Friday 31 March 2023

1256. അഴിമതി മന്ത്രികാണിച്ചാലു് അഴിമതിയും മന്ത്രിസഭകാണിച്ചാലു് അഴിമതിയല്ലെന്നുമുള്ള നിയമബോധത്തിലു് ലോകായുക്തയെത്തണമെങ്കിലു് എത്രകോടിരൂപാചെലവായിക്കാണണം! അഴിമതിയവസാനിപ്പിക്കുന്നതിനു് പൊതുജനങ്ങളു് വേറേ വഴികണു്ടെത്തേണു്ടസമയമായി!!

1256

അഴിമതി മന്ത്രികാണിച്ചാലു് അഴിമതിയും മന്ത്രിസഭകാണിച്ചാലു് അഴിമതിയല്ലെന്നുമുള്ള നിയമബോധത്തിലു് ലോകായുക്തയെത്തണമെങ്കിലു് എത്രകോടിരൂപാചെലവായിക്കാണണം! അഴിമതിയവസാനിപ്പിക്കുന്നതിനു് പൊതുജനങ്ങളു് വേറേ വഴികണു്ടെത്തേണു്ടസമയമായി!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.

അഴിമതി മന്ത്രികാണിച്ചാലു് അഴിമതിയും മന്ത്രിസഭകാണിച്ചാലു് അഴിമതിയല്ലെന്നുമുള്ള നിയമബോധത്തിലു് ലോകായുക്തയെത്തണമെങ്കിലു് എത്രകോടിരൂപാചെലവായിക്കാണണം! അഴിമതിയവസാനിപ്പിക്കുന്നതിനു് പൊതുജനങ്ങളു് വേറേ വഴികണു്ടെത്തേണു്ടസമയമായി!! അധികാരംകൊണു്ടു് ദുഷിക്കാത്തവനെന്നു് വിശ്രുതസാഹിതൃകാരനായ അ൪ണോളു്ഡു് ടോയ൯ബിയെഴുതിയതു് കേരളാലോകായുക്തയെപ്പറ്റിയല്ല, പ്രധാനമന്ത്രി നെഹ്രുവിനെക്കുറിച്ചാണു്. ലോകായുക്തകരുതിയതു് പിണറായിവിജയ൯റ്റെ അഴിമതിയളിഞ്ഞനിലവാരത്തിലാണു് കേരളത്തിലെജനങ്ങളെല്ലാമെന്നാണു്, അഴിമതിനടത്തുന്നന്യായാധിപനെയും അഴിമതിനടത്താത്തന്യായാധിപനെയും തിരിച്ചറിയാനവ൪ക്കുകഴിവില്ലെന്നാണു്, തലയിലു്മുണു്ടിട്ടു് കള്ളനുകഞ്ഞിവെക്കാ൯പോയാലു് ജനങ്ങളു്പിടിക്കുകയില്ലെന്നാണു്!

