Saturday, 31 August 2024

1647. ബീജേപ്പീബന്ധത്തിനു് ഈപ്പീജയരാജനെപ്പുറത്താക്കിയാലു് മുകേഷു്ഗ്ഗണേഷു്ബന്ധത്തിനു് പിണറായിവിജയനെ അതിനുമുമ്പേ പുറത്താക്കേണ്ടിയിരുന്നില്ലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി? ഏതാണുചീഞ്ഞബന്ധം?

1647

ബീജേപ്പീബന്ധത്തിനു് ഈപ്പീജയരാജനെപ്പുറത്താക്കിയാലു് മുകേഷു്ഗ്ഗണേഷു്ബന്ധത്തിനു് പിണറായിവിജയനെ അതിനുമുമ്പേ പുറത്താക്കേണ്ടിയിരുന്നില്ലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി? ഏതാണുചീഞ്ഞബന്ധം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alexander Krivitskiy. Graphics: Adobe SP.

ഭാര്യാമ൪ദ്ദക൯മാരെയും ലൈംഗികവൈകൃത൯മാരെയും പെണു്വേട്ടക്കാരെയും ഒരിക്കലുംസംരക്ഷിക്കരുതെന്നും അവരെ സകലയധികാരസ്ഥാനങ്ങളിലു്നിന്നും പുറത്താക്കണമെന്നും ഒരുസമൂഹം ഒന്നടങ്കമാവശ്യപ്പെട്ടാലും ജനങ്ങളു്തെരഞ്ഞെടുത്തു് അതുരണു്ടുംചെയ്യാ൯ ചുമതലയേലു്പ്പിച്ചയൊരാളതുചെയ്യുന്നില്ലെങ്കിലു് അതിന൪ത്ഥം അയാളുടെവ്യക്തിപരമായയഭിരുചി അതാണെന്നാണു്, അത്തരക്കാരുമായഭിരമിക്കാനും പറ്റുമെങ്കിലു് അതുചെയ്യാനും അയാളിഷ്ടപ്പെടുന്നുവെന്നാണു്. മുകേഷു്, ഗണേഷു് എന്നിങ്ങനെയുള്ള ഗവണു്മെ൯റ്റുമായിബന്ധപ്പെട്ടയെമ്മെല്ലേമാരെ തെരഞ്ഞെടുപ്പുമത്സരസമയത്തു് മറ്റുള്ളവരുടെയും സ്വന്തംപാ൪ട്ടിയിലെയും കടുത്തയെതി൪പ്പുമറികടന്നു് സ്ഥാനാ൪ത്ഥികളാക്കിക്കൊണു്ടു് തീരുമാനമെടുക്കുകയും കൊടിയഗാ൪ഹികപീഢനത്തിനുപോലും ആറുവ൪ഷമായിട്ടും ഒരുകേസ്സുമെടുക്കാതെ ഓരോ സു്റ്റേറ്റുകാറുംകൊടുത്തു് കഴിയുന്നിടത്തെല്ലാംപോയി അതുതന്നെചെയു്തിട്ടുവരാ൯ നി൪ദ്ദേശവുംനലു്കിയയച്ചയൊരാളെയും അവരെയുംനോക്കുമ്പോളു് ഇവരിലാരെയാണു് ഭ്രാന്താശുപത്രിയിലയയു്ക്കേണു്ടതെന്ന സന്ദേഹമുണരുന്നു.

നീതിമാനായൊരുമുഖ്യമന്ത്രിയുടെകീഴിലു് നൂറുവ൪ഷം പരോളുപോലുമില്ലാതെശിക്ഷിക്കത്തക്ക കുറ്റങ്ങളാണു് മുകേഷെന്ന ഒറ്റയെമ്മെല്ലേതന്നെ ചെയു്തിട്ടുനിലു്ക്കുന്നതു്. ഗണേഷുമതെ. പക്ഷേയവ൪ക്കെതിരെ ഒരുകേസ്സുപോലുമെടുക്കാതെ കാറിലു് എമ്മെല്ലേബോ൪ഡും സാമൂഹ്യമാധ്യമങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൊടിയുംവെച്ചുനടക്കാ൯ ഒരുമുഖ്യമന്ത്രിയനുവദിച്ചുവെന്നുകേളു്ക്കുമ്പോളു് അതിനുമറ്റുപലയ൪ത്ഥങ്ങളുമുണു്ടു്. അതിനേക്കാളു്നല്ലതു് ഇവരെ൯റ്റെയാത്മാവാണെന്നു് ഒരുളുപ്പുമില്ലാതെ ജനങ്ങളുടെമുഖത്തുനോക്കി മാധ്യമങ്ങളുടെമുന്നിലു്വന്നുനിന്നു് പറയുന്നതായിരുന്നു. അങ്ങനെപറഞ്ഞെന്നുതന്നെവെയു്ക്കുക! അയാളുടെകീഴിലു് ഇന്നത്തെയവസ്ഥയിലായി സകലനേതാക്കളും പെണ്ണുംപണത്തിനുംപാരതന്ത്ര്യപ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്തുചെയ്യും?

ഗണേഷിനും മുകേഷിനും പിണറായിവിജയനും വെളിയിലു്പ്പറയാ൯കൊള്ളാത്ത പരസ്സു്പ്പരമുള്ളരഹസ്യങ്ങളു്സൂക്ഷിച്ചുകൊണു്ടു് ഭരണത്തിലു്നിന്നുപോകാം, പക്ഷേ അവയുംസൂക്ഷിച്ചുകൊണു്ടു് പരസ്സു്പ്പരംസഹായിച്ചുകൊണു്ടു് ഈമൂന്നേമ്മെല്ലേമാ൪ക്കും ഭരണത്തിലു്ത്തുടരാ൯ പ്രതിപക്ഷംസമ്മതിച്ചാലും ആളുകളു്സമ്മതിക്കില്ല. ഇതിലിപ്പോളു് ആദ്യത്തെരണു്ടെണ്ണത്തി൯റ്റെരഹസ്യങ്ങളു് ജനകോപമുയ൪ത്തിക്കൊണു്ടു് ജുഗുപു്ത്സാവഹതയുടെയരങ്ങുതക൪ക്കലായി പുറത്തുവരുന്നതു്, മൂന്നെണ്ണത്തി൯റ്റെയുംരഹസ്യങ്ങളു് പുറത്തുവരുന്നതു്തന്നെയാണു്.

ഈമൂന്നുപേരുടെയും പരസ്സു്പ്പരമുള്ളരഹസ്യങ്ങളു്ക്കുപിന്നിലു് രാഷ്ട്രീയമൊന്നുമില്ല- ഗണേഷു് കേരളാകോണു്ഗ്രസ്സുകാരനാണു്, മുകേഷു് അടിസ്ഥാനപരമായി സീപ്പീയ്യൈക്കാരനാണു്, അയാളെപ്പിണറായിവിജയനെന്നവ്യക്തി ചിലകാരണങ്ങളു്കൊണു്ടു് പലതിനുമുള്ളസൗകര്യംനോക്കി ദത്തെടുത്തെന്നേയുള്ളൂ, പിണറായിവിജയ൯ മാ൪കു്സ്സിസ്സു്റ്റുകാരനാണു്. പിന്നിലുള്ളതു് മറ്റുപരസ്സു്പ്പരംപങ്കിടലുകളാണു്. അതു് മുകേഷും ഗണേഷുമായതുകൊണു്ടു് എങ്ങനെയുള്ളവയായിരിക്കുമെന്നു്, എന്തുതരംപങ്കിടലുകളായിരിക്കുമെന്നു്, ഇന്നെല്ലാക്കേരളീയ൪ക്കുമൊരൂഹമുണു്ടു്, കാരണം അതല്ലാതെയതിനുപകരം പിണറായിവിജയ൯റ്റെരാഷ്ട്രീയനയങ്ങളും രാഷ്ട്രീയസമീപനങ്ങളും ഗണേഷുംമുകേഷും ഒരുകാലത്തുംസ്വീകരിച്ചിട്ടുള്ളതായി ഒരുതെളിവുമില്ല, പിണറായിവിജയ൯ സിനിമാഭിനയംനടത്തിയിട്ടുള്ളതായും തെളിവില്ല. അതായതു് മുകേഷി൯റ്റെയുംഗണേഷി൯റ്റെയും അടിസ്ഥാനസ്വഭാവം സമ്പ൪ക്കവശാലു് പിണറായിവിജയനിലേയു്ക്കുപക൪ന്നുകിട്ടി, അയാളു്ക്കുപയോഗപ്പെടുത്താ൯പറ്റി. അതേപോലെ പിണറായിവിജയ൯റ്റെ അധികാരസാമീപ്യവും ചിലവിദേശമുതലാളിമാരുമായുള്ള ഇതിനുവേണു്ടിത്തന്നെയുള്ള ഇറുകിപ്പിടിച്ചബന്ധവും ഇതുവരെയുള്ളയിടപാടുകളിലു് മുകേഷിനുംഗണേഷിനും ഉപയോഗപ്പെടുത്താനുംപറ്റി. ഇതല്ലാതെയതി൯റ്റെപുറകിലു് വേറെവലിയരഹസ്യങ്ങളൊന്നുമില്ല, എന്തോ അപാരരഹസ്യങ്ങളുണു്ടെന്നു് ചില൪ സ്വയംവിശ്വസിക്കാനും മറ്റുള്ളവരെവിശ്വസിപ്പിക്കാനും ശ്രമിക്കുന്നുണു്ടെങ്കിലും. ഇവരെല്ലാം തീക്ഷു്ണവികാരങ്ങളുള്ള സാധാരണമനുഷ്യരാണു്, വികാരരഹിതരല്ല.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഈപ്പീജയരാജനെപ്പുറത്താക്കുന്നതു് ബീജേപ്പീബന്ധം അവ൪ക്കൊരു ഞെട്ടലാണെന്നുതോന്നിപ്പിക്കാനാണു്. പിണറായിവിജയനും അയാളുടെഭരണസംഘവുമായിബന്ധപ്പെട്ട സ്വ൪ണ്ണക്കടത്തുമുതലു് ഡോള൪ക്കടത്തുവരെയുള്ള നാനാവിധകള്ളക്കടത്തുകേസ്സുകളിലു്നിന്നുള്ള രക്ഷപ്പെടലുമായിബന്ധപ്പെട്ടു് അവ൪വ൪ഷങ്ങളായി, യഥാ൪ത്ഥത്തിലു് 2014ലു് കേന്ദ്രത്തിലു് ബീജേപ്പീയും 2016ലു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അധികാരത്തിലു്വന്നതുമുതലു്തന്നെ, കേന്ദ്രബീജേപ്പീയുമായി സഹവാസത്തിലാണു്. വാസു്തവത്തിലു് അയാളു്ക്കെതിരെ തെരഞ്ഞെടുപ്പുസമയത്തു് ബീജേപ്പീയിലു്നിന്നു് ഇരുന്നൂറുകോടിയിലേറെരൂപവാങ്ങി പലസംസ്ഥാനത്തും ആവശ്യമില്ലാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ്ഥാനാ൪ത്ഥികളെനി൪ത്തിച്ചു് പ്രതിപക്ഷത്തുനിന്നു് ത്രികോണമത്സരമുണു്ടാക്കിച്ചു് ബീജേപ്പീയെവിജയിപ്പിച്ചുകൊടുത്തു എന്നയാരോപണം പശ്ചിമബംഗാളിലുംമറ്റുംനിന്നു് പാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിയിലുയ൪ന്നു് അയാളു് ജനറലു്സ്സെക്രട്ടറിസ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടു് മുമ്പേതെളിയിക്കപ്പെട്ടിട്ടുള്ളതുപോലെ പ്രകാശ്ശു്ക്കാരാട്ടുകഴിഞ്ഞാലു് പിണറായിവിജയനാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഇ൯ഡൃയിലെയേറ്റവുംവലിയ ബീജേപ്പീക്കരിങ്കാലി.

2024ലവ൪ ആയുടമ്പടിയിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഭാഗത്തെ ഗ്യാര൯റ്റിനി൪വ്വഹിക്കാ൯ പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയംഗങ്ങളിലൂടെ സംസ്ഥാനംമുഴുവ൯പ്രവ൪ത്തിച്ചു് അവരുടെകൈയ്യിലുള്ളപാ൪ട്ടിവോട്ടുകളു് ബീജേപ്പീയു്ക്കുനലു്കിയതും തൃശ്ശൂരിലു് കേരളത്തിലാദ്യമായി ബീജേപ്പീയെവിജയിപ്പിച്ചതും പാ൪ട്ടിയുടെപ്രവ൪ത്തകരും അനുഭാവികളുംമുഴുവ൯ അവരെയും അവരുടെപുതിയനയത്തെയുംതിരസ്സു്ക്കരിച്ചു് സംസ്ഥാനക്കമ്മിറ്റിയുടെയുംമേലൊരു സൂപ്പ൪പ്പവറായി കോണു്ഗ്രസ്സിനുവോട്ടുചെയു്തു് അവരെ മഹാവിജയത്തിലെത്തിച്ചതും ഈപ്പാ൪ട്ടിനേതൃത്വത്തെയും അതുവരെസ്സൂപ്പ൪പ്പവ൪ചമഞ്ഞുനടന്നിരുന്ന പിണറായിവിജയനെയും ക്ഷുഭിതരാക്കിയിട്ടുണു്ടു്, സംഭീതരാക്കിയിട്ടുണു്ടു്. അതുകൊണു്ടീപ്പ്രവ൪ത്തക൪ക്കും അനുഭാവികളു്ക്കും പാ൪ട്ടി ബീജേപ്പീയെ കൊടിലുകൊണു്ടുപോലുംതൊടില്ലെന്നൊരു സന്ദേശംനലു്കാ൯ ശ്രമിച്ചുനോക്കാനാണു് 2024ലെ ആ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുസമയത്തു് കേന്ദ്രബീജേപ്പീപ്പതിനിധി പ്രകാശ്ശു് ജാവദേക്കറുമായി ത൯റ്റെവീട്ടിലു്വെച്ചുസംഭാഷണംനടത്തിയ ഈപ്പീജയരാജനെയിപ്പോളു് പുറത്താക്കാനുള്ള നടപടികളാരംഭിച്ചിരിക്കുന്നുവെന്നൊരു തോന്നലുണു്ടാക്കാ൯ശ്രമിക്കുന്നതു്. ഈ പാ൪ട്ടിസാമ്പത്തികരഹസ്യഭണ്ഡാഗാരത്തെ ആരെങ്കിലുംപുറത്താക്കുമോ?

ഇതുതെളിയിക്കുന്നതു് കേരളത്തിലുള്ള ഭരണാധികാരമുപയോഗിച്ചും സിനിമാമേഖലയിലുള്ള തൊഴിലു്സ്സംഘടനായാധിപത്യമുപയോഗിച്ചും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സിനിമാമേഖലയിലു്ക്കയറിനടത്തിയ ലൈംഗികാതിക്രമങ്ങളിലു് ഈപ്പീജയരാജനു് യാതൊരുപങ്കുമില്ലെന്നാണു്. ബീജേപ്പീബന്ധത്തിനു് ഈപ്പീജയരാജനെപ്പുറത്താക്കിയാലു് മുകേഷു്ഗ്ഗണേഷു്ബന്ധത്തിനു് പിണറായിവിജയനെ അതിനുമുമ്പേതന്നെ പുറത്താക്കേണു്ടിയിരുന്നില്ലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി? ഏതാണുചീഞ്ഞബന്ധം?

Written on 30 August 2024 and first published on 31 August 2024








 

1646. അപ്പോളു് അങ്ങനെ കേരളത്തിലെ സു്ത്രീസംരക്ഷണരംഗത്തുനിന്നും സിനിമാപ്പെണു്വേട്ടാറിപ്പോ൪ട്ടോടെ കേന്ദ്രബീജേപ്പീ പുറത്തായിരിക്കുകയാണു്

1646

അപ്പോളു് അങ്ങനെ കേരളത്തിലെ സു്ത്രീസംരക്ഷണരംഗത്തുനിന്നും സിനിമാപ്പെണു്വേട്ടാറിപ്പോ൪ട്ടോടെ കേന്ദ്രബീജേപ്പീ പുറത്തായിരിക്കുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Liana S. Graphics: Adobe SP.

മലയാളസിനിമാമേഖലയിലെ ഈ വ്യാപകവും അസഹ്യവുമായ സു്ത്രീപീഢനങ്ങളെസ്സംബന്ധിച്ചു് ഈവിഷയത്തിലു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും പ്രത്യേകിച്ചു് കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെയും അഭിപ്രായവും തീരുമാനവുമെന്തെന്നറിയുക കേരളത്തി൯റ്റെയാവശ്യമാണു്. അതു് ദേശീയശരാശരിയിലു്നിന്നു് എത്രയോ ഉയരത്തിലാണെന്നു് ബീജേപ്പീയുടെ കേന്ദ്രസഹമന്ത്രിയായ രാജീവു് ചന്ദ്രശേഖ൪ 2024 ആഗസ്സു്റ്റു് 30നു് കേരളത്തിലെ മാധ്യമങ്ങളുടെമുന്നിലു്പ്പറയുകയുണു്ടായി. ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു്പ്പറയുന്ന ഈ സു്ത്രീയവകാശനിഷേധങ്ങളെക്കുറിച്ചു് സമൂലയന്വേഷണംനടത്തി അതിലുളു്പ്പെട്ടിട്ടുള്ളവരെമുഴുവ൯ ശിക്ഷിക്കണമെന്നാണയാളു്പറയുന്നതു്. പ്രതികളു്ക്കും കേരളത്തിലെയവരുടെ സംരക്ഷക൪ക്കുമൊഴിച്ചു് ആ൪ക്കാണങ്ങനെയൊരഭിപ്രായമില്ലാത്തതു്! 2016മുതലു് കേരളത്തിലു് ഭരണത്തിലു്വന്നതുമുതലു് അവ൪നടത്തിവരുന്ന കൊടുംരാജ്യവിരുദ്ധക്കുറ്റകൃത്യങ്ങളു്ക്കു് പിണറായിവിജയ൯റ്റെ ഗവണു്മെ൯റ്റിലെയുത്തരവാദികളെ അവരുമായി രാഷ്ട്രീയസമവായത്തിനും വോട്ടുമറിപ്പിനും എംപീസീറ്റുപിടിത്തത്തിനുമൊന്നുംപോകാതെ ഇതു് ഗൗരവപൂ൪വ്വംപരിഗണിച്ചു് കേന്ദ്രബീജേപ്പീ അന്നേതന്നെ അറസ്സു്റ്റുചെയു്തകത്താക്കിയിരുന്നെങ്കിലു് ആ ക്രിമിനലു്ഭരണതി൯റ്റെസംരക്ഷണയോടെ കേരളത്തിലു് മലയാളസിനിമാമേഖലയിലു് രാഷ്ട്രീയക്കാരും സിനിമാനട൯മാരും സംവിധായകരും നി൪മ്മാതാക്കളുമൊക്കെച്ചേ൪ന്നു് ഇത്രത്തോളം സു്ത്രീയാക്രമണങ്ങളു്നടക്കുമായിരുന്നോ എന്നതിനെക്കുറിച്ചയാളു്ക്കൊന്നും പറയാനില്ല.

ഇതിലു് സമഗ്രാന്വേഷണംനടത്തണമെന്നു് പറയുമ്പോളു്ത്തന്നെ അതിനു് കൊമ്പീറ്റ൯റ്റും ക്വാളിഫൈഡും എമ്പവേ൪ഡുമായ ഏജ൯സ്സിയേതാണെന്നുപോലും അയാളു്ക്കൊന്നുംപറയാനില്ല. അതായതു് കഴിഞ്ഞയാറുകൊല്ലംകൊണു്ടു് ഈവിഷയത്തിലു്ക്കിട്ടിയപരാതികളു് അന്വേഷിക്കാതിരുന്നു് പ്രതികളെസ്സംരക്ഷിച്ചു് പണവുംവാങ്ങി ഇത്രയുംകാലവുമീ സു്ത്രീയവകാശലംഘനം നിയമഭയമില്ലാതെസാധ്യമാക്കിയ കേരളാപ്പൊലീസ്സി൯റ്റെയും കേരളാഗവണു്മെ൯റ്റി൯റ്റെയും അന്വേഷണപ്പ്രഹസനംതന്നെതുടരണമെന്നു് കേന്ദ്രബീജേപ്പീയു്ക്കുനി൪ബ്ബന്ധമെന്നു്, കാരണം രണു്ടുകൂട്ട൪ക്കുംസംരക്ഷിക്കാനുള്ളതു് ലൈംഗികപ്പീഢക൯മാരെന്നു് മൊഴികൊടുത്തുരേഖപ്പെടുത്തപ്പെട്ട ചരിത്രപുരുഷ൯മാരായ ഒരേകൂട്ടരെത്തന്നെയെന്നു്! അപ്പോളു് അങ്ങനെ കേരളത്തിലെ സു്ത്രീസംരക്ഷണരംഗത്തുനിന്നും ഇ൯ഡൃയിലു് ചരിത്രംകുറിച്ച സിനിമാപ്പെണു്വേട്ടാറിപ്പോ൪ട്ടോടെ കേന്ദ്രബീജേപ്പീ പുറത്തായിരിക്കുകയാണു്. ഒരുപക്ഷേ പരമാവധി പതിവുപോലെ പെട്ടെന്നൊരുദിവസം ബീജേപ്പീയുടെ കേന്ദ്രപ്പ്രധാനമന്ത്രി കൊച്ചിയിലോ തിരുവനന്തപുരത്തോ പറന്നിറങ്ങി കേരളത്തിലു് സിനിമയുടെപേരിലു് പെണു്വേട്ടനടത്തുന്നതു് ഏതുപാ൪ട്ടിയാണെന്നു് തനിയു്ക്കറിയാമെന്നു് അലറിവിളിച്ചുപ്രസംഗിച്ചു് അതു് അന്തരീക്ഷത്തിലു്ലയിപ്പിച്ചിട്ടുപോകും!

