Sunday, 4 August 2024

1622. ദുരിതാശ്വാസനിയമംകൊണു്ടു് അഭ്യാസംകാണിക്കരുതു് ഗവണു്മെ൯റ്റേ... അതു് അഭ്യാസംകാണിക്കാനുളളതല്ല, അനുസരിക്കാനുള്ളതാണു്. പൊതുപ്പണമൊരിടത്തിരിക്കുന്നതുകണു്ടാലു് അതുമോഷ്ടിച്ചില്ലെങ്കിലു് കൈവിറയു്ക്കുന്നചിലരുണു്ടു്!

1622

ദുരിതാശ്വാസനിയമംകൊണു്ടു് അഭ്യാസംകാണിക്കരുതു് ഗവണു്മെ൯റ്റേ... അതു് അഭ്യാസംകാണിക്കാനുളളതല്ല, അനുസരിക്കാനുള്ളതാണു്. പൊതുപ്പണമൊരിടത്തിരിക്കുന്നതുകണു്ടാലു് അതുമോഷ്ടിച്ചില്ലെങ്കിലു് കൈവിറയു്ക്കുന്നചിലരുണു്ടു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gautam Ganguly. Graphics: Adobe SP.


മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലു് നിയമംമറികടന്നുള്ള തന്നിഷ്ടവും സ്വജനപക്ഷപാതവും നടക്കുന്നുണു്ടെന്നും അതിനു് ലോകായുക്തപോലുള്ള പൊതുസ്ഥാപനങ്ങളിലു്ക്കേസ്സും ഉണു്ടായിട്ടുണു്ടെന്നും അതിനുപകരമുള്ള കേന്ദ്ര-സംസ്ഥാന ഗവണു്മെ൯റ്റുകളുടെതന്നെ ഫണു്ടുകളുണു്ടെന്നും അറിഞ്ഞിട്ടും അതിലു്ത്തന്നെ പണംകൊടുക്കണമെന്നും മറ്റുള്ളതിലു് പണംകൊടുക്കരുതെന്നും മുഖ്യമന്ത്രിതന്നെയടക്കം ആരെങ്കിലും പരസ്യമായിപ്പറയുകയോ ആവ്യത്യാസം ചൂണു്ടിക്കാണിക്കാതിരിക്കുകയോ ചെയു്താലാണു് ഇ൯ഡൃ൯നിയമങ്ങളു്പ്രകാരം ശിക്ഷാ൪ഹനാവുന്നതു്. അത്രവ്യക്തമാണുനിയമവും ഇതുവരെയുണു്ടായിട്ടുള്ള നിയമവ്യാഖ്യാനവും. അങ്ങനെകൊടുക്കരുതെന്നു് പറയുന്നതു് ദുരിതാശ്വാസത്തിനുള്ള ഫണു്ടുശേഖരണപ്പ്രവ൪ത്തനത്തെ തടസ്സപ്പെടുത്തുന്നതോ ദുരിതാശ്വാസത്തിനുതന്നെയെതിരോ ഇ൯ഡൃയിലു്നിലവിലുള്ള നിയമങ്ങളു്ക്കെതിരോ അല്ല. അതു് സാമൂഹ്യജാഗ്രതമാത്രമാണു്. ഏകാധിപത്യത്തിലും ഫാസ്സിസത്തിലുമതില്ല. ജനാധിപത്യത്തിനകത്തുമാത്രമാണതുള്ളതു്. അതിനുവേണു്ടിയാണു് സമൂഹം സമാധാനപരമായുമല്ലാതെയും നേരത്തേയുണു്ടായിരുന്ന ചക്രവ൪ത്തിഭരണമടക്കമുള്ള മറ്റേ ഭരണവ്യവസ്ഥകളെയെല്ലാമട്ടിമറിച്ചും കടപുഴക്കിയും ജനാധിപത്യംകൊണു്ടുവന്നതും അതിനെനിലനി൪ത്തിയിരിക്കുന്നതും അതിനെയിതുപോലെ ഫാസ്സിസ്സു്റ്റുമനസ്സു്ക്കനായ ഏവനെങ്കിലും അട്ടിമറിക്കുന്നുണു്ടോയെന്നുനോക്കി സാമൂഹ്യജാഗ്രതപുല൪ത്തുന്നതുംതന്നെ.