കേരളത്തിലെ മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലു് മുഖ്യമന്ത്രിമുതലു് മന്ത്രിസഭയും മറ്റുള്ളവരുംവരെ കൈയ്യിട്ടുവാരിയതിനും തോന്ന്യാസംപോലെ ദാനംചെയു്തതിനും ഒരാളു് 2018ലു് കേരളലോകായുക്തയിലു്ക്കൊണു്ടുചെന്നു് കേസ്സുകൊടുക്കുന്നു, കക്ഷികളുടെയുമെതി൪കക്ഷികളുടെയും വിശദമായസകലവാദവുംകേളു്ക്കുന്നു, 2022 മാ൪ച്ചു് 18നു് വാദംപൂ൪ത്തിയായി വിചാരണതീരുന്നു, വിധിപറയാ൯മാറ്റിവെക്കുന്നു, പ്രതിയധികാരത്തിലു്ത്തുടരുന്നു, ലോകംകേട്ടിട്ടില്ലാത്ത കൂടുതലഴിമതികളു്നടത്തുന്നു, അതേദുരിതാശ്വാസനിധിയിലു്നിന്നും വീണു്ടുംചോ൪ത്തുന്നു. 2023 മാ൪ച്ചിലു്, വിചാരണതീ൪ന്നു് ഒരുകൊല്ലംപൂ൪ത്തിയായിട്ടും വിചാരണതീ൪ന്നയേതുകേസ്സും ആറുമാസത്തിനകംവിധിപറയണമെന്ന സുപ്രീംകോടതിവിധിലംഘിച്ചു് (പ്രതിയുമായി ക്രയവിക്രയമുറപ്പിക്കുന്നതിനുവേണു്ടി) വെച്ചുകൊണു്ടിരിക്കുന്നുവെന്നു് പരാതിക്കാര൯ ഹൈക്കോടതിയിലു്പ്പോയി കേസ്സുകൊടുത്തപ്പോഴാണു് കേരളലോകായുക്ത ഒരുകൊല്ലംപഴക്കമുള്ളഫയലെടുത്തു് ജനങ്ങളിലു്നിന്നും ശമ്പളംവാങ്ങിച്ചെലവഴിച്ചപണത്തിനുനിരക്കാത്തതും കേരളത്തിലെജനങ്ങളു്ക്കസ്സ്വീകാര്യവും ജഡു്ജിമാരെന്ന സ്വന്തംനിലയിലു്ത്തന്നെയപഹാസ്യവും ഇവരെവിടത്തെജഡു്ജിമാരും സ്വയമഴിമതിക്കാരുമെന്നു് ജനങ്ങളെക്കൊണു്ടുചോദിപ്പിക്കുന്നതുമായ, വിധിയെന്നൊരിക്കലുംപറയാ൯കഴിയാത്ത, വിധിപോലെയുള്ളയുത്തരവൊരെണ്ണമുണു്ക്കിയതു്. ഇത്രവികലവുമപൂ൪ണ്ണവും പക്ഷപാതപരവുമഴിമതിഭരിതവുമായ ഒരുവിധി ഇതേപിണറായിവിജയ൯പ്രതിയായ ലാവലി൯കേസ്സിലല്ലാതെ ഒരാളെരക്ഷിക്കുന്നതിനുവേണു്ടിയോ ഒരഴിമതിക്കാരനു് അധികാരത്തിലു്ത്തുടരുന്നതിനുവേണു്ടിയോ ഇ൯ഡൃയിലോ കേരളത്തിലോ നിയമചരിത്രത്തിലുണു്ടായിട്ടില്ല.

സുപ്രീംകോടതിവിധിലംഘിച്ചു് വിചാരണകഴിഞ്ഞു് ആറുമാസപരിധിയുംകഴിഞ്ഞു് ഒരുകൊല്ലമായി മുഖ്യമന്ത്രിപ്രതിയായ ദുരിതാശ്വാസനിധിത്തട്ടിപ്പുകേസ്സു് പ്രതിയെ അധികാരത്തിലിരുത്തുന്നതിനുവേണു്ടി വിധിപറയാതെ ലോകായുക്ത വെച്ചുകൊണു്ടിരിക്കുന്നുവെന്നകേസ്സു് ഹൈകോടതിപരിഗണിക്കുന്ന 2023 ഏപ്രിലു് 3൯റ്റെ രണു്ടുദിവസത്തിനുമുമ്പുഭയന്നു് 2013 മാ൪ച്ചു് 31നു് ഈയപഹാസൃവിധിപ്രഖ്യാപിച്ച ലോകായുക്തയുടെനടപടികാണുമ്പോളു് തൊലിയുരിഞ്ഞുപോകുന്നു. ഇത്രനാണംകെട്ടവരെയും നട്ടെല്ലില്ലാത്തവരെയുമാണോ കേരളത്തിലു് വലിയശമ്പളംകൊടുത്തു് ലോകായുക്തയും ഉപലോകായുക്തയുമൊക്കെയാക്കി കൊണു്ടുവെച്ചിരിക്കുന്നതെന്നു് കേരളത്തിലെജനങ്ങളു് ലജ്ജിച്ചുപോകുന്നു. മന്ത്രിസഭയുടെയധികാരങ്ങളു് ചോദ്യംചെയ്യാ൯, തീരുമാനങ്ങളു് പരിശോധിക്കാ൯, അതഴിമതിഭരിതമാണെങ്കിലു് നി൪ഭയംറദ്ദുചെയ്യാ൯, ലോകായുക്തയു്ക്കധികാരമുണു്ടോ എന്നതാണു് ആ ഭയന്നവിധി. രണു്ടുലോകായുക്തമാരിലു് ആ൪ക്കാണുഭയമെന്നു് ഈയധികാരങ്ങളൊക്കെച്ചാ൪ത്തിക്കൊടുത്തു് ശമ്പളവുംനലു്കുന്ന ജനങ്ങളറിയേണു്ടതല്ലേ? ജനങ്ങളു്പിടികൂടി വഴിയിലിട്ടുകൈകാര്യംചെയ്യുമെന്നുപേടിച്ചു് അതൊളിച്ചുവെച്ചിരിക്കുന്നു.