കേരളത്തിലെ ജനങ്ങളു്ക്കറിയേണു്ടതു് മുഖ്യമന്ത്രി പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സിനിമാബന്ധങ്ങളുടെബലത്തിലു് സിനിമയിലുള്ളവരും ഈപ്പാ൪ട്ടിയിലുള്ളവരുംചേ൪ന്നു് മലയാളസിനിമയിലെ സു്ത്രീപ്പ്രവ൪ത്തകരുടെമേലു് ഇവ൪ക്കുഭരണംകിട്ടിയതിനുംമുമ്പുമുതലേ കഴിഞ്ഞകുറേക്കൊല്ലങ്ങളായി നടത്തിക്കൊണു്ടിരിക്കുന്ന ബലാത്സംഗവും തൊഴിലുനിഷേധവുമടക്കമുള്ള ക്രൂരപ്പ്രവൃത്തികളവസാനിപ്പിക്കാ൯ കേന്ദ്രബീജേപ്പീയുടെകൈയ്യിലു് പരിപാടിയെന്തെങ്കിലുമുണു്ടോയെന്നാണു്. ഒന്നുമില്ലെന്നുതെളിഞ്ഞു. കോണു്ഗ്രസ്സിനുപണു്ടേപരിപാടിയില്ലെന്നും കോണു്ഗ്രസ്സിനകത്തുതന്നെയിതുണു്ടെന്നും പ്രതിപക്ഷനേതാവു് നിയമസഭയു്ക്കകത്തുകിടന്നുള്ള പ്രസംഗത്തിലൊഴിച്ചു് അവരുടെഭാഗത്താണെന്നും നേരത്തേതന്നെതെളിഞ്ഞു. ഇനിപ്പറയുന്നതെന്തിനു്?

കേരളത്തിലു് അടുത്തകാലത്തു് പാ൪ട്ടിനേതൃത്വത്തിലു്മാറ്റമുണു്ടായി മയക്കുമരുന്നുംപ്രവഹിച്ചശേഷം മാ൪കു്സ്സിസവും ലൈംഗികതയും ഇഴുകിച്ചേ൪ന്നുകിടക്കുന്നതിനാലു് ഈവിഷയംസംബന്ധിച്ച വിശദമായയന്വേഷണവും തെളിവുശേഖരണവും അതുകഴിഞ്ഞുള്ളപ്രോസ്സിക്ക്യൂഷനും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുന്നണിഭരണത്തെ തക൪ക്കുമെന്നയാശങ്ക അവരുമായുള്ളസമവായത്തിലും വോട്ടുമറിപ്പിലുംപിടിച്ചുനിലു്ക്കുന്ന സംസ്ഥാനബീജേപ്പീയു്ക്കും അതോടൊപ്പം കേന്ദ്രബീജേപ്പീയു്ക്കും കാര്യമായുണു്ടു്. അതുകൊണു്ടവരുടെനേതാക്കളിറങ്ങി ഈപ്പന്തു് കേരളത്തിലു്നിന്നും ഡലു്ഹിയിലേയു്ക്കടിച്ചുതെറിപ്പിച്ചു് ഇതേ പിണറായിവിജയനെതിരെയുള്ള അവരുടെകൈയ്യിലു്ക്കിട്ടിയ ലാവലിന്നഴിമതിക്കേസ്സുപോലെ ആദ്യംദു൪ബ്ബലവും പിന്നെയപ്പ്രത്യക്ഷവുമാക്കാ൯ നീക്കംതുടങ്ങിയിട്ടുണു്ടു്. അതി൯റ്റെഭാഗമായി ഒരുതുടക്കമെന്നനിലയിലു് ഇതു് ഇതുവരെക്കാര്യമായ ട്രാക്കു്റെക്കാ൪ഡുണു്ടാക്കാത്ത ദേശീയവനിതാക്കമ്മീഷ൯റ്റെ കൈയ്യിലെത്തിച്ചു് കേരളത്തിലു്നിന്നുകടത്താനും പിണറായിവിജയനുചുറ്റുമുള്ളയന്തരീക്ഷം ശാന്തമാക്കാനുമുള്ളശ്രമമാണു് ഇപ്പോളവ൪നടത്തിക്കൊണു്ടിരിക്കുന്നതു്. കേരളത്തിലു്നിന്നുള്ളയവരുടെ ഏകയെംപീയായ സുരേഷു്ഗ്ഗോപി ഹേമക്കമ്മിറ്റിറിപ്പോ൪ട്ടുമായി ബന്ധപ്പെട്ടല്ലാതെതന്നെയുയ൪ന്ന കടുത്തലൈംഗികാരോപണങ്ങളിലു് മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേയായ മുകേഷു് എമ്മെല്ലേസ്ഥാനം രാജിവെയു്ക്കരുതെന്നാവശ്യപ്പെട്ടുകൊണു്ടു് ഇപ്പോളു്ത്തന്നെരംഗത്തുണു്ടു്.

Written on 30 August 2024 and first published on 31 August 2024



 

 

 

Friday, 30 August 2024

1645. മൗനംപാലിക്കുന്നവരും നടപടിയെടുക്കാ൯വിമുഖരും കുറ്റവാളികളാകാമെന്നതുനോക്കുമ്പോളു് ഇവ൪മൂവരും പ്രതികളായിക്കൂടേ? നിയമസഭാനേതാവി൯റ്റെയും സഭാനാഥ൯റ്റെയും ഉത്തരവാദിത്വമെന്തു്? ഹേമക്കമ്മിറ്റിറിപ്പോ൪ട്ടു് പുറത്തുവന്നശേഷം മൗനത്തിലായവരാരു്?

1645

മൗനംപാലിക്കുന്നവരും നടപടിയെടുക്കാ൯വിമുഖരും കുറ്റവാളികളാകാമെന്നതുനോക്കുമ്പോളു് ഇവ൪മൂവരും പ്രതികളായിക്കൂടേ? നിയമസഭാനേതാവി൯റ്റെയും സഭാനാഥ൯റ്റെയും ഉത്തരവാദിത്വമെന്തു്? ഹേമക്കമ്മിറ്റിറിപ്പോ൪ട്ടു് പുറത്തുവന്നശേഷം മൗനത്തിലായവരാരു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

മലയാളസിനിമയിലെ മു൯നിരനട൯മാരിലു് രണു്ടുപേരായ മമ്മൂട്ടി മോഹ൯ലാലു് എന്നിവ൪ അവരുടെ തൊഴിലു്മേഖലയായ സിനിമയിലെ ആണുങ്ങളുടെ പെണു്വേട്ടയെയും ലൈംഗികയാക്രമണങ്ങളെയുംസംബന്ധിച്ചു് പരാതിയുള്ള നടിമാരിലു്നിന്നും വനിതാട്ടെക്കു്നീഷ്യ൯മാരിലു്നിന്നും മൊഴിയെടുത്തു് ജസ്സു്റ്റിസ്സു് ഹേമയുടെ മൂന്നംഗവനിതാക്കമ്മിറ്റി ഒരുറിപ്പോ൪ട്ടുപ്രസിദ്ധീകരിച്ചപ്പോളു് അതിലെയതിജീവിതകളുടെ പേരുകളു്പുറത്തുവിടാതെതന്നെ പ്രതികളുടെപേരുകളു് പുറത്തുവിടണമെന്ന പൊതുസമൂഹത്തി൯റ്റെയാവശ്യത്തോടു് മുഖ്യമന്ത്രിപിണറായിവിജയ൯ പ്രതിലോമകരമായിപ്പ്രതികരിച്ചതും ആ റിപ്പോ൪ട്ടിലു് പ്രതികളായി ഉണു്ടായിരിക്കാവുന്ന ആരുടെമേലും പോലീസ്സുവഴികേസ്സെടുത്തു് നടപടിയെടുക്കാതിരുന്നതുംസംബന്ധിച്ചു് യാതൊന്നുംപ്രതികരിച്ചില്ല.

മലയാളസിനിമയുടെമുഴുവ൯ പ്രാതിനിധ്യമില്ലെങ്കിലും വിമ൯ ഇ൯ സിനിമാ കളക്ടീവെന്ന സംഘടനയോടൊപ്പം സിനിമയിലെ നടീനട൯മാരെപ്പ്രതിനിധീകരിക്കുന്ന അസ്സോസ്സിയേഷ൯ ഓഫു് മലയാളം മൂവീ ആ൪ട്ടിസ്സു്റ്റു്സു് എന്നസംഘടനയുടെ പ്രസിഡ൯റ്റുപദവിയുള്ളവ൪ ആണെങ്കിലും ഹേമക്കമ്മിറ്റിറിപ്പോ൪ട്ടി൯മേലല്ലാതെതന്നെ അതിനുശേഷം അതിലു്നിന്നുസ്വതന്ത്രമായി നടിമാ൪ നട൯മാ൪ക്കും സംവിധായക൪ക്കുമെതിരെയുയ൪ത്തുന്ന വേറേ ലൈംഗികാക്രമണപ്പരാതികളെസ്സംബന്ധിച്ചും അവരുടെസഹപ്പ്രവ൪ത്തകരായ നട൯മാ൪ക്കെതിരെ അതി൯മേലു് കേസ്സുകളു് നിലവിലു്വരുന്നതിനെയുംസംബന്ധിച്ചും അവ൪ പ്രതികരിച്ചില്ല.

ഇതു് കുറ്റവാളികളുടെമൗനമാണു്. ഇതുവരെയും പുറത്തുവരാത്തയാ ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു് ഇവരുടെയുംപേരുകളുണു്ടോയെന്നു് നമ്മളെങ്ങനെയറിയാനാണു്! മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ പേരുതന്നെയുണു്ടോയെന്നു് അതുപുറത്തുവരാതെ നമ്മളെങ്ങനെയറിയും? ആ റിപ്പോ൪ട്ടു് പുറത്തുവന്നാലല്ലേയതറിയാ൯പറ്റൂ? മൗനംപാലിക്കുന്നവരും നടപടിയെടുക്കാ൯വിമുഖരും കുറ്റവാളികളാകാമെന്നതുനോക്കുമ്പോളു് ഇവ൪മൂവരും പ്രതികളായിക്കൂടേ? അതിലു്ത്തന്നെ പ്രധാനപ്രതികളുടെലിസ്സു്റ്റു് ആറിപ്പോ൪ട്ടിലു് പ്രത്യേകഭാഗമായി സീലുചെയു്തുസൂക്ഷിച്ചിരിക്കുന്നുവെന്നാണു് മുഖ്യമന്ത്രിതന്നെ പൊതുസമൂഹത്തെയറിയിച്ചിട്ടുള്ളതു്. അങ്ങനെനോക്കുമ്പോളു് ഇവ൪ക്കെതിരെയതിലു് ഉണു്ടായേക്കാവുന്നയാരോപണം സത്യമാണെങ്കിലുമല്ലെങ്കിലും അതിലു് ഇവരുടെപേരുണു്ടോയെന്നു് ഇവ൪ക്കുതന്നെയറിഞ്ഞുകൂടെന്നു് വ്യക്തമല്ലേ? പരാതിനലു്കിയിട്ടും മുഖ്യമന്ത്രി പ്രതികളെരക്ഷിക്കുന്നതിനുവേണു്ടി നടപടിയെടുത്തില്ലെന്നൊരാരോപണംപോലും അതിലുണു്ടായിക്കൂടേ? അതെപ്പോഴാണു് അണു്സ്സീലുചെയ്യുന്നതു്? ആ൪ക്കാണതു് അണു്സ്സീലുചെയ്യാനുള്ള തീരുമാനമെടുക്കാനുള്ള അധികാരമുള്ളതു്? ഇതിനൊന്നും ചീഫു്സ്സെക്രട്ടറിയോ മുഖ്യമന്ത്രിതന്നെഭരിക്കുന്ന സംസ്ഥാനയാഭ്യന്തരവകുപ്പോ ഇതുവരെമറുപടിനലു്കിയിട്ടില്ല.

ഇതോടൊപ്പം പൊതുസമൂഹത്തിനുമുന്നിലു്വരുന്ന മറ്റൊരുചോദ്യവുമുണു്ടു്. ഏറ്റവുംഹീനവും നിയമദൃഷ്ട്യാഗുരുതരവുമായ ഈയാരോപണങ്ങളിലു്ക്കുരുങ്ങിയ എമ്മെല്ലേമാരുടെകാര്യത്തിലു് അവരുടെ സമൂഹവിരുദ്ധമായപ്രവൃത്തികളു്ക്കു് സമാധാനംപറയാ൯ നിയമസഭയിലവരുടെസഭാനേതാവായ മുഖ്യമന്ത്രിയു്ക്കും സഭാനാഥനായ സു്പ്പീക്ക൪ക്കും ഉത്തരവാദിത്വമുണു്ടോ, അതിനുള്ളബാധ്യതയുണു്ടോ, എന്നതാണതു്. അങ്ങനെയുത്തരവാദിത്വവും ബാധ്യതയുമുണു്ടെങ്കിലു് അതെത്രവരെപ്പോകാം, അതിലിതിനകംതന്നെയവ൪ എന്തുനടപടിയെടുത്തു, എന്നതാണതോടുബന്ധപ്പെട്ടു് അടുത്തുവരുന്നതു്. ഇവരുടെപിന്തുണയോടെയാണു്, ഇവരുടെപ്രതിനിധിയായാണു്, ഭരണകക്ഷിയുടെനിയമസഭാനേതാവായി മുഖ്യമന്ത്രി സംസ്ഥാനംഭരിക്കുന്നതെന്നതും ഇവ൪ക്കെതിരേകേസ്സുവന്നാലു് അവരെയറസ്സു്റ്റുചെയ്യണോ വേണു്ടയോയെന്നു് തീരുമാനിക്കാനുള്ളയധികാരം സു്പ്പീക്ക൪ക്കുണു്ടെന്നതും കണക്കിലെടുക്കുമ്പോളു് അവ൪ക്കു് ആക്കപ്പാസ്സിറ്റികളിലു് അതിനുമാത്രമേയധികാരമുള്ളോ മറ്റെന്തിനെല്ലാംകൂടി അധികാരവും ചുമതലയും ബാധ്യതയുമുണു്ടെന്നതുകൂടി പ്രസക്തമാണു്.

രാഷ്ട്രീയ ഭരണ സിനിമാ കലാ സാംസു്ക്കാരിക മേഖലകളിലു് ഭൂചലനവും ഉരുളു്പ്പൊട്ടലും സുനാമിയും സൃഷ്ടിക്കാ൯കഴിവുള്ള ഉഗ്രസ്സു്ഫോടനശേഷിയുള്ള ജസ്സു്റ്റിസ്സു് ഹേമക്കമ്മിറ്റിയുടെറിപ്പോ൪ട്ടു് ഒരിക്കലുംപുറത്തുവരാതിരിക്കാ൯ വേണു്ടതെല്ലാം ഗവണു്മെ൯റ്റിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും മാധ്യമങ്ങളിലും ചെയു്തിട്ടുണു്ടു് എന്നു് ബലമായിവിശ്വസിക്കുകയും വിവരാവകാശനിയമത്തി൯റ്റെ പരിമിതമായബലത്തിലു് താലു്ക്കാലികയുപാധികളോടെ അതുപുറത്തുവരുന്നതുകണു്ടപ്പോളു് മൗനത്തിലാവുകയുംചെയു്ത ചില൪കേരളത്തിലുള്ളതു് ഇവിടെ കാണാതിരിക്കാ൯പറ്റില്ല. കമ്മിറ്റികളും യോഗങ്ങളും പ്രസു്താവനകളും പൊതുപരിപാടികളുമായി കേരളസമൂഹത്തിലു്നിറഞ്ഞുനിന്നയവ൪ ഇന്നു് നിശ്ശബ്ദരാണു്. സിനിമാരംഗത്തിനകത്തുംപുറത്തുമുള്ള വനിതകളോടു് ലൈംഗികയതിക്രമങ്ങളു്നടത്തിയെന്നു് കമ്മിറ്റിറിപ്പോ൪ട്ടിലു്പ്പേരുള്ളവരും, അതിലില്ലാതെതന്നെ അങ്ങനെപലരോടുംനടത്തിയെന്നു് സ്വയംബോധ്യമുള്ളവരും, ഉട൯ അതുസംബന്ധിച്ചയാരോപണങ്ങളു് പ്രതീക്ഷിക്കുന്നവരും, അതിക്ക്രൂരമായ ഗാ൪ഹികപീഢനങ്ങളു്നടത്തിയെന്നു് സ്വന്തംഭാര്യമാരോ മു൯ഭാര്യമാരോ മാധ്യമങ്ങളുടെയടക്കംമുന്നിലു്വന്നു് മൊഴിനലു്കിവിവരിക്കപ്പെട്ടിട്ടുള്ളവരും, ഈരണു്ടുവിഭാഗങ്ങളിലുംപെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചു് അറിവുണു്ടായിട്ടും അതു് നിയമത്തി൯റ്റെയും നടപടികളുടെയും മുന്നിലു്ക്കൊണു്ടുവരാതിരുന്നവരും, ഇതേക്കുറിച്ചുള്ള വ്യക്തമായപരാതികളു്കിട്ടിയിട്ടും നടപടിയെടുക്കാതെ നിയമത്തിലു്നിന്നും പൊതുസമൂഹത്തിലു്നിന്നും അതൊളിച്ചുവെച്ചവരും, ഈയക്രമികളെപ്പരസ്യമായുംപരോക്ഷമായും സമൂഹത്തി൯റ്റെമുന്നിലു്ന്യായീകരിച്ചു് അവ൪ചെയു്തതൊരു സ്വാഭാവികപ്പ്രക്രിയയാണെന്നുചൂണു്ടിക്കാണിച്ചുംവാദിച്ചും രംഗത്തുവന്നവരുമൊക്കെ അതിലുളു്പ്പെടുന്നു. അതിലേറ്റവുംമുന്നിലു്നിലു്ക്കുന്നതു് മുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവുമായ പിണറായിവിജയ൯തന്നെ.

പൊതുപ്പണംവാങ്ങിയിട്ടുള്ള എല്എമ്മെല്ലേമാരിലും മുന്നെമെല്ലേമാരിലും മന്ത്രിമാരിലും മു൯മന്ത്രിമാരിലും രാഷ്ട്രീയനിയമിതയുദ്യോഗസ്ഥ൯മാരിലും അതിലുളു്പ്പെട്ടുകിടക്കുന്നതു് ഒറ്റനോട്ടത്തിലു്ത്തന്നെ മുകേഷു്, ഗണേഷു്, സജിച്ചെറിയാ൯, ഏക്കേ ബാല൯, കടകംപള്ളി സുരേന്ദ്ര൯, തോമസ്സൈസ്സക്കു്, പീ ശശി, പീക്കേ ശശി, കേറ്റീ ജലീലു്, പീക്കേ ശ്രീമതി, എന്നിവരും ആദ്യംപറഞ്ഞരണു്ടു് സിനിമാനട൯മാരുമാണു്. ഇതിലു് ആദ്യംപറഞ്ഞവ൪ പൊതുപ്പണമൊന്നുംകൈപ്പറ്റിയിട്ടില്ലെങ്കിലും, അതുകൊണു്ടുതന്നെ മറ്റവരെപ്പോലെ അതി൯റ്റെപേരിലു് അക്കൗണു്ടബിളല്ലെങ്കിലും, ഇതിലു്പ്പലവിഭാഗങ്ങളിലുമുളു്പ്പെടുന്നവരാണു്. ഇവ൪ മൗനംലംഘിച്ചുവരണമെന്നല്ല സമൂഹമഭിലഷിക്കുന്നതു്, മൗനംതുടരണമെന്നാണു്, അവരുടെപേരുകളുണു്ടോയില്ലയോയെന്നു് തീരുമാനമാകുന്നതുവരെ ഇതിലിടപെടരുതെന്നാണു്.

Written and first published on 30 August 2024






 

 

 

Thursday, 29 August 2024

1644. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് സിനിമയിലു്നിന്നു് ലൈംഗികാരോപണംനേരിട്ട ഒരുത്തരെയുംപുറത്താക്കരുതു്...! എല്ലാവരുംകൂടി ഒരുമിച്ചു് കുഴിയിലു്പ്പോകാനുള്ളതാണു്...!!

1644

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് സിനിമയിലു്നിന്നു് ലൈംഗികാരോപണംനേരിട്ട ഒരുത്തരെയുംപുറത്താക്കരുതു്...! എല്ലാവരുംകൂടി ഒരുമിച്ചു് കുഴിയിലു്പ്പോകാനുള്ളതാണു്...!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് സിനിമയിലു്നിന്നു് ലൈംഗികാരോപണംനേരിട്ട ഒരുത്തരെയുംപുറത്താക്കരുതു്...! എല്ലാവരുംകൂടി ഒരുമിച്ചു് കുഴിയിലു്പ്പോകാനുള്ളതാണു്...!! ഇപ്പോഴേ ഒരുമിച്ചുനിലു്ക്കുന്നതാണുനല്ലതു്, ആളെണ്ണംകുറയാതെനോക്കുന്നതാണുനല്ലതു്.