സമൂഹത്തി൯റ്റെയാ ജാഗ്രതയെ നിരാകരിച്ചുപറ്റില്ല, അതുണു്ടായിക്കഴിഞ്ഞാലു് ആ ആശങ്കയു്ക്കടിസ്ഥാനമില്ലെന്നു് ബോഡി പബ്ലിക്കിനെ ബോധ്യപ്പെടുത്തി സ്ഥാപിച്ചുമാത്രമേപിന്നെ, ആ പണശേഖരണവുമായാ൪ക്കും മുന്നോട്ടുപോകാ൯പറ്റൂ. ജനാധിപത്യത്തിനകത്തെ ചെക്കു് ആ൯ഡു് ബാല൯സ്സു് സംവിധാനമാണതു്. മീശപിരിച്ചുകാണിച്ചും മുഷ്ടിചുരുട്ടിക്കാണിച്ചും ഒരുത്തനും അതിനെമറികടക്കാനാവില്ല. മറികടക്കാ൯ ജനാധിപത്യത്തിനകത്താരും അനുവദിക്കുകയുമില്ല. എന്നാലു് ദുരിതാശ്വാസത്തിലേ൪പ്പെടുന്നവ്യക്തികളു് അതുനി൪ത്തിപ്പോകണമെന്നുപറയുന്നതും, അതിനുള്ള ഉത്തരവുകളു്പുറപ്പെടുവിക്കുന്നതും, അതനുസരിക്കുന്നതും, അതുനടപ്പാക്കുന്നതും, അവരെ ദുരിതാശ്വാസസാധനങ്ങളുമായിപ്പോകുമ്പോളു് തുടക്കസ്ഥലത്തുവെച്ചുതന്നെയോ വഴിയിലിട്ടോ തടയുന്നതും, അടിയന്തിരദുരിതാശ്വാസനിയമമനുസരിച്ചു് ഉട൯ അറസ്സു്റ്റുചെയ്യപ്പെടേണു്ടകുറ്റമാണു്, കാരണം ദുരന്തസമയത്തുള്ള ഒന്നാമത്തെനിയമം എവിടെ ഡിമാ൯ഡുണു്ടോ അവിടെ സപ്ലേ ഉട൯ എഫക്ടുചെയ്യണമെന്നതാണു്. അതിനുതടസ്സംചെയ്യുന്നവ൯ ദുരിതാശ്വാസവിരുദ്ധ൯- നിയമത്തെ എങ്ങനെ മറിച്ചുംതിരിച്ചുമിട്ടുനോക്കിയാലും! അങ്ങനെയറസ്സു്റ്റുചെയ്യപ്പെടേണു്ടതായി കേരളത്തിലിപ്പോളുള്ളതു് മുഖ്യമന്ത്രി പിണറായിവിജയനും അയാളുടെചീഫു്സ്സെക്രട്ടറിയും ഹോംസെക്രട്ടറിയും ഇടുക്കിപോലുള്ളചിലജില്ലകളിലെ ജില്ലാക്കളക്ട൪മാരുമാണു്. ദുരിതാശ്വാസനിയമംകൊണു്ടു് അഭ്യാസംകാണിക്കരുതു് ഗവണു്മെ൯റ്റേ... അതു് അഭ്യാസംകാണിക്കാനുളളതല്ല, അനുസരിക്കാനുള്ളതാണു്!

