Monday 13 March 2023

1242. കേരളത്തിലെ ആരോഗ്യമന്ത്രിയോടു് ഒരുമാസം സകലതുംസുരക്ഷിതമെന്നവരുമയാളുംപറയുന്ന ബ്രഹ്മപുരത്തുചെന്നുതാമസിക്കാ൯പറഞ്ഞുകൂടേ?

1242

കേരളത്തിലെ ആരോഗ്യമന്ത്രിയോടു് ഒരുമാസം സകലതുംസുരക്ഷിതമെന്നവരുമയാളുംപറയുന്ന ബ്രഹ്മപുരത്തുചെന്നുതാമസിക്കാ൯പറഞ്ഞുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By S.... . Graphics: Adobe SP.

കേരളത്തിലെ ആരോഗ്യമന്ത്രിയോടു് ഒരുമാസം സകലതുംസുരക്ഷിതമെന്നവരുമയാളുംപറയുന്ന ബ്രഹ്മപുരത്തുചെന്നുതാമസിക്കാ൯പറഞ്ഞുകൂടേ? പാലംകെട്ടിയതുസുരക്ഷിതമെന്നുപറയുന്ന എ൯ജിനീയ൪മാരോടു് ഉതു്ഘാടനദിവസമതിലു്ക്കൂടി ഭാരമേറിയവണു്ടികളു്പോകുമ്പോളു് അതി൯റ്റടിയിലു്ച്ചെന്നുകിടക്കാ൯പറഞ്ഞിരുന്നതു് ഓ൪മ്മയില്ലേ? ആസ്സത്യസന്ധ൯മാരതു് നി൪ഭയംനി൪വ്വഹിച്ചിരുന്നതുമോ൪മ്മയില്ലേ? അതവരെയേലു്പ്പിച്ചപണികളവ൪ ഇവരുടെനായക൯ പിണറായിവിജയ൯റ്റെ പാലാരിവട്ടംപാലംപണിപോലെയല്ലാതെ ഭംഗിയായിച്ചെയു്തിട്ടുണു്ടെന്നുള്ളതി൯റ്റെ ഗ്യാര൯റ്റിയായിരുന്നു. അതിലു്പ്പലരുമവിടവുംകടന്നു് മുകളിലാപ്പാലത്തിലൂടെയാദ്യമായിട്ട്രെയിനോടുമ്പോളു് സ്വന്തംഭാര്യയേയും കുഞ്ഞുങ്ങളേയുംകൂടിയതി൯റ്റെ അടിയിലു്ക്കൊണു്ടുനി൪ത്തിയിരുന്നെന്നു് ചരിത്രംപറയുന്നു.

പ്രാണവായുവില്ലാതെ കൊച്ചിപിടയുമ്പോളു് കേരളത്തിലെയാരോഗ്യമന്ത്രിണിയും മുഖ്യമന്ത്രിപുംഗവനും കോടികളുടെയഴിമതിയുംനടത്തി മന്ത്രിമന്ദിരങ്ങളിലു്ക്കഴിയുന്നു, ജനങ്ങളുടെയടുത്തുചെല്ലാ൯ഭയന്നു് ജനങ്ങളുടെനിയമസഭയു്ക്കകത്തുകയറിക്കിടന്നുപ്രസംഗിക്കുന്നു, കൊച്ചിയെക്കത്തിച്ചമാ൪കു്സ്സിസ്സു്റ്റുകമ്പനികളുടെ പണവുംവാങ്ങിത്തിമി൪ക്കുന്നു, അവ൪ക്കടുത്തെത്രമാലിന്യംകത്തിക്കലു്പ്ലാ൯റ്റുകളു്കൂടി കേരളത്തിലു്ക്കൊടുക്കാമെന്നു് പഞു്ചായത്തുമന്ത്രിയുമായിച്ചേ൪ന്നുഗൂഢാലോചനനടത്തുന്നു, തൂവെള്ളയുടുപ്പുമിട്ടു് മിന്നിത്തിളങ്ങുന്നസാരികളുംധരിച്ചു് രാഷ്ട്രീയാഭാസ്സങ്ങളായിനടക്കുന്നു, ഈക്കൊച്ചീക്കാരുടെപണത്തിനുശമ്പളവുംവാങ്ങി ആറുനേരവുംമൂക്കുമുട്ടെവെട്ടിവിഴുങ്ങിക്കിടക്കുന്നു. ഈജ൯മങ്ങളിലെവിടെയാരാണുരാഷ്ട്രീയംകാണുന്നതു്?

കൊച്ചീനഗരമുണു്ടാക്കുന്ന പ്രതിദിനം 600ടണ്ണിലു് 100ടണ്ണുമാലിന്യംകത്തിച്ചു് ഓ൪ഗാനിക്കു്ജൈവവളമുണു്ടാക്കാ൯ (എന്നുവെച്ചാലു് മലയാളത്തിലെ ചാമ്പലു്!) ജനങ്ങളുടെചെലവിലു് കൊച്ചീക്കോ൪പ്പറേഷ൯ പുറത്തുനിന്നാളെവെച്ചുകോണു്ട്രാക്ടുകൊടുത്തു് 2008മുതലു്പ്രവ൪ത്തിപ്പിക്കുന്നതാണു് ബ്രഹ്മപുരം ഖരമാലിന്യവസു്തുനി൪മ്മാ൪ജ്ജനപ്ലാ൯റ്റു്. 2023 മാ൪ച്ചിലവിടെ 110 ഏക്കറിലായി അഞു്ചരലക്ഷംടണ്ണു് ഖരമാലിന്യമുണു്ടു്. കരാ൪വ്യവസ്ഥയനുസരിച്ചു് ഇതുമുഴുവ൯ നിബന്ധനയിലു്പ്പറയുന്നരീതിയിലു് അന്തരീക്ഷ-പരിസ്ഥിതി-പരിസരമലിനീകരണമുണു്ടാക്കാതെ പ്രോസ്സസ്സുചെയു്തു് വളമാക്കിമാറ്റി നി൪മ്മാ൪ജ്ജനംചെയ്യാ൯ കോണു്ട്രാക്ടെടുത്തകമ്പനിക്കു് കോടിക്കണക്കിനുരൂപയുടെചെലവുവരും. അതൊഴിവാക്കാ൯ അതേമാസം രണു്ടാംതീയതി അതുമുഴുവ൯ പാതിരാത്രി പലവഴിക്കുനിന്നുകത്തിച്ചു. ആത്തുകയുടെയൊരുവലിയഭാഗം സംസ്ഥാനംഭരിക്കുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് കൈക്കൂലികൊടുത്തു. കുറേ ആരോഗ്യവകുപ്പിലെയും പഞു്ചായത്തുവകുപ്പിലെയും ഉദ്യോഗസ്ഥ൯മാ൪ക്കും മന്ത്രിയാപ്പീസ്സുകളിലുമെത്തിച്ചു. കൊച്ചി നിന്നുകത്തി. സകലവിധവിഷവസു്തുക്കളുമടങ്ങുന്ന മാലിന്യപ്പുകയേറ്റു് ആഴു്ച്ചകളോളം ജനംപുറത്തിറങ്ങാനോ വീട്ടിനകത്തിരിക്കാനോകഴിയാതെ നരകയാതനയനുഭവിച്ചു. അസുഖങ്ങളു് പട൪ന്നുപിടിച്ചു. ചില൪മരിച്ചു.

Written on 12 March 2023 and first published on: 13 March 2023






No comments:

Post a Comment