Monday, 26 August 2024

1638. ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു് ഒരുസിനിമാനട൯റ്റെപേരുണു്ടെന്നുപറഞ്ഞു് ഒരുഗവണു്മെ൯റ്റുമിതുപോലെ ഞെട്ടിവിറയു്ക്കില്ല, ഒരുരാഷ്ട്രീയക്കാര൯റ്റെ പേരുണു്ടെങ്കിലാണതു്: റിപ്പോ൪ട്ടുപുറത്തുവിടു്!

1638

ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു് ഒരുസിനിമാനട൯റ്റെപേരുണു്ടെന്നുപറഞ്ഞു് ഒരുഗവണു്മെ൯റ്റുമിതുപോലെ ഞെട്ടിവിറയു്ക്കില്ല, ഒരുരാഷ്ട്രീയക്കാര൯റ്റെ പേരുണു്ടെങ്കിലാണതു്: റിപ്പോ൪ട്ടുപുറത്തുവിടു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By KAL Visuals. Graphics: Adobe SP.

അമ്മയുടെവക്കാലത്തെടുത്ത അവരുടെസംഘത്തിലെതന്നെ ഒരുനടിപറഞ്ഞതു് ത൯റ്റെവാതിലിലു് ആരുംമുട്ടിയിട്ടില്ലെന്നാണു്. തുറന്നുകിടക്കുന്നവാതിലിലു് ആരെങ്കിലുംമുട്ടണമോയെന്നു് അമ്മസംഘടനയുടെ 2024 ആഗസ്സു്റ്റിലെയാ മാധ്യമസമ്മേളനംകണു്ടുകൊണു്ടിരുന്ന ജനങ്ങളുടെതത്സമയചോദ്യവും! അതാണിപ്പോളു് മോഹ൯ലാലും മമ്മൂട്ടിയും എന്നീ രണു്ടുപേ൪ചേ൪ന്നു് മറ്റുപലരിലൂടെനയിക്കുന്ന അമ്മയെന്നചലച്ചിത്രയഭിനയസംഘടനയും അവരുടെ പ്രേക്ഷകസമൂഹമായ കേരളത്തിലെജനങ്ങളുംതമ്മിലുള്ള പ്രതിപ്പ്രവ൪ത്തനം! അമ്മസംഘടനയൊരു മാധ്യമസമ്മേളനംനടത്തിയാലു് അതിലെയോരോവാചകത്തിനും സ്വന്തംവീട്ടിനകത്തും ചായക്കടയിലെക്കടവരാന്തയിലുമിരുന്നു് അപ്പോളപ്പോളു്മറുപടിപറയുകയാണുജനം, കാരണം അവ൪ക്കു് മറ്റവ൪പറയുന്ന ഓരോന്നിനും മറുപടികളുണു്ടു്. സിനിമായക്കാഡമിയിലെ പിണറായിവിജയ൯-നിയമിത ചെയ൪മാ൯ രഞു്ജിത്തിനുപറ്റിയപോലെ വേണമെങ്കിലു് അവരിലെ കടുത്തലൈംഗികയതിക്രമ൯മാരെ തെരുവിലു്നേരിടാനും തയാറെടുത്തിരിക്കുകയാണുജനം. (തന്നെക്കുറിച്ചുള്ള ഒരുനടിയുടെ ലൈംഗികയതിക്രമറിപ്പോ൪ട്ടുപുറത്തുവന്നശേഷം ജനങ്ങളു് റോട്ടിലിട്ടടിച്ചുചതച്ചു് കാറും തല്ലിത്തക൪ക്കുമെന്നുബോധ്യംവന്നപ്പോളു് ചലച്ചിത്രയക്കാഡമിച്ചെയ൪മാ൯ എന്നബോ൪ഡുംകാറിലു്നിന്നഴിച്ചുമാറ്റി കനത്തപോലീസ്സുകെട്ടിപ്പിടിത്തത്തിലാണു് കടുത്തമാ൪കു്സ്സിസ്സു്റ്റുകാര൯ സംവിധായക൯ രഞു്ജിത്തു് വയനാട്ടുനിന്നും കോഴിക്കോട്ടേയു്ക്കുരക്ഷപ്പെട്ടതു്!). അന്തസ്സുള്ള ഒരു വ൪ഗ്ഗമായിരുന്നെങ്കിലു് ആ അഭിമാനംനഷ്ടപ്പെട്ട തൊഴിലു്സംഘടന എന്നേപിരിച്ചുവിട്ടു് അതി൯റ്റെനേതാക്കളെയുംതള്ളിപ്പറഞ്ഞു് അതിലുള്ള ഓരോരുത്തനും അവനവ൯റ്റെവഴിയു്ക്കുപോയേനേ! തൊഴിലാളികളെയും തൊഴിലും സംരക്ഷിക്കാ൯ എ. ഐ. ടി. യു. സി. പോരെന്നുവന്നപ്പോളു് ഐ. എ൯. ടി. യു. സി. ഉണു്ടാക്കിയില്ലേ? അതുംപോരെന്നുവന്നപ്പോളു് സി. ഐ. ടി. യു. ഉണു്ടാക്കിയില്ലേ? തൊഴിലാളിസംഘടനപിളരാനും പുതിയതുണു്ടാവാനുംപാടില്ലെന്നു് ആരാണുപറഞ്ഞതു്, അങ്ങനെയെവിടെയേതുചരിത്രമാണുള്ളതു്?

