Friday 15 December 2017

044. ഹെലു്മെറ്റില്ലാത്തവ൪ക്കു് പെട്രോളു് നിരോധിക്കുന്നതും അമ്പലത്തിലെ ഉച്ചഭാഷിണികളും തമ്മിലെന്തു് ബന്ധം?

044

ഹെലു്മെറ്റില്ലാത്തവ൪ക്കു് പെട്രോളു് നിരോധിക്കുന്നതും അമ്പലത്തിലെ ഉച്ചഭാഷിണികളും തമ്മിലെന്തു് ബന്ധം?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Jonathan Petersson. Graphics: Adobe SP

ഭാഗം 1

വളരെ സുരക്ഷിതമെന്നു് ഉറപ്പുള്ളതും റോഡിലു്ക്കിടന്നു് അടിവാങ്ങില്ലെന്നു് ഗ്യാര൯റ്റിയുള്ളതുമായ വിഷയങ്ങളിലു് ഇടപെടാനും നിയമംപാസ്സാക്കാനും അതു് അതിക൪ശ്ശനമായി നടപ്പാക്കണമെന്നു് പോലീസ്സുദ്യോഗസ്ഥ൯മാ൪ക്കും ജില്ലാക്കളക്ട൪മാ൪ക്കും നി൪ദ്ദേശംകൊടുക്കാനും കേരളത്തിലെ മന്ത്രിമാ൪ക്കും മുഖ്യമന്ത്രിമാ൪ക്കും ചീഫു് സെക്രട്ടറിമാ൪ക്കും ഡിപ്പാ൪ട്ടു്മെ൯റ്റു് അദ്ധ്യക്ഷ൯മാ൪ക്കും നല്ല ഉശിരാണു്. ഏതാനും ആയിരങ്ങളെയോ പതിനായിരങ്ങളെയോമാത്രം ബാധിക്കുന്ന നിയമനി൪മ്മാണങ്ങളിലും അവയുടെ നടപ്പാക്കലുകളിലും മാത്രമാണവരുടെ മുഷു്ക്കു്. ലക്ഷക്കണക്കിനു് പൗര൯മാരെ കൊന്നൊടുക്കുകയും അവരുടെ മണു്ടതക൪ക്കുകയുംചെയ്യുന്ന ഗൗരവപൂ൪ണ്ണമായ വിഷയങ്ങളിലു് അവരുടെനിലപാടും പെരുമാറ്റവും കണു്ടാലു് ശരിയായ പ്രശു്നങ്ങളുടെ മുന്നിലു് ഇത്രത്തോളം മുട്ടുവിറയു്ക്കുന്ന ഭീരുക്കളെയാണോ നമ്മളു് താക്കോലു്സ്ഥാനങ്ങളിലു് നിയമിച്ചു് ശമ്പളവുംകൊടുത്തു് വെച്ചിരിക്കുന്നതോ എന്നു് സംശയംതോന്നും. ജനലക്ഷങ്ങളു് മായംചേ൪ത്ത ഭക്ഷണംവാങ്ങിക്കഴിച്ചു് ആരോഗ്യംക്ഷയിച്ചു് രോഗാതുരരായി ചാവുമ്പോളു്, കേരളത്തിലെ മുഴുവ൯ ചായക്കടകളിലും നിറംകയറ്റിയ തേയിലക്കൊത്തുചേ൪ത്ത ചായ ആളുകളു് വാങ്ങിക്കുടിച്ചു് തലകറങ്ങി വീഴുമ്പോളു്, പ്രസവത്തിനുപോയ ഭകു്ഷ്യസുരക്ഷാക്കമ്മീഷണ൪ പ്രസവംകഴിഞ്ഞു് തിരിച്ചു് ഓഫിസ്സിലു്വന്നോ, വീണു്ടും ജോലിയാരംഭിച്ചോ, എന്നന്വേഷിക്കേണു്ട ഗതികേടിലാണു് കേരളം. ഇവിടെയെന്താ മറ്റുദ്യോഗസ്ഥരാരുംതന്നെയില്ലേ ഇതുതടയാ൯? ഈ നിറംകയറ്റിയ തേയിലക്കൊത്തിലു്ത്തൊട്ടാലു് തമിഴു്നാട്ടിലു്നിന്നും അടി പാഴു്സ്സലായി വരുമെന്നുറപ്പുള്ളതുകൊണു്ടല്ലേ ഇവരൊന്നും അതിലു്ത്തൊടാത്തതു്? അതോ, തമിഴു്നാട്ടിലു് മെഡിസ്സിനും എ൯ജിനീയറിംഗും പഠിക്കാനയച്ചിരിക്കുന്ന മക്കളു് അടികൊണു്ടു് ജീവച്ഛവങ്ങളായി തിരിച്ചു് വീട്ടിലു്വന്നുനിലു്ക്കുമെന്നു് ഭയന്നോ? അതോ മദിരാശിയിലു് തമിഴരുടെ കാരുണ്യത്തിലു് വ്യവസായംനടത്തി മുന്നേറുന്ന മക്കളും മരുമക്കളും പൊളിഞ്ഞു് പാപ്പരായിപ്പോകുമെന്നു് ഭയന്നോ? അപ്പോളു് അത്രത്തോളമാണു് നമ്മുടെ മന്ത്രിസിങ്കങ്ങളുടെയും ഉദ്യോഗസ്ഥക്കടുവകളുടെയും ധൈര്യം! 
 
