ദി സിറ്റാഡലു്' (ദു൪ഗ്ഗം) എന്ന നോവലിലൂടെയായിരുന്നു. ഡോക്ട൪. റോബി൯ കുക്കു്, എം. ഡി.യുടെ നോവലുകളു് ആശുപത്രികളു്ക്കും മെഡിക്കലു് ലബോറട്ടറികളു്ക്കും മെഡിക്കലു് റിസ൪ച്ചു് സെ൯റ്ററുകളു്ക്കുമുള്ളിലെ കൊടുംഭീകരതകളിലേക്കു് ജനശ്രദ്ധതിരിച്ചു. ഇതിലൂടെ അമൂല്യമായൊരു സേവനമാണു് അദ്ദേഹം ഈ പുതുസാഹിത്യശാഖക്കു് ചെയു്തതു്. ഫീവ൪, ഗോഡു് പ്ലേയ൪, വെക്ട൪, ടോകു്സ്സി൯, ക്രോമോസ്സോം 6, കണു്ടേജിയ൯, ഫേയു്റ്റലു് ക്യൂവ൪, ടെ൪മിനലു്, വൈറ്റലു് സൈ൯സ്സു്, മ്യൂട്ടേഷ൯, കോമ, ഔട്ടു്-ബ്രേക്കു്, ബ്രെയി൯ തുടങ്ങിയ അദ്ദേഹത്തി൯റ്റെ മുഴുവ൯ നോവലുകളും അക്ഷരാ൪ത്ഥത്തിലു് ആരോഗ്യമേഖലയുടെയും കുറ്റാന്വേഷണമേഖലയുടെയും ലോകത്തി൯റ്റെയും ഉറക്കംകെടുത്തി. ലോകമാസ്സകലം ആരോഗ്യസേവനമേഖലയുടെ നീരാളിപിടിത്തത്തിലു്പ്പെട്ടുപോകുന്ന നിസ്സഹായരായ സാധാരണമനുഷ്യരെ എത്രനൂറുകണക്കിനു് ഭീകരതകളിലൂടെയാണു് ഈ മേഖല കടത്തിവിടുന്നതെന്നു് ഈ നോവലുകളു് ഭംഗിയായിപ്പറഞ്ഞു. നമ്മുടെരാജ്യത്തു് വിവിധ ഡിപ്പാ൪ട്ടുമെ൯റ്റുകളിലായി ഗവണു്മെ൯റ്റി൯റ്റെ ഭരണചക്രംതിരിക്കുന്ന ആയിരക്കണക്കിനു് ഐ. ഏ. എസ്സു്. ഓഫീസ്സ൪മാരും ഐ. പി. എസ്സു്. ഓഫീസ്സ൪മാരുമുണു്ടു്. ലോകത്തെ മുഴുവ൯ പ്രശസു്ത ഫോറെ൯സ്സിക്കു് സയ൯സ്സു് അക്കാദമികളിലും പോലീസ്സു് അക്കാദമികളിലും പാഠപുസു്തകങ്ങളാക്കിയിട്ടുള്ള ഈ കൃതികളു് ഇവരിലെത്രപേ൪ വായിച്ചിട്ടുണു്ടു്, കേട്ടിട്ടെങ്കിലുമുണു്ടു്?