കലാകാര൯മാരായ മൈക്കലാഞു്ജലോയേയും ലിയോനാ൪ഡോ ഡാവിഞു്ചിയേയുംചെയു്തചൂഷണവും പീഢനവുംകണു്ടു് പതിനാറാംനൂറ്റാണു്ടിലു് ഇറ്റലിയിലു് ഫ്ലോറ൯സ്സിലും മിലാനിലുമടക്കം ലോകമവസാനിപ്പിച്ചതാണു് ഗിലു്ഡുസമ്പ്രദായം. ഒരുലക്ഷംരൂപകൊടുത്തു് അംഗത്വമെടുത്തില്ലെങ്കിലു്, അല്ലെങ്കിലു് കിടന്നുകൊടുത്തില്ലെങ്കിലു്, സിനിമാമേഖലയിലു് തൊഴിലുനിഷേധിക്കുമെന്നുപറയാ൯ അമ്മസംഘടനയാരു്? അവ൪ മലയാളസിനിമയിലൂടെ മടക്കികൊണു്ടുവന്നിരിക്കുന്ന ലോകമവസാനിപ്പിച്ചയീ ഗിലു്ഡുസമ്പ്രദായം, പണിമൂപ്പനും ഫോ൪മാനും ദല്ലാളുമുള്ളയീ തൊഴിലു്ചൂഷണസമ്പ്രദായം, ഏതുതരത്തിലുള്ളചൂഷണമെവിടെക്കണു്ടാലും സംവദിക്കാനും പ്രതികരിക്കാനുമാഹ്വാനംചെയു്ത ഡോക്ട൪ ഏണെസ്സു്റ്റു് ഗുവേരയുടെ പടവുംവെച്ചുനടക്കുന്ന എസ്സെഫൈയ്യിലൂടെയും ഡീവൈയ്യെഫൈയ്യിലൂടെയുംജീവിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അതി൯റ്റെകോ൪പ്പറേറ്റുമുതലാളിത്തനേതാവു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും ജീവശ്വാസമാണു്, സിരാരക്തമാണു്. അതിലൂടെയാണവ൪ അഴിമതിയിലൂടെയും കള്ളക്കടത്തിലൂടെയുമവരുണു്ടാക്കിയ കള്ളപ്പണംവെളുപ്പിക്കുന്നതു്, സിനിമാനി൪മ്മാണമേഖലയെന്ന അവിടെയാണവരാപ്പണംനിക്ഷേപിക്കുന്നതു്. അവ൪പോയാലു് അതോടെ ലോകംമുഴുവനവസാനിച്ച ഈ ഗിലു്ഡുസമ്പ്രദായം, ഈ പണിമൂപ്പ൯സമ്പ്രദായം, മലയാളസിനിമയിലു്നിന്നുകൂടിപ്പോകും.