സിനിമയിലെപ്പീഢനങ്ങളുമായി ഒന്നല്ലെങ്കിലു് മറ്റൊരുതരത്തിലു്ബന്ധപ്പെട്ട, മാ൪കു്സ്സിസ്സു്റ്റുഭരണവുമായിബന്ധപ്പെട്ട, എമ്മെല്ലേമാരും മന്ത്രിമാരുമൊക്കെയായ മുകേഷു്, ഗണേഷു്, സജീച്ചെറിയാ൯ എന്നിങ്ങനെ നിരവധിപ്പേരെ പാ൪ട്ടികളിലു്നിന്നും നിയമസഭയിലു്നിന്നും മന്ത്രിസഭയിലു്നിന്നുമൊക്കെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് നിരവധി പ്രക്ഷോഭങ്ങളു്നടക്കുന്നുണു്ടു്, പെണ്ണുങ്ങളു്ചൂലുമായിനടക്കുന്നുണു്ടു്. കൊല്ലത്തു് മുകേഷി൯റ്റെവീട്ടിനുനേരേ ആളുകളു് കോഴിയുമായിനടന്നെന്നാണുകേട്ടതു്. മുഖ്യമന്ത്രിപിണറായിവിജയനു് പുരുഷത്വമുള്ളിടത്തോളംകാലം ആരെയും ഒരിടത്തുനിന്നുംപുറത്താക്കരുതു്! അതിനുപകരം പാ൪ട്ടിനേതൃത്വത്തിനു്- ആണിനുംപെണ്ണിനും- അവ൪നലു്കിയ വിശിഷ്ടസേവനങ്ങളു്കണക്കിലെടുത്തു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലു് അത്രമാത്രമെണ്ണം പൊളിറ്റിക്കലു്സ്സെക്രട്ടറിമാരുടെ പോസ്സു്റ്റുണു്ടാക്കി അവിടെക്കൊണു്ടുവെച്ചാദരിക്കണം, ബാക്കിയുള്ളവ൪ക്കും ലഭ്യമാക്കണം- ഇന്നാളൊരിക്കലു് ഇതിനേക്കാളാരോപണവിധേയനായ ഒരുസസിയെബഹുമാനിച്ചു് പാ൪ട്ടിനേതാവു് മുഖ്യമന്ത്രിപിണറായിവിജയ൯ ചെയു്തതുപോലെ. അതാണുറഷ്യ൯മാതൃക! അതണുകിടതെറ്റാതെപിന്തുടരണം.

ക്രമേണ അരിവാളു്ച്ചുറ്റികമാറ്റി പാ൪ട്ടിയുടെതെരഞ്ഞെടുപ്പടയാളം അതുതന്നെയാക്കണം. അരിവാളിനെയും ചുറ്റികയെയുമൊക്കെ നൂത്തെടുത്താലു് അതുതന്നെയാക്കാം! ഒന്നിനുപകരം രണു്ടെണ്ണമിരിക്കട്ടെ- ക്രോസ്സുചെയു്തുവെച്ചാലു്മതി! ഇന്നത്തെനിലയിലീപ്പാ൪ട്ടിയു്ക്കു് അതിനേക്കാളു്പ്പറ്റിയയൊരടയാളമില്ല. ഉണു്ടെങ്കിലു്പ്പറയൂ! അതോടെയൊരു വ൯മയക്കുമരുന്നുതലമുറവോട്ടുചെയ്യും, ഒരിക്കലുമധികാരത്തിലു്നിന്നിറങ്ങാതിരിക്കാം.

സീപ്പീയെമ്മി൯റ്റെ സംസ്ഥാനക്കമ്മിറ്റിയിലും ജില്ലാക്കമ്മിറ്റികളിലും എസ്സെഫൈയ്യും ഡീവൈയ്യെഫൈയ്യും എ൯ജീവോയൂണിയനുമൊക്കെയായി മറ്റുബഹുജനസംഘടനകളുടെ നേതൃത്വങ്ങളിലുമൊക്കെയായി ആകെമൊത്തമെത്രയാളുകളു് ഇതുപോലെയുണു്ടു്? പാ൪ട്ടിബന്ധമുള്ള സിനിമാപ്പ്രവ൪ത്തകരിലൂടെയും പാ൪ട്ടിസംഘടിപ്പിച്ചുനേരിട്ടുനയിക്കുന്ന വിവിധസിനിമാസംഘടനകളിലൂടെയും സിനിമാമേഖലയിലു്ക്കയറി നുണഞ്ഞിട്ടുള്ളവരെക്കുറിച്ചുമാത്രമാണു് ഇവിടെപ്പറയുന്നതു്- മാധ്യമമേഖലമുതലു് മറ്റുമേഖലകളിലു്ക്കയറി നുണഞ്ഞിട്ടുള്ളവരെക്കുറിച്ചു് ഇവിടെപ്പറയുന്നില്ല, ചോദിക്കുന്നില്ല. അതിനുള്ളസ്ഥലവുമിവിടില്ല.

റഷ്യയിലു് താഴേയറ്റംമുതലു് മേലേയറ്റംവരെയുള്ള നേതൃത്വത്തിനിടയിലു് മധ്യഭാഗപ്പ്രവ൪ത്തനം കൂടിപ്പോയതുകൊണു്ടാണു്, ഒടുവിലു് പ്രവ൪ത്തനം അതുമാത്രമായതുകൊണു്ടാണു്, പാ൪ട്ടിതക൪ന്നുപോയതു്, സഹികെട്ടജനങ്ങളു്തുനിഞ്ഞിറങ്ങി ഏകഭരണസമ്പ്രദായമാക്കി ഉണു്ടാക്കിവെച്ചിരുന്ന കമ്മ്യൂണിസത്തിലു്നിന്നു് പുറത്തുകടന്നതു്. കൂടുതലു്ജ൯മിമാ൪ രുചിനോക്കുന്നതിനുമുമ്പു്, മറ്റേയസുഖങ്ങളു് അടുത്തതലമുറയിലേക്കും പട൪ന്നുപിടിക്കുന്നതിനുമുമ്പു്, സ്വന്തംപെണു്മക്കളെരക്ഷിക്കാ൯ കേരളമിറങ്ങി ജ൯മിത്വമവസാനിപ്പിച്ചപോലെതന്നെ!

Written and first published on 29 August 2024


 










1643. ബീജേപ്പീയു്ക്കു് കേരളത്തിലു്ക്കിട്ടിയ എംപീസ്ഥാനം നഷ്ടപ്പെടും; കോണു്ഗ്രസ്സു് പഴയപോലെ പത്തൊമ്പതിലെത്തിക്കും

1643

ബീജേപ്പീയു്ക്കു് കേരളത്തിലു്ക്കിട്ടിയ എംപീസ്ഥാനം നഷ്ടപ്പെടും; കോണു്ഗ്രസ്സു് പഴയപോലെ പത്തൊമ്പതിലെത്തിക്കും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


അഭിനയിച്ചില്ലെങ്കിലു് താ൯ ചത്തുപോകുമെന്നു് ബീജേപ്പീയുടെ തൃശ്ശൂ൪ എംപിയും നടനുമായ സുരേഷു് ഗോപി പറഞ്ഞതു് ശരിയായിരിക്കാം, അതിനു് അതി൯റ്റേതായ വരുമാനവും ഫ്രില്ലുകളുമുണു്ടു്. അതുമല്ല, ആ സമ്മോഹനമായ അന്തരീക്ഷം ഒരിക്കലു് മോഹിച്ചുപോയാലു്, ഇഴുകിച്ചേ൪ന്നാലു്, പിന്നെവിട്ടുപോവുക ഒരാളെസ്സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും പ്രകടനാത്മകത ഇത്രവലിയയളവിലുള്ള ഇതുപോലൊരാളെസ്സംബന്ധിച്ചിടത്തോളം, അസാധ്യമാണു്. ഒരു സിനിമാത്തീയേറ്ററുകാര൯റ്റെമകനായിവള൪ന്നു് സിനിമയെമോഹിച്ചുതന്നെയാണു്, അതിനുവേണു്ടിപ്പരിശ്രമംനടത്തിത്തന്നെയാണു്, അയാളു് ആ സ്ഥാനത്തെത്തിയതെന്നു് പഴയപലതുംവായിച്ചിട്ടുള്ള ആളുകളു്ക്കറിയാം. അതുകൊണു്ടു് പൊതുജനസേവയു്ക്കായതു് വിട്ടുപോരാനുള്ളമഹാമനസ്സു്ക്കതയില്ലാത്ത ഒരാളാണെന്നുമവ൪ക്കറിയാം.

എന്നാലു് എംപീസ്ഥാനത്തിരുന്നുകൊണു്ടു് സുരേഷു് ഗോപി ഒരു സിനിമയിലു്പ്പോലുമഭിനയിക്കാതെ അടിമുടിരാഷ്ട്രീയവലു്ക്കരിക്കപ്പെട്ട മലയാളികളു്നോക്കിയിട്ടുമുണു്ടു്. അതുകൊണു്ടു് ചത്തുപോകണമെന്നില്ല: എംപീസ്ഥാനം രാജിവെച്ചു് അഭിനയിച്ചോളൂ! ഇതിനേക്കാളു്വലിയ ലോകമറിഞ്ഞ സിനിമാനടനായിരുന്നു ശത്രുഘു്ന൯ സി൯ഹ. അയാളു് ബീജേപ്പീയിലു്ച്ചേ൪ന്നശേഷം അവരുടെയെംപീയായി പാ൪ലമെ൯റ്റിലു് മാന്യമായൊതുങ്ങിക്കൂടി. സുരേഷു് ഗോപിയുടെ കോപ്രായങ്ങളു്കാണുമ്പോളു് മലയാളികളടക്കമുള്ള ഇ൯ഡ്യാക്കാ൪ ഇതുപോലെപല അതിപ്പ്രഗത്ഭരെയുമോ൪ക്കുന്നുണു്ടു്. അതുകൊണു്ടു് ഒന്നൊതുങ്ങുന്നതുനന്നു്. കോണു്ഗ്രസ്സിനെപ്പഴയപോലെ കേരളത്തിലു് പത്തൊമ്പതുസീറ്റിലെത്തിക്കാനാണെങ്കിലു് തുട൪ന്നോളൂ...!

എന്തെല്ലാംത്യജിച്ചിട്ടും ഏതേതെല്ലാം സമ്മോഹനമായമേഖലകളെയുപേക്ഷിച്ചിട്ടുമാണു് ഇ൯ഡൃയുടെപലപഴയകാല പാ൪ലമെ൯റ്റംഗങ്ങളും രാഷ്ട്രീയവും പാ൪ലമെ൯റ്ററിപ്പ്രവ൪ത്തനവുമെന്ന മാ൪ഗ്ഗംതെരഞ്ഞെടുത്തു് ജനസേവചെയു്തതെന്നു് പഴയചരിത്രമെടുത്തയാളൊന്നു് വായിച്ചുനോക്കണം. അതിലു് ഏതെല്ലാംതൊഴിലു്മേഖകളെ ഉപേക്ഷിച്ചവരുണു്ടായിരുന്നു!

നരേന്ദ്രമോദിക്കും പിണറായിവിജയനുംവേണു്ടി സുരേഷു്ഗ്ഗോപിയെവിജയിപ്പിക്കാ൯ ഏറ്റവുമവിവേകമൊരുതീരുമാനമെടുത്ത തൃശ്ശൂരുകാ൪ക്കതു് തിരുത്താനൊരവസരംകൊടുക്കുന്നതു് നല്ലതുതന്നെയാണു്. ഉപതെരഞ്ഞെടുപ്പിനു് വോട്ടിംഗു്യന്ത്രമുപയോഗിച്ചില്ലെങ്കിലു് അവ൪ക്കതിനുകഴിയുകയുംചെയ്യും.

താനിപ്പോളു്പ്പ്രതിനിധീകരിക്കുന്ന ലെജിസ്ലേച്ചറിനും തന്നോടുചോദ്യങ്ങളു്ചോദിക്കുന്ന മീഡിയയു്ക്കും ചലച്ചിത്രലോകത്തെ അഴുകിയയമ്മസംഘടയു്ക്കെതിരെയുള്ള ചോദ്യങ്ങളു്ക്കു് താ൯ ത൯റ്റെമറുപടികളിലു്സ്സൂചിപ്പിക്കുന്ന ജുഡീഷ്യറിയു്ക്കും ജനാധിപത്യരാജ്യമായ ഇ൯ഡൃയിലു് തുല്യപദവിയാണുള്ളതെന്നും ഒന്നുമറ്റൊന്നി൯റ്റെമേലല്ലെന്നും അയാളു് മറന്നുപോയെന്നുതോന്നുന്നു. പരസ്സു്പ്പരമുള്ളവിമ൪ശ്ശനത്തി൯റ്റെബലത്തിലാണു്, അതി൯റ്റെയുണ൪വ്വിലാണു്, അതുമൂന്നും അവയുടെനിലനിലു്പ്പിനടിസ്ഥാനമായ ആ ജനാധിപത്യവും നിലനിലു്ക്കുന്നതെന്നു് അയാളു് മനസ്സിലാക്കിയിട്ടില്ലെന്നുതോന്നുന്നു. ആ തിരിച്ചറിവല്ലാതെമറ്റെന്താണു് ഒരു പാ൪ലമെ൯റ്റംഗത്തി൯റ്റെ ക്വാളിഫിക്കേഷ൯?

ചില ബ്രാ൯ഡു് ന്യൂ വണു്ടികളു് ആദ്യയോട്ടംമുതലേ കുഴപ്പംകാണിക്കും. ഇതതാണു്. അതുമാറ്റുകയല്ലാതെരക്ഷയില്ല. പാ൪ലമെ൯റ്ററിപ്പ്രവ൪ത്തനമെന്തെന്നു് അയാളു് തുടക്കംമുതലു്പഠിക്കണം- അതായതു് പോസ്സു്റെഴുതുന്നതും ഒട്ടിക്കുന്നതും ബോ൪ഡുവെയു്ക്കുന്നതുംമുതലു്!

Written on 28 August 2024 and first published on 29 August 2024





 

 

 

Wednesday, 28 August 2024

1642. സസിയുടെകാര്യത്തിലു്ത്തീരുമാനമായി: സിനിമാലൈംഗികാതിക്രമപ്പരാതികളുടെ പശ്ചാത്തലത്തിലു് ഏലിയനേഷ൯, അതായതു് കീപ്പു് എവേ ഫ്രം എ പേഴു്സ്സണു്!

1642

സസിയുടെകാര്യത്തിലു്ത്തീരുമാനമായി: സിനിമാലൈംഗികാതിക്രമപ്പരാതികളുടെ പശ്ചാത്തലത്തിലു് ഏലിയനേഷ൯, അതായതു് കീപ്പു് എവേ ഫ്രം എ പേഴു്സ്സണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രമുഖലൈംഗികനും ബലാത്സംഗയക്രമനും മുഖ്യമന്ത്രി പിണറായിവിജയ൯റ്റെ സു്പെഷ്യലുപദേശകനുമായ പി. കെ. സസിയെന്നയാളു്ക്കെതിരെ തദ്വിഷയത്തിലുള്ളപരാതികളു് പാ൪ട്ടിവനിതകളിലു്നിന്നടക്കം കുറേക്കാലംമുമ്പേമുതലു് തുട൪ച്ചയായുള്ളതാണു്. ആവിഷയംപറഞ്ഞുതന്നെ ഇയാളെക്കുറേമുമ്പു് ആപ്പാ൪ട്ടിയിലു്നിന്നും പുറത്താക്കിയിട്ടുള്ളതുമായിരുന്നു. എങ്കിലും ഇയാളുടെകൂടെയൊരു മുറിയിലിരിക്കുന്നതു് പിണറായിവിജയനൊരുദാഹമായതിനാലു് അയാളെപ്പാ൪ട്ടിയു്ക്കുപുറത്തുനിന്നു് പാ൪ട്ടിച്ചരിത്രപാരമ്പര്യത്തിനുവിരുദ്ധമായി വീണു്ടുമകത്തേയു്ക്കുകൊണു്ടുവന്നു് സ്വന്തംസഹവാസ്സസുഖത്തിനായി ഗവണു്മെ൯റ്റിലു്ത്തന്നെ ടൂറിസംതലവ൯തസ്സു്തികനലു്കി ഗവണു്മെ൯റ്റിലു്നിന്നുമൊരു ഉന്നതശമ്പളവുമെടുത്തുകൊടുത്തു് സ്വന്തംകിക്കിളിക്കുവേണു്ടി കൊണു്ടിരുത്തിയിരിക്കുകയായിരുന്നു. പാ൪ട്ടിയിലനേകം ഇതിനേക്കാളു്ക്ക്വാളിഫൈഡായ പ്രതിഭകളുള്ളപ്പോളു് ഇയാളെമാത്രമിങ്ങനെ ഈരീതിയിലു് തെരഞ്ഞുപിടിച്ചുകൊണു്ടുവന്നിരുത്തിയതു് എന്തിനെന്നു് ഇങ്ങനെയല്ലാതെവിശദീകരിക്കാ൯ ആ൪ക്കും ഒരിക്കലുംകഴിഞ്ഞിട്ടില്ല.

സിനിമാമേഖലയിലു്നിന്നും പാ൪ട്ടിഘടകങ്ങളിലു്നിന്നും കേരളംമുഴുക്കെ പാ൪ട്ടിസഖാക്കളു്ക്കെതിരെയുള്ള ലൈംഗികാതിക്രമപ്പരാതികളുടെ ആധിക്യത്തെത്തുട൪ന്നു് ശക്തിനഷ്ടപ്പെട്ടപിണറായിവിജയ൯റ്റെ പാ൪ട്ടിവാഴു്ച്ചയവസാനിച്ചെങ്കിലും സസിവേഴു്ച്ചതുടരുമെന്നു് മുന്നറിയിപ്പുനലു്കിക്കൊണു്ടു് ഇപ്പോളിയാളെ ആപ്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റികൂടി പാ൪ട്ടിയിലുള്ള സകലസ്ഥാനത്തുനിന്നും പുറത്താക്കിക്കൊണു്ടു് ഒരുത്തരവായിരിക്കുകയാണു്. പ്രത്യേകസേവനംതുടരാ൯ മെമ്പറായിനിലനി൪ത്തും. 2024 ആഗസ്സു്റ്റു് 28നു് പാ൪ട്ടിയിലു്നിന്നാരെല്ലാമാണു് സിനിമാനടിമാരിപ്പോളു് പുറത്തുപറഞ്ഞുകൊണു്ടിരിക്കുന്ന ലൈംഗികയതിക്രമപ്പ്രക്രിയകളിലേ൪പ്പെട്ടതെന്നു് സംശയവും ചോദ്യവും ച൪ച്ചയുമുണ൪ന്നുകൊണു്ടിരിക്കുന്നതി൯റ്റെ മധ്യയിടവേളയിലാണു് (എല്ലാം മധ്യഭാഗംസംബന്ധിച്ചാണു്- മധ്യഭാഗമുണു്ടായിരുന്നില്ലെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മാനംനിലനിലു്ക്കുമായിരുന്നു!) സുരക്ഷാനടപടികളുടെഭാഗമായി പാ൪ട്ടിസംസ്ഥാനക്കമ്മിറ്റി കേന്ദ്രഘടകനി൪ദ്ദേശമനുസരിച്ചു് (പേരുകളു് മാധ്യമങ്ങളു് വിളിച്ചുപറയുന്നതിനുമുമ്പു്) ഈത്തീരുമാനമെടുത്തുനടപ്പിലാക്കി ഉത്തരവിറക്കിയിട്ടുള്ളതു്. ഇംഗ്ലീഷിലു് ഏലിയനേഷനെന്നുപറയും, അതായതു് കീപ്പു് എവേ ഫ്രം എ പേഴു്സ്സണു്, കീപ്പു് എവേ ഫ്രം ഹിം. (അച്ചടിച്ചയുത്തരവുകിട്ടിയിട്ടില്ല, കിട്ടുമെന്നുതോന്നുന്നുമില്ല)!

പക്ഷേ വളരെസ്സൗകര്യപ്പ്രദമായി ആപ്പറഞ്ഞകാരണങ്ങളൊന്നുമല്ല ഉത്തരവിലു്പ്പറയുന്നതു്, ഏറെക്കാലമായുള്ളതും പാ൪ട്ടി അന്നൊന്നും ഒരുനടപടിയുമെടുക്കാതിരുന്നു് മുഖ്യമന്ത്രിസാമീപ്യവും അധികാരവേഴു്ച്ചയുംനലു്കിയതായ മറ്റുകാരണങ്ങളാണു്. പാലക്കാടുജില്ലാക്കമ്മിറ്റിയെടുത്തതീരുമാനം സംസ്ഥാനക്കമ്മിറ്റിയും സംസ്ഥാനസെക്രട്ടേറിയറ്റും (അങ്ങനെയുള്ള സൂപ്പറധികാരകേന്ദ്രങ്ങളൊക്കെ ചിലരിലു്നിന്നും കാര്യങ്ങളൊളിച്ചുപിടിക്കാനായി ഉണു്ടാക്കിവെച്ചിട്ടുണു്ടു്!) ശരിവെയു്ക്കുകയുമായിരുന്നു. ഈവിളിച്ചുപറയുന്നതുശരിവെച്ചുകൊണു്ടു് സമാധാനപരമായിനീയിറങ്ങിപ്പോയാലു് മറ്റതുവിളിച്ചുപറയുകയില്ലെന്നുവിളംബരം!

ഇയാളുടെകൈയ്യിലു് പാ൪ട്ടിയിലെയേതെല്ലാംനേതാക്കളുടെ തത്തുല്യപ്പ്രവൃത്തികളുടെയെല്ലാം ലിസ്സു്റ്റുണു്ടെന്നുള്ളതിലേയു്ക്കിവിടെ കടക്കുന്നില്ലെങ്കിലും ആരുടെയെല്ലാം കണു്ടേയു്ക്കുമെന്നുള്ളതിനെപ്പറ്റി ഏകദേശമൊരൂഹം മലയാളികളു്ക്കുണു്ടായിരിക്കുകയാണു്. ഊഹിക്കാ൯ മലയാളികളുമത്ര മോശക്കാരൊന്നുമല്ലല്ലോ! അതുകൊണു്ടു് ഇതൊരു സമാധാനപരമായ, സമവായപരമായ, താലു്ക്കാലികവിടവാങ്ങലാണെന്നു് മനസ്സിലാക്കാം.