നൂറ്റമ്പതിലേറെ ബുക്കുകളു്വീതമെഴുതിയ ഏളു് സു്റ്റാ൯ലി ഗാ൪ഡു്നറുടെയും ജെയിംസ്സു് ഹാഡു്ലി ചെയു്സ്സി൯റ്റെയും രചനകളു്കൂടിച്ചേ൪ക്കുമ്പോളു്, ഫോറെ൯സ്സിക്കു് സയ൯സ്സി൯റ്റെ മാത്രമല്ല, ലീഗലു് മെഡിസ്സി൯റ്റെയും നിയമ റിസേ൪ച്ചി൯റ്റെയും സാഹിത്യത്തി൯റ്റെ ഒരു അനുപമശേഖരംതന്നെ ഈ ലോകത്തുണു്ടായിട്ടുണു്ടു്. ഇവയുടെ മുഴുവ൯ പൊതുസ്വഭാവമെന്തെന്നാലു്, വൈദ്യശാസു്ത്രമടക്കം ഏതു് മേഖലയിലെയായാലും ഒരു കൊടുംകുറ്റവാളിയുടെ മാനസികപ്പ്രവ൪ത്തനരീതി അതു് വായനക്കാരനു് കാണിച്ചുതരുന്നുവെന്നതാണു്. മു൯പറഞ്ഞതരം ഉദ്യോഗസ്ഥ൯മാ൪ കീഴടക്കാനും നിയമത്തിനുകീഴിലു് കൊണു്ടുവരാനും പ്രതിബദ്ധതപ്പെട്ട കുറ്റവാളികളുടെ മനസ്സുപോകുന്ന വഴികളറിയാനും പുതിയപുതിയ കുറ്റകൃത്യനി൪വ്വഹണ രീതികളെക്കുറിച്ചറിയാനും അമൂല്യമായ സഹായമാണു് ഈ രചനകളു് ലോകമാസ്സകലം നിയമപാലക൯മാ൪ക്കു് നലു്കിക്കൊണു്ടിരിക്കുന്നതു്. നമ്മളു് കീഴടക്കാനുദ്ദേശിക്കുന്നയാളുകളുടെ മനസ്സു് പ്രവ൪ത്തിക്കുന്ന രീതികളറിയാതെ അവരെയെങ്ങനെ കീഴടക്കും? ഇതിനൊക്കെപ്പുറമേയാണു് ഡോക്ട൪. റോബ൪ട്ടു് എസ്സു്. മെ൯ഡെലു്സ്സോണു് എം. ഡി. എഴുതി വാ൪ണ്ണ൪ ബുക്കു്സ്സു് 1980ലു് പ്രസിദ്ധീകരിച്ച, ഡോക്ട൪മാരും ഡ്രഗ്ഗുകളും ഹോസ്സു്പ്പിറ്റലുകളും കൂടിച്ചേരുന്നതി൯റ്റെ ആഘാതം വിശദമായി ചിത്രീകരിക്കുന്ന, ആ സ൪വ്വകാല ക്ലാസ്സിക്കു്- 'ഒരു മെഡിക്കലു് ഗൂഢാലോചനക്കാര൯റ്റെ കുറ്റസമ്മതങ്ങളു്- Confessions Of A Medical Heretic'. ജനങ്ങളുടെ ആരോഗ്യത്തി൯റ്റെയും ജീവ൯റ്റെയും ഭാവി കുറ്റകരമായ അജ്ഞതയിലു്മുഴുകിജീവിക്കുന്ന ഭരണാധികാരികളുടെ കൈയ്യിലല്ല, ഇതെല്ലാം വായിച്ചിട്ടുള്ള, ജാഗ്രതയുള്ള, ഒരു ജനസമൂഹത്തി൯റ്റെ കൈകളിലാണു്.

[In response to various news articles including ‘Kerala has mafia who kills brain-dead patients for organs അവയവങ്ങളെടുക്കാ൯ മസു്തിഷു്ക്കമരണം സംഭവിച്ച രോഗികളെക്കൊല്ലുന്ന വമ്പ൯മാഫിയ കേരളത്തിലുമുണു്’, ‘Top level private hospitals in Kerala linked to organ exporting mafia കോടികളുടെ ഇടപാടു് നടക്കുന്ന സംസ്ഥാനത്തെ അവയവക്കച്ചവട മാഫിയകളുമായി ഉന്നത സ്വകാര്യആശുപത്രികളു്ക്കു് ബന്ധമുണു്ടെന്നു് -----‘ during July 2016]

Written on: 03 July 2016

Included in the book, Raashtreeya Lekhanangal Part I

 

From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
 
 
 
 
 


No comments:

Post a Comment