എകു്സ്സിക്ക്യുട്ടീവി൯റ്റെ വഴിവിട്ടയധികാരങ്ങളു്- അതോടൊപ്പം ലെജിസ്ലേച്ചറി൯റ്റെയും മീഡിയയുടെയും വഴിവിട്ടയധികാരങ്ങളും സ്വപ്പ്രഖ്യാപിതസ്വാതന്ത്ര്യങ്ങളും- ചോദൃംചെയ്യാനും വേണു്ടിവരുമ്പോളു് റദ്ദുചെയ്യാനുമല്ലെങ്കിലു്പ്പിന്നെന്തിനാണു് ജുഡീഷ്യറിയെവെച്ചിരിക്കുന്നതു്? കേന്ദ്രഗവണു്മെ൯റ്റി൯റ്റെതീരുമാനങ്ങളങ്ങനെയെങ്കിലു് നിയമവിരുദ്ധമോ ഭരണഘടനാവിരുദ്ധമോയെന്നുകണു്ടാലു് സുപ്രീംകോടതിയു്ക്കുറദ്ദുചെയ്യാ൯പറ്റില്ലല്ലോ! എത്രയോപ്രാവശ്യമങ്ങനെയുണു്ടായിട്ടില്ലേ? ലെജിസ്ലേച്ചറി൯റ്റെയൊരുനിയമനി൪മ്മാണമങ്ങനെയെങ്കിലു്- കേരളത്തിലെയിടതുമുന്നണിയെമ്മെല്ലേസംഘത്തി൯റ്റെ ലോകായുക്തയുടെ അഴിമതിനി൪മ്മാ൪ജ്ജനാധികാരത്തി൯റ്റെ നി൪മ്മാ൪ജ്ജനനിയമംപോലെ- ഭരണഘടനാവിരുദ്ധവും ജുഡീഷ്യറിയുടെയധികാരം നി൪മ്മാ൪ജ്ജനംചെയ്യുന്നതുമെന്നുകണു്ടാലു് സുപ്രീംകോടതിയു്ക്കു് ക്വാഷുചെയ്യാ൯പറ്റില്ലല്ലോ! ലെജിസ്ലേച്ചറങ്ങനെചെയു്തെന്നുവെച്ചു് ഭരണഘടനാവിരുദ്ധമായകാര്യങ്ങളു് രാജ്യംചുമക്കണമെന്നുണു്ടോ? അതുകൊണു്ടല്ലേ ഗവ൪ണ്ണറാ കേരളയെമ്മെല്ലേനി൪മ്മിതയഴിമതിസംരക്ഷണനിയമം ഒപ്പിടാതെവെച്ചിരിക്കുന്നതു്? ലോകായുക്തയു്ക്ക് ജുഡീഷ്യലധികാരങ്ങളില്ല ഖ്വാസ്സി-ജുഡീഷ്യലു്പ്പവറേയുള്ളൂവെങ്കിലു് 2018ലു് ഈക്കേസ്സുമുമ്പിലു്വരാനും 2019-22ലു് പരിഗണിക്കാനുംപറ്റുമായിരുന്നില്ലല്ലോ!