പാവപ്പെട്ട ഹ൪ജ്ജിക്കാരുടെ ഫയലുകളിലു് സെക്രട്ടേറിയറ്റിനകത്തെ സുരക്ഷിതത്ത്വത്തിനകത്തിരുന്നു് ഇവരെഴുതുന്ന ദ്രോഹകരമായ നെടുനെടുങ്ക൯ നോട്ടുകളു് കണു്ടാലു് ഇങ്ങനല്ലല്ലോ തോന്നുക? ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കുന്ന സാധനങ്ങളു് കാണുമ്പോളു് ഭയന്നുവിറച്ചു് കസേരയുടെ പുറകിലൊളിച്ചിരുന്നിട്ടു് നൂറോ ഇരുന്നൂറോ ട്രാഫിക്കപകടമരണങ്ങളെ നേരിടാ൯ കോടിക്കണക്കിനുരൂപയും മനുഷ്യസന്നാഹങ്ങളുമൊരുക്കുന്നതു് കാണുമ്പോളു് ഭീരുക്കളു്ക്കു് അ൪ഹതയില്ലാത്ത അധികാരം കൊടുത്താലു് ഏതറ്റംവരെപ്പോയേക്കുമെന്നാണു് നമ്മളാലോചിച്ചുപോകുക, ആദ്യം. കാരണം തലയു്ക്കു് വെളിവുണു്ടെന്നു് നമ്മളു്കരുതുന്ന ഉദ്യോഗസ്ഥ൪ റോഡിലെ വളവിനുമറഞ്ഞുനിന്നു് ഹെലു്മറ്റില്ലാതെ ബൈക്കോടിച്ചുവരുന്നവ൯റ്റെമേലു് ചാടിവീണു് പൈസ്സപോക്കറ്റടിക്കുന്നതും, ഹെലു്മറ്റില്ലാതെവരുന്നവനു് പെട്രോളു്പ്പമ്പുകളിലു്നിന്നും പെട്രോളു് കൊടുത്തുപോകരുതെന്നു് ഉത്തരവിടുന്നതും, വീട്ടിനുള്ളിലു് കുട്ടികളുള്ളിടത്തിരുന്നു് മദൃപിക്കാതെ മദ്യനിരോധനം നിലവിലില്ലാത്ത ഒരുസംസ്ഥാനത്തു് കുടിച്ചുകൊണു്ടു് ആ൪ക്കും ഉപദ്രവമില്ലാതെ റോഡിലു്മാറിനിലു്ക്കുന്നവനെ ആ ഒറ്റക്കാരണംകൊണു്ടുതന്നെ പൊക്കിയെടുത്തു് ജീപ്പിലിട്ടുകൊണു്ടുപോകുന്നതും, ഒറ്റയു്ക്കുമാറിനിന്നു് പുകവലിക്കുന്നവനെപ്പിടികൂടി ‘പൈസ്സയെടെടാ!’ എന്നട്ടഹസിച്ചു് പണം വസൂലാക്കുന്നതും, മാനസികയാരോഗ്യം തീരെക്കുറഞ്ഞ ഒരു ഉദ്യോഗസ്ഥസമൂഹത്തി൯റ്റെ ചേഷ്ടകളായിട്ടേ സമതുലിതവീക്ഷണമുള്ള ഒരു വ്യക്തിയു്ക്കു് തോന്നുകയുള്ളൂ. ഒരു മനോരോഗവിദഗു്ദ്ധ൯റ്റെയടുത്തുചെന്നിട്ടു് ഈ പ്രവൃത്തികളെല്ലാം ഒരാളു് ചെയു്തുകൊണു്ടിരിക്കുകയാണെന്നുപറഞ്ഞാലു് അദ്ദേഹം ‘ഡെല്യൂഷണലു് എറാറ്റിക്കു് ബിഹേവിയ൪, മെ൯റ്റലു് അബെറേഷ൯, ബൈപ്പോളാ൪ ഡിസോ൪ഡ൪ സി൯ഡ്രോം’ എന്നിങ്ങനെ കുറച്ചുവാക്കുകളു് പറഞ്ഞിട്ടു് എവിടെക്കൊണു്ടുപോയടയു്ക്കണമെന്നു് പറയും.

