Saturday, 24 August 2024

1637. ഒരുസൂര്യനും, നാലുചുറ്റുംകുറേ ലൈംഗികയുപഗ്രഹങ്ങളും- ഇതാണിന്നുകേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയവും ഭരണവും!

1637

ഒരുസൂര്യനും, നാലുചുറ്റുംകുറേ ലൈംഗികയുപഗ്രഹങ്ങളും- ഇതാണിന്നുകേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയവും ഭരണവും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ചലച്ചിത്രയക്കാഡമിയിയിലു് അടൂ൪ ഗോപാലകൃഷു്ണനിരുന്ന അധ്യക്ഷസ്ഥാനത്താണു് വിടനായ രഞു്ജിത്തിരിക്കുന്നതെന്നു് ഒരാക്ഷേപംകണു്ടു. അന്നു് അദ്ദേഹത്തെനിയമിച്ചമുഖ്യമന്ത്രി വേറൊരാളായിരുന്നു, അന്നു് പ്രതിഭയും വ്യക്തിജീവിതവുംനോക്കി അതിനുള്ള ചലച്ചിത്രയക്കാഡമിയദ്ധ്യക്ഷനെ നിയമിച്ചു. ഇന്നു് ആ സ്ഥാനത്തു് രഞു്ജിത്തിരിക്കുമ്പോളു് അതിനുപറ്റിയ പിണറായിവിജയനാണു് നിയമിച്ചമുഖ്യമന്ത്രിയെന്നു് മറന്നുപോകരുതു്!

മുഖ്യമന്ത്രിയുടെമുറിയിലു് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കലഡ്വൈസ്സ൪, ചലച്ചിത്രയക്കാഡമിയിലു് അതി൯റ്റെചെയ൪മാ൯, ഇങ്ങനെയനേകംകസേരകളിലു് പ്രമുഖലൈംഗിക൯മാരെയേയിരുത്തൂ. അതൊരു പേഴു്സ്സണലു് ടേയു്സ്സു്റ്റാണു്. അല്ലെങ്കിലു് വേറെയാരെയും കിട്ടാത്തതുകൊണു്ടാണോ! ആദ്യത്തെക്കസേരയിലു് ത്രില്ലടിച്ചുകൊണു്ടിരുത്തിയ ഒരു തസി അവിടെയിരുത്തുന്നതിനുമുമ്പും അതിനുതൊട്ടുപിമ്പും പാ൪ട്ടിയു്ക്കുപുറത്താണു്! എന്നിട്ടും കൂടെയിരുത്തുന്നതി൯റ്റെ ദാഹമടക്കാ൯കഴിഞ്ഞില്ല. പാ൪ട്ടിയുടെപുറമ്പോക്കിലു്നിന്നാണയാളെ പൊക്കിയെടുത്തതു്. മറ്റേക്കസേരയിലിരുത്തിയ കമലും രഞു്ജിത്തും കമ്പിലു് പാവാടചുറ്റിക്കാണിച്ചാലു്മതിയെന്നാണു് അന്നും ഇപ്പോഴും വന്നിട്ടുള്ള വിവിധകേസ്സുകളു്.

ബീ൪ബലി൯റ്റെകഥകളു്കേട്ടുകൊണു്ടു് അകു്ബ൪ നടുക്കിരുന്നതി൯റ്റെ, അതുപോലുള്ള വൈദുഷവൈജ്ഞാനികസ്സദസ്സുകളുടെ, വികൃതാനുകരണമായി ഇതി൯റ്റെകഥകളു്കേട്ടുകൊണു്ടു് നടുക്കിരിക്കുന്നതിനുപകരം കമ്പിക്കഥകളു്വായിച്ചുകൂടേ? അധികാരത്തിലിരിക്കുന്നവ൯റ്റെയും നാലുചുറ്റും ആളുകളു്പൊതിഞ്ഞുനിലു്ക്കുന്നവ൯റ്റെയും വേദനകളു്- വിഷമതകളും- നമ്മളു്ക്കറിഞ്ഞുകൂടാത്തതുകൊണു്ടല്ല, പക്ഷേ അതു് ഉത്തരവാദപ്പെട്ട കസേരയിലു്നിന്നും പുറത്തിറങ്ങിപ്പോയി നി൪വ്വഹിച്ചുകൂടേ? ഈനിയമനങ്ങളു്നടത്തുന്നതു് പാ൪ട്ടിയോ നേരിട്ടോ എന്നു് ചോദിക്കണു്ടേ?

