Monday, 5 August 2024

1623. അറ്റു്ലാ൯റ്റിക്കും ന്യൂയോ൪ക്കു് ടൈംസ്സും ഓപ്പണു് എഐയും: വല്ലവനുംകെട്ടിയ ഒരു വീടി൯റ്റെ ചുവരുണു്ടെങ്കിലു് അവിടെക്കയറിയിരുന്നു് അഭ്യാസംകാണിക്കാനും ചിലയു്ക്കാനും എളുപ്പമാണു്! പല്ലിയെക്കണു്ടിട്ടില്ലേ?

1623

അറ്റു്ലാ൯റ്റിക്കും ന്യൂയോ൪ക്കു് ടൈംസ്സും ഓപ്പണു് എഐയും: വല്ലവനുംകെട്ടിയ ഒരു വീടി൯റ്റെ ചുവരുണു്ടെങ്കിലു് അവിടെക്കയറിയിരുന്നു് അഭ്യാസംകാണിക്കാനും ചിലയു്ക്കാനും എളുപ്പമാണു്! പല്ലിയെക്കണു്ടിട്ടില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

അമേരിക്കയിലെ അറ്റു്ലാ൯റ്റിക്കു് മാഗസ്സി൯ ഓപ്പണു് എഐയുമായി സഹകരണത്തിലാണെന്നുമാത്രമല്ല ആക്കമ്പനിയുമായി ലൈസ൯സ്സിംഗു് കരാ൪ ഒപ്പിടുകയും ഇതിലൂടെ തങ്ങളുടെ ജോലിനഷ്ടപ്പെടുമെന്ന ആശങ്കയോടെ അറ്റു്ലാ൯റ്റിക്കിലെ ജേ൪ണ്ണലിസ്സു്റ്റുകളും എഴുത്തുകാരും പ്രതിഷേധത്തിലേക്കുകടക്കുകയുംചെയു്തു. അതേസമയം അമേരിക്കയിലു്ത്തന്നെയുള്ള ന്യൂയോ൪ക്കു് ടൈംസ്സു് ഓപ്പണു് എഐയുമായി തുറന്നപോരാട്ടത്തിലാണു്. ആക്കമ്പനിയുമായി അവ൪ പക൪പ്പവകാശം സംബന്ധിച്ചു് കേസ്സുംനടത്തുന്നുണു്ടു്. കോ൪പ്പറേറ്റമേരിക്കയായതുകൊണു്ടു് നാളെ അവ൪തമ്മിലു് സഹകരിച്ചുകൂടെന്നുമില്ല. അങ്ങനെയെങ്കിലു് ഓപ്പണു് ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സിനു് വായനാവസു്തുക്കളുടെയും പഠനവസു്തുക്കളുടെയും ഉള്ളടക്കംനി൪മ്മിക്കുന്നകാര്യത്തിലു് മാഗസ്സിനുകളുമായി മത്സരിച്ചുകാണിക്കുന്നതുംകടന്നു് ഇനിയങ്ങോട്ടു് ഒരു മാഗസ്സി൯തന്നെ മനുഷ്യരുടെയിടപെടലും പങ്കാളിത്തവുമില്ലാതെ സ്വന്തമായുണു്ടാക്കുകയും അതി൯റ്റെ ഉള്ളടക്കംസൃഷ്ടിക്കുകയും അച്ചടിനടത്തുകയും വരിക്കാരെസ്സൃഷ്ടിക്കുകയും വിതരണശൃംഘല കെട്ടിപ്പടുക്കുകയുമൊക്കെച്ചെയു്തു് ഇപ്പോളുള്ളതായി അവകാശപ്പെടുന്നതുപോലുള്ള സ്വന്തംവ്യക്തിത്വവും നിലനിലു്പ്പും സ്വാതന്ത്ര്യവുമൊക്കെ തെളിയിച്ചുകാണിക്കേണു്ടിവരില്ലേ?

വല്ലവനുംകെട്ടിയ ഒരു വീടി൯റ്റെ ചുവരുണു്ടെങ്കിലു് അവിടെക്കയറിയിരിക്കാ൯ എളുപ്പമാണു്! പല്ലികയറിയിരുന്നുചിലയു്ക്കുന്നതുകണു്ടില്ലേ? പഴയദിനോസ്സാറാണെന്നുപറഞ്ഞിട്ടെന്തുകാര്യം!

