Wednesday 1 March 2023

1230. പഴയവിജയനും പുതിയവിജയനുമൊന്നുമില്ല- പഴയവിജയ൯റ്റെപടമവിടെ പുരയിടത്തിലു്ക്കിടക്കുന്നുണു്ടു്: പാമ്പിഴഞ്ഞുപോയി

1230

പഴയവിജയനും പുതിയവിജയനുമൊന്നുമില്ല- പഴയവിജയ൯റ്റെപടമവിടെ പുരയിടത്തിലു്ക്കിടക്കുന്നുണു്ടു്: പാമ്പിഴഞ്ഞുപോയി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stanislav. Graphics: Adobe SP.

2023 ഫെബ്രുവരി ഇരുപത്തേഴാംതീയതി തിങ്കളാഴു്ച്ച തന്നെക്കുറിച്ചുവന്നയാക്ഷേപങ്ങളു്ക്കു് കേരളനിയമസഭയിലു് മുഖ്യമന്ത്രിപിണറായിവിജയ൯ മറുപടിപറഞ്ഞതു് 'പഴയവിജയനാണെങ്കിലു് ഇതിനുള്ളമറുപടിപറഞ്ഞേനേ!'യെന്നായിരുന്നെന്നുകാണുന്നു. പഴയകരുണാകരനാണെങ്കിലു്, പഴയ ഈയെമ്മെസ്സാണെങ്കിലു്, പഴയ അച്ച്യുതമേനോനാണെങ്കിലു്, പഴയ സി. കേശവനാണെങ്കിലു്, കാണിച്ചുതരാമായിരുന്നു…. മറുപടിപറഞ്ഞേനേയായിരുന്നു…. എന്നൊന്നും കരുണാകരനും ഈയെമ്മെസ്സും അച്ച്യുതമേനോനും സി. കേശവനുമടക്കം ഇതുവരെക്കേരളംഭരിച്ച ഒരുമുഖ്യമന്ത്രിയും പറഞ്ഞുകേട്ടിട്ടില്ല, അങ്ങനെയുള്ള ഒരുസാഹചര്യത്തിലും സ്വന്തമവിവേകപ്പ്രവൃത്തികളിലൂടെ അവരെത്തിപ്പെട്ടിട്ടുമില്ല, കാരണം അവരൊക്കെ കേരളത്തി൯റ്റെ മുഖ്യമന്ത്രിമാരായിരുന്നു, സമൂഹത്തി൯റ്റെകണ്ണിലു് വ്യക്തവും സു്പഷ്ടവും ദൃഢവുമായ ഒരുവ്യക്തിത്വമേയവ൪ക്കുണു്ടായിരുന്നുള്ളൂ. ഏതുപ്രതിസന്ധിയിലും ആവ്യക്തിത്വമവ൪സൂക്ഷിച്ചു, അതിനുള്ള കാര്യഗൗരവമവ൪ക്കുണു്ടായിരുന്നു, വ്യക്തിജീവിതത്തിലെ സംശുദ്ധിയും ഇ൯റ്റഗ്രിറ്റിയുമവ൪ക്കുണു്ടായിരുന്നു. പക്ഷേ പിണറായിവിജയനങ്ങനെമറുപടിപറഞ്ഞു. മുഖ്യമന്ത്രിയാവാ൯ യോഗ്യതയുണു്ടായിരുന്ന മറ്റേവ്യക്തിത്വങ്ങളെയപേക്ഷിച്ചുനോക്കുമ്പോളു് പിണറായിവിജയനൊരുപടമാണു്- ഒരുകോ൪പറേറ്റുനി൪മ്മിതപടം. കോ൪പ്പറേറ്റുസ്വാധീനത്തി൯റ്റെയും പണത്തി൯റ്റെയും പി൯ബലംവറ്റുമ്പോളു്, അതുപുറത്തെടുക്കാ൯കഴിയാത്ത രാഷ്ട്രീയസാഹചര്യമുണു്ടാവുമ്പോളു്, ആപ്പടംപൊഴിയുന്നു.

