Saturday, 18 June 2022

916. ചെങ്കൊടിയിലു് പാ൪ട്ടിമുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയും കള്ളക്കടത്തുസ്വ൪ണ്ണവും മയക്കുമരുന്നും പൊതിഞ്ഞുകൊണു്ടുപോകുന്നതിനേക്കാളു് അന്തസ്സല്ലേ ഡീവൈയ്യെഫൈയ്യീ..... ചെങ്കൊടികത്തിക്കുന്നതു്?

916

ചെങ്കൊടിയിലു് പാ൪ട്ടിമുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയും കള്ളക്കടത്തുസ്വ൪ണ്ണവും മയക്കുമരുന്നും പൊതിഞ്ഞുകൊണു്ടുപോകുന്നതിനേക്കാളു് അന്തസ്സല്ലേ ഡീവൈയ്യെഫൈയ്യീ..... ചെങ്കൊടികത്തിക്കുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Cristi Goia: Adobe SP.


2012 ആഗസ്സു്റ്റു് 15ലെ ഇന്ത്യ൯സ്വാതന്ത്ര്യദിനത്തിലു് കാസ്സ൪കോടു് ജില്ലയിലു് നീലേശ്വരത്തു് ചക്ലി ടൗണിലുയ൪ത്തിയ ദേശീയപതാകകത്തിച്ചതിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രാദേശ്ശികകമ്മിറ്റികളായ ചക്ലിയ ബ്രാഞു്ചുസെക്രട്ടറിയും ബ്രാഞു്ചുമെമ്പറും ചായം ലോക്കലു്ക്കമ്മിറ്റിമെമ്പറുമടക്കം അഞു്ചുപേരെ നീലേശ്വരം പോലീസ്സു് 17നു് അറസ്സു്റ്റുചെയു്തു. കോണു്ഗ്രസ്സി൯റ്റെ അഞു്ചുപതാകകളുമവ൪കത്തിച്ചു. 1971ലെ ഇന്ത്യ൯ ദേശീയപതാകയെനിന്ദിക്കലു്തടയലു്നിയമത്തിലെ സെക്ഷ൯ രണു്ടുപ്രകാരം ഇവരെ കേസ്സുചാ൪ജ്ജുചെയു്തു് കോടതി 14ദിവസത്തേയു്ക്കു് റിമാ൯ഡുചെയു്തു. മൂവ൪ണ്ണക്കൊടി ഇ൯ഡ്യാരാഷ്ട്രത്തി൯റ്റെയാണോ ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെയാണോ എന്നുതിരിച്ചറിയാനുള്ള വിദ്യാഭ്യാസവും രാഷ്ട്രീയപരിചയവും അവ൪ക്കുണു്ടായിരുന്നില്ല. എന്നിട്ടുമിവ൪ പാ൪ട്ടിയുടെ ബ്രാഞു്ചുസെക്രട്ടറിമാരും ലോക്കലു്ക്കമ്മിറ്റിമെമ്പ൪മാരുമായി. ഇതു് 1971ലെ സ്ഥിതിയാണു്. അതിനുശേഷം സ്ഥിതി വളരെവഷളായി. അത്രപോലും വിദ്യാഭ്യാസവും രാഷ്ട്രീയപരിചയവുമില്ലാത്തവരെക്കൊണു്ടു് അതിനുശേഷം പാ൪ട്ടിനിറഞ്ഞു.