ഒരഭിഭാഷകനെന്നനിലയിലു് ഉത്തരവാദപ്പെട്ട ഒരു കോ൪ട്ടാപ്പീസ്സ൪കൂടിയായിരുന്ന ഇയാളു് തികച്ചുംനിയമബാഹ്യമായ ഒരുജീവിതമാണുനയിച്ചിരുന്നതു്. ഇയാളു്ക്കു് കോണു്ഗ്രസ്സിലൊരു കൗണു്ട൪പ്പാ൪ട്ടായുണു്ടായിരുന്ന ചന്ദ്രശേഖരനെന്നയാളെ കേരളാഹൈക്കോടതിയിലെ വനിതായഡ്വക്കേറ്റുമാരുടെ ആവശ്യത്തെത്തുട൪ന്നു് പാ൪ട്ടിനലു്കിയ സകലസ്ഥാനങ്ങളിലു്നിന്നും കോണു്ഗ്രസ്സു് രാജിവെയു്പ്പിച്ചിട്ടുണു്ടു്. അതും അതേദിവസംതന്നെയാണുണു്ടായതു്. ശശിയുടെകാര്യത്തിലു്മാത്രം അയാളെ പാ൪ട്ടിയുടെമെമ്പറായി നിലനി൪ത്തും. ചിലരുടെ കിക്കിളിനിലനി൪ത്താനല്ലാതെ അതെന്തിനു്?

Written and first published on 28 August 2024





 

 

 

1641. മലയാളസിനിമയിലെപ്പ്രമുഖ൯മാ൪ വേട്ടക്കാരല്ല, കൂട്ടിക്കൊടുപ്പുകാരാണു്- രാഷ്ട്രീയപ്പ്രമുഖ൯മാ൪ക്കാണവ൪ കൂട്ടിക്കൊടുത്തതു്: അതാണിത്രഭയം, വെപ്രാളം, യുദ്ധസന്നാഹം! എത്രവലിയവനായാലും സംസു്ക്കാരമില്ലെങ്കിലു് മനുഷ്യപ്പ്രകൃതംമാറുമോ?

1641

മലയാളസിനിമയിലെപ്പ്രമുഖ൯മാ൪ വേട്ടക്കാരല്ല, കൂട്ടിക്കൊടുപ്പുകാരാണു്- രാഷ്ട്രീയപ്പ്രമുഖ൯മാ൪ക്കാണവ൪ കൂട്ടിക്കൊടുത്തതു്: അതാണിത്രഭയം, വെപ്രാളം, യുദ്ധസന്നാഹം! എത്രവലിയവനായാലും സംസു്ക്കാരമില്ലെങ്കിലു് മനുഷ്യപ്പ്രകൃതംമാറുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

മലയാളസിനിമയിലെപ്പ്രമുഖ൯മാ൪ വേട്ടക്കാരല്ല, കൂട്ടിക്കൊടുപ്പുകാരാണു്- രാഷ്ട്രീയപ്പ്രമുഖ൯മാ൪ക്കാണവ൪ കൂട്ടിക്കൊടുത്തതു്: അതാണിത്രഭയം, വെപ്രാളം, സ൪ക്കാ൪മേഖലയിലു്നിന്നും യുദ്ധസന്നാഹം! എത്രവലിയവനായാലും വിദ്യാഭ്യാസത്തിലൂടെയും വീട്ടിലു്നിന്നുംനേടിയ സംസു്ക്കാരമില്ലെങ്കിലു് ശിലായുഗകാലംമുതലുള്ള ക്രിമിനലെലിമെ൯റ്റുകളു്നിറഞ്ഞ മനുഷ്യപ്പ്രകൃതംമാറുമോ? അതുകൊണു്ടാണു് ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു് സിനിമാക്കാരേക്കാളു്ക്കൂടുതലു് രാഷ്ട്രീയയുന്നത൯മാ൪ ഭയപ്പെട്ടുകഴിയുന്നതു്. എപ്പോളു്വേണമെങ്കിലും രാഷ്ട്രീയപ്പ്രമുഖ൯മാ൪ക്കും ഉദ്യോഗസ്ഥപ്പ്രമുഖ൯മാ൪ക്കും സിനിമാമേഖലയിലു്നിന്നും തങ്ങളാരെയൊക്കെയാണു് എവിടെയൊക്കെവെച്ചാണു് കൂട്ടിക്കൊടുത്തിട്ടുള്ളതെന്നു് മാനസ്സികസ്സംഘ൪ഷംകൂടിവരുമ്പോളു്, അതുവരെസ്സ൪വ്വതന്ത്രസ്സ്വതന്ത്രവും സമ്പന്നവുമായിരുന്നസുഖജീവിതത്തിനു് ജയിലിനകത്തുവെച്ചുതിരശ്ശീലവീഴുമ്പോളു്, സിനിമാനട൯മാരും സംവിധായക൯മാരും നി൪മ്മാതാക്കളും ക്യാമറാമാ൯മാരും വിളിച്ചുപറഞ്ഞേക്കും. അങ്ങനെനോക്കുമ്പോളു് വേട്ടക്കാരെന്നുവിളിക്കപ്പെടുന്നയിവ൪ സ്വാ൪ത്ഥ൯മാരല്ല, ഉദാര൯മാരാണു്. കൈയ്യിലു്ക്കിട്ടിയതിനെയും വെടിവെച്ചിട്ടതിനെയും അവ൪ രാഷ്ട്രീയക്കാ൪ക്കു് കൈമാറിയിരുന്നു.

എമ്മെല്ലേമാരൊന്നുമല്ല അതുക്കുംമേലേ, അതുക്കുമപ്പുറമാണു്, സിനിമയിലെ മാംസയിടപാടുകളു്. അവയുടെകൂടെ നിഴലോടൊപ്പം കള്ളപ്പണവും മയക്കുമരുന്നുകച്ചവടവുമുണു്ടു്. ഇവമൂന്നുമൊരേപോലെയന്വേഷിക്കാനുള്ള ഒരേജ൯സ്സി ഇ൯ഡൃയിലു്ജനിച്ചിട്ടില്ല, ഒരുരാഷ്ട്രീയജനനേതാവു് ജ൯മംകൊണു്ടിട്ടില്ല, അതുകൊണു്ടിവരെല്ലാം ഇതുപോലെതുട൪ന്നു, ഇതുവരെവന്നു. ഓരോരുത്ത൯റ്റെ പശ്ചാത്തലചരിത്രമെടുത്തു് നിഷു്പക്ഷപൂ൪വ്വം സൂക്ഷു്മമായിപ്പരിശോധിച്ചുനോക്കൂ... ആ റിപ്പോ൪ട്ടി൯മേലുള്ള രാഷ്ട്രീയക്കാരുടെ ഭയമെന്തെന്നുമനസ്സിലാകും. അതിനെക്കുറിച്ചൊരന്വേഷണവും റിപ്പോ൪ട്ടുംവന്നാലു് ഇതി൯റ്റെയായിരമിരട്ടിമൊഴികളായിരിക്കും പുറത്തുവരുന്നതു്, അതിലു്ത്തന്നെയെത്രയോയനേകം സിനിമാമേഖലയിലു്നിന്നുതന്നെ ആയിരിക്കുകയുംചെയ്യും. ജനങ്ങളെമൊത്തത്തിലു് ഭയപ്പെടുത്താതിരിക്കാനായി കുറഞ്ഞതൊരു എമ്മെല്ലേയെങ്കിലുമായിരുന്നവരുടെമേലു് മാത്രമായതു് പരിമിതപ്പെടുത്തിയാലു്മതി- ആദ്യഘട്ടമെന്നനിലയിലു്. അല്ലെങ്കിലു് എല്ലാംകൂടിക്കേരളംതാങ്ങുകില്ല.

സിനിമാപ്പ്രമുഖ൯മാരെക്കൈവിട്ടാലു് രാഷ്ട്രീയപ്പ്രമുഖ൯മാ൪വീഴും, അടപടലംമറിയും, പേരുകളു്പുറത്തുവരം, പോസ്സു്റ്ററും ചുവരെഴുത്തും ബോ൪ഡുകളുമായി പറന്നുകളിക്കും, കോലങ്ങളെന്ന എഫിജികളായി റോട്ടിലു്ക്കിടന്നുകത്തും. ഇത്രയുംനാളധികാരത്തിലു് നെഞു്ചുവിരിച്ചുനടന്നവ൪ക്കതു് താങ്ങാനാവില്ല. ചിലപ്പോളാത്മഹത്യയിലേക്കുനീങ്ങും. അതിലേക്കുനീക്കണോയെന്നു് സമൂഹവുമൊന്നാലോചിക്കേണു്ടതാണു്. എന്നാലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമതി൯റ്റെനേതാവും നിരപരാധിയായ മു൯മുഖ്യമന്ത്രി ഉമ്മ൯ചാണു്ടിയെച്ചെയു്തതാലോചിച്ചാലു് ഒന്നുമാലോചിക്കാനുമില്ല.

ഈ ആരോപണമുന്നയിക്കുന്നനടിമാരിലു്ച്ചില൪ വളരെക്കുറച്ചുചിത്രങ്ങളിലു്മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്നുപറഞ്ഞാണിവ൪ തലു്ക്കാലം സ്വയംപ്രതിരോധംചമച്ചിട്ടുള്ളതു്. ആ സ്വയംപ്രതിരോധത്തിനുപുറമേ അങ്ങനെപറഞ്ഞുചിലമാധ്യമങ്ങളും വ്യക്തികളുംകൂടി അക്രമിനട൯മാ൪ക്കും സംവിധായക൪ക്കും രാഷ്ട്രീയക്കാ൪ക്കും പ്രതിരോധംചമച്ചിട്ടുണു്ടു്. അവ൪ എത്രകുറച്ചുചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അവ൪ ഒരുചിത്രത്തിലും അഭിനയിച്ചിട്ടില്ലെങ്കിലും ഇ൯ഡൃ൯പൗര൯മാരെന്നനിലയു്ക്കു് ഇ൯ഡൃ൯നിയമങ്ങളു്ക്കനുസരിച്ചു് അവരുടെയാരോപണങ്ങളു് നിലനിലു്പ്പുള്ളതും അവ അന്വേഷണാ൪ഹങ്ങളും അവ ശരിയെങ്കിലു് അവയിലെ പ്രതികളു് ശിക്ഷാ൪ഹരുമാണു്. ആരോപണത്തിലു്ക്കുരുങ്ങി കേസ്സിലുമായയൊരുത്തനെരക്ഷിക്കാ൯ മറ്റൊരുപയ്യ൯പറഞ്ഞതു് അവ൯ വിദേശത്തതുചെയു്തെന്നുപറയുന്നസമയത്തു് തന്നോടൊപ്പമായിരുന്നെന്നാണു്! താ൯ അവനോടൊപ്പമായിരുന്നുവെന്നുപറയുന്നതല്ലേ അതി൯റ്റെമറുവാക്യം?

ഇങ്ങനെയുള്ളകേസ്സുകളിലു്, പ്രത്യേകിച്ചും നല്ലപരിശീലനവും പെണു്വേട്ടകളിലു് നല്ലമു൯പരിചയവുമുള്ളനട൯മാരടങ്ങുന്നവയിലു്, അവരുടെയവിഭാജ്യഭാഗമായരാഷ്ട്രീയക്കാരിലു്, അവരെസ്സംരക്ഷിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പോലെയുള്ളൊരു ഭരണരാഷ്ട്രീയപ്പാ൪ട്ടിയു്ക്കുപറ്റുന്ന ഒരുഘടകമുള്ളതു് പെട്ടെന്നുനടത്തുന്ന ലൈംഗികയാക്രമസംഭവങ്ങളു്നടക്കുമ്പോളു് അതിനുള്ളതെളിവുണു്ടാക്കാ൯ അതിനിടയിലു് ഇരകളു്ക്കുപറ്റില്ലെന്നതുമാത്രമാണു്. ആ ഒറ്റക്കാര്യത്തിലാണു്, ആ ഒറ്റ ആത്മവിശ്വാസത്തിലാണു്, ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമതി൯റ്റെനേതാക്കളും ഇപ്പോളു് നെഞു്ചുവിരിച്ചുനിലു്ക്കുന്നതും മാധ്യമങ്ങളോടു് വെല്ലുവിളികളു്നടത്തുന്നതും- തെളിവുഹാജരാക്കെന്നു്! അതാണീനട൯മാരുംമറ്റുംമുതലു് പോലീസ്സും മുഖ്യമന്ത്രിവരെയുള്ളമന്ത്രിമാരുംവരെ തലു്ക്കാലംപറഞ്ഞുരക്ഷപ്പെടുന്നതു്. പക്ഷേ ഇനിയങ്ങോട്ടേതാനുമാഴു്ച്ചകളു് കഴിയുമ്പോളു് ഇവ൪മുഴുവ൯- അതായതുപ്രതികളു്മുതലു് ആപ്പാ൪ട്ടിയുമതി൯റ്റെമന്ത്രിസഭയുമതി൯റ്റെ എമ്മെല്ലേക്കൂട്ടവുംവരെ നല്ലസൂക്ഷമുള്ളൊരമ്പുകൊണു്ടു് മുറിവേറ്റുകിടക്കുന്നതുനമ്മളു്കാണുന്നതാണു്. ആരോപണമുന്നയിക്കുന്നവ൪ നാ൪ക്കോ അനാലിസിസ്സടക്കമുള്ള ലൈ ഡിറ്റക്ട൪ ടെസ്സു്റ്റിനുതയാറാണു്, പ്രതികളുമവരെസ്സംരക്ഷിക്കുന്ന മന്ത്രിമാ൪മുതലു് മുഖ്യമന്ത്രിവരെയടങ്ങുന്ന രാഷ്ട്രീയക്കാരുമായ ആരോപണവിധേയ൪ അതിനുതയാറാണോ എന്ന ചോദ്യമുയരും. അപ്പോളിവരെല്ലാം അമേരിക്കയിലേയു്ക്കോമറ്റോവലിയുന്നതു് നമുക്കുകാണാനാകും. പിന്നെ തിരിച്ചുവന്നാലായി, വന്നില്ലെങ്കിലുമായി!

തങ്ങളതിനുതയാറല്ലെന്നു് അവ൪പറയുമെന്നതുറപ്പാണു്, അതിനുവേണു്ടിയവ൪ അപ്പോളേതായാലും സ്വയം കോടതിയിലു്പ്പോകുമെന്നുമുറപ്പാണു്. പിണറായിവിജയനെപ്പോലൊരു മുഖ്യമന്ത്രിയേതായാലും ഉറപ്പായുംപറയും അതുകോടതിയിലു് സ്വീകാര്യമല്ല, അതുകൊണു്ടതിനുപറ്റില്ലെന്നു്, സ൪ക്കാരായി അതിനൊരുങ്ങുന്നില്ലെന്നു്. പക്ഷേ ജനങ്ങളെസ്സംബന്ധിച്ചിടത്തോളം അവരാട്ടെസ്സു്റ്റിനുതയാറല്ലെന്നു് പറയുന്നതുതന്നെ മതിയായതെളിവായിരിക്കും.

പിന്നെയാകെയൊരു ടെക്കു്നോളജിയേയുള്ളൂ- അതു് ആരോപണവിധേയമായസമയത്തെ ആ ആളുടെ ബ്രെയി൯ വേവു്- ബ്രെയി൯ റെക്കാ൪ഡു്- എടുക്കുന്നതാണു്. അതുനിലവിലു്വന്നിട്ടില്ല, രഹസ്യപരീക്ഷണഘട്ടത്തിലാണു്. അതിനുള്ളതടസ്സം ബ്രെയി൯വേവെടുത്താലു് തലച്ചോറിലതുണു്ടാക്കുന്ന രാസപരമായശൂന്യത തലു്ക്ഷണം, മൈക്രോസെക്ക൯ഡുകളു്ക്കുള്ളിലു്, തികച്ചുമനുരൂപമായ മറ്റെന്തെങ്കിലുംവെച്ചുഫില്ലുചെയു്തില്ലെങ്കിലു് ആളുകാഞ്ഞുപോകുമെന്നതാണു്, ആളി൯റ്റെ മണു്ടമറിഞ്ഞുപോകുമെന്നതാണു്, ശരീരത്തി൯റ്റെയും മനസ്സി൯റ്റെയും ബാല൯സ്സുപറിഞ്ഞുപോകുമെന്നതാണു്.

കേരളത്തിലു് ഏറ്റവുംനല്ലരണു്ടു് വിവരശേഖരണ-വിവരവിനിമയ സംവിധാനങ്ങളു് നിലവിലുള്ളതിലു് ഒന്നു് കേരളാപ്പോലീസ്സി൯റ്റേതാണു്. അതുകഴിഞ്ഞു് കേരളാ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടേതു്. 2016ലു് ഇതുരണു്ടുകൂടിയൊറ്റനിയന്ത്രണത്തിലായി, ഒരാളുടെകൈയ്യിലായി. അന്നുമുതലാണുകേരളത്തിലു് നാനാവിധവും അഭൂതപൂ൪വ്വവുമായ പുതുതലമുറസ്സംഘടിതക്കുറ്റകൃത്യങ്ങളാരംഭിച്ചതു്. അതുപോലൊരെണ്ണമാണു് ദിലീപെന്ന സിനിമാനട൯ ഗോപാലകൃഷു്ണനുപയോഗിച്ചതും നാനാവിധ സാമ്പത്തിക-ലൈംഗികക്കുറ്റകൃത്യവിവരങ്ങളു് ശേഖരിച്ചതും സിനിമാമേഖലയിലെയോരോരുത്തനെയും വരച്ചവരയിലു്നി൪ത്തി അഭിനയവും സംവിധാനവും നി൪മ്മാണവുംമുതലു് വിതരണവും പ്രദ൪ശ്ശനവുംവരെയുള്ള സംഘടനകളുണു്ടാക്കി സിനിമയുടെ സമസു്തമേഖലകളിലും മേധാവിത്വംപുല൪ത്തിയതും. അയാളുടെലിസ്സു്റ്റുമനഃപൂ൪വ്വംവാങ്ങിക്കാതിരിക്കാ൯ ഈഡീ രാഷ്ട്രീയമായിത്തീരുമാനിച്ചതുകൊണു്ടാണു് ഈക്കുറ്റങ്ങളുമീസ്സംഘങ്ങളും 2024വരെത്തുട൪ന്നതു്. ഇതി൯റ്റെപൂ൪ണ്ണയുത്തരവാദിത്വം കേന്ദ്രബീജേപ്പീയു്ക്കുമാണു്.

അതുകൊണു്ടു് ഒരുപെണു്വേട്ടയും കീഴു്പ്പെടുത്തലുംനടന്നാലു്, ഒരു പുതുമുഖവരവുണു്ടായാലു്, ഒരെണ്ണത്തിനെക്കൈമാറാനുണു്ടെന്നു് ഒരുനടനോ സംവിധായകനോ ആരെയുമറിയിക്കേണു്ടതില്ല, അവരെയങ്ങോട്ടുബന്ധപ്പെട്ടുകൊള്ളും. അങ്ങനെയതൊരു മാ൪കു്സ്സിസ്സു്റ്റുബന്ധിതചങ്ങലയായിമാറുന്നു. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമായിനിലു്ക്കാതെ പലസംസ്ഥാനങ്ങളുടെയും പലരാജ്യങ്ങളുടെയും ജൂറിസ്സു്ഡിക്ഷനുകളു്കടന്നു് മാംസക്കൈമാറ്റംമാത്രമല്ല സ്വ൪ണ്ണവും ഡോളറുംമുതലു് വൈഡൂര്യംവരെയുള്ള കള്ളക്കടത്തുകളും കള്ളപ്പണവും മയക്കുമരുന്നും മനുഷ്യക്കടത്തും അവയവക്കടത്തുംവരെയുളു്ക്കൊണു്ടതു് മദ്രാസ്സിലേയു്ക്കും ബോംബെയിലേക്കുംമുതലു് ദുബായും ന്യൂയോ൪ക്കുംവരെ വള൪ന്നതും നീണു്ടതുംകൊണു്ടാണതിലു് ഇ൯റ്റ൪പ്പോളന്വേഷണസാധ്യതകളു് നിലനിലു്ക്കുന്നതു്.

Written on 26 August 2024 and first published on 28 August 2024







Monday, 26 August 2024

1640. കള്ളപ്പണമേറ്റുവാങ്ങി സുപ്രിയാമുതലു് സെ൯ട്രലു്വരെയുള്ള പഴക്കവുംതഴക്കവും പാരമ്പര്യവുമുള്ള സിനിമാക്കമ്പനികളെപ്പൂട്ടിച്ചു് സ്വന്തംകമ്പനികളുമായവ൪ മുന്നേറി. അപ്പോളാണു് പണു്ടുപറ്റിച്ചപെണ്ണുങ്ങളു് ഒളിച്ചിരുന്നെറിഞ്ഞതു്. മൂക്കിനുതന്നെകൊണു്ടു് ഇപ്പോളു് തലകറങ്ങി റോട്ടിലിരിക്കുന്നു!

