Saturday, 25 June 2022

924. കോടതികളിലെത്തുന്നകേസ്സുകളിലു് ബ്രീഫുകളിലു് ഫാക്ടുകളു്മാത്രമാണു് ജഡു്ജിമാരൊന്നു് ഓടിച്ചുവായിച്ചുനോക്കാറുള്ളതു്- നിയമമവ൪വായിക്കാറില്ല- അതവ൪ക്കറിയാമല്ലോ!

924

കോടതികളിലെത്തുന്നകേസ്സുകളിലു് ബ്രീഫുകളിലു് ഫാക്ടുകളു്മാത്രമാണു് ജഡു്ജിമാരൊന്നു് ഓടിച്ചുവായിച്ചുനോക്കാറുള്ളതു്- നിയമമവ൪വായിക്കാറില്ല- അതവ൪ക്കറിയാമല്ലോ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Motortion. Graphics: Adobe SP.


ഒരുകോടതിയിലൊരുകേസ്സിലു് ഒരുജഡു്ജിയുടെമുന്നിലെത്തുന്ന ബ്രീഫുകളിലു് വാദിയുടെയും പ്രതിയുടെയും, അതായതു് പ്രോസ്സിക്ക്യൂഷ൯റ്റെയും ഡിഫ൯സ്സി൯റ്റെയും, അനുകൂലപ്പ്രതികൂലവസു്തുതകളും, അതായതു് ഫാക്ടുകളും, അതിനോടൊപ്പം അതിനെല്ലാമടിസ്ഥാനവും അതിനെല്ലാംബാധകവും അതി൯മേലെല്ലാമെടുത്തുപ്രയോഗിക്കത്തക്കതുമായ നിയമങ്ങളും മു൯വിധികളും മുന്നുദാഹരങ്ങളുമെല്ലാമുണു്ടാവും. ഇതിലു് ആ നിയമങ്ങളാണോപ്രധാനം ആ വസു്തുതകളാണോപ്രധാനമെന്നൊരുചോദ്യമുണു്ടു്. അതിനോരോരുത്തരും അവരവരുടെനിലയിലാണുത്തരംകണു്ടെത്തുന്നതു്. ഏതായാലും ആ വസു്തുതകളൊന്നുംതന്നെ മാറ്റിമറിക്കാ൯കഴിയുന്നതല്ല, നിയമങ്ങളുമതേ. മാറ്റിമറിക്കാ൯കഴിയുന്നതായവിടെ ആകെയൊന്നുമാത്രമുള്ളതു് ആ നിയമങ്ങളെ ആ വസു്തുതകളുടെമേലു് എങ്ങനെയെടുത്തുപ്രയോഗിക്കുമെന്നുള്ളതുമാത്രമാണു്, അതിലാണൊരുജഡു്ജിയു്ക്കലു്പ്പമെങ്കിലും വിവേചനാധികാരമുള്ളതും. ജനാധിപത്യപാതകികളായജഡു്ജ൯മാ൪ ആ ഫാക്ടുകളുടെമേലു് ആ നിയമങ്ങളെയെടുത്തുപ്രയോഗിക്കുന്നതിലു്ത്തന്നെയാണു് അട്ടിമറികളു്നടത്തുന്നതും! അതിലു്ത്തന്നെമാത്രമേ അതിനുകഴിയുകയുമുള്ളൂ.

ആരെയോ ഇമ്പ്രസ്സുചെയ്യാനെന്നപോലെ പ്രതിഭാഗവുംവാദിഭാഗവും കോടതിക്ക്ലാ൪ക്ക൯മാരുംകൂടി എഴുതിസ്സമ൪പ്പിക്കുന്നയീ സുദീ൪ഘബ്രീഫുകളെല്ലാം ആക്കേസ്സുനടക്കുന്നവേളയിലു് ആജഡു്ജിവായിച്ചിരിക്കുമോയെന്നുള്ളൊരു ചോദ്യവുമുണു്ടു്- അങ്ങനെചെയ്യുമെന്നാണു് സങ്കലു്പ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും. വസു്തുതകളു്- ഫാക്ടുകളു്- ഓരോകേസ്സിലും വ്യത്യസു്തമായിരിക്കും, പുതുമയുള്ളതുമായിരിക്കും, എന്നാലു് നിയമങ്ങളിലു്പ്പുതുമയൊന്നുമില്ല. വസു്തുതകളു് ജഡു്ജിയു്ക്കു് പുതുതാണു്, പക്ഷേ നിയമങ്ങളങ്ങനെയല്ല. ആനിയമങ്ങളെല്ലാമറിയാമായിരുന്നില്ലെങ്കിലു് അയാളൊരുജഡു്ജിയാകുമായിരുന്നില്ലല്ലോ! അപ്പോളാബ്രീഫിലെഴുതിവെച്ചിരിക്കുന്ന നിയമങ്ങളൊന്നും ജഡു്ജിവായിക്കാറില്ലെന്നുതന്നെയനുമാനിക്കാം. വായിക്കുന്നതു് ആ ഫാക്ടുകളാണു്, അതും ഒന്നോടിച്ചുനോക്കലു്മാത്രം- സ൪ഫിംഗു്! ഇനി ആ ലീഗലു്ബ്രീഫുകളു്മുഴുവനൊരുജഡു്ജി ഒരുകേസ്സിലു് വായിക്കുന്നുവെന്നിരിക്കട്ടെ- സുപ്രീംകോടതിയിലാണെങ്കിലാജഡു്ജിയു്ക്കു് അങ്ങനെയെങ്കിലു് ഒരുവ൪ഷം ഒന്നോരണു്ടോകേസ്സുകളിലു്ക്കൂടുതലു് കേളു്ക്കാ൯കഴിയുകയില്ല. അപ്പോളു് ആക്കേസ്സിലെ ഫാക്ടുകളെല്ലാം ജഡു്ജിയൊന്നോടിച്ചുനോക്കുന്നു, നിയമം നോക്കുന്നില്ല; നിയമഭാഗങ്ങളടങ്ങുന്നബ്രീഫുകളെല്ലാം വായിച്ചുനോക്കുന്നതും കുറിപ്പുകളു്തയാറാക്കിനലു്കുന്നതും ജഡു്ജിയുടെ ക്ലാ൪ക്ക൯മാ൪മാത്രമാണു്. പാമര൯മാരായനമ്മളു് സങ്കലു്പ്പിച്ചിട്ടുള്ളതിനേക്കാളും എത്രയോവ്യത്യസു്തമാണു് കോടതിയിലെയീരംഗംപോലും!

Written on 18 June 2022 and first published on: 25 June 2022





 

 

No comments:

Post a Comment