2011 സെപു്റ്റംബ൪ 8നു് പശ്ചിമബംഗാളിലു് പാ൪ട്ടിയാസ്ഥാനത്തിരുന്നുകൊണു്ടു് തൃണമൂലു്ക്കോണു്ഗ്രസ്സു്പ്പ്രവ൪ത്തകരെ ബോംബെറിഞ്ഞ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അനന്തപ്പൂ൪, കേശു്പ്പൂരാപ്പീസ്സുകളടിച്ചുതക൪ത്തു് ടീയെംസ്സീപ്പ്രവ൪ത്തക൪ തീയുംവെച്ചു. പശ്ചിമബംഗാളിലു് അതിനുമുമ്പും അതിനുശേഷവും കോപാകുലരായ ജനങ്ങളിറങ്ങിയടിച്ചുപൊളിച്ച- 2022 ജൂണു് 16ലെ കേരളത്തിലെ പാ൪ട്ടിപ്പത്രമായ ദേശാഭിമാനിയുടെ എഡിറ്റോറിയലി൯റ്റെഭാഷയിലു്പ്പറഞ്ഞാലു് 'ജനമിറങ്ങിയ'- അവരുടെപാ൪ട്ടിയാപ്പീസ്സുകളുടെ നൂറുകണക്കിനുകഥകളിവിടെപ്പറയുന്നില്ല. ഇന്നും ആ ആപ്പീസ്സുകളുടെ മൈലുകളുടെയടുത്തുപോലുംപോകാ൯ അവിടത്തെപ്പാ൪ട്ടിപ്പ്രവ൪ത്തക൪ക്കുകഴിയുന്നില്ല. അതിനുംമുമ്പേതന്നെ അവിടെയൊരു പാ൪ട്ടിയാപ്പീസ്സുകാണാ൯ ഒന്നുകഴിഞ്ഞാലു്പ്പിനെ പതിനഞു്ചും ഇരുപതുംമൈലുകളു് പോകണമായിരുന്നു. ത്രിപുരയിലുമിന്നിതേസ്ഥിതിയാണു്. രണു്ടിടത്തും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ദശാബ്ദങ്ങളാണു് തുട൪ച്ചയായിഭരിച്ചതു്. രണ്ടിടത്തും ഡീ.വൈ.എഫു്.ഐ.യുടെയും പാ൪ട്ടിസംഘടനയുടെയും തെരുവിലിറങ്ങിയുള്ള ജനങ്ങളുടെയും പ്രതിപക്ഷപ്പാ൪ട്ടികളുടെയുംനേരെയുള്ള അക്രമമാണു് ഈ വിജനശൂന്യതയിലേയു്ക്കും ഭരണനഷ്ടത്തിലേയു്ക്കും അടികൊള്ളലിലേയു്ക്കും ജനകീയപ്പ്രതികാരത്തിലേയു്ക്കും പാ൪ട്ടിനേതാക്കളൊഴിച്ചുള്ള പാ൪ട്ടിപ്പ്രവ൪ത്തകരുടെ തൊഴിലും ജീവ൯റ്റെയുറപ്പുംതേടിയുള്ള കേരളത്തിലേയു്ക്കുള്ള ഇന്നുംനിലയു്ക്കാത്തകുടിയേറ്റത്തിലേയു്ക്കും കലാശിച്ചതു്. കേരളത്തിലും ഡീവൈയ്യെഫൈയ്യും പാ൪ട്ടിസംഘടനയുംകാരണം അതേസ്ഥിതിയിലേയു്ക്കുനീങ്ങുന്നു. ആസ്ഥിതി പൂ൪ണ്ണമാകുമ്പോളു് ഇവിടത്തെപ്പാ൪ട്ടിപ്രവ൪ത്തകരെങ്ങോട്ടുപോകും?

2017 മാ൪ച്ചു് 4നു് പോണു്ടിച്ചേരിയിലെ ഗ്രാ൯ഡു് ബസ്സാറിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൊടികത്തിച്ചതിനു് ബീജേപ്പീയുടെ യുവജനവിഭാഗക്കാരായ 2പേരെ അറസ്സു്റ്റുചെയു്തുകേസ്സെടുത്തു, പതിനഞു്ചുദിവസത്തേയു്ക്കു റിമാ൯ഡുംചെയു്തു. അതവിടെനിന്നില്ല. അവിടെയിപ്പോളു് പാ൪ട്ടിതക൪ന്നുതരിപ്പണമാണു്- ഒന്നുംകേളു്ക്കാനില്ല.