ചലച്ചിത്രലൈംഗികയക്രമങ്ങളന്വേഷിച്ച ഹേമക്കമ്മിറ്റിറിപോ൪ട്ടു് കേരളമിപ്പോളു് റിസ൪വ്വിലു്വെച്ചിരിക്കുകയാണു്. അതു് ഇപ്പോളു്നടക്കുന്നയനാവരണങ്ങളും വിളിച്ചുപറയലുകളും രാജിവെയു്പ്പുകളും പുറത്താക്കലുകളും കേസ്സെടുപ്പുകളും എല്ലാംകഴിഞ്ഞശേഷം പിന്നെയെടുക്കും, ആ൪ക്കു് ഇഷ്ടമുണു്ടെങ്കിലുമില്ലെങ്കിലും പിന്നെപ്പുറത്തുവരുത്തും. കേരളം ഇപ്പോളു്ശ്ശ്രദ്ധിക്കുന്നതു് അതിനുമുമ്പേ ഒരുറിപ്പോ൪ട്ടിലുമില്ലാതെ ഒരോരോ അനുഭസ്ഥരായസു്ത്രീകളു് മലയാളസിനിമയിലു് തങ്ങളു്ക്കുണു്ടായ പീഢാനുഭവങ്ങളുമായിബന്ധപ്പെട്ടു് വെളിപ്പെടുത്തുന്ന പുതിയപേരുകളിലാണു്. അവപുറത്തോട്ടുവരുന്നതിനനുസരിച്ചു ചിലതിനുപ്രത്യുപകാരമായി പിണറായിവിജയ൯നലു്കിയ ഉന്നതസ്ഥാനങ്ങളിലു്നിന്നു് ഓരോരുത്ത൪ രാജിവെച്ചുകൊണു്ടുമിരിക്കുന്നു. എല്ലാംകഴിഞ്ഞു് ആക്കമ്മിറ്റിറിപ്പോ൪ട്ടിലുള്ള പേരുകളു്പുറത്തുവരുമ്പോളു് രാജിവെയു്ക്കാനും ജയിലിലാകാനുംപിന്നെ ആരുമില്ലാതാകുമോ എന്ന ആശങ്കയിലാണുജനങ്ങളു്.

ഈ ആരോപണയപമാനബഹളങ്ങളെല്ലാം നല്ലസിനിമയെയും നല്ലസിനിമാക്കാരുടെ ഭാവിയെയും ബാധിക്കില്ലേയെന്നുചോദിക്കുന്നവരുണു്ടു്, ആശങ്കപ്പെടുന്നവരുണു്ടു്. ഇങ്ങനെപോയാലു് ആ൪ക്കുമാരെയുംകുറിച്ചു് തെളിവുകാണിക്കാതെ ലൈംഗികാരോപണമുന്നയിച്ചുകൂടേയെന്നു് ആശങ്കപ്പെടുന്നവരുണു്ടു്. അവരും സമ്മതിക്കേണു്ടിവന്നിരിക്കുന്നതു് വ൪ഷങ്ങളായി മലയാളസിനിമാനി൪മ്മാണമേഖല ഏറ്റവുമസഭ്യമായ അശ്ലീലതകളുടെയും അക്രമങ്ങളുടെയും അഹങ്കാരത്തി൯റ്റെയും പിടിയിലായിരുന്നുവെന്നാണു്. അങ്ങനെയുള്ളയൊരുകൂട്ടം സംഘടിതയാളു്ക്കാരുടെകൈയ്യിലായി അവസരവുംനഷ്ടപ്പെട്ടു് മാനവുംപോയവ൪ ആ എസ്സു്റ്റാബ്ലിഷു്മെ൯റ്റുമൊത്തം തകരട്ടെയെന്നുപറഞ്ഞു് പുറത്തുനിന്നുകല്ലെറിയും, അതുസ്വാഭാവികമാണു്. അവരുടെകല്ലേറി൯റ്റെശക്തിയിലല്ല പക്ഷേ ഉള്ളിലുള്ളദുഷ്ടി൯റ്റെജീ൪ണ്ണതയിലാണു് ആ വ്യവസ്ഥ തക൪ന്നുപോയതെന്നുമനസ്സിലാക്കുക! അതുമാത്രവുമല്ല, തെളിവില്ലെങ്കിലും ആരോപണത്തെക്കുറിച്ചു് സ്വയംബോധ്യമുണു്ടെങ്കിലു് അതുന്നയിച്ചുകൂടേ? മറ്റുസാഹചര്യങ്ങളിലു് പ്രതിതന്നെയതുസമ്മതിച്ചാലോ? അല്ലസമ്മതിച്ചില്ലെങ്കിലു്ത്തന്നെ ഒരാളു്ക്കു് തനിയു്ക്കുബോധ്യമുള്ളസത്യം, താനനുഭവിച്ചസത്യം, തുറന്നുപറഞ്ഞുകൂടേ? അതി൯റ്റെപുറകേ പോലീസ്സു് കേസ്സെടുക്കണമെന്നുതന്നെയില്ലല്ലോ! എങ്കിലുംപറഞ്ഞുകൂടേ, ആക്കുറ്റവാളിയോടിടപെടുന്ന ഇനിയുള്ളയാളുകളു്ക്കൊരു മുന്നറിയിപ്പുനലു്കിക്കൂടേ, നലു്കേണു്ടതല്ലേ? സത്യത്തിനുനിലനിലു്ക്കാ൯ നിയമമേഖലയിലല്ലാതെ തെളിവുതന്നെയെന്തിനു്?