പാതിരാശ്ശ്രീകൃഷു്ണവേഷംകെട്ടിയാടി ഒടുവിലു് മുഖ്യമന്ത്രിനലു്കി കൈയ്യിലു്ക്കിട്ടിയവരെവെച്ചു് സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തുംനടത്തി ജയിലിലായ ഒരു മുഖ്യമന്ത്രിയുടെ പ്രി൯സിപ്പലു്സ്സെക്രട്ടറിയെക്കുറിച്ചു് കേട്ടിട്ടുള്ളതുമറന്നുപോയോ? അതും ഇതേമുഖ്യമന്ത്രിയുടെവകയായിരുന്നു. ‘തൊഴുമ്പുകെട്ടയാളു് മുഖ്യമന്ത്രിക്കസേരയിലു്, കുറേപ്പന്നികളു് മന്ത്രിക്കസേരയിലും’, എന്നു് സംസ്ഥാനംമുഴുവ൯ തക൪ന്നടിഞ്ഞുപൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകളു്കണു്ടുജനം കമ൯റ്റുപറഞ്ഞതുപോലെ സഭ്യതയോ൪ത്തു് ഇവിടെപ്പറയുന്നില്ല.

ഇനിയുംകുറേനട൯മാരുടെയും നി൪മ്മാതാക്കളുടെയും സംവിധായകരുടെയും രാഷ്ട്രീയമുന്ന൯മാരുടെയുംപേരുകളു് സിനിമാരംഗത്തുനിന്നും വനിതകളുടെ മീ ടൂ ആരോപണങ്ങളായി പുറത്തുവരാനുണു്ടു്. ഏതവയവത്തിനാണു് പ്രധാനകുഴപ്പമെന്നുനോക്കുമ്പോളു് അവരും പാ൪ട്ടിസെക്രട്ടറി യെംവീ ഗോവിന്ദ൯ സൂര്യനാണു്, അടുത്തുചെന്നാലു്ക്കരിഞ്ഞുപോകുമെന്നുവിളിച്ച ഈസ്സൂര്യ൯റ്റെ പലയുപഗ്രഹങ്ങളായിരിക്കും, കാരണം ഇനിയുമനേകമുണു്ടു് പലമേഖലകളിലായി, പലഭ്രമണപഥങ്ങളിലായി.

ഒരുസൂര്യനും നാലുചുറ്റുംകുറേ ലൈംഗികയുപഗ്രഹങ്ങളും- ഇതാണിന്നുകേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയവും ഭരണവും! ഇവ൯മാരെല്ലാം രാജിവെച്ചുപോയാലുമകത്തായാലും ഞാനിനിയെങ്ങനെകഥകളു്കേളു്ക്കും? അതുകൊണു്ടു് അശ്ലീലംചേ൪ത്തല്ലാതെ ഒന്നുംപറയാത്തതുകൊണു്ടു് താ൯മന്ത്രിസ്ഥാനംകൊടുത്തു് ആസ്ഥാനകഥാകാരനായിരുത്തിയ ആമണിയെവിളി എന്നാണു് മുഖ്യമന്ത്രിയാപ്പീസ്സിലു്നിന്നുള്ളരോദനം!

എത്രകൊല്ലംകൊണു്ടേകേരളത്തിലു് മീഡിയായുള്ളതാണു്! എന്നിട്ടുമിതുപോലൊന്നും മലയാളസിനിമയെക്കുറിച്ചുകേട്ടിട്ടില്ല. പൊതുവേജനങ്ങളുടെ ആദരവുനേടിയാണതുനിലനിന്നതു്. കടുത്തലൈംഗികാരോപണങ്ങളെത്തുട൪ന്നു് മലയാളസിനിമയിലെ നടീനടസംഘടനയായ അമ്മസംഘടനയുടെ ജനറലു്സ്സെക്രട്ടറിസ്ഥാനത്തുനിന്നുരാജിവെച്ച സിദ്ധിക്കുപറഞ്ഞതു് ‘ഞങ്ങളു്ചെയ്യുന്നതൊഴിലു്മേഖല കലയാണെന്നാണു്, കല’! ഇപ്പോളാളുകളു്ചോദിക്കുന്നതു് ആ കലയുടെ അഡ്ഡ്രസ്സുതരാമോയെന്നാണു്, അവരുമായി നേരിട്ടുബന്ധപ്പെടാനാണു്, എന്നാണു്. അതാണുവന്നമാറ്റം! ആമാറ്റംവരുത്തിയതു് സിദ്ധിക്കിനെപ്പോലുള്ളവരാണു്.

Written and first published on 24 August 2024



 

 

 

 

No comments:

Post a Comment