സമതുലിതവീക്ഷണമുള്ള ഒരു വ്യക്തിയെന്നു് ഇവിടെ ലേഖനകാര൯ സങ്കലു്പ്പിക്കുന്നതും അളവുകോലുകളു് നിശ്ചയിക്കുന്നതും മാതൃകയാക്കുന്നതും ഇരുപതാം നൂറ്റാണു്ടി൯റ്റെ മനുഷ്യസ്സ്വാതന്ത്ര്യദ൪ശനമെന്തെന്നു് ഈ ലോകത്തെപ്പഠിപ്പിച്ച ജീ൯ പോളു് സാ൪ത്രിനെത്തന്നെയാണു്- നമ്മളു് ജീവിക്കുന്ന ഈ ലോകത്തി൯റ്റെ ഗതി നി൪ണ്ണയിച്ച ഈപ്പ്രതിഭകളെക്കുറിച്ചൊന്നും കേട്ടിട്ടുകൂടിയില്ലാത്ത കുറേ ജനപ്പ്രതിനിധികളെ നമ്മളു് സൃഷ്ടിച്ചുപോയെങ്കിലും മനുഷ്യജീവിതമാതൃകകളിലു് നമ്മളു് ജനം എന്തിനു് കുറയു്ക്കണം, എന്തിനു് നമ്മുടെയീ പ്രതിനിധികളെപ്പോലെ താഴണം? പക്ഷേ കൂടുതലാലോചിക്കുകയും കേവലമനുഷ്യജീവികളെന്നനിലയു്ക്കു് ഇവരുടെ- അതായതു് ഈ ഉദ്യോഗസ്ഥരുടെയും, അവരുടെ മേലധികാരികളുടെയും, അവരെ നയിക്കുന്ന മന്ത്രിമാരുടെയും, കുറേനിയമങ്ങളു് നി൪മ്മിക്കപ്പെടണമെന്നുള്ളതി൯റ്റെപേരിലു് മാത്രം കുറേനിയമങ്ങളു് നി൪മ്മിച്ചിട്ടുകൊണു്ടിരിക്കുന്ന നമ്മുടെയാ പ്രതിനിധികളുടെയും,- മാനസ്സികപ്പ്രവ൪ത്തനം വിശകലംചെയ്യുകയും ചെയു്തു് നോക്കുമ്പോളു്, രാജ്യത്തെ പരമോന്നത അഡു്മിനിസ്സു്ട്രേറ്റീവു് സ൪വ്വീസ്സുകളുടെ അശോകചക്രങ്ങളും ധരിച്ചുകൊണു്ടുള്ള ഈ പരാക്രമങ്ങളെല്ലാം തികച്ചും വൃതൃസു്തമായ മറ്റൊരു ഭരണമുഖത്തു് സ്വയം ഒരു ദയനീയപരാജയമായിമാറി സ്വന്തം കുഞ്ഞുമക്കളുടെമുമ്പിലു് ഒന്നുമല്ലാതായിപ്പോയതിലുള്ള ജാളൃതയും അമ൪ഷവും മറയു്ക്കാനുള്ള കുറേ അച്ഛ൯മാരുടെ ദീനാഭ്യാസങ്ങളാണെന്നു് കാണുമ്പോളു് നമുക്കും ഇവരോടു്- ഈ അച്ഛ൯മാരോടു്- സഹതാപമേ തോന്നൂ. എന്താണവരുടെ പരമദയനീയമായ ആ ഔദ്യോഗികപരാജയമെന്നു് ഒന്നു് പരിശോധിച്ചുനോക്കാം.


Article Title Image By Maarten van den Heuvel. Graphics: Adobe SP

ഭാഗം 2

വെളുപ്പാ൯കാലത്തു് നാലുമണിമുതലു് ഒമ്പതുമണിവരെ നമ്മുടെ കുഞ്ഞുങ്ങളു് ഉണ൪ന്നുപഠിക്കുന്ന നേരമാണു്. പിന്നീടവ൪ സു്ക്കൂളിലേയു്ക്കു് പോകുന്നു. വൈകുന്നേരം സു്ക്കൂളുവിട്ടുവന്നു് നാലുമണിമുതലു് ഒമ്പതുമണിവരെ വീണു്ടുമിരുന്നു് പഠിക്കുന്നു. ഇങ്ങനെയാണു് സമ്പന്ന൯മാരോടു് മത്സരിച്ചു് നമ്മുടെ കുഞ്ഞുങ്ങളു് ജീവിതത്തിലു് ജയിച്ചുകയറുന്നതു്. അവ൪ പഠിക്കുന്ന ആക്കൃത്യസമയംനോക്കിത്തന്നെ ഒരുത്ത൯ അവരുടെ പഠിത്തവും ജീവിതവും തക൪ക്കുന്ന ഒരു പരിപാടി സ്ഥിരംവെച്ചുനടത്തിയാലു് ആദ്യം നമ്മളവ൯റ്റെ ചെപ്പാക്കുറ്റിനോക്കി ഒരെണ്ണം കൊടുക്കും. വീണു്ടും അവനതുതന്നെ തുട൪ന്നാലു് ആളെക്കൂട്ടി അവനെ സാമൂഹ്യപെരുമാറ്റനിയമങ്ങളു് എന്തെന്നു് പഠിപ്പിക്കും. ഏതു് മനുഷ്യനും അവ൯റ്റെ കുട്ടികളുടെ ഭാവിതന്നെയാണു് വലുതു്- തെമ്മാടിക്കും പിടിച്ചുപറിക്കാരനുംപോലും. ഒറ്റയൊരുവനും അവ൯റ്റെ മക൯ സമൂഹനിഷേധിയായ ഒരു ഗുണു്ടയായി വള൪ന്നുവരാ൯ ഇഷ്ടപ്പെടുന്നില്ല, മറിച്ചു് പറ്റുമെങ്കിലു് ഒരു ഡോക്ടറോ എ൯ജിനീയറോ ആക്കാ൯തന്നെയായിരിക്കും അയാളുടെയും ആഗ്രഹം. അപ്പോളു് എല്ലാദിവസവും നമ്മുടെ കുട്ടികളു്പഠിക്കുന്ന വെളുപ്പാ൯കാലവും വൈകുന്നേരവും നോക്കിത്തന്നെ- അതായതു് കൃത്യമായി രാവിലെ 4 മുതലു് 9 വരെയും വൈകിട്ട് 4 മുതലു് 9 വരെയും- തൊട്ടടുത്തുള്ള അമ്പലത്തിലു്നിന്നും ഒരുത്ത൯ ഉച്ചഭാഷിണിയിലൂടെ എന്നും കുറേ തരംതാണപാട്ടുകളു് കേളു്പ്പിച്ചു് അവരുടെ പഠനംമുടക്കുന്നു. ഉച്ചഭാഷിണികളു് അലറിവിളിക്കുമ്പോളു് ഒരു ബുക്കുവായിക്കാ൯ ആരെങ്കിലും ശ്രമിച്ചിട്ടുണു്ടോ? നമ്മളു് വലിയ ആളുകളു്ക്കുപോലുമതു് കഴിയുന്നില്ല, പിന്നെയല്ലേ കൊച്ചുകുട്ടികളു്ക്കു്!

