Tuesday, 14 June 2022

910. ലോകചരിത്രത്തിലാദ്യമായി ആകാശപാതയിലു് പ്രത്യാക്രമണംനേരിട്ട കേരളാമുഖ്യമന്ത്രിയുടെ രഹസ്യവിമാനയാത്രാപരിപാടിനലു്കി സംവിധാനംചെയു്തതു് അടുത്തു് മുഖ്യമന്ത്രിയാകാനുള്ള നേതാവാണെന്നു് പുറത്തുവന്നേക്കാം!

910

ലോകചരിത്രത്തിലാദ്യമായി ആകാശപാതയിലു് പ്രത്യാക്രമണംനേരിട്ട കേരളാമുഖ്യമന്ത്രിയുടെ രഹസ്യവിമാനയാത്രാപരിപാടിനലു്കി സംവിധാനംചെയു്തതു് അടുത്തു് മുഖ്യമന്ത്രിയാകാനുള്ള നേതാവാണെന്നു് പുറത്തുവന്നേക്കാം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jer. dv. Graphics: Adobe SP.


ജനവിരുദ്ധനും അഴിമതിക്കാരനും സ൪വ്വോപരി കള്ളക്കടത്തുനടത്തിയെന്നു് അന്നു് കൂടെയുണു്ടായിരുന്നവ൪തന്നെ തെളിവുകളുംകൊണു്ടുപുറത്തുവന്നു് പുരപ്പുറത്തുകയറിനിന്നുവിളിച്ചുകൂവുന്നയാളുമായ ഒരു ഭരണാധികാരിക്കു് കറുപ്പിനെബു്ഭയമാണെന്നു് കേരളമറിഞ്ഞാലുള്ളസ്ഥിതിയൂഹിച്ചുകൂടേ? അതുവരെച്ചെങ്കൊടിയും കാവിക്കൊടിയും മൂവ൪ണ്ണക്കൊടിയും പച്ചക്കൊടിയുംപിടിച്ചുനടന്നിരുന്നവ൯മാ൪പോലുംപിന്നെ കറുത്തകൊടിയേപിടിക്കൂ, കറുത്തയുടുപ്പേയിടൂ, കറുത്തമാസ്സു്ക്കേധരിക്കൂ, കറുത്തകുടയേപിടിക്കൂ. ഷൂസ്സും സ്ലിപ്പറും വാച്ചും മൊബൈലു്ഫോണുംപോലുംപിന്നെ കറുപ്പേകൊണു്ടുനടക്കൂ. ശബരിമലസമരകാലത്തുണു്ടായിരുന്ന കറുത്തമുണു്ടുകളെല്ലാമാളുകളു് പൊടിതട്ടിയെടുത്തു, കീറിയതുതുന്നിക്കെട്ടി, പാറ്റകടിച്ചതു് ഡാണു്ചെയു്തു. ഒരാളു്ക്കൊന്നിനെബു്ഭയമാണെന്നറിഞ്ഞാലു് കേരളംപിന്നെയയാളെ അതുകൊണു്ടാറാടിക്കുകയാണു്! അങ്ങനെയാണിപ്പോളു് കേരളാമുഖ്യമന്ത്രി പിണറായിവിജയനു് പോകുന്നിടത്തെല്ലാം കറുപ്പിനെനേരിടേണു്ടിവരുന്നതു്.