2016-2020 മന്ത്രിസഭയിലെ പതിനാറുമന്ത്രിമാ൪ക്കും അന്നത്തെയുമിന്നത്തെയും മുഖ്യമന്ത്രിയായ പിണറായിവിജയനും അന്നത്തെച്ചീഫു്സ്സെക്രട്ടറിക്കുമെതിരെയാണു് പൊതുവകയായതും പൊതുജനങ്ങളുടെസംഭാവനയടങ്ങുന്നതുമായ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദു൪വൃയംചെയു്തെന്നും ധൂ൪ത്തടിച്ചെന്നും മന്ത്രിസഭയിലു്ത്തീരുമാനമെടുത്തു് ഫണു്ടുവകമാറ്റി മറ്റാവശ്യങ്ങളു്ക്കുചെലവഴിച്ചെന്നുമുള്ളകേസ്സു്. അഴിമതിയോ സ്വജനപക്ഷപാതമോ സ൪ക്കാ൪പ്പണംവെട്ടിപ്പോ തെളിഞ്ഞാലു് പൊതുപ്പ്രവ൪ത്തകനോ ഉദ്യോഗസ്ഥനോ ജനപ്പ്രതിനിധിയോ മന്ത്രിയോ രാജിവെക്കണമെന്ന ലോകായുക്തനിയമത്തിലെ പതിനാലാംവകുപ്പുപ്രകാരമാണു് കേസ്സു്. അതിനുള്ള വകുപ്പും അതിനുള്ള നിയമവും അതിനുള്ള അധികാരവുമുണു്ടെന്നുകണു്ടതുകൊണു്ടാണു് 2018ലു്ക്കിട്ടിയപരാതിയിലു് 2019ലു് കേസ്സെടുത്തതു്. ഇപ്പോളു്, മുഖൃമന്ത്രിയെയല്ല പിണറായിവിജയനെപ്പോലൊരു മഹാവ്യക്തിയെവിളിച്ചുവരുത്തി വിചാരണചെയ്യാനും ശിക്ഷിക്കാനുമൊക്കെയുള്ളയധികാരമൊക്കെ അങ്ങേരെയപേക്ഷിച്ചുനോക്കുമ്പോളു് വെറുമത്തുക്കളായലോകായുക്തയു്ക്കുണു്ടോയെന്നും അങ്ങേരിങ്ങനെപൊതുപ്പണംവെട്ടിക്കുന്നതും ദു൪വ്യയംചെയ്യുന്നതുമെങ്ങനെ നിയമവിരുദ്ധമാവുമെന്നും അതിലൊരുലോകായുക്തയു്ക്കുസംശയം! ഒരഴിമതിമുഖ്യമന്ത്രിയെ കൂടുതലു്കാലമഴിമതിനടത്തി അധികാരത്തിലിരിക്കാ൯ സമയംനലു്കുന്നതാണീസംശയവും അതിലു്നിന്നൊറിജിനേറ്റുചെയു്തു് ഉടുപ്പിനൊത്തു് ആളെക്കണു്ടിച്ച ഈ വിധിയും. അതാണഴിമതി, കാരണം ഒരുമാസമെങ്കിലൊരുമാസംകൂടി അധികാരത്തിലിരുന്നഴിമതിനടത്തിപ്പണമുണു്ടാക്കാ൯ അതിലെത്രവേണമെങ്കിലുമൊരുപങ്കു് ഒരഴിമതിക്കാര൯മുടക്കും. ഒരഴിമതിക്കാര൯മുഖ്യമന്ത്രിയുടെതന്നെയാണല്ലോ ലോകായുക്തയുടെമുന്നിലു്വന്നിരിക്കുന്ന ഈക്കേസ്സും!

2019ലു് കേസ്സെടുത്തപ്പോഴുള്ള ആ അന്തരീക്ഷത്തിലൊരുമാറ്റവുംവന്നിട്ടില്ല- മുഖ്യപ്രതിപോയിനിയമംമാറ്റി ലോകായുക്തയു്ക്കു് തന്നെശ്ശിക്ഷിക്കാനുള്ളയധികാരമില്ലെന്നു് പുതിയബില്ലുനിയമസഭയിലു്പ്പാസ്സാക്കിപ്പിച്ചതും ഗവ൪ണ്ണറതിലൊപ്പിടാതെവെച്ചുകൊണു്ടിരുന്നു് ലോകായുക്തയുടെനിയമമതേപടി നിലനിലു്ക്കുന്നതുമല്ലാതെ. ഇതൊന്നും തെളിവുകളും നിലവിലുള്ളനിയമങ്ങളുംനോക്കിവിധിപറയുന്നതിലു് ഒരുലോകായുക്തയെ ബാധിക്കേണു്ടതുമില്ല.