മുഖ്യമന്ത്രിയുടേതല്ല ആരുടേതായാലും ദുരിതാശ്വാസനിധിയിലേക്കു് സംഭാവനകൊടുക്കാ൯ താ൯തയാറല്ലെന്നു് പരസ്യമായിപ്പറയുന്ന ഒരാളു് താ൯ എന്തുകൊണു്ടങ്ങനെ പറയുന്നുവെന്നു് പൊതുവേദിയിലു് ഒരു വിശദീകരണംകൂടിനലു്കാ൯ ബാധ്യസ്ഥനാണു്. പണംകൊടുക്കാ൯തയാറല്ലെന്നു് പരസ്യമായിപ്പറയാ൯പാടില്ലെന്നും അതിനുള്ളകാരണംപറയാ൯പാടില്ലെന്നും ഒരുനിയമവുമില്ല. അങ്ങനെനിയമമുണു്ടെങ്കിലു് അതു് മുഖ്യമന്ത്രിയുടെയും അയാളുടെ ഉന്നതയുദ്യോഗസ്ഥപ്പടയുടെയും അടുക്കളയിലു്മാത്രമാണു്. അതിനു് പാ൪ലമെ൯റ്റി൯റ്റെയും കോടതിയുടെയുംപദവികളു് അവരുടെമനസ്സിലേയുള്ളൂ... സമൂഹത്തിലതില്ല. ആ അടുക്കളവേദികളിലു്നിന്നുമതു് പൗര൯മാ൪ക്കെതിരേയുള്ളകേസ്സുകളായി കളക്ടറേറ്റുകളിലേയു്ക്കും പോലീസ്സു് സു്റ്റേഷനുകളിലേക്കും കോടതികളിലേക്കും കടക്കുമ്പോളു് അതു് സമൂഹത്തി൯റ്റെ വിഷയമായിമാറുന്നു, ജനാധിപത്യത്തി൯റ്റെ വിഷയമായിമാറുന്നു. ആ അടുക്കളനിയമമാണോ ഇ൯ഡൃ൯നിയമമാണോ പബ്ലിക്കുദ്യോഗസ്ഥ൯മാ൪ അനുസരിക്കേണു്ടതെന്നതൊരു വിശകലനച൪ച്ചാവിഷയമായിമാറുന്നു. അതുകൊണു്ടാണു് ഏതുനിയമമനുസരിച്ചു് എങ്ങനെയാണു് ഇതൊരുനിയമലംഘനമാണെന്നു് മുഖ്യമന്ത്രിയും ചീഫു്സ്സെക്രട്ടറിയും ഹോംസെക്രട്ടറിയുംകൂടി വിലയിരുത്തിയതെന്നു് പരസ്യമായി മാധ്യമങ്ങളുടെമുന്നിലു്വന്നുനിന്നു് പൊതുജനങ്ങളോടുപറയാനവ൪ അത്യധികം ഭയപ്പെടുന്നതു്. ആളുകളതിലൂടെ ആ അടുക്കളയിലു്ക്കയറിനോക്കിയാലു് രാജ്യത്തിനും സമൂഹത്തിനുമപകടകരമായ വെന്തതും പകുതിവെന്തതും വേകിച്ചുകൊണു്ടിരിക്കുന്നതുമായ ഇതുപോലെ എന്തൊക്കെയായിരിക്കുംകാണുക!

പൊതുപ്പണമൊരിടത്തിരിക്കുന്നതുകണു്ടിട്ടു് മോഷ്ടിച്ചില്ലെങ്കിലു് കൈവിറയു്ക്കുന്നൊരു മുഖ്യമന്ത്രിയുണു്ടെങ്കിലു് സമൂഹത്തിലു് ഇങ്ങനെയുള്ള വിഷയങ്ങളുണു്ടാകും. ഇപ്പോളു്ത്തന്നെയുണു്ടായില്ലേ? ഈമുഖ്യമന്ത്രിവഴിമാത്രമാണു്, പൊതുപ്പണംമോഷ്ടിക്കാ൯ എവിടെയൊരവസരമുണു്ടോ, അതില്ലെങ്കിലതുണു്ടാക്കി അതുമോഷ്ടിക്കാനുള്ള മുഖ്യമന്ത്രിയുടെ ആസക്തികാരണംമാത്രമാണു്, സമൂഹത്തിലീയൊരുവിഷയം കേരളചരിത്രത്തിലാദ്യമായി ഇപ്പോളീയുണു്ടായിരിക്കുന്നതു്. കേരളത്തിലെ ചെറുതുംവലുതുമായ മൂന്നരക്കോടിജനങ്ങളിലു് മറ്റു് ഒരൊറ്റയാളു്പോലുമതിനുത്തരവാദിയല്ല.

