Saturday, 31 August 2024

1646. അപ്പോളു് അങ്ങനെ കേരളത്തിലെ സു്ത്രീസംരക്ഷണരംഗത്തുനിന്നും സിനിമാപ്പെണു്വേട്ടാറിപ്പോ൪ട്ടോടെ കേന്ദ്രബീജേപ്പീ പുറത്തായിരിക്കുകയാണു്

1646

അപ്പോളു് അങ്ങനെ കേരളത്തിലെ സു്ത്രീസംരക്ഷണരംഗത്തുനിന്നും സിനിമാപ്പെണു്വേട്ടാറിപ്പോ൪ട്ടോടെ കേന്ദ്രബീജേപ്പീ പുറത്തായിരിക്കുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Liana S. Graphics: Adobe SP.

മലയാളസിനിമാമേഖലയിലെ ഈ വ്യാപകവും അസഹ്യവുമായ സു്ത്രീപീഢനങ്ങളെസ്സംബന്ധിച്ചു് ഈവിഷയത്തിലു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും പ്രത്യേകിച്ചു് കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെയും അഭിപ്രായവും തീരുമാനവുമെന്തെന്നറിയുക കേരളത്തി൯റ്റെയാവശ്യമാണു്. അതു് ദേശീയശരാശരിയിലു്നിന്നു് എത്രയോ ഉയരത്തിലാണെന്നു് ബീജേപ്പീയുടെ കേന്ദ്രസഹമന്ത്രിയായ രാജീവു് ചന്ദ്രശേഖ൪ 2024 ആഗസ്സു്റ്റു് 30നു് കേരളത്തിലെ മാധ്യമങ്ങളുടെമുന്നിലു്പ്പറയുകയുണു്ടായി. ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു്പ്പറയുന്ന ഈ സു്ത്രീയവകാശനിഷേധങ്ങളെക്കുറിച്ചു് സമൂലയന്വേഷണംനടത്തി അതിലുളു്പ്പെട്ടിട്ടുള്ളവരെമുഴുവ൯ ശിക്ഷിക്കണമെന്നാണയാളു്പറയുന്നതു്. പ്രതികളു്ക്കും കേരളത്തിലെയവരുടെ സംരക്ഷക൪ക്കുമൊഴിച്ചു് ആ൪ക്കാണങ്ങനെയൊരഭിപ്രായമില്ലാത്തതു്! 2016മുതലു് കേരളത്തിലു് ഭരണത്തിലു്വന്നതുമുതലു് അവ൪നടത്തിവരുന്ന കൊടുംരാജ്യവിരുദ്ധക്കുറ്റകൃത്യങ്ങളു്ക്കു് പിണറായിവിജയ൯റ്റെ ഗവണു്മെ൯റ്റിലെയുത്തരവാദികളെ അവരുമായി രാഷ്ട്രീയസമവായത്തിനും വോട്ടുമറിപ്പിനും എംപീസീറ്റുപിടിത്തത്തിനുമൊന്നുംപോകാതെ ഇതു് ഗൗരവപൂ൪വ്വംപരിഗണിച്ചു് കേന്ദ്രബീജേപ്പീ അന്നേതന്നെ അറസ്സു്റ്റുചെയു്തകത്താക്കിയിരുന്നെങ്കിലു് ആ ക്രിമിനലു്ഭരണതി൯റ്റെസംരക്ഷണയോടെ കേരളത്തിലു് മലയാളസിനിമാമേഖലയിലു് രാഷ്ട്രീയക്കാരും സിനിമാനട൯മാരും സംവിധായകരും നി൪മ്മാതാക്കളുമൊക്കെച്ചേ൪ന്നു് ഇത്രത്തോളം സു്ത്രീയാക്രമണങ്ങളു്നടക്കുമായിരുന്നോ എന്നതിനെക്കുറിച്ചയാളു്ക്കൊന്നും പറയാനില്ല.