ലോകായുക്തജസ്സു്റ്റിസ്സു് സിറിയക്കു് ജോസഫും ഉപലോകായുക്തജസ്സു്റ്റിസ്സു് ഹാറൂണു് അലു് റഷീദുംതമ്മിലു് ദുരിതാശ്വാസനിധിയുടെഫണു്ടു് വകമാറ്റിച്ചെലവഴിച്ച മന്ത്രിസഭയുടെതീരുമാനം പരിശോധിക്കാ൯ ലോകായുക്തയു്ക്കു് അധികാരമുണു്ടോയെന്നതുസംബന്ധിച്ചും, നടന്നതു് കുറ്റമാണോയെന്നതുസംബന്ധിച്ചും, രണു്ടുവ൪ഷമെടുത്തുവിചാരണചെയു്തതെളിവുകളു് സ്വീകാര്യമാണോ എന്നതുസംബന്ധിച്ചും, ഭിന്നാഭിപ്പ്രായമുള്ളതിനാലു് ഒന്നിനെക്കുറിച്ചും ഒരുവിധിയുംപറയുന്നില്ലെന്നും കേസ്സു് ലോകായുക്തയുടെ ജസ്സു്റ്റിസ്സു് ബാബുമാത്യു പി. ജോസഫുംകൂടിയുളു്പ്പെട്ട മൂന്നുപേരടങ്ങിയ ഫുളു് ബെഞു്ചിനുവിടുകയാണെന്നുമാണു് ഹൈക്കോടതിനി൪ദ്ദേശമനുസരിച്ചു് ഉട൯വിധിപറയാ൯നി൪ബ്ബന്ധിതനായ ലോകായുക്തയുടെഭയന്നവിധി. അതായതു് ദീ൪ഘമായ, വ൪ഷങ്ങളു്നീണു്ടുപോകുന്ന, വിചാരണയും മറ്റുനടപടികളും വീണു്ടുംനടക്കുമെന്നും അന്തിമവിധി ലാവലി൯കേസ്സിലെപ്പോലെ വീണു്ടുംപലവ൪ഷങ്ങളു് നീട്ടിക്കൊണു്ടുപോകുമെന്ന൪ത്ഥം! മൂന്നംഗഫുളു്ബെഞു്ചുവിളിച്ചുകൂട്ടി തെളിവുശേഖരണവും വിചാരണയും ഒന്നുകൂടിനടത്തിനീട്ടിക്കൊണു്ടുപോയി മുഖൃയഴിമതിപ്പ്രതിയു്ക്കു് അധികാരക്കസേരയിലിരുന്നു് അഴിമതിതുട൪ന്നു് കൂടുതലു്പണമുണു്ടാക്കിക്കൊണു്ടുപോകുന്നതിനുള്ള സമയംനീട്ടിനലു്കുകയാണവരുടെപരിപാടി. അല്ലെങ്കിലു്പ്പിന്നെ തെളിവുശേഖരണവും വിചാരണയുംസംബന്ധിച്ചു് ഫയലിലുള്ളതുനോക്കി മൂന്നുപേരുംകൂടിവിധിപറഞ്ഞാലു്പ്പോരേ- ഒന്നേന്നു് തെളിവുശേഖരണവും വിചാരണയുംനടത്തുന്നതെന്തിനു്- സാക്ഷികളു്ക്കുക്കൂറുമാറാനവസരംനലു്കാനല്ലെങ്കിലു്? മുഖമേമണലിനകത്തുള്ളൂ, മൂടുമുഴുവ൯പുറത്തുകിടക്കുകയാണു് ഒട്ടകമേ....! മുഖ്യപ്രതിയെ എങ്ങനെയെങ്കിലും അഞു്ചുവ൪ഷംകൂടിയെങ്കിലും അഴിമതിനടത്താ൯ അധികാരത്തിലിരുത്തിയേ അവരടങ്ങൂവെന്ന൪ത്ഥം!! ഇതിനുപറയുന്നപേരു് ജുഡീഷ്യറിയിലെ ഹോകു്സ്സു് എന്നാണു്.

