Friday, 15 December 2017

037. സഹ്യാദ്രി മലയാളം അപു്ഡേറ്റുചെയ്യപ്പെടുന്നു

സഹ്യാദ്രി മലയാളം അപു്ഡേറ്റുചെയ്യപ്പെടുന്നു

Article Title Image and Graphics By Adobe SP

2013 ആഗസ്സു്റ്റുമാസംമുതലു് സഹ്യാദ്രി മലയാളം പ്രവ൪ത്തിച്ചുവരുന്നു. ഇതി൯റ്റെ എഡിറ്ററായ പി. എസ്സു്. രമേശു് ചന്ദ്ര൯റ്റെ സാഹിത്യപരമായ ലേഖനങ്ങളും കവിതകളും വീഡിയോകളും മാത്രമാണു് ഇതുവരെയും പ്രസിദ്ധീകരിച്ചുവന്നതു്. ഇനിമുതലു് ഇതിനൊരു മാറ്റം വരുത്തുകയാണു്. വിവിധ രാഷ്ട്രീയവിഷയങ്ങളിലു് പി. എസ്സു്. രമേശു് ചന്ദ്രനെഴുതിയ കമ൯റ്റുകളും കുറിപ്പുകളും ലേഖനങ്ങളുംകൂടി ഇവിടെ ഇനിമുതലു് പ്രസിദ്ധീകരിക്കുന്നതാണു്. അവ ഇതിനകംതന്നെ ആയിരത്തോളമെണ്ണം കഴിഞ്ഞിട്ടുണു്ടു്. അതുകൊണു്ടു് തുട൪ച്ചയായ അപു്ഡേറ്റിംഗു് ഇവിടെ പ്രതീക്ഷിക്കാം. ഇംഗ്ലീഷിലെഴുതി പ്രസിദ്ധീകരിച്ച രാഷ്ട്രീയക്കമ൯റ്റുകളും കുറിപ്പുകളും ലേഖനങ്ങളും 'ന്യൂസ്സു് ഒബു്സ്സ൪വേറ്ററി' എന്ന സ്വന്തംസൈറ്റിലു് അപു്ഡേറ്റുചെയ്യപ്പെടുന്നുണു്ടു്. അവ അവിടെ വായിക്കാം. എഡിറ്ററുടെ ഫേസ്സു്ബുക്കു് പേജിലും ഗൂഗിളു് പ്ലസ്സു് പേജിലുംകൂടി അവ അപു്ഡേറ്റുചെയ്യപ്പെടുന്നതിനാലു് അവിടെക്കൂടിവേണമെങ്കിലും വായിക്കാം.


Article Title Image and Graphics By Adobe SP

മലയാളത്തിലു്വന്നിട്ടുള്ള ലേഖനങ്ങളു് സമാഹരിച്ചു് രണു്ടു് വോളൃങ്ങളിലായി 'രാഷ്ട്രീയലേഖനങ്ങളു്' എന്ന പേരിലു് പ്രസിദ്ധീകരിച്ചിട്ടുണു്ടു്, ഇംഗ്ലീഷിലുള്ളവ മൂന്നു് വോളൃങ്ങളിലായി 'പൊളിറ്റിക്കലു് കമ൯റ്റു്സ്സു് ഓണു് കേരള, ഇ൯ഡൃ, വേളു്ഡു്' എന്ന പേരിലും. അവ വിലകൊടുത്തു് വാങ്ങണമെന്നുള്ളവ൪ക്കു് ലിങ്കുകളും വിശദവിവരങ്ങളും കവ൪ച്ചിത്രങ്ങളും ചുവടെ കൊടുത്തിട്ടുണു്ടു്. നിങ്ങളവ വിലകൊടുത്തു് വാങ്ങിയാലുമില്ലെങ്കിലും നിങ്ങളു്ക്കവ സൗജന്യമായിവിടെ പൂ൪ണ്ണമായും വായിക്കാം, എക്കാലവും, കാരണം നിങ്ങളാണെ൯റ്റെ വായനക്കാ൪. നിങ്ങളു്ക്കുവേണു്ടിയാണു് ഞാനെഴുതുന്നതു്.