ഇതിലു് സമഗ്രാന്വേഷണംനടത്തണമെന്നു് പറയുമ്പോളു്ത്തന്നെ അതിനു് കൊമ്പീറ്റ൯റ്റും ക്വാളിഫൈഡും എമ്പവേ൪ഡുമായ ഏജ൯സ്സിയേതാണെന്നുപോലും അയാളു്ക്കൊന്നുംപറയാനില്ല. അതായതു് കഴിഞ്ഞയാറുകൊല്ലംകൊണു്ടു് ഈവിഷയത്തിലു്ക്കിട്ടിയപരാതികളു് അന്വേഷിക്കാതിരുന്നു് പ്രതികളെസ്സംരക്ഷിച്ചു് പണവുംവാങ്ങി ഇത്രയുംകാലവുമീ സു്ത്രീയവകാശലംഘനം നിയമഭയമില്ലാതെസാധ്യമാക്കിയ കേരളാപ്പൊലീസ്സി൯റ്റെയും കേരളാഗവണു്മെ൯റ്റി൯റ്റെയും അന്വേഷണപ്പ്രഹസനംതന്നെതുടരണമെന്നു് കേന്ദ്രബീജേപ്പീയു്ക്കുനി൪ബ്ബന്ധമെന്നു്, കാരണം രണു്ടുകൂട്ട൪ക്കുംസംരക്ഷിക്കാനുള്ളതു് ലൈംഗികപ്പീഢക൯മാരെന്നു് മൊഴികൊടുത്തുരേഖപ്പെടുത്തപ്പെട്ട ചരിത്രപുരുഷ൯മാരായ ഒരേകൂട്ടരെത്തന്നെയെന്നു്! അപ്പോളു് അങ്ങനെ കേരളത്തിലെ സു്ത്രീസംരക്ഷണരംഗത്തുനിന്നും ഇ൯ഡൃയിലു് ചരിത്രംകുറിച്ച സിനിമാപ്പെണു്വേട്ടാറിപ്പോ൪ട്ടോടെ കേന്ദ്രബീജേപ്പീ പുറത്തായിരിക്കുകയാണു്. ഒരുപക്ഷേ പരമാവധി പതിവുപോലെ പെട്ടെന്നൊരുദിവസം ബീജേപ്പീയുടെ കേന്ദ്രപ്പ്രധാനമന്ത്രി കൊച്ചിയിലോ തിരുവനന്തപുരത്തോ പറന്നിറങ്ങി കേരളത്തിലു് സിനിമയുടെപേരിലു് പെണു്വേട്ടനടത്തുന്നതു് ഏതുപാ൪ട്ടിയാണെന്നു് തനിയു്ക്കറിയാമെന്നു് അലറിവിളിച്ചുപ്രസംഗിച്ചു് അതു് അന്തരീക്ഷത്തിലു്ലയിപ്പിച്ചിട്ടുപോകും!

കേരളത്തിലെ ജനങ്ങളു്ക്കറിയേണു്ടതു് മുഖ്യമന്ത്രി പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സിനിമാബന്ധങ്ങളുടെബലത്തിലു് സിനിമയിലുള്ളവരും ഈപ്പാ൪ട്ടിയിലുള്ളവരുംചേ൪ന്നു് മലയാളസിനിമയിലെ സു്ത്രീപ്പ്രവ൪ത്തകരുടെമേലു് ഇവ൪ക്കുഭരണംകിട്ടിയതിനുംമുമ്പുമുതലേ കഴിഞ്ഞകുറേക്കൊല്ലങ്ങളായി നടത്തിക്കൊണു്ടിരിക്കുന്ന ബലാത്സംഗവും തൊഴിലുനിഷേധവുമടക്കമുള്ള ക്രൂരപ്പ്രവൃത്തികളവസാനിപ്പിക്കാ൯ കേന്ദ്രബീജേപ്പീയുടെകൈയ്യിലു് പരിപാടിയെന്തെങ്കിലുമുണു്ടോയെന്നാണു്. ഒന്നുമില്ലെന്നുതെളിഞ്ഞു. കോണു്ഗ്രസ്സിനുപണു്ടേപരിപാടിയില്ലെന്നും കോണു്ഗ്രസ്സിനകത്തുതന്നെയിതുണു്ടെന്നും പ്രതിപക്ഷനേതാവു് നിയമസഭയു്ക്കകത്തുകിടന്നുള്ള പ്രസംഗത്തിലൊഴിച്ചു് അവരുടെഭാഗത്താണെന്നും നേരത്തേതന്നെതെളിഞ്ഞു. ഇനിപ്പറയുന്നതെന്തിനു്?