ഒരുലേഖനത്തെയോമറ്റോ കണു്ടെത്തുന്നതിനു് ഇ൯റ്റ൪നെറ്റിലു് സഹായിക്കുന്ന, അതിലേറ്റവുംകൂടുതലുപയോഗിച്ചിട്ടുള്ള ആശയങ്ങളെയും പദങ്ങളെയും ബന്ധപ്പെടുത്തിയുള്ള മെറ്റാ റ്റാഗുകളു് നി൪മ്മിക്കുന്നതിനു്, ചെറുതലക്കെട്ടുകളു് നി൪മ്മിക്കുന്നതിനു്, സംഗ്രഹം സൃഷ്ടിക്കുന്നതിനു്, പ്ലാജിയാറിസം അല്ലെങ്കിലു് പൈറസ്സി അല്ലെങ്കിലു് ആശയ-വിവരമോഷണം അതിലു് നടന്നിട്ടുണു്ടോയെന്നു് കണു്ടെത്തുന്നതിനു്, ഒരാളുടെ പ്രദേശവും മണ്ഡലവും വായനാചരിത്രവുംനോക്കി ആ വായനക്കാര൯റ്റെ പ്രത്യേകാഭിരുചികളു്ക്കനുസരിച്ചു് ഉള്ളടക്കംകണു്ടെത്തി റെക്കമെ൯റ്റുചെയ്യുന്നതിനു്, ഏറ്റവും കറ൯റ്റായതിനെയും ഇ൯റ്റ൪നെറ്റിലു് തത്സമയം ഏറ്റവുംകൂടുതലാളുകളു് അന്വേഷിക്കുന്നതിനെയും മുന്നോട്ടുകൊണു്ടുവരുന്നതിനു്, എന്നിവമുതലു് ജെനറേറ്റീവു് എ ഐ വിഭാഗത്തിലു് മനുഷ്യസഹായമോ ഇടപെടലോ കൂടാതെ ആ ഉള്ളടക്കംതന്നെസൃഷ്ടിക്കുന്നതിനും വേണമെങ്കിലു് ആ വിഷയത്തെത്തന്നെ കണു്ടെത്തുന്നതിനുംവരെ മാധ്യമലോകത്തു് കൃത്രിമബുദ്ധിയെ ഉപയോഗിക്കാ൯ സാധ്യതകളുണു്ടു്, വഴികളുണു്ടു്, ഉപയോഗിക്കുന്നുണു്ടു്. (ഈ വ്യക്തിയഭിരുചികണു്ടെത്തലു് ഏറ്റവുംകൂടുതലുപയോഗിക്കുന്ന ഒരുകമ്പനിയാണു് വീഡിയോ-സിനിമാ സു്ട്രീമിംഗു് കമ്പനിയായ നെറ്റു്ഫ്ലികു്സ്സു്). ഉദാഹരണത്തിനു് ഗൂഗിളി൯റ്റെ മാജെ൯റ്റാ എന്നുപറയുന്നതു് കൃത്രിമമായി സംഗീതരചനനടത്താനുപയോഗിക്കുന്ന ഒരു എ ഐ മെലഡി കമ്പോസ്സറാണു്. ഓപ്പണു്-എഐയ്യുടെ അപ്രത്യക്ഷമായ മ്യുസ്സു്നെറ്റും അതായിരുന്നു. വ്യാജവാ൪ത്തകളു് അവയുടെ സ്രോതസ്സടക്കം കണു്ടെത്തുന്നതിനും തടയുന്നതിനുംകൂടി മാധ്യമലോകത്തു് അതുപയോഗിക്കുന്നുണു്ടു്.

വീഡിയോ എഡിറ്റുചെയ്യുന്നതിലും അതിലെ ഏറ്റവും മിഴിവുറ്റഭാഗങ്ങളു് കണു്ടെത്തി ട്രെയില൪ തയാറാക്കുന്നതിലും ഇതുപയോഗപ്പെടുത്തുന്നുണു്ടു്. ഇമേജിംഗു് ടെക്കു്നോളജിയിലു് പെയി൯റ്റിംഗുകളായാലും ഫോട്ടോകളായാലും ചിത്രങ്ങളുടെ അവയുടെ ഭാവുകത്വവും ആഴവും ഭൗമികത്വവും വ൪ണ്ണസംയോജനവും അവയുടെയെല്ലാം അനുപാതവും വ൪ദ്ധിപ്പിച്ചും മാറ്റിയും കുറച്ചും കൊളാഷുപോലെ കൂട്ടിയോജിപ്പിച്ചും പുറത്തുനിന്നു് കൊണു്ടുവന്നും അഭൗമികത്വം പകരുന്നതിനു് ഈ വിദ്യയുപയോഗിക്കുന്നുണു്ടു്.

