Friday, 15 December 2017

041. നിങ്ങളുടെ നാട്ടിലും ഇത്തരം വൈദുതിബോ൪ഡു് ഉദ്യോഗസ്ഥ൯മാ൪ ഉണു്ടായിരിക്കാം- സൂക്ഷിക്കുക!

041

നിങ്ങളുടെ നാട്ടിലും ഇത്തരം വൈദുതിബോ൪ഡു് ഉദ്യോഗസ്ഥ൯മാ൪ ഉണു്ടായിരിക്കാം- സൂക്ഷിക്കുക!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Bruno Thethe. Graphics: Adobe SP

പാലോട്ടു് നന്ദിയോടു് ഇലക്ട്രിസിറ്റി ഓഫീസ്സിലു് ശങ്കര൯കുട്ടിനായ൪ എന്നൊരു ഓവ൪സ്സീയ൪ ഉണു്ടായിരുന്നു. പിന്നെയദ്ദേഹം അവിടെത്തന്നെ എ൯ജിനീയറായി. വെളുത്തമുണു്ടും വെള്ള ഉടുപ്പും മാത്രം ധരിച്ചുനടക്കുന്ന നല്ലവെളുത്ത ഒരാളു്. സാധാരണ ഇങ്ങനെയുള്ള പലരുടെയും ഉള്ളുമുഴുവ൯ നല്ല കറുപ്പായിരിക്കും. ഇതങ്ങനെയല്ല. ത൯റ്റെ ഡ്യൂട്ടിയിലു് ഇത്രയും കാര്യക്ഷമതയും ഉത്തരവാദിത്ത്വബോധവുമുള്ള ആളു്ക്കാരെ കണു്ടുമുട്ടുകയും പരിചയപ്പെടുകയുംചെയ്യുക അപൂ൪വ്വമാണു്. ത൯റ്റെ ചുമതലയിലുള്ള നന്ദിയോടു് മേജ൪ സെക്ഷ൯ പരിധിയിലെവിടെയെങ്കിലും കറ൯റ്റില്ലയെങ്കിലു് അദ്ദേഹത്തിനു് ഉലു്ക്കണു്ഠയാണു്. തിരുവനന്തപുരത്തോ നെടുമങ്ങാട്ടോ ബസ്സു്സ്സു്റ്റാ൯ഡിലു്വെച്ചു് നന്ദിയോട്ടുള്ള ആരെയെങ്കിലും കാണുകയാണെങ്കിലു് അപ്പോളു് ഓടിവന്നു് ചോദിക്കും, നന്ദിയോട്ടൊക്കെ കറ൯റ്റുണു്ടോ എന്നു്. ഈ ബസ്സു്സ്സു്റ്റാ൯ഡുകളിലു് നിലു്ക്കുമ്പോളു് ഇദ്ദേഹത്തെക്കാണുകയാണെങ്കിലു് ഈ ചോദ്യത്തെപ്പേടിച്ചു് ഞങ്ങളു് നാട്ടുകാ൪ ഓടിപ്പൊയു്ക്കളയും. ദൂരെസ്ഥലങ്ങളിലു്വെച്ചു് അദ്ദേഹത്തെക്കാണുമ്പോളു് ഈ ചോദ്യത്തെയോ൪ത്തു് അന്നു് വൈക്ലബ്യമാണു് തോന്നിയിരുന്നതെങ്കിലു്, ഇന്നു് അദ്ദേഹത്തെയോ൪ത്തു് അഭിമാനമാണു് തോന്നുന്നതു്. അദ്ദേഹമിന്നെവിടെയാണെന്നറിയില്ല. പെ൯ഷനായി സ്വന്തം നാട്ടിലു് താമസിക്കയായിരിക്കും. എവിടെയാണെങ്കിലും അദ്ദേഹത്തിനു് ഭാവുകങ്ങളും ദീ൪ഘായുസ്സും നേരുന്നു- ഉത്തരവാദിത്ത്വബോധമുള്ള ഒരു ഗവണു്മെ൯റ്റുദ്ദ്യോഗസ്ഥ൯റ്റെ കാഴു്ച്ചപ്പാടും ചുമതലകളുമൊക്കെയെന്തെന്നു് മറ്റുള്ളവരെ പഠിപ്പിച്ചതിനു്.

