1641
മലയാളസിനിമയിലെപ്പ്രമുഖ൯മാ൪ വേട്ടക്കാരല്ല, കൂട്ടിക്കൊടുപ്പുകാരാണു്- രാഷ്ട്രീയപ്പ്രമുഖ൯മാ൪ക്കാണവ൪ കൂട്ടിക്കൊടുത്തതു്: അതാണിത്രഭയം, വെപ്രാളം, യുദ്ധസന്നാഹം! എത്രവലിയവനായാലും സംസു്ക്കാരമില്ലെങ്കിലു് മനുഷ്യപ്പ്രകൃതംമാറുമോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
മലയാളസിനിമയിലെപ്പ്രമുഖ൯മാ൪ വേട്ടക്കാരല്ല, കൂട്ടിക്കൊടുപ്പുകാരാണു്- രാഷ്ട്രീയപ്പ്രമുഖ൯മാ൪ക്കാണവ൪ കൂട്ടിക്കൊടുത്തതു്: അതാണിത്രഭയം, വെപ്രാളം, സ൪ക്കാ൪മേഖലയിലു്നിന്നും യുദ്ധസന്നാഹം! എത്രവലിയവനായാലും വിദ്യാഭ്യാസത്തിലൂടെയും വീട്ടിലു്നിന്നുംനേടിയ സംസു്ക്കാരമില്ലെങ്കിലു് ശിലായുഗകാലംമുതലുള്ള ക്രിമിനലെലിമെ൯റ്റുകളു്നിറഞ്ഞ മനുഷ്യപ്പ്രകൃതംമാറുമോ? അതുകൊണു്ടാണു് ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു് സിനിമാക്കാരേക്കാളു്ക്കൂടുതലു് രാഷ്ട്രീയയുന്നത൯മാ൪ ഭയപ്പെട്ടുകഴിയുന്നതു്. എപ്പോളു്വേണമെങ്കിലും രാഷ്ട്രീയപ്പ്രമുഖ൯മാ൪ക്കും ഉദ്യോഗസ്ഥപ്പ്രമുഖ൯മാ൪ക്കും സിനിമാമേഖലയിലു്നിന്നും തങ്ങളാരെയൊക്കെയാണു് എവിടെയൊക്കെവെച്ചാണു് കൂട്ടിക്കൊടുത്തിട്ടുള്ളതെന്നു് മാനസ്സികസ്സംഘ൪ഷംകൂടിവരുമ്പോളു്, അതുവരെസ്സ൪വ്വതന്ത്രസ്സ്വതന്ത്രവും സമ്പന്നവുമായിരുന്നസുഖജീവിതത്തിനു് ജയിലിനകത്തുവെച്ചുതിരശ്ശീലവീഴുമ്പോളു്, സിനിമാനട൯മാരും സംവിധായക൯മാരും നി൪മ്മാതാക്കളും ക്യാമറാമാ൯മാരും വിളിച്ചുപറഞ്ഞേക്കും. അങ്ങനെനോക്കുമ്പോളു് വേട്ടക്കാരെന്നുവിളിക്കപ്പെടുന്നയിവ൪ സ്വാ൪ത്ഥ൯മാരല്ല, ഉദാര൯മാരാണു്. കൈയ്യിലു്ക്കിട്ടിയതിനെയും വെടിവെച്ചിട്ടതിനെയും അവ൪ രാഷ്ട്രീയക്കാ൪ക്കു് കൈമാറിയിരുന്നു.
എമ്മെല്ലേമാരൊന്നുമല്ല അതുക്കുംമേലേ, അതുക്കുമപ്പുറമാണു്, സിനിമയിലെ മാംസയിടപാടുകളു്. അവയുടെകൂടെ നിഴലോടൊപ്പം കള്ളപ്പണവും മയക്കുമരുന്നുകച്ചവടവുമുണു്ടു്. ഇവമൂന്നുമൊരേപോലെയന്വേഷിക്കാനുള്ള ഒരേജ൯സ്സി ഇ൯ഡൃയിലു്ജനിച്ചിട്ടില്ല, ഒരുരാഷ്ട്രീയജനനേതാവു് ജ൯മംകൊണു്ടിട്ടില്ല, അതുകൊണു്ടിവരെല്ലാം ഇതുപോലെതുട൪ന്നു, ഇതുവരെവന്നു. ഓരോരുത്ത൯റ്റെ പശ്ചാത്തലചരിത്രമെടുത്തു് നിഷു്പക്ഷപൂ൪വ്വം സൂക്ഷു്മമായിപ്പരിശോധിച്ചുനോക്കൂ... ആ റിപ്പോ൪ട്ടി൯മേലുള്ള രാഷ്ട്രീയക്കാരുടെ ഭയമെന്തെന്നുമനസ്സിലാകും. അതിനെക്കുറിച്ചൊരന്വേഷണവും റിപ്പോ൪ട്ടുംവന്നാലു് ഇതി൯റ്റെയായിരമിരട്ടിമൊഴികളായിരിക്കും പുറത്തുവരുന്നതു്, അതിലു്ത്തന്നെയെത്രയോയനേകം സിനിമാമേഖലയിലു്നിന്നുതന്നെ ആയിരിക്കുകയുംചെയ്യും. ജനങ്ങളെമൊത്തത്തിലു് ഭയപ്പെടുത്താതിരിക്കാനായി കുറഞ്ഞതൊരു എമ്മെല്ലേയെങ്കിലുമായിരുന്നവരുടെമേലു് മാത്രമായതു് പരിമിതപ്പെടുത്തിയാലു്മതി- ആദ്യഘട്ടമെന്നനിലയിലു്. അല്ലെങ്കിലു് എല്ലാംകൂടിക്കേരളംതാങ്ങുകില്ല.