എന്തുകൊണു്ടാണു് സിനിമയു്ക്കകത്തുനിന്നുതന്നെ അതിനൊരുകടിഞ്ഞാണിടാനും അതിനകത്തുള്ള നടിത്തൊഴിലാളികളുടെമാനംകാക്കാനും ഒരുശ്രമവുംനടന്നിട്ടില്ലാത്തതു്? എന്തുകൊണു്ടാണു് ഒരന്വേഷണക്കമ്മിറ്റിയും അതി൯റ്റെറിപ്പോ൪ട്ടുംപോലെയൊരെണ്ണം പുറത്തുനിന്നുംവേണു്ടിവന്നതു്? എന്തുകൊണു്ടു് സിനിമാനി൪മ്മാണമേഖലയു്ക്കകത്തുനിന്നുതന്നെ ഒരന്വേഷണക്കമ്മിറ്റിയും റിപ്പോ൪ട്ടുമുണു്ടായില്ല? അതാണതിനുമറുപടി. പാപത്തി൯റ്റെശമ്പളവുംപിഴയും ഒരുനാളു്കൊടുക്കേണു്ടിവരും- സ്വയംനിയന്ത്രിച്ചില്ലെങ്കിലു്.

പ്രവാചകനായ മോസ്സസ്സു് ദൈവത്തോടുസംസാരിക്കാ൯ മലമുകളിലേക്കുകയറിപ്പോയതക്കംനോക്കി നിയന്ത്രിക്കാനാരുമില്ലെന്നുകണു്ടു് ആത്മനിയന്ത്രണമില്ലാതെ, സ്വയംനിയന്ത്രണമില്ലാതെ, മദംകയറിമറിഞ്ഞുലൈംഗികപ്പേക്കൂത്തുകളിലു്മുഴുകി പുഴുത്തുനാറിയജീവിതത്തിലാറാടിയ താഴു്വരയിലെജനങ്ങളുടെനടുവിലേയു്ക്കു് അതുകൊണു്ടാണു് ഇതാപ്പട്ടികളു്ക്കുകൊടുത്തേരേയെന്നുപറഞ്ഞു് ദൈവംകൊടുത്തപത്തുകലു്പ്പനകളു് മോസ്സസ്സു് ഊക്കോടെവലിച്ചെറിഞ്ഞതു്. (പതിനൊന്നുണു്ടായിരുന്നെന്നും ഊക്കുകൂടിപ്പോയതിനാലു് അതിലൊന്നുപൊട്ടിപ്പോയെന്നും അതു് പിണറായിവിജയനെപ്പോലുള്ള അഴിമതിനേതാക്കളു് വിശ്വസിച്ചുമുറുകെപ്പിടിക്കുന്നപോലെ 'തെറ്റുചെയു്താലും നീ പിടിക്കപ്പെടരുതു്' എന്നായിരുന്നെന്നും കേട്ടിട്ടുണു്ടു്!). അതൊക്കെയല്ലനടന്നിരുന്നതെങ്കിലു് നീ വ്യഭിചരിക്കരുതു്, നീ അന്യ൯റ്റെഭാര്യയെയാഗ്രഹിക്കരുതു് എന്നൊക്കെയെഴുതിക്കൊടുത്തയയു്ക്കണമായിരുന്നോ? അവിടെത്തുടങ്ങി ആത്മയുണ൪വ്വും അടിമകളുടെവിമോചനവും ആര്യ൯പടയോട്ടവും! അതേ, സിനിമാനി൪മ്മാണമേഖലയിലിനി പലകലു്പ്പനകളുംവരും. വരുന്നതും നിലവിലുള്ളതുമായ സാമൂഹ്യനിയമങ്ങളനുസരിച്ചാലു് തൊഴിലുതുടരാം, ജീവിക്കാം. അല്ലാതെയിനിയുംപഴയപോലെ സമൂഹത്തി൯റ്റെയടുത്തതലമുറയെയധ:പതിപ്പിച്ചുകൊണു്ടു് (കൊച്ചിയിലെപ്പോലെ) പുഴുത്തുനാറിയജീവിതംനയിക്കാ൯പറ്റില്ല.