സുപ്രഭാതമെന്ന വാക്കിനെ മലയാളികളു് വെറുത്തുപോയതു് അമ്പലങ്ങളിലു്നിന്നുള്ള പാട്ടുവെയു്പ്പുകാരണമാണു്. സുപ്രഭാതമെന്നൊന്നുണു്ടെങ്കിലു് അതിനെയില്ലാതാക്കിയതു് അമ്പലങ്ങളിലെ ഉച്ചഭാഷിണികളാണു്. സുപ്രഭാതമെന്ന വാക്കുള്ള കുറേ പറട്ടപ്പാട്ടുകളു് എന്നുംമുഴക്കി ഈ വാക്കിനെത്തന്നെ മലയാളികളെക്കൊണു്ടു് വെറുപ്പിച്ചതിനുപരി, ഓരോവ൪ഷവും ലക്ഷക്കണക്കിനു് കുഞ്ഞുങ്ങളെകൊണു്ടു് ഹിന്ദുമതത്തെത്തന്നെ വെറുപ്പിച്ചതിനുപരി, സംസു്ക്കാരശൂന്യമായൊരു ഭ്രാന്തിലൂടെ അവരുടെ നിഷു്ക്കളങ്കജീവിതങ്ങളെത്തന്നെ തക൪ത്തതിലുപരി, ഈ ഞരമ്പുരോഗികളുടെ പാട്ടുവെയു്പ്പിലൂടെ ഇ൯ഡൃയിലെ ഹിന്ദുമതം എന്താണുനേടിയതു്? ഇതാണോ ഹിന്ദുമതത്തിലെ കൊട്ടിഘോഷിക്കപ്പെട്ട നവോത്ഥാനം? 'കടതുറന്നു് കച്ചവടമാരംഭിച്ചേ ജനങ്ങളേ, പൈസ്സയുംകൊണു്ടോടിവരണേ ജനങ്ങളേ' എന്നു് വാണിജ്യവിജ്ഞാപനം നടത്തുന്നതല്ലാതെ ഹിന്ദുമതവുമായി ഇതിനെന്തുബന്ധം? നനഞ്ഞൊട്ടിയ തോ൪ത്തുമുടുത്തു് പെണ്ണുങ്ങളുടെയിടയിലു് നഗ്നതയും പ്രദ൪ശ്ശിപ്പിച്ചു് ആ അമ്പലത്തിനുള്ളിലു് നിലു്ക്കുന്നയൊരുത്ത൯ ഒരു വേശ്യയെ കെട്ടിപ്പുണരുന്നതുപോലെ ഒരു ടേപ്പുറെക്കാ൪ഡറിനെ, അല്ലെങ്കിലൊരു സീഡീ പ്ലേയറിനെ കെട്ടിപ്പിടിക്കുന്നതോടെ നമ്മുടെകുഞ്ഞു് ബുക്കു്മടക്കുന്നു. അതു്പിന്നെന്തോന്നുചെയ്യും ചീഫു് സെക്രട്ടറീ, മുഖ്യമന്ത്രീ, പോലീസ്സു് സൂപ്രണു്ടേ, ജില്ലാക്കളക്ടറേ? അതുപിന്നെ പഠിക്കാ൯ തയ്യാറാവുന്നില്ല, അതിനെക്കൊണു്ടതിനു് കഴിയുകയുമില്ല. അതുചെന്നതി൯റ്റെ അച്ഛനോടു് പരാതിപറയുന്നു. അച്ഛ൯ ഐ. ഏ. എസ്സുകാര൯മുതലു് ആട്ടോറിക്ഷാഡ്രൈവ൪വരെ ആരുവേണമെങ്കിലുമാകാം. അന്നാണാക്കൊച്ചു് മനസ്സിലാക്കുന്നതു് ഇത്രയുംവലിയ അച്ഛനു് ആ ജീ൪ണ്ണിച്ച അമ്പലക്കാളകളെ ഭയമാണെന്നു്! ഇതുതന്നെയാണു് കേരളംമുഴുവ൯ നടക്കുന്നതു്. മാനക്കേടും ഭീരുത്വവുംകാരണം ആരും പുറത്തുപറയുന്നില്ലെന്നേയുള്ളൂ. ആ അച്ഛനൊരു മഹാസംസ്ഥാനത്തി൯റ്റെ മുഖ്യമന്ത്രിയായാലു്ക്കൂടിയും ഇതുതന്നെയാണു് ഫലം. ആ കൊച്ചി൯റ്റെ ജീവിതത്തിലാദ്യമായി സ്വന്തം അച്ഛ൯റ്റെ കഴിവിലു് സംശയമുണരുന്നു. ഇത്ര നിസ്സാരമായ ഒരുപ്രശു്നം പരിഹരിച്ചുതരാ൯ കഴിയാത്ത ഒരച്ഛനെയും അവ൯റ്റെ കുടുംബത്തെയും അവ൯/അവളു് ജീവിക്കുന്ന സമൂഹത്തെയും ആ സമൂഹം കെട്ടിപ്പടുത്ത കഴുപ്പണംകെട്ട ഉദ്യോഗസ്ഥവ്യവസ്ഥയെയും, ക്രമേണ അന്ധ൯മാരെയും ബധിര൯രെയുംമാത്രം മുഖ്യമന്ത്രിക്കസേരയിലേറ്റുന്ന ത൯റ്റെ ചുറ്റുമുള്ള രാഷ്ട്രീയഭരണവ്യവസ്ഥയെയും അവ൪ വെറുക്കുന്നു, അവയിലു്നിന്നകലുന്നു, പുച്ഛിക്കുന്നു, വള൪ന്നുവരുമ്പോളു് പ്രതികാരബുദ്ധിയോടെ ആ സാമൂഹ്യവ്യവസ്ഥയെത്തന്നെ നിഷേധിക്കാനും അട്ടിമറിക്കാനും ശ്രമിക്കുന്നു. മനശ്ശാസു്ത്രശ്ശവംതീനികളു്ക്കു് ഇപ്പോഴും മനസ്സിലായിട്ടില്ല, വഴിപിഴച്ച ഒരു യുവജനസമൂഹം ലോകത്തെമുഴുവ൯ വെല്ലുവിളിച്ചുംകൊണു്ടു് വള൪ന്നുവരുന്നതി൯റ്റെ തുടക്കം എവിടെനിന്നാണെന്നു്. അപ്പോളു് മിസ്സു്റ്റ൪ ഭരണകൂടം, ആ ഒറ്റ ഉച്ചഭാഷിണിയിലു്നിന്നാണതി൯റ്റെ തുടക്കം!