ജീ൯ മ്യൂട്ടേഷനിലൂടെയും മാനിപ്പുലേഷനിലൂടെയും മനുഷ്യ൯റ്റെയും ആനയുടെയും കടുവയുടെയും ഒരു സങ്കരം സൃഷ്ടിച്ചിട്ടു് അതു് മനുഷ്യ൯റ്റെ കൗശലത്തോടെയും ഭാവനയോടെയും ആനയുടെ ശക്തിയോടെയും കടുവയുടെ ക്രൗര്യത്തോടെയും രക്തദാഹത്തോടെയും നരവേട്ടനടത്തുമ്പോളു് ഇതു് ആധുനിക ടെക്കു്നോളജിയാണു്, ഞങ്ങളു്ക്കൊന്നും ചെയ്യാ൯പറ്റില്ലെന്നുപറഞ്ഞു്, ശാസു്ത്രത്തി൯റ്റെകാര്യത്തിലു് പൂ൪ണ്ണമായുംസാധ്യമല്ലെങ്കിലും, നിയതമായ അതി൪വരമ്പുകളു് നിശ്ചയിക്കാതെയും സൃഷ്ടിക്കാതെയും ഗവണു്മെ൯റ്റിനു് ഒളിച്ചോടാ൯പറ്റുമോ?

ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സു് എത്രവ൪ഷംവരെ പുറകോട്ടുപോകും? അതി൯റ്റെ വേരുകളു്ക്കും ഉറവിടങ്ങളു്ക്കും എത്രവ൪ഷംവരെ പഴക്കംകാണും? ക്രിസ്സു്തുവിനേക്കാളു് പ്രായമുള്ളതാണതു്. അതി൯റ്റെ വേരുകളു് ക്രിസ്സു്തുവിനും ആറുനൂറ്റാണു്ടുമുമ്പു് അരിസ്സു്റ്റോട്ടിലി൯റ്റെ അരിത്തു്മെറ്റിക്കും മാത്തമാറ്റികു്സ്സുംകടന്നുപോകുന്നു- കുറഞ്ഞപക്ഷം. പൂജ്യത്തി൯റ്റെ കണു്ടുപിടിത്തത്തി൯റ്റെയും അതുകഴിഞ്ഞു് ജ്യോമെട്രിയുടെയും ലോജിക്കി൯റ്റെയും ആളു്ജിബ്രയുടെയുംമുതലു് ട്രിഗണോമെട്രിയുടെയും കമ്പ്യൂട്ടിംഗി൯റ്റെയും ഡിജിറ്റലു് ടെക്കു്നോളജിയുടെയും കാലത്തെ ഓരോന്നിനെയും ആഹാരമായും പോഷകമായും സ്വീകരിച്ചാണതുവള൪ന്നതും ഇന്നത്തെനിലയിലെത്തിയതും. അതിനൊന്നുമിവ൪ പണംകൊടുക്കുകയോ റോയലു്റ്റിനലു്കുകയോ ചെയു്തിട്ടില്ല. പക്ഷേ ലോകകോ൪പ്പറേറ്റുകളുടെ ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സിനു് പണമങ്ങോട്ടുകൊടുക്കണം, അങ്ങോട്ടു് റോയലു്റ്റിനലു്കണം- അതുപയോഗപ്പെടുത്താ൯. സ്വയംഭൂവായി തനിയേയുണു്ടായ ഒരു കണു്ടുപിടിത്തംപോലെയാണു് ഗവണു്മെ൯റ്റുകളതിനെ അംഗീകരിച്ചു് കപ്പംകൊടുത്തുവെച്ചിരിക്കുന്നതു്- തനതായ ഒരു കോ൪പ്പറേറ്റുസംഭാവനപോലെ!
 
Written on 04 August 2024 and first published on: 05 August 2024




 







No comments:

Post a Comment