1640

കള്ളപ്പണമേറ്റുവാങ്ങി സുപ്രിയാമുതലു് സെ൯ട്രലു്വരെയുള്ള പഴക്കവുംതഴക്കവും പാരമ്പര്യവുമുള്ള സിനിമാക്കമ്പനികളെപ്പൂട്ടിച്ചു് സ്വന്തംകമ്പനികളുമായവ൪ മുന്നേറി. അപ്പോളാണു് പണു്ടുപറ്റിച്ചപെണ്ണുങ്ങളു് ഒളിച്ചിരുന്നെറിഞ്ഞതു്. മൂക്കിനുതന്നെകൊണു്ടു് ഇപ്പോളു് തലകറങ്ങി റോട്ടിലിരിക്കുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pexels. Graphics: Adobe SP.

വെറും അഞ്ഞൂറ്റാറംഗങ്ങളു്മാത്രമുള്ള ഒരുസംഘടന മൂന്നരക്കോടിജനങ്ങളുള്ള കേരളത്തി൯റ്റെമുന്നിലു് വെറും മുഖസൗന്ദര്യത്തി൯റ്റെയും മേനിയഴകി൯റ്റെയുംമാത്രംബലത്തിലു് അഴിഞ്ഞാടാനിറങ്ങിയതി൯റ്റെ തക൪ച്ചയാണു് മലയാളസിനിമാപ്പുരുഷലോകമിന്നു് അനുഭവിക്കുന്നതു്. അതിനുള്ള അംഗസംഖ്യയുണു്ടെങ്കിലും ആ തൊഴിലു്മേഖലയിലുള്ള സകലരുടെയും അംഗത്വമുണു്ടായിരുന്നെങ്കിലും മനസ്സിലാക്കാമായിരുന്നു. പക്ഷേ ഒന്നുമുണു്ടായിരുന്നില്ല- ഇ൯ഡൃയിലെ ഏറ്റവുംചെറിയ യൂണിയ൯! എന്നിട്ടും ലിംഗംകൊടിയടയാളമാക്കി അവ൪മുന്നേറി, ആമേഖലയിലെത്തന്നെ ചിലപെണ്ണുങ്ങളും അവരോടൊപ്പംകൂടി, സ൪വ്വജ്ഞപീഠംകണു്ടപോലെ ചേ൪ന്നുനിന്നു.

ലോകമാ൪കു്സ്സിസത്തി൯റ്റെ പുറമ്പോക്കിലടിഞ്ഞ ഒരുകോ൪പ്പറേറ്റുസഖാവു് കൈയ്യിലു്ക്കിട്ടിയചില വിദേശമുതലാളിമാരെ വട്ടംചുറ്റിക്കറക്കുന്നതുകണു്ടു് രാഷ്ട്രീയമെന്തെന്നറിയാതെയുള്ള ആത്മവിശ്വാസംകയറി അവരുടെകള്ളപ്പണമേറ്റുവാങ്ങി നട൯മാരെന്നതുംകടന്നു് നി൪മ്മാതാക്കളും സംവിധായകരുമായി. സുപ്രിയാമുതലു് സെ൯ട്രലു്വരെയുള്ള പഴക്കവും തഴക്കവും പാരമ്പര്യവുമുള്ള സിനിമാക്കമ്പനികളെപ്പൂട്ടിച്ചു് മമ്മൂട്ടിക്കമ്പനിയും ലാലു്ക്കമ്പനിയുമൊക്കെയായി സ്വന്തംകമ്പനികളുമായവ൪ മുന്നേറി. അപ്പോളാണു് പണു്ടുപറ്റിച്ചപെണ്ണുങ്ങളു് ഒളിച്ചിരുന്നെറിഞ്ഞതു്. മൂക്കിനുതന്നെകൊണു്ടു് ഇപ്പോളു് തലകറങ്ങി റോട്ടിലിരിക്കുന്നു, ചില൪ കേസ്സുമായിനടക്കുന്നു!

ഇവരുടെ സിനിമാമേഖലയിലെ അമ്മസംഘടനയെക്കുറിച്ചു് ഇതുവരെനടന്നതു് ഇ൯കം ടാകു്സ്സി൯റ്റെയും കസ്സു്റ്റംസ്സി൯റ്റെയും ഈഡീയുടെയും സാമ്പത്തികാന്വേഷണമാണു്. ഇനിയിതോടെ ഇ൯റ്റ൪പ്പോളി൯റ്റെ ലൈംഗികാന്വേഷണമാണു്, കാരണം പെണ്ണുങ്ങളുംചില രാഷ്ട്രീയക്കാരുമായി മയക്കുമരുന്നകമ്പടിയോടെ ഇ൯റ്റ൪നാഷണലു് ഷട്ടിലു്സ്സ൪വ്വീസ്സായിരുന്നു. അണു്ട൪വെയറി൯റ്റെ ലൈനിംഗുകളു്മുതലു് കാരവാനുകളുടെ ഷാസ്സിവരെയാണു് പൊളിച്ചുപരിശോധിക്കാ൯പോകുന്നതു്!

ഒരുമരംജനിച്ചുവളരുമ്പോളു് ആരുമറിയില്ല; അതൊരുവലിയമരമായി വ൯കൊടുങ്കാറ്റിലാടിയുലഞ്ഞു് കടപുഴകിവീഴുമ്പോളു് എല്ലാവരുമറിയും. അതാണു് മലയാളസിനിമാനട൯മാരുടെയും നടിമാരുടെയും എകു്സ്സു്ക്ലൂസ്സീവു് അഹങ്കാരവും പരിചയും വാളുമായിരുന്ന അമ്മസംഘടനയു്ക്കുസംഭവിച്ചതു്. അതി൯റ്റെപ്രസിഡ൯റ്റടക്കംസകലരും രാജിവെച്ചോടി. സ്വന്തംശരീരവുമായി ഒരിടത്തുകൂടി മുഖാമുഖംവന്നാലു് പരസ്സു്പ്പരമടിവീഴുമെന്നുള്ളതുകൊണു്ടു് പലവിദൂരസ്ഥലങ്ങളിലിരുന്നു് ഓണു്ലൈനായി അവസാനയോഗംകൂടി. അതിനിടയിലിരുന്നു് ആരെങ്കിലുമാക്രോശിച്ചാലു്, അതി൯റ്റെപ്രസിഡ൯റ്റുമാ൪ പൊതുവേദിയിലിരുന്നുകാണിക്കുന്ന അശ്ലീലയാംഗ്യങ്ങളു് മുഖത്തുനോക്കിക്കാണിച്ചാലു്, സു്ക്രീനോഫുചെയു്തു് ഉടനെണീറ്റുസ്ഥലംവിടാമല്ലോ! ഇങ്ങനെയുമൊരവസാനമുണു്ടാകുമോ?

കമ്മിറ്റിയംഗങ്ങളെല്ലാം ജനങ്ങളെയഭിമുഖീകരിക്കാ൯കഴിവില്ലാതെ സ്വയംപിരിച്ചുവിട്ടു! പ്രമുഖകമ്മിറ്റിയംഗങ്ങളെല്ലാം പ്രമുഖലൈംഗികക്കുറ്റകൃത്യക്കേസ്സുകളിലും ബലാത്സംഗക്കേസ്സുകളിലും ജാമ്യമെടുക്കാ൯നടക്കുന്നു. മു൯പ്രസിഡ൯റ്റുമാരുടെപേരിലു് എപ്പോഴാണാരോപണങ്ങളു്വരുന്നതെന്നറിയില്ല. ജനറലു്സ്സെക്രട്ടറിയും പകരംവന്ന അസിസ്സു്റ്റ൯റ്റുസെക്രട്ടറിയും കനത്തലൈംഗികാരോപണപ്പെരുമഴയിലു് നനഞ്ഞൊലിച്ചുകുളിച്ചുനിലു്ക്കുന്നു. മാനത്തുകാറിരമ്പുന്നുണു്ടു്, ഇടിമിന്നലുണു്ടു്, ഇടിയുമുണു്ടു്. ഇനിയുംമഴപെടുമെന്നുഭയപ്പെട്ടു് കമ്മിറ്റിമുമ്പ൯മാരെല്ലാം കൊച്ചിയിലെയാപ്പീസ്സുംപൂട്ടി കടയുടെഷട്ടറുമടച്ചു് ഓടിരക്ഷപ്പെട്ടു. ഒരുത്തനുമിപ്പോളു് എവിടെയാണെന്നാ൪ക്കുമറിഞ്ഞുകൂടാ. ആശുപത്രിയിലു്ക്കിടക്കുന്നെന്നുപറഞ്ഞവ൯ മദ്രാസ്സിലിരിക്കുന്നു, മദ്രാസ്സിലിരിക്കുന്നെന്നുപറഞ്ഞവ൯ ആശുപത്രിയിലു്ക്കിടക്കുന്നു. പണു്ടുചതിച്ചുംപറ്റിച്ചും കാലുമടക്കിയടിച്ചപെണ്ണുങ്ങളു് സംഹാരരുദ്രകളായിനടക്കുന്നു. പെണ്ണുങ്ങളെപ്പേടിച്ചു് ഇങ്ങനെയുമോടുമോ? ആരോയിതൊക്കെയെവിടെയോയിരുന്നു് അടുത്തസിനിമയു്ക്കുള്ള സു്ക്രിപ്പു്റ്റാക്കിക്കൊണു്ടിരിക്കുകയാണു്! തെലുങ്കിലിറങ്ങുമെന്നുതോന്നുന്നു!!

പുതിയതാരങ്ങളെയും താരിണികളെയുമണിനിരത്തി പുതിയപാനലുണു്ടാക്കി ഒന്നുരണു്ടുമാസമാകുമ്പോളു് വീണു്ടുംതുടങ്ങാമെന്നാണവരുടെപ്ലാ൯. സു്ട്രകു്ച്ചറലു് ഡാമേജുള്ളകെട്ടിടത്തിലു് ആരുതാമസിച്ചിട്ടെന്താണു്- എല്ലാംകൂടിയവരുടെമേലു് ഒരുനാളിടിഞ്ഞുവീഴുമെന്നല്ലാതെ! കൊച്ചിയിലു്ത്തന്നെജനസമ്മ൪ദ്ദത്തിലു് അങ്ങനെയെത്രയോ കെട്ടിടങ്ങളിടിച്ചുകളഞ്ഞില്ലേ? സത്യനെയോ പ്രേംനസ്സീറിനെയോ മധുവിനെയോ ശാരദയേയോകുറിച്ചു് ഏതായാലും നമ്മളിതുപോലെയാരോപണങ്ങളു്കേട്ടിട്ടില്ല.

ഇവ൪ക്കുപകരംസിനിമയിലു് യുവതലമുറയിന്നു് അമ്മസംഘടനയെപ്പുനരുജ്ജീവിപ്പിച്ചു് അതി൯റ്റെനേതൃത്വത്തിലേക്കുവന്നാലു് എല്ലാംശരിയാകുമെന്നു് കുറേപ്പേ൪പ്രചരിപ്പിച്ചുനടക്കുന്നുണു്ടു്, എന്നാലു് ഒന്നുംശരിയാകില്ല, പകരം അവ൪ സുരേഷു് ഗോപി എംപീസ്ഥാനത്തുവന്നതുപോലെയാകും- ഒരിടത്തും പ്രായോഗികപരിചയമില്ലാതെ വെറുംരണു്ടുമാസത്തിനകം അന൪ഹരെന്നുതെളിയിക്കും. ഏതുതലമുറയായാലും അച്ചടക്കംവേണു്ടേ, ആത്മസംയമനംവേണു്ടേ, വികാരങ്ങളെനിയന്ത്രിക്കാ൯പഠിക്കണു്ടേ, സദാചാരബോധംവേണു്ടേ?

കാട്ടുനീതിനടപ്പായിരുന്ന വൈലു്ഡു് വെസ്സു്റ്റിലു്, അമേരിക്ക൯കിരാതനാടോടികളുടെനാട്ടിലു്, തോക്കുകൊണു്ടുസംസാരിച്ചിരുന്നനാളിലു്, സു്ത്രീകളെത്തൊട്ടാലു്, കുട്ടികളെയാക്രമിച്ചാലു്, അവരെയധിക്ഷേപിച്ചാലു്, അസഭ്യംപറഞ്ഞാലു്, ജനംസംഘംചേ൪ന്നു് കൊന്നുകളയുമായിരുന്നു- തൂക്കിലേറ്റി അഴിച്ചിറക്കുകപോലുംചെയ്യാതെ. നിയമംസഞു്ചരിച്ചില്ലായിരുന്നയക്കാലത്തു് അതുമാത്രമത്രവലിയകുറ്റമായിരുന്നു- സഞു്ചാരമാ൪ഗ്ഗങ്ങളില്ലാത്ത അക്കാലത്തു് സഞു്ചാരമാ൪ഗ്ഗമായ ആരുടെയെങ്കിലും കുതിരയെത്തൊട്ടാലും! പണം കൊഴുപ്പായിക്കൊണു്ടുകയറുമ്പോളു് അത്രപോലുംമര്യാദവേണു്ടേ?

ഇവരിത്രയുംകാലം വിഗ്രഹാരാധകരുടെകാലത്തായിരുന്നു, അവരുടെനടുവിലായിരുന്നു. ആളുകളെല്ലാമാരാധിക്കാ൯വരുന്നവ൪മാത്രം- അടികൊടുക്കാ൯വരുന്നവരല്ല. ഇനിയുള്ളതു് വിഗ്രഹഭഞു്ജകരുടെകാലമാണു്. അതാണവരിപ്പോളു്വെറും മൂന്നുനാലുദിവസംകൊണു്ടുതന്നെ നേരിട്ടനുഭവിച്ചതും കണു്ടതും രാജിവെച്ചതും കടയുംപൂട്ടിയോടിയതും.

ഇപ്പോളു്വരുന്നപോലെ വ്യക്തിപരമായിവരുന്ന വൃത്തികെട്ട ലൈംഗികാരോപണങ്ങളു്ക്കു് അമ്മയെന്ന സംഘടനയെ പരിചയായിയുപയോഗിക്കാ൯ ഇനിക്കുറേക്കാലത്തേയു്ക്കു് ആ൪ക്കുംകഴിയുകയില്ല. അങ്ങനെയൊരുസാഹചര്യമാണുവരുന്നതു്. ആ൪ക്കുമവരെത്തൊടാനും കൊണു്ടുനടക്കാനുമാവുന്നില്ല, കാരണം അത്ര വൃത്തികെട്ട ആരോപണങ്ങളാണുയരുന്നതു്. സംഘടനാപ്പരിചനഷ്ടപ്പെട്ടു് ഒറ്റയു്ക്കൊറ്റയു്ക്കിവ൪ ഇവരുടെകൈയ്യിലു്പ്പെട്ടയാപ്പെണ്ണുങ്ങളെപ്പോലെ ദു൪ബ്ബലരായിത്തീരും- അവരെപ്പോലെ ഡിഫ൯സ്സുലെസ്സായിമാറും! സംഘംചേ൪ന്നുള്ളശൗര്യമൊക്കെത്തീരും.

ജനങ്ങളു്കടന്നുവന്നു് അടിവീഴാനിടയുള്ളപരിപാടികളെല്ലാം അമ്മസംഘടനയുപേക്ഷിച്ചിരിക്കുകയാണു്- അവരുടെ 2024ലെ ഓണാഘോഷപരിപാടിപ്രഖ്യാപിച്ചതടക്കം. അടിവീണില്ലെങ്കിലും അവരുള്ളയിടങ്ങളിലു് ജനങ്ങളു്സംഘടിതരായിക്കടന്നുചെന്നുള്ള പ്രതിഷേധം പുറത്തുവരാ൯പോകുന്നയാരോപണങ്ങളുടെ കടുപ്പമനുസരിച്ചു് കുറേക്കാലത്തേയു്ക്കിനിയുണു്ടായിരിക്കും. ഇവരുടെലൈംഗികാതിക്രമങ്ങളിലും സു്ത്രീപീഢനങ്ങളിലും ഗാ൪ഹികപീഢനക്ക്രൂരതകളിലും കുപിതരായ സു്ത്രീകളുടെയുംകുട്ടികളുടെയുംപ്രതിഷേധം എന്തായാലുമുണു്ടായിരിക്കും. ഇവ൪ചെന്നുള്ള സ്വ൪ണ്ണക്കടകളുടെയും വസു്ത്രക്കടകളുടെയുമൊക്കെയുലു്ഘാടനം കുറേനാളത്തേയു്ക്കസ്സു്തമിക്കും. മുഖസൗന്ദര്യവും അംഗസൗഷു്ഠവവുമുള്ളവ൪ക്കു് അല്ലെങ്കിലുമങ്ങനെയുള്ള സംഘ൪ഷഭരിതമായയിടങ്ങളിലു് ചെന്നിറങ്ങിക്കൊടുക്കാനും പെരുമാറാനുംഭയമാണു്. ആരുടെയെങ്കിലുംകൈയ്യിലുള്ള കല്ലോകമ്പോകമ്പിയോപോരേ ഉള്ളകൈമുതലുനശിക്കാ൯?

പണു്ടു് പണമുണു്ടാക്കുന്നതിനുവേണു്ടി അമ്മസംഘടന ട്വ൯റീ-ട്വ൯റിയെന്നപേരിലു് പടംപിടിച്ചിരുന്നല്ലോ! ഇനി പോയി ഇതുതന്നെയൊരുപടംപിടി- ജനങ്ങളു്കണു്ടുനോക്കട്ടെ കൊള്ളാമോയെന്നു്!!

Written on 25 August 2024 and first published on 26 August 2024




 
 





1639. മറ്റൊരുവഴിയുമില്ലാതെ പ്രതികളു്ക്കു് ലൈംഗികാതിക്രമവിധേയരായ നടിമാരോടു് കമ്മ്യൂണിക്കേഷ൯-വിലപേശലു്-പാലമിടുന്നതിനാണു് ഗവണു്മെ൯റ്റു് ജുഡീഷ്യലു്ക്കമ്മീഷനെനിയമിക്കാതെ ഉദ്യോഗസ്ഥട്ടീമിനെനിയോഗിച്ചതു്!

1639

മറ്റൊരുവഴിയുമില്ലാതെ പ്രതികളു്ക്കു് ലൈംഗികാതിക്രമവിധേയരായ നടിമാരോടു് കമ്മ്യൂണിക്കേഷ൯-വിലപേശലു്-പാലമിടുന്നതിനാണു് ഗവണു്മെ൯റ്റു് ജുഡീഷ്യലു്ക്കമ്മീഷനെനിയമിക്കാതെ ഉദ്യോഗസ്ഥട്ടീമിനെനിയോഗിച്ചതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Moshe Harosh. Graphics: Adobe SP.

മലയാളസിനിമാതാരങ്ങളു്ക്കും സംവിധായകരും നി൪മ്മാതാക്കളുമൊക്കെയടങ്ങുന്ന മറ്റുപ്രവ൪ത്തക൪ക്കുമെതിരെ ആരംഗത്തുള്ളവനിതകളിലു്നിന്നുവരുന്നതും വന്നതുമായ ലൈംഗികാതിക്രമയാരോപണങ്ങളുടെയാധിക്യംകാരണവും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും സമ്മ൪ദ്ദംകാരണവും അവയന്വേഷിക്കാനെന്നുപറഞ്ഞു് കേരളാഗവണു്മെ൯റ്റു് എത്രവലിയ പോലീസ്സു്ട്ടീമിനെനിയോഗിച്ചാലും അവ൪ പോലീസ്സുകാരും ഗവണു്മെ൯റ്റിലെ രാഷ്ട്രീയക്കാ൪ക്കു് വിധേയരുമാണെന്നതുകൊണു്ടു് സിനിമയിലെ നടിമാരുടെയും വനിതാട്ടെക്കു്നീഷ്യ൯മാരുടെയും മൊഴികളു്കിട്ടില്ല. ഈയന്വേഷകരിലു് സ൪ക്കാരുദ്യോഗസ്ഥരായചില൪ ആരോപണമുന്നയിക്കുന്ന നടിമാരുമായിബന്ധപ്പെടാനും അതേ ലൈംഗികതയാവ൪ത്തിക്കാനുമുള്ള അവസരംകിട്ടാനായി ഭരണപ്പാ൪ട്ടിയിലുള്ള പതിവുകീടങ്ങളു്ക്കു് പണമങ്ങോട്ടുകൊടുത്തു് അന്വേഷണസംഘത്തിലു് കയറിപ്പറ്റിയതാണെന്നുവരെ വസു്തുതകളും തെളിവുകളുമന്വേഷിച്ചു് പ്രമുഖയി൯ഡൃ൯ ഇംഗ്ലീഷു്പ്പത്രമാധ്യമങ്ങളു് ഈ പോലീസ്സു്ട്ടീമിനെനിയോഗിച്ചയുട൯തന്നെ മുഖ്യമന്ത്രി പിണറായിവിജയ൯റ്റെ തദ്വിഷയത്തിലുള്ളപേരെടുത്തുപറഞ്ഞുതന്നെ വിശദമായവാ൪ത്തകളു് നലു്കിക്കഴിഞ്ഞു.

ഹൈക്കോടതിയിലു്നിന്നു് പഴികേളു്പ്പിക്കാതെ മാന്യമായിറിട്ടയ൪ചെയു്ത ഒരു വനിതാജഡു്ജിയുടെമുന്നിലുന്നയിച്ച ആരോപണങ്ങളും അവിടെനലു്കിയമൊഴികളും സമ൪പ്പിച്ചതെളിവുകളും നടികളു് കുറേയുദ്യോഗസ്ഥ൯മാരുടെയും പോലീസ്സുകാരികളുടെയുംമുന്നിലു് ആവ൪ത്തിക്കുകയില്ലെന്നു് പൂ൪ണ്ണമായുമറിഞ്ഞുകൊണു്ടു് അവരുമായി ഒരു കമ്മ്യൂണിക്കേഷ൯ചാനലുണു്ടാക്കുന്നതിനും പ്രതികളു്ക്കുവേണു്ടി വിലപേശുന്നതിനുംമാത്രമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഗവണു്മെ൯റ്റു് ഈ പോലീസ്സുദ്യോഗസ്ഥസംഘമുണു്ടാക്കിയിട്ടുള്ളതു്. കുറഞ്ഞപക്ഷമങ്ങനെയാണു് കേരളത്തിലെജനങ്ങളു്മനസ്സിലാക്കിയിട്ടുള്ളതു്. ഫ്രോഡുകളുടെകൈയ്യിലു്നിന്നു് ഫ്രോഡല്ലാതെയെന്തുപ്രതീക്ഷിക്കും?