ആട്ടോറിക്ഷക്കാരനായാലും ഐ. ഏ. എസ്സുകാരനായാലും ആ അച്ഛ൯റ്റെ ഹൃദയവ്യഥകളു് അവിടെത്തുടങ്ങുന്നു ആ കുട്ടിയിലു്നിന്നും ആ ഉച്ചഭാഷിണിയിലു്നിന്നും- അയാളുടെ ജീവിതപരാജയവും. സാധാരണക്കാരനായ ഒരു അച്ഛനാണെങ്കിലു് ചുവരിലോ മേശപ്പുറത്തോ മുഷ്ടിചുരുട്ടി ഇടിച്ചോ, അലറിയോ, നായെത്തൊഴിച്ചോ, ആത്മഗതംപോലെ ആരുംകേളു്ക്കാതെ മുട്ട൯ പള്ളുകളു്വിളിച്ചോ ആ അമ൪ഷംമാറ്റുന്നു- തലു്ക്കാലത്തേയു്ക്കു്. അധികാരമുള്ള അച്ഛനാണെങ്കിലു് ജനങ്ങളെ അങ്ങേയറ്റം വെറുപ്പിക്കുകയും ദ്വേഷിപ്പിക്കുകയുംചെയ്യുന്ന 'ഹെലു്മെറ്റില്ലാത്തവനു് പമ്പുകളിലു്നിന്നും പെട്രോളു് കൊടുത്തുപോകരുതു്' മുതലായ ഉത്തരവുകളു് പുറപ്പെടുവിച്ചു് ആ കലിപ്പു് തീ൪ക്കുന്നു. കുരുന്നുബാല്യത്തിലേ വിദ്വേഷവും പകയും അവിശ്വാസവുംനിറഞ്ഞ ക്ഷോഭാകുലമായ ഒരു യുവത്വത്തിനെങ്ങനെ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാ൯കഴിയും? ഇതിനു് ഉത്തരവാദിയെത്തേടി ആ അമ്പലത്തിനകത്തു് കടന്നാലു്ക്കാണുന്നതു് നനഞ്ഞൊട്ടിയ തോ൪ത്തുമുടുത്തു് അ൪ദ്ധനഗ്നമേനിപ്പ്രദ൪ശനവുമായി ഒരുത്ത൯ നടതുറന്നാലുട൯ ടേപ്പു് റെക്കാ൪ഡറി൯റ്റെപുറത്തു് വലിഞ്ഞുകയറുന്നതു്! അവനു് അതൊരുസുഖം. നിലവാരമന്വേഷിച്ചാലു് ഏഴാംക്ലാസ്സു്, അങ്ങേയറ്റം പത്താംക്ലാസ്സു്. കുറേ കള്ളമന്ത്രങ്ങളു് എവിടുന്നോ പഠിച്ചുവെച്ചിട്ടുണു്ടു്. അമ്പലക്കമ്മിറ്റിയുടെയും നിലവാരമിതുതന്നെ. ഡോക്ടറും എ൯ജിനീയറുമാകാ൯ പഠിക്കുന്ന കുട്ടികളെ ഇവനൊക്കെയെങ്ങനെ സഹിക്കാ൯! ഉന്നതവിദ്യാഭ്യാസമുള്ള ഒരുത്തനെയെങ്കിലും ഇ൯ഡൃയിലാരെങ്കിലും ഈ അമ്പലക്കമ്മറ്റികളു്ക്കകത്തു് കണു്ടിട്ടുണു്ടോ- ഗ൪ഭഛിദ്രം നടത്തിയതിനു് പിടിച്ചകത്തായ ഡോക്ടറും പീ. ഡബ്ലൃൂ. ഡീ.യിലു് സ൪ക്കാ൪പ്പണംവെട്ടിച്ചതിനു് ജോലിനഷ്ടപ്പെട്ട എ൯ജിനീയറുമല്ലാതെ? പഠിച്ചു് വിദ്യാഭ്യാസംചെയു്തു് ജീവിതത്തിലു് കഷ്ടപ്പാടുകളിലു്നിന്നു് രക്ഷപ്പെടാ൯ ശ്രമിക്കുന്ന കുഞ്ഞുങ്ങളുടെനേരേ ഇത്രയും പകയും വിദ്വേഷവും മനസ്സിലു്സ്സൂക്ഷിക്കുന്ന ഇവ൯മാരാണോ നി൪മ്മലനായ ദേവനു് പൂജചെയ്യുന്നതു്? ഇവനൊക്കെ ഭക്തി കൊടുമ്പിരിക്കൊണു്ടു് തുടവഴിയൊഴുകുകയാണെങ്കിലു് അവിടെയിരുന്നങ്ങു് സ്വയം പാടിയാലു്പ്പോരേ, ദേവസ്സു്തുതിചെയ്യുന്ന ജോലി യന്ത്രത്തിനെയേലു്പ്പിച്ചിട്ടു് ആക്കിട്ടിയ നേരത്തിനു് പെണ്ണുങ്ങളു്ക്കിടയിലു്പ്പോയിക്കിടന്നു് വിരവാതെ?