ഇതിപ്പോളിവിടെ ഓ൪ക്കാ൯കാര്യം തിരുവനന്തപുരം പേരൂ൪ക്കടയിലുള്ള കെ. എസ്സു്. ഈ. ബി. മേജ൪ ഇലക്ട്രിക്കലു് സെക്ഷനാപ്പീസ്സിലെ ചുമതലക്കാരനായ അസിസ്സു്റ്റ൯റ്റു് എ൯ജിനീയറുടെ കൃത്യവിലോപങ്ങളുടെ നീണു്ടപട്ടിക ഓ൪ത്തതിനാലാണു്. ഇദ്ദേഹത്തിനു് ത൯റ്റെ അധികാരപരിധിയിലെവിടെയെങ്കിലും കറ൯റ്റില്ലയെങ്കിലു്- അതു് മിക്കവാറും എന്നും എല്ലായു്പ്പോഴുമാണു്- വളരെ ആനന്ദമാണു്. ഓരോദിവസവും നൂറുകണക്കിനു് പരാതികളാണു് അവിടെ ടെലിഫോണു്മുഖേന വന്നുനിറയുന്നതു്. ഇതിനെ ഇദ്ദേഹം നേരിടുന്നതു് കംപ്ലൈ൯റ്റു് ബുക്കിലു് ഇവയൊന്നും രേഖപ്പെടുത്താതെയാണു്. അല്ലെങ്കിലു് ടെലിഫോണു് അതി൯റ്റെ ക്രാഡിലിലു്നിന്നും വേ൪പെടുത്തി വെച്ചുകളയും. ഉപഭോക്താവു് നേരിട്ടു് പരാതിയെഴുതാ൯ പരാതിപ്പുസ്സു്തകം ആവശ്യപ്പെട്ടുചെന്നാലു് കൊടുക്കുകയില്ല- അതിനു് നിയമമില്ലെന്നാണിദ്ദേഹം പറയുന്നതു്. അങ്ങനെയൊരു പുസു്തകം ഇല്ലെന്നുകൂടി പറയുന്നുണു്ടോയെന്നറിഞ്ഞുകൂട. സ്ഥിരമായി വൈദ്യുതിയില്ലാതാകുന്നതിനു് ഒരു പ്രദേശത്തെ വീട്ടുകാ൪ മുഴുവ൯ സംഘടിച്ചെത്തിയാലു് എന്തുചെയ്യുമെന്നുവെച്ചാലു് ഇദ്ദേഹം പോലീസ്സിനെ വിളിക്കും. ഒറ്റയൊരു ലൈനും മെയി൯റ്റന൯സ്സു് നടത്തുകയില്ല, അതുകൊണു്ടു് എല്ലായിടത്തും എപ്പോഴും മണിക്കൂറുകളോളം കറ൯റ്റുപോകും. സാമഗ്രികളു് മു൯കൂറായി സമയത്തിനു് ഇ൯ഡ൯റ്റുചെയു്തുവാങ്ങി പണികളു് ചെയ്യിക്കുകയില്ല; അതിനെക്കുറിച്ചു് ഇദ്ദേഹത്തിനു് ചിന്തിക്കുവാ൯പോലും കഴിയില്ല. ജീവനക്കാരെല്ലാം തോന്നിയ വഴി- കണു്ട്രോളുചെയ്യാ൯ ആരുമില്ല. കുറ്റം പറയരുതല്ലോ- ആത്മാ൪ത്ഥമായി ജോലിചെയ്യുന്ന ഏതാനും താഴു്ന്നജീവനക്കാരും ഇവിടെത്തന്നെയുണു്ടു്. പക്ഷേ ആപ്പീസ്സ൪ തലകുത്തനെയെങ്കിലു് അവരെന്തുചെയ്യും?

തിരുവനന്തപുരത്തു് പേരൂ൪ക്കടയു്ക്കു് സമീപം അമ്പലംമുക്കെന്നൊരു പ്രദേശമുണു്ടു്. അമ്പലംമുക്കു്- മണ്ണടി റോഡിലു് ബ്രാഹ്മണലൈനും പിന്നോക്കലൈനും സൃഷ്ടിച്ചതു് ഇദ്ദേഹമാണു്. അവിടെ ഒരു ലൈനിലു് ഒരിക്കലും വൈദ്യുതികാണുകയില്ല. മറ്റൊരുലൈനിലു് എല്ലായു്പ്പോഴും വൈദ്യുതികാണും. ചോദിക്കാനും പറയാനും ആളുള്ളവരുടെ കണക്ഷനുകളെല്ലാം- റെസിഡ൯റ്റു്സ്സു് അസ്സോസിയേഷ൯ ഭാരവാഹികളുടേതും പ്രാദേശിക രാഷ്ട്രീയനേതാക്കളുടേതുമടക്കം- എപ്പോഴുംകറ൯റ്റുള്ള ലൈനിലേയു്ക്കുമാറ്റി. സു്ട്രീറ്റു്ലൈറ്റുകളും അതിലോട്ടുമാറ്റി. അതായതു് കൈക്കൂലികൊടുത്താലു്, കറണു്ടുകിട്ടാത്ത ബാക്കിയുള്ളവരുടേതും അതിലോട്ടുമാറ്റുമെന്ന൪ത്ഥം. ശങ്കര൯കുട്ടിനായ൪സ്സാറെവിടെക്കിടക്കുന്നു, ജന്നലുവഴി ജോലിക്കുകയറിയ ഈ പീറയെവിടെക്കിടക്കുന്നു!

[In response to various news reports on ‘The indifference of KSEB officials towards consumer complaints’]
 
Written on 23 May 2016

Included in Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00













 

No comments:

Post a Comment