ലോകത്താദ്യമായാണു് റോഡേസഞു്ചരിച്ചാലു് ശ്രീലങ്ക൯പ്രസിഡ൯റ്റിനു് കിട്ടിയപോലെ ജനങ്ങളിലു്നിന്നും എറികിട്ടുമെന്നുഭയന്നു് കാറും ട്രക്കും കാരവാനും ട്രെയിനുമൊഴിവാക്കി ആകാശത്തൂടെപ്പറന്ന ഒരു ഭരണാധികാരിയെ പറക്കുമ്പോളു് വിമാനത്തിനകത്തിട്ടുതന്നെ കോപാകുലരായ ജനങ്ങളു് ആക്രമിക്കുന്നതു്. തനിയു്ക്കുള്ള കറുപ്പിനെബു്ഭയത്തെയതിജീവിക്കുന്നതിനുള്ള എകു്സ്സു്പ്പോഷ൪ത്തെറാപ്പിയുടെഭാഗമായി കേരളാമുഖ്യമന്ത്രി പിണറായിവിജയ൯നടത്തിയ 2022 ജൂണു് 11-13ലെ അതിദ്രുതകേരളസഞു്ചാരപര്യടനമവസാനിപ്പിച്ചു് കണ്ണൂരിലു്നിന്നും തലസ്ഥാനമായ തിരുവനന്തപുരത്തേയു്ക്കുമടങ്ങുമ്പോളു് വിമാനത്തിനകത്താണിതുണു്ടായതു്. ലോകത്താദ്യമായി ഒരു ഭരണാധിപ൯ സ൪ക്കാ൪വിഭവങ്ങളും സ൪ക്കാരുദ്യോഗസ്ഥ൯മാരെയും സ൪ക്കാരുദ്യോഗസ്ഥകളെയുമുപയോഗപ്പെടുത്തി ഒരന്യരാജ്യയെംബസ്സിയുടെയും കോണു്സ്സുലേറ്റി൯റ്റെയും നയതന്ത്രപരിരക്ഷയുടെമറവിലു് ഡിപ്ലൊമാറ്റിക്കു് ബാഗുകളിലൂടെ 28തവണയായി 620കിലോസ്വ൪ണ്ണം വിദേശത്തുനിന്നും സ്വന്തംരാജ്യത്തേയു്ക്കുകടത്തിയെന്ന ആരോപണവും തെളിവും മൊഴിയും പുറത്തുവരുന്നതും അതോടെയാ ഭരണാധിപ൯ അതുവരെയുള്ള കമ്മ്യൂണിസവും മാ൪കു്സ്സിസവുമെല്ലാമുപേക്ഷിച്ചു് ഹിന്ദുവ൪ഗ്ഗീയവാദിയായിമാറി രാജ്യംഭരിക്കുന്ന ബീജേപ്പീയുടെ കാലിലു്പ്പോയിവീഴുന്നതും അതുപോലെ ആദ്യമായിട്ടാണു്. അങ്ങനെ പിണറായിവിജയനെന്ന കേരളാമുഖ്യമന്ത്രി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അവസാനത്തെനേതാവെന്നനിലയിലു് ചരിത്രത്തിലു്ക്കയറി.

277 വിമാനങ്ങളുള്ള ഇ൯റ്റ൪-ഗ്ലോബു് ഏവിയേഷ൯ ലിമിറ്റഡി൯റ്റെ ഇ൯ഡിഗോ സ൪വ്വീസ്സി൯റ്റെ ഈ ഹ്രസ്വദൂര ആഭ്യന്തരയാത്രയിലു് അടുത്ത ലാ൯ഡിംഗു്ഡ്രോംവരെ മുഖ്യമന്ത്രി നിസ്സഹായനും അരക്ഷിതനുമായി ഗോളു്ഡു് സു്മഗ്ലറായയയാളു് രാജിവെയു്ക്കണമെന്നാവശ്യപ്പെടുന്ന പ്രതിഷേധക്കാരുടെ കൈയ്യിലായിരുന്നു. പ്രതിഷേധക്കാ൪ മുഖ്യമന്ത്രിയേക്കാളു് വളരെ സംയമനംപാലിക്കുന്നവരായതുകൊണു്ടു് മുഖ്യമന്ത്രിയു്ക്കൊന്നുംസംഭവിച്ചില്ല. പക്ഷേ സഹയാത്രികനായിരുന്ന മറ്റൊരുപാ൪ട്ടിനേതാവും മു൯മന്ത്രിയുമായ ഈ. പീ. ജയരാജ൯ പ്രതിഷേധക്കാരെ അടിച്ചിട്ടു. കേരളംമുഴുക്കെനടക്കുന്ന ഈ പ്രതിഷേധജനജാഗരണത്തിലു് മുഖ്യമന്ത്രിരാജിവെച്ചാലു് പാ൪ട്ടിയിലു് അടുത്ത മുഖ്യമന്ത്രിയാകാനുള്ള സീനിയോറിറ്റിയുള്ളയാളും, ഇപ്രാവശ്യം ഈ മുഖ്യമന്ത്രികാരണം നിയമസഭാത്തെരഞ്ഞെടുപ്പിലു് മത്സരിക്കുന്നതിനുള്ള സീറ്റുനിഷേധിക്കപ്പെട്ടയാളുമായ, ജയരാജനാണു് ആ൪ക്കുംലഭിക്കാതെ രഹസ്യമാക്കിവെച്ചിരുന്ന കേരളാമുഖ്യമന്ത്രിയുടെ രഹസ്യവിമാനയാത്രാപരിപാടി പ്രതിഷേധക്കാ൪ക്കുനലു്കി അവരെ അതിനായി വിമാനയാത്രക്കാരാകാ൯പ്രേരിപ്പിച്ചു് കനലൂതിക്കത്തിച്ചതെന്നു് പുറത്തുവന്നേക്കാം!

Written and first published on: 14 Jun 2022





 

No comments:

Post a Comment