മന്ത്രിയായും മുഖ്യമന്ത്രിയായും ഒരേയാളു്പ്രതിയായ ലാവലി൯കേസ്സിലും ദുരിതാശ്വാസനിധിത്തട്ടിപ്പിലും ഒരേപോലെങ്ങനെ ജഡു്ജിമാരുടെസഹായത്തോടെ ജുഡീഷ്യലു് ഹോകു്സ്സുനടന്നുവെന്നു് കേരളത്തിലെ ജനങ്ങളാലോചിക്കേണു്ടതാണു്. ലാവലി൯കേസ്സിലാപ്പ്രതി ഉദ്യോഗസ്ഥ൯മാരെബലികൊടുത്തുരക്ഷപ്പെട്ടതുപോലെ, സ്വ൪ണ്ണക്കടത്തു്-ഡോള൪ക്കടത്തു്- ലൈഫു്മിഷ൯ഭവനനി൪മ്മാണപ്പണയപഹരണക്കേസ്സുകളിലു് കൂടെനിന്നയുദ്യോഗസ്ഥരെയകത്താക്കി രക്ഷപ്പെട്ടുകൊണു്ടിരിക്കുന്നതുപോലെ, ഈസ്ഥിരമഴിമതിക്കേസ്സിലു്നിന്നൂരലു്നയംകാരണവും അതിനുനിന്നുകൊടുക്കാനുള്ളദു൪ബ്ബലയുദ്യോഗസ്ഥരുടെയും ക്യാരക്ട൪രഹിതന്യായാധിപ൯മാരുടെയും സമൃദ്ധിയുംകാരണവും ദുരിതാശ്വാസനിധിത്തട്ടിപ്പിലാപ്പ്രതി ലോകായുക്തകളെബലികൊടുത്തു് രക്ഷപ്പെടുന്നതുജനങ്ങളു്കാണേണു്ടതാണു്. അഴിമതിനടക്കുകയുംചെയു്തു, അഴിമതിപ്പണം അഴിമതിക്കാര൯റ്റെകൈയ്യിലിരിക്കുകയുംചെയ്യുന്നു, ജനങ്ങളു്സംശയിക്കാതിരിക്കാ൯ പലവഴികളിലൂടെ കേസ്സുതുടരുകയുംചെയ്യുന്നു, മരിക്കുന്നതുവരെ അയാളും അതുകഴിഞ്ഞയാളുടെകുടുംബവും അതി൯റ്റെ പ്രൊസീഡു്സ്സു് അനുഭവിക്കുന്നതിനുവേണു്ടി ജഡു്ജിമാരിറങ്ങി അനന്തമായി വിചാരണക്കാലാവധിനീട്ടിയും അയാളെയറസ്സു്റ്റുചെയു്തുശിക്ഷിക്കാതെയും പുറത്തുനിന്നു് അതിമതിതുടരുന്നതിനുവേണു്ടി സഹായംചെയു്തുകളമൊരുക്കുകയുംചെയ്യുന്നതു് ഇ൯ഡൃ൯രാഷ്ട്രീയ-നിയമചരിത്രത്തിലെത്തന്നെ ഏറ്റവുംലക്ഷണമൊത്തഹോകു്സ്സാണു്.

ഈ രണു്ടുപേരിലു് ആ൪ക്കാണഭിപ്രായവ്യത്യാസമെന്നുപറയാ൯ അവ൪തയാറാവുന്നില്ല. ആരാണാ അഴിമതിവിരുദ്ധ൯, ആരാണാ അഴിമതിപക്ഷപാതിയെന്നു് ജനങ്ങളറിയാ൯ താലു്ക്കാലികമായെങ്കിലുമതിലൊരാളു് ഇഷ്ടപ്പെടുന്നില്ല, കാരണം മന്ത്രിസഭാതീരുമാനത്തി൯റ്റെ പുനഃപരിശോധനയും തെളിവുകളു്പരിശോധനയും വേണു്ടിവന്നാലു് ശിക്ഷയും കേരളലോകായുക്തയുടെ അധികാരപരിധിയിലു്വരുന്നതാണെന്നു് തുടക്കത്തിലേബോധ്യമായതിനാലും ഉറപ്പുള്ളതിനാലുമാണു് അന്നത്തെരണു്ടുലോകായുക്തമാരും- അവരുമിവരെപ്പോലെ ജഡു്ജിമാ൪തന്നെയായിരുന്നു- ഈക്കേസ്സെടുത്തതും വിചാരണനടത്തിയതും ഇപ്പോളീഭയന്നവിധിപറയാ൯ ഇവരെരണു്ടുപേരെയുമേലു്പ്പിച്ചതും. ഇവരതിങ്ങനെയാക്കി! എത്രകിട്ടിയെന്നുതന്നെയാണു് ജനങ്ങളു്ചോദിക്കുന്നതു്, കാരണം, വിചാരണകഴിഞ്ഞയുട൯ സുപ്രീംകോടതി നിഷു്ക്ക൪ഷിച്ചതുപോലെ പരമാവധിസമയപരിധിയായ ആറുമാസത്തിനകംവിധിപറഞ്ഞു് ശിക്ഷിച്ചിരുന്നെങ്കിലു് മുഖ്യമന്ത്രിരാജിവെക്കുകയും അതുകഴിഞ്ഞുംമാസങ്ങളോളമധികാരത്തിലിരുന്നു് വീണു്ടം ആയിരക്കണക്കിനുകോടിരൂപയുടെയഴിമതിയിതുപോലെനടത്താനും ഇതേദുരിതാശ്വാസനിധിയിലു്വീണു്ടും പലരുംകൈയ്യിട്ടുവാരാനും സംസ്ഥാനത്തി൯റ്റെസാമ്പത്തികനിലതരിപ്പണമാക്കാനും കഴിയുമായിരുന്നില്ല. അതുകൊണു്ടാണുചോദിക്കുന്നതു് അതിലെത്രലോകായുക്തയു്ക്കുകിട്ടിയെന്നു്! ഒന്നുംകിട്ടിയില്ലെങ്കിലു് അതുപറയണം, കാരണം അഴിമതിതടയാനുണു്ടാക്കിയയൊരുസാധനം അഴിമതിനടത്താ൯സാവകാശംനലു്കിയതിനു് സമാധാനംപറഞ്ഞേമതിയാകൂ!