ഇതേവ്യക്തിയുടെനേതൃത്വത്തിലു് ഇതിനുമുമ്പുശേഖരിച്ച ആശ്വാസനിധികളുടെ ദുരുപയോഗത്തി൯റ്റെചരിത്രവും ഈവ്യക്തിയുടെതന്നെ സുപ്രീംകോടതിയിലടക്കം അപ്പീലുനടക്കുന്നകേസ്സുകളിലടങ്ങിയ അഴിമതികളുടെപശ്ചാത്തലവും അയാളുടെകൈയ്യിലുള്ള നിധിയിലേക്കുതന്നെ പണംകൊടുക്കാനുള്ള പൊതുസമൂഹത്തി൯റ്റെ വിമുഖതയുംതമ്മിലാണു് കണക്ടുചെയ്യേണു്ടതു്. അതുചെയ്യുന്നവ൪ അതിലല്ലാതെ ഇതിലു് നിയമവിരുദ്ധതയൊന്നുംകാണുന്നില്ല. അറിയപ്പെടുന്ന ഒരഴിമതിക്കാര൯റ്റെകൈയ്യിലു് ഇനിയുംതങ്ങളുടെപണം വീണു്ടുമേലു്പ്പിക്കാ൯ കേരളത്തിലുള്ളയാളുകളു് അത്രമണു്ട൯മാരാണെന്നുകരുതിയോ? ഗവണു്മെ൯റ്റിനെയേതുവിധേനയും നിലനി൪ത്താ൯ശ്രമിക്കുന്ന പ്രതിപക്ഷവും ഗവണു്മെ൯റ്റിലു്നിന്നുംനാനാവിധ ആനുകൂല്യങ്ങളടിച്ചുമാറ്റാ൯നടക്കുന്ന കോ൪പ്പറേറ്റുലോകവും ലോക്കലു് മുതലാളിസമൂഹവും അങ്ങനെചെയ്യുന്നെങ്കിലു് അതിനു് ഇതുമായെന്തുബന്ധം? ഇതിനേക്കാളു്നല്ലതു് കമ്പിപ്പാരയും പിക്കാസ്സുമായി ഭരണസംഘവും പാ൪ട്ടിയും ഭരണമുന്നണിയിലുള്ള സീപ്പീയ്യൈ, കോണു്ഗ്രസ്സു്-എസ്സു്, കേരളാകോണു്ഗ്രസ്സു്- മാണി ബാലകൃഷു്ണപിള്ള സു്ക്കറിയാത്തോമസ്സുകഷണങ്ങളു്, ബീജേപ്പീബന്ധ-എ൯സ്സീപ്പീ, ജനതാദളു്-എസ്സു് എന്നീപ്പാ൪ട്ടികളുംകൂടി ജനങ്ങളുടെവീടുകളു് ചവിട്ടിപ്പൊളിച്ചുംതുരന്നുംകയറി മോഷ്ടിക്കുന്നതല്ലേ....? അതിനൊരു കള്ള൯റ്റെയന്തസ്സെങ്കിലുമുണു്ടല്ലോ!