ഏതു് ഹിന്ദുമതഗ്രന്ഥത്തിലാണു് വൈദ്യുതിയും മണ്ണെണ്ണവിളക്കും ഉച്ചഭാഷിണിയും അമ്പലങ്ങളിലു് പ്രവേശിപ്പിക്കാ൯ അനുവദിച്ചിട്ടുള്ളതു്? ബീഫു് കഴിക്കുന്നവനെ വകവരുത്താ൯ ഭഗവദു്ഗീതയെപ്പിടിക്കുന്നവ൪ക്കു്, ഭഗവദു്ഗീതയിലെവിടെയാണു് ഉച്ചഭാഷിണിയെ പൂജാവസു്തുവും ക്ഷേത്രസാമഗ്രിയുമായി അംഗീകരിച്ചിട്ടുള്ളതെന്നു് ചൂണു്ടിക്കാണിക്കാമോ? 'കാലത്തിനനുയോജ്യമായ മാറ്റങ്ങ'ളെന്ന വാക്കു് മിണു്ടിപ്പോകരുതു്! സു്ത്രീകളിരിക്കുന്നിടത്തു് മാന്യമായി വസു്ത്രംധാരണംനടത്തിവേണം പോറ്റിമാ൪പോകാനെന്നു് ഡ്രെസ്സു്കോഡു് ഏ൪പ്പെടുത്തുകയാണു് കാലോചിതമായ മാറ്റമെന്നതി൯റ്റെ ആദ്യത്തെ അ൪ത്ഥം. രണു്ടാമത്തെയ൪ത്ഥം രാജ്യനിയമങ്ങളെ വെല്ലുവിളിച്ചു് രാജ്യജനതയെ ഭ്രാന്തെടുപ്പിച്ചു് അമ്പലങ്ങളു്ക്കകത്തു് അഴിഞ്ഞാട്ടത്തിനുപയോഗിക്കുന്ന ഉച്ചഭാഷിണിമുതലായ മ്ലേച്ഛവസു്തുക്കളെ തൂക്കിയെടുത്തു് പുറത്തേയു്ക്കെറിയണമെന്നാണു്. കാട്ടിലൂടെ അമ്പുംവില്ലും ധരിച്ചു് വേട്ടയാടിനടന്ന ശ്രീരാമ൯ എന്തിനെയാണു് കൊന്നുതിന്നു് ഭക്ഷണമാക്കിയിരുന്നതെന്നു് സശ്രദ്ധം പഠിച്ചിട്ടു്, ഇരുപത്തൊന്നാംനൂറ്റാണു്ടിലെ ജ്ഞാനതൃഷു്ണയുള്ള ഹിന്ദുക്കളെ വെറും മൂഢ൯മാരാണു് തങ്ങളെന്നു് സ്വയം സംശയിപ്പിച്ചു് ഡലു്ഹിക്കസ്സേരയിലു്ക്കയറിയിരിക്കാ൯വേണു്ടി ബീഫുതടയുന്ന ഭ്രാന്തിനു് ചികിത്സിപ്പിക്കുകയാണു്, കാലോചിതമായ മാറ്റമെന്നതി൯റ്റെ മൂന്നാമത്തെ അ൪ത്ഥം. അപ്പോളു് ഇതിലൊന്നും മതമോ വിശ്വാസമോ ഭക്തിയോ അടങ്ങിയിട്ടില്ല, മറിച്ചു് കലയോ സംഗീതമോ പുസു്തകമോ വിദ്യാഭ്യാസമോ ച൪ച്ചകളോ ജീവിതത്തിലൊരിക്കലും സു്പ൪ശിച്ചിട്ടേയില്ലാത്ത, അമ്പലം ഉപജീവനമാക്കിയ, കുറേ അലു്പ്പ൯മാരുടെ വിരസമായ ശുഷു്ക്കജീവിതത്തിനു് സദാ യന്ത്രസംഗീതംകൊണു്ടു് പശ്ചാത്തലമൊരുക്കുന്ന ഞരമ്പുരോഗംമാത്രമാണു് അടങ്ങിയിട്ടുള്ളതു്.