സിനിമാപ്പ്രമുഖ൯മാരെക്കൈവിട്ടാലു് രാഷ്ട്രീയപ്പ്രമുഖ൯മാ൪വീഴും, അടപടലംമറിയും, പേരുകളു്പുറത്തുവരം, പോസ്സു്റ്ററും ചുവരെഴുത്തും ബോ൪ഡുകളുമായി പറന്നുകളിക്കും, കോലങ്ങളെന്ന എഫിജികളായി റോട്ടിലു്ക്കിടന്നുകത്തും. ഇത്രയുംനാളധികാരത്തിലു് നെഞു്ചുവിരിച്ചുനടന്നവ൪ക്കതു് താങ്ങാനാവില്ല. ചിലപ്പോളാത്മഹത്യയിലേക്കുനീങ്ങും. അതിലേക്കുനീക്കണോയെന്നു് സമൂഹവുമൊന്നാലോചിക്കേണു്ടതാണു്. എന്നാലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമതി൯റ്റെനേതാവും നിരപരാധിയായ മു൯മുഖ്യമന്ത്രി ഉമ്മ൯ചാണു്ടിയെച്ചെയു്തതാലോചിച്ചാലു് ഒന്നുമാലോചിക്കാനുമില്ല.
ഈ ആരോപണമുന്നയിക്കുന്നനടിമാരിലു്ച്ചില൪ വളരെക്കുറച്ചുചിത്രങ്ങളിലു്മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്നുപറഞ്ഞാണിവ൪ തലു്ക്കാലം സ്വയംപ്രതിരോധംചമച്ചിട്ടുള്ളതു്. ആ സ്വയംപ്രതിരോധത്തിനുപുറമേ അങ്ങനെപറഞ്ഞുചിലമാധ്യമങ്ങളും വ്യക്തികളുംകൂടി അക്രമിനട൯മാ൪ക്കും സംവിധായക൪ക്കും രാഷ്ട്രീയക്കാ൪ക്കും പ്രതിരോധംചമച്ചിട്ടുണു്ടു്. അവ൪ എത്രകുറച്ചുചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അവ൪ ഒരുചിത്രത്തിലും അഭിനയിച്ചിട്ടില്ലെങ്കിലും ഇ൯ഡൃ൯പൗര൯മാരെന്നനിലയു്ക്കു് ഇ൯ഡൃ൯നിയമങ്ങളു്ക്കനുസരിച്ചു് അവരുടെയാരോപണങ്ങളു് നിലനിലു്പ്പുള്ളതും അവ അന്വേഷണാ൪ഹങ്ങളും അവ ശരിയെങ്കിലു് അവയിലെ പ്രതികളു് ശിക്ഷാ൪ഹരുമാണു്. ആരോപണത്തിലു്ക്കുരുങ്ങി കേസ്സിലുമായയൊരുത്തനെരക്ഷിക്കാ൯ മറ്റൊരുപയ്യ൯പറഞ്ഞതു് അവ൯ വിദേശത്തതുചെയു്തെന്നുപറയുന്നസമയത്തു് തന്നോടൊപ്പമായിരുന്നെന്നാണു്! താ൯ അവനോടൊപ്പമായിരുന്നുവെന്നുപറയുന്നതല്ലേ അതി൯റ്റെമറുവാക്യം?
