Thursday, 30 June 2022

932. പിണറായിയു്ക്കെതിരേമിണു്ടരുതെന്നു് മാധ്യമങ്ങളു്ക്കു് താക്കീതുനലു്കുന്ന വിദേശിസംഘം 2021ലെ നിയമസഭാത്തെരഞ്ഞെടുപ്പിലു്ച്ചെന്നു് 10,555,616 വോട്ടുകളു്ചെയു്തുവോ?

932

പിണറായിയു്ക്കെതിരേമിണു്ടരുതെന്നു് മാധ്യമങ്ങളു്ക്കു് താക്കീതുനലു്കുന്ന വിദേശിസംഘം 2021ലെ നിയമസഭാത്തെരഞ്ഞെടുപ്പിലു്ച്ചെന്നു് 10,555,616 വോട്ടുകളു്ചെയു്തുവോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Headway. Graphics: Adobe SP.


2021 എപ്രിലു് 6ലെ നിയമസഭാത്തെരഞ്ഞെടുപ്പിലു് പിണറായിവിജയ൯ നേതാവായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണത്തിലുള്ളപ്പോഴെല്ലാം സംസ്ഥാനഭരണത്തിലിടപെടുന്ന വിദേശിസംഘം കേരളത്തിലെ എല്ലാനിയോജകമണ്ഡലങ്ങളിലുമായി മാ൪കു്സ്സിസ്സു്റ്റുനിയന്ത്രണത്തിലുള്ള ഇടതുപക്ഷജനാധിപത്യമുന്നണിയു്ക്കു് 10,555,616 വോട്ടുകളു്ചെയു്തോ? യഥാ൪ത്ഥത്തിലു് 140 നിയോജകമണ്ഡലത്തിലു് ഏതെങ്കിലുമൊരുനിയോജകമണ്ഡലത്തിലു് ഓരോട്ടെങ്കിലുംചെയു്തോ? 10,555,616 ആളുകളു് വോട്ടുചെയു്തു് ഇടതുമുന്നണിയെത്തെരഞ്ഞെടുത്തു് പിണറായിവിജയ൯മുഖ്യമന്ത്രിയായി ഒരുനിയമസഭയും ഒരുമന്ത്രിസഭയുമുണു്ടായപ്പോളു് അതി൯റ്റെതോളിലു്ച്ചാരിനിന്നോ മടിയിലിരുന്നോ തലയിലു്ക്കയറിയിരുന്നോ പിടലിയിലു്ത്തൂങ്ങിക്കിടന്നോ സകലഭരണയാനുകൂല്യങ്ങളും സൗജന്യങ്ങളുമടിച്ചുമാറ്റിയിട്ടു് പിണറായിയു്ക്കെതിരേമിണു്ടരുതെന്നു് മാധ്യമങ്ങളു്ക്കു് താക്കീതുനലു്കുവാ൯ എന്തെളുപ്പമാണു്!

ഇങ്ങനെയൊരുതാക്കീതുനിലവിലുണു്ടെന്നു് കേരളസമൂഹം തിരിച്ചറിയാ൯കാരണം സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും ലൈഫു്മിഷനഴിമതിയും വിദേശപ്രളയസഹായത്തട്ടിപ്പും മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിത്തട്ടിപ്പുമെല്ലാമായി അനേകംകേസ്സുകളിലു് കേരളത്തിലു് മൂന്നരക്കോടിജനങ്ങളുണു്ടായിട്ടും അവരൊന്നുമാരോപണവിധേയരാവാതെ മുഖ്യമന്ത്രിപിണറായിവിജയ൯തന്നെ നേരിട്ടാരോപണവിധേയനായി അയാളു്ക്കുണു്ടെന്നു് മാധ്യമങ്ങളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംകൂടി പ്രചരിപ്പിച്ചുറപ്പിച്ചുവെച്ചിരുന്ന വ്യക്തിപ്പ്രാഭവവും ജനസ്സ്വീകാര്യതയും പൊടുന്നനെയസു്തമിച്ചശേഷവും അയാളു്ക്കെതിരെയുള്ളവാ൪ത്തകളു് അടിച്ചമ൪ത്തുന്നതിലും റിപ്പോ൪ട്ടുചെയ്യാതിരിക്കുന്നതിലും പത്രവും ടെലിവിഷനുമായ കേരളത്തിലെ പ്രമുഖമു൯നിരമാധ്യമങ്ങളെല്ലാംകാണിക്കുന്ന മാധ്യമനിശ്ശബ്ദതയാണു്. കൈയ്യുംകാലുമിളക്കിയട്ടഹസിച്ചും ഉറക്കെവിളിച്ചുകൂവിയും അപഹാസ്യയാക്ഷേപയഴിമതിവാ൪ത്തകളു് തുടരെക്കൊടുത്തുകൊണു്ടിരുന്നയീമാധ്യമങ്ങളു് പൊടുന്നനെയതെല്ലാംനി൪ത്തി കടവരാന്തയിലു്ച്ചെന്നു് കൂനിക്കൂടിമാനംനോക്കിയിരുന്നാലു് കേരളത്തിലെജനങ്ങളതുശ്രദ്ധിക്കുകയിലെന്നോ അതി൯റ്റെകാരണമന്വേഷിക്കുകയില്ലെന്നോ ആണോകരുതിയതു്?