ആപ്പാ൪ട്ടിയു്ക്കൊരുകേന്ദ്രനേതൃത്വമുണു്ടെങ്കിലു് അതിതിലിടപെട്ടിട്ടുമില്ല, ഇതിങ്ങനെയായിരിക്കരുതെന്നൊരു നി൪ദ്ദേശവുംനലു്കിയിട്ടുമില്ല. അങ്ങനെ മറ്റൊരുവഴിയുമില്ലാതെ പ്രതികളു്ക്കു് ലൈംഗികാതിക്രമവിധേയരായ നടിമാരോടു് കമ്മ്യൂണിക്കേഷ൯-വിലപേശലു്-പാലമിടുന്നതിനാണു് ഗവണു്മെ൯റ്റു് ഒരു ജുഡീഷ്യലു്ക്കമ്മീഷനെ നിയമിക്കാതെ സമ്പൂ൪ണ്ണയനുസരണയുള്ള ഒരു ഉദ്യോഗസ്ഥട്ടീമിനെനിയോഗിച്ചതു്!

സംസ്ഥാനഗവണു്മെ൯റ്റുനിയോഗിച്ച ഈയന്വേഷണസംഘത്തിനും അവരെനിയമിച്ച ഗവണു്മെ൯റ്റിനും മുഖ്യമന്ത്രിക്കും സത്യസന്ധതതെളിയിക്കുന്നതിനുള്ള ഒരു ലിറ്റു്മസ്സു് ടെസ്സു്റ്റുണു്ടു്. അവരതുചെയ്യുമോയെന്നാണു് അതിലുള്ള ആ൪ക്കുമില്ലാത്ത വലിയജനപിന്തുണയുള്ള ഈ നടിമാരെല്ലാം നോക്കിക്കൊണു്ടിരിക്കുന്നതു്. അതുചെയ്യാതെ നടിമാരുടെചെലവിലു് വാചകമടിച്ചു് രാഷ്ട്രീയമൈലേജുനേടാ൯ അവരനുവദിക്കുമെന്നോ ഈസ്സംഘത്തി൯റ്റെമുന്നിലു് ആരോപണങ്ങളുമായിച്ചെല്ലുമെന്നോ തോന്നുന്നില്ല. ആദ്യമവരും ഗവണു്മെ൯റ്റും പലകാലങ്ങളിലായി അനേകംലൈംഗികാരോപണങ്ങളുടെയും ഗാ൪ഹികപീഢനങ്ങളുടെയും കേന്ദ്രമായ മുകേഷു് ഗണേഷു് എന്നീരണു്ടെമ്മെല്ലേമാ൪ക്കെതിരെ നിയമമനുശാസിക്കുന്ന വകുപ്പുകളനുസരിച്ചു് കേസ്സുകളെടുത്തു് അറസ്സു്റ്റുചെയു്തുജയിലിലടയു്ക്കണം, രണു്ടെണ്ണത്തിനോടും ഒരുപാധികളുമില്ലാതെ എമ്മെല്ലേസ്ഥാനം രാജിവെയു്ക്കാനാവശ്യപ്പെടണം. ഇതുചെയ്യാതെയുള്ള പിണറായിവിജയ൯റ്റെതറവേലകളൊന്നും ഈവിഷയത്തിലു് കേരളത്തിലു്വിലപ്പോവില്ല. എമ്മെല്ലേമാരങ്ങനെ ആരോപണങ്ങളു്വന്നാലു് രാജിവെയു്ക്കാറില്ല എന്ന അവസരവാദപരമായ ന്യായവാദങ്ങളൊന്നും ഇവിടെച്ചെലവാവുകയില്ല. ആരാണോ അവരെപ്പ്രൊപ്പോസ്സുചെയു്തതു്- അതു് പിണറായിവിജയനാണെങ്കിലയാളു്- അവരെക്കൊണു്ടുരാജിവെയു്പ്പിക്കണം. ഇതുചെയ്യപ്പെട്ടുകഴിഞ്ഞാലു് ഈയന്വേഷണസംഘത്തെ ജനങ്ങളും പരാതിയുള്ളവരും കേരളരാഷ്ട്രീയത്തിലെയും മലയാളസിനിമയിലെയും ലൈംഗികക്കുറ്റവാളികളുടെ ഒരുനീണു്ടകരം എന്നതിനപ്പുറം ചിലപ്പോളൊരു അന്വേഷണസംഘമായംഗീകരിച്ചേയു്ക്കും.

നിരന്തരമായ ലൈംഗികാരോപണങ്ങളുടെപേരിലു് ഈ രണു്ടേമ്മെല്ലേമാരെക്കൊണു്ടു് രാജിവെയു്പ്പിക്കുന്നതിലൂടെ പത്തനാപുരം കൊല്ലം എന്നിവിടങ്ങളിലു് ഉപതെരഞ്ഞെടുപ്പുനടത്തേണു്ടിവരുമോയെന്നതു് ഇവിടെ പ്രസക്തമേയല്ല. കേരളത്തിലു് ഭരണംനടത്തുന്ന ഇടതുമുന്നണിയിലു് ആരൊക്കെ എമ്മെല്ലേമാരായി മത്സരിക്കണമെന്നു് നിശ്ചയിച്ചതു് ഒറ്റയൊരാളാണെന്നായിരുന്നു തുട൪ച്ചയായ മീഡിയാറിപ്പോ൪ട്ടുകളു്. ഇടതുമുന്നണിയിലെ ഒറ്റപ്പാ൪ട്ടിയും ഇന്നുവരെയുമീറിപ്പോ൪ട്ടുകളു് നിഷേധിച്ചിട്ടുമില്ല. ഈരണു്ടെമ്മെല്ലേമാരെയും നി൪ബ്ബന്ധംപിടിച്ചു് സ്ഥാനാ൪ത്ഥിലിസ്സു്റ്റിലുളു്പ്പെടുത്തിയതും അതിലൊരാളെ എതി൪പ്പുവകവെയു്ക്കാതെ മന്ത്രിയാക്കിയതും ഒരാളാണു്. ഇയാളു്ക്കെന്തി൯റ്റെകുഴപ്പമാണു്?

മലയാളസിനിമയിലെ വിവിധതൊഴിലുകാരുടെയും അവരിലൂടെവിവിധയുദ്യോഗസ്ഥ൯മാരുടെയും രാഷ്ട്രീയക്കാരുടെയും ലൈംഗികചൂഷണത്തിനിരയായി അവയെല്ലാം ജസ്സു്റ്റിസ്സു് ഹേമയുടെയും വിശാലയാന്ധ്രയിലെ പക്കാരാഷ്ട്രീയക്കാരിയും നടിയും തെലുങ്കുദേശംപാ൪ട്ടിയുടെ തെന്നാലിയിലു്നിന്നുളള 1996ലെ പാ൪ലമെ൯റ്റംഗവുമായിരുന്ന ശ്രീമതി ശാരദയുടെയും കമ്മിറ്റിയുടെമുന്നിലു്മൊഴിനലു്കിയ മലയാളസിനിമയിലു്നിന്നുള്ള വനിതകളെല്ലാം ആരോപണവിധേയരായ പ്രതികളെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും കേരളാഗവണു്മെ൯റ്റിനെയും സംബന്ധിച്ചിടത്തോളം ടെക്കു്നിക്കലായി ഇപ്പോളു് നിഴലിലാണു്. അവരെബന്ധപ്പെടാ൯ശ്രമിച്ചാലു്പ്പോലും എവിടന്നാപ്പേരുകിട്ടിയെന്നചോദ്യത്തിനു് മറുപടിപറയാ൯കഴിയാതെ ജയിലിലു്പ്പോകേണു്ടിവരും. സുപ്രീംകോടതിയുടെസഹായത്തോടെ അവരിലു്നിന്നു് മാരകയാക്രമണങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്രതീക്ഷിക്കുന്നുണു്ടു്. അതുകൊണു്ടു് അതിനുമുമ്പു് അവരെ പ്രത്യാശനലു്കി ആക൪ഷിച്ചുപിടിക്കാനുള്ള ഗവണു്മെ൯റ്റിലൂടെയുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെശ്രമമാണു് നാലരക്കൊല്ലമില്ലാതിരുന്ന ഇപ്പോഴത്തെയീ പോലീസ്സന്വേഷണസംവിധാനം- രാത്രി വയലി൯റ്റെനടുക്കു് വിളക്കുകത്തിച്ചുവെച്ചു് പക്കിയെയാക൪ഷിച്ചുപിടിക്കാനുള്ള പഴയതന്ത്രം!

ഈപ്പോലീസ്സുസംഘാന്വേഷണം എങ്ങനെയവസാനിക്കുമെന്നു് അവരോടൊപ്പംതന്നെ കേരളത്തിലെജനങ്ങളു്ക്കും നന്നായറിയാം. മുഴുവനുംഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരും ഉദ്യോഗസ്ഥകളുമായി ഗവണു്മെ൯റ്റുനിയോഗിച്ചയീയന്വേഷണസംഘം ഇരയെത്തേടിനടക്കുന്നു, മൊഴിയെടുക്കുന്നു, സമയാസമയം ഗവണു്മെ൯റ്റിലെരാഷ്ട്രീയക്കാ൪ക്കു് റിപ്പോ൪ട്ടുനലു്കുന്നു. കുറേ തെളിവില്ലെന്നുപറഞ്ഞുതിരസ്സു്ക്കരിക്കും, ചിലതിലു്ക്കേസ്സുമെടുക്കും. കുറേ ചാ൪ജ്ജുഷീറ്റുകളുണു്ടാവും. ആരാണീസ്സംഘത്തെനിയോഗിച്ചതെന്നുനമ്മളു് മനസ്സിലാക്കണം- ഇതിനുമുമ്പു് ആറുവ൪ഷക്കാലം സമാനമായറിപ്പോ൪ട്ടുകളു്കിട്ടി പ്രതികളായി സൂചിപ്പിക്കപ്പെട്ടിട്ടുള്ളയാരുടെമേലും ഒരുകേസ്സുമെടുക്കാത്തയൊരാളു്, ഇന്നീപ്പ്രതികളായിവന്നവരെമുഴുവ൯ പ്രത്യേകംതെരഞ്ഞെടുത്തു് നിയമസഭാത്തെരഞ്ഞെടുപ്പിനുമത്സരിക്കാ൯ സ്ഥാനാ൪ത്ഥികളായി ത൯റ്റെമാത്രമിഷ്ടവുമാവശ്യവുമനുസരിച്ചു് സീറ്റുനലു്കിയയാളു്, അതിലു്ജയിച്ചവരെ മന്ത്രിയാക്കിയയാളു്, ഭാര്യാപീഢനപരാതികളിലു് ഭാര്യമാരിലു്നിന്നുതന്നെവന്നപരാതികളിലു് ലജ്ജാശൂന്യനായി ഒരുകേസ്സുമെടുക്കാതെവ൪ഷങ്ങളു്സംരക്ഷിച്ചു് ജയിലിലടയു്ക്കാതെരാഷ്ട്രീയത്തിലു്നിലനി൪ത്തിയയാളു്!

ഒരുമൂന്നുവ൪ഷംകഴിഞ്ഞു് നമ്മളീക്കേസ്സുകളുടെ ഗതിയെന്തായെന്നുപരിശോധിക്കുമ്പോളു് പ്രധാനമായുംമൂന്നുകാരണങ്ങളു്പറഞ്ഞു് ഈക്കേസ്സുകളു്മുഴുവ൯തള്ളിയതാണുകാണുക: ശിക്ഷിക്കാനപര്യാപു്തമായ ദു൪ബ്ബലമായതെളിവുകളു്, ശക്തമായതെളിവുകളു് സ്വയംമുന്നിട്ടിറങ്ങി അതുള്ളിടത്തോട്ടുപോയിക്കണു്ടെത്താ൯ അന്വേഷണസംഘംതയാറായില്ല, സാഹചര്യത്തെളിവുകളു്മാത്രമുള്ളകേസ്സുകളിലു് ജൂറിസ്സു്പ്പ്രൂഡ൯സ്സിലു് ലോകത്തേറ്റവുംശക്തമെന്നുകരുതപ്പെടുന്ന സാഹചര്യത്തെളിവുകളെ പരസ്സു്പ്പരംകോ൪ത്തിണക്കി യുക്തിപരമായിഘടിപ്പിച്ചുകണക്ടുചെയു്തു് കേസ്സുസമ൪ത്ഥിക്കുന്നതിലു് പോലീസ്സും പ്രോസ്സിക്ക്യൂഷനും അതിഗുരുതരമായവീഴു്ച്ചയുണു്ടാക്കി സ്വയംകേസ്സുപരാജയപ്പെടുത്തി, എന്നീക്കാരണങ്ങളു്പറഞ്ഞു്.

അങ്ങനെ പ്രതികളെരക്ഷപ്പെടുത്തിയെന്നൊരാരോപണം അന്നുകിടന്നുകറങ്ങും. അതുമനസ്സിലാക്കാ൯നമ്മളു് മൂന്നുവ൪ഷംകളയുന്നതെന്തിനു്? ഇതി൯റ്റെപേരിലു് ലാഭമുണു്ടാവാ൯പോകുന്നതു് ഡീസ്സീബുക്കു്സ്സുപോലുള്ള പുസ്സു്തകപ്പ്രസിദ്ധീകരണക്കാ൪ക്കുമാത്രമാണു്- ഈയന്വേഷണോദ്യോഗസ്ഥ൪ വിരമിച്ചശേഷം പരസ്സു്പ്പരംപഴിചാരി ആക്കഥകളു്പറഞ്ഞു് പുസ്സു്കമെഴുതുമ്പോളു്. പ്രതികളായിവരുന്നവരുടെ സമ്പാദ്യത്തിലൊരുഭാഗം അതിനകം അന്വേഷകരുടെയും അന്വേഷണത്തിനുത്തരവിട്ടവരുടെയും കൈകളിലായിക്കഴിഞ്ഞിട്ടുണു്ടാവും. ഇതെത്രയോപ്രാവശ്യമാവ൪ത്തിച്ചതാണു്!

Written and first published on 26 August 2024




 




 

1638. ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു് ഒരുസിനിമാനട൯റ്റെപേരുണു്ടെന്നുപറഞ്ഞു് ഒരുഗവണു്മെ൯റ്റുമിതുപോലെ ഞെട്ടിവിറയു്ക്കില്ല, ഒരുരാഷ്ട്രീയക്കാര൯റ്റെ പേരുണു്ടെങ്കിലാണതു്: റിപ്പോ൪ട്ടുപുറത്തുവിടു്!

1638

ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു് ഒരുസിനിമാനട൯റ്റെപേരുണു്ടെന്നുപറഞ്ഞു് ഒരുഗവണു്മെ൯റ്റുമിതുപോലെ ഞെട്ടിവിറയു്ക്കില്ല, ഒരുരാഷ്ട്രീയക്കാര൯റ്റെ പേരുണു്ടെങ്കിലാണതു്: റിപ്പോ൪ട്ടുപുറത്തുവിടു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By KAL Visuals. Graphics: Adobe SP.

അമ്മയുടെവക്കാലത്തെടുത്ത അവരുടെസംഘത്തിലെതന്നെ ഒരുനടിപറഞ്ഞതു് ത൯റ്റെവാതിലിലു് ആരുംമുട്ടിയിട്ടില്ലെന്നാണു്. തുറന്നുകിടക്കുന്നവാതിലിലു് ആരെങ്കിലുംമുട്ടണമോയെന്നു് അമ്മസംഘടനയുടെ 2024 ആഗസ്സു്റ്റിലെയാ മാധ്യമസമ്മേളനംകണു്ടുകൊണു്ടിരുന്ന ജനങ്ങളുടെതത്സമയചോദ്യവും! അതാണിപ്പോളു് മോഹ൯ലാലും മമ്മൂട്ടിയും എന്നീ രണു്ടുപേ൪ചേ൪ന്നു് മറ്റുപലരിലൂടെനയിക്കുന്ന അമ്മയെന്നചലച്ചിത്രയഭിനയസംഘടനയും അവരുടെ പ്രേക്ഷകസമൂഹമായ കേരളത്തിലെജനങ്ങളുംതമ്മിലുള്ള പ്രതിപ്പ്രവ൪ത്തനം! അമ്മസംഘടനയൊരു മാധ്യമസമ്മേളനംനടത്തിയാലു് അതിലെയോരോവാചകത്തിനും സ്വന്തംവീട്ടിനകത്തും ചായക്കടയിലെക്കടവരാന്തയിലുമിരുന്നു് അപ്പോളപ്പോളു്മറുപടിപറയുകയാണുജനം, കാരണം അവ൪ക്കു് മറ്റവ൪പറയുന്ന ഓരോന്നിനും മറുപടികളുണു്ടു്. സിനിമായക്കാഡമിയിലെ പിണറായിവിജയ൯-നിയമിത ചെയ൪മാ൯ രഞു്ജിത്തിനുപറ്റിയപോലെ വേണമെങ്കിലു് അവരിലെ കടുത്തലൈംഗികയതിക്രമ൯മാരെ തെരുവിലു്നേരിടാനും തയാറെടുത്തിരിക്കുകയാണുജനം. (തന്നെക്കുറിച്ചുള്ള ഒരുനടിയുടെ ലൈംഗികയതിക്രമറിപ്പോ൪ട്ടുപുറത്തുവന്നശേഷം ജനങ്ങളു് റോട്ടിലിട്ടടിച്ചുചതച്ചു് കാറും തല്ലിത്തക൪ക്കുമെന്നുബോധ്യംവന്നപ്പോളു് ചലച്ചിത്രയക്കാഡമിച്ചെയ൪മാ൯ എന്നബോ൪ഡുംകാറിലു്നിന്നഴിച്ചുമാറ്റി കനത്തപോലീസ്സുകെട്ടിപ്പിടിത്തത്തിലാണു് കടുത്തമാ൪കു്സ്സിസ്സു്റ്റുകാര൯ സംവിധായക൯ രഞു്ജിത്തു് വയനാട്ടുനിന്നും കോഴിക്കോട്ടേയു്ക്കുരക്ഷപ്പെട്ടതു്!). അന്തസ്സുള്ള ഒരു വ൪ഗ്ഗമായിരുന്നെങ്കിലു് ആ അഭിമാനംനഷ്ടപ്പെട്ട തൊഴിലു്സംഘടന എന്നേപിരിച്ചുവിട്ടു് അതി൯റ്റെനേതാക്കളെയുംതള്ളിപ്പറഞ്ഞു് അതിലുള്ള ഓരോരുത്തനും അവനവ൯റ്റെവഴിയു്ക്കുപോയേനേ! തൊഴിലാളികളെയും തൊഴിലും സംരക്ഷിക്കാ൯ എ. ഐ. ടി. യു. സി. പോരെന്നുവന്നപ്പോളു് ഐ. എ൯. ടി. യു. സി. ഉണു്ടാക്കിയില്ലേ? അതുംപോരെന്നുവന്നപ്പോളു് സി. ഐ. ടി. യു. ഉണു്ടാക്കിയില്ലേ? തൊഴിലാളിസംഘടനപിളരാനും പുതിയതുണു്ടാവാനുംപാടില്ലെന്നു് ആരാണുപറഞ്ഞതു്, അങ്ങനെയെവിടെയേതുചരിത്രമാണുള്ളതു്?

കലാകാര൯മാരായ മൈക്കലാഞു്ജലോയേയും ലിയോനാ൪ഡോ ഡാവിഞു്ചിയേയുംചെയു്തചൂഷണവും പീഢനവുംകണു്ടു് പതിനാറാംനൂറ്റാണു്ടിലു് ഇറ്റലിയിലു് ഫ്ലോറ൯സ്സിലും മിലാനിലുമടക്കം ലോകമവസാനിപ്പിച്ചതാണു് ഗിലു്ഡുസമ്പ്രദായം. ഒരുലക്ഷംരൂപകൊടുത്തു് അംഗത്വമെടുത്തില്ലെങ്കിലു്, അല്ലെങ്കിലു് കിടന്നുകൊടുത്തില്ലെങ്കിലു്, സിനിമാമേഖലയിലു് തൊഴിലുനിഷേധിക്കുമെന്നുപറയാ൯ അമ്മസംഘടനയാരു്? അവ൪ മലയാളസിനിമയിലൂടെ മടക്കികൊണു്ടുവന്നിരിക്കുന്ന ലോകമവസാനിപ്പിച്ചയീ ഗിലു്ഡുസമ്പ്രദായം, പണിമൂപ്പനും ഫോ൪മാനും ദല്ലാളുമുള്ളയീ തൊഴിലു്ചൂഷണസമ്പ്രദായം, ഏതുതരത്തിലുള്ളചൂഷണമെവിടെക്കണു്ടാലും സംവദിക്കാനും പ്രതികരിക്കാനുമാഹ്വാനംചെയു്ത ഡോക്ട൪ ഏണെസ്സു്റ്റു് ഗുവേരയുടെ പടവുംവെച്ചുനടക്കുന്ന എസ്സെഫൈയ്യിലൂടെയും ഡീവൈയ്യെഫൈയ്യിലൂടെയുംജീവിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അതി൯റ്റെകോ൪പ്പറേറ്റുമുതലാളിത്തനേതാവു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും ജീവശ്വാസമാണു്, സിരാരക്തമാണു്. അതിലൂടെയാണവ൪ അഴിമതിയിലൂടെയും കള്ളക്കടത്തിലൂടെയുമവരുണു്ടാക്കിയ കള്ളപ്പണംവെളുപ്പിക്കുന്നതു്, സിനിമാനി൪മ്മാണമേഖലയെന്ന അവിടെയാണവരാപ്പണംനിക്ഷേപിക്കുന്നതു്. അവ൪പോയാലു് അതോടെ ലോകംമുഴുവനവസാനിച്ച ഈ ഗിലു്ഡുസമ്പ്രദായം, ഈ പണിമൂപ്പ൯സമ്പ്രദായം, മലയാളസിനിമയിലു്നിന്നുകൂടിപ്പോകും.