കേരളത്തിലു് അടുത്തകാലത്തു് പാ൪ട്ടിനേതൃത്വത്തിലു്മാറ്റമുണു്ടായി മയക്കുമരുന്നുംപ്രവഹിച്ചശേഷം മാ൪കു്സ്സിസവും ലൈംഗികതയും ഇഴുകിച്ചേ൪ന്നുകിടക്കുന്നതിനാലു് ഈവിഷയംസംബന്ധിച്ച വിശദമായയന്വേഷണവും തെളിവുശേഖരണവും അതുകഴിഞ്ഞുള്ളപ്രോസ്സിക്ക്യൂഷനും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുന്നണിഭരണത്തെ തക൪ക്കുമെന്നയാശങ്ക അവരുമായുള്ളസമവായത്തിലും വോട്ടുമറിപ്പിലുംപിടിച്ചുനിലു്ക്കുന്ന സംസ്ഥാനബീജേപ്പീയു്ക്കും അതോടൊപ്പം കേന്ദ്രബീജേപ്പീയു്ക്കും കാര്യമായുണു്ടു്. അതുകൊണു്ടവരുടെനേതാക്കളിറങ്ങി ഈപ്പന്തു് കേരളത്തിലു്നിന്നും ഡലു്ഹിയിലേയു്ക്കടിച്ചുതെറിപ്പിച്ചു് ഇതേ പിണറായിവിജയനെതിരെയുള്ള അവരുടെകൈയ്യിലു്ക്കിട്ടിയ ലാവലിന്നഴിമതിക്കേസ്സുപോലെ ആദ്യംദു൪ബ്ബലവും പിന്നെയപ്പ്രത്യക്ഷവുമാക്കാ൯ നീക്കംതുടങ്ങിയിട്ടുണു്ടു്. അതി൯റ്റെഭാഗമായി ഒരുതുടക്കമെന്നനിലയിലു് ഇതു് ഇതുവരെക്കാര്യമായ ട്രാക്കു്റെക്കാ൪ഡുണു്ടാക്കാത്ത ദേശീയവനിതാക്കമ്മീഷ൯റ്റെ കൈയ്യിലെത്തിച്ചു് കേരളത്തിലു്നിന്നുകടത്താനും പിണറായിവിജയനുചുറ്റുമുള്ളയന്തരീക്ഷം ശാന്തമാക്കാനുമുള്ളശ്രമമാണു് ഇപ്പോളവ൪നടത്തിക്കൊണു്ടിരിക്കുന്നതു്. കേരളത്തിലു്നിന്നുള്ളയവരുടെ ഏകയെംപീയായ സുരേഷു്ഗ്ഗോപി ഹേമക്കമ്മിറ്റിറിപ്പോ൪ട്ടുമായി ബന്ധപ്പെട്ടല്ലാതെതന്നെയുയ൪ന്ന കടുത്തലൈംഗികാരോപണങ്ങളിലു് മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേയായ മുകേഷു് എമ്മെല്ലേസ്ഥാനം രാജിവെയു്ക്കരുതെന്നാവശ്യപ്പെട്ടുകൊണു്ടു് ഇപ്പോളു്ത്തന്നെരംഗത്തുണു്ടു്.

Written on 30 August 2024 and first published on 31 August 2024



 

 

 

No comments:

Post a Comment