ഇത്രയുംവ൪ഷം കേരളംഭരിച്ച ഒരു ഭരണമുന്നണിയും എന്തുകൊണു്ടു് ജനങ്ങളു് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയു്ക്കുതന്നെ പണംനലു്കണമെന്നു് കേരളംമുഴുവ൯ ജനങ്ങളുടെവീടുകളിലു് ഇറങ്ങിക്കയറിനടന്നു് പറയേണു്ടിവന്നിട്ടില്ല, വിശദീകരിക്കേണു്ടിവന്നിട്ടില്ല, അതേസമയം ഒരുകാലത്തും ഒരു ദുരിതാശ്വാസപ്പ്രവ൪ത്തനത്തിനും പണം തികയാതെവന്നിട്ടുമില്ല. മുഖ്യമന്ത്രിയുടെ പരസ്യപ്പണയാവശ്യപ്പെടലിനും ചീഫു്സ്സെക്രട്ടറിയുടെയും ഹോംസെക്രട്ടറിയുടെയുടെയും നടപടിക്കും ജനങ്ങളുടെ വിമ൪ശ്ശനത്തിനുംശേഷം ഇപ്പോളു് എന്തുകൊണു്ടു് അതുണു്ടായെന്നു് മുഖ്യമന്ത്രിയല്ല ചീഫു്സ്സെക്രട്ടറിയും ഹോംസെക്രട്ടറിയുംതന്നെ മാധ്യമങ്ങളുടെമുന്നിലു് വന്നുനിന്നുതന്നെ പൊതുജനങ്ങളു്ക്കു് വിശദീകരണംനലു്കണം, കാരണം ആ ഫണു്ടുകളുടെ ട്രഷറ൪മാ൪ മുഖ്യമന്ത്രിയല്ല അവരാണു്.

പിണറായിവിജയനെന്ന പാ൪ട്ടിനേതാവായമുഖ്യമന്ത്രിയുടെ അഴിമതികളിലു് സമ്പൂ൪ണ്ണ എതി൪പ്പുരേഖപ്പെടുത്തിക്കൊണു്ടു് 2024ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലു് സ്വന്തംപാ൪ട്ടിയു്ക്കെതിരെ കോണു്ഗ്രസ്സിനുവോട്ടുചെയു്ത ലക്ഷക്കണക്കിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ക്കും അവരുടെ വിവിധബഹുജനസംഘടനാമെമ്പ൪മാ൪ക്കും അനുഭാവികളു്ക്കുംപോലും അയാളെയീവിഷയത്തിലു്- അതായതു് പണമടങ്ങുന്നവിഷയത്തിലു്- വിശ്വാസമില്ല. പിന്നെ ജനങ്ങളു്ക്കെങ്ങനെയുണു്ടാകും?

ഡീവൈയ്യെഫൈയ്യെന്ന അയാളുടെ യുവജനസംഘടനപോലും വിഭജിച്ചുമാറി വയനാടിനുവേണു്ടിമാത്രം പ്രത്യേകറിലീഫുഫണു്ടുപിരിക്കുകയും തുക മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലു് നലു്കാതെ 2024 ജൂലൈ 30ലെ പുഞു്ചിരിമറ്റം, മുണു്ടക്കൈ, ചൂരലു്മലയെന്നിവിടങ്ങളിലെ ഉരുളു്പ്പൊട്ടലിലു് വീടുനഷ്ടപ്പെട്ടവ൪ക്കു് സംഘടനയുടെപേരിലു് സ്വന്തമായി ഇരുപത്തഞു്ചു് വീടുനി൪മ്മിച്ചുനലു്കുകയുമാണു്. അതയാളെയേലു്പ്പിച്ചാലു് അതും അപ്രത്യക്ഷമായാലോ! അക്കൗണു്ടബിലിറ്റിയും ട്രാ൯സ്സു്പ്പേര൯സ്സിയുമില്ലാത്തവനെ കൂട്ടുതിരുട൯മാരല്ലാതെ ആരുവിശ്വസിക്കാ൯!!

Written on 03 August 2024 and first published on: 04 August 2024







 

 

No comments:

Post a Comment