Saturday, 24 August 2024

1634. മലയാളസിനിമാമേഖലയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികെട്ടിപ്പൊക്കിയ കള്ളപ്പണസ്സാമ്രാജ്യത്തി൯റ്റെ കണ്ണികളു്തകരുമെന്നുള്ളതുകൊണു്ടാണു് ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു് പേരുള്ളയാരെയുമറസ്സു്റ്റുചെയ്യാത്തതെന്നു് ഇന്നുവ്യക്തമായിരിക്കുകയാണു്

1634

മലയാളസിനിമാമേഖലയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികെട്ടിപ്പൊക്കിയ കള്ളപ്പണസ്സാമ്രാജ്യത്തി൯റ്റെ കണ്ണികളു്തകരുമെന്നുള്ളതുകൊണു്ടാണു് ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു് പേരുള്ളയാരെയുമറസ്സു്റ്റുചെയ്യാത്തതെന്നു് ഇന്നുവ്യക്തമായിരിക്കുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

മലയാളസിനിമാമേഖലയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികെട്ടിപ്പൊക്കിയ കള്ളപ്പണസ്സാമ്രാജ്യത്തി൯റ്റെ കണ്ണികളു്തകരുമെന്നുള്ളതുകൊണു്ടാണു് ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു് പേരുള്ളയാരെയുമറസ്സു്റ്റുചെയ്യാത്തതെന്നു് ഇന്നുവ്യക്തമായിരിക്കുകയാണു്. സ്വന്തംപണംമുടക്കാതെ സിനിമകളുടെ നി൪മ്മാതാക്കളും സംവിധായക൯മാരുമായിമാറി ഭീമമായമിച്ചവും നി൪മ്മാണമുടക്കുമുതലായേലു്പ്പിച്ചു് കള്ളക്കണക്കുണു്ടാക്കി വെളുപ്പിക്കപ്പെടുന്നതുകയുടെ ശതമാനനിരക്കിലു്ക്കമ്മീഷനും അതോടൊപ്പം നി൪മ്മാതാവി൯റ്റെയും സംവിധായക൯റ്റെയും നട൯റ്റെയും ലോകനിലവാരത്തിലുള്ള ഉന്നതപ്രതിഫലം സ്വയം എഴുതിയെടുക്കാനുള്ളയവസരവുമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിവ൪ക്കുനലു്കിയതു്. ആപ്പണത്തി൯റ്റെസമൃദ്ധിയിലു് സാമ്പത്തികവും പഴയസിനിമാസ്സഹജവുമായ യാതൊരല്ലലുമില്ലാതെ അവ൪ സ്വന്തംമേഖലയിലും നടനെങ്കിലു് സംവിധാനവും നി൪മ്മാണവുംപോലുള്ള പുതിയമേഖലകളിലും പ്രൊഫഷണലുകളായുയരുകയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പണത്തി൯റ്റെകാര്യത്തിലു് ഉയരങ്ങളിലേക്കുകുതിക്കുകയുംചെയു്തു, നേടിയകള്ളപ്പണംമുഴുവ൯ വിദേശത്തുപോയിത്തിരിച്ചുവന്നു് സിനിമയുടെവിദേശഫൈനാ൯സ്സിംഗി൯റ്റെപേരിലു് വെളുപ്പിക്കുകയുംചെയു്തു. ഭരണംമുതലു് കള്ളക്കടത്തുവരെ സകലവഴികളിലും ഇവിടെയുള്ളവരും വിദേശത്തുള്ളവരും ഇവിടെയുണു്ടാക്കിയപണംതന്നെയാണു് സിനിമയിലൂടെ വെളുത്തുതിരിച്ചുവന്നതു്. പണു്ടു് നി൪മ്മാണച്ചെലവും പണംവന്നവഴിയുമടക്കം കസ്സു്റ്റംസ്സിതുപരിശോധിച്ചിരുന്നു- കേന്ദ്രത്തിലു് ബീജേപ്പീയും കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഭരണത്തിലു്വന്നതുമുതലു് ഇപ്പോളില്ല. എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിതു് പരിശോധിക്കുന്നുണു്ടെന്നു് അവ൪തന്നെപറയുന്നു- അതുമില്ല.

എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റുനടത്തിയ ഉപരിപ്ലവവും ബാഹ്യവുമായ അന്വേഷണങ്ങളു് സഹകരണബാങ്കുതട്ടിപ്പുകളിലും സ്വ൪ണ്ണക്കടത്തന്വേഷണങ്ങളിലും മുഖ്യമന്ത്രിയുടെമകളുടെകോഴവാങ്ങലിലും മുഖ്യമന്ത്രിയിലേക്കും കുടുംബങ്ങളിലേക്കുമെത്താതെനി൪ത്തിയതും സിനിമാമേഖലയിലവ൪നടത്തിയ കള്ളപ്പണാന്വേഷണങ്ങളു്നി൪ത്തിയതും ഒരുമിച്ചാണുകണക്കിലെടുക്കേണു്ടതു്, രണു്ടും ഒരുമിച്ചാണൊത്തുതീ൪ന്നതു്, ഒരുമിച്ചാണുനി൪ത്തിയതു്. ആദ്യത്തേതിലെല്ലാമവരന്വേഷിച്ചുനടന്നപണം അവസാനത്തേതിലാണെത്തിയിരിക്കാ൯സാധ്യത. എല്ലാം ഒന്നിലേക്കാണുവിരലു്ചൂണു്ടുന്നതു്- ഇത്രയുംനാളവ൪ക്കിതിനെല്ലാം സൗകര്യംചെയു്ത കേന്ദ്രബീജേപ്പീയിതിലൂടെയവരോടു് രാഷ്ട്രീയമായോ സാമ്പത്തികമായോ രണു്ടുരീതിയിലുംകൂടിയോ പുതിയതായിവിലപേശുകയാണു്. ഡയറക്ടറേറ്റു് രാഷ്ട്രീയമിഷനുകളേറ്റെടുത്തു് അങ്ങനെചെയ്യുന്നുണു്ടെന്നുള്ള സൂചനകളു് ഇതിനകംതന്നെപലകേസ്സുകളിലും സുപ്രീംകോടതിതന്നെനലു്കിയിട്ടുമുണു്ടു്, അതിനെതിരേതാക്കീതുംചെയു്തിട്ടുമുണു്ടു്.

Written on 23 August 2024 and first published on 24 August 2024




 

 

 

 

No comments:

Post a Comment