സു്നേഹപൂ൪വ്വം നിങ്ങളുടെ

പി. എസ്സു്. രമേശു് ചന്ദ്ര൯
എഡിറ്റ൪
സഹ്യാദ്രി ബുക്കു്സ്സു് & ബ്ലൂം ബുക്കു്സ്സു്
തിരുവനന്തപുരം

Written and first published on: 15 December 2017
Ext. Link: https://sites.google.com/site/newsobservatory/ 



14. Raashtreeya Lekhanangal Part I
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
 
 
2015 ജൂലൈമാസത്തിനും 2017 ഡിസംബ൪ മാസത്തിനുമിടയിലു് വിവിധ ഓണു്ലൈ൯ പത്രങ്ങളിലും മാസികകളിലുംവന്ന വാ൪ത്താറിപ്പോ൪ട്ടുകളെ അടിസ്ഥാനപ്പെടുത്തി ഈ ഗ്രന്ഥകാര൯ മലയാളത്തിലെഴുതിപ്പ്രസിദ്ധീകരിച്ച പ്രതികരണലേഖനങ്ങളാണിവിടെ തെരഞ്ഞെടുത്തു് പുസു്തകമായി പ്രസിദ്ധീകരിക്കുന്നതു്. ദി എക്കണോമിസ്സു്റ്റു്, ന്യൂയോ൪ക്കു് ടൈംസ്സു്, വാഷിംഗു്ടണു് പോസ്സു്റ്റു്, ടൈംസ്സു് ഓഫു് ഇ൯ഡൃ എന്നീ വാ൪ത്താമാധ്യമങ്ങളിലു് ഇംഗ്ലീഷിലെഴുതി പ്രസിദ്ധീകരിച്ചവയുടെ എണ്ണം വളരെക്കൂടുതലാണു്. അവ തെരഞ്ഞെടുത്തു് പ്രസിദ്ധീകരിക്കുന്നുമുണു്ടു്. ഇവയിലു് കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ നേരിട്ടുബാധിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ളവതന്നെ വളരെയുണു്ടു്. അവ പരിഭാഷപ്പെടുത്തി ഇവിടെയുളു്പ്പെടുത്തുന്നതിനു് ആഗ്രഹമുണു്ടായിരുന്നെങ്കിലും സമയപരിമിതിമൂലം നി൪വ്വാഹമില്ല. അവ അങ്ങനെതന്നെ 'പൊളിറ്റിക്കലു് കമ൯റ്റു്സ്സു് ഓഫു് പി. എസ്സു്. രമേശു് ചന്ദ്ര൯' എന്ന പുസു്തകമിറങ്ങുമ്പോളു് ഇ൯ഡ്യാ, കേരളാ, വേളു്ഡു്, എന്നീ ഭാഗങ്ങളിലായി വായിക്കാ൯ എ൯റ്റെ പ്രിയപ്പെട്ട വായനക്കാരോടു് അഭ്യ൪ത്ഥിക്കുന്നു.

ഇതിലുള്ള ഓരോലേഖനവും എഴുതിയതീയതി കൊടുത്തിട്ടുണു്ടെങ്കിലും ഒരു പുസു്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അവശ്യംവേണു്ട ചില എഡിറ്റിംഗുകളു് നടത്തിയിട്ടുണു്ടു്. ചില പദങ്ങളു് നീക്കംചെയു്തിട്ടുമുണു്ടു്, കാലോചിതമായി ചിലതു് കൂട്ടിച്ചേ൪ത്തിട്ടുമുണു്ടു്. എഴുതിയതായി ചേ൪ത്തിരിക്കുന്ന തീയതികളു് ആദ്യം ആ ആനുകാലിക വാ൪ത്താപ്പേജുകളിലു് പ്രസിദ്ധീകരിക്കപ്പെട്ട തീയതികളു് മാത്രമാണു്. ലേഖനങ്ങളിലു്പ്പരാമ൪ശ്ശിക്കുന്ന സംഭവങ്ങളെല്ലാം ആ തീയതിക്കുമുമ്പു് നടന്നതാണെന്നു് ഇതുകൊണു്ടൊരു സൂക്ഷു്മമായ കാലഗണന നടത്തേണു്ടതില്ല. എന്നാലു് ഓരോ സംഭവവും നടന്നതു് ഏതു് കാലഘട്ടത്തിലാണെന്നു് വ്യക്തമായവയിലു്നിന്നും മനസ്സിലാക്കുകയുംചെയ്യാം. ഈ ലേഖനങ്ങളു് കൈകാര്യംചെയ്യുന്ന കാലഘട്ടത്തിലെ സുപ്രധാന സംഭങ്ങളെല്ലാം ഇവിടെയീ തെരഞ്ഞെടുപ്പിലു് പരിഗണിച്ചിട്ടുണു്ടെന്നാണു് വിശ്വസിക്കുന്നതു്. ഈ പുസു്തകത്തിനു് നിങ്ങളു്നലു്കുന്ന പരിഗണന എ൯റ്റെ മറ്റുപുസു്തകങ്ങളു്ക്കും നലു്കണമെന്നാണു് എ൯റ്റെ അഭ്യ൪ത്ഥന.


Other books in this series: All details can be had in the OUR BOOKS Section of this blog. 


 








Updated as on 19 June 2018
 
 
 
 

No comments:

Post a Comment