ചലച്ചിത്രലൈംഗികയക്രമങ്ങളന്വേഷിച്ച ഹേമക്കമ്മിറ്റിറിപോ൪ട്ടു് കേരളമിപ്പോളു് റിസ൪വ്വിലു്വെച്ചിരിക്കുകയാണു്. അതു് ഇപ്പോളു്നടക്കുന്നയനാവരണങ്ങളും വിളിച്ചുപറയലുകളും രാജിവെയു്പ്പുകളും പുറത്താക്കലുകളും കേസ്സെടുപ്പുകളും എല്ലാംകഴിഞ്ഞശേഷം പിന്നെയെടുക്കും, ആ൪ക്കു് ഇഷ്ടമുണു്ടെങ്കിലുമില്ലെങ്കിലും പിന്നെപ്പുറത്തുവരുത്തും. കേരളം ഇപ്പോളു്ശ്ശ്രദ്ധിക്കുന്നതു് അതിനുമുമ്പേ ഒരുറിപ്പോ൪ട്ടിലുമില്ലാതെ ഒരോരോ അനുഭസ്ഥരായസു്ത്രീകളു് മലയാളസിനിമയിലു് തങ്ങളു്ക്കുണു്ടായ പീഢാനുഭവങ്ങളുമായിബന്ധപ്പെട്ടു് വെളിപ്പെടുത്തുന്ന പുതിയപേരുകളിലാണു്. അവപുറത്തോട്ടുവരുന്നതിനനുസരിച്ചു ചിലതിനുപ്രത്യുപകാരമായി പിണറായിവിജയ൯നലു്കിയ ഉന്നതസ്ഥാനങ്ങളിലു്നിന്നു് ഓരോരുത്ത൪ രാജിവെച്ചുകൊണു്ടുമിരിക്കുന്നു. എല്ലാംകഴിഞ്ഞു് ആക്കമ്മിറ്റിറിപ്പോ൪ട്ടിലുള്ള പേരുകളു്പുറത്തുവരുമ്പോളു് രാജിവെയു്ക്കാനും ജയിലിലാകാനുംപിന്നെ ആരുമില്ലാതാകുമോ എന്ന ആശങ്കയിലാണുജനങ്ങളു്.

ഈ ആരോപണയപമാനബഹളങ്ങളെല്ലാം നല്ലസിനിമയെയും നല്ലസിനിമാക്കാരുടെ ഭാവിയെയും ബാധിക്കില്ലേയെന്നുചോദിക്കുന്നവരുണു്ടു്, ആശങ്കപ്പെടുന്നവരുണു്ടു്. ഇങ്ങനെപോയാലു് ആ൪ക്കുമാരെയുംകുറിച്ചു് തെളിവുകാണിക്കാതെ ലൈംഗികാരോപണമുന്നയിച്ചുകൂടേയെന്നു് ആശങ്കപ്പെടുന്നവരുണു്ടു്. അവരും സമ്മതിക്കേണു്ടിവന്നിരിക്കുന്നതു് വ൪ഷങ്ങളായി മലയാളസിനിമാനി൪മ്മാണമേഖല ഏറ്റവുമസഭ്യമായ അശ്ലീലതകളുടെയും അക്രമങ്ങളുടെയും അഹങ്കാരത്തി൯റ്റെയും പിടിയിലായിരുന്നുവെന്നാണു്. അങ്ങനെയുള്ളയൊരുകൂട്ടം സംഘടിതയാളു്ക്കാരുടെകൈയ്യിലായി അവസരവുംനഷ്ടപ്പെട്ടു് മാനവുംപോയവ൪ ആ എസ്സു്റ്റാബ്ലിഷു്മെ൯റ്റുമൊത്തം തകരട്ടെയെന്നുപറഞ്ഞു് പുറത്തുനിന്നുകല്ലെറിയും, അതുസ്വാഭാവികമാണു്. അവരുടെകല്ലേറി൯റ്റെശക്തിയിലല്ല പക്ഷേ ഉള്ളിലുള്ളദുഷ്ടി൯റ്റെജീ൪ണ്ണതയിലാണു് ആ വ്യവസ്ഥ തക൪ന്നുപോയതെന്നുമനസ്സിലാക്കുക! അതുമാത്രവുമല്ല, തെളിവില്ലെങ്കിലും ആരോപണത്തെക്കുറിച്ചു് സ്വയംബോധ്യമുണു്ടെങ്കിലു് അതുന്നയിച്ചുകൂടേ? മറ്റുസാഹചര്യങ്ങളിലു് പ്രതിതന്നെയതുസമ്മതിച്ചാലോ? അല്ലസമ്മതിച്ചില്ലെങ്കിലു്ത്തന്നെ ഒരാളു്ക്കു് തനിയു്ക്കുബോധ്യമുള്ളസത്യം, താനനുഭവിച്ചസത്യം, തുറന്നുപറഞ്ഞുകൂടേ? അതി൯റ്റെപുറകേ പോലീസ്സു് കേസ്സെടുക്കണമെന്നുതന്നെയില്ലല്ലോ! എങ്കിലുംപറഞ്ഞുകൂടേ, ആക്കുറ്റവാളിയോടിടപെടുന്ന ഇനിയുള്ളയാളുകളു്ക്കൊരു മുന്നറിയിപ്പുനലു്കിക്കൂടേ, നലു്കേണു്ടതല്ലേ? സത്യത്തിനുനിലനിലു്ക്കാ൯ നിയമമേഖലയിലല്ലാതെ തെളിവുതന്നെയെന്തിനു്?

എന്തുകൊണു്ടാണു് സിനിമയു്ക്കകത്തുനിന്നുതന്നെ അതിനൊരുകടിഞ്ഞാണിടാനും അതിനകത്തുള്ള നടിത്തൊഴിലാളികളുടെമാനംകാക്കാനും ഒരുശ്രമവുംനടന്നിട്ടില്ലാത്തതു്? എന്തുകൊണു്ടാണു് ഒരന്വേഷണക്കമ്മിറ്റിയും അതി൯റ്റെറിപ്പോ൪ട്ടുംപോലെയൊരെണ്ണം പുറത്തുനിന്നുംവേണു്ടിവന്നതു്? എന്തുകൊണു്ടു് സിനിമാനി൪മ്മാണമേഖലയു്ക്കകത്തുനിന്നുതന്നെ ഒരന്വേഷണക്കമ്മിറ്റിയും റിപ്പോ൪ട്ടുമുണു്ടായില്ല? അതാണതിനുമറുപടി. പാപത്തി൯റ്റെശമ്പളവുംപിഴയും ഒരുനാളു്കൊടുക്കേണു്ടിവരും- സ്വയംനിയന്ത്രിച്ചില്ലെങ്കിലു്.

പ്രവാചകനായ മോസ്സസ്സു് ദൈവത്തോടുസംസാരിക്കാ൯ മലമുകളിലേക്കുകയറിപ്പോയതക്കംനോക്കി നിയന്ത്രിക്കാനാരുമില്ലെന്നുകണു്ടു് ആത്മനിയന്ത്രണമില്ലാതെ, സ്വയംനിയന്ത്രണമില്ലാതെ, മദംകയറിമറിഞ്ഞുലൈംഗികപ്പേക്കൂത്തുകളിലു്മുഴുകി പുഴുത്തുനാറിയജീവിതത്തിലാറാടിയ താഴു്വരയിലെജനങ്ങളുടെനടുവിലേയു്ക്കു് അതുകൊണു്ടാണു് ഇതാപ്പട്ടികളു്ക്കുകൊടുത്തേരേയെന്നുപറഞ്ഞു് ദൈവംകൊടുത്തപത്തുകലു്പ്പനകളു് മോസ്സസ്സു് ഊക്കോടെവലിച്ചെറിഞ്ഞതു്. (പതിനൊന്നുണു്ടായിരുന്നെന്നും ഊക്കുകൂടിപ്പോയതിനാലു് അതിലൊന്നുപൊട്ടിപ്പോയെന്നും അതു് പിണറായിവിജയനെപ്പോലുള്ള അഴിമതിനേതാക്കളു് വിശ്വസിച്ചുമുറുകെപ്പിടിക്കുന്നപോലെ 'തെറ്റുചെയു്താലും നീ പിടിക്കപ്പെടരുതു്' എന്നായിരുന്നെന്നും കേട്ടിട്ടുണു്ടു്!). അതൊക്കെയല്ലനടന്നിരുന്നതെങ്കിലു് നീ വ്യഭിചരിക്കരുതു്, നീ അന്യ൯റ്റെഭാര്യയെയാഗ്രഹിക്കരുതു് എന്നൊക്കെയെഴുതിക്കൊടുത്തയയു്ക്കണമായിരുന്നോ? അവിടെത്തുടങ്ങി ആത്മയുണ൪വ്വും അടിമകളുടെവിമോചനവും ആര്യ൯പടയോട്ടവും! അതേ, സിനിമാനി൪മ്മാണമേഖലയിലിനി പലകലു്പ്പനകളുംവരും. വരുന്നതും നിലവിലുള്ളതുമായ സാമൂഹ്യനിയമങ്ങളനുസരിച്ചാലു് തൊഴിലുതുടരാം, ജീവിക്കാം. അല്ലാതെയിനിയുംപഴയപോലെ സമൂഹത്തി൯റ്റെയടുത്തതലമുറയെയധ:പതിപ്പിച്ചുകൊണു്ടു് (കൊച്ചിയിലെപ്പോലെ) പുഴുത്തുനാറിയജീവിതംനയിക്കാ൯പറ്റില്ല.

ഓരോദിവസത്തെയുമാളുകളുടെ പതനംരേഖപ്പെടുത്താ൯ തലസ്ഥാനമായ തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനുപുറകിലു് സെ൯ട്രലു് സു്റ്റേഡിയത്തിലു് സു്ക്കോ൪ബോ൪ഡുസ്ഥാപിക്കേണു്ടസ്ഥിതിയായി ഇപ്പോളു്- ഇരയുടെപേരുരേഖപ്പെടുത്താതെതന്നെ, സിനിമാരംഗത്തുള്ളവ൪, സാഹിത്യരംഗത്തുള്ളവ൪, രാഷ്ട്രീയരംഗത്തുള്ളവ൪ എന്നിങ്ങനെ പട്ടികതിരിച്ചു്. കൊച്ചികാരണം തിരുവനന്തപുരമാസ്ഥിതിയിലായി. ഇതിനിടയിലിവ൪ക്കുജാമ്യമെടുക്കാ൯ അവരുടെഭാവിച൪ച്ചചെയ്യുന്ന സമൂഹത്തി൯റ്റെനടുവിലേയു്ക്കു് പലരുംവരുന്നുണു്ടു്. ഏറ്റവുമൊടുവിലു്വന്നതു് ഗോവിന്ദനാണു്.

സ്വന്തംവീട്ടിനകത്തെബന്ധങ്ങളാലു് സിനിമാലോകത്തെ ഈക്കെട്ടവ൯മാരുമായി ഡയറക്ടുബന്ധമുള്ളയൊരാളാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറി എംവീ ഗോവിന്ദ൯. സിനിമാമേഖലയിലെയീക്കെട്ടവ൯മാരുടെ തൊഴിലു്സംഘടനകളെല്ലാം ആപ്പാ൪ട്ടിയുടെ സി. ഐ. ടി. യു.വിലുംമറ്റും പരസ്യമായും രഹസ്യമായും അഫിലിയേറ്റുചെയു്തതായതിനാലു് അങ്ങനെയുമൊരഴുകിയബന്ധമുണു്ടു്. ആപ്പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയും കേന്ദ്രക്കമ്മിറ്റിയംഗവും ഈമന്ത്രിസഭയിലു്ത്തന്നെ നേരത്തേയൊരുമന്ത്രിയും ഇപ്പോളെമ്മെല്ലേയുമായതുകൊണു്ടു് ആപ്പ്രതിസംഘത്തി൯റ്റെയഭിപ്രായവും വാദങ്ങളും വിശദീകരണങ്ങളും പാ൪ട്ടിയുടെയും ഗവണു്മെ൯റ്റി൯റ്റെയുമഭിപ്രായങ്ങളും വാദങ്ങളും വിശദീകരണങ്ങളുമായി പൊതുവേദിയിലവതരിപ്പിക്കാ൯ നിയോഗിക്കപ്പെട്ടതാണെന്നുംമനസ്സിലാക്കാം. അതുകൊണു്ടയാളു്പറയുന്നതൊന്നും നി൪മ്മമമല്ല, നിഷു്പക്ഷമല്ല, സിനിമാമേഖലയിലെയഴുകിയവ൯മാരെയും തങ്ങളുടെകൂട്ടത്തിലെച്ചില രാഷ്ട്രീയക്കാര൯മാരെയും രക്ഷിക്കാനുള്ള മു൯കൂട്ടിത്തയാറാക്കിയ ബോധപൂ൪വ്വമായശ്രമം അയാളുടെയോരോവാക്കിലും പ്രവൃത്തിയിലുമുണു്ടു്. അങ്ങനെയിരിക്കുമ്പോളാണു് അയാളുടെയും മുഖ്യമന്ത്രിയുടെയും പാ൪ട്ടിയുടെയും വിദേശനിക്ഷേപകക്കങ്കാണികളുടെ വിശ്വസു്തനിയമിതനായ ചലച്ചിത്രയക്കാഡമിച്ചെയ൪മാ൯ അതിശക്തമായലൈംഗികയാരോപണങ്ങളിലു്പ്പെട്ടു് ആടിയുലഞ്ഞുനിലംപതിച്ചതും രാജിവെച്ചതും. അയാളെഡിഫ൯ഡുചെയ്യേണു്ടചുമതലയങ്ങനെ ഗോവിന്ദനിലു്വന്നതു് ആരിലും അത്ഭുതമുണു്ടാക്കിയില്ലെങ്കിലും പാ൪ട്ടിയുടെമറ്റൊരുമന്ത്രിയായ എംബീ രാജേഷിലു്വന്നതു് അയാളുംമറ്റേലിസ്സു്റ്റിലുണു്ടോയെന്ന സന്ദേഹമുറപ്പിച്ചു.

Written on 25 August 2024 and first published on 26 August 2024




 

 







Saturday, 24 August 2024

1637. ഒരുസൂര്യനും, നാലുചുറ്റുംകുറേ ലൈംഗികയുപഗ്രഹങ്ങളും- ഇതാണിന്നുകേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയവും ഭരണവും!

1637

ഒരുസൂര്യനും, നാലുചുറ്റുംകുറേ ലൈംഗികയുപഗ്രഹങ്ങളും- ഇതാണിന്നുകേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയവും ഭരണവും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ചലച്ചിത്രയക്കാഡമിയിയിലു് അടൂ൪ ഗോപാലകൃഷു്ണനിരുന്ന അധ്യക്ഷസ്ഥാനത്താണു് വിടനായ രഞു്ജിത്തിരിക്കുന്നതെന്നു് ഒരാക്ഷേപംകണു്ടു. അന്നു് അദ്ദേഹത്തെനിയമിച്ചമുഖ്യമന്ത്രി വേറൊരാളായിരുന്നു, അന്നു് പ്രതിഭയും വ്യക്തിജീവിതവുംനോക്കി അതിനുള്ള ചലച്ചിത്രയക്കാഡമിയദ്ധ്യക്ഷനെ നിയമിച്ചു. ഇന്നു് ആ സ്ഥാനത്തു് രഞു്ജിത്തിരിക്കുമ്പോളു് അതിനുപറ്റിയ പിണറായിവിജയനാണു് നിയമിച്ചമുഖ്യമന്ത്രിയെന്നു് മറന്നുപോകരുതു്!

മുഖ്യമന്ത്രിയുടെമുറിയിലു് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കലഡ്വൈസ്സ൪, ചലച്ചിത്രയക്കാഡമിയിലു് അതി൯റ്റെചെയ൪മാ൯, ഇങ്ങനെയനേകംകസേരകളിലു് പ്രമുഖലൈംഗിക൯മാരെയേയിരുത്തൂ. അതൊരു പേഴു്സ്സണലു് ടേയു്സ്സു്റ്റാണു്. അല്ലെങ്കിലു് വേറെയാരെയും കിട്ടാത്തതുകൊണു്ടാണോ! ആദ്യത്തെക്കസേരയിലു് ത്രില്ലടിച്ചുകൊണു്ടിരുത്തിയ ഒരു തസി അവിടെയിരുത്തുന്നതിനുമുമ്പും അതിനുതൊട്ടുപിമ്പും പാ൪ട്ടിയു്ക്കുപുറത്താണു്! എന്നിട്ടും കൂടെയിരുത്തുന്നതി൯റ്റെ ദാഹമടക്കാ൯കഴിഞ്ഞില്ല. പാ൪ട്ടിയുടെപുറമ്പോക്കിലു്നിന്നാണയാളെ പൊക്കിയെടുത്തതു്. മറ്റേക്കസേരയിലിരുത്തിയ കമലും രഞു്ജിത്തും കമ്പിലു് പാവാടചുറ്റിക്കാണിച്ചാലു്മതിയെന്നാണു് അന്നും ഇപ്പോഴും വന്നിട്ടുള്ള വിവിധകേസ്സുകളു്.

ബീ൪ബലി൯റ്റെകഥകളു്കേട്ടുകൊണു്ടു് അകു്ബ൪ നടുക്കിരുന്നതി൯റ്റെ, അതുപോലുള്ള വൈദുഷവൈജ്ഞാനികസ്സദസ്സുകളുടെ, വികൃതാനുകരണമായി ഇതി൯റ്റെകഥകളു്കേട്ടുകൊണു്ടു് നടുക്കിരിക്കുന്നതിനുപകരം കമ്പിക്കഥകളു്വായിച്ചുകൂടേ? അധികാരത്തിലിരിക്കുന്നവ൯റ്റെയും നാലുചുറ്റും ആളുകളു്പൊതിഞ്ഞുനിലു്ക്കുന്നവ൯റ്റെയും വേദനകളു്- വിഷമതകളും- നമ്മളു്ക്കറിഞ്ഞുകൂടാത്തതുകൊണു്ടല്ല, പക്ഷേ അതു് ഉത്തരവാദപ്പെട്ട കസേരയിലു്നിന്നും പുറത്തിറങ്ങിപ്പോയി നി൪വ്വഹിച്ചുകൂടേ? ഈനിയമനങ്ങളു്നടത്തുന്നതു് പാ൪ട്ടിയോ നേരിട്ടോ എന്നു് ചോദിക്കണു്ടേ?

പാതിരാശ്ശ്രീകൃഷു്ണവേഷംകെട്ടിയാടി ഒടുവിലു് മുഖ്യമന്ത്രിനലു്കി കൈയ്യിലു്ക്കിട്ടിയവരെവെച്ചു് സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തുംനടത്തി ജയിലിലായ ഒരു മുഖ്യമന്ത്രിയുടെ പ്രി൯സിപ്പലു്സ്സെക്രട്ടറിയെക്കുറിച്ചു് കേട്ടിട്ടുള്ളതുമറന്നുപോയോ? അതും ഇതേമുഖ്യമന്ത്രിയുടെവകയായിരുന്നു. ‘തൊഴുമ്പുകെട്ടയാളു് മുഖ്യമന്ത്രിക്കസേരയിലു്, കുറേപ്പന്നികളു് മന്ത്രിക്കസേരയിലും’, എന്നു് സംസ്ഥാനംമുഴുവ൯ തക൪ന്നടിഞ്ഞുപൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകളു്കണു്ടുജനം കമ൯റ്റുപറഞ്ഞതുപോലെ സഭ്യതയോ൪ത്തു് ഇവിടെപ്പറയുന്നില്ല.

ഇനിയുംകുറേനട൯മാരുടെയും നി൪മ്മാതാക്കളുടെയും സംവിധായകരുടെയും രാഷ്ട്രീയമുന്ന൯മാരുടെയുംപേരുകളു് സിനിമാരംഗത്തുനിന്നും വനിതകളുടെ മീ ടൂ ആരോപണങ്ങളായി പുറത്തുവരാനുണു്ടു്. ഏതവയവത്തിനാണു് പ്രധാനകുഴപ്പമെന്നുനോക്കുമ്പോളു് അവരും പാ൪ട്ടിസെക്രട്ടറി യെംവീ ഗോവിന്ദ൯ സൂര്യനാണു്, അടുത്തുചെന്നാലു്ക്കരിഞ്ഞുപോകുമെന്നുവിളിച്ച ഈസ്സൂര്യ൯റ്റെ പലയുപഗ്രഹങ്ങളായിരിക്കും, കാരണം ഇനിയുമനേകമുണു്ടു് പലമേഖലകളിലായി, പലഭ്രമണപഥങ്ങളിലായി.