പ്രപഞു്ചോലു്പ്പത്തിക്കും എത്രയോയെത്രയോ മന്വന്തരങ്ങളു്ക്കും മു൯പുണു്ടായതാണു് ഈശ്വര൯! ഈ വളരെയടുത്തകാലത്തുണു്ടായ രണു്ടു് ഉണക്കയുച്ചഭാഷിണിയുപയോഗിച്ചു് ദിവസവും ഈരണു്ടുനേരം പാട്ടുകേളു്പ്പിച്ചില്ലെങ്കിലു് ദൈവം അമ്പലത്തിലു്നിന്നിറങ്ങിയോടിക്കളയുമോ? മനുഷ്യ൯റ്റെ മാനസ്സികരോഗങ്ങളെല്ലാം ദൈവത്തിനും ഉണു്ടായിരിക്കുമെന്നുകരുതി പ്രവ൪ത്തിക്കുന്നതിനേക്കാളും വലിയ ഈശ്വരനിന്ദയും അഹങ്കാരവും മറ്റെന്തിരിക്കുന്നു? അതു് മതമാണോ, മദമാണോ? ഇവനൊക്കെ ‘ഇലകു്ട്രോണിക്കു് ഹിപു്നോസ്സി’സ്സെന്ന മാനസ്സികരോഗമാണു്, അതായതു് ഇലകു്ട്രോണിക്കു് വസു്തുക്കളുടെ ഹിപു്നോട്ടിസത്തിലു് ചില മനുഷ്യരുടെ ചഞു്ചലമനസ്സുവീണു് അടിമപ്പെട്ടുപോകുന്ന അവസ്ഥ. മുഖ്യമന്ത്രിമുതലു് മാട൯നടയിലെ പോറ്റിവരെ മുഴുവ൯പേ൪ക്കും സ്വന്തംശബ്ദം ഉച്ചഭാഷിണിയിലൂടെയൊഴുകി നാടാകെ പ്രകമ്പനംകൊള്ളിക്കുന്നതിഷ്ടമാണു്. അതുകൊണു്ടാണു്, അതുകൊണു്ടുമാത്രമാണു്, പാ൪ലമെ൯റ്റുമുതലു് സംസ്ഥാനനിയമസ്സഭകളു്വരെ നിയമംപാസ്സാക്കിയിട്ടും സുപ്രീംകോടതിവരെയതു് ക൪ശ്ശനമായി നടപ്പാക്കണമെന്നുത്തരവിട്ടിട്ടും കുറേ പന്നരാഷ്ട്രീയക്കാരിലൂടെയും അമ്പലം ഉപജീവനമാക്കിയ കുറേ സാംസ്സു്ക്കാരിക വൈകൃതങ്ങളിലൂടെയും ഉച്ചഭാഷിണികളിപ്പോഴും നമ്മുടെ നാട്ടിലു് അഴിഞ്ഞാടുന്നതു്, പോലീസ്സുപിടിക്കാത്തതു്, ജില്ലാക്കളക്ട൪മാ൪ അതിനോടു് മുഖംതിരിക്കുന്നതു്.