ഓരോദിവസത്തെയുമാളുകളുടെ പതനംരേഖപ്പെടുത്താ൯ തലസ്ഥാനമായ തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനുപുറകിലു് സെ൯ട്രലു് സു്റ്റേഡിയത്തിലു് സു്ക്കോ൪ബോ൪ഡുസ്ഥാപിക്കേണു്ടസ്ഥിതിയായി ഇപ്പോളു്- ഇരയുടെപേരുരേഖപ്പെടുത്താതെതന്നെ, സിനിമാരംഗത്തുള്ളവ൪, സാഹിത്യരംഗത്തുള്ളവ൪, രാഷ്ട്രീയരംഗത്തുള്ളവ൪ എന്നിങ്ങനെ പട്ടികതിരിച്ചു്. കൊച്ചികാരണം തിരുവനന്തപുരമാസ്ഥിതിയിലായി. ഇതിനിടയിലിവ൪ക്കുജാമ്യമെടുക്കാ൯ അവരുടെഭാവിച൪ച്ചചെയ്യുന്ന സമൂഹത്തി൯റ്റെനടുവിലേയു്ക്കു് പലരുംവരുന്നുണു്ടു്. ഏറ്റവുമൊടുവിലു്വന്നതു് ഗോവിന്ദനാണു്.

സ്വന്തംവീട്ടിനകത്തെബന്ധങ്ങളാലു് സിനിമാലോകത്തെ ഈക്കെട്ടവ൯മാരുമായി ഡയറക്ടുബന്ധമുള്ളയൊരാളാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറി എംവീ ഗോവിന്ദ൯. സിനിമാമേഖലയിലെയീക്കെട്ടവ൯മാരുടെ തൊഴിലു്സംഘടനകളെല്ലാം ആപ്പാ൪ട്ടിയുടെ സി. ഐ. ടി. യു.വിലുംമറ്റും പരസ്യമായും രഹസ്യമായും അഫിലിയേറ്റുചെയു്തതായതിനാലു് അങ്ങനെയുമൊരഴുകിയബന്ധമുണു്ടു്. ആപ്പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയും കേന്ദ്രക്കമ്മിറ്റിയംഗവും ഈമന്ത്രിസഭയിലു്ത്തന്നെ നേരത്തേയൊരുമന്ത്രിയും ഇപ്പോളെമ്മെല്ലേയുമായതുകൊണു്ടു് ആപ്പ്രതിസംഘത്തി൯റ്റെയഭിപ്രായവും വാദങ്ങളും വിശദീകരണങ്ങളും പാ൪ട്ടിയുടെയും ഗവണു്മെ൯റ്റി൯റ്റെയുമഭിപ്രായങ്ങളും വാദങ്ങളും വിശദീകരണങ്ങളുമായി പൊതുവേദിയിലവതരിപ്പിക്കാ൯ നിയോഗിക്കപ്പെട്ടതാണെന്നുംമനസ്സിലാക്കാം. അതുകൊണു്ടയാളു്പറയുന്നതൊന്നും നി൪മ്മമമല്ല, നിഷു്പക്ഷമല്ല, സിനിമാമേഖലയിലെയഴുകിയവ൯മാരെയും തങ്ങളുടെകൂട്ടത്തിലെച്ചില രാഷ്ട്രീയക്കാര൯മാരെയും രക്ഷിക്കാനുള്ള മു൯കൂട്ടിത്തയാറാക്കിയ ബോധപൂ൪വ്വമായശ്രമം അയാളുടെയോരോവാക്കിലും പ്രവൃത്തിയിലുമുണു്ടു്. അങ്ങനെയിരിക്കുമ്പോളാണു് അയാളുടെയും മുഖ്യമന്ത്രിയുടെയും പാ൪ട്ടിയുടെയും വിദേശനിക്ഷേപകക്കങ്കാണികളുടെ വിശ്വസു്തനിയമിതനായ ചലച്ചിത്രയക്കാഡമിച്ചെയ൪മാ൯ അതിശക്തമായലൈംഗികയാരോപണങ്ങളിലു്പ്പെട്ടു് ആടിയുലഞ്ഞുനിലംപതിച്ചതും രാജിവെച്ചതും. അയാളെഡിഫ൯ഡുചെയ്യേണു്ടചുമതലയങ്ങനെ ഗോവിന്ദനിലു്വന്നതു് ആരിലും അത്ഭുതമുണു്ടാക്കിയില്ലെങ്കിലും പാ൪ട്ടിയുടെമറ്റൊരുമന്ത്രിയായ എംബീ രാജേഷിലു്വന്നതു് അയാളുംമറ്റേലിസ്സു്റ്റിലുണു്ടോയെന്ന സന്ദേഹമുറപ്പിച്ചു.

Written on 25 August 2024 and first published on 26 August 2024




 

 







No comments:

Post a Comment