പഴയവിജയനെന്നുപറയുമ്പോളു് ഏതെങ്കിലുമൊരുസമരനായകനെന്നല്ല കേരളംമനസ്സിലാക്കുന്നതു്, കാരണം അങ്ങനെയൊരുതീവ്രസമരവുമായുംബന്ധപ്പെട്ടു് അയാളുടെപേരാരുംകേട്ടിട്ടില്ല. അങ്ങനെകേട്ടിട്ടുള്ളതു് ഏ. കേ. ഗോപാലനെയും കെ. ആ൪. ഗൗരിയേയുംപോലുള്ളവരുടെപേരുകളാണു്. സമരചരിത്രമില്ലാത്തയിയാളവരുടെ പേരുച്ചരിക്കാ൯പോലുംയോഗ്യനല്ല. അപ്പോളു് പഴയവിജയനെന്നുപറയുമ്പോളു് കേരളവും നിയമസഭയിലെയുംപുറത്തെയുമയാളുടെ രാഷ്ട്രീയപ്പ്രതിയോഗികളും എന്തുമനസ്സിലാക്കുമെന്നാണയാളു് കരുതിയിട്ടുള്ളതെന്നു് കേരളംമനസ്സിലാക്കിയതെന്നുപറഞ്ഞാലു്, പഴയപാ൪ട്ടിസെക്രട്ടറിവിജയ൯ ഇപ്പോളിയാളുടെഗവണു്മെ൯റ്റുംപോലീസ്സും കൊടുംക്രിമിനലുകളെന്നും കൊലയാളികളെന്നും കോടതിയിലു്ച്ചെന്നുപറഞ്ഞു് ജയിലിനകത്താക്കിയിട്ടിരിക്കുന്നകുറേ തില്ലങ്കേരിപ്പയ്യ൯മാരോടു് പോയിയവനെയൊക്കെക്കൊന്നിട്ടുവാടായെന്നുപറഞ്ഞാലു് അന്നവ൯മാ൪പോയിക്കൊന്നിട്ടുവരുമായിരുന്നുവെന്നാണു്, അതാപ്പയ്യ൯മാ൪തന്നെയിപ്പോളു്പ്പരസ്യമായിക്കേരളത്തിലു് പറഞ്ഞുകൊണു്ടുനടക്കുകയാണു്. ഇവ൯മാ൪പലരെയും കൊന്നിട്ടുവരുവാ൯പറഞ്ഞയച്ചവരാണെന്നാണു്, ഇയാളു്തന്നെയാണുത൯റ്റെ കേരളത്തിലെയന്നത്തെയെതി൪ശബ്ദമായ സഖാവു്. ടി. പി. ചന്ദ്രശേഖരനെക്കൊന്നിട്ടുവരാ൯പറഞ്ഞതെന്നാണു്, അന്നതുചെയു്തവരുടെമൊഴികളിന്നുപുറത്തുവരുന്നതു്. ഇതല്ലാതെയെന്തുപഴയവിജയ൯റ്റെകാര്യംപറഞ്ഞാണു് വിദ്യാഭ്യാസത്തിലും സമരരാഷ്ട്രീയചരിത്രത്തിലും ശൂന്യനായവിജയ൯ നിയമസഭപോലൊരുവേദിയിലു് സുപ്രീംകോടതിയിലെയും കേരളാഹൈക്കോടതിയിലെയും പ്രശസ്സു്തനായൊരഡ്വക്കേറ്റും കോണു്ഗ്രസ്സി൯റ്റെനേതാവും മൂവാറ്റുപുഴനിന്നുള്ളയെമ്മെല്ലേയുമായ മാത്യു കുഴലു്നാടനെപ്പോലൊരാളെ ഭയപ്പെടുത്താ൯ശ്രമിച്ചതു്? എന്നിട്ടയാളു്ഭയപ്പെട്ടോ?

ഈ രഹസ്യക്കൊലയുത്തരവുകളെല്ലാം പണു്ടിട്ടാലു്ക്കേളു്ക്കാനാളുണു്ടായിരുന്നെന്നല്ലാതെ (പിണറായിവിജയ൯റ്റെകൂടെക്കൂടിയാലു് ഈഡീയും സീബീയ്യൈയ്യും പിന്നാലെകൂടുമെന്നറിഞ്ഞു് പഴയപാ൪ട്ടിക്കൊലയാളികളെല്ലാം നേരത്തേപറഞ്ഞപോലെഭയന്നോടിക്കളഞ്ഞു- ഇപ്പോളാരുമില്ല!) രാഷ്ട്രീയശത്രുക്കളെബു്ഭയപ്പെടുത്തക്കതായി എന്താണുപിണറായിവിജയ൯റ്റെ ജീവിതത്തിലുള്ളതു്? മു൯പാ൪ട്ടിസെക്രട്ടറിയും ഇപ്പോലു്പ്പോളിറ്റു്ബ്യൂറോമെമ്പറും പാ൪ട്ടിക്കേന്ദ്രക്കമ്മിറ്റിയംഗവുമായ ഇയാളുടെയീയസംബന്ധയുദീരണത്തിനു് ഇയാളെയീമുഖ്യമന്ത്രിസ്ഥാനത്തുകൊണു്ടിരുത്തിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിയമസഭാവിഭാഗത്തിനും അതെല്ലാമടങ്ങുന്ന ഇടതുപക്ഷജനാധിപത്യഭരണമുന്നണിയു്ക്കും എന്തുവിശദീകരണമാണുനലു്കാനുള്ളതു്?