ഈക്കേസ്സുവിചാരണചെയ്യാ൯ കേരളലോകായുക്താനിയമമനുസരിച്ചു് ലോകായുക്തയു്ക്കു് പൂ൪ണ്ണയധികാരമുണു്ടെന്നു് 2019ലു് അന്നത്തെ ലോകായുക്താ ഫുളു്ബെഞു്ചായ ജസ്സു്റ്റിസ്സു് പയസ്സു് സി. കുര്യാക്കോസ്സു്, ജസ്സു്റ്റിസ്സു് എ. കെ. ബഷീ൪, ജസ്സു്റ്റിസ്സു് കെ. പി. ബാലചന്ദ്ര൯ എന്നീമൂന്നുജസ്സു്റ്റിസ്സുമാ൪ കണു്ടെത്തിയതോടെയാണു് ഈക്കേസ്സുമുന്നോട്ടുപോയതു്. അന്നവരെയാരും അവിഹിതമായിസ്സ്വാധീനിച്ചിരുന്നില്ല, ശ്രമിച്ചിരുന്നെങ്കിലും. ഇന്നതുനടന്നു- ഇതേമുഖ്യപ്രതിപ്രതിയായ ലാവലി൯കേസ്സിലെന്നപോലെ.

ചെലവഴിക്കുന്നതുസംബന്ധിച്ചു് വ്യക്തമായനിബന്ധനകളോടെ തങ്ങളുടെകൈയ്യിലു്വന്നുചേ൪ന്ന പൊതുജനങ്ങളു്സംഭാവനനലു്കിയ കോടിക്കണക്കിനുരൂപയുടെ ദുരിതാശ്വാസപ്പണം ഉദ്ദിഷ്ടകാര്യങ്ങളു്ക്കല്ലാതെ പെഴു്സ്സണലു്ഫേവറിലു്പ്പെടുത്താവുന്ന കാര്യങ്ങളു്ക്കായി ദുരുപയോഗംചെയു്ത, തെളിവുകളുടെയടിസ്ഥാനത്തിലു്ക്കുറ്റക്കാരായ, പതിനെട്ടുവരുന്നയുന്നതയുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും എങ്ങനെശിക്ഷിക്കാമെന്നതിലല്ല എങ്ങനെശിക്ഷിക്കാതിരിക്കാമെന്നതിലാണു് ലോകായുക്തയിലെ മുഖ്യനുമുപയുമായരണു്ടുജഡു്ജിമാ൪ക്കിടയിലെ അഭിപ്രായവ്യത്യാസം, വിലയിരുത്തലിലു്വ്യത്യാസം, വിധിയെഴുതാതിരിക്കുന്നതിലൈക്യം!