ഒരുസൂര്യനും നാലുചുറ്റുംകുറേ ലൈംഗികയുപഗ്രഹങ്ങളും- ഇതാണിന്നുകേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയവും ഭരണവും! ഇവ൯മാരെല്ലാം രാജിവെച്ചുപോയാലുമകത്തായാലും ഞാനിനിയെങ്ങനെകഥകളു്കേളു്ക്കും? അതുകൊണു്ടു് അശ്ലീലംചേ൪ത്തല്ലാതെ ഒന്നുംപറയാത്തതുകൊണു്ടു് താ൯മന്ത്രിസ്ഥാനംകൊടുത്തു് ആസ്ഥാനകഥാകാരനായിരുത്തിയ ആമണിയെവിളി എന്നാണു് മുഖ്യമന്ത്രിയാപ്പീസ്സിലു്നിന്നുള്ളരോദനം!

എത്രകൊല്ലംകൊണു്ടേകേരളത്തിലു് മീഡിയായുള്ളതാണു്! എന്നിട്ടുമിതുപോലൊന്നും മലയാളസിനിമയെക്കുറിച്ചുകേട്ടിട്ടില്ല. പൊതുവേജനങ്ങളുടെ ആദരവുനേടിയാണതുനിലനിന്നതു്. കടുത്തലൈംഗികാരോപണങ്ങളെത്തുട൪ന്നു് മലയാളസിനിമയിലെ നടീനടസംഘടനയായ അമ്മസംഘടനയുടെ ജനറലു്സ്സെക്രട്ടറിസ്ഥാനത്തുനിന്നുരാജിവെച്ച സിദ്ധിക്കുപറഞ്ഞതു് ‘ഞങ്ങളു്ചെയ്യുന്നതൊഴിലു്മേഖല കലയാണെന്നാണു്, കല’! ഇപ്പോളാളുകളു്ചോദിക്കുന്നതു് ആ കലയുടെ അഡ്ഡ്രസ്സുതരാമോയെന്നാണു്, അവരുമായി നേരിട്ടുബന്ധപ്പെടാനാണു്, എന്നാണു്. അതാണുവന്നമാറ്റം! ആമാറ്റംവരുത്തിയതു് സിദ്ധിക്കിനെപ്പോലുള്ളവരാണു്.

Written and first published on 24 August 2024



 

 

 

 

1636. തെലുങ്കുസിനിമ തിരക്കഥയെഴുതി സംവിധാനംചെയു്തു് മലയാളസിനിമയുടെമേലു് സസ്സു്പ്പെ൯സ്സുപടം അഭിനയിക്കുന്നതുപോലുണു്ടു്!

1636

തെലുങ്കുസിനിമ തിരക്കഥയെഴുതി സംവിധാനംചെയു്തു് മലയാളസിനിമയുടെമേലു് സസ്സു്പ്പെ൯സ്സുപടം അഭിനയിക്കുന്നതുപോലുണു്ടു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

തെലുങ്കുസിനിമ തിരക്കഥയെഴുതി സംവിധാനംചെയു്തു് മലയാളസിനിമയുടെമേലു് സസ്സു്പ്പെ൯സ്സുപടം അഭിനയിക്കുന്നതുപോലുണു്ടു്, വ്യാപകകള്ളപ്പണറെയിഡുകളു്ക്കുമുമ്പു് മലയാളനട൯മാരുടെ ഫാ൯ബേയു്സ്സും ജനപിന്തുണയുംകണു്ടു് റെയിഡുകളു്ക്കുമുമ്പു് അതുതക൪ത്തു് നിലപരിശാക്കിക്കിടത്തുന്നപോലുമുണു്ടു്. കേരളഗവണു്മെ൯റ്റു് വെറുംകാഴു്ച്ചക്കാ൪, ഇതി൯റ്റിടയിലു്ക്കയറി രാഷ്ട്രീയവുംകൊണു്ടടുക്കാ൯പോലുംകഴിയാത്ത മൗനപ്പ്രതികളു്! കൊച്ചിയിലെ നടിയാക്രമണക്കേസ്സുസമയത്തു് മലയാളിസമൂഹമൊന്നടങ്കം മലയാളനട൯മാരുടെപിന്നിലണിനിരന്നു് ആ നടി ആന്ധ്രയിലഭയംതേടിയപ്പോഴേ ഇങ്ങനെയൊന്നുണു്ടാകുമെന്നു് പ്രതീക്ഷിക്കപ്പെട്ടിരുന്നതാണു്, പ്രവചിക്കപ്പെട്ടിരുന്നതാണു്, ആളും അ൪ത്ഥവുമുള്ള തെലുങ്കുസിനിമയിലൂടെ സമയമാകുമ്പോളു് തിരിച്ചടിവരുമെന്നു് മുന്നറിയിപ്പുനലു്കപ്പെട്ടിരുന്നതാണു്. കന്നടസിനിമ ഇതിലു്ക്കയറി അഭിനയിക്കാ൯വരുന്നില്ലെന്നുതോന്നുന്നു- തമിഴുസിനിമയും. അമ്മയെന്നസിനിമാസംഘടനയുടെ ഓരോനായക൯റ്റെയും ഓരോമാധ്യമസമ്മേളനംവരുമ്പോഴും അവ൯റ്റെകാമവേട്ടകളു് കൃത്യമാസമയത്തു് മറ്റൊരുചാനലിലു് ഇരകളുടെമൊഴികളായി പ്രക്ഷേപണംചെയ്യപ്പെടുകയാണു്! അതുകൊണു്ടു് അമ്മസെക്രട്ടറിയുടേതുകഴിഞ്ഞു് അടുത്തതുനടത്താ൯ അമ്മപ്പ്രസിഡ൯റ്റിനും മു൯പ്രസിഡ൯റ്റിനുമൊന്നുംകഴിയുന്നില്ല. ഇതിത്രകൃത്യമായി ആസൂത്രണംചെയ്യുന്നതാരു്? കുറേക്കൂടിമികച്ചൊരു സിനിമാമേഖലയു്ക്കല്ലാതെയതുകഴിയുമോ? ഒരുവാഹനത്തിലു്സ്സഞു്ചരിച്ചാലു് മുന്നൂറുമൈലുകഴിയുമ്പോളു് കേരളംതീരും, ആന്ധ്രതീരാ൯ രണു്ടായിരംമൈലുകഴിയണം, രണു്ടുദിവസമോടിയാലുംതീരില്ല, അതുതന്നെ അതിലു്നിന്നും തെലുങ്കാനയെവെട്ടിമുറിച്ചുമാറ്റിയശേഷമാണു്! വലുപ്പത്തെയും വിഭവസമൃദ്ധിയെയും കളക്ടീവി൯റ്റല്ലിജ൯സ്സിനെയുംകുറിച്ചു് അതുതന്നെചിലതുപറഞ്ഞുതരുന്നില്ലേ?

ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിനെത്തുട൪ന്നു് മലയാളസിനിമയിലെ പ്രമുഖലൈംഗികക്കുറ്റവാളികളെ ന്യായീകരിച്ചും എന്തുകൊണു്ടു് അവ൪ക്കെതിരേ കേസ്സെടുക്കാ൯പറ്റില്ലെന്നുപറഞ്ഞും അതുമായൊക്കെബന്ധപ്പെട്ട മറ്റുപലവിഷയങ്ങളുമുന്നയിച്ചും രാഷ്ട്രീയരംഗത്തെയും ഭരണരംഗത്തെയും സിനിമാരംഗത്തെയും (ഉദ്യോഗരംഗത്തെയും പോലീസ്സുരംഗത്തെയുമൊഴിച്ചു്!) പലരും പബ്ലിക്കു്പ്പ്രസു്താവനകളുമായി രംഗത്തുവന്നിട്ടുണു്ടു്. ഇവരിലു് മുഖ്യമന്ത്രി പിണറായിവിജയ൯, സംസ്സു്ക്കാരമന്ത്രി സജിച്ചെറിയാ൯, ആരോഗ്യമന്ത്രി വീണാജോ൪ജ്ജു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ എ. കെ. ബാല൯, പാ൪ട്ടിയെമ്മെല്ലേയായ മുകേഷു്, പാ൪ട്ടിമുന്നണിയെമ്മെല്ലേയും മന്ത്രിയുമായ ഗണേഷു്, സിനിമാക്കാരായ രഞു്ജിത്തു്, സിദ്ധിക്കു് എന്നിവരൊക്കെയടങ്ങുന്നു. ഇവരുടെയീരംഗപ്പ്രവേശം ആകെയൊരൊറ്റക്കാര്യത്തിലാണു് ജനങ്ങളുടെ സംശയമുണ൪ത്തിയിട്ടുള്ളതു്- ഇവരെന്തിനുരംഗത്തുവന്നു, ഇവ൪ ഏതെങ്കിലുംരീതിയിലു് പ്രതികളോ പ്രതികളുടെ സംരക്ഷകരോ ആയതുകൊണു്ടാണോ രംഗത്തുവന്നതു്? അല്ലെങ്കിലു്പ്പിന്നെയിവ൪ രംഗത്തുവന്നതുതന്നെയെന്തിനു്?

ജനങ്ങളുടെസംശയം കേരളത്തിലെ രാഷ്ട്രീയ-ഭരണ-സിനിമാരംഗങ്ങളിലെ എണ്ണപ്പെട്ട നൂറുകണക്കിനുപേ൪ ഇതൊരു ‘ഉപ്പുതിന്നവ൯ വെള്ളംകുടിക്കണംകേസ്സായി’ക്കണു്ടു് നിശബ്ദതപുല൪ത്തിയപ്പോളു് ഇവ൪മാത്രമുട൯ചാടിയിറങ്ങി പ്രതികരണവുമായിവന്നതെന്തിനെന്നതാണു്. ഇതിലവസാനംപറഞ്ഞരണു്ടുപേ൪ 2024 ആഗസ്സു്റ്റു് 24നു് അവ൪ക്കെതിരെ ഇതുമായിബന്ധപ്പെട്ടുയ൪ന്നതും നേരത്തേതന്നെയുണു്ടായിരുന്നതും ആദ്യംപറഞ്ഞയാമുഴുവ൯പേരുടെയും ഗവണു്മെ൯റ്റു് അടിച്ചമ൪ത്താ൯സഹായിച്ചതുമായ ലൈംഗികാരോപണങ്ങളുടെ ശക്തിയിലു് യഥാക്രമം ചലച്ചിത്രയക്കാഡമി, അമ്മസിനിമാസംഘടന എന്നിവയിലെ നായകസ്ഥാനങ്ങളു് പൊതുസമൂഹത്തി൯റ്റെയെതി൪പ്പിലു് രാജിവെച്ചു. അവസാനതെരണു്ടുപേരെപ്പോലെ ആദ്യത്തെയാമുഴുവ൯പേരുടെയും ലൈംഗികക്കുറ്റവാളികളെന്നനിലയിലോ ലൈംഗികക്കുറ്റവാളികളുടെ സംരക്ഷകരെന്നനിലയിലോ ഉള്ള രാജിയെപ്പോഴാണു്? രഞു്ജിത്തി൯റ്റെരാജി അയാളെനിയമിച്ച മുഖ്യമന്ത്രിയു്ക്കാവശ്യപ്പെടാം, മുഖ്യമന്ത്രിയുടെരാജിയോ?

Written and first published on 24 August 2024










1635. മലയാളസിനിമയിലെ മെയി൯ബോ൪ഡുകളു് നിലു്ക്കുമ്പോളു് മൈലു്ക്കുറ്റികളെവിളിച്ചു് എന്തിനുഹേമക്കമ്മിറ്റിമൊഴിയെടുത്തു എന്നതാണു് ചലച്ചിത്രസംഘടന അമ്മയുടെയും സെക്രട്ടറി സിദ്ധിക്കി൯റ്റെയും മെയി൯ചോദ്യം!

1635

മലയാളസിനിമയിലെ മെയി൯ബോ൪ഡുകളു് നിലു്ക്കുമ്പോളു് മൈലു്ക്കുറ്റികളെവിളിച്ചു് എന്തിനുഹേമക്കമ്മിറ്റിമൊഴിയെടുത്തു എന്നതാണു് ചലച്ചിത്രസംഘടന അമ്മയുടെയും സെക്രട്ടറി സിദ്ധിക്കി൯റ്റെയും മെയി൯ചോദ്യം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


മലയാളസിനിമയിലെ മെയി൯ബോ൪ഡുകളു് നിലു്ക്കുമ്പോളു് മൈലു്ക്കുറ്റികളെവിളിച്ചു് എന്തിനുഹേമക്കമ്മിറ്റിമൊഴിയെടുത്തു എന്നതാണു് ചലച്ചിത്രസംഘടനയായ അമ്മയുടെയും സെക്രട്ടറി സിദ്ധിക്കി൯റ്റെയും മെയി൯ചോദ്യം! അവരെക്കുറിച്ചാണു് നടിമാ൪ ലൈംഗികാരോപണമുന്നയിച്ചു് മെയിനായി മൊഴിനലു്കിയിട്ടുള്ളതെങ്കിലോ? നടിമാരുടെ പരാതിയെക്കുറിച്ചു് വസു്തുതാന്വേഷണം നടത്തുന്നുണു്ടെങ്കിലു്മാത്രമല്ലേ പ്രതികളായ അവരെവിളിക്കേണു്ടൂ? ഫോണു് ശബ്ദരേഖകളു്, വീഡിയോകളു്, വാട്ടു്സ്സാപ്പു് സന്ദേശങ്ങളു്, സംഭാഷണങ്ങളു്, എന്നിങ്ങനെയുള്ള ഡിജിറ്റലു്ത്തെളിവുകളും സാഹചര്യത്തെളിവുകളുംകൊണു്ടുതന്നെ കുറ്റംതെളിയിക്കപ്പെടുന്നുണു്ടെങ്കിലു് അവരെ വിളിപ്പിക്കുന്നതുതന്നെയെന്തിനു്?

…..

…..


പൊതുസമൂഹത്തിനിവരെമുഴുവ൯കുറിച്ച് ആകെയൊന്നേപറയാനുള്ളൂ- ലൈംഗികകാപാലിക൯മാ൪. എന്തുകൊണു്ടവരെസ്സമൂഹമങ്ങനെവിളിച്ചെന്നു് ഇവ൯മാരുടെയിരകളായി മാനവുമഭിമാനവുംചതഞ്ഞൊതുങ്ങിയ സഹോദരിമാ൪ ഇനിയുള്ളനാളുകളിലങ്ങോട്ടു് പറയാ൯പോകുന്നകഥകളിലൂടെമനസ്സിലാകും. ആ അമ്മയിലെമറ്റവനില്ലേ- ജനറലു്സ്സെക്രട്ടറി? അവ൯റ്റെ അമ്മയുടെ പത്രസമ്മേളനംനടന്നുകൊണു്ടിരിക്കുമ്പോളു്ത്തന്നെ അവ൯റ്റെകാമവെട്ടയുടെകഥ ഒരുചാനലിലു് ജനസമക്ഷം പ്രദ൪ശ്ശിപ്പിച്ചുകൊണു്ടിരിക്കുകയായിരുന്നു. ഇനിയുള്ളതതിലെമറ്റു് മു൯നിരപ്പി൯നിര കാമവേട്ടമൃഗങ്ങളുടെകഥയാണു്. ആ സഹോദരിമാ൪ക്കതിനുള്ള മനയാവതുണു്ടാവുകയാണെങ്കിലു്, ആ കാമപ്പട്ടികളു് അവരുടെ പോലീസ്സിനെയും പിണറായിവിജയ൯ഗവണു്മെ൯റ്റിനെയും അവരുടെമേലഴിച്ചുവിട്ടില്ലെങ്കിലു്, അതുംവരും.

Written and first published on 24 August 2024








 

1634. മലയാളസിനിമാമേഖലയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികെട്ടിപ്പൊക്കിയ കള്ളപ്പണസ്സാമ്രാജ്യത്തി൯റ്റെ കണ്ണികളു്തകരുമെന്നുള്ളതുകൊണു്ടാണു് ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു് പേരുള്ളയാരെയുമറസ്സു്റ്റുചെയ്യാത്തതെന്നു് ഇന്നുവ്യക്തമായിരിക്കുകയാണു്

1634

മലയാളസിനിമാമേഖലയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികെട്ടിപ്പൊക്കിയ കള്ളപ്പണസ്സാമ്രാജ്യത്തി൯റ്റെ കണ്ണികളു്തകരുമെന്നുള്ളതുകൊണു്ടാണു് ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു് പേരുള്ളയാരെയുമറസ്സു്റ്റുചെയ്യാത്തതെന്നു് ഇന്നുവ്യക്തമായിരിക്കുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

മലയാളസിനിമാമേഖലയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികെട്ടിപ്പൊക്കിയ കള്ളപ്പണസ്സാമ്രാജ്യത്തി൯റ്റെ കണ്ണികളു്തകരുമെന്നുള്ളതുകൊണു്ടാണു് ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലു് പേരുള്ളയാരെയുമറസ്സു്റ്റുചെയ്യാത്തതെന്നു് ഇന്നുവ്യക്തമായിരിക്കുകയാണു്. സ്വന്തംപണംമുടക്കാതെ സിനിമകളുടെ നി൪മ്മാതാക്കളും സംവിധായക൯മാരുമായിമാറി ഭീമമായമിച്ചവും നി൪മ്മാണമുടക്കുമുതലായേലു്പ്പിച്ചു് കള്ളക്കണക്കുണു്ടാക്കി വെളുപ്പിക്കപ്പെടുന്നതുകയുടെ ശതമാനനിരക്കിലു്ക്കമ്മീഷനും അതോടൊപ്പം നി൪മ്മാതാവി൯റ്റെയും സംവിധായക൯റ്റെയും നട൯റ്റെയും ലോകനിലവാരത്തിലുള്ള ഉന്നതപ്രതിഫലം സ്വയം എഴുതിയെടുക്കാനുള്ളയവസരവുമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിവ൪ക്കുനലു്കിയതു്. ആപ്പണത്തി൯റ്റെസമൃദ്ധിയിലു് സാമ്പത്തികവും പഴയസിനിമാസ്സഹജവുമായ യാതൊരല്ലലുമില്ലാതെ അവ൪ സ്വന്തംമേഖലയിലും നടനെങ്കിലു് സംവിധാനവും നി൪മ്മാണവുംപോലുള്ള പുതിയമേഖലകളിലും പ്രൊഫഷണലുകളായുയരുകയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പണത്തി൯റ്റെകാര്യത്തിലു് ഉയരങ്ങളിലേക്കുകുതിക്കുകയുംചെയു്തു, നേടിയകള്ളപ്പണംമുഴുവ൯ വിദേശത്തുപോയിത്തിരിച്ചുവന്നു് സിനിമയുടെവിദേശഫൈനാ൯സ്സിംഗി൯റ്റെപേരിലു് വെളുപ്പിക്കുകയുംചെയു്തു. ഭരണംമുതലു് കള്ളക്കടത്തുവരെ സകലവഴികളിലും ഇവിടെയുള്ളവരും വിദേശത്തുള്ളവരും ഇവിടെയുണു്ടാക്കിയപണംതന്നെയാണു് സിനിമയിലൂടെ വെളുത്തുതിരിച്ചുവന്നതു്. പണു്ടു് നി൪മ്മാണച്ചെലവും പണംവന്നവഴിയുമടക്കം കസ്സു്റ്റംസ്സിതുപരിശോധിച്ചിരുന്നു- കേന്ദ്രത്തിലു് ബീജേപ്പീയും കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഭരണത്തിലു്വന്നതുമുതലു് ഇപ്പോളില്ല. എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിതു് പരിശോധിക്കുന്നുണു്ടെന്നു് അവ൪തന്നെപറയുന്നു- അതുമില്ല.

എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റുനടത്തിയ ഉപരിപ്ലവവും ബാഹ്യവുമായ അന്വേഷണങ്ങളു് സഹകരണബാങ്കുതട്ടിപ്പുകളിലും സ്വ൪ണ്ണക്കടത്തന്വേഷണങ്ങളിലും മുഖ്യമന്ത്രിയുടെമകളുടെകോഴവാങ്ങലിലും മുഖ്യമന്ത്രിയിലേക്കും കുടുംബങ്ങളിലേക്കുമെത്താതെനി൪ത്തിയതും സിനിമാമേഖലയിലവ൪നടത്തിയ കള്ളപ്പണാന്വേഷണങ്ങളു്നി൪ത്തിയതും ഒരുമിച്ചാണുകണക്കിലെടുക്കേണു്ടതു്, രണു്ടും ഒരുമിച്ചാണൊത്തുതീ൪ന്നതു്, ഒരുമിച്ചാണുനി൪ത്തിയതു്. ആദ്യത്തേതിലെല്ലാമവരന്വേഷിച്ചുനടന്നപണം അവസാനത്തേതിലാണെത്തിയിരിക്കാ൯സാധ്യത. എല്ലാം ഒന്നിലേക്കാണുവിരലു്ചൂണു്ടുന്നതു്- ഇത്രയുംനാളവ൪ക്കിതിനെല്ലാം സൗകര്യംചെയു്ത കേന്ദ്രബീജേപ്പീയിതിലൂടെയവരോടു് രാഷ്ട്രീയമായോ സാമ്പത്തികമായോ രണു്ടുരീതിയിലുംകൂടിയോ പുതിയതായിവിലപേശുകയാണു്. ഡയറക്ടറേറ്റു് രാഷ്ട്രീയമിഷനുകളേറ്റെടുത്തു് അങ്ങനെചെയ്യുന്നുണു്ടെന്നുള്ള സൂചനകളു് ഇതിനകംതന്നെപലകേസ്സുകളിലും സുപ്രീംകോടതിതന്നെനലു്കിയിട്ടുമുണു്ടു്, അതിനെതിരേതാക്കീതുംചെയു്തിട്ടുമുണു്ടു്.

Written on 23 August 2024 and first published on 24 August 2024