പഴയപിണറായിവിജയ൯ എന്തായിരുന്നുവെന്നാണയാളുദ്ദേശിച്ചതെന്നു് ഈനിയമസഭാനടപടികളു് നിയമസഭാട്ടീവീയിലൂടെശ്രദ്ധിക്കുന്ന കേരളത്തിലെ ഇയാളെയടക്കംവോട്ടുചെയു്തുജയിപ്പിച്ചുവിട്ട ജനങ്ങളെങ്ങനെയറിയും? അന്നയാളു് ഇതിനേക്കാളു്ഫ്രോഡായിരുന്നുവെന്നാണോ ഇതിനേക്കാളു്ക്കുറവു് ഫ്രോഡായിരുന്നുവെന്നാണോ അതി൯റ്റെയ൪ത്ഥമെന്നു് പക്ഷേ വളരെജീവിതത്തിരക്കും ഉത്തരവാദിത്വവും സമയക്ക്ലിപു്തതയുമുള്ള കേരളത്തിലെജനങ്ങളിങ്ങനെ തലപുകച്ചുചിന്തിക്കാനേപോയില്ല. ഒറ്റയൊരുത്തരമുയ൪ന്നുവന്നു അവരുടെമനസ്സിലു്: ഇയാളൊരുകള്ളക്കടത്തുകാരനും കുടുംബസഹിതമഴിമതിക്കാരനുമാണെന്നും അതുമാത്രമാണെന്നും ജനങ്ങളു്മുഴുവ൯മനസ്സിലാക്കുന്നുവെന്നു്! ഇപ്പോളു്ത്താനേതുദു൪ഗ്ഗന്ധംവമിക്കുന്ന പണക്കാര൯റ്റെകൂടെനടന്നാലും ത൯റ്റെനാട്ടിലെജനങ്ങളു് തന്നെയങ്ങനെയേകാണുന്നുള്ളുവെന്നും അതിനുള്ളവിലയേതരുന്നുള്ളുവെന്നും തിരിച്ചറിഞ്ഞപ്പോഴുണു്ടായ ആത്മയവമതിയിലു്നിന്നുയ൪ന്നുവന്നതാണായുദീരണം. പഴയവിജയനെന്നൊരാളില്ലെന്നും അയാളു്ത്തീ൪ന്നുവെന്നുമയാളു്ക്കുതന്നെമനസ്സിലായി. പ്രായംകൂടിവരുംതോറും ഓരോദിവസവുംനമ്മളു് പഴയതല്ലാതാവുകയല്ലേ?

സി. ബി. ഐ.യ്യുടെയും ഈഡീയുടെയും ലാവലിന്നഴിമതിയന്വേഷണത്തി൯റ്റെയും കേസ്സി൯റ്റെയും സ്വ൪ണക്കള്ളക്കടത്തുകേസ്സി൯റ്റെയും ഡോള൪ക്കടത്തുകേസ്സി൯റ്റെയും ലൈഫു്മിഷനഴിമതിയന്വേഷണക്കേസ്സി൯റ്റെയും നാലുചുറ്റുംനിരത്തിനടുക്കുനിന്നുതാ൯സുഖിച്ച വിട൯മാരുടെയും ഇപ്പോളു്മരണാസന്നയായിനടക്കുന്ന ക്രൈംബ്രാഞു്ചുതോഴിയായ ത൯റ്റെപഴയസ്വന്തം ഉമ്മ൯ചാണു്ടിവിരുദ്ധസമരമുന്നണിയുടെ വീരവനിതയുടെയുമൊക്കെ കാരിരുമ്പുകരിങ്കല്ലുകളു്ക്കിടയിലൂടെയുരിഞ്ഞിറങ്ങി പൊഴിഞ്ഞുപോയയാപ്പടം പുറകിലു്പ്പുരയിടത്തിലവശേഷിപ്പിച്ചു് പാമ്പിഴഞ്ഞുപോയെങ്കിലും ആപ്പടമവിടെക്കിടപ്പുണു്ടു്. അതെങ്ങനെവിജയനാകും?

Written and first published on: 01 March 2023






 

No comments:

Post a Comment