വാദവിവാദപ്പ്രതിവാദവിചാരണകളു്ക്കിടയിലു് മൂന്നുലക്ഷരൂപയിലു്ക്കൂടുതലു് ദുരിതാശ്വാസനിധിയിലു്നിന്നുമനുവദിക്കാ൯ മുഖ്യമന്ത്രിക്കു് യാതൊരധികാരവുമില്ലാതിരിക്കേ മന്ത്രിസഭകൂടി നിയമവിരുദ്ധമായി ലക്ഷക്കണക്കിനുരൂപ പലയടുപ്പക്കാ൪ക്കുമനുവദിച്ചു് പൊതുപ്പണമെടുത്താണോ ഔദാര്യംകാട്ടേണു്ടതെന്ന മുഖ്യലോകായുക്ത സിറിയക്കു് ജോസഫി൯റ്റെ ചോദ്യത്തിലും, 2019ലു് കേസ്സാരംഭിച്ചെങ്കിലും വിചാരണപൂ൪ത്തിയായ 2022ലു് ശിക്ഷനടപ്പാകുമെന്നുപ്രഖ്യാപിക്കാനുള്ള ലോകായുക്തയുടെയധികാരമെടുത്തുമാറ്റി മുഖ്യപ്രതി ലോകായുക്താനിയമഭേദഗതിബില്ലുകൊണു്ടുവന്നു് നിയമസഭയിലു്പ്പാസ്സാക്കിയതിലൂടെ ഈക്കേസ്സിലു്നടപടിതുടരാനും ശിക്ഷവിധിക്കാനും ലോകായുക്തയു്ക്കുണു്ടായിരുന്നയധികാരം ഇല്ലാതായതുകൊണു്ടു് ഇനിനടപടികളു്തുടരണോ ഇതിവിടെനി൪ത്തിക്കൂടേയെന്ന ഉപലോകായുക്ത ഹാറൂണു് അലു് റഷീദി൯റ്റെസംശയത്തിലും, ലോകായുക്തയു്ക്കുശിക്ഷവിധിക്കാനുള്ള അധികാരത്തിനൊന്നും ഒരുഭേദഗതിയുംവന്നിട്ടില്ല, ശിക്ഷനടപ്പാക്കുന്നതിനുള്ളയധികാരത്തിലു് ഒരുഭേദഗതിയുളു്പ്പെടുത്തി ഗവ൪ണ്ണറൊപ്പിട്ടുനിയമമാകാത്തൊരുബില്ലു് ഒരിടത്തിരിപ്പുണു്ടെന്നും ശിക്ഷവിധിക്കാനുള്ള ലോകായുക്തയുടെയധികാരത്തിനൊന്നുംസംഭവിച്ചിട്ടില്ലെന്നും ശിക്ഷവിധിക്കാനുള്ളയധികാരം ഇ൯റ്റാകു്ടാണെന്നും അതുനടപ്പാക്കുന്നുണു്ടോയെന്നു് ലോകായുക്തയറിയണു്ടതില്ലെന്നും ശിക്ഷാനടപടികളുമായി മുന്നോട്ടുപോകാമെന്നുമുള്ള മുഖ്യലോകായുക്ത സിറിയക്കു് ജോസഫി൯റ്റെ മറുപടിയിലുംനിന്നു്, ജനങ്ങളു്മനസ്സിലാക്കുന്നതു് ജസ്സു്റ്റിസ്സു് ഹാറൂണു് അലു് റഷീദിനാണു് പിണറായിവിജയനെത്തുട൪ന്നും അധികാരത്തിലിരുത്താനുള്ള ഈവലിയസംശയമെന്നാണു്- കേരളലോകായുക്തയെന്ന അഴിമതിവിരുദ്ധച്ചങ്ങലയിലെ ഏറ്റവുംദു൪ബ്ബലമായകണ്ണി! എന്താനുകൂല്യങ്ങളാണുപ്രഖ്യാപിച്ചിട്ടുള്ളതെന്നറിയാ൯ ജനങ്ങളു്കാത്തിരിക്കുകയാണു്. സമുദായവുംമതവുംപറഞ്ഞുള്ളചിലയാനുകൂല്യങ്ങളു് എകു്സ്സിക്ക്യുട്ടീവു് പ്രഖാപിച്ചേക്കുമെന്നതു് ഇതിനകംപുറത്തുവന്നുകഴിഞ്ഞു. ഫുളു്ബെഞു്ചിലു്ച്ചേരാ൯പോകുന്നയുപലോകായുക്ത ജ൯മനാപിണറായിപ്പാ൪ട്ടിപ്പക്ഷപാതിയാകയാലു് അയാളു്ക്കെതിരേവിധിപറയാ൯ചേരുമോയെന്നസംശയം ബന്ധുക്കളിലൂടെയുമിതിനകം പുറത്തുവന്നുകഴിഞ്ഞു

ഏകദേശം ആറരക്കോടിരൂപയാണു് കേരളത്തി൯റ്റെ പൊതുഖജനാവിലു്നിന്നും ലോകായുക്ത ചെലവാക്കുന്നതു്. 2022നുശേഷം ഈക്കേസ്സിലെന്നല്ല ഒരുകേസ്സിലും വിധിപറഞ്ഞിട്ടില്ല. ഇതുപോലൊരഴിമതി കേരളത്തിലു് വേറേയേതുനടക്കുന്നുണു്ടു്? കൊടുക്കുന്നപണത്തിനു് കേരളത്തിനു് പ്രയോജനമുണു്ടാവണു്ടേ?

Written and first published on: 31 March 2023






 

No comments:

Post a Comment