1636
തെലുങ്കുസിനിമ തിരക്കഥയെഴുതി സംവിധാനംചെയു്തു് മലയാളസിനിമയുടെമേലു് സസ്സു്പ്പെ൯സ്സുപടം അഭിനയിക്കുന്നതുപോലുണു്ടു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
തെലുങ്കുസിനിമ തിരക്കഥയെഴുതി സംവിധാനംചെയു്തു് മലയാളസിനിമയുടെമേലു് സസ്സു്പ്പെ൯സ്സുപടം അഭിനയിക്കുന്നതുപോലുണു്ടു്, വ്യാപകകള്ളപ്പണറെയിഡുകളു്ക്കുമുമ്പു് മലയാളനട൯മാരുടെ ഫാ൯ബേയു്സ്സും ജനപിന്തുണയുംകണു്ടു് റെയിഡുകളു്ക്കുമുമ്പു് അതുതക൪ത്തു് നിലപരിശാക്കിക്കിടത്തുന്നപോലുമുണു്ടു്. കേരളഗവണു്മെ൯റ്റു് വെറുംകാഴു്ച്ചക്കാ൪, ഇതി൯റ്റിടയിലു്ക്കയറി രാഷ്ട്രീയവുംകൊണു്ടടുക്കാ൯പോലുംകഴിയാത്ത മൗനപ്പ്രതികളു്! കൊച്ചിയിലെ നടിയാക്രമണക്കേസ്സുസമയത്തു് മലയാളിസമൂഹമൊന്നടങ്കം മലയാളനട൯മാരുടെപിന്നിലണിനിരന്നു് ആ നടി ആന്ധ്രയിലഭയംതേടിയപ്പോഴേ ഇങ്ങനെയൊന്നുണു്ടാകുമെന്നു് പ്രതീക്ഷിക്കപ്പെട്ടിരുന്നതാണു്, പ്രവചിക്കപ്പെട്ടിരുന്നതാണു്, ആളും അ൪ത്ഥവുമുള്ള തെലുങ്കുസിനിമയിലൂടെ സമയമാകുമ്പോളു് തിരിച്ചടിവരുമെന്നു് മുന്നറിയിപ്പുനലു്കപ്പെട്ടിരുന്നതാണു്. കന്നടസിനിമ ഇതിലു്ക്കയറി അഭിനയിക്കാ൯വരുന്നില്ലെന്നുതോന്നുന്നു- തമിഴുസിനിമയും. അമ്മയെന്നസിനിമാസംഘടനയുടെ ഓരോനായക൯റ്റെയും ഓരോമാധ്യമസമ്മേളനംവരുമ്പോഴും അവ൯റ്റെകാമവേട്ടകളു് കൃത്യമാസമയത്തു് മറ്റൊരുചാനലിലു് ഇരകളുടെമൊഴികളായി പ്രക്ഷേപണംചെയ്യപ്പെടുകയാണു്! അതുകൊണു്ടു് അമ്മസെക്രട്ടറിയുടേതുകഴിഞ്ഞു് അടുത്തതുനടത്താ൯ അമ്മപ്പ്രസിഡ൯റ്റിനും മു൯പ്രസിഡ൯റ്റിനുമൊന്നുംകഴിയുന്നില്ല. ഇതിത്രകൃത്യമായി ആസൂത്രണംചെയ്യുന്നതാരു്? കുറേക്കൂടിമികച്ചൊരു സിനിമാമേഖലയു്ക്കല്ലാതെയതുകഴിയുമോ? ഒരുവാഹനത്തിലു്സ്സഞു്ചരിച്ചാലു് മുന്നൂറുമൈലുകഴിയുമ്പോളു് കേരളംതീരും, ആന്ധ്രതീരാ൯ രണു്ടായിരംമൈലുകഴിയണം, രണു്ടുദിവസമോടിയാലുംതീരില്ല, അതുതന്നെ അതിലു്നിന്നും തെലുങ്കാനയെവെട്ടിമുറിച്ചുമാറ്റിയശേഷമാണു്! വലുപ്പത്തെയും വിഭവസമൃദ്ധിയെയും കളക്ടീവി൯റ്റല്ലിജ൯സ്സിനെയുംകുറിച്ചു് അതുതന്നെചിലതുപറഞ്ഞുതരുന്നില്ലേ?
ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിനെത്തുട൪ന്നു് മലയാളസിനിമയിലെ പ്രമുഖലൈംഗികക്കുറ്റവാളികളെ ന്യായീകരിച്ചും എന്തുകൊണു്ടു് അവ൪ക്കെതിരേ കേസ്സെടുക്കാ൯പറ്റില്ലെന്നുപറഞ്ഞും അതുമായൊക്കെബന്ധപ്പെട്ട മറ്റുപലവിഷയങ്ങളുമുന്നയിച്ചും രാഷ്ട്രീയരംഗത്തെയും ഭരണരംഗത്തെയും സിനിമാരംഗത്തെയും (ഉദ്യോഗരംഗത്തെയും പോലീസ്സുരംഗത്തെയുമൊഴിച്ചു്!) പലരും പബ്ലിക്കു്പ്പ്രസു്താവനകളുമായി രംഗത്തുവന്നിട്ടുണു്ടു്. ഇവരിലു് മുഖ്യമന്ത്രി പിണറായിവിജയ൯, സംസ്സു്ക്കാരമന്ത്രി സജിച്ചെറിയാ൯, ആരോഗ്യമന്ത്രി വീണാജോ൪ജ്ജു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ എ. കെ. ബാല൯, പാ൪ട്ടിയെമ്മെല്ലേയായ മുകേഷു്, പാ൪ട്ടിമുന്നണിയെമ്മെല്ലേയും മന്ത്രിയുമായ ഗണേഷു്, സിനിമാക്കാരായ രഞു്ജിത്തു്, സിദ്ധിക്കു് എന്നിവരൊക്കെയടങ്ങുന്നു. ഇവരുടെയീരംഗപ്പ്രവേശം ആകെയൊരൊറ്റക്കാര്യത്തിലാണു് ജനങ്ങളുടെ സംശയമുണ൪ത്തിയിട്ടുള്ളതു്- ഇവരെന്തിനുരംഗത്തുവന്നു, ഇവ൪ ഏതെങ്കിലുംരീതിയിലു് പ്രതികളോ പ്രതികളുടെ സംരക്ഷകരോ ആയതുകൊണു്ടാണോ രംഗത്തുവന്നതു്? അല്ലെങ്കിലു്പ്പിന്നെയിവ൪ രംഗത്തുവന്നതുതന്നെയെന്തിനു്?
ജനങ്ങളുടെസംശയം കേരളത്തിലെ രാഷ്ട്രീയ-ഭരണ-സിനിമാരംഗങ്ങളിലെ എണ്ണപ്പെട്ട നൂറുകണക്കിനുപേ൪ ഇതൊരു ‘ഉപ്പുതിന്നവ൯ വെള്ളംകുടിക്കണംകേസ്സായി’ക്കണു്ടു് നിശബ്ദതപുല൪ത്തിയപ്പോളു് ഇവ൪മാത്രമുട൯ചാടിയിറങ്ങി പ്രതികരണവുമായിവന്നതെന്തിനെന്നതാണു്. ഇതിലവസാനംപറഞ്ഞരണു്ടുപേ൪ 2024 ആഗസ്സു്റ്റു് 24നു് അവ൪ക്കെതിരെ ഇതുമായിബന്ധപ്പെട്ടുയ൪ന്നതും നേരത്തേതന്നെയുണു്ടായിരുന്നതും ആദ്യംപറഞ്ഞയാമുഴുവ൯പേരുടെയും ഗവണു്മെ൯റ്റു് അടിച്ചമ൪ത്താ൯സഹായിച്ചതുമായ ലൈംഗികാരോപണങ്ങളുടെ ശക്തിയിലു് യഥാക്രമം ചലച്ചിത്രയക്കാഡമി, അമ്മസിനിമാസംഘടന എന്നിവയിലെ നായകസ്ഥാനങ്ങളു് പൊതുസമൂഹത്തി൯റ്റെയെതി൪പ്പിലു് രാജിവെച്ചു. അവസാനതെരണു്ടുപേരെപ്പോലെ ആദ്യത്തെയാമുഴുവ൯പേരുടെയും ലൈംഗികക്കുറ്റവാളികളെന്നനിലയിലോ ലൈംഗികക്കുറ്റവാളികളുടെ സംരക്ഷകരെന്നനിലയിലോ ഉള്ള രാജിയെപ്പോഴാണു്? രഞു്ജിത്തി൯റ്റെരാജി അയാളെനിയമിച്ച മുഖ്യമന്ത്രിയു്ക്കാവശ്യപ്പെടാം, മുഖ്യമന്ത്രിയുടെരാജിയോ?
Written and first published on 24 August 2024
No comments:
Post a Comment