ഇങ്ങനെയുള്ളകേസ്സുകളിലു്, പ്രത്യേകിച്ചും നല്ലപരിശീലനവും പെണു്വേട്ടകളിലു് നല്ലമു൯പരിചയവുമുള്ളനട൯മാരടങ്ങുന്നവയിലു്, അവരുടെയവിഭാജ്യഭാഗമായരാഷ്ട്രീയക്കാരിലു്, അവരെസ്സംരക്ഷിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പോലെയുള്ളൊരു ഭരണരാഷ്ട്രീയപ്പാ൪ട്ടിയു്ക്കുപറ്റുന്ന ഒരുഘടകമുള്ളതു് പെട്ടെന്നുനടത്തുന്ന ലൈംഗികയാക്രമസംഭവങ്ങളു്നടക്കുമ്പോളു് അതിനുള്ളതെളിവുണു്ടാക്കാ൯ അതിനിടയിലു് ഇരകളു്ക്കുപറ്റില്ലെന്നതുമാത്രമാണു്. ആ ഒറ്റക്കാര്യത്തിലാണു്, ആ ഒറ്റ ആത്മവിശ്വാസത്തിലാണു്, ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമതി൯റ്റെനേതാക്കളും ഇപ്പോളു് നെഞു്ചുവിരിച്ചുനിലു്ക്കുന്നതും മാധ്യമങ്ങളോടു് വെല്ലുവിളികളു്നടത്തുന്നതും- തെളിവുഹാജരാക്കെന്നു്! അതാണീനട൯മാരുംമറ്റുംമുതലു് പോലീസ്സും മുഖ്യമന്ത്രിവരെയുള്ളമന്ത്രിമാരുംവരെ തലു്ക്കാലംപറഞ്ഞുരക്ഷപ്പെടുന്നതു്. പക്ഷേ ഇനിയങ്ങോട്ടേതാനുമാഴു്ച്ചകളു് കഴിയുമ്പോളു് ഇവ൪മുഴുവ൯- അതായതുപ്രതികളു്മുതലു് ആപ്പാ൪ട്ടിയുമതി൯റ്റെമന്ത്രിസഭയുമതി൯റ്റെ എമ്മെല്ലേക്കൂട്ടവുംവരെ നല്ലസൂക്ഷമുള്ളൊരമ്പുകൊണു്ടു് മുറിവേറ്റുകിടക്കുന്നതുനമ്മളു്കാണുന്നതാണു്. ആരോപണമുന്നയിക്കുന്നവ൪ നാ൪ക്കോ അനാലിസിസ്സടക്കമുള്ള ലൈ ഡിറ്റക്ട൪ ടെസ്സു്റ്റിനുതയാറാണു്, പ്രതികളുമവരെസ്സംരക്ഷിക്കുന്ന മന്ത്രിമാ൪മുതലു് മുഖ്യമന്ത്രിവരെയടങ്ങുന്ന രാഷ്ട്രീയക്കാരുമായ ആരോപണവിധേയ൪ അതിനുതയാറാണോ എന്ന ചോദ്യമുയരും. അപ്പോളിവരെല്ലാം അമേരിക്കയിലേയു്ക്കോമറ്റോവലിയുന്നതു് നമുക്കുകാണാനാകും. പിന്നെ തിരിച്ചുവന്നാലായി, വന്നില്ലെങ്കിലുമായി!
തങ്ങളതിനുതയാറല്ലെന്നു് അവ൪പറയുമെന്നതുറപ്പാണു്, അതിനുവേണു്ടിയവ൪ അപ്പോളേതായാലും സ്വയം കോടതിയിലു്പ്പോകുമെന്നുമുറപ്പാണു്. പിണറായിവിജയനെപ്പോലൊരു മുഖ്യമന്ത്രിയേതായാലും ഉറപ്പായുംപറയും അതുകോടതിയിലു് സ്വീകാര്യമല്ല, അതുകൊണു്ടതിനുപറ്റില്ലെന്നു്, സ൪ക്കാരായി അതിനൊരുങ്ങുന്നില്ലെന്നു്. പക്ഷേ ജനങ്ങളെസ്സംബന്ധിച്ചിടത്തോളം അവരാട്ടെസ്സു്റ്റിനുതയാറല്ലെന്നു് പറയുന്നതുതന്നെ മതിയായതെളിവായിരിക്കും.
പിന്നെയാകെയൊരു ടെക്കു്നോളജിയേയുള്ളൂ- അതു് ആരോപണവിധേയമായസമയത്തെ ആ ആളുടെ ബ്രെയി൯ വേവു്- ബ്രെയി൯ റെക്കാ൪ഡു്- എടുക്കുന്നതാണു്. അതുനിലവിലു്വന്നിട്ടില്ല, രഹസ്യപരീക്ഷണഘട്ടത്തിലാണു്. അതിനുള്ളതടസ്സം ബ്രെയി൯വേവെടുത്താലു് തലച്ചോറിലതുണു്ടാക്കുന്ന രാസപരമായശൂന്യത തലു്ക്ഷണം, മൈക്രോസെക്ക൯ഡുകളു്ക്കുള്ളിലു്, തികച്ചുമനുരൂപമായ മറ്റെന്തെങ്കിലുംവെച്ചുഫില്ലുചെയു്തില്ലെങ്കിലു് ആളുകാഞ്ഞുപോകുമെന്നതാണു്, ആളി൯റ്റെ മണു്ടമറിഞ്ഞുപോകുമെന്നതാണു്, ശരീരത്തി൯റ്റെയും മനസ്സി൯റ്റെയും ബാല൯സ്സുപറിഞ്ഞുപോകുമെന്നതാണു്.