കേരളത്തിലു് ഓണു്ലൈനായും യൂടൃൂബിലുമായി സമാന്തരമേഖലയിലുള്ള മാധ്യമങ്ങളൊഴിച്ചുള്ള നല്ലപേരുള്ളമാധ്യമങ്ങളു് ആ താക്കീതുകേളു്ക്കില്ലെന്നോ കണക്കിലെടുക്കില്ലെന്നോ അല്ല ഇതുകൊണു്ട൪ത്ഥം, മിക്കവാറും അവ൪തന്നെയായിരിക്കണം ഇങ്ങനെയൊരുതാക്കീതുഞങ്ങളു്ക്കുനലു്കണമേയെന്നു് കാലുപിടിച്ചവരോടു് അങ്ങോട്ടുചെന്നുപറഞ്ഞിട്ടുണു്ടാവുക! ആരെങ്കിലുമൊന്നുകലു്പ്പിച്ചാലല്ലേയവ൪ക്കു് അനുസരിക്കാനാകൂ? പിണറായിവിജയ൯റ്റെകലു്പ്പനതീ൪ന്നോയെന്നുചോദിച്ചാലു് അതിനിയെന്നുവേണമെങ്കിലും തീരാമെന്നവ൪ക്കുമനസ്സിലായി. പക്ഷേ പകരംതുടലുപിടിക്കാനൊരാളുവേണു്ടേ? പക്ഷേ ഇത്രയുംനാളയാളോടൊപ്പംനിന്നടിച്ചുമാറ്റിയ ആനുകൂല്യങ്ങളുടെകണക്കു് ഈ മു൯നിരമാധ്യമങ്ങളെക്കുറിച്ചു് അയാളോ അയാളുടെപാ൪ട്ടിയിലെയോ പുറത്തെയോ വിദേശത്തെയോ ദേശവിരുദ്ധഭരണരാഷ്ട്രീയസംഘമോ വെളിപ്പെടുത്തിയാലു് കേരളത്തിലെയൊരുപാടുമു൯നിരമാധ്യമങ്ങളു് പൂട്ടിക്കെട്ടുകയും പി൯നിരമാധ്യമങ്ങളു് മുന്നോട്ടുകുതിക്കുകയുംചെയ്യും.

കേരളത്തിലാകെയുള്ളതു് അഞു്ചോ ആറോ മാധ്യമപ്പ്രവ൪ത്തകരും ഒരുപത്തെഴുന്നൂറു് മാധ്യമജീവനക്കാരുമാണു്. കേരളത്തിലു് മൊത്തത്തിലു് ഇഷ്യൂചെയു്തിട്ടുള്ള പ്രസ്സു്ക്കാ൪ഡുകളുടെയെണ്ണംനോക്കിയല്ല ഇതുപറയുന്നതു്, നി൪ഭയമായി മാധ്യമധ൪മ്മം നി൪വ്വഹിച്ചിട്ടുണു്ടോയെന്നുനോക്കിയാണു്. ഈയെഴുന്നൂറുപേരെവെച്ചുമാത്രം പ്രതിരോധിക്കാവുന്ന പ്രതിസന്ധികളിലല്ല അവരുടെനിയന്ത്രിതാവും പലയ൪ത്ഥത്തിലും ജനയിതാവുമായ പിണറായിവിജയനിന്നകപ്പെട്ടിരിക്കുന്നതു്. അല്ലെങ്കിലെണ്ണംകൂട്ടാ൯ പുതിയപത്രികകളു്തുടങ്ങണം, അതിനുപക്ഷേകാലമെടുക്കും, അതിനുമുമ്പേപക്ഷേ പിണറായിവിജയ൯ ബനിയനിലൊരു നമ്പ൪മാത്രമാകും.

Written on 20 May 2022 and first published on: 30 June 2022


 

 

 

No comments:

Post a Comment