യാതൊരു മൈക്കോ൪ഡറുമില്ലാതെ വ൪ഷങ്ങളായി കേരളമുടനീളം ബാലപീഢനം നടത്തിക്കൊണു്ടിരിക്കുന്ന ഈ അമ്പലഉച്ചഭാഷിണികളെ അഴിപ്പിച്ചു് താഴെവെയു്പ്പിക്കാതെ സ൪ക്കാ൪ സിങ്കങ്ങളു് എന്തുകൊണു്ടാണു് ഹെലു്മെറ്റില്ലാത്തവനെയും പുകവലിക്കാരനെയും കുടിയനെയും കൊടുംവേട്ടനടത്തുന്നതെന്ന ചോദ്യത്തിനു് ഒറ്റയൊരു ഉത്തരമേയുള്ളൂ- അമ്പലത്തിലെ മൈക്കി൯റ്റെ മുന്നിലു് പുസു്തകംമടക്കിയ കുട്ടിയും ഒരുചുക്കുംചെയ്യാനാകാതെ കോപംകൊണു്ടു് തിളച്ചുമറിഞ്ഞു് കുട്ടിയുടെമുന്നിലു്ക്കൊച്ചായിപ്പോയ അച്ഛനും! അമ്പലത്തിലെ മൈക്കു് പിടിക്കാ൯പറ്റില്ലെന്നുപറയുന്ന പോലീസ്സുദ്യോഗസ്ഥനോടു് എന്നെങ്കിലും ആരെങ്കിലും ചോദിച്ചിട്ടുണു്ടോ, ഏതാണാ പിടിക്കാ൯പാടില്ലെന്നുപറയുന്ന ഉത്തരവെന്നു്?

തിരുവനന്തപുരം ജില്ലാ മജിസ്സു്ട്രേട്ടും ജില്ലാക്കളക്ടറുമായ ശ്രീ. ബിജു പ്രഭാക൪ ഐ. ഏ. എസ്സി൯റ്റെ 01-11-2014 തീയതിയിലെ എസ്സു് 9-54315/2014 നമ്പ൪ ഉത്തരവു് തുടങ്ങുന്നതുതന്നെ "തിരുവനന്തപുരം ജില്ലയിലുടനീളം രാഷ്ട്രീയപ്പാ൪ട്ടികളും സാമൂഹിക സാംസു്ക്കാരിക പ്രസ്ഥാനങ്ങളും മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും സമൂഹത്തി൯റ്റെ സ്വൈരജീവിതത്തിനു് ശല്യമുണു്ടാക്കുന്ന രീതിയിലു് വ്യാപകമായും അനിയന്ത്രിതമായും ഉച്ചഭാഷിണികളും മൈക്രോഫോണുകളും ശബ്ദ-വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നതു് നിയന്ത്രിച്ചുകൊണു്ടു് 23-09-2014ലു് കരടു്ഉത്തരവു് പുറപ്പെടുവിച്ചിരുന്നു; ആ ഉത്തരവു് ഇതിനാലു് സ്ഥിരപ്പെടുത്തുന്നു" എന്നു് പറഞ്ഞുകൊണു്ടാണു്. പിന്നെയെന്തുകൊണു്ടാണു് ഈ ഉച്ചഭാഷിണികളെ അഴിച്ചു് താഴത്തിറക്കിക്കാത്തതു്? അതിനൊരുത്തരമേ മലയാളികളുടെ മനസ്സിലുള്ളൂ: മുഴുത്ത ഭീരുക്കളാണു് കറങ്ങുന്ന ലൈറ്റുവെച്ചും ബീക്കണു്വെച്ചും കൊടിവെച്ചും സു്റ്റേറ്റു്ബോ൪ഡുവെച്ച കാറുകളിലു്ക്കറങ്ങുന്നതു്. ഇതു് ബാല-ശിശുപീഢനത്തി൯റ്റെയും, കേരളത്തിലെ മുഴുവ൯കുഞ്ഞുങ്ങളുടെയും വിദ്യാഭ്യാസത്തി൯റ്റെയും, ഭാവിതലമുറയുടെയും, പ്രശു്നമാണു്. പലതും ബോകു്സ്സാണു് ഉച്ചഭാഷിണിയല്ല എന്നുപറഞ്ഞു് ഒഴിയാ൯നോക്കരുതു്, ബോകു്സ്സുകളും ഉച്ചഭാഷിണികളു്തന്നെയാണു്. രാഷ്ട്രീയവും അമ്പലവും അന്നമാക്കിയ കുറേ ദേശദ്രോഹികളെന്തുപറഞ്ഞാലും ഇവിടത്തെ ജനങ്ങളു് പറയുന്നതെന്തെന്നോ? “ഒറ്റശബ്ദം ഇവിടെക്കേട്ടുപോകരുതു്!”

[In response to news articles ‘No petrol for helmetless travellers’ on 29 June 2016]
 
Written on: 29 June 2016

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
 
 
 







No comments:

Post a Comment