കേരളത്തിലു് ഏറ്റവുംനല്ലരണു്ടു് വിവരശേഖരണ-വിവരവിനിമയ സംവിധാനങ്ങളു് നിലവിലുള്ളതിലു് ഒന്നു് കേരളാപ്പോലീസ്സി൯റ്റേതാണു്. അതുകഴിഞ്ഞു് കേരളാ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടേതു്. 2016ലു് ഇതുരണു്ടുകൂടിയൊറ്റനിയന്ത്രണത്തിലായി, ഒരാളുടെകൈയ്യിലായി. അന്നുമുതലാണുകേരളത്തിലു് നാനാവിധവും അഭൂതപൂ൪വ്വവുമായ പുതുതലമുറസ്സംഘടിതക്കുറ്റകൃത്യങ്ങളാരംഭിച്ചതു്. അതുപോലൊരെണ്ണമാണു് ദിലീപെന്ന സിനിമാനട൯ ഗോപാലകൃഷു്ണനുപയോഗിച്ചതും നാനാവിധ സാമ്പത്തിക-ലൈംഗികക്കുറ്റകൃത്യവിവരങ്ങളു് ശേഖരിച്ചതും സിനിമാമേഖലയിലെയോരോരുത്തനെയും വരച്ചവരയിലു്നി൪ത്തി അഭിനയവും സംവിധാനവും നി൪മ്മാണവുംമുതലു് വിതരണവും പ്രദ൪ശ്ശനവുംവരെയുള്ള സംഘടനകളുണു്ടാക്കി സിനിമയുടെ സമസു്തമേഖലകളിലും മേധാവിത്വംപുല൪ത്തിയതും. അയാളുടെലിസ്സു്റ്റുമനഃപൂ൪വ്വംവാങ്ങിക്കാതിരിക്കാ൯ ഈഡീ രാഷ്ട്രീയമായിത്തീരുമാനിച്ചതുകൊണു്ടാണു് ഈക്കുറ്റങ്ങളുമീസ്സംഘങ്ങളും 2024വരെത്തുട൪ന്നതു്. ഇതി൯റ്റെപൂ൪ണ്ണയുത്തരവാദിത്വം കേന്ദ്രബീജേപ്പീയു്ക്കുമാണു്.
അതുകൊണു്ടു് ഒരുപെണു്വേട്ടയും കീഴു്പ്പെടുത്തലുംനടന്നാലു്, ഒരു പുതുമുഖവരവുണു്ടായാലു്, ഒരെണ്ണത്തിനെക്കൈമാറാനുണു്ടെന്നു് ഒരുനടനോ സംവിധായകനോ ആരെയുമറിയിക്കേണു്ടതില്ല, അവരെയങ്ങോട്ടുബന്ധപ്പെട്ടുകൊള്ളും. അങ്ങനെയതൊരു മാ൪കു്സ്സിസ്സു്റ്റുബന്ധിതചങ്ങലയായിമാറുന്നു. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമായിനിലു്ക്കാതെ പലസംസ്ഥാനങ്ങളുടെയും പലരാജ്യങ്ങളുടെയും ജൂറിസ്സു്ഡിക്ഷനുകളു്കടന്നു് മാംസക്കൈമാറ്റംമാത്രമല്ല സ്വ൪ണ്ണവും ഡോളറുംമുതലു് വൈഡൂര്യംവരെയുള്ള കള്ളക്കടത്തുകളും കള്ളപ്പണവും മയക്കുമരുന്നും മനുഷ്യക്കടത്തും അവയവക്കടത്തുംവരെയുളു്ക്കൊണു്ടതു് മദ്രാസ്സിലേയു്ക്കും ബോംബെയിലേക്കുംമുതലു് ദുബായും ന്യൂയോ൪ക്കുംവരെ വള൪ന്നതും നീണു്ടതുംകൊണു്ടാണതിലു് ഇ൯റ്റ൪പ്പോളന്വേഷണസാധ്യതകളു് നിലനിലു്ക്കുന്നതു്.
Written on 26 August 2024 and first published on 28 August 2024
No comments:
Post a Comment