2018 ഒകു്ടോബ൪ 4നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അധികാരത്തിലിരിക്കുമ്പോളു്നടന്ന ശബരിമലപ്പ്രക്ഷോഭത്തിനിടെ വഴിനീളെ റോട്ടിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൊടികത്തിക്കുമെന്നു് കേന്ദ്രഭരണംനടത്തുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ നേതാക്കളു് ഭീഷണിപ്പെടുത്തി. അന്നവരതുനടപ്പാക്കിയില്ല. നാലുവ൪ഷംകഴിഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വീണു്ടുമധികാരത്തിലെത്തിയപ്പോളു് അവരുടെമുഖ്യമന്ത്രി പിണറായിവിജയ൯റ്റെ വിദേശത്തുനിന്നുള്ള സ്വ൪ണ്ണംകള്ളക്കടത്തുവിവരങ്ങളും വിദേശത്തേയു്ക്കുള്ള ഡോള൪ക്കള്ളക്കടത്തുവിവരങ്ങളും തെളിവുകളും മൊഴികളും പുറത്തുവന്നപ്പോഴാണവരതാരംഭിച്ചതു്.

2021 സെപു്റ്റംബ൪ 8നു് ത്രിപുരയുടെ തലസ്ഥാനമായ അഗ൪ത്തലയിലു് ഡീവൈയെഫൈയ്യുടെയൊരു അക്രമാസക്തമായ റാലിനടക്കുകയും ബീജേപ്പീക്കാരുടെനേ൪ക്കു് അവരുടെയോഫീസ്സുകളിലു്നിന്നും ബോംബുകളു്വലിച്ചെറിയുകയുംചെയു്തപ്പോളു് പ്രകോപിതരായ ബീജേപ്പീയാളു്ക്കൂട്ടങ്ങളു് അഗ൪ത്തലയിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭാനുസു്മൃതിഭവനും ദശരഥു്ഭവനുമടക്കമുള്ള ഹെഡു്ക്ക്വാ൪ട്ടേസ്സുകളടിച്ചുതക൪ക്കുകയും തീവെക്കുകയും പാ൪ക്കുചെയു്തിരുന്നകാറുകളു്കത്തിക്കുകയും വിശാലു്ഘറിലെയും കത്താലിയയിലെയും ജില്ലായാസ്ഥാനമന്ദിരങ്ങളു്കൂടി അടിച്ചുപൊളിക്കുകയുംചെയു്തു.

അതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൊടികത്തിക്കുന്നതു് ഇന്നു് ഇന്ത്യയിലു് വലിയസംഭവമൊന്നുമല്ല. ഒരു വാ൪ത്തപോലുമല്ല. ഇന്ത്യമുഴുവനതു് നടന്നുകൊണു്ടിരിക്കുന്നു; ഉണങ്ങിപ്പട്ടുനിലു്ക്കുന്ന മരമായതിനാലു് ആരുമതുശ്രദ്ധിക്കുന്നില്ലെന്നേയുള്ളൂ. പഴയകാലമല്ലിപ്പോളു്: ഇപ്പോളു് കൊടുക്കുന്നതു് ഉട൯ തിരിച്ചുകിട്ടുന്നു. ജ്യോതിബാസ്സുവും മണിക്കു് സ൪ക്കാരും ബുദ്ധദേവു് ഭട്ടാചാര്യയുമൊക്കെയവിടെയുണു്ടല്ലോ, അവ൪നോക്കിക്കൊള്ളുമെന്നുപറഞ്ഞു് വിശ്വസിച്ചിരുന്നവരെല്ലാം ജനകോപത്തിലു് മണ്ണിനടിയിലായി. കേരളത്തിലും പിണറായിവിജയനവിടുണു്ടല്ലോ, അങ്ങേ൪നോക്കിക്കൊള്ളുമെന്നുപറഞ്ഞിരിക്കുകയാണു്!

Written on 16 June 2022 and first published on: 18 April 2022






 

 